Aksharathalukal

കാർമേഘം പെയ്യ്‌തപ്പോൾ part -50

ഞാൻ എന്തേലും പറയുന്നതിനുമുന്നെ തന്നെ ഇച്ചായൻ എന്റെ അടുത്തേക്ക് വന്നിരുന്നു....എന്നെ നല്ല ദേഷ്യത്തോടെ നോക്കിയത് മാത്രമല്ലാതെ എന്റെ അടുത്തൊന്നും പറയാൻ നിന്നില്ല...

പുള്ളി എന്റെ അടുത്തേക്ക് വന്ന് എന്റെ ഇടുപ്പിൽ കയ്യിട്ട് എന്നെ പുള്ളിയോട് ചേർത്ത് നിർത്തി....  പുള്ളിയുടെ ശരീരത്തോട് ചേർന്ന് നിൽക്കുമ്പോൾ ഒരു  വിറയൽ എന്റെ എന്റെ ശരീരത്തിലൂടെ  കടന്നു പോയെങ്കിലും ഒനിന്നും പ്രതികരിക്കാതെ ഞാൻ നിന്നു...

പുള്ളി എന്നോട് ചേർന്ന് നിന്ന് അവനോട് സംസാരിക്കാൻ തുടങ്ങി.....

\"നിനക്ക് എത്ര പറഞ്ഞാലും മനസ്സിലാവില്ലെന്നുണ്ടോ.... അന്ന് അവൾ എന്റെ കാമുകി ആയിരുന്നെങ്കിൽ ഇന്ന് അവൾ എന്റെ ഭാര്യയാണ്...  ഈ ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം കാലം മറ്റൊരുത്തന്റെയും കൂടെ പോവില്ല...മറ്റൊരുത്തന്റെ ഭാര്യയുടെ പിറകെ നടക്കാൻ നിനക്ക് നാണമില്ലേ....\"

\"ഞങ്ങളെ തമ്മിൽ പിരിക്കാൻ വേണ്ടി നിങ്ങൾ ഓരോ നുണ പറയുന്നതല്ലേ.......\"

നിങ്ങളുടെ കല്യാണം കഴിഞ്ഞ വിവരം ഞങ്ങളാരും അറിഞ്ഞിട്ടില്ലല്ലോ...പ്രത്യേകിച്ച് അവളുടെ കല്യാണം....

ബാക്കി പറയാൻ അവനെ അനുവദിക്കാതെ എന്റെ കഴുത്തിൽ top ന് അകത്തു കിടന്ന്  താലി.... പുള്ളി പുറത്തെടുത്ത്  കാണിച്ചു കൊടുത്തു....

\"ഇപ്പൊ വിശ്വാസമായോ.....\"

പിന്നീട് മറുത്ത് ഒരു വാക്ക് പോലും പറയാൻ കഴിയാതെ അവൻ അവിടെ നിന്നും പോയി......

പോകുന്നതിനു മുന്നേ അവൻ ഒരു സോറി പറഞ്ഞിരുന്നു.....

പക്ഷേ ഇപ്പോഴും അച്ചായന്റെ മുഖം കൊട്ട കണക്കിന്  ഇരിപ്പുണ്ട്....ജുന്നുവിനെയും പിള്ളേരെയും ക്ലാസിലേക്ക് അയച്ച ശേഷം ഇച്ചായന്റെ  പിണക്കം മാറ്റാൻ പിറകെ പോകാൻ നിന്ന എന്നെ മൈൻഡ് പോലും ചെയ്യാതെ പുള്ളി വണ്ടിയെടുത്ത് പോയിരുന്നു.....

ഇനിയിപ്പോ എന്താ ചെയ്യാ എന്ന് ആലോചിച്ചു... എന്താണേലും ഇനി വൈകുന്നേരം പുള്ളിയെ കാണാൻ കിട്ടുള്ളൂ....

