Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 5

രാത്രി സീലിംഗിലേക്ക് നോക്കി കിടക്കുകയായിരുന്നു പൂർണി.. എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല.. വല്ലാത്തൊരു ഭയം.. അവൾ അടുത്ത് കിടക്കുന്ന സാക്ഷിയെ ഒന്ന് നോക്കി.. നല്ല ഉറക്കമാണെന്ന് കണ്ടതും അവൾ കറങ്ങുന്ന ഫാനിലേക്ക് നോക്കി കിടന്നു.. എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു.. രാവിലെ സിദ്ധു വാസവദത്തനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ അവൾ ഓർത്തു.. ഒരിക്കൽ പോലും വല്യച്ഛനെ കുറിച്ച് അങ്ങനെയൊന്നും കരുതിയിരുന്നില്ല.. ഇപ്പോൾ വല്യമ്മ സിദ്ധാർത്ഥ് സാറിനോട് പറഞ്ഞത് വച്ച് നോക്കുമ്പോൾ കാശിന് വേണ്ടി തന്നെ വിൽക്കുകയല്ലേ വല്യച്ഛൻ ചെയ്തത്..?! എങ്ങനെ കഴിഞ്ഞു വല്യച്ഛന് അതിന്.. ഇതിന് വേണ്ടി ആയിരുന്നോ ഇത്രയും കാലം തന്നെയും അച്ഛനെയും അവിടെ താമസിപ്പിച്ചത്.. അച്ഛൻ.. അച്ഛൻ അവിടെ സുരക്ഷിതനായിരിക്കുമോ? വല്യച്ഛനെ പോലീസ് തന്റെ തിരോധാനത്തിന്റെ പേരിൽ അറസ്റ്റ് ചെയ്തു എന്ന് സിദ്ധാർത്ഥ് സാറ് ഉച്ചയ്ക്ക് പറഞ്ഞിരുന്നു.. എങ്കിലും പ്രണവേട്ടൻ അവിടെയില്ലേ..?! ഏട്ടനും കൂടി ചേർന്നല്ലേ തന്നെ ഇവിടേക്ക് അയച്ചത്.. അതും പോരാഞ്ഞ് തന്റെ മൊഴിയില്ലെങ്കിൽ വല്യച്ഛൻ നിസാരമായി ഇറങ്ങി പോരും.. ഇപ്പൊ തന്നെ താൻ ആരുടെയോ കൂടെ ഒളിച്ചോടി പോയി എന്നാണ് എസ്ഐ ചോദ്യം ചെയ്തപ്പോൾ വല്യച്ഛൻ പറഞ്ഞതെന്നാണ് അറിഞ്ഞത്.. വല്യമ്മ വീട്ടിൽ ഉള്ളത് ഒരു ആശ്വാസമാണ്.. എന്നാലും.. അച്ഛൻ.. ചിന്തിക്കെ അവൾക്ക് ശ്വാസം പോലും വിലങ്ങുന്നത് പോലെ തോന്നി.. വല്ലാത്തൊരു പിരിമുറുക്കം അവളിൽ ഉടലെടുത്തു...

ഇതേ സമയം മുറിയിൽ ഇരുന്ന് അന്നേ ദിവസം വൈകുന്നേരം കിരൺ പറഞ്ഞ ഓരോ കാര്യങ്ങൾ ആലോചിക്കുകയായിരുന്നു സിദ്ധു.. ആശുപത്രി സീൽ ഓഫ് ചെയ്തെങ്കിലും ഇതുവരെയും ഏത് കമ്പനിയ്ക്ക് വേണ്ടിയാണ് അവർ ഹാർട്ട്‌ കയറ്റി അയക്കാൻ ഇരുന്നതെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല.. വിദേശത്തുള്ള കമ്പനി ആണെങ്കിലും അതൊരു മലയാളിയുടേത് ആണെന്നും.. നാട്ടിൽ അവരുടെ ബ്രാഞ്ച് ഉണ്ടെന്നും ആണ് അറിയാൻ കഴിഞ്ഞത്.. ആലോചനയോടെ ഇരിക്കുമ്പോഴാണ് അവന്റെ മുറിയുടെ കതകിൽ മുട്ട് കേട്ടത്.. അവൻ സംശയത്തോടെ എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു.. മുന്നിൽ നിൽക്കുന്ന പൂർണിയെ കണ്ട് അവൻ നെറ്റിചുളിച്ചു...

