അവന്റെ മാത്രം ഇമ...!! 💕 - 7
വാസുദേവന്റെ മൃതശരീരം സംസ്കരിക്കാൻ എടുക്കുമ്പോൾ മാറാൻ കൂട്ടാക്കാതെ ഉച്ചത്തിൽ അലറി കരയുന്ന പൂർണിയെ ആരൊക്കെയോ ചേർന്ന് പിടിച്ച് മാറ്റി.. അവളെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് ആർക്കും അറിയുമായിരുന്നില്ല.. വാസവദത്തന്റെ വീടിന് എതിർവശത്തായുള്ള കൃഷ്ണന്റെ വീട്ടിൽ ഭാമയെ അടക്കിയ സ്ഥലത്തിന് അടുത്ത് തന്നെ തന്നെയും അടക്കണമെന്ന് പണ്ട് എപ്പോഴോ വാസുദേവൻ പറഞ്ഞിരുന്നത് പ്രകാരം അവിടെ തന്നെയാണ് അടക്കം നടത്താൻ തീരുമാനിച്ചത്...
അടക്കം ചെയ്യാൻ നേരം തളർന്ന് വീണ പൂർണിയെ ആരൊക്കെയോ അകത്തേക്ക് കൊണ്ട് പോയി കിടത്തുമ്പോൾ സിദ്ധുവിന് ഉള്ളിൽ വല്ലാത്ത നോവ് അനുഭവപ്പെട്ടു...
ചടങ്ങുകൾ എല്ലാം കഴിഞ്ഞതും സിദ്ധു എസ്ഐയ്യെ നോക്കി കണ്ണ് കൊണ്ട് പ്രണവിനെ കൊണ്ട് പോകാൻ ആംഗ്യം കാണിച്ചു.. അപ്പൊ തന്നെ അയാൾ വാസവദത്തനെയും പ്രണവിനെയും അറസ്റ്റ് ചെയ്യാൻ കൂടെയുള്ള പോലീസുകാരോട് ആവശ്യപ്പെട്ടു.. അവർ വാസവദത്തന്റെ അടുത്തേക്ക് ചെന്ന് അയാളുടെ കൈയ്യിൽ പിടിച്ചു...
\"\"\" സാർ, എന്റെ അനിയനാണ് മരിച്ചത്.. എന്നെ.. എന്നെ കൊണ്ട് പോകരുത്.. പൂർണി മോള് തിരിച്ച് വന്നില്ലേ.. ഞാൻ പറഞ്ഞില്ലേ.. ഞാനൊന്നും ചെയ്തിട്ടില്ലെന്ന്.. പിന്നെന്തിനാ സാർ എന്നെ കൊണ്ട് പോകുന്നത്? \"\"\" നിറഞ്ഞ കണ്ണുകൾ തുടയ്ച്ച് കൊണ്ട് അയാൾ ചോദിച്ചതും സിദ്ധു ഒരു നെടുവീർപ്പോടെ അവർക്കടുത്തേക്ക് ചെന്നു...
\"\"\" അനിയനോട് അത്ര സ്നേഹമാണോ വാസവദത്തന്..? \"\"\" ചെറിയ പരിഹാസചുവയോടെയുള്ള അവന്റെ ചോദ്യം കേട്ട് വാസവദത്തൻ നെറ്റിചുളിച്ചു...
\"\"\" നിങ്ങൾ പൂർണിയുടെ കൂടെ വന്നയാൾ അല്ലേ..? \"\"\" നേരത്തെ സ്റ്റേഷനിൽ വച്ച് കണ്ട ഓർമ്മയിൽ അയാൾ ചോദിച്ചു...
\"\"\" അതേ.. അത് ഞാൻ തന്നെയാണ്.. ഇന്നലെ എന്റെ ഫോണിൽ നിന്നാണ് അവൾ നിങ്ങളെ വിളിച്ചത്... \"\"\" അവൻ കൈയ്യും കെട്ടി നിന്ന് കൊണ്ട് പറഞ്ഞു...
അവന്റെ നിൽപ്പും ഭാവവും കണ്ട് അയാളൊന്ന് സംശയിച്ചു...
