Aksharathalukal

ആരേലും വായിക്കൂ

TV വെച്ചിരുന്ന് അപ്പോൾ പെട്ടെന്ന് മഴ പെയ്തു dth ആയകൊണ്ടാ channel സിഗ്നല് പോയി
അപ്പോള് ഞാന്  എല്ലാവരും  ചെയുന്നത് പോലെ മൊബൈൽ എടുത്തു നോക്കി ഇൻസ്റ്റഗ്രാം തുറന്നു ഇങ്ങന്നെ സ്റ്റോറിസ് ഒക്കെ പരതികൊണ്ടിരുന്നു പെട്ടെന്ന് അതു എൻ്റെ കണ്ണിൽ പെട്ടു , അവളുടെയും കല്യാണം ആയി അല്ലെ? എല്ലാവരോടും മിണ്ടാതെ അകന്നു നിന്ന എന്നോട് വന്നു മിണ്ടിയവൾ,എൻ്റെ ഒപ്പം അദ്ധ്യം ആയി വന്നിരുന്നു സംസാരിച്ചവൾ ,
എൻ്റെ കുട്ടിക്കാലം ഞാൻ പഠിച്ചത് ഒരു ബോയ്സ് സ്കൂളിൽ ആയിരുന്നു അവിടെയും ഒട്ടപെട്ടവൻ ,പലരും പല തരം കുട്ടികൾ ഇടിക്കും എന്ന് പേടിപ്പിച്ചവൻ ,എല്ലാം പഠിക്കുന്ന് കുട്ടികൾ ,ഇതിൻ്റെ രണ്ടിൻ്റെം ഇടയിൽ പെട്ട ഞാൻ ആരോടും മിണ്ടാൻ കഴിയാതെ പലപ്പോഴും മറ്റൊരു ലോകത്ത് ആയി പോയി.
എല്ലാരോടും മിണ്ടാൻ എന്നിക്ക് ഭയം ആയിരുന്നു 
ടീച്ചേഴ്സ് പലപ്പോഴും ഈ കാര്യം അമ്മയോട് പറഞ്ഞിട്ടുണ്ട് ,\"ഇവൻ ആരോടും മിണ്ടില്ല \"എന്ന്
എന്നിക്ക് അവിടെയും സ്വഹൃത്തുക്കൾ ഇല്ലായിരുന്നു
ഒറ്റപ്പെടൽ ഞാൻ ആസ്വദിച്ചു തുടങ്ങി പക്ഷെ ചിലപ്പോളൊക്കെ അത് ഒരു വേദന പോലെ തോന്നിയിരുന്നു ,പക്ഷെ പോകെ പോകെ എന്നിക്ക് ആ വേദന ഹരം ആയി ,ഞാൻ സ്കൂളിൽ ആരോടും മിണ്ടാതെ ആയി, മിണ്ടാൻ ഭയം ഉളവൻ അയി ,പക്ഷെ ഞാൻ ഒരു ഉഴപന്നോ പഠിപ്പിസ്റ്റോ രണ്ടും ആയിരുന്നില്ല ,
അങ്ങനെ 10- ക്ലാസ് വരെ കടന്നു പൊയി അവിടെ നല്ലൊരു സ്വഹൃത് എന്നിക്ക് ഇലാരുന്നു,
അങ്ങനെ +2 കാലഘട്ടം ,പെൺകുട്ടികളോട് മിണ്ടാൻ ഞാൻ കുറച്ചേറെ ഭയം അരുന്നു ,അവിടെ പെൺകുട്ടികളും ഉണ്ടായിരുന്നു
എൻ്റെ ഭയം എന്നെ കൊന്നു കൊണ്ടിരുന്നു
,ആർക്കും വാങ്ങാൻ കഴിയാത്ത പൂജ്യം ഞാൻ വാങ്ങി , പലപ്പോഴും ഞാൻ അവിടേയും ഒറ്റപ്പെട്ടു 
ഒറ്റപ്പെടൽ വേദന അല്ല അതു ഒരു ഹരം അഹ്നു 
ഏതൊരു ലഹരിക്കും നൽകാൻ കഴിയാത്ത ലഹരി,\"അതിൻ്റെ രുചി നന്നായി അറിഞ്ഞവൻ ഉറപ്പായും ആ ലഹരി വീണ്ടും തേടും \"
അങ്ങനെ ഞാൻ ഒരു  ക്യാമ്പിൽ എത്തിച്ചേർന്നു ക്രിസ്ത്മസ് സമയം ആയിരുന്നു അത്.
