Aksharathalukal

അഭിമന്യു - ഭാഗം 18

ഭാഗം 18

ഈ സമയം അഭിയുടെ വീട്ടിൽ..


\"മോനെ ഇനി എന്താ ചെയ്യുക അനികുട്ടൻ ഇങ്ങനെ  തുടങ്ങിയാൽ \"

\"അച്ഛാ നമുക്ക് അവനെ ഗൾഫിൽ അയക്കാം \" അഭി പറഞ്ഞു.

\"ഞാൻ എവിടേക്കും പോകുന്നില്ല \" ഇത് കേട്ട് വന്ന അനികുട്ടൻ പറഞ്ഞു.

\"പിന്നെ നീ എന്ത് ചെയ്യാൻ പോകുന്നു \"

\"ഞാൻ കൂലിപണിക്ക് പോവും \"

\"നീ കുറേ പോവും \"

\"അച്ഛാ....\"

\"നിനക്ക് നല്ലൊരു ജീവിതം ഉണ്ടാവണമെന്നാണ് ഈ ഏട്ടന്റെ ആഗ്രഹം \"

\"ഏട്ടന്നും കൂടി തുടങ്ങിയോ \"

\"മതി ഇനിയൊന്നും പറയേണ്ട \"

\"നീ ഒന്ന് സമ്മതിക്ക് അനികുട്ടാ \" അടുക്കളയിൽ നിന്ന് വന്ന ജാനകി പറഞ്ഞു.

\"അമ്മേ അമ്മയും കൂടി ഇങ്ങനെ തുടങ്ങിയാലോ 
എന്നാ ശെരി ഞാൻ ഗൾഫിൽ പോകാം പക്ഷേ അത് അഭിയേട്ടന്റെ കല്യാണം കഴിഞ്ഞിട്ട് മാത്രമേ പോകൂ \"

\"ഓഹ് ഇവനെ കൊണ്ട് \"

\"എന്നാ പിന്നെ അങ്ങനെ ആയിക്കോട്ടെ അഭി \"

\"അച്ഛാ.... അച്ഛൻ ഇതെന്ത് അറിഞ്ഞിട്ടാ \" 

\"എന്നെ പെട്ടന്ന് നാട് കടത്താം എന്നുള്ള ഏട്ടന്റെ പ്ലാൻ ചീറ്റി പോയി \" അനികുട്ടൻ അതും പറഞ്ഞു അകത്തേക്ക് പോയി.

\"ഡാ...നിന്നെ ഞാൻ \"

\"അവൻ പറഞ്ഞതിൽ എന്താ തെറ്റ് ഞാനും ഇത് നിന്നോട് പറയണമെന്ന് വിചാരിച്ചതാ \"

\"അച്ഛാ .....\"

\"നോക്ക് ഇപ്പൊ നിനക്ക് നല്ല ജോലിയുണ്ട് ഇനി ഒരു കല്യാണം \"

\"അതിന് \"

\"എടാ കുറേ സമ്പാദിച്ചു കൂട്ടി കുടുംബം നോക്കയാൽ മാത്രം ജീവിതം ആവില്ല  \"

\"അച്ഛാ അതിന് സമയമുണ്ടല്ലോ \"

\"മൂക്കിൽ പല്ലു മുളച്ചു ഇനി എപ്പോഴാ മോന്റെ സമയം രാഘവൻ വരട്ടെ ഞാൻ പറയാം .......
പിന്നെ അനികുട്ടന്റെ കാര്യം കൂടി സംസാരിച്ചു നോക്കാം ഞാൻ പറഞ്ഞാൽ അവൻ നിരസിക്കില്ല \"
അയാൾ ഒരു ദീർഘനിശ്വാസത്തിൽ പറഞ്ഞു.

രാത്രി അപ്പു റൂമിൽ എന്തോ ആലോചിച്ച് ഇരിക്കുന്നത് കണ്ട് അഭി അവന്റെ അടുത്ത് വന്നിരുന്നു .

