Aksharathalukal

കാർമേഘം പെയ്യ്തപ്പോൾ part -44

പിന്നീട് അവൻ അവളെയും കൊണ്ട് പോയത് പാലക്കാട്ടേക്ക് ആയിരുന്നു അവളുടെ വീട്ടിലേക്ക്.... ഏത് പ്രശ്നത്തിനും പരിഹാരം സംസാരിച്ച് തീർക്കുന്നതു മാത്രമാണെന്ന് അവന് അറിയാവുന്നതുകൊണ്ട് അവരോട് എങ്ങനെയെങ്കിലും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി അവൾക്ക് നഷ്ടപ്പെട്ട സ്നേഹവും അവളുടെ അച്ഛനെയും അമ്മയുടെയും  തിരിച്ചു കൊടുക്കാനും അവനൊരുപാട് ആഗ്രഹിച്ചിരുന്നു...
അങ്ങനെ അവർ അവളുടെ വീട്ടിലെത്തി...

അവിടെ ചെന്നപ്പോഴാണ് അറിയാൻ കഴിഞ്ഞത് അവളുടെ അച്ഛനും അമ്മയും അവിടെ ഇല്ലെന്ന്... ഏതോ ഒരു നാട്ടിലെ ആദിവാസി ഗോത്രവർഗ്ഗക്കാർക്കിടയിൽ ഒരു മെഡിക്കൽ ക്യാമ്പിന് നേരത്തെ പോയിരുന്നു.... ആ സമയത്താണ് അറിയാൻ കഴിഞ്ഞിരുന്നത് അവിടെയുള്ള ആൾക്കാർക്ക് നല്ല രീതിയിലുള്ള ആരോഗ്യപരിരക്ഷ കിട്ടാത്തത് കൊണ്ട് ഒരുപാട് മരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ടെന്നാണ്... അങ്ങനെ അവിടെയുള്ള ആൾക്കാർക്ക് നല്ല രീതിയിലുള്ള ട്രീറ്റ്മെന്റ് കൊടുക്കാനും ഇവിടുത്തെ ഈ മാനസികാവസ്ഥയിൽ നിന്ന് കുറച്ചുകാലം എങ്കിലും മാറിനിൽക്കാനും ആഗ്രഹിച്ചാണ് അവർ ഇങ്ങനെ ഒരു യാത്ര പോയത്...

പക്ഷേ പോകുന്നതിനു മുമ്പ് അവർ ഒന്നു പറഞ്ഞിരുന്നു ഉറപ്പായും തിരിച്ചുവരും അന്ന് മോളോടുള്ള എല്ലാ ദേഷ്യങ്ങളും ഞങ്ങൾക്ക് മാറിയിട്ടുണ്ടാവും എന്ന്..... അന്ന് മാത്രമേ ഞങ്ങൾ തിരിച്ചു വരുള്ളൂ....
ഞങ്ങൾക്ക് ദേഷ്യം ഉണ്ടാവാനുള്ള കാരണം അവൾ ആരെയെങ്കിലും സ്നേഹിച്ചത് കൊണ്ടോ അവരുമായി ഇടപഴകിയതുകൊണ്ട് അല്ല.... ഞാൻ ഒരുപാട് തവണ അവളോട് ചോദിച്ചതാണ് നിനക്ക് ആരോടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ ഞങ്ങളോട് പറയാൻ....ഈ ലോകത്തിലെ മറ്റെന്തിനെക്കാളും ഞങ്ങൾ വിശ്വസിച്ചിരുന്നത് അവളുടെ വാക്കുകളെയാണ്....എന്നിട്ട് ഞങ്ങളോട് അവൾ വിശ്വാസവഞ്ചന ചെയ്തതിലുള്ള വിഷമം മാത്രമേ ഉള്ളൂ.....

ആ വിഷമം മാറിക്കഴിയുമ്പോൾ ഞങ്ങൾ അവളുടെ അടുത്തേക്ക് തന്നെ വരും.... ഒരു ദിവസം ഞങ്ങളെ തിരക്കി അവൾ  ഇവിടെ വരും അന്ന് നീ അവളോട്  ഈ കാര്യങ്ങളെല്ലാം  പറയണം....