\"\"\" എന്താടോ..? \"\"\" അവൻ മുറിയിൽ നിന്ന് വെളിയിലേക്ക് ഇറങ്ങി കൊണ്ട് ചോദിച്ചു...

അവളൊന്നും മിണ്ടിയില്ല.. എങ്കിലും ആ മുഖത്ത് നിന്ന് അവൾ വല്ലാത്ത പിരിമുറുക്കത്തിൽ ആണെന്ന് അവന് മനസ്സിലായി...

\"\"\" എന്താടോ? കാര്യം പറയ്യ്.. എന്തിനാ ഇത്ര ടെൻഷൻ? നാളെ നമ്മൾ നാട്ടിലേക്ക് തിരിക്കില്ലേ.. പിന്നെന്താ? \"\"\"

അവളുടെ കണ്ണുകൾ നിറഞ്ഞു...

\"\"\" എനിക്ക് പേടിയാകുന്നു, സാർ.. അച്ഛൻ.. അച്ഛനെ അയാൾ എന്തെങ്കിലും.. അനിയന്റെ മകളാണെന്ന് പോലും ഓർക്കാതെ എന്നോട് ഇങ്ങനെ ചെയ്തെങ്കിൽ അനിയനോട് ആ കരുണ കാണിക്കുമോ? എനിക്കെന്തോ വല്ലാത്തൊരു പേടി... \"\"\" അവളുടെ ശബ്ദത്തിൽ പോലും ഭയം നിറഞ്ഞിരുന്നു...

അവന് എന്ത് പറഞ്ഞ് അവളെ ആശ്വസിപ്പിക്കണമെന്ന് അറിയുമായിരുന്നില്ല.. കാര്യം അവളെ കുറ്റം പറയാൻ പറ്റില്ല.. സ്വന്തം മകളെ പോലെ കാണേണ്ടവളെയല്ലേ കാശിന് വേണ്ടി വിറ്റത്.. അതും അവളുടെ ജീവൻ കളഞ്ഞ് ഹൃദയം പരീക്ഷണത്തിന് അയച്ച് കൊടുക്കാൻ!! അവന് വല്ലാത്ത ദേഷ്യം തോന്നി അയാളോട്...

\"\"\" താൻ ഇങ്ങനെ പേടിക്കണ്ട.. തന്റെ വല്യച്ഛൻ ഇപ്പൊ പോലീസ് സ്റ്റേഷനിലല്ലേ.. നമ്മൾ അവിടെ എത്തുന്നതിന് മുൻപ് അയാളെ വിടരുതെന്ന് ഞാൻ നാളെ രാവിലെ എസ്ഐയ്യെ വിളിച്ച് പറയാം.. പിന്നെ ആകെയുള്ളത് അയാളുടെ മകനാണ്... \"\"\" ബാക്കി പറയാതെ അവനൊന്ന് നിർത്തി...

\"\"\" എനിക്കൊന്നും അറിയില്ല.. ഒന്ന് വീട്ടിൽ എത്തിയിരുന്നെങ്കിൽ.. ഞാൻ എന്റെ അച്ഛനെയും കൊണ്ട് എവിടേക്കെങ്കിലും പോയേനെ... \"\"\" കരഞ്ഞ് കൊണ്ടാണ് അവളത് പറഞ്ഞത്...

അവന് പാവം തോന്നി.. നാളെ വെളുപ്പിന് അഞ്ച് മണിക്കുള്ള ട്രെയിനിലാണ് പോകുന്നത്.. നാൽപത്തി ഒന്ന് മണിക്കൂറോളം യാത്രയുണ്ട് തൃശൂരിൽ എത്താൻ.. അതുകൊണ്ട് തന്നെ മറ്റന്നാൾ രാത്രിയെ അവിടെ എത്തുകയുള്ളൂ.. വേറെ ഒരു വഴിയും ഇല്ലതാനും...

\"\"\" താൻ സമാധാനമായി ഇരിക്ക്.. ഒന്നും ഉണ്ടാകില്ല.. ഞാനല്ലേ പറയുന്നത്.. ഇപ്പൊ ചെന്ന് കിടന്ന് ഉറങ്ങ്.. വെളുപ്പിന് ഇറങ്ങണം.. ചെല്ലടോ... \"\"\" അവൻ അവളെ നിർബന്ധിച്ച് മുറിയിലേക്ക് പറഞ്ഞ് വിട്ടു...

