നിനവറിയാതെ💗
©copy write protected
"എന്റെ കുട്ടി നീ ഇങ്ങനെ തിരക്ക് പിടിച്ച് ഒന്നും കഴിക്കാതെ പോയാൽ എവിടേലും തലകറങ്ങി വീഴും കുഞ്ഞേ."സുജാത ആധിയോടെ പറഞ്ഞു.
"എന്റെ അമ്മേ ഇനിയും ഇറങ്ങാൻ വൈകിയാൽ സ്കൂളിൽ എത്താൻ ലേറ്റ് ആവും മാത്രവുമല്ല ഇന്ന് പത്താം ക്ലാസ്സിന് ഞാൻ 9 മണിക്ക് സ്പെഷ്യൽ ക്ലാസ്സ് പറഞ്ഞിട്ടുള്ളതാ ഇപ്പോൾ തന്നെ സമയം 8:30 കഴിഞ്ഞു."അവൾ തിരക്ക് പിടിച്ച് ചോറും പാത്രം ബാഗിലെക്ക് വെച്ചുകൊണ്ട് പറഞ്ഞു.
"ഞാൻ ഇറങ്ങുവാട്ടോ.അമ്മ ബിപിയുടെ ടാബ്ലറ്റ് ഒക്കെ എടുത്ത് കഴിക്കണം"അവൾ തന്റെ ബാഗ് തോളത്തേക്ക് ഇട്ടുകൊണ്ട് സുജാതയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി.
"സൂക്ഷിച്ച് പോവണേ ഭദ്രേ"അവൾ മുറ്റത്തേക്ക് ഇറങ്ങി നടന്നതും അവർ പിന്നിൽ നിന്നും വിളിച്ചു പറഞ്ഞു അതിന് മറുപടിയായി ഭദ്ര തിരിഞ്ഞു നോക്കി തലയാട്ടികൊണ്ട് സുജാതയെ കൈ വീശി കാണിച്ചു.ഭദ്ര റോഡിലേക്ക് ഉള്ള വളവ് തിരയുന്നത് വരെ സുജാത അവൾ പോകുന്നത് നോക്കി ഉമ്മറത്ത് തന്നെ നിന്നു.
"ഈ ചെറുപ്രായത്തിൽ തന്നെ എന്റെ കുട്ടി ഒരുപാട് അനുഭവിച്ചു കഴിഞ്ഞു എന്റെ കുഞ്ഞിനെ കാത്തോളണേ മഹാദേവ."സുജാത മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
ഭദ്ര കവലയിൽ എത്തി റോഡ് ക്രോസ്സ് ചെയ്യാൻ നിന്നപ്പോഴേക്കും aബസ് വന്നിരുന്നു അവൾ വേഗം റോഡ് ക്രോസ്സ് ചെയ്തുകൊണ്ട് ബസിലേക്ക് ഓടി കയറി.
"എന്താ ഭദ്ര ടീച്ചറെ ഇന്ന് നേരത്തെ ആയിട്ടും ഓടി പിടിച്ചാണല്ലോ വരുന്നേ"അവൾ ബസിലേക്ക് കയറിയതും ബസിലെ കിളിയായ അനുരാഗ് അവളോട് തമാശ രൂപേണ ചോദിച്ചു.
"എന്ത് ചെയ്യാനാ അനുരാഗേട്ട ഇന്ന് സ്പെഷ്യൽ ക്ലാസ്സ് വെച്ചിട്ടുണ്ട് അതുകൊണ്ടാ നേരത്തെ പോകുന്നെ പക്ഷെ എങ്ങനെ ഒക്കെ നോക്കിയാലും വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ നേരം വൈകും."അവൾ കമ്പിയിൽ പിടിച്ചുനിന്നുകൊണ്ട് പറഞ്ഞു.
ബസ്സിൽ അത്യാവിശം തിരക്കുണ്ടായിരുന്നു അധികവും സ്കൂൾ കുട്ടികളാണ് ഉള്ളത്.അവൾ കമ്പിയിൽ പിടിച്ചു നിന്നുകൊണ്ട് അനുരാഗിന്റെ ഓരോ ചോദ്യത്തിനും ഉത്തരം നൽകി.
