ഭാഗം 16
അവർ വീട്ടിലെത്തി.
അഭി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി.
രാത്രി ഭക്ഷണം കഴിക്കുമ്പോഴും അവർക്കിടയിൽ മൂകതയായിരുന്നു..
\"മോനെ അനി നീ എന്താ ഒന്നും കഴിക്കാത്തത് \"
\" എനിക്ക് ചോറ് വേണ്ടമ്മേ \"
അനികുട്ടൻ എഴുന്നേറ്റ് പോയി.
\"ഇതെന്താ ഇവന് ചോറ് വേണ്ടേ \"
\"അവന് വേണ്ടെങ്കിൽ വേണ്ട അമ്മ ആ മീൻ പൊരിച്ചത് ഇങ്കെടുത്തെ \"
അപ്പു മീൻ പൊരിച്ചതിൽ കയ്യിട്ടു.
\"അല്ല ഏട്ടനിതെന്തു പറ്റി അല്ലെങ്കിൽ മീൻ പൊരിച്ചത് എനിക്ക് തരാത്ത ആളാണല്ലോ ഇന്ന് അത് തിരിഞ്ഞു പോലും നോക്കുന്നില്ല \"
അഭി ടെറസിലെ ചാരുകസേരയിൽ ഇരിക്കുകയായിരുന്നു.
അനികുട്ടൻ അഭിയുടെ മുന്നിലായി നിലത്തിരുന്നു.
\"ഏട്ടാ.....\"
\"മ്മ്....എന്താ \"
\"ഞാൻ കാരണമല്ലേ ഇങ്ങനെയൊക്കെ \"
അഭി അവിടെ നിന്ന് എഴുനേറ്റു.
അവൻ ടെറസിന്റെ ഒരു കോണിൽ പോയി നിന്നു.
അപ്പോൾ അനികുട്ടൻ എഴുനേറ്റ് അവന്റെ അടുത്തേക്ക് പോയി.
\"ഏട്ടാ ഞാൻ......\"
\"മിണ്ടി പോവരുത് നീ.....നീ കാരണം എനിക്ക് എല്ലാം നഷ്ടപ്പെട്ടു എന്റെ സച്ചുവിനെ പോലും
ഞാൻ അവിടെ നിന്റെ ഭാഗത്ത് നിന്ന് സംസാരിച്ചത് അവൻ നിന്നെ കൊന്നുകളയും എന്ന പേടി കൊണ്ടാണ് \"
\"ഏട്ടൻ എന്നെ എന്തു വേണമെങ്കിലും പറഞ്ഞോ
ഞാൻ അത് അർഹിക്കുന്നുണ്ട് \"
അഭി അത് കേൾക്കാത്ത മട്ടിൽ അവിടെ നിന്ന് പോയി.
നേരം വെളുത്തു....
ഇന്നലെ ഉണ്ടായ സംഭവം കാരണം രാത്രി ശെരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല അഭിക്ക്...
സമയം നോക്കിയപ്പോൾ 9 മണി....
അവൻ വേഗം കുളിച്ചു ഡ്രെസ്സ് മാറി....
അനികുട്ടൻ റൂമിൽ ഇരിക്കുന്നത് കണ്ടു.
\"ഇന്നലെ പറഞ്ഞത് അൽപ്പം കൂടി പോയി..പക്ഷേ എന്റെ വിഷമം അവന് മനസ്സിലാകും \"
അഭി മനസ്സിൽ പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോൾ അനികുട്ടൻ വന്നില്ല ...
അഭി തിടുക്കത്തിൽ പുറത്തേക്കിറങ്ങി.
പതിവ് പോലെ ബസ് യാത്ര.
ബസ്സിൽ സീറ്റ് ഇല്ലായിരുന്നു.
കുറേ നേരം കഴിഞ്ഞപ്പോൾ പുറകിൽ നിന്ന് ആരോ ഷർട്ടിൽ പിടിച്ചു.
അഭി തിരഞ്ഞു നോക്കിയപ്പോൾ.
ലൈറ്റ് ബ്ലൂ ചെക്ക് ഷർട്ടിട്ട ഒരു ചെറുപ്പക്കാരൻ...മുടിയൊക്കെ ബ്രൗണ് കലർന്ന നിറമായിരുന്നു...സുന്ദരൻ
അവൻ അഭിയെ അവന്റെ അടുത്തുള്ള സീറ്റിലേക്ക് വിളിച്ചു..
ഇരിപ്പുറപ്പിച്ചു കഴിഞ്ഞപ്പോൾ സംസാരവും തുടങ്ങി..
