Aksharathalukal

അഭിമന്യു - ഭാഗം 8

ഭാഗം 8

അപ്പു പിന്നെയും ടീവി കാണാൻ തുടങ്ങി.
ഞാൻ വീടിന്റെ ടെറസിലേക്ക് കയറി. അവിടെ അച്ഛൻ നട്ട് വളർത്തിയ ചെടികൾ അമ്പിളിമാമനോട് കിന്നാരം പറയുന്ന തിരക്കിലായിരുന്നു. നിലാവിന്റെ വെളിച്ചത്തിൽ പൂക്കൾ തിളങ്ങി. തണുത്ത കാറ്റ് എന്റെ മനസ്സിൽ ഒരു കുളിർമഴപോലെ പെയ്തിറങ്ങി.
പെട്ടന്ന് ആരുടെയോ കയ്യ് എന്റെ ചുമലിൽ പതിച്ചു.
ഞാൻ തിരിഞ്ഞു നോക്കി. അച്ഛനായിരുന്നു അത്.

\"മോനെ എന്താ ഇവിടെ നിൽക്കുന്നെ നീ ഇങ്ങോട്ടേക്ക് കയറാറില്ലല്ലോ \"

\"അച്ഛാ...അത് മനസ്സിന് എന്തോ ഒരു മടുപ്പ് പോലെ \"

\"എന്താ എന്തായാലും അച്ഛനോട് പറഞ്ഞോ \"

\"ഒന്നുമില്ല അച്ഛാ \"

ഞാൻ എന്താ അച്ഛനോട് പറയാ....എന്റെ പെരുമാറ്റം കൊണ്ട് മീനാക്ഷി എത്ര മാത്രം വേദനിച്ചിട്ടുണ്ടാവുമെന്ന് ഇപ്പോഴാണ് മനസ്സിലായത്‌...
പക്ഷെ എനിക്ക്...ഒരിക്കലും അവളെ എന്റെ പെണ്ണായി കാണാൻ പറ്റില്ല....
ഒരുപാട് ആലോചിച്ചു തല പുകഞ്ഞു അവസാനം ഞാൻ കിടക്കാൻ പോയി..
പിറ്റേന്ന് രാവിലെ എഴുന്നേറ്റപ്പോൾ അച്ഛനെ കണ്ടില്ല
അമ്മയോട് ചോദിച്ചപ്പോൾ അമ്മാവന്റെ വീട്ടിൽ പോയതാ വൈകിട്ട് തിരിച്ചു വരുമെന്ന് പറഞ്ഞു.
കുളിയൊക്കെ കഴിഞ്ഞു. എന്തൊക്കെയോ ആലോചിച്ചു തീൻമേശയിൽ പോയി ഇരുന്നു.
തൊട്ടു മുന്നിൽ പതിവ് പരിഹാസ ചിരിയുമായി അനികുട്ടൻ.
ഞാൻ ഒന്നും ശ്രദ്ധിച്ചില്ല...
കോളേജിൽ എത്തിയപ്പോൾ ഗെയിറ്റിന് മുന്നിൽ തന്നെ ഉണ്ടായിരുന്നു കബീറും കൂട്ടരും..
കബീർ എന്നെ ഒന്ന് തറപ്പിച്ചു നോക്കി..
ഇതെന്തു തേങ്ങാ എന്ന മട്ടിൽ ഞാൻ മുന്നോട്ട് നടന്നു.
ഓഫീസിന്റെ അടുത്ത് ഉള്ള ടൈൽ ഇട്ട സീറ്റിൽ ഇരിക്കുകയായിരുന്നു മഹേഷ്..
വിനോദ് അവന്റെ ലൗവറിനോട് ഫോണിൽ സംസാരിച്ചു നിൽക്കുന്നു.. സംസാരിച്ചു സംസാരിച്ചു അവൻ ആ ചെടിയുടെ അന്ധ്യം കാണും എന്നാ തോന്നുന്നെ...അവൻ നാണം മൂത്ത് പറിച്ചെറിഞ്ഞ ഇല മുഴുവൻ അടുത്തിരുന്ന മഹേഷിന്റെ തലയിലായിരുന്നു വീണത്...അവസാനം ഞാൻ അടുത്ത് എത്തിയപ്പോൾ രണ്ടും കൂടി അടിയായി..