"ഭദ്ര ടീച്ചറെ ഇവിടെ ഇരുന്നോ"പെട്ടെന്ന് ഒരു പെൺകുട്ടി എഴുനേറ്റു പറഞ്ഞുക്കൊണ്ട് അവൾക്കായി സീറ്റ് നൽകി.അവൾ ഒരു പുഞ്ചിരിയോടെ ആ സീറ്റിൽ ഇരുന്നു ഒപ്പം ആ കുട്ടിയുടെ ബാഗ് വാങ്ങി മടിയിൽ വെക്കുകയും ചെയ്തു.
സ്കൂളിന് മുന്നിലുള്ള ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയതും കുട്ടികൾ ഇറങ്ങുന്നതിന് ഒപ്പം അവളും ഇറങ്ങി.പോകുന്നതിന് മുന്നേ അനുരാഗിനോട് പോവുകയാണെന്ന് പറയാനും അവൾ മറന്നില്ല.കുട്ടികൾ ഇറങ്ങിയപ്പോൾ തന്നെ ബസ്സിൽ പകുതിയോളം സീറ്റുകൾ കാലിയായെന്നുള്ളത് ഭദ്ര ശ്രെദ്ധിച്ചിരുന്നു.
സ്റ്റാഫ് റൂം 9:30ക്കാണ് തുറക്കാറുള്ളത് അതുകൊണ്ട് അവൾ സ്കൂൾ ഗേറ്റ് കടന്ന് നേരെ ക്ലാസ്സിലേക്ക് നടന്നു.രണ്ടാം നിലയിലാണ് പത്താം ക്ലാസ്സ് അതുകൊണ്ട് സ്റ്റെപ് കയറി ക്ലാസ്സിൽ എത്തിയതും അവൾ നന്നേ ഷീണിച്ചിരുന്നു. ക്ലാസ്സിലേക്ക് കയറിയതും അവളെ കണ്ട് കുട്ടികൾ എല്ലാം ഗുഡ് മോർണിംഗ് പറഞ്ഞുകൊണ്ട് എഴുനേറ്റ് നിന്നു. അവൾ അവർക്ക് തിരിച്ച് ഗുഡ് മോർണിംഗ് പറഞ്ഞുകൊണ്ട് ബാഗ് ടേബിളിലേക്ക് വെച്ചിട്ട് ചെയർ വലിച്ചിട്ട് അവൾ അതിലേക്ക് ഇരുന്നു.
9 മണി ആകാൻ 5 മിനിറ്റ് കൂടിയേ ഒള്ളു ഭദ്ര ക്ലാസ്സ് മൊത്തമായി ഒന്ന് നോക്കി കംബൈൻ ക്ലാസ്സ് ആണ് വെച്ചിരിക്കുന്നത് എല്ലാവരും തന്നെ വന്നിട്ടുണ്ട് ഇനിയും ഒന്നോ രണ്ടോ കുട്ടികൾ വരാൻ കാണും.കറക്റ്റ് 9 മണി ആയതും ഭദ്ര സോഷ്യൽ ടെക്സ്റ്റ് ബുക്ക് എടുത്തുകൊണ്ട് കസേരയിൽ നിന്ന് എഴുനേറ്റു.
"ഞാൻ ഇന്നലെ പഠിപ്പിച്ചത് എല്ലാവരും പഠിച്ചിട്ടാണോ വന്നത്."ഭദ്ര ഉറക്കെ ചോദിച്ചതും കുട്ടികൾ ആരും ഒന്നും മിണ്ടാതെ പരസ്പരം നോക്കി.
"എന്തെ ആരും ഒന്നും പഠിച്ചിട്ടില്ലേ?"അവൾ വീണ്ടും ചോദിച്ചതും കുറച്ചു പേര് പഠിച്ചു എന്ന് പറഞ്ഞു.
"എന്നാൽ പതിവുപോലെ നമ്മുക്ക് ചോദ്യം ചോദിച്ചിട്ട് ബാക്കി പഠിക്കാം."
"അഭിഷേക് കെ എഴുനേറ്റെ"ഭദ്ര പറഞ്ഞതും പിന്നിലായി ഇരുന്ന ഒരു പയ്യൻ പതിയെ എഴുനേറ്റു.