തിരികെ മുറിയിൽ ചെന്ന് കിടക്കുമ്പോൾ അവന്റെ മനസ്സും അസ്വസ്ഥമായിരുന്നു.. കുറച്ച് നേരം കണ്ണുകൾ തുറന്ന് ഓരോന്ന് ആലോചിച്ച് കിടന്നെങ്കിലും വെളുപ്പിന് എഴുന്നേൽക്കണമെന്ന് ഉള്ളത് കൊണ്ട് അവൻ കണ്ണുകൾ അടച്ച് കിടന്നു...

                               ᯽᯽᯽᯽

വെളുപ്പിന് നാല് മണിക്ക് സിദ്ധു എഴുന്നേറ്റു.. കൊണ്ട് പോകാനുള്ള ബാഗും എല്ലാം എടുത്ത് വച്ച ശേഷം അവൻ പൂർണിയും സാക്ഷിയും കിടന്ന റൂമിലെ ഡോറിൽ മുട്ടി.. ഒരു മുട്ട് മുട്ടിയപ്പോൾ തന്നെ പൂർണി ഡോറ് തുറന്നു...

\"\"\" താൻ ഉറങ്ങിയില്ലായിരുന്നോ? \"\"\" അവളുടെ മുഖത്തെ ക്ഷീണം കണ്ട് അവൻ സന്ദേഹത്തോടെ ചോദിച്ചു...

\"\"\" ഉറക്കം വന്നില്ല... \"\"\" അവൾ മെല്ലെ പറഞ്ഞതും അവൻ ഒരു നിമിഷം അവളെ അലിവോടെ നോക്കി...

\"\"\" വേഗം റെഡിയാക്.. അവളെയും കൂടി വിളിച്ച് എഴുന്നേൽപ്പിക്ക്.. കിരൺ വിളിച്ചിരുന്നു.. അവനിപ്പോ എത്തും... \"\"\" അതും പറഞ്ഞ് അവൻ മുറിയിലേക്ക് നടന്നു.. കുളിച്ച് ഷർട്ടും പാന്റ്സും എടുത്ത് ഇട്ട് ഇടത്തെ കൈയ്യിൽ വാച്ചും കെട്ടി.. ഐഡിയും ടിക്കറ്റും ഒക്കെ എടുത്ത് അവൻ പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും പൂർണി റെഡിയായി വന്നിരുന്നു.. ഇന്നലെ പുറത്ത് പോയിട്ട് വന്നപ്പോൾ അവൻ അവൾക്ക് വേണ്ടി രണ്ട് ചുരിദാർ എടുത്തിരുന്നു.. അതിൽ ഒന്നാണ് അവൾ ഇട്ടിരുന്നത്.. ഏകദേശം ഒരു ഊഹം വച്ച് എടുത്തതാണ്.. പാകമാകുമോ എന്ന സംശയം അവന് ഉണ്ടായിരുന്നെങ്കിലും അത് അവൾക്ക് കൃത്യമായിരുന്നു.. അവൾക്ക് പുറകെ തന്നെ സാക്ഷിയും മുറിയിൽ നിന്ന് ഇറങ്ങി വന്നു.. ഉറക്കം തൂങ്ങി നിൽക്കുന്ന സാക്ഷിയെ കണ്ട് അവൻ ചിരിച്ചു.. അതേ സമയമാണ് പുറത്ത് കിരണിന്റെ ബൈക്ക് വന്ന് നിന്നത്.. സിദ്ധു അവരെയൊന്ന് നോക്കിയിട്ട് ചെന്ന് ഡോറ് തുറന്നു...

\"\"\" ഇറങ്ങാറായോ? \"\"\" ബൈക്ക് ഓഫ് ചെയ്ത് ഇറങ്ങി കൊണ്ട് കിരൺ ചോദിച്ചതും ഒന്ന് മൂളിയിട്ട് സിദ്ധു ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങി.. പിന്നാലെ പൂർണിയും സാക്ഷിയും...

\"\"\" ഉറക്കം വരുന്നോടാ? \"\"\" സാക്ഷിയുടെ നിൽപ്പ് കണ്ട് അവളുടെ അടുത്തേക്ക് ചെന്ന് കിരൺ ചോദിച്ചു...

\"\"\" ചിന്നു ഇപ്പൊ ഉറങ്ങി വീഴും, ഏട്ടാ... \"\"\" അവന്റെ മേലേക്ക് ചാരി നിന്നാണ് അവൾ അതിനുള്ള മറുപടി കൊടുത്തത്...