ഞങ്ങൾക്ക് അവളോട് ഒരു ദേഷ്യവും ഇല്ലെന്ന് നീ അവളോട് പറയണം പക്ഷേ ഒരുപാട് വിഷമം മാത്രം ഉണ്ട്.... എന്ന് കരുതി ഞങ്ങളുടെ മോളെ ഞങ്ങൾ ഒരിക്കലും ശപിക്കില്ല അവളുടെ നല്ല ജീവിതത്തിന് വേണ്ടി ഞങ്ങൾ എന്നും പ്രാർത്ഥിക്കും.....

അവൾക്ക് അതൊരു ചെറിയ ദുഃഖം സമ്മാനിച്ചെങ്കിലും അവളുടെ അച്ഛനും അമ്മയ്ക്കും അവളെ ഒരിക്കലും വെറുക്കാൻ കഴിയില്ല എന്നുള്ള സത്യം അവൾക്ക് മനസ്സിലായി...അങ്ങനെ ഇനി അവരുടെ വരവിനായുള്ള കാത്തിരിപ്പ്.......

അവിടുന്ന് നേരെ കല്യാണ വീട്ടിലേക്ക് പുറപ്പെടാം എന്ന് വിചാരിച്ചെങ്കിലും യാത്ര ചെയ്തതിന്റെയും വണ്ടിയോടിച്ചതിന്റെയും ഒക്കെ ക്ഷീണം ഇച്ചായന് ഉണ്ടായിരുന്നു.... അങ്ങനെ ഞങ്ങൾ രാത്രിയോടു കൂടി തന്നെ ഇച്ചായന്റെ വീട്ടിലെത്തിയിരുന്നു.....
അപ്പൊ പിന്നെ നാളെ രാവിലെ കുളിച്ച് റെഡിയായതിനു ശേഷം പോകാം എന്ന് തീരുമാനിക്കുക അല്ലാതെ വേറെ വഴി ഉണ്ടായിരുന്നില്ല.......

ഇന്ന് മഴയ്ക്കുള്ള കോൾ ഇല്ലെങ്കിലും പുള്ളിക്കാരൻ എന്നോട് പറഞ്ഞു നീ താഴെക്കിടന്ന് രാത്രി എങ്ങാനും മഴ വന്നു അവിടെനിന്നും ഓടി വരാൻ ഇട ഉണ്ടാക്കേണ്ട ഇവിടെ തന്നെ കിടന്നോളാംൻ.... അത് കേൾക്കാൻ ആഗ്രഹിച്ചതുപോലെ ഞാൻ ചാടി കയറി കട്ടിലിൽ സ്ഥാനം പിടിച്ചു.... പുള്ളിയിൽ അതൊരു ചിരി ജനിപ്പിച്ചെങ്കിലും ഞാൻ കാണാത്ത പോലെ തന്നെ കിടന്നു......

ഭക്ഷണം എല്ലാം പുറത്തുനിന്ന് കഴിച്ചിട്ട് വന്നതുകൊണ്ട് അതിനു വേണ്ടിയുള്ള പരിപാടിയും ഉണ്ടായിരുന്നില്ല.... മനസ്സിൽ ഒരുപാട് ഭാരം ഉണ്ടായിരുന്നെങ്കിലും കുറച്ചൊന്നു കുറഞ്ഞതുപോലെ ജാനുന് തോന്നി....അച്ഛനും അമ്മയ്ക്കും എന്റെ അടുത്ത് ദേഷ്യമാണെന്നാണ് കരുതിയിരുന്നത് പക്ഷേ ദേഷ്യം ഇല്ല വിഷമം മാത്രമേ ഉള്ളൂ എന്ന് പറഞ്ഞപ്പോൾ...... മനസ്സിൽ എന്തെന്നില്ലാത്ത ആശ്വാസം....അത് മാറ്റിയെടുക്കാൻ എന്നെക്കൊണ്ട് സാധിക്കും എന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്....

അവർക്ക് അധിക നാൾ  എന്നെ കാണാതിരിക്കാൻ കഴിയില്ല....തീർച്ചയായും അവർ പെട്ടെന്ന് തന്നെ എന്റടുത്തേക്ക് മടങ്ങി വരും.... ആ ഒരു നിമിഷത്തിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു.....

