Aksharathalukal

പൊൻപുലരി



വിഷുപ്പുലരിയെ വരവേൽക്കാൻ
കണ്ണിനു കൗതുകം വിടർത്തീടുന്ന
മഞ്ഞതൻ മധുരം തുളുമ്പീടുന്ന
കണിക്കൊന്നയേ

നിൻ അഴകിൽ ലയിച്ചു
മതി മറന്ന വാനിലെ
 മേഘശകലങ്ങൾ
വേനൽ മഴത്തുളളികൾ പെയ്തൊഴുക്കീടുന്നു

എൻമാനസപൊയ്കയും
നിറഞ്ഞു തുളുമ്പീടുന്നതു
കണ്ടുവോ സഖേ

തൊടിയിലെ മാവും പിലാവും
പൂത്തുനിറഞ്ഞതു കണ്ടു
മാധുര്യം നുണയാൻ
വിഷുപക്ഷികൾ
കൂകിത്തിമർക്കുന്നുവോ

സന്ധ്യയ്ക്കു പൂത്തിരി കത്തിച്ചു രസിച്ചീടാൻ
ഉത്സാഹത്തോടെ ഉണ്ണികൾ
കാത്തിരിക്കുന്നുവോ വീണ്ടും

ഉള്ളിലായിരം ഓർമ്മതൻ
പൊൻ പടക്കങ്ങൾ
ചേർത്തുവെച്ചിട്ടു
വിഷു കൈനീട്ടത്തിനായ്
ഒത്തുചേരലിനായ്
മോഹിച്ചീടുന്നുവോ സഖേ