\"താങ്ക്സ് \"
\"ഇറ്റ്‌സ് ഓക്കെ എവിടെ ആ ഇറങ്ങേണ്ടേ \"
\"ടൗണിൽ \"
\"ഓഹ്...എനിക്കും അവിടെ തന്നെയാ \"
അപ്പോൾ അഭിയുടെ ഐഡി കാർഡ് അവൻ ശ്രെദ്ധിച്ചു.
\" വാട്ടർ അതോറിറ്റിയിലാണോ ജോലി എന്റെ അച്ഛനും അവിടെ ആയിരുന്നു ഇപ്പോൾ റിട്ടയേർ ആയി\"
\"അതയോ \"
\"ഇപ്പൊ ഞാനും അവിടെ തന്നെയാ ഇന്നലെ എത്താൻ പറ്റിയില്ല.. എന്റെ പേര് ശിവ...വീട് കണ്ണൂരാണ് \"
\"കണ്ണൂരിൽ എവിടെയായിട്ട് വരും \"
\"കണ്ണൂരിൽ മാടായിക്കാവിനടുത്ത് . \"
\"അപ്പോൾ ഇത്ര ദൂരേക്ക് വരുന്നത് ബുദ്ധിമുട്ടല്ലേ \"
\" ഇവിടെ ബാച്ചിലേഴ്സിനൊരു കോട്ടർസുണ്ട്
അവിടെ ആണ് താമസം ഞങ്ങൾ കണ്ണൂരുകാർ ഇങ്ങനെയാ ഒരുപാട് സംസാരിക്കും \"
\"അല്ല ഇയാളുടെ പേരെന്താ \"
\"അഭിമന്യു അഭിയെന്ന് വിളിച്ചോ \"
അവർ അങ്ങനെ നല്ല ഫ്രണ്ട്‌സായി..
സംസാരിച്ചു സ്റ്റോപ് എത്തിയത് രണ്ട് പേരും അറിഞ്ഞില്ല..
അവിടെ ഇറങ്ങി നടന്ന് ഓഫീസിലെത്തി.
ഓഫീസിന്റെ വാതിൽക്കൽ തന്നെ നാരായണേട്ടൻ നിൽക്കുന്നുണ്ടായിരുന്നു.
\"അഭി....ഇന്ന് എന്താ ഇത്ര രാവിലെ \"
\"രാവിലെയോ ഞാൻ കരുതി കുറെ വൈകി എന്ന് \"
\"ഇതൊരു സർക്കാർ ഓഫീസല്ലേ എല്ലാരും വരാൻ വൈകും ചിലർ വരുകയും ഇല്ല.... അല്ല ഇതാരാ...\"
\"ഞാൻ ശിവ....\"
\"ഓഹ്...മിനിഞ്ഞാണ് വരുമെന്ന് പറഞ്ഞ...സാർ ഇപ്പോൾ വരും ഇവിടെ ഇരിക്ക് \"
\"എന്നാ ബൈ അഭി വൈകുന്നേരം കാണാം \" ശിവ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു.
അഭി അവന്റെ ഡിപാർട്മെന്റിലേക്ക് പോയി.
അവിടെ ഒരു സ്ത്രീ നിലം തുടയിക്കുണ്ടായിരുന്നു..
അഭി അവന്റെ ക്യാബിനിൽ കയറി.
അപ്പോൾ നാരായണേട്ടൻ കുറേ ഫയലുമായി വന്നു.
\"അയ്യോ ഇത് കുറേ ഉണ്ടല്ലോ ഇന്ന് തീരില്ലേ ഇത് \"
\"ഇത് രണ്ട് മാസം മുൻപ് ഉള്ളതാ \"
അപ്പോഴാണ് ഡിപാർട്മെന്റിലേക്ക് ശിവ കയറി വന്നത്.
\"അപ്പോ ഇവനും ഇവിടെ തന്നെ ആണോ \"
\"അത് സത്യൻ സാറിന്റെ മോനാ...സാർ റിട്ടയർ ആയിട്ടേയുള്ളു... അപ്പോഴാ ശിവമോന്റെ വരവ്...ആള് വല്യ പുള്ളിയാ \"
\"ഞങ്ങൾ നേരത്തെ പരിചയപെട്ടു \"
അപ്പോൾ ശിവ അഭിയെ കണ്ടു...