എന്തെല്ലാമോ ഓർത്ത് കിടന്നതുകൊണ്ടോ എന്തോ.... ഉറങ്ങാൻ കുറച്ചു വൈകിയെങ്കിലും ഉറക്കത്തിലേക്ക് പതിയെ വഴുതിവീണു... എന്തുകൊണ്ടാണ് ഇച്ചായന്റെ കൂടെ  കിടക്കുമ്പോൾ എന്റെ വിഷമങ്ങൾ എന്നെ അലട്ടാത്തത്....  അതിനേക്കാൾ ഉപരി ഏറ്റവും സുരക്ഷിതമായ കരങ്ങളിലാണ് ഞാൻ ഇരിക്കുന്നത് എന്ന തോന്നുലും എന്നെ സന്തോഷത്തിന്റെ ഉന്നതയിൽ എത്തിച്ചു......

ഇപ്പോൾ രണ്ടുപേർക്കും പരസ്പരം ഇഷ്ടമാണെങ്കിൽ കൂടി എന്തോ ഒന്ന്.... അവർക്കിടയിൽ വീണ്ടും അതിർ വരമ്പുകൾ തീർക്കുന്നു....  തുറന്നു പറയുന്നതിൽ നിന്ന് രണ്ടുപേരെയും എന്തോ ഒന്ന് വിലക്കുന്നു ... അവന്റെ ഇഷ്ടം അവൾക്കും അവളുടെ ഇഷ്ടം അവനും പരസ്പരം മനസ്സിലാകുന്നുണ്ടായിരുന്നില്ല.... അവർ രണ്ടുപേരും കരുതിയിരുന്നത് അവർക്ക് പരസ്പരം ഉണ്ടായിരുന്നത് പരസ്പരം സൗഹൃദം   മാത്രമാണെന്നാണ്.... പക്ഷേ സ്വന്തം മനസ്സാക്ഷിയോട് അവരതിനെ കുറിച്ച് തിരക്കിയിരുന്നെങ്കിൽ അവർക്ക് അത്തിനുള്ള ഉത്തരം കിട്ടുമായിരുന്നു.....

ഒരു ചൂട് നിശ്വാസം കഴുത്തിൽ തട്ടിയാണ് അവൻ കണ്ണ് തുറന്നത്.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                    തുടരും.......


റിവ്യൂ ചോദിച്ച് ഞാൻ മടുത്തു.... പറ്റുവാണേൽ തായോ... 


കാർമേഘം പെയ്യ്‌തപ്പോൾ part -45

കാർമേഘം പെയ്യ്‌തപ്പോൾ part -45

5
890

ഞങ്ങൾ അകത്തേക്ക് കയറുമ്പോൾ ഓരോരുത്തരായി വന്ന്‌ ഞങ്ങളോട് വിശേഷം ചോദിക്കാൻ തുടങ്ങിയിരുന്നു ...ഓരോരുത്തർ അടക്കം പറയുന്നുണ്ട്.... അത് കേൾക്കുമ്പോൾ പുള്ളിക്കാരൻ എന്നെ ചേർത്തുപിടിക്കും...അതെനിക്കൊരു ആശ്വാസമായിരുന്നു.... പിന്നെ ഈ രണ്ടു ദിവസം കൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ നല്ല രീതിയിൽ ഉള്ള ഒരു ഫ്രണ്ട്ഷിപ്പ് ഉടലെടുത്തത് ഈ യാത്രയെ മനോഹരമാക്കി... അല്ലെങ്കിൽ ഈ നിമിഷത്തെ മനോഹരമാക്കി....ഫ്രണ്ട്ഷിപ്പ്..... ഫ്രണ്ട്ഷിപ്പ് ആണോ...ആണെന്നാണ് അവർ വിശ്വസിച്ചിരിക്കുന്നത് ... ശരിക്കും അത് പ്രണയമാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ....രണ്ടുപേരും അത് തുറന്നു പറയാൻ തയ്യാറായിരുന്നില്ല...