കിരൺ ചിരിയോടെ പൂർണിയെയും സിദ്ധുവിനെയും നോക്കി...

\"\"\" ഉറക്ക ഭ്രാന്തി ആണ്.. നിങ്ങള് ഇറങ്ങാൻ നോക്ക്... \"\"\" അവൻ പറഞ്ഞതും സിദ്ധു വീട് പൂട്ടി താക്കോൽ കിരണിന്റെ കൈയ്യിലേക്ക് കൊടുത്തു...

\"\"\" ഇത് മിഥുൻ വരുമ്പോ കൊടുത്താൽ മതി.. നീ വണ്ടി എടുക്ക്.. ഞങ്ങളെ ഡ്രോപ്പ് ചെയ്തിട്ട് അതുമായി വീട്ടിലേക്ക് പൊയ്ക്കോ.. ബൈക്ക് പിന്നെ വന്ന് എടുക്കാം.. ഇല്ലെങ്കിൽ ഇവള് വഴിയിൽ ഉറങ്ങി വീഴും... \"\"\" പകുതി കാര്യമായും പകുതി കളിയായും പറഞ്ഞ ശേഷം സിദ്ധു അവിടെ മൂടിയിട്ടിരിക്കുന്ന കാറിന് അടുത്തേക്ക് ചെന്നു.. പിന്നാലെ പൂർണിയും സാക്ഷിയെയും ചേർത്ത് പിടിച്ച് കിരണും.. മിഥുൻ എന്ന് പറയുന്നത് സിദ്ധുവിന്റെ അച്ഛന്റെ സുഹൃത്തിന്റെ മകനാണ്.. അവന്റേതാണ് ആ വീടും കാറും.. ഇടക്ക് സിദ്ധു ഇതുപോലെ ഡൽഹിയ്ക്ക് വന്നപ്പോൾ കിരണിനെ അവന് പരിചയപ്പെടുത്തി കൊടുത്തിരുന്നു.. അതിൽ പിന്നെ എവിടെ പോയാലും കിരണിനെയാണ് മിഥുൻ വീട് ഏൽപ്പിക്കുന്നത്.. എന്നാൽ ഇത്തവണ സിദ്ധു ഉണ്ടായിരുന്നത് കൊണ്ട് അവനെ ഏല്പിച്ചാണ് മിഥുൻ നാട്ടിലേക്ക് പോയത്...

കിരൺ തന്നെയാണ് ഡ്രൈവ് ചെയ്തത്.. റെയിൽവേ സ്റ്റേഷനിൽ എത്തിയതും കിരൺ വണ്ടി പാർക്ക് ചെയ്ത് ഇറങ്ങി.. ഒപ്പം സിദ്ധുവും പൂർണിയും.. അപ്പോഴേക്കും പകുതി ബോധത്തിൽ സാക്ഷിയും പുറത്തേക്ക് ഇറങ്ങി.. അവരോട് രണ്ട് പേരോടും യാത്ര പറഞ്ഞ് പൂർണിയും സിദ്ധുവും ട്രെയിനിന് അടുത്തേക്ക് നടന്നു...

\"\"\" നല്ല ചേച്ചി അല്ലേ... \"\"\" അവർ പോകുന്നതും നോക്കി സാക്ഷി പറയുന്നത് കേട്ട് കിരൺ അവളെയൊന്ന് നോക്കി...

\"\"\" നിന്റെ ഉറക്കം പോയോ? \"\"\" അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് ചോദിച്ചു...

\"\"\" അയ്യോ.. ഇല്ല.. വേഗം പോകാം.. ഇല്ലെങ്കിൽ ബാക്കി ഉറങ്ങാൻ പറ്റില്ല... \"\"\" അവൾ ഓടി ചെന്ന് കോ-ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയതും ഒരു ചിരിയോടെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി കിരൺ വണ്ടിയെടുത്തു...

                               ❀❀❀❀

ട്രെയിൻ എടുത്തപ്പോൾ മുതൽ സിദ്ധുവിന്റെ വാച്ചിലെ സമയവും നോക്കി ഇരിക്കുകയാണ് പൂർണി.. സമയം പോകാത്തത് പോലെയാണ് അവൾക്ക് തോന്നിയത്.. ഓരോ സ്റ്റേഷനിൽ ട്രെയിൻ നിർത്തുമ്പോഴും അവൾ സിദ്ധുവിനെ നോക്കി \' ഒരുപാട് നേരമായല്ലോ.. എന്നിട്ട് ഇവരെന്താ ട്രെയിൻ എടുക്കാത്തത്? \' എന്ന് ചോദിക്കും.. സത്യത്തിൽ അവൾക്ക് സ്വന്തം അച്ഛനോടുള്ള സ്നേഹമാണ് അവൻ അവളുടെ ഭാവത്തിലും ആ ചോദ്യത്തിനും ഒക്കെ കണ്ടറിഞ്ഞത്..