\"അഭി ഇനി നമുക്ക് ഒരുമിച്ച് പോവാലോ \" അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
അഭിയുടെ മുന്നിലുള്ള ക്യാബിനിലാണ് മീനാക്ഷി ഇരിക്കുന്നത്. തൊട്ട് അപ്പുറത്തെ ക്യാബിനാണ് ശിവയുടേത്....
\"ഹലോ മീനാക്ഷി...ഐ ആം ശിവ \" ശിവ മീനാക്ഷിക്ക് നേരെ കയ്യ് നീട്ടി.
\"ഓക്കെ \" അവൾ കയ്യ് കൊടുത്തു.
ഉച്ചയായപ്പോൾ അഭിയും ശിവയും ഭക്ഷണം കഴിക്കാൻ ക്യാന്റീനിൽ പോയി. അഭിയും ശിവയും ഒരുമിച്ചായിരുന്നു ഇരുന്നത്. ക്യാന്റീനിൽ തീരെ തിരക്കുണ്ടായിരുന്നില്ല.അപ്പോൾ മീനാക്ഷി അവരുടെ മുന്നിൽ വന്ന് ഇരുന്നു. അഭിക്ക് എന്തോ പോലെ തോന്നി. അവളുടെ മുഖത്തേക്ക് പോലും അവൻ നോക്കിയില്ല .
ശിവയ്ക്ക് റേഡിയോ കേൾക്കുന്ന ശീലമുണ്ട്..
അവൻ ഫോണിൽ റേഡിയോ ഓപ്പൺ ആക്കി.
\"ഹലോ.... ഞാൻ നിങ്ങളുടെ സ്വന്തം നമീനയാണ്...
അപ്പോ എല്ലാരും ഫുഡ് കഴിക്കുന്ന തിരക്കിലായിരിക്കും എന്ന് അറിയാം....
എന്നാ ഒരു പാട്ട് പിടിച്ചോ....
നിന്നോടെനിക്കുള്ള പ്രണയം പറഞ്ഞിടാൻ ഞാൻ കാത്തിരുന്ന ദിനം....
പ്രണയം പറഞ്ഞിടാൻ വയ്യാതെ നിന്നെ ഞാൻ പ്രണയിക്കുമീ സുദിനം ....നിന്നെ പ്രണയിക്കുമീ...സുദിനം... \"
അഭി ഇടയ്ക്ക് മീനാക്ഷിയെ നോക്കി അവൾ അതൊന്നും ശ്രെദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നു..
അഭി അങ്ങനെ നോക്കാൻ ഒരു കാരണമുണ്ട്...
(ഫ്ലാഷ് ബാക്ക് പ്ലീസ് .......)
പണ്ട് കോളേജിൽ പഠിക്കുമ്പോൾ ക്ലാസിൽ ഇന്റർവെല്ലിന് വിനോദ് ഈ പാട്ട് വെച്ചാൽ മീനാക്ഷി അഭിയെ തന്നെ നോക്കിയിരിക്കും....അഭി അത് പുച്ഛത്തോടെ കാണുമെങ്കിലും ഇടയ്ക്കൊക്കെ ഇടക്കണ്ണിട്ട് നോക്കും...അവൾ നോക്കുന്നില്ലേ എന്ന്...
( ഈ ബോയ്സിന്റെ ഒരു ശീലം ആണല്ലോ ഏതെങ്കിലും പെണ്പിള്ളേർ നോക്കിയാൽ അതിന് ഒരു ലോഡ് പുച്ഛം ആയിരിക്കും...എന്നാലും അവർ നോക്കാതിരുന്നാൽ എന്താ നോക്കാത്തത് എന്ന് ഇടയ്ക്കിടയ്ക്ക് നോക്കും....🤣🤣🤣🤣 )
ബാക്ക് ടു റിയാലിറ്റി .....
\"ശിവ നീ ഒന്ന് നിർത് \"
\"എന്താ...\"
\"ഭക്ഷണം കഴിക്കുമ്പോൾ ആണോ റേഡിയോ വെക്കുന്നേ \"
\"ഞാൻ കരുതി നിനക്ക് ഈ വക റൊമാൻസ് പാട്ട് ഇഷ്ടമല്ലെന്ന് \" ശിവ ചിരിച്ചു കൊണ്ട് പറഞ്ഞു.
\"അയ്യോ...സമയം വൈകി വാ \" അഭി തിടുക്കത്തിൽ എഴുന്നേറ്റു.
\"മീനാക്ഷി എന്താ വരുന്നില്ലേ \"
\"ഇല്ല നിങ്ങൾ പൊയ്ക്കോളൂ \"
ശിവ എഴുന്നേറ്റ് കയ്യ് കഴുകാൻ പോയി..