\"\"\" രണ്ടിനെയും കൊണ്ട് സ്റ്റേഷനിലേക്ക് പോ, സതീഷാ.. ഞാൻ പിന്നാലെ എത്തിക്കോളാം... \"\"\"
\"\"\" യെസ്, സാർ... \"\"\" അവനെ നോക്കി ബഹുമാനത്തോടെ അതും പറഞ്ഞ് എസ്ഐ സതീഷ് പ്രണവിനെയും വാസവദത്തനെയും നോക്കി...
\"\"\" രണ്ടിനെയും പിടിച്ച് കയറ്റടോ!! \"\"\" അയാൾ കൂടെയുള്ള പോലീസുകാരെ നോക്കി ആജ്ഞാപിച്ചു...
\"\"\" ഏയ്.. ഞാൻ എന്താ ചെയ്തത്? എന്നെ എന്തിന് കൊണ്ട് പോകണം?? \"\"\" പ്രണവ് തന്റെ കൈയ്യിൽ പിടിച്ച പോലീസുകാരനെ നോക്കി ചോദിച്ചു...
\"\"\" അതൊക്കെ സ്റ്റേഷനിൽ ചെന്നിട്ട് പറഞ്ഞ് തരാം.. നടക്കടാ ഇങ്ങോട്ട്!! \"\"\"
അവരെ രണ്ട് പേരെയും പോലീസുകാർ ജീപ്പിലേക്ക് കയറ്റിയതും സന്ധ്യ തന്റെ നിറഞ്ഞ കണ്ണുകൾ തുടയ്ച്ച് കൊണ്ട് അകത്തേക്ക് കയറി പോയി.. സിദ്ധു കുറച്ച് അപ്പുറത്തായി നിൽക്കുന്ന ആദിയുടെ അടുത്തേക്ക് ചെന്നു...
\"\"\" ഞാൻ സ്റ്റേഷനിലേക്ക് പോകുകയാണ്.. ഒരു മണിക്കൂറിനുള്ളിൽ തിരിച്ച് വരും.. നിന്റെ വണ്ടി കൊണ്ട് പോകുവാ... \"\"\"
ആദി ശരിയെന്ന പോലെ തലയാട്ടി.. സിദ്ധു നേരെ കാറിന് അടുത്തേക്ക് നടന്നു.. അവൻ കാറിൽ കയറി അവിടുന്ന് പോകുമ്പോൾ അകത്ത് ബോധം ഉണർന്ന പൂർണി ഞെട്ടി അലറി വിളിച്ച് കരഞ്ഞ് കൊണ്ട് പുറത്തേക്ക് ഓടി.. ആരൊക്കെയോ ചേർന്ന് അവളെ പിടിച്ച് അവിടെ ഉമ്മറ തറയിലേക്ക് ഇരുത്തിയതും അവൾ വാസുദേവനെ കിടത്തിയിരുന്ന സ്ഥലത്ത് വലത് കൈ ഉയർത്തി ഒന്ന് തൊട്ടു...
\"\"\" അച്ഛാ... \"\"\" അവൾ മെല്ലെ വിളിച്ചു.. ശേഷം പുറകിലെ ചുവരിലേക്ക് ചാരി ഇരുന്ന് അവിടേക്ക് തന്നെ നോക്കി കണ്ണുനീർ ഒഴുക്കി...
𑁍𑁍𑁍𑁍
സ്റ്റേഷനിൽ എത്തിയ സിദ്ധു കാറ് പാർക്ക് ചെയ്ത് നേരെ അകത്തേക്ക് കയറി.. സെല്ലിനകത്ത് നിൽക്കുന്ന പ്രണവിനെയും പുറത്ത് നിൽക്കുന്ന വാസവദത്തനെയും കണ്ട് അവൻ ചുളിഞ്ഞ നെറ്റിയോടെ സതീഷിനെ നോക്കി...
\"\"\" ആ ചെക്കൻ കുറ്റം സമ്മതിച്ചു.. അവനാണ് ആ കൊച്ചിനെ ഡൽഹിയിലേക്ക് അയച്ചതെന്ന്... \"\"\"
അവനെ സല്യൂട്ട് ചെയ്ത ശേഷമായിരുന്നു അയാളത് പറഞ്ഞത്.. അവൻ പ്രണവിനെ നോക്കി...