പിന്നെയും ട്രെയിൻ മുന്നോട്ട് നീങ്ങി.. ഇടക്ക് ട്രെയിൻ നിർത്തിയപ്പോൾ അവർ ഇറങ്ങി ഭക്ഷണം കഴിച്ചിരുന്നു.. ഓരോ നിമിഷവും ഓരോ യുഗം പോലെ തോന്നി അവൾക്ക്...

അന്തരീക്ഷത്തിൽ ഇരുട്ട് പടരാൻ തുടങ്ങിയപ്പോൾ സിദ്ധു ഫോൺ എടുത്ത് അതിലേക്ക് നോക്കിയിരുന്നു.. പെട്ടന്ന് തോളിൽ ഭാരം അനുഭവപ്പെട്ടതും അവൻ തല ചരിച്ച് നോക്കി.. തന്റെ തോളിൽ തല ചായ്ച്ച് ഉറങ്ങുന്നവളെ കാൺകെ അവന്റെ ചുണ്ടിന്റെ കോണിൽ അവൻ പോലും അറിയാതെ ഒരു ഇളം ചിരി വിരിഞ്ഞിരുന്നു.. ഇന്നലെ രാത്രി ഉറങ്ങാതിരുന്നത് കൊണ്ട് തന്നെ നല്ല ക്ഷീണം ഉണ്ടായിരുന്നു അവൾക്ക്.. അവൻ ഫോൺ എടുത്ത് പോക്കറ്റിലേക്ക് വച്ച് അവൾ വീഴാതിരിക്കാനായി ചാഞ്ഞ് സീറ്റിലേക്ക് ചാരിയിരുന്നു.. ജനാലയിലൂടെ അകത്തേക്ക് വീശുന്ന കാറ്റിൽ അവളുടെ മുടിയിഴകൾ പാറി പറന്നു.. അവൻ അല്പ നേരം അവളെ തന്നെ നോക്കിയിരുന്നു.. ഒരു തനിനാടൻ പെണ്ണാണ്.. നേർത്ത ശബ്ദമുള്ളവൾ.. ചിരി കാണാൻ നല്ല ഭംഗിയാണ് എന്നാൽ ചിരിക്കുന്നത് കുറവാണ്.. എപ്പോഴും മുഖത്തൊരുതരം വിഷാദഭാവം നിറഞ്ഞ് നിൽക്കും.. കഴിഞ്ഞ ദിവസത്തിൽ ആകെ ഒരു തവണ മാത്രമാണ് അവളുടെ ചുണ്ടുകളിൽ പുഞ്ചിരി കണ്ടതെന്ന് അവൻ ഓർത്തു.. ചിലപ്പോൾ സാഹചര്യം കൊണ്ടാകാം.. അവളെ നോക്കിയിരിക്കെ എപ്പോഴോ അവന്റെ കണ്ണുകൾ അടഞ്ഞ് പോയി...

\"\"\" അച്ഛാ....!!! \"\"\" ഗാഢനിദ്രയിലേക്ക് പോകെ ഞെട്ടി വിറച്ചുള്ള ആ വിളി കേട്ട് അവൻ കണ്ണുകൾ വലിച്ച് തുറന്ന് തന്റെ അടുത്ത് ഇരിക്കുന്നവളെ നോക്കി.. ആകെ വിയർത്ത് കുളിച്ചിരുന്നു അവൾ.. ജനൽകമ്പിയിൽ പിടിച്ച് കിതക്കുന്നവളെ കാൺകെ അവൻ മെല്ലെ അവളുടെ തോളിൽ തട്ടി.. അവളൊന്ന് ഞെട്ടിയത് പോലെ അവനെ തല ചരിച്ച് നോക്കി...

\"\"\" എന്ത് പറ്റി? \"\"\" അവൻ അരുമയായി ചോദിച്ചതും അവളുടെ ചുണ്ടുകൾ അറിയാതെ വിതുമ്പി.. കണ്ണുകൾ നിറഞ്ഞൊഴുകി...

