2) പ്രൊക്രൂസ്റ്റസ്സ് - 2
പ്രൊക്രൂസ്റ്റസ്സ് - 2
കവിത @ രാജേന്ദ്രൻ ത്രിവേണി
ആമുഖം
-----------
ശ്രീ വയലാർ രാമവർമയുടെ പ്രൊക്രൂസ്റ്റസ്സ് എന്ന കവിത ഒന്നു പരിചയപ്പെടുത്തട്ടേ. യവന രാജകുമാരനായ ഥിയ്യൂസ് വനാന്തരങ്ങളിൽ ചുറ്റിക്കറങ്ങുമ്പോഴാണ് നില്ക്കവിടെ എന്ന ആജ്ഞ കേൾക്കുന്നത്. തിരിഞ്ഞു നോക്കുമ്പോൾ:
\"വളര്‍ത്തിനീട്ടിയ ചെമ്പന്‍ ചിടയും വളഞ്ഞ കൊന്തംബല്ലും
വലിച്ചു ചുറ്റിയ കരടിത്തോലും വന്നൂ വലിയൊരു വേഷം,
കയ്യിലിരുന്ന നെരിപ്പോടൂതി, കനല്‍ വെളിച്ചം വീശീ,
ഇരുംബുകുന്തവുമേന്തി പൊട്ടിച്ചിരിച്ചു കാട്ടുമനുഷ്യന്‍…\"
ആ കാട്ടു മനുഷ്യനാണ് കുമാരനോട് നില്ക്കാൻ പറഞ്ഞത്. വാഴ യാത്രക്കാരെ അനുനയിപ്പിച്ച് തന്റെ ഗുഹയിലേക്ക് കൂട്ടിക്കൊണ്ടുപോകും. തേനും ലഹരിയും കൊടുത്തുറക്കും. പിന്നീട് അവനെ കൊള്ളയടിച്ച് കൈയ്യും കാലും തലയും വെട്ടി കൊല്ലും. കവി പറയുന്നതു കേൾക്കുക.
\"വീട്ടിലേക്കവനവരെ വിളിക്കും വിരുന്നു നല്‍കാനായി,
അവര്‍ക്ക് തേനും പഴവും നല്‍കാന്‍ അനുചരസംഖം നില്‍ക്കും…
അവന്‍റെ ഗുഹയിലെയിരുമ്പ് കട്ടിലില്‍ ആളുകള്‍ വീണുമയങ്ങും,
ഉറക്കമായാലവരുടെ മുതലുകളൊക്കെ കൊള്ളയടിക്കും…
ഉറങ്ങിയുണരുന്നവരെ കട്ടിലില്‍ വരിഞ്ഞു കൂട്ടികെട്ടും,
അവന്‍റെ കട്ടിലിനേക്കാള്‍ വലുതാണവരുടെ ഉടലുകളെങ്കില്‍,
അറിഞ്ഞു ദൂരെത്തള്ളും കത്തിക്കവരുടെ കയ്യും കാലും….
അവന്‍റെ കട്ടിലിനേക്കാള്‍ ചെറുതാണവരുടെ ഉടലുകളെങ്കില്‍,
അടിച്ചുനീട്ടും ചുറ്റികകൊണ്ടവനവരുടെ കയ്യും കാലും…\"
ഈ കഥ മനസ്സിലാക്കിയ രാജകുമാരൻ അയാളെ വധിച്ചു. വഴിപോക്കർക്ക് സമാധാനമായി. ഈ പ്രൊക്രൂസ്റ്റസ്സ് ഇന്ന് പുനർജന്മമെടുത്ത് നമ്മുടെ സമൂഹത്തിലെത്തി. കേൾക്കുക:
\"അബ്ദശതങ്ങള്‍ കാലത്തിന്‍ രഥചക്രശതങ്ങളുരുണ്ടു,
പ്രോക്രൂസ്റ്റ്സ്സു പുനര്‍ജീവിച്ചു പരിണാമങ്ങളിലൂടെ….
