ഉയരങ്ങൾ നോക്കി
ഉയരങ്ങളിലേക്ക് പറന്നുയരുന്ന. പക്ഷിക്കൂട്ടങ്ങൾക്കിടയിൽ. പറക്കാൻ പഠിക്കുന്ന ഒരു കുഞ്ഞി പക്ഷി. അവളുടെ ചിറകുകൾ വിരിച്ച് അവൾ ആകാശത്തേക്ക് നോക്കി. അമ്മകിളിയുടെയും, കൂട്ടുകാരുടെയും കൂടെ അവൾ പറക്കാൻ ശ്രമിച്ചു... ഉയരങ്ങളിലേക്ക് പറന്നുയരുന്നത് സ്വപ്നം കണ്ട് അവൾ ഒരു മരച്ചില്ലയിൽ ഇരിക്കവേ. ദൂരെ നിന്നൊരു പക്ഷി അവളുടെ അടുത്തേക്ക് വന്നു. അവളോട് പറഞ്ഞു ഞാൻ നിന്നെ പറക്കാൻ സഹായിക്കാം. ദൂരങ്ങളിലേക്ക് കൊണ്ടുപോകാം. നീ പറക്കാൻ ശ്രമിക്കേണ്ടതില്ല. നിനക്ക് ഉയരങ്ങളെ കീഴടക്കാൻ ഒരിക്കലും സാധിക്കില്ല. നീ കൂടിനുള്ളിൽ ഇരിക്കൂ നിന്നെ ഞാൻ സഹായിക്കാം. നിന്നെ ഞാൻ ഉയരങ്ങളിലേക്ക് പറത്താ. അവളോട് ആ പക്ഷി പറഞ്ഞു. അവൾക്ക് തോന്നി ശരിയാണ് അവൾക്ക് ഒരിക്കലും പറക്കാൻ പറ്റില്ലായിരിക്കും. അവൻ അവളെ സഹായിക്കും ആയിരിക്കും. ഒരു പ്രതീക്ഷ അവൾക്ക് അവന്റെ മേൽ ഉണ്ടായി.അന്ന്മുതലാ കുഞ്ഞി പക്ഷി. കൂട്ടുകാരുടെയും അമ്മക്കിളിയുടെയും ഒപ്പം പറക്കാൻ പോയില്ല. ഓരോ ദിവസവും അവളെ തേടി ആ പക്ഷി വരുമായിരുന്നു. ഉയരങ്ങളെപ്പറ്റി കഥ പറയുമായിരുന്നു. ദിവസങ്ങൾ കടക്കും തോറും അവളുടെ ചിറകുകൾ അവളിലേക്ക് ഒതുങ്ങിപ്പോയി. പറക്കുമെന്ന് ഒരായിരം വട്ടം മന്ത്രിച്ച് അവൾ ചിറകുകൾ ഒതുക്കി കൂടിനുള്ളിൽ ഇരുന്നു സ്വപ്നങ്ങൾ കണ്ടു. നാളെക്കായി അവൾ കാത്തിരുന്നു പറന്നുയരുന്ന അവളും ആ പക്ഷിയും. ദിവസങ്ങൾ കടന്നു എല്ലാ പക്ഷി കൂട്ടങ്ങളും പറന്നുയർന്നു. അവളെ നോക്കി എല്ലാവരും ചോദിച്ചു നീ വരുന്നില്ലേ ഞങ്ങൾ ആഹാരം തേടി പോവുകയാണ്. നീ എന്താണ് വരാത്തത്. ദിവസങ്ങൾ കടന്നു പക്ഷി കൂട്ടങ്ങൾ കൂടുകൾ മാറി. ആഹാരം തേടുകയും കുടുംബങ്ങൾ ആകുവാൻ പ്രാപ്തരാകുകയും ചെയ്തു. അവൾ ഇതെല്ലാം നോക്കി കൂട്ടിൽ തന്നെ ഇരുന്നു.
അമ്മ പക്ഷി അവളോട് ചോദിച്ചു. നീ പറക്കുന്നില്ലെ.. നിനക്ക് ആഹാരമോ,കുടുംബമോ ഒന്നും വേണ്ടേ. ഞാൻ തേടി കൊണ്ടുവരുന്ന ആഹാരമല്ലാതെ നീ ഇതുവരെ ഒന്നും. അന്വേഷിച്ചതുമില്ല നിനക്ക് പാർപ്പാൻ കൂടു പോലും നീ സ്വന്തമായി വെച്ചതില്ല. അമ്മപക്ഷിക്കു മുമ്പിൽ തലകുനിച്ചു നിൽക്കുന്ന അവൾ തന്റെ ചിറകുകൾ വിരിക്കാൻ ശ്രമിച്ചു. പക്ഷേ അവൾക്ക് അതിന് സാധിച്ചില്ല. അവളുടെ ചിറകുകൾ അവളിലേക്ക് തന്നെ ഒതുങ്ങിപ്പോയി എങ്ങനെ പറക്കുമെന്നോ. എങ്ങനെ ചിറകു വിരിക്കണമെന്നോ അവൾ മറന്നു പോയി. ഒരുപാട് ശ്രമിച്ചു ചിറകുകൾ വിടർത്തി അവൾ ഉയരങ്ങളെ നോക്കി പറക്കുവാൻ ശ്രമിച്ചു. പ്രതീക്ഷ നഷ്ടമായി എന്ന് അവൾക്ക് മനസ്സിലായി അവളുടെ കണ്ണുനീർത്തുള്ളികൾ അവളെ തലോടി. ഭൂമിയിലേക്ക് അവൾ പതിക്കും മുമ്പ് ഉയരങ്ങളെ നോക്കി. അവൾ പറന്നുയരുന്ന ഉയരങ്ങൾ അവൾ കണ്ടുകൊണ്ട് കണ്ണുകൾ അടച്ചു.