Aksharathalukal

അഭിമന്യു - ഭാഗം 6

ഭാഗം 6

രാത്രി മുഴുവനും സെറീനയെ കുറിച്ചുള്ള ചിന്തകൾ എന്റെ മനസ്സ് മടുപ്പിച്ചു...
മീനാക്ഷിക്ക് ഒരുപക്ഷേ പിന്നീട്  എല്ലാം മനസ്സിലാവും...
എന്തായാലും നാളെ അവളോട്‌ എന്റെ പ്രണയം ഞാൻ തുറന്ന് പറയും.
രാവിലെ കോളേജിലേക്ക് ഇറങ്ങുമ്പോൾ വരാന്തയിൽ അനികുട്ടൻ ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ അവൻ എന്റെ മുന്നിൽ കയറി നിന്ന് എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.

\"രാവിലെ തന്നെ എങ്ങോട്ടാ കോളേജിലേക്ക് തന്നെയാണോ അതോ... \"

\"അത് നിന്നോട് പറയേണ്ട കാര്യമില്ല \"

\"ഓഹ്.....നിനക്ക് നട്ടെല്ല് എപ്പോ മുളച്ചു \"

\"അനി...നീ മാറി നിൽക്ക് എനിക്ക് പോവണം \"

ഞാൻ അവനെ തട്ടി മാറ്റിക്കൊണ്ട് പുറത്തേക്കിറങ്ങി.



കോളേജിലെത്തി.
മഹേഷിനെയും , വിനോദിനെയും ക്ലാസ്സിൽ കണ്ടില്ല പുറത്ത് ഇറങ്ങി നോക്കിയപ്പോൾ അവൻമാർ സ്റ്റോറിന്റെ അടുത്ത് വായും നോക്കി നിക്കുന്നു.

\"നിന്നെ ഒക്കെ ഞാൻ എവിടെല്ലാം നോക്കി \"

\"നീ ഇന്നലെ നടന്നത് വല്ലതും അറിഞ്ഞോ \" മഹേഷ് പറഞ്ഞു.

\"എന്ത് \"

\"ഇന്നലെ നീ നേരത്തെ വീട്ടിലോട്ട് പോയില്ലേ 
അതിന് ശേഷം മീനാക്ഷി ക്ലാസ്സിലേക്ക് വന്നപ്പോൾ ആ കബീറും ടീമും അവളെ വല്ലാതെ അപമാനിച്ചു

\"നീ കുറേ കാലം ആയല്ലോ അവനെ വളക്കാൻ തുടങ്ങിയിട്ട് എന്നിട്ട് ഒന്നും നടന്നില്ലേടി \" എന്നൊക്കെ. അവൾ അതൊക്കെ കേട്ട് കരയാൻ തുടങ്ങി ഞങ്ങൾ വന്നത് കൊണ്ട് 
അവൾ രക്ഷപെട്ടു  \"

\"അത്രക്കായോ അവൻ ഇന്ന് ഞാൻ അവനെ...\"

\"നിൽക്ക് \"

മഹേഷ്‌ എന്റെ കയ്യ് പിടിച്ചു വെച്ചു.

\"ഇന്നലെ അവളെ കരയിച്ചു വിട്ടപ്പോ ഇല്ലാത്ത അനുകമ്പ ആണല്ലോ ഇപ്പോ \"

\"എടാ..അങ്ങനെ വിടാൻ പറ്റുമോ \"

\"വാ ക്ലാസ്സിലേക്ക് പോവാം കഴിഞ്ഞത് കഴിഞ്ഞു ഇനി പറഞ്ഞിട്ട് എന്ത് കാര്യം \"

ക്ലാസ്സിൽ പോയപ്പോൾ അവിടെ മീനാക്ഷിയെ കണ്ടില്ല.
ഉച്ചയ്ക്ക് ക്ലാസ് നേരത്തെ വിട്ടു. പാർട്ടിക്കാരുടെ കൂട്ടതല്ല് കാരണം ഇനി ക്ലാസ് ഇല്ല എന്ന് മാത്യു സർ ക്ലാസ്സിൽ വന്ന് പറഞ്ഞു.


\"ഡാ... ഇപ്പോൾ പറയാൻ പറ്റിയ സിറ്റുവേഷനാണ് \"

\"എന്ത് പറയാൻ \" മഹേഷ് ചോദിച്ചു.

\"എന്റെ പ്രണയം \"

\"അവൻ്റെ പ്രണയം തേങ്ങാ കൊല കുറേ ദിവസമായി മനുഷ്യന്റെ ഉറക്കം പോയിട്ട് ഇന്ന് എങ്കിലും പറഞ്ഞു തോലയ്ക്ക് \" വിനോദ് പറഞ്ഞു.

\"നീ വാ ക്യാന്റീനിലേക്ക് പോവാം \" മഹേഷ് അഭിയുടെ കയ്യും പിടിച്ചു ക്യാന്റീനിലേക്ക് പോയി.