"Abhishek Explain the two types of soils found in peninsular plateau?"ഭദ്രയുടെ ചോദ്യം കേട്ടതും അവൻ ഉത്തരം അറിയാത്തതുകൊണ്ട് അവളെ നോക്കി എന്തൊക്കെയോ പറയാൻ ശ്രെമിച്ചു.
"പഠിച്ചിട്ടില്ലേ?"അവൻ നിന്ന് വിക്കുന്നത് കണ്ടതും ഭദ്ര ചോദിച്ചു.അവൻ അതിന് ഇല്ല എന്ന് ഉത്തരം നൽകിയതും അവൾ അടുത്ത ആളെ വിളിച്ചു.അങ്ങനെ എല്ലാവരോടും അവൾ ചോദ്യം ചോദിച്ചു ഒരുപാട് കുട്ടികൾ ഉത്തരം പറയുകയും ചെയ്തു കൂടുതൽ പഠിക്കാതെ വന്നിട്ടുള്ളത് ആൺകുട്ടികളാണ്.
അവൾ അവരെ തന്റെ ക്ലാസ്സ് തീരുന്നത് വരെ എഴുനേൽപ്പിച് നിർത്തികൊണ്ട് ബാക്കി ക്ലാസ്സ് എടുത്തു.
"ഉച്ചക്ക് ഞാൻ ക്ലാസ്സിൽ വരുമ്പോൾ ഈ എഴുനേറ്റ് നിൽക്കുന്ന എല്ലാവരും ഞാൻ ഓരോരുത്തരോട് ചോദിച്ച ചോദ്യം ഏതാണോ അതിന്റെ ആൻസർ 10 പ്രാവശ്യം എഴുതി പഠിച്ചിട്ട് ഇരുന്നോളണം.വർഷ ഈ എഴുനേറ്റ് നിൽക്കുന്ന എല്ലാവരുടെയും പേര് എഴുതി എടുക്കണം."അത്രയും പറഞ്ഞുകൊണ്ട് അവൾ തന്റെ ബാഗും ടെക്സ്റ്റും എടുത്തുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് പോയി.
സ്റ്റാഫ് റൂമിൽ എത്തി ബാഗ് തന്റെ ടേബിളിൽ വെച്ചുകൊണ്ട് അവൾ പ്രിൻസിയുടെ റൂമിലേക്ക് നടന്നു റെജിസ്റ്ററിൽ സൈൻ ചെയ്യാനായ്.അവൾ സൈൻ ചെയ്ത് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഹരി സർ അകത്തേക്ക് കയറിയത് പെട്ടെന്ന് രണ്ട് പേരും പരസ്പരം കാണാതെ ഇരുന്നതുകൊണ്ട് അവർ തമ്മിൽ കൂട്ടി ഇടിച്ചു.
"ഓ സോറി സോറി" ഭദ്ര പെട്ടെന്ന് ഹരിയോട് പറഞ്ഞു
"എന്റെ ഭദ്ര ടീച്ചറെ ഇത് എവിടെ നോക്കിയ നടക്കുന്നെ?"ഹരി അവളെ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.
"അത് കൊള്ളാമല്ലോ ഈ പറയുന്ന ഹരി സാറിന് കണ്ണ് ഒന്നും ഇല്ലേ?"അവൾ പുഞ്ചിരിയോടെ തിരികെ ചോദിച്ചുകൊണ്ട് സ്റ്റാഫ് റൂമിലേക്ക് നടന്നു അവൾ പോകുന്ന നോക്കി ഒരു പുഞ്ചിരിയോടെ ഹരി കുറച്ചു നേരം അങ്ങനെ നിന്നു.
"എന്റെ ഹരി സാറേ ഇങ്ങനെ നോക്കി നിന്ന് വെള്ളം ഇറക്കാതെ പോയി ഭദ്ര ടീച്ചർനോട് പറഞ്ഞൂടെ ആ മനസ്സിൽ ഉള്ളത്."നടന്ന് പോകുന്ന ഭദ്രയെ നോക്കി നിൽക്കുന്ന ഹരിയോടായി സിബിൻ പറഞ്ഞു.
"ഒന്നുപ്പോ സിബിൻ സാറേ അതിനൊക്കെ ഇനിയും സമയം ഉണ്ടല്ലോ"അവൻ പറഞ്ഞുകൊണ്ട് സിബിനൊപ്പം സ്റ്റാഫ് റൂമിലേക്ക് നടന്നു.