അവിടെ വെച്ച് കുറച്ചൂടെ എല്ലാവരും ആയി ഞാൻ സംസാരിച്ചു തുടങ്ങി ,അവിടെ വെച്ചാണ് അദ്ധ്യം ആയി ഞാൻ പെൺകുട്ടികളെ ഫ്രണ്ട്സ് ആയി കണ്ട് സംസാരിച്ചു തുടങ്ങിയത്,,
രണ്ടു നല്ല കൂട്ടുകാരികളെ കിട്ടി അവിടെവെച്ച് എനിക്ക്
അവരോട് സംസാരിക്കുന്നത് നന്നായി ആസ്വദിക്കുന്നു ഉണ്ടായിരുന്നു ഞാൻ ഒരു നിഷ്ക്കളങ്കമായ സ്വഹൃദം, കാരണം ഞാൻ എൻ്റെ ജീവിതത്തിൽ അന്ന് വരെ ഒരു പെണ്ൺകുട്ടികളോടും അത്രക്ക് നന്നായി സംസാരിച്ചിട്ടില്ല ,എൻ്റെ character ഇഷ്ടപ്പെട്ടു എന്ന് ആദ്യം ആയി ആ പെണ്ൺകുട്ടികൾ 
എന്നോട് പറഞ്ഞു ,അവർ എന്നിക്ക് നല്ല സ്വഹൃത്തുക്കൾ ആയിരുന്നു എൻ്റെ മനസിൽ 
അപ്പോളും സ്കൂളിൽ സാധാരണ പ്രണയങ്ങൾ മോട്ടിടുന്ന പോലെ അനേകം ഉണ്ടായി ,അവരോട് എനിക്ക് നല്ല സ്വഹൃദം ആയിരുന്നു , അന്നും ഇന്നും ഞാൻ സ്വഹൃദം പ്രണയത്തിന് മുകളിൽ കാണുന്നു അതിൽ പെൺ എന്നോ ആണ് എന്നോ ഇല്ല ,അവർ നന്നായി പഠിക്കുന്ന കുട്ടികൾ ആയിരുന്നു ,ഞാൻ അപോലും ഒന്നും പഠിക്കുന്നവർക്കും ,പഠിക്കത്തവർക്കും ഇടയിൽ തന്നെ
ആ ക്യാമ്പ് എനെ ഒത്തിരി മാറ്റി,അവരുടെ സ്വഹൃദം എനിക്ക് പെൺകുട്ടികളോട് മിണ്ടാൻ ധൈര്യം നൽകി ,എങ്ങനെ പലപ്പോഴും കുറച്ചു ഇടക്ക് ഞാൻ അവരോടു സംസാരിച്ചിരുന്നു 
വർഷങ്ങൾ കഴിഞ്ഞു ,സ്കൂൾ ഒക്കെ അവസാനിച്ചു അവരിൽ ഓരോളോട് സോഷ്യൽ മീഡിയ വഴി ഞാൻ സംസാരിച്ചിരുന്നു,പക്ഷെ അതും പതുക്കെ പതുക്കെ നിലച്ചു മെസ്സേജുകൾക്ക് റിപ്ലേ ഇലാതെയായി ,ഇടക്ക് തിരക്കാ എന്ന് ഒരു മെസ്സേജ് ഇട്ടിരുന്നു ,പിന്നെ ഞാൻ എപ്പോൾ എങ്കിലും ഒരു മെസ്സേജ് പ്രതീക്ഷിച്ചു ,അങ്ങനെ ദിവസങ്ങൾ കടന്നു പോയി .പെട്ടെന്ന് അവളും engagement വേഷത്തിൽ ഇൻസ്റ്റാഗ്രാമിൽ കണ്ടു് ,ഞാൻ കണ്ടിട്ട് ഒരു മെസ്സേജ് ഇട്ടു നോ റിപ്ലേ തിരക്കായിരിക്കും ഞാൻ വിചാരിച്ചു കമെൻ്റ് കൾക്ക് പോലും റിപ്ലേ കിട്ടാത്ത വന്നപ്പോൾ ,കൂട്ടുകാരന് അന്ന് അയച്ച മെസ്സേജ് പൊല്ലേ എല്ലാം ഞാൻ ഡിലീറ്റ് ആക്കി ആ കഥ ഞാൻ പിന്നെ പറയാം,,അങ്ങനെ വീണ്ടും വർഷങ്ങൾ കടന്നു പോയി ,ഇടക്ക് ഒന്നു പറയാൻ ഞാൻ മറന്നു .മറ്റെ ആളെ ഞാൻ കണ്ടിരുന്നു സംസാരിച്ചിരുന്നു നമ്പറും വാങ്ങിയിരുന്നു ,ഞാൻ അവളെ കണ്ടത് ഞാൻ പഠിക്കാൻ പോകുന്ന instistutil വെച്ച് ആയിരുന്നു ,എന്നോട് മിണ്ടാൻ ഒരു താത്പര്യവും അവൾ കാണിച്ചിരുന്നില്ല ,ഞാൻ പാർട്ട് ടൈം ജോബ് കഴിഞ്ഞു വിയർത്തു കുളിച്ചു അത്ര ഒരുക്കമില്ലാതെ ആയിരുന്നു വന്നിരുന്നത് ,അപ്പോൾ തന്നെ ഞാൻ കണാടി നോക്കി ശെരിയാണ് ,ഇവിടെ വെച്ച് ഞാൻ..
