Aksharathalukal

പ്രണയം2.0

പ്രണയമാണിതെന്നറിയാത്ത
ആദ്യ ദിനങ്ങളും.
ആത്മാവിൽ ആഴത്തിൽ
പതിഞ്ഞ അവസാന ദിനങ്ങളും.
നീ ആയിരുന്നു ലോകമെന്നറിഞ്ഞ
രാപകലുകളും,എല്ലാം ചേർന്ന
പ്രണയദിനങ്ങളിൽ നീ അറിയാതെ
എന്നിൽ പടർനിറങ്ങിയതും
പിരിയാൻ നേരമെൻ ഹ്യദയം 
രണ്ടായ് മുറിഞ്ഞതും..
എല്ലാം ചേർന്ന് നീയും ഞാനും..
ഒന്നാകും മുന്നെ ഇരു വഴികളിലായ 
നമ്മുടെ പ്രണയവും.
എല്ലാം ഒരു നോവിനോർമ്മ..