\"\"\" എന്താടോ? താൻ എന്തിനാ ഇങ്ങനെ കരയുന്നത്? \"\"\"

\"\"\" സ്വപ്നം കണ്ടതാ.. അച്ഛൻ.. അച്ഛന്... \"\"\" ബാക്കി പറയാൻ ആകാതെ ഏങ്ങി കരഞ്ഞു അവൾ.. അച്ഛന് അരുതാത്തത് എന്തോ സംഭവിക്കുന്നതായി സ്വപ്നം കണ്ടത് ആയിരിക്കണമെന്ന് അവൻ ഊഹിച്ചു...

\"\"\" എടോ.. താൻ ഇങ്ങനെ കരയാതെ.. ഓരോന്ന് ആലോചിച്ച് കിടന്നിട്ടാ ദുസ്വപ്നം ഒക്കെ കണ്ടത്.. പ്രാർത്ഥിച്ചിട്ട് കണ്ണടച്ച് കിടക്ക്.. ഒന്നും വരില്ല.. തന്റെ അച്ഛൻ അവിടെ സുഖമായി ഉറങ്ങുന്നുണ്ടാകും ഇപ്പൊ... \"\"\" അവൻ അവളെ ആശ്വസിപ്പിച്ചു...

\"\"\" സാറ് ഉറങ്ങിക്കോ... \"\"\" അത്ര മാത്രം പറഞ്ഞിട്ട് അവൾ പുറത്തേക്ക് നോക്കി ജനൽകമ്പിയിൽ മുഖം ചേർത്ത് വച്ചിരുന്നു.. അപ്പോഴും കണ്ണുകൾ നിർത്താതെ പെയ്തു...

എന്തുകൊണ്ടോ പിന്നീട് അവൾക്ക് ഉറങ്ങാൻ സാധിച്ചില്ല.. അവനും.. അവളെ നോക്കി കുറച്ച് നേരം ഇരുന്ന ശേഷം അവൻ ഫോൺ എടുത്ത് സമയം നോക്കി.. മൂന്ന് മണി! ഇനിയും ഒരുപാട് സമയമുണ്ട് നേരം വെളുക്കാൻ.. അത് കഴിഞ്ഞാലും പിന്നെയും മണിക്കൂറുകളുണ്ട് തൃശൂർ എത്താൻ.. ഇതൊക്കെ തന്നെയായിരുന്നു അവളുടെ മനസ്സിലും.. തന്റെയും അച്ഛന്റെയും പഴയ ഓർമ്മകൾ ഓർത്ത് കൊണ്ട് ട്രെയിൻ സഞ്ചരിക്കുന്നതിനൊപ്പം കൂടെ വരുന്ന ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കി അവളിരുന്നു...








തുടരും....................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 6

അവന്റെ മാത്രം ഇമ...!! 💕 - 6

4.8
1181

രാത്രി തൃശൂർ എത്തുമെന്നാണ് കരുതിയതെങ്കിലും ഇടക്ക്, ഒന്ന് രണ്ട് സ്റ്റേഷനിൽ നിന്ന് ട്രെയിൻ എടുത്തപ്പോൾ നന്നേ താമസിച്ചിരുന്നു.. അതുകൊണ്ട് തന്നെ അവർ അവിടെ എത്തിയപ്പോൾ പിറ്റേ ദിവസം വെളുപ്പിന് അഞ്ച് മണി കഴിഞ്ഞിരുന്നു...അവർ ട്രെയിനിൽ നിന്ന് ഇറങ്ങി റെയിൽവേ സ്റ്റേഷന് പുറത്തേക്ക് കടന്നപ്പോൾ തന്നെ കണ്ടു ഒരു കാറിന്റെ ഡ്രൈവിംഗ് സീറ്റിന്റെ ഭാഗത്തെ ഡോറിൽ ചാരി നിൽക്കുന്ന സുമുഖനായൊരു ചെറുപ്പക്കാരനെ.. സിദ്ധു പൂർണിയെ ഒന്ന് നോക്കി...\"\"\" വാ... \"\"\" അത്ര മാത്രം അവളോടായി പറഞ്ഞിട്ട് അവൻ ആ ചെറുപ്പക്കാരന്റെ അടുത്തേക്ക് നടന്നു.. പിന്നാലെ പൂർണിയും.. സിദ്ധുവിനെ കണ്ടതും ആ ചെറുപ്പക