\"\"\" അവനെ ഇങ്ങ് പുറത്തേക്ക് ഇറക്ക്... \"\"\" കൈയ്യിലെ വാച്ച് ഊരി ടേബിളിൽ വച്ച് സിദ്ധു പറഞ്ഞതും സതീഷ് ചെന്ന് ലോക്ക് അപ്പ് തുറന്ന് പ്രണവിനെ പുറത്ത് ഇറക്കി.. ഇതിനോടകം തന്നെ സിദ്ധു ഉയർന്ന റാങ്കിൽ ഉള്ള ഒരു പോലീസ് ഓഫീസർ ആണെന്ന് പ്രണവിനും വാസവദത്തനും മനസ്സിലായിരുന്നു...
സിദ്ധു ഷർട്ടിന്റെ സ്ലീവ്സ് കുറച്ച് കൂടി കയറ്റി വച്ച ശേഷം ആഞ്ഞൊന്ന് നിശ്വസിച്ചു.. അടുത്ത നിമിഷം അവൻ പ്രണവിന്റെ മുഖം പിടിച്ച് ചുവരിൽ ഇടിച്ചു...
\"\"\" പ@#₹& മോനെ...!!!!,,, സത്യം പറയടാ നായേ...!! നീയല്ലേ അയാളെ കൊന്നത്...???!!! \"\"\" അവന്റെ വേദനയാൽ ഉള്ള വിളി പോലും കണക്കിൽ എടുക്കാതെ അവന്റെ കഴുത്തിന് കുത്തി പിടിച്ച് കൊണ്ട് സിദ്ധു ആക്രോശിച്ചു...
\"\"\" അ.. ഞ്ഞ... \"\"\" അവൻ എന്തൊക്കെയോ പറയാൻ ശ്രമിച്ചതും സിദ്ധു അവന്റെ കഴുത്തിലെ പിടി വിട്ട് അവന്റെ വയറിൽ മുട്ട് മടക്കി ഇടിച്ച ശേഷം അവനെ തള്ളി നിലത്തേക്ക് ഇട്ട് വലത് കാൽ ഉയർത്തി അവന്റെ മുഖത്തിന് നേർക്ക് ഉയർത്തി...
\"\"\" ഞാ.. ൻ.. ഞാൻ പറയാം.. എന്നെ.. ഞാൻ പറയാം... \"\"\" അവൻ ശ്വസിക്കാൻ ബുദ്ധിമുട്ടി കൊണ്ട് അവനെ തടയാൻ എന്ന പോൽ കൈയ്യാൽ മുഖം മറച്ച് പിടിച്ച് പറഞ്ഞു...
സിദ്ധു കാൽ താഴ്ത്തി അവൻ ഉറ്റു നോക്കി...
\"\"\" ഞാൻ.. മരുന്ന്.. മരുന്ന് മാറി പോയതാ... \"\"\"
അവൻ സിദ്ധുവിനെ നോക്കാതെ പറഞ്ഞു...
\"\"\" എങ്ങനെ...?!! \"\"\" ചെവിയിൽ വിരൽ ഇട്ട് കറക്കി കൊണ്ട് സിദ്ധു കേട്ടില്ല എന്ന മട്ടിൽ ചോദിച്ചു...
\"\"\" അത്.. മരുന്ന്.. കൂടി പോയതാ... \"\"\" അവൻ തലതാഴ്ത്തി...
\"\"\" എന്ത് മരുന്ന്..? \"\"\"
\"\"\" അത്.. ഈ ഉറക്കം.. വരാൻ.. Benzodiazepines.. എന്ന് പറയുന്ന... \"\"\" അവൻ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു...
\"\"\" ആ മരുന്ന് കഴിക്കേണ്ട എന്ത് അസുഖമാണ് അയാൾക്ക് ഉണ്ടായിരുന്നത്? \"\"\" അവൻ ഗൗരവത്തോടെ ചോദിച്ച് കൊണ്ട് കൈയ്യും കെട്ടി നിന്നു...
\"\"\" അത്.. ഉറങ്ങാൻ... \"\"\"
സിദ്ധു ചിരിച്ചു...
\"\"\" ഉറക്കം വരാത്ത.. ഉറക്കമില്ലാത്ത ഒരാൾക്കാണ് നീ ആ മരുന്ന് കൊടുത്തതെങ്കിൽ ഈ പറഞ്ഞതിൽ അർത്ഥമുണ്ട്.. ഉറങ്ങാൻ ഒരു ബുദ്ധിമുട്ടും ഇല്ലാത്ത ഒരാൾക്ക് സ്ലീപിംഗ് പിൽസ് കൊടുക്കേണ്ട കാര്യം എന്താണ്? \"\"\"
പ്രണവിന് മറുപടി ഉണ്ടായിരുന്നില്ല.. എന്ത് പറയണമെന്ന് അറിയാതെ അവൻ ആലോചിക്കുന്നത് കണ്ട് സിദ്ധു കാൽ ഉയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞൊന്ന് ചവിട്ടി...