ഫസ്റ്റ് പീരീഡിന് ഉള്ള ബെൽ അടിച്ചതും ഓരോ ടീച്ചേർസ് ആയിട്ട് ക്ലാസ്സിലേക്ക് പോകാൻ തുടങ്ങി.ഭദ്ര 8 മുതൽ 10 വരെയാണ് പഠിപ്പിക്കുന്നത്. അതുകൊണ്ട് കൂടുതലും അവൾക്ക് 3ർഡ് പീരീഡ് തൊട്ടാണ് ക്ലാസ്സ് ഉള്ളത്.അവൾ അത് വരെ ഓരോ ക്ലാസ്സിലും എടുക്കേണ്ട നോട്ട് പ്രീപേയർ ചെയ്യും.
അങ്ങനെ അന്നത്തെ ക്ലാസ്സ് എല്ലാം കഴിഞ്ഞ് മൂന്നേമുക്കാൽ ആയതും അവൾ പോകാൻ ഇറങ്ങി.ഈവെനിംഗ് സ്പെഷ്യൽ ക്ലാസ്സ് വെക്കുന്ന ദിവസങ്ങളിൽ 5 മണി വരെ നിൽക്കണം.ബസ് സ്റ്റോപ്പിൽ വന്ന് നിന്ന് ഒരു 5 മിനിറ്റ് കഴിഞ്ഞതും തുഷാരം ബസ് വന്നിരുന്നു.രാവിലത്തെപോലെ തന്നെ നല്ല തിരക്കുണ്ടായിരുന്നു ബസ്സിൽ. അവൾ ബസ്സിൽ കയറി ടിക്കറ്റും എടുത്ത് ഒരു കമ്പിയിൽ പിടിച്ചു നിന്നു.
തനിക്ക് ഇറങ്ങാറായ സ്റ്റോപ്പ് എത്തിയതും അവൾ സ്കൂൾ കുട്ടികളുടെ ഇടയിൽ നിന്ന് എങ്ങനെ ഒക്കെയോ ഉന്തിത്തള്ളി പുറത്ത് കടന്നു.ബസിൽ നിന്ന് ഇറങ്ങിയതും അവൾക്ക് തന്റെ ജീവൻ തിരിച്ചു കിട്ടിയപോലെയാണ് തോന്നിയത്.
അവൾ അവിടെന്ന് നേരെ നടന്നത് കവലയിലെ കുമാരേട്ടന്റെ പച്ചക്കറി കടയിലേക്ക് ആയിരുന്നു.
"കുമാരേട്ടാ ഒരു അരകിലോ തക്കാളിയും കാകിലോ പച്ചമുളകും തന്നേക്ക്."
"അല്ല ആരിത് ഭദ്രയോ ഇന്ന് നേരത്തെയാണോ"കുമാരൻ
"ഏയ്യ് അല്ല എന്നും വരുന്ന സമയം തന്നെ ആണല്ലോ"ഒരു പുഞ്ചിരിയോടെ പറഞ്ഞുകൊണ്ട് അവൾ പൈസയും കൊടുത്ത് കവറും വാങ്ങി വീട്ടിലെക്ക് നടന്നു.
റോഡിൽ നിന്ന് വീട്ടിലെക്കുള്ള വഴി നടക്കുമ്പോൾ തന്നെ അവൾ കണ്ടു അവളെയും കാത്ത് ഉമ്മറത്തിരിക്കുന്ന സുജാതയെ.
അവൾ ഒരു പുഞ്ചിരിയോടെ കയ്യിൽ ഇരുന്ന കവർ ഉമ്മറത് വെച്ചുകൊണ്ട് സുജാതയുടെ അടുത്തായി അവരുടെ തൊളിൽ ചാരി കണ്ണടച്ച് ഇരുന്നു.
"മടുത്തോ എന്റെ കുട്ടി?"സുജാത അവളുടെ തലയിലൂടെ മെല്ലെ തലോടികൊണ്ട് ചോദിച്ചു അതിന് മറുപടിയായി അവൾ നൽകിയത് അവരുടെ കവിളിൽ നനുത്ത ഒരു ചുംബനം ആയിരുന്നു.