അന്നേഥന്‍സിലെ ഗുഹയില്‍ വീണോരാവന്‍റെ അസ്ഥികള്‍ പൂത്തൂ,
അസ്ഥികള്‍ പൂത്തൂ ശവംനാറിപ്പൂ മൊട്ടുകള്‍ നീളെ വിരിഞ്ഞൂ,
ഓരോ പൂവിലുമോരോപൂവിലുമോരോ ശക്തി വിടര്‍ന്നൂ,
പ്രോക്രൂസ്റ്റ്സ്സുകളൊന്നല്ലനവധി പ്രോക്രൂസ്റ്റ്സ്സുകള്‍ വന്നൂ…
പ്രത്യയശാസ്ത്രശതങ്ങളുരുക്കീ പ്രകടനപത്രിക നീട്ടി,
ഇരുണ്ടഗുഹകളിലിവിടെ ഒരായിരമിരുമ്പ് കട്ടില്കൂട്ടീ,
പ്രോക്രൂസ്റ്റ്സ്സുകള്‍, രാഷ്ട്രീയക്കാര്‍ നില്‍ക്കുകയാണീ നാട്ടില്‍….
പച്ചമനുഷ്യനെ വിളിച്ചിരുത്തീ പ്രശ്നശതങ്ങള്‍ നിരത്തീ,
പ്രത്യയശാസ്ത്രക്കട്ടിലില്‍ ഇട്ടവരട്ടഹസിപ്പൂ നാട്ടില്‍..\"
വയലാർ ഈ കവിതയെഴുതുമ്പോൾ മനസ്സിലുണ്ടായിരുന്ന വികാരവിക്ഷോഭങ്ങൾ അനുവാചകന് ഊഹിച്ചെടുക്കാം
(ഞാനെഴുതുന്നു…)
ഇന്ന് കവി ജീവിച്ചിരുന്നെങ്കിൽ ഇതുകൂടി ചേർക്കുമായിരുന്നു.
(എന്റെ കവിത)
,,,👇
ചിറകുകളരിയാൻ,
നാവു മുറിക്കാൻ,
വായ്ത്തല രാകും
പ്രൊക്രൂസ്റ്റസ്സുകളെത്തി!
വശ്യമനോഹരഹാസം വിടരും
അവരുടെപൊയ്മുഖ മറയിൽ,
തേടി നടപ്പൂ, വ്യാമോഹങ്ങൾ
പകയുടെ പകിടയുരുട്ടി!
തലകളറുക്കും
കൈകളു വെട്ടും
രക്തം വാറ്റിയ
വീര്യം നല്കിയുറക്കും!
സ്നേഹമുരുട്ടിയടിച്ചു
പരത്തിച്ചുട്ടൊരു
വൈരപൊറോട്ടകൾ
വയറു നിറച്ചവരൂട്ടും
കട്ടിലിൽ വിഴ്ത്തിയുറക്കാൻ;
കയ്യും കാലും വെട്ടിയൊരുക്കി
അണിചേർത്തവരെ നയിക്കാൻ
ഏതാണാ കൽമണ്ഡപം?
ഏതാണാ കൽമണ്ഡപം?പകയുടെ പുകയോപകലിൻ ചൂടോ;ഏതോ ഭീകര നിഴൽക്കുത്താടണമണ്ഡപമോയിവിടം?ആരോ ആരുടെ ചോരകുടിക്കാൻആരോ ആരുടെ തലയുമറക്കാൻപോർവിളി നല്കണമുടിയേറ്റാണോ, കഥകളിയാണോ?അറിയില്ലിനിയൊരു സാന്ത്വനതംബുരുമീട്ടാൻ പുലരികൾ വരുമോയിവിടെ?മാലേയക്കുളിർകാറ്റു വിതച്ചോജീവിതമെരിയും അഗ്നിശലാകകൾ?ഏതോ മലയൻ മലകളിറങ്ങികൃഷ്ണാട്ടത്തിൻ തറയുടെ മുന്നിൽനിഴൽക്കുത്താടണ കണ്ടു രസിക്കുംകാഴ്ചക്കാരേ, ഉണരുക വേഗം!