അങ്ങനെ വൈകുന്നേരം വീട്ടിലോട്ട് കൊണ്ടുപോവാനായി വിളിക്കാൻ വന്ന ഇച്ചായൻ മുന്നിലോട്ട് കയറാൻ നിന്ന   എന്നെ ബാക്കിൽ ഇരിക്കാൻ പറഞ്ഞു ജുന്നുനെ ഫ്രണ്ടിൽ ഇരുത്തി ...

അതെനിക്ക് ഒരുപാട് വിഷമമായിയെങ്കിലും ...  ഞാൻ ചെയ്തതിനുള്ളതാണ് എന്ന് മനസ്സിലായപ്പോൾ വീണ്ടും ഞാൻ ഒന്നും പറയാൻ പോയില്ല . പക്ഷേ വീട്ടിൽ പോയി എന്താണേലും പുള്ളിയോട് കാര്യം പറഞ്ഞ് മനസ്സിലാക്കണം......

അങ്ങനെ ഞാൻ റൂമില് പുള്ളിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് തുടർന്നു.... എന്നും ഓഫീസിലെ വിശേഷങ്ങളെല്ലാം ഇച്ചായൻ എന്നോട് പറയുമായിരുന്നു....എനിക്ക് കോളേജിലെ വിശേഷങ്ങളും പുള്ളിയോട് പറയാൻ ഉണ്ടായിരുന്നു... എന്തുകൊണ്ട് ഈ ചേട്ടന്റെ കാര്യം മാത്രം എനിക്ക് ഓർമ്മ വന്നില്ല...ഞാൻ അതിനെക്കുറിച്ച് ഒന്നും  പറഞ്ഞതുമില്ല... അതിന്റെ ദേഷ്യം തന്നെയാണ് ഇപ്പോഴുള്ള പിണക്കത്തിന് കാരണമെന്ന് എനിക്ക് മനസ്സിലായി....

പുള്ളി റൂമിൽ വന്നതിനുശേഷം എന്നെ ഒന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല..... കണ്ട ഭാവം നടിക്കാതെ നടപ്പായിരുന്നു... ഞാൻ പുള്ളിയുടെ പിറകെ പോയിട്ടും കണ്ട ഭാവം നടിക്കുന്നില്ല..... എന്തുകൊണ്ടെന്നറിയില്ല എനിക്ക് അത് ഒരുപാട് വിഷമമായി......

വീണ്ടും ഞാൻ എന്തേലും പറയാൻ ശ്രമിക്കുമ്പോൾ പുള്ളി പുറത്തേക്കിറങ്ങിപ്പോവും ... അങ്ങനെ രാത്രി വീണ്ടും ഞാൻ പുള്ളിയോട് സംസാരിക്കാൻ തയ്യാറായിരുന്നു... ഞാൻ സംസാരിക്കാൻ തുടങ്ങിയതും പുള്ളി എണീറ്റ് നടക്കാനുള്ള പരിപാടിയാണെന്ന് മനസ്സിലാക്കി ഞാൻ പുള്ളിയെ പോണ്ടടക്കം കെട്ടിപ്പിടിച്ചു.... ഒരു കാറ്റ് പോലും കടക്കാത്ത വിധത്തിൽ......

പിന്നെ സമയം കളയാതെ പുള്ളിയോട് കാര്യങ്ങൾ പറയാൻ തുടങ്ങി അങ്ങനെ പുള്ളിയോട് കാര്യങ്ങളൊക്കെ ഒരുവിധം പറഞ്ഞ് മനസിലാക്കി.... ദേഷ്യം പൂർണമായും മാറിയില്ലെങ്കിലും ചെറിയ ഒരു അയവ് വന്നിട്ടുണ്ട്...പറഞ്ഞു കഴിയുന്നത് വരെ ഞാൻ പിടി വിട്ടില്ല....