\"\"\" ആഹ്.. സാർ.. ഞാൻ.. ഞാൻ മനഃ.. പൂർവ.. മല്ല... \"\"\" അവൻ കിതാപ്പോടെ ചുമച്ച് കൊണ്ട് പറഞ്ഞു...
സിദ്ധു തിരിഞ്ഞ് വാസവദത്തനെ നോക്കി...
\"\"\" തനിക്ക് അപ്പൊ ഇതിലൊന്നും ഒരു പങ്കും ഇല്ല.. അല്ലേ..?!! \"\"\"
\"\"\" ഇല്ല, സാർ.. എനിക്ക് ഒന്നും അറിയില്ല... \"\"\" വിനയം ആവോളം നിറഞ്ഞ അയാളുടെ മറുപടി കേട്ട് സിദ്ധു പുച്ഛത്തോടെ ഒന്ന് ചിരിച്ചു...
\"\"\" അച്ഛൻ പുറത്ത് ഇറങ്ങിയാൽ പിന്നെ നിന്നെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന വിശ്വാസത്തിൽ ആകുമല്ലേ എല്ലാം സ്വയം അങ്ങ് ഏറ്റത്...? \"\"\" പ്രണവിനെ നോക്കി ആയിരുന്നു ആ ചോദ്യം സിദ്ധു ഉന്നയിച്ചത്.. അവനൊന്നും മിണ്ടിയില്ല...
\"\"\" ഐഡിയ കൊള്ളാം എന്തായാലും! \"\"\" അതും പറഞ്ഞ് സിദ്ധു സതീഷിനെ നോക്കി...
\"\"\" പിടിച്ച് അകത്ത് ഇടടോ.. അവൻ സ്വയം ഏറ്റതല്ലേ എല്ലാം.. ഇനി എന്ത് വേണം... \"\"\" വാച്ച് എടുത്ത് കൈയ്യിൽ കെട്ടുന്നതിനൊപ്പം അവൻ പറഞ്ഞതും സതീഷ് ഒരു ചിരിയോടെ പ്രണവിനെ വലിച്ച് എഴുന്നേൽപ്പിച്ച് ലോക്ക്അപ്പിലേക്ക് തള്ളി കയറ്റി പുറത്ത് നിന്ന് പൂട്ടി...
\"\"\" എന്നാൽ വാസവദത്തൻ വിട്ടോ.. അനിയൻ മരിച്ച ദിവസമല്ലേ.. ചെല്ല്.. ചെന്ന് അടക്കിയിടത്ത് കാവലിരിക്ക്... \"\"\" അയാളെ ചൂഴ്ന്ന് നോക്കി സിദ്ധു പറഞ്ഞതും സതീഷിനെ ഒന്ന് നോക്കിയിട്ട് അയാൾ പുറത്തേക്ക് നടന്നു...
\"\"\" സാർ, ഇവനെ ഇറക്കാൻ അയാൾ ഏത് അറ്റം വരെയും പോകും... \"\"\" സതീഷ് അയാൾ പോകുന്നതും നോക്കി നിൽക്കുന്ന സിദ്ധുവിനെ നോക്കി പറഞ്ഞു...
\"\"\" പോകട്ടെടോ.. നമുക്കും പോകാം... \"\"\" അവൻ ചിരിയോടെ പറഞ്ഞതും അയാളുടെ ചുണ്ടിലും ഒരു ചിരി വിരിഞ്ഞു...
\"\"\" ഞാൻ ഇവിടുത്തെ സി.പി കല്യാൺ വിനോദിനെ വിവരം അറിയിച്ചിട്ടുണ്ട്.. പുള്ളി എന്റെ അച്ഛന്റെ ഫ്രണ്ടാണ്.. കാര്യങ്ങളെല്ലാം ഞാൻ പറഞ്ഞു.. ഇവൻ പുറത്ത് ഇറങ്ങാതെ അങ്കിള് നോക്കിക്കോളും... \"\"\" അവൻ പുറത്തേക്ക് ഇറങ്ങി കൊണ്ട് പറഞ്ഞു...
