Aksharathalukal

അഭിമന്യു - ഭാഗം 7

ഭാഗം 7

ദീർഘ നേരത്തെ മൗനത്തിന് ശേഷം വിനോദ് ചോദിച്ചു.

\"ഇനി എന്തിനാ ഇവിടെ ഇരിക്കുന്നെ പോവാം പശുവും ചത്ത് മോരിലെ പുളിയും പോയി \"

\"എന്നിട്ടും കറവക്കാരൻ ഇപ്പോളും എന്തോ കളഞ്ഞു പോയ അണ്ണനെ പോലെ ഇരിക്കുകയാണ് \" മഹേഷ് എന്നെ നോക്കി പറഞ്ഞു.

ഞങ്ങൾ വീണ്ടും ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സിലെ എല്ലാവരും ക്യാന്റീനിൽ നടന്ന കാര്യം അറിഞ്ഞെന്ന് എനിക്ക് തോന്നി. എല്ലാവരുടെയും മുഖത്തു ഒരു പരിഹാസ ചിരി ഉണ്ടായിരുന്നു.
ഞാൻ തിരിച്ചു വീട്ടിലെത്തിയപ്പോൾ വരാന്തയിൽ അച്ഛൻ എന്തോ പേപ്പറും പിടിച്ച് ഇരിക്കുണ്ടായിരുന്നു.

\"അച്ഛാ എന്താ ആലോചിക്കുന്നത് \"

\"നീ ഇത് നോക്ക് \"

അത് ജപ്‌തി നോട്ടീസ് ആയിരുന്നു.

\"അനികുട്ടന്റെ  ബൈക്കു വാങ്ങാനുമൊക്കെയായി നിന്റെ അമ്മ എന്നെ കൊണ്ട് ഈ വീട് പണയ പെടുത്തി ഇനി ബാങ്ക്കാർ വന്ന് എല്ലാം കൊണ്ട് പോകും മോനെ \"

\"അച്ഛൻ വിഷമിക്കാതെ എല്ലാം ശെരിയാവും \"


ഞാൻ മുറിയിലേക്ക് പോയി.
കുളിച്ചു പുറത്തിറങ്ങിയപ്പോൾ അനികുട്ടൻ കംപ്യൂട്ടറിൽ എന്തോ ചെയ്യുന്നത് കണ്ടു.
അമ്മ അവന്റെ ബിർത്ഡേയ്ക്ക് വാങ്ങി കൊടുത്തതാണ് ആ കമ്പ്യൂട്ടർ.
ഞാൻ മോണിറ്ററിലേക്ക് നോക്കിയപ്പോൾ അവൻ അത് ക്ലോസ് ആക്കി.

\"എന്താ....\"

\"നീ എന്താ കാണുന്നെ ഇതൊക്കെ മോശമാണ് \"

\"എനിക്ക് നല്ലതും ചീത്തയും നീ പറഞ്ഞു തരേണ്ട ഞാൻ അറിഞ്ഞു മീനാക്ഷി നിന്നെ പ്രൊപോസ് ചെയ്തതും അത് നീ തള്ളികളഞ്ഞതും നീ സെറീനയെ പ്രൊപോസ് ചെയ്തതും അവൾ അത് നാലായി മടക്കി നിന്റെ പോക്കറ്റിൽ ഇടതുമെല്ലാം \"

അവൻ പരിഹാസത്തോടെ എന്നെ നോക്കി.
ഞാൻ പുറത്തേക്ക് പോയി.
അവിടെ അപ്പു ടീവിയിൽ എന്തോ കണ്ടു കൊണ്ടിരിക്കുകയാണ്.

\"ഏട്ടാ നേരത്തെ ഇവിടെ ഒരു കോമഡി നടന്നു \"

\"മ്മ് \"

\"ഞാൻ റൂമിലേക്ക് പോയപ്പോൾ അനികുട്ടൻ അവിടെ ഇരുന്ന് പാട്ട് പാടുന്നു \"

\"പാട്ടോ \"

\"ഹാ എന്നിട്ട്..

സാ....രീ.... ഗാ....മാ.....വാ...സുഭാഷ്... സുഭാഷ്....
ഞാൻ ഈ സ്മ്യൂൽ വെച്ച് ഒരു കലക്ക് കലക്കും  അനികുട്ടൻ പാടാൻ തുടങ്ങി...
ഞാൻ പോയി അവന്റെ ഹെഡ്ഫോൺ മാറ്റി.
കഴുത... കിടന്ന് കരയുന്ന പോലെയുള്ള ആ മധുര സ്വരം അവൻ തന്നെ കേട്ടു..
ഇതൊക്കെ കേട്ടിട്ടും ഏട്ടന്റെ മുഖത്ത് ഒരു സന്തോഷം ഇല്ലല്ലോ...എന്താ പറ്റിയെ... കോളേജിൽ എന്തെങ്കിലും കുഴപ്പം ഉണ്ടായോ \"

\"....നീ ടീവി കണ്ടോ എനിക്ക് ഒരു മൂടില്ല \"

\"ഈ ഏട്ടന് ഇതെന്തു പറ്റി ഇനി വല്ല മാലാഖ കുട്ടിയും മനസ്സിൽ കയറിയോ \"













(തുടരും...)



(അഭിയുടെ സ്വഭാവം പിടികിട്ടുന്നില്ല അല്ലെ.....കഥ വല്ലാതെ സ്ലോ ആവുന്നു എന്ന് തോന്നുന്നു....
ഈ കഥ അങ്ങനെയാണ് അഭിയുടെ മനസ്സിലെ കാര്യങ്ങളാണ് ഇതൊക്കെ.... )


അഭിമന്യു - ഭാഗം 8

അഭിമന്യു - ഭാഗം 8

4
453

ഭാഗം 8 അപ്പു പിന്നെയും ടീവി കാണാൻ തുടങ്ങി. ഞാൻ വീടിന്റെ ടെറസിലേക്ക് കയറി. അവിടെ അച്ഛൻ നട്ട് വളർത്തിയ ചെടികൾ അമ്പിളിമാമനോട് കിന്നാരം പറയുന്ന തിരക്കിലായിരുന്നു. നിലാവിന്റെ വെളിച്ചത്തിൽ പൂക്കൾ തിളങ്ങി. തണുത്ത കാറ്റ് എന്റെ മനസ്സിൽ ഒരു കുളിർമഴപോലെ പെയ്തിറങ്ങി. പെട്ടന്ന് ആരുടെയോ കയ്യ് എന്റെ ചുമലിൽ പതിച്ചു. ഞാൻ തിരിഞ്ഞു നോക്കി. അച്ഛനായിരുന്നു അത്. \"മോനെ എന്താ ഇവിടെ നിൽക്കുന്നെ നീ ഇങ്ങോട്ടേക്ക് കയറാറില്ലല്ലോ \" \"അച്ഛാ...അത് മനസ്സിന് എന്തോ ഒരു മടുപ്പ് പോലെ \" \"എന്താ എന്തായാലും അച്ഛനോട് പറഞ്ഞോ \" \"ഒന്നുമില്ല അച്ഛാ \" ഞാൻ എന്താ അച്ഛനോട് പറയാ....എന്റെ പെരുമാറ്റം കൊണ്ട്