Part 28 ഇന്നാണ് കല്യാണ തലേന്ന്✨️ വീടാകെ മഞ്ഞ ട്യൂബ് ലൈറ്റ് കൊണ്ടും പൂക്കൾ കൊണ്ടും അലങ്കരിച്ചിട്ടുണ്ട്... മുതിർന്നവരെല്ലാം മഞ്ഞ സാരിയും, ആണുങ്ങൾ മഞ്ഞ കുർത്തയുമാണ്.... പിന്നെ തനു, കനി, മിയ, ഗംഗ ഇവരും ആരുവിന്റെ മറ്റു കസിൻസും മഞ്ഞ ഗൗൺ ആണ്... അതിലേക്ക് റെഡ് കളറിലുള്ള ദുപ്പട്ടയും.... ആരുവിന്റെ ഫ്രണ്ട്സ് എല്ലാം നേരത്തെ കാലത്തെ വന്നിട്ടുണ്ട്.... ആരുവും മഞ്ഞ ഗൗൺ ആയിരുന്നു ഇട്ടിരുന്നത്... മഞ്ഞ ജമന്തി കൊണ്ടും മല്ലികകൊണ്ടും ഉണ്ടാക്കിയ മാലയും ബാന്റുമൊക്കെ ഇട്ടിട്ടുണ്ട്... "കണ്ണ് മഞ്ഞളിക്കുന്നു" സ്റ്റേജിലേക്ക് കയറിയതും ആരു കണ്ണുകൾ ഇറുക്കി അടച്