"പോയി സാരീ മാറി കുളിച്ചിട്ട് വാ ഞാൻ അപ്പോഴേക്കും ചായ എടുത്ത് വെക്കാം."സുജാത പറഞ്ഞതും അവൾ സമ്മതം അറിയിച്ചുകൊണ്ട് റൂമിലേക്ക് പോയി.
സുജാതക്ക് മനസ്സിലായിരുന്നു അവൾ നന്നായി മടുത്തത് കൊണ്ടാണ് ഒന്നും തന്നെ സംസാരിക്കാതെ തന്റെ മേൽ ചാരി ഇരുന്നതെന്ന് നന്നായി ഷീണം തോന്നുന്ന ദിവസങ്ങളിൽ ആവും അവൾ അങ്ങനെ ഇരിക്കാറുള്ളതെന്ന് അവർ മനസ്സിൽ ഓർത്തു.
ഭദ്ര കുളിച്ചിട്ട് വന്നപ്പോഴേക്കും സുജാത അവൾക്ക് കഴിക്കാനായി പഴം പൊരിയും ചായയും എടുത്ത് വെച്ചിരുന്നു.ചൂട് ചായയും പഴം പൊരിയും കഴിച്ചതും അവൾക്ക് അല്പം ആശ്വാസം തോന്നി.
അഞ്ചര ആയതും അവിടേക്ക് ഓരോ കുട്ടികൾ വരാൻ തുടങ്ങി.ഭദ്ര ഒരു ക്ലാസിക്കൽ ഡാൻസർ കൂടെയാണ് വൈകുന്നേരം സ്കൂളിൽ നിന്ന് വന്നാൽ കുട്ടികൾക്ക് ഡാൻസ് പഠിപ്പിച്ചു കൊടുക്കുന്നുണ്ട് അവൾ.ഏകദേശം ഇരുപതോളം കുട്ടികൾ അവളുടെ അടുത്ത് ഡാൻസ് പഠിക്കുന്നുണ്ട്.
ഭദ്ര തന്റെ ദവാണി എടുത്ത് ഇടുപ്പിലേക്ക് കുത്തികൊണ്ട് ചിലങ്ക എടുത്ത് അവളുടെ കാലിൽ അണിഞ്ഞു ശേഷം ഒന്ന് തൊഴുതുകൊണ്ട് അവൾ കുട്ടികൾക്ക് ഓരോ ചുവടുകൾ പഠിപ്പിച്ചു കൊടുക്കുവാൻ തുടങ്ങി.
(ഇനി ഭദ്രയെ പറ്റി പറയാം)
മനക്കൽ തറവാട്ടിലെ കർണവരായ മഹാദേവന്റെയും സീതലക്ഷ്മിയുടെയും
മക്കളിൽ രണ്ടാമത്തവനായ സേതുവിന്റെയും ഭാര്യ സുജാതയുടെയും ഏക മകളാണ് ഭദ്ര എന്ന് എല്ലാവരും വിളിക്കുന്ന ശ്രീഭദ്ര.
മഹാദേവനും സീതലക്ഷ്മിക്കും 3 മക്കളാണ്.
മുത്തത് ശുഭലക്ഷ്മി ഭർത്താവ് ചന്ദ്രൻ.രണ്ടാളും ചെന്നൈയിൽ ആയിരുന്നു ഇപ്പോൾ നാട്ടിൽ ഉണ്ട്.അവർക്ക് രണ്ട് മക്കളാണ്.
ആദ്യത്തെ ആള് ശ്രീറാം ചന്ദ്രന്റെ ബിസിനസ് ഇപ്പോൾ നോക്കി നടത്തുന്നത് അവനാണ്. രണ്ടത്തെയാള് ശ്രീധന്യ ബികോം സെക്കന്റ് ഇയർ ആണ്.
