\"ആകാശ് ഏട്ടന്റെ കാര്യം എന്തായി?\" ഷൈലാമ ചോദിച്ചു.\"ബൈല് കിട്ടി അത്രേ.. നാളെ തന്നെ ഊട്ടിയിലെ ഹോസ്പിറ്റലിൽ കൊണ്ട് പോകും എന്ന കേട്ടത്..\" കൃതി പറഞ്ഞു.\"ലച്ചു ചേച്ചി പോകുമോ കൂടെ?\" ഷൈലാമ ചോദിച്ചു.\"അറിയില്ലെടാ.. പോകുമായിരിക്കും... ഒന്നും പറഞ്ഞില്ല..\" കൃതി പറഞ്ഞു.\"പോകുമായിരിക്കും.. പോയല്ലേ പറ്റൂ.. പ്രേമിച്ചു കല്യാണം.. പിന്നെ ഒരു കൊച്ചും ഉള്ളത് അല്ലെ.. ഇനി ഇപ്പൊ എങ്ങനെ ആയാലും സഹിച്ചല്ലേ പറ്റൂ.. \" ഷൈലാമ പറഞ്ഞത് കേട്ട് കൃതി ഒന്ന് ചിന്തിച്ചു.\"ഒരു പെൺകുട്ടി ഒന്ന് സ്നേഹിച്ചു എന്നതിന്റെ പേരിൽ എങ്ങനെ ഉള്ള ഒരാളെയും സഹിച്ചേ പറ്റൂ എന്നാണോ?\" കൃതി തന്നോട് തന്നെ ചോദിച്ചു.**********\"മാത്യൂസ് ഇ