സിദ്ധുവിന്റെ ഒപ്പം കാറിനടുത്ത് വരെ സതീഷും ചെന്നു.. അവൻ കാറുമായി പോയ ശേഷമാണ് സതീഷ് അകത്തേക്ക് കയറിയത്...
••••••
സിദ്ധു തിരികെ വാസവദത്തന്റെ വീട്ടിൽ എത്തിയപ്പോൾ ഉമ്മറത്ത് വെറും നിലത്ത് തൂണിൽ ചാരി ഇരിക്കുന്ന പൂർണിയെ കണ്ട് കാറിൽ നിന്ന് ഇറങ്ങി അവൾക്ക് അടുത്തേക്ക് നടക്കാൻ തുടങ്ങിയതും ആദി ചെന്ന് അവന്റെ കൈയ്യിൽ പിടിച്ചു...
\"\"\" എടാ.. ഇവിടെ കുറച്ച് പ്രശ്നം ഉണ്ടായി... \"\"\" ആദി അവനെ മാറ്റി നിർത്തി പറഞ്ഞു...
\"\"\" എന്ത് പ്രശ്നം? \"\"\" സിദ്ധു മനസ്സിലാകാതെ ചോദിച്ചു...
\"\"\" ആ വാസവദത്തൻ ഇവിടേക്ക് വന്നിരുന്നു.. കുറച്ച് മുൻപ്.. അപ്പൊ തന്നെ പോകുകയും ചെയ്തു.. പക്ഷേ, പോകുന്നതിന് മുൻപ് ഇവളെ ഒരുപാട് പറഞ്ഞിട്ടാ പോയത്.. തല്ലുകയും ചെയ്തു... \"\"\" ആദി പറയുന്നത് കേട്ട് സിദ്ധുവിന്റെ മുഖം വലിഞ്ഞു മുറുകി...
\"\"\" പ്രശ്നം ഇതൊന്നുമല്ല... \"\"\" അവൻ പിന്നെയും പറഞ്ഞതും സിദ്ധു നെറ്റിചുളിച്ചു...
\"\"\" ഇവള് നിന്റെ കൂടെ ഒളിച്ചോടി പോയിട്ട് ഇന്ന് അച്ഛൻ മരിച്ചത് അറിഞ്ഞ് കള്ള സ്നേഹം കാണിച്ച് തിരിച്ച് വന്നതാണ്.. കൃഷ്ണൻ മാഷിന്റെ വീട് ഇവൾക്ക് അവകാശപ്പെട്ടതാകാൻ വാസുദേവൻ മരിക്കണമായിരുന്നു.. അതുകൊണ്ടാണ് ഇപ്പൊ മടങ്ങി വന്നത്.. കണ്ടവന്റെ കൂടെ അഴിഞ്ഞാടിയിട്ട് വന്ന നിന്നെ ഇനി ഈ വീട്ടിൽ കണ്ടുപോകരുത് എന്നൊക്കെ പറഞ്ഞിട്ടാണ് അയാൾ പോയത്... \"\"\" ഒരു നിമിഷം സിദ്ധു മൗനമായി.. അത് അയാൾ മനഃപൂർവം ചെയ്തതാണ് എന്ന് അവന് മനസ്സിലായി.. തന്നോടുള്ള ദേഷ്യവും, പൂർണി തിരിച്ച് വന്നതിലുള്ള അമർഷവും, സ്വന്തം മകൻ ജയിലിൽ പോകുമെന്ന ഭയവും.. അതാണ് അയാളിൽ എന്ന് സിദ്ധുവിന് മനസ്സിലാക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല...
\"\"\" എടാ.. ആ കൊച്ച് ആ വീട്ടിൽ ഒറ്റക്ക്... \"\"\" ആദി പറയാൻ തുടങ്ങിയപ്പോഴാണ് വീടിനുള്ളിൽ നിന്ന് സന്ധ്യ ഒരു ബാഗും കവറുമായി ഇറങ്ങി വന്നത്.. ആദിയും സിദ്ധുവും ഒരുപോലെ അവരെ നോക്കി...