മഹാദേവന്റെ രണ്ടാമത്തെ മകനാണ് സേതു നമ്മുടെ ഭദ്രയുടെ അച്ഛൻ. സേതുവിന്റെയും സുജാതയുടെയും പ്രണയ വിവാഹം ആയിരുന്നു അതുകൊണ്ട് ഭദ്ര ഉണ്ടാകുന്നത് വരെ മഹാദേവൻ അവരെ തറവാട്ടിൽ കയറ്റിയിരുന്നില്ല.ഭദ്ര ജനിച്ചതും മഹാദേവന്റെ മനസ്സലിഞ്ഞു അയാൾ തന്റെ മകനെയും മരുമകളെയും തിരികെ തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോയി.എന്നാൽ അവർ വന്നത് ഇഷ്ടപെടാത്ത കുറച്ച് പേരായിരുന്നു മഹാദേവന്റെ ആദ്യത്തെ മകളും ഭർത്താവും പിന്നെ മഹാദേവന്റെ മൂന്നാമത്തെ മകളായ ജ്യോതിലക്ഷ്മിയും.
അവർ തറവാട്ടിൽ വന്നതിൽ പിന്നെ ശുഭയും ജ്യോതിയും അതികം തറവാട്ടിലേക്ക് വരാതെയായി.
അങ്ങനെ ഭദ്രക്ക് 18 വയസ്സായതും മഹാദേവൻ ഭദ്രയുടെ പേരിൽ തറവാട് എഴുതി വെക്കാൻ തീരുമാനിച്ചു.എന്നാൽ ഇതറിഞ്ഞ ശുഭക്കും ജ്യോതിക്കും അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് ഭദ്രയെ എങ്ങനെയും ഇല്ലാതെയാക്കാൻ അവർ തീരുമാനിച്ചു.
അങ്ങനെ ഇരിക്കെ അമ്പലത്തിന്റെ ഉത്സവത്തിന്റെ അന്ന് ഡാൻസ് കഴിഞ്ഞ് സേതുവും മഹാദേവനും ഭദ്രയേം കൂട്ടി കാറിൽ വരുന്ന സമയം അവരുടെ നാട്ടിലേക്ക് ഒരു ടിപ്പർ നിയന്ത്രണം വിട്ട് വന്ന് ഇടിച്ചു.പെട്ടെന്നായതിനാൽ സേതുവിന് കാർ വെട്ടിക്കാൻ പറ്റിയിരുന്നില്ല അവരുടെ കാർ പെട്ടെന്ന് തന്നെ റോഡിലേക്ക് രണ്ട് പ്രാവശ്യം മറിഞ്ഞു.അത് കണ്ട് ടിപ്പർ ഓടിച്ച ആൾ ഒന്നുകൂടെ ടിപ്പർ റിവേഴ്‌സ് എടുതത്തിന് ശേഷം ഒന്നുടെ കാറിലേക്ക് വന്ന് ഇടിച്ചു.മൂന്നാം തവണയും കാർ മാറുന്നത് കണ്ടതും അയാൾ വേഗം വണ്ടിയുമായി അവിടെ നിന്ന് പോയി.അതികം ആൾ താമസം ഇല്ലാത്ത സ്ഥലത്തു വെച്ചാണ് അവരെ കൊല്ലാൻ ശ്രെമിച്ചത് അതുകൊണ്ട് തന്നെ പെട്ടെന്ന് ആരും അവിടെ അങ്ങനെ ഒരു കൊലപാതക ശ്രെമം നടന്നത് അറിഞ്ഞില്ല.
കുറച്ചു കഴിഞ്ഞതും അവിടേക്ക് ഒരു കാർ വന്നു അതിൽ ഉണ്ടായിരുന്ന ആളുകൾ വേഗം തന്നെ മഹാദേവനെയും സേതുവിനെയും ഭദ്രയെയും ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.
ആക്‌സിഡന്റ് ആയി എന്ന് അറിഞ്ഞ് സുജാതയും ജ്യോതിയുടെ ഭർത്താവ് അരവിന്ദനും കൂടെ ഹോസ്പിറ്റലിലേക്ക് ഓടി എത്തി.സുജാത icuവിന് മുന്നിൽ ഇരുന്ന് വാവിട്ട് കരയുകയാണ്. അവർക്ക് ഈ ലോകത്ത് ഇപ്പോൾ ആകെ സ്വന്തമെന്ന് പറയാൻ അവരുടെ ഭർത്താവും മകളും മാത്രമേ ഉണ്ടായിരുന്നു.
പെട്ടെന്ന് icuവിന്റെ ഡോർ തുറന്ന് ഡോക്ടർ ഇറങ്ങി വന്നതും അവർ ആവലാതിയോടെ ഡോക്ടറിന്റെ അടുത്തേക്ക് ചെന്നു.