\"ഡാ... പട്ടി... നിന്നെ ഇന്ന് ഞാൻ കൊല്ലും അഭി..നീ ഇവന് ഒരു പെട്ടി റെഡി ആക്കി വെച്ചോ \"

\"എന്തിനാ മഹേഷേ ഇങ്ങനെ തല്ല് പിടിക്കുന്നെ അവന് നാണമായിട്ടല്ലേ ഇങ്ങനെ ചവറു പെറുക്കി എറിയുന്നത് \"

\"ഡാ...അധികം കളിക്കല്ലേ അഭി...അല്ല ഇന്ന് പതിവില്ലാതെ നല്ല സന്തോഷം ഉണ്ടല്ലോ എന്താ \"

വിനോദ് ചോദിച്ചു.
\"അതെ അല്ലെങ്കിൽ എപ്പോളും ഇഞ്ചി കടിച്ച കുരങ്ങനെ പോലെ ഇരിക്കുന്നവനാ ഇവന്റെ കിളി പറന്ന് പോയി എന്നാ തോന്നുന്നെ വിനോദേ \"

\"ശെരിയാ ദേ പോവുന്നു അവന്റെ കിളി സെറീന കിളി ...കൂട്ടത്തിൽ ചൊറിയൻ കിളിയും ഉണ്ടല്ലോ ഇവന്റെ അനിക്കുട്ടൻ \"

\"ഇങ്ങനെ ശവത്തെ കുത്തല്ലേ പിള്ളേച്ചാ \"

\"അയ്യോ..10 മണിയായി \" വിനോദ് പറഞ്ഞു.

\"അയിന് \" മഹേഷ് പറഞ്ഞു.

\"അയിന്...നീ കെട്ടിതൂങ്ങി ചത്തോ ....അഭി അല്ലേ തന്നെ എനിക്ക് ഏറ്റെൻഡൻസ് കുറവാ ഞാൻ പോന്ന്... ഇവനും നീയും എത്ര കട്ട് ആക്കിയാലും അവസാനം ഞാൻ അണ്ടർ ആവും...\" അതും പറഞ്ഞു വിനോദ് പോയി.

ഞാനും മഹേഷും നേരെ ക്യാൻറ്റീനിലേക്ക് പോയി.
അവിടെ ഗോപാലേട്ടന്റെ പതിവ് കട്ടൻചായയും...പഴംപൊരിയും ...
കുറേ ജൂനിയർ പെണ്പിള്ളേർ ഉണ്ടായിരുന്നു അവിടെ അപ്പോൾ കബീറും ഗ്യാങ്ങും അവിടേക്ക് കയറി വന്നു.

\"ഡി... എന്താടി നിനക്ക് അഹങ്കാരം ആണോ \"

കബീർ അവിടെ ഇരുന്ന ജൂനിയർ പെണ്ണിന്റെ കയ്യിൽ കയറി പിടിച്ചു .

\"കയ്യിൽ കയറി പിടിക്കുന്നോടാ \" ആ പെണ്ണ് കൈയ്യിലുള്ള ചൂട് ചായ അവൻ്റെ മുഖത്തേക്ക് ഒഴിച്ചു.

\"ഐവാ...അത് പൊളിച്ചു..\" മഹേഷ് ഇത് കണ്ട് വിസിലടിച്ചു.

\"ഡാ... വെറുതെ അടി വാങ്ങി കൂട്ടണോ ഇപ്പൊ പോയ ഹോസ്പിറ്ററിൽ വാർഡ് കിട്ടില്ല \"

\"നീ വിട് അഭി പെണ്ണിന്റെ ദേഹത്ത് കയ്യ് വെക്കുന്നവന്റെ കയ്യ് വെട്ടണം \"

അവൻ സിനിമ സ്റ്റൈലിൽ അവർക്കിടയിലേക്ക് കയറി ചെന്നു.

\"ഈശ്വരാ.... ബാഹുബലി ഇന്ന് വാവുബലി ആവുമല്ലോ \"





(തുടരും.....)



അഭിമന്യു - ഭാഗം 9

അഭിമന്യു - ഭാഗം 9

4
404

ഭാഗം 9 അവൻ സിനിമ സ്റ്റൈലിൽ അവർക്കിടയിലേക്ക് കയറി ചെന്നു. \"ഈശ്വരാ.... ബാഹുബലി ഇന്ന് വാവുബലി ആവുമല്ലോ \" \"ഡി.... \" കബീർ അവളുടെ നേരെ കയ്യോങ്ങി. അപ്പോൾ മഹേഷ് നടുക്ക് കയറി നിന്നു. \"കബീറെ...വെറുതെ എന്റെ കയ്യ്ക്ക് പണി ഉണ്ടാക്കി വെക്കല്ലേ ...പോടാ...ക്ലാസ്സിൽ പോടാ...\" അതും പറഞ്ഞു മഹേഷ് കബീറിനെ പിടിച്ചു പുറകിലേക്ക് തള്ളി. \"നിനക്കുള്ള പണി ഞാൻ തരുന്നുണ്ട് \" മഹേഷിന് വാർണിങ്ങും കൊടുത്തു കബീറും ടീമും അവിടുന്ന് പോയി. \"താങ്ക്സ്..ചേട്ടാ.... ചേട്ടൻ ഇല്ലെങ്കിൽ ഇവളുടെ കാര്യത്തിൽ ഇന്ന് തീരുമാനം ആയേനെ \" കൂട്ടത്തിലുള്ള ഒരു കുട്ടി പറഞ്ഞു. \"അല്ല...ഇതെല്ലാം ഒപ്പിച്ചയാൾ ഒരു താങ്ക്സ് പോലും പറയുന്ന