വൈകുന്നേരം ശിവയും അഭിയും ഒരുമിച്ച് ഇറങ്ങി.
________________
അഭി വീട്ടിലെത്തി...
ബസ് വരാൻ വൈകിയിരുന്നു...
മുറ്റത്തു അപ്പു നിൽക്കുന്നു... വരാന്തയിൽ അമ്മയും അച്ഛനും ...
\"ഏട്ടാ അനിയേട്ടനെ കാണുന്നില്ല \"
\"കാണുന്നില്ലേ അവൻ എവിടെ പോവാനാ \"
\"രാവിലെ പോയതാ ഇതുവരെ വന്നില്ല ബൈക്കും എടുത്തില്ല \"
\"നീ അവന്റെ കൂട്ടുകാരെ വിളിച്ചു ചോദിച്ചോ \"
\"എവിടെയും ഇല്ല യേട്ടാ \"
അപ്പോൾ ജാനകി കരയാൻ തുടങ്ങി....
\"എടി ഇങ്ങനെ കരയാതെ അവൻ ഇപ്പോ വരും \"
\"നിങ്ങക്ക് അങ്ങനെ പറയാം മനുഷ്യ ....
പെറ്റ വയറിന്റെ ആദി നിങ്ങൾക്കറിയില്ലല്ലോ \"
\"അപ്പൂ നീ അവന്റെ ഫോണിലേക്ക് വിളിച്ചു നോക്കിയോ \"
\"അഭിയേട്ടാ അനിയേട്ടൻ ഫോൺ എടുക്കാതെയാ പോയത് \"
\"അപ്പു നീ ബൈക്കിന്റെ ചാവി എടുത്തേ അമ്മേ അനി എവിടെ ഉണ്ടെങ്കിലും ഞാൻ വിളിച്ചു കൊണ്ട് വരും \"
അപ്പുവും ബൈക്കിൽ കയറി.
അവർ വീട്ടിൽ നിന്ന് ഇറങ്ങി.
\"ഏട്ടാ എങ്ങോട്ടാ പോവുന്നേ അനിയേട്ടൻ എവിടെയാ ഉണ്ടാവുക \"
\"അറിയില്ല നോക്കാം \"
അഭി ബൈക്ക് ചായക്കടയുടെ മുന്നിൽ നിർത്തി.
\"രവിയേട്ടാ അനി ഇവിടെ വന്നിരുന്നോ \"
\"ഇല്ലല്ലോ എന്താ അഭി കാര്യം \"
\"ഒന്നുമില്ല... വന്നാൽ വീട്ടിലോട്ട് പോവാൻ പറഞ്ഞേ \"
കുറച്ചു മുന്നോട്ട് പോയപ്പോൾ റെയിൽവേ ക്രോസിങിനടുത്തായി കുറേ പേർ കൂടി നിൽക്കുന്നത് കണ്ടു.
\"എന്താ അവിടെ ആൾകൂട്ടം \"
\"അത് അവിടെ ഒരു ചെറുക്കൻ തീവണ്ടിക്ക് തലവെച്ചു...\"
അതു കേട്ടതും അഭി വെപ്രാളത്തിൽ ബൈക്കിൽ നിന്ന് ഇറങ്ങി..
\"അപ്പൂ ഇതൊന്ന് നോക്ക് \"
അപ്പു ബൈക്ക് സ്റ്റാൻഡിൽ ഇട്ടു നിർതാൻ നോക്കി..
അഭി റെയിൽ പാളത്തിലേക്ക് ഓടി....
അവിടെ കുറെ പേരുണ്ട് ....
\"ആകെ ചെറിയ മുറിവേ ഉള്ളു വണ്ടി തട്ടിയതാണെന്ന് പറയില്ല... കണ്ടിട്ട് നല്ല വീട്ടിലെ പയ്യൻ ആണെന്ന് തോന്നുന്നു \"
അവിടെയുള്ള സംസാരം കേട്ട അഭി
ആൾക്കാരെ ഒക്കെ തള്ളി മാറ്റി നോക്കിയപ്പോൾ
ബോഡി വെള്ള തുണിയിട്ട് മൂടിയിരിക്കുന്നു..
അതിൽ ആകെ ചോര പടർന്നിരുന്നു....
എസ് ഐ വന്നു..കോൻസ്റ്റബിലിനോട് ബോഡിയിൽ ഇട്ട തുണി നീക്കാൻ പറഞ്ഞു...
അയാൾ ആ വെള്ള തുണി നീക്കി..
(തുടരും......)