അവർ ക്യാന്റീനിലേ സ്ഥിരം ബെഞ്ചിൽ പോയി ഇരുന്നു. അപ്പോൾ അവിടെ സെറീനയുണ്ടായിരുന്നു.
മഹേഷ് അവളെ ഞങ്ങൾ ഇരിക്കുനിടത്തേക്ക് വിളിച്ചു. 

\"എന്താ മഹേഷേട്ടാ \"

\"ഇവന് നിന്നോട് എന്തോ പറയാനുണ്ട് \"

\"എന്താ അഭി \"

\"സെറീനാ...എനിക്ക് നിന്നെ ഇഷ്ടമാണ് നീ ഇല്ലാതെ എനിക്ക് ഒരു നിമിഷം പോലും ജീവിക്കാൻ കഴിയില്ല \"
കുറച്ചു നേരം അവൾ ഒന്നും മിണ്ടിയില്ല.

\"കഴിഞ്ഞോ....കഴിഞ്ഞൊന്ന് ഈ വക മാങ്ങാത്തൊലി പ്രേമത്തിന് എനിക്ക് ടൈം ഇല്ല...
നീ എന്താ വിചാരിച്ചത് എന്നെ കെട്ടി ജീവിക്കാമെന്നോ...എനിക്ക് കെട്ടനാണേൽ  കാഞ്ഞിരപ്പള്ളി അച്ഛായന്മാർ എന്റെ നാട്ടിൽ കുറേ ഉണ്ട്... പിന്നെ എന്നെ കെട്ടാനുള്ള നിന്റെ യോഗ്യത എന്താ.. കുറെ കടവും , പ്രാരാബ്ധവും.....അല്ലാതെ നിന്നെ പോലുളള കൾച്ചർ ഇല്ലാത്തവൻമാരുടെ കയ്യിൽ എന്തുണ്ട് സമ്പാദ്യമായിട്ട്...ഇനി മേലാൽ എന്നെ കാണണോ എന്നോട് സംസാരിക്കാനോ വന്നാൽ സീനിയർ ആണെന്നുള്ള കാര്യം ഞാൻ അങ്ങു മറക്കും \"

അതും പറഞ്ഞു അവൾ പോയി.
മഹേഷിന് ദേഷ്യം വന്നു.

\"കിട്ടേണ്ടതൊക്കെ കിട്ടിയല്ലോ എന്നാ പോയാലോ \"
വിനോദ് പറഞ്ഞു.

\"വിനോദേ....\" ഞാൻ രോഷത്തിൽ പറഞ്ഞു.

\"എന്തിനാ അവനോടു ചാടി കടിക്കുന്നെ അവൾ നേരത്തെ ഇവിടെ നിന്ന് കവല പ്രസംഗം നടത്തിയപ്പോൾ നിന്റെ വായിൽ നാക്കില്ലായിരുന്നോ ഇത്‌ നീ ഇരന്നു വാങ്ങിയതാണ് സഹിച്ചോ നിന്റെ പുന്നാര സെറീന അല്ലെ ഇതിലും നല്ലത് ആ മീനാക്ഷി ആയിരുന്നു \" മഹേഷ് പറഞ്ഞു.

ഞാൻ ഒന്നും പറഞ്ഞില്ല...എല്ലാം എന്റെ തെറ്റായിരുന്നു..












(തുടരും...)


അഭിമന്യു - ഭാഗം 7

അഭിമന്യു - ഭാഗം 7

4.5
462

ഭാഗം 7ദീർഘ നേരത്തെ മൗനത്തിന് ശേഷം വിനോദ് ചോദിച്ചു.\"ഇനി എന്തിനാ ഇവിടെ ഇരിക്കുന്നെ പോവാം പശുവും ചത്ത് മോരിലെ പുളിയും പോയി \"\"എന്നിട്ടും കറവക്കാരൻ ഇപ്പോളും എന്തോ കളഞ്ഞു പോയ അണ്ണനെ പോലെ ഇരിക്കുകയാണ് \" മഹേഷ് എന്നെ നോക്കി പറഞ്ഞു.ഞങ്ങൾ വീണ്ടും ക്ലാസ്സിലേക്ക് പോയി.ക്ലാസ്സിലെ എല്ലാവരും ക്യാന്റീനിൽ നടന്ന കാര്യം അറിഞ്ഞെന്ന് എനിക്ക് തോന്നി. എല്ലാവരുടെയും മുഖത്തു ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു.ഞാൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ വരാന്തയിൽ അച്ഛൻ എന്തോ പേപ്പറും പിടിച്ച് ഇരിക്കുണ്ടായിരുന്നു.\"അച്ഛാ എന്താ ആലോചിക്കുന്നത് \"\"നീ ഇത് നോക്ക് \"അത് ജപ്‌തി നോട്ടീസ് ആയിരുന്നു.\