"ഡോക്ടർ എന്റെ ഭർത്താ..വ് മോ...ള് അ..ച്ഛൻ..."അവർ കരച്ചിലിന് ഇടയിൽ ചോദിച്ചു.
"I'm sorry എനിക്ക് നിങ്ങളുടെ മകളെ മാത്രമേ രക്ഷിക്കാൻ കഴിഞ്ഞുള്ളു ബാക്കി രണ്ടു പേരും ഇവിടെ എത്തുന്നതിന് മുന്നേ തന്നെ മരിച്ചിരുന്നു."
സുജാത നിർവികരതയുടെ നിലത്തേക്ക് ഉർന്നിരുന്നു പൊട്ടി കരഞ്ഞു. തന്റെ പ്രാണനായി കണ്ട തന്റെ ഭർത്താവ് പോയിരിക്കുന്നു ഇനി തനിക്ക് സ്വന്തമെന്ന് പറയാൻ തന്റെ മകൾ മാത്രം. അവർ ആലോചനയോടെ ഇരുന്നു.അരവിന്ദ് വന്ന് തോളിൽ കൈവെച്ചതും സുജാത ഞെട്ടി അയാളെ നോക്കി.ശേഷം അവന്റെ കൈയിൽ മുറുക്കെ പിടിച്ച് പൊട്ടി കരഞ്ഞു.
പിന്നീട് സേതുവിന്റെയും മഹാദേവന്റെയും ബോഡി അടക്കുകയും ഒപ്പം രണ്ട് ആഴ്ച്ചക്ക് ശേഷം ഭദ്ര ഹോസ്പിറ്റൽ വിടുകയും ചെയ്തു.
ഭദ്രയും ആയി തറവാട്ടിൽ എത്തിയ സുജാതക്കും ഭദ്രക്കും മുന്നിൽ ജ്യോതിയും ശുഭയും കയറി നിന്നു.
"എങ്ങോട്ടാ രണ്ടും?"ശുഭ ചോദിച്ചത് കേട്ടതും സുജാതയും ഭദ്രയും പരസ്പരം നോക്കി.
"പരസ്പരം നോക്കി നിൽക്കുക ഒന്നും വേണ്ട ഇനി എന്ത് അവകാശത്തില രണ്ടാളും ഇവിടെ താമസിക്കാൻ പോകുന്നത്?"ജ്യോതി ചോദിച്ചു.
"അത് സേതു ഏട്ടൻ.."സുജാത പറയാൻ വന്നതും ശുഭ കൈ ഉയർത്തി അത് തടഞ്ഞു.
"നിർത്തിക്കോ സുജാതെ ഏട്ടൻ മരിച്ചു അതുകൊണ്ട് ഇനിയും ഇവിടെ ഈ പെണ്ണിനേയും കൊണ്ട് നില്കാമെന്ന് കരുതണ്ട"ശുഭ അത് പറഞ്ഞതും ജ്യോതി 4 ബാഗുകൾ എടുത്ത് മിറ്റത്തേക്ക് എറിഞ്ഞു.
"ദാ ഇതിൽ നിന്റെ ഒക്കെ എല്ലാ സാധനങ്ങളും ഉണ്ട് ഇതും എടുത്ത് ഇവിടം വിട്ടൊളണം ഇപ്പോൾ തന്നെ."ജ്യോതി പൂച്ചത്തോടെ പറഞ്ഞതും ഭദ്ര അവരെ ദേഷ്യത്തോടെ നോക്കി.
"കണ്ടില്ലേ ചേച്ചി ഈ അസത്ത് എന്നെ നോക്കി പേടിപ്പിക്കുന്നത്."ജ്യോതി ഭദ്രയുടെ നോട്ടം കണ്ട് ശുഭയോട് പറഞ്ഞു.
"വാ മോളെ നമ്മുക്ക് പോകാം."അത്രയും പറഞ്ഞുകൊണ്ട് സുജാത രണ്ട് ബാഗ് ഭദ്രയുടെ കൈയിലും കൊടുത്ത് മറ്റ് രണ്ട് രണ്ട് ബാഗ് സ്വയം എടുത്തുകൊണ്ട് അവിടെ നിന്നും ഇറങ്ങി.