\"എന്താടാ നീ പഠിക്കുന്നില്ലേ \"

\"ഏട്ടാ അത് \"

\"ഇതെന്താ \" അഭി അപ്പുവിന്റെ കയ്യിലുള്ള പേപ്പർ വാങ്ങി നോക്കി.

\"ഇത് ഇന്ത്യൻ ആർമിയെ കുറിച്ചുള്ളതാണല്ലോ നിനക്ക് ആർമിയിൽ പോകണോ \"

\"എന്റെ വല്യ ആഗ്രഹം ആണ് ഏട്ടാ പട്ടാളത്തിൽ പോകണം എന്നത് പക്ഷേ അമ്മ  \"

\"അമ്മയെ ഒക്കെ ഏട്ടൻ പറഞ്ഞു സമ്മതിപ്പിക്കാം 
നീ അത് ഓർത്ത് ടെൻഷൻ ആവേണ്ട നിന്റെ ഏത്‌ ആവിശ്യത്തിനും ഈ ഏട്ടനില്ലേ \"

അഭി അപ്പുവിനെ ചേർത്തു പിടിച്ചു.




_____________________

ശിവയ്ക്ക് ഇന്ന് എപ്പോഴും പോവുന്ന ബസ്സ് കിട്ടിയില്ല.അപ്പോൾ വന്ന ബസ്സിന് അവൻ കയ്യ് നീട്ടി.
നല്ല തിരക്കുണ്ട് ബസ്സിൽ.

\"അതേ അങ്ങോട്ട് നീങ്ങി നിക്ക് പെങ്ങളെ കുറേ സ്ഥലം ഉണ്ടല്ലോ \"

ആ ബസ്സിൽ മീനാക്ഷിയും ഉണ്ടായിരുന്നു.
പുറകിൽ ഉണ്ടായിരുന്ന ശിവ എങ്ങനെയോ മുന്നോട്ട് വന്നു.

\"അയ്യോ...എന്റെ കാല്  ..ചേട്ടാ ഇത്തിരി മാറി നിലക്ക് \" അവൻ പറഞ്ഞു.

\"പിന്നെ ഒന്ന് പോടോ ഇവിടെ നിക്കുന്നത് എങ്ങനെ ആണെന്ന് എനിക്ക് മാത്രമേ അറിയൂ \"

മീനാക്ഷി ആരോടോക്കെയോ സംസാരിച്ചു നിൽക്കുകയാണ്. 
ശിവ നോക്കുമ്പോൾ വണ്ടി ബ്രേക്ക് പിടിക്കുമ്പോൾ പിറകിൽ ഒരാൾ അവളുടെ ദേഹത്തേക്ക് വീഴുന്നു .ആദ്യം അവൻ അത് കാര്യമാക്കിയില്ല .
പക്ഷേ അത് പല തവണ തുടർന്നു.
പെട്ടന്ന് അവൾ തിരിഞ്ഞു നിന്ന് കയ്യ് നിവർത്തി അയാളുടെ മുഖത്തടിച്ചു. ഇത് കണ്ട ശിവ അതിൽ ഇടപെട്ടു.

\"സ്ത്രീകളുടെ മേൽ കൈവെക്കുന്നോ റാസ്കൽ \"
ശിവ അയാളുടെ കോളറിന് കുത്തി പിടിച്ചു.

\"അയ്യോ...ഈ കൊച്ചിന് തെറ്റിയതാ വണ്ടി ബ്രേക്ക് ഇട്ടപ്പോൾ പറ്റിയോയതാ \"

\"കള്ള റാസ്കൽ ....ഞാൻ കണ്ടു നിന്റെ തെമ്മാടിത്തരം \"

മീനാക്ഷി അപ്പോൾ ശിവയെ തന്നെ നോക്കുന്നുണ്ടായിരുന്നു.

\"സാറേ വിട്ടേക്ക് ഇത് ഇവന്റെ സ്ഥിരം നമ്പറാ \"
കണ്ടക്ടർ ശിവയെ പിടിച്ചുമാറ്റി.
അയാളെ ഇറക്കി വിട്ടു. 