\"\"\" എവിടേക്കെങ്കിലും ഇറങ്ങി പോടീ.. എങ്ങോട്ടാണെന്ന് വച്ചാൽ.. പോ.. ഇതാ.. നിന്റെ സാധനങ്ങൾ.. ഇനി ഒരിക്കലും ഈ പടി ചവിട്ടരുത്.. പൊയ്ക്കോ.. ഇറങ്ങി പോ... \"\"\" പൂർണിയുടെ അടുത്തേക്ക് ആ ബാഗും കവറും എറിഞ്ഞ് കൊണ്ട് നിറകണ്ണുകളുമായി അവർ പറഞ്ഞതും പൂർണി നിർവികാരമായി അവരെ നോക്കി...
\"\"\" എഴുന്നേറ്റ് പോടീ.. പോകാൻ... \"\"\" അവർ അലറി...
സിദ്ധു പകച്ച് നിന്ന് പോയി.. അന്ന് അവരോട് സംസാരിച്ചപ്പോൾ അവരുടെ വാക്കുകളിൽ നിന്ന് മനസ്സിലായതാണ് അവർക്ക് അവളോടുള്ള സ്നേഹം.. എന്നാൽ ഇതിപ്പോ..! അവൻ ആലോചനയോടെ നിൽക്കെ പൂർണി മെല്ലെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് ബാഗും കവറും എടുത്ത് എതിർവശത്തെ വീട്ടിലേക്ക് നടന്നു.. ഒരു നിമിഷത്തെ പകപ്പ് മാറിയതും അവൻ സന്ധ്യയെ നോക്കി.. ശേഷം അവരുടെ അടുത്തേക്ക് ചെന്നതും അവർ തറയിലേക്ക് ഊർന്നിരുന്ന് കൊണ്ട് അവനെ നോക്കി കൈകൾകൂപ്പി...
\"\"\" ഒന്ന് കൊണ്ട് പോ, സാറേ.. എന്റെ കുഞ്ഞിനെ.. എങ്ങോട്ടെങ്കിലും.. ഈ നരകത്തിൽ നിന്ന്.. അവൾ എവിടെയെങ്കിലും ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ മതി എനിക്ക്.. സ്വന്തം മോളെ പോലെ നോക്കിയതാ ഞാൻ.. അവളെയും മരണത്തിന് വിട്ട് കൊടുക്കാൻ എനിക്കാവില്ല, സാറേ... \"\"\" അവർ അവന്റെ കാലിൽ പിടിച്ച് അപേക്ഷയോടെ കരഞ്ഞ് പറഞ്ഞു.. അവൻ ഒരടി പിന്നിലേക്ക് മാറി...
എന്ത് പറയണമെന്ന് അറിയാതെ അവൻ വിറങ്ങലിച്ച് നിന്നു...
\"\"\" അയാള് കൊല്ലും, സാറേ.. അവളെ ഇവിടെ നിന്ന് ഒന്ന് കൊണ്ട് പോ.. ഡൽഹിയിലോ എവിടേക്കോ.. എന്റെ കുഞ്ഞിന്റെ ജീവനെ ഓർത്താ, സാറേ... \"\"\" ബാക്കി പറയാൻ ആകാതെ അവർ തളർന്ന് തൂണിലേക്ക് ചാരി ഇരുന്നു...
സിദ്ധു തിരിഞ്ഞ് നടന്നു...
\"\"\" സിദ്ധു... \"\"\" പിന്നിൽ നിന്ന് ആദി വിളിച്ചെങ്കിലും അവൻ അതൊന്നും കേട്ടില്ല.. ആലോചനയോടെയുള്ള അവന്റെ നടത്തം അവസാനിച്ചത് കൃഷ്ണന്റെ വീട്ടിൽ പൂർണിയുടെ അച്ഛനെ അടക്കിയ സ്ഥലത്താണ്.. അവിടെ വെറും നിലത്ത് ആ മണ്ണിൽ തല ചായ്ച്ച് കിടക്കുന്നവളെ അവനൊന്ന് നോക്കി.. ശേഷം ആ വീട്ടിലേക്കും.. അത്യാവശ്യം വലിയ ഒരു ഒറ്റ നില വീടാണ്.. അവൻ പൂർണിയ്ക്ക് മുന്നിലായി മുട്ട് കുത്തി ഇരുന്ന ശേഷം അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു...
മുഖത്ത് ഒരു വികാരവും ഇല്ലാതെ അവൾ അവനെ നോക്കി.. അവൻ പിടിച്ചിരിക്കുന്ന ബലത്തിലാണ് അവൾ ഇരിക്കുന്നതെന്ന് തോന്നി അവന