 ..ടീച്ചേഴ്സ് പോലും എന്നെ ഒരു ....
വീണ്ടും ഞാൻ സംസരിക്കൽ നിർത്തി തുടങ്ങി അതിൻ്റെ കൂടെ മറ്റൊന്ന് കൂടെ നിർത്തി ഒരുങ്ങൽ ഒരുങ്ങി നടക്കൽ ,നമ്മളെ ..നമ്മളെ നോക്കിയാൽ മതി ഒത്തിരി ,
 പണി കഴിഞ്ഞു അവിടെ പഠിക്കാൻ പൊക്കുമ്പോൾ ടീച്ചേഴ്സ് പോലും അങ്ങനെയുള്ളവരെ അത്ര വില കൊടുക്കില്ല എന്ന് അപ്പോൾ ആഹ്നു ഞാൻ മനസ്സിലാക്കുന്നത്,വീണ്ടും ആ  ഒറ്റപ്പെടലിൻ്റെ ലഹരി ഞാൻ ആഗ്രഹിച്ചു അതിൽ ഞാൻ അനുഭവിച്ച ആ ഒരു ഇത് ....
ശെരിയാണ് കുട്ടി നീ പറഞ്ഞത് അതൊരു ലഹരിയാണ് ഒരു തവണ നന്നായി അനുഭവിച്ചാൽ പിന്നേം പിന്നേം അതു തേടിപോകും അതിൻ്റെ ലഹരി ഈ ഭുമിയിൽ ഉള്ള ഒന്നിനും തരാൻ കഴിയില്ല ....
മഴ നിന്നു  അങ്ങനെ ഞാൻ രണ്ടാമത്തെ a സ്വഹൃത്തിൻ്റെ engagement photos കണ്ടുകൊണ്ട് 
എല്ലാം ഒന്നൂടെ ഓർത്തു നോക്കി ഓർമകളിലൂടെ ഒന്നു കടന്നുപോയി ,ഇതിൽ ഒന്നുമില്ല എന്ന് കരുതുന്നു ,പ്രണയം ആയിരുന്നു എങ്കിൽ തീർച്ചയായും  നിങ്ങൾ ഓർത്തത് ശേരി പക്ഷെ ഇത് അത് അലാലോ ,,ഇതൊക്കെ ചെറിയ ഒട്ടപെടലുകളുടെ കഥ ആഹ്ന് ,കാരണം ഇതിലും മനോഹരം ആയ ഏറെ ഒറ്റപെടലുകൾ  ഇനിയും ഉണ്ട് ,ചുറ്റും കിടക്കുന്നവർ അനാവശ്യ  കാര്യങ്ങളിൽ ഏർപ്പെടുമ്പോൾ(മദ്യം, സിഗററ്റ് ,അശ്ലീല വീഡിയോ), കോളുകളിൽ ഏർപ്പെടുമ്പോൾ ,ആരോടും മിണ്ടാൻ പറ്റാതെ ഒറ്റപ്പെട്ടു ഇരുന്നിട്ടുണ്ട് ഒന്നോ രണ്ടോ ദിവസം അല്ല അതിലും ഏറെ നാൾ,
ഒറ്റപ്പെടൽ മനോഹരം തന്നെയാണ് ബോസേ ബോസ് പറഞ്ഞതാണ് ശരി ,ഒറ്റപ്പെടലിൽ നമ്മുക്ക് കിട്ടുന്ന ആ സന്തോഷം അതു ഈ ഭുമിയിൽ ആർക്കും തരാൻ കഴിയില്ല,
ഒറ്റപ്പെടൽ അതിനെ പ്രണയിച്ചാൽ ആകാശം അടുത്താകും ,കാരണം നമ്മുടെ ആകാശം അതിൽ നമ്മൾ മാത്രം അല്ലെ ഉള്ളൂ , ബോസേ ബോസ് ആണ് ശെരി ,ഞാനും പ്രണയിച്ചു തുടങ്ങ്ങുന്നു  കാരണം ഇതിലും മനോഹരമായി നിറം ഇല്ലാത്ത മണം ഇല്ലാത്ത  സ്വഭാവം അവിശ്യം ഇല്ലാത്ത ,പണ്ണം അവിശ്യം ഇല്ലാത്ത 
സ്വന്ദര്യം വേണ്ടാത്ത ,ഏകാന്തതയെ നിന്നെ ഞാൻ പ്രണയിക്കുന്നു  ,......തീർച്ചയായും bosse ഒറ്റപ്പെടൽ മനോഹരം ആണ്