\"അല്ലെങ്കിലും അവന് കിട്ടണം ആ ചെറുക്കാൻ ചെയ്തത് തന്നെയാ ശെരി \" മീനാക്ഷിയുടെ അടുത്ത് നിന്ന സ്ത്രീ പറഞ്ഞു. അവൾ അപ്പോഴും ശിവയെകുറിച്ചായിരുന്നു ആലോചിച്ചത്.
ബസ്സ് ടൗണിൽ എത്തി.
മീനാക്ഷി ഇറങ്ങി നടന്നു പിന്നാലെ ശിവയും.

അഭി ഓഫീസിൽ എത്തിയപ്പോൾ ശിവ അവന്റെ ടേബിളിൽ ഇല്ല.
അവൻ ശിവയെ വിളിച്ചു...

\"ഹലോ ഡാ നീ എവിടെയാ \"

\"ഞാൻ താഴെ ഉണ്ട് ഇങ്ങോട്ട് വാടാ  \"

അഭി ഓഫീസിന്റെ പുറത്തുള്ള  ജനാലയിൽ കൂടി താഴേക്ക് നോക്കി. അഭി താഴേക്ക് ഇറങ്ങി ചെന്നു.
അഭി നോക്കുമ്പോൾ മീനാക്ഷി വേഗം നടന്നു ഓഫീസിലേക്ക് പോവുന്നു.

\"ഡാ നീ എന്താ വൈകിയത് \"

\"അത്.........\" ശിവ മീനാക്ഷിയെ തന്നെ നോക്കി.

\"അതേയ് സ്വപ്ന ലോകത്തെ ബാലഭാസ്‌കരാ.....\"

\"എന്താടാ \"

\"നീ എന്താ വൈകിയത് എന്തെങ്കിലും പ്രശ്നം ഉണ്ടായോ \"

\"ഏയ് ...ഒന്നുമില്ല \"

ഓഫീസിൽ എത്തിയപ്പോൾ ശിവ മീനാക്ഷിയെ നോക്കി. അവൾ അവിടെ ഇല്ലായിരുന്നു.
തിരഞ്ഞു നോക്കിയപ്പോൾ മീനാക്ഷി പുറകിൽ നിൽക്കുന്നു.


\"ശിവ....താങ്ക്സ്.....\"

\"എന്തിനാ ഇപ്പോ പറയുന്നത് \"

\"അത്.....\"

\"നോക്ക് ഞാൻ നിന്നെ സഹായിച്ചു എന്ന് വെച്ച് എനിക്ക് നിന്നോട് പ്രേമമൊന്നുമില്ല ഇനി അതും തലയിലിട്ട് നടക്കേണ്ട \"
അവൻ ഐഡി കാർഡ് കഴുത്തിലിട്ടു കൊണ്ട് പറഞ്ഞു. ശിവ ഡോറും തുറന്ന് ഡിപാർട്മെന്റിലേക്ക് പോയി..


___________________


വൈകുന്നേരം അഭി വീട്ടിൽ എത്തി. അകത്തേക്ക് കയറിയപ്പോൾ തന്നെ അവിടെ സോഫയിൽ രാഘവൻ ഉണ്ടായിരുന്നു.

രാഘവൻ അഭിയുടെ അച്ഛന്റെ സുഹൃത്താണ് കൂടാതെ ആ നാട്ടിലെ ആസ്ഥാന ബ്രോക്കർ പദവി അലങ്കരിക്കുന്നതും അയാളാണ് ...