പിണക്കങ്ങളും ഇണക്കങ്ങളും ആയി ദിവസങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കാതെ കടന്നുപോയിക്കൊണ്ടിരുന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

അങ്ങനെ മാസങ്ങളും വർഷങ്ങളും കടന്നുപോയി.... ഞങ്ങൾ ഒരു മുറിയിലാണ് താമസമെങ്കിലും.... മനസ്സുകൊണ്ട് രണ്ടുപേരും പരസ്പരം അംഗീകരിച്ചു കഴിഞ്ഞിരുന്നെങ്കിൽ കൂടിയും  ശരീരം കൊണ്ട് ഇന്ന് വരെ ഭാര്യ ഭർത്താക്കന്മാരായി മാറിയിട്ടില്ല.....

എന്റെ ഫൈനൽ എക്സാമിന്റെ സമയമായമാണ് ഇപ്പോൾ....പുള്ളിക്ക് പുതിയ ബിസിനസിന്റെ ഭാഗമായി ഒരുമാസത്തേക്ക് ഒരു യാത്ര പോകേണ്ടി വന്നു .. എനിക്ക് എക്സാം കഴിഞ്ഞ് ഒരാഴ്ചയും കൂടെ കഴിഞ്ഞേ പുള്ളി വരൂ എന്നാണ് അറിയാൻ കഴിഞ്ഞത്..... ഇപ്പോഴൊക്കെ പുള്ളി ഇല്ലാതെ ഈ വീട്ടിൽ താമസിക്കുക എന്ന് പറയുമ്പോൾ ഭയങ്കര മടുപ്പാണ്....  ഓരോ ദിവസവും എങ്ങിനെ തള്ളി നീക്കുന്നതെന്ന് എനിക്ക് തന്നെ ഒരു നിശ്ചയവും ഉണ്ടായിരുന്നില്ല.... പക്ഷേ എക്സാം ആയിരുന്നത് കൊണ്ടും പഠിക്കാൻ ഒരുപാട് ഉള്ളതുകൊണ്ടും.... അധികം പുള്ളിയെ കുറിച്ച് ചിന്തിച്ചിരിക്കാതെ പഠിത്തത്തിൽ ശ്രദ്ധ കൊടുത്തു.....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

                 തുടരും...........

50 part തികച്ചിട്ടുണ്ട്... ഇനി ഒരുപാട് വലിച്ച് നീട്ടില്ല... വേഗം തീർക്കാനാണ് ആഗ്രഹിക്കുന്നത്.... എല്ലാരും റിവ്യൂ തരണേ.....



കാർമേഘം പെയ്യ്‌തപ്പോൾ part -51

കാർമേഘം പെയ്യ്‌തപ്പോൾ part -51

5
771

അങ്ങനെ രണ്ടാഴ്ചയായി ഉള്ള ഉറക്കക്ഷീണം ഉറങ്ങി തീർക്കാൻ തന്നെ തീരുമാനിച്ചു.... എന്താണേലും ഇച്ചായൻ വരാൻ ഇനി ഒരാഴ്ച കഴിയും... പിന്നെ വല്ലപ്പോഴും ഉള്ള ഫോൺ വിളി....അധികം സംസാരം ഒന്നും ഉണ്ടാവില്ല... മിക്കവാറും വീട്ടിലെ ഫോണിലോ ജുന്നുവിന്റെ ഫോണിലോ ആയിരിക്കും..... വിളിച്ചുകഴിഞ്ഞാൽ  തന്നെ എന്റെടുത്ത് ഒന്നോ രണ്ടു ചോദ്യങ്ങൾ ചോദിക്കും ഞാനും അതിനുള്ള മറുപടി കൊടുക്കും എനിക്കും തിരിച്ചൊന്നും ചോദിക്കാൻ ഉണ്ടായിരുന്നില്ല..... പക്ഷേ ഒരായിരം ചോദ്യങ്ങൾ മനസ്സിൽ നിറച്ച് വച്ചിട്ടുണ്ട് ഒരായിരം പരിഭവങ്ങൾ മനസ്സിൽ കൂട്ടി വച്ചിട്ടുണ്ട്.... അതൊന്നും പറയാൻ സാധിക്കാതെ...എപ്പോഴാ വരുന്നത