അവിടെ നിന്ന് അവർ നേരെ പോയത് സേതു സുജാതയെ കല്യാണം കഴിച്ചുകൊണ്ട് പോയ വീട്ടിലെക്ക് ആയിരുന്നു. ഭദ്ര ആദ്യമായിട്ടായിരുന്നു ആ വീട് കാണുന്നത് കാണാൻ ചെറിയ വീടാണെങ്കിലും അവർക്ക് രണ്ട് പേർക്ക് താമസിക്കാൻ ആ വീട് മതിയെന്ന് അവൾക്ക് തോന്നി.
അന്ന് മുതൽ ഭദ്രക്ക് സുജാതയും സുജാതക്ക് ഭദ്രയും മാത്രമായി.
*****
"അമ്മ ഇനി എന്തൊക്കെ പറഞ്ഞാലും ചന്ദനയെ ഞാൻ വിവാഹം കഴിക്കില്ല."
"ഹർഷ നീ ഞാൻ പറയുന്നത് മനസ്സിലാക്ക് അവൾക്ക് ഒരു അബത്തം പറ്റി അതിൽ അവൾക്ക് ഒരു കുഞ്ഞും ഉണ്ടായി.പക്ഷെ ആ കുഞ്ഞിന് ചന്ദനയാണ് അവളുടെ അമ്മ എന്ന് ഇത് വരെ അറിയില്ല കുഞ്ഞിന് മാത്രമല്ല എനിക്കും അവൾക്കും അവളെ ഇങ്ങനെ ആക്കിയ അവനും ഇപ്പോൾ നിനക്കും അല്ലതെ വേറെ ആർക്കും ഇത് അറിയില്ല."
"അമ്മക്ക് നാണമില്ലല്ലോ മറ്റൊരുത്തൻ ഉപയോഗിച്ച് ഉപകേഷിച്ചവളെ സ്വന്തം മകനെകൊണ്ട് കെട്ടിക്കാൻ നോക്കാൻ. അവൾക്ക് അബത്തം പാറ്റിയിട്ടുണ്ടെങ്കിൽ അത് അവൾ തന്നെ വരുത്തി വെച്ചതാ."അത്രയും പറഞ്ഞുകൊണ്ട് അവൻ റൂമിലേക്ക് കയറി പോയി.
(ഇനി നമ്മുക്ക് ഹർഷദേവിനെ പരിചയപ്പെടാം)
ജ്യോതിലക്ഷ്മിയുടെ ഭർത്താവ് അരവിന്ദ് ആക്കെ ഒരു മകനെ അവർക്കുള്ളു അവനാണ് "ഹർഷദേവ് മഹാദേവൻ." ഭദ്രയിലും 6 വയസ്സിന്ന് മുത്തതാണ് അവൻ.
അരവിന്ദിനോപ്പം നിന്ന് ബിസിനസ് ചെയ്ത് അവൻ ഇപ്പോൾ ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന നമ്പർ വൺ ബിസിനസ് മാനിൽ ഒരാളാണ്.എന്നാൽ ഹർഷിന്റെ വളർച്ച ഒന്നും ശ്രീറാമിന് (ശുഭയുടെ മകൻ) ഇഷപ്പെടുന്നുണ്ടായിരുന്നില്ല.കാരണം അവൻ ചെയുന്ന ബിസിനസ് എല്ലാം എട്ട് നിലയിൽ പൊട്ടാറാണ് പതിവ്.
തുടരും...
ഒരു സാധാരണ സ്റ്റോറിയാണ് എല്ലാവർക്കും ഇഷ്ടപെടും എന്ന് കരുതുന്നു.
അപ്പോൾ നമ്മുടെ "നിനവറിയാതെ💗" എന്നാ സ്റ്റോറി ഇവിടെ തുടങ്ങുകയാണ് ബാക്കിയുള്ള സ്റ്റോറികൾക്ക് തരുന്ന സപ്പോർട്ട് ഈ സ്റ്റോറിക്കും എല്ലാവരും തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.
റിവ്യൂ, റേറ്റിംഗ് തരണേ എല്ലാവരും😁
🦋✨നക്ഷത്ര✨🦋 id in pratilipi
സഖി💗നക്ഷത്ര