\"അഭി \"

\"ഹാ...രാഘവേട്ടാ ഞാൻ പോയി ഡ്രെസ്സ് മാറിയിട്ട് വരാം \"

\"ഞാൻ ഇപ്പോൾ തന്നെ ഇറങ്ങും പിന്നെ അനിയുടെ കാര്യം ഞാൻ ഏറ്റു പിന്നെ നീ ഇങ്ങനെ നടന്നാൽ മതിയോ പ്രായമായില്ലേ എന്റെ കയ്യിൽ നല്ല പെണ്കുട്ടികൾ ഉണ്ട് നിനക്ക് നല്ലവണ്ണം ചേരും ദാ ഈ ഫോട്ടോ നോക്കിയേ \"

\"അതൊക്കെ പിന്നെ നോക്കാലോ ആദ്യം അനിയുടെ കാര്യം \"

\"ജാനുയേച്ചി എന്നാ ഞാൻ ഇറങ്ങുന്നു \"

അയാൾ അടുക്കളയിലേക്ക് നോക്കി പറഞ്ഞു.
അഭി ബാഗും എടുത്തു റൂമിലേക്ക് പോവാൻ തുടങ്ങി.അപ്പോൾ ജാനകി അവിടേക്ക് വന്നു.

\"അഭി....നീ രാഘവേട്ടൻ പറഞ്ഞത് കേട്ടോ \"

\"അനിയുടെ കാര്യം അല്ലേ \"

\"അല്ല നിന്റെ കല്യാണ കാര്യം നിന്റെ കല്യാണം കഴിഞ്ഞാലേ അനികുട്ടൻ പോവൂ എന്നാ പറഞ്ഞേ \"

\"അമ്മേ ഞാൻ പറഞ്ഞല്ലോ എന്റെ തീരുമാനം \"

\" നിന്റെ കല്യാണം നടന്ന് കിട്ടാനുള്ള ആഗ്രഹം കൊണ്ട് പറഞ്ഞതല്ല നീ തന്നെ ഒന്ന് ആലോചിച്ചു നോക്ക് ഇങ്ങനെ നിന്റെ പിടിവാശിക്ക് 
വേണ്ടി അനികുട്ടൻ ഒരു പണിക്കും പോവാതെ നിൽക്കും അപ്പോ അവന്റെ കാര്യം എന്താകും അമ്മ പറയുന്നത് മോന് മനസ്സിലാവുന്നുണ്ടല്ലോ \"

\"ഇല്ല അമ്മേ ഞാൻ ഇനി ഒരു കല്യാണം കഴിക്കില്ല അനികുട്ടനെ ഞാൻ പറഞ്ഞു മനസ്സിലാക്കാം അമ്മ അതോർത് വിഷമിക്കേണ്ട \"






(തുടരും....)


അഭിമന്യു - ഭാഗം 19

അഭിമന്യു - ഭാഗം 19

4
444

ഭാഗം 19ശിവ കൗർട്ടേഴ്‌സിൽ എത്തി.അവൻ അവന്റെ റൂമിൽ പോയി ബാഗ് വെച്ചു.\"ഡാ ശിവ... നിന്റെ മുഖത്ത് എന്താ കടന്നൽ കുത്തിയോ  \" അരുൺ പറഞ്ഞു. ശിവയുടെ റൂംമെയിറ്റ് ആണ് അരുൺ. അരുൺ മാത്രമല്ല ചാക്കോ, അക്ബർ ,  ഇവരും.\"ഏയ്...ഒന്നുമില്ല \"അവൻ ഷർട്ട് പോലും മാറാതെ ബെഡിൽ കിടന്നു.\"ഡാ മുത്തേ ...ഒരു ബീയർ എടുക്കട്ടെ \" അക്ബർ പറഞ്ഞു.\"ഹമ്മ്‌...... വേണ്ട ഞാൻ ഇതൊക്കെ നിർത്തി\"\"എന്താടാ പണ്ട് എപ്പോഴും കുടിക്കാൻ വിളിക്കുമ്പോൾ ചാടി കയറി ഒരു കുപ്പി മുഴുവൻ തീർക്കുമല്ലോ നീ \" ചാക്കോ പറഞ്ഞു . ശിവയുടെ നാട്ടുകാരനാണ് ചാക്കോ .\"ഇനി മുതൽ ഞാൻ നന്നാവാൻ തീരുമാനിച്ചു \"\"ഓഹ്....അതാണോ ദോണ്ടേ  ഇവൻ ഒരിക്കൽ ഒരുത്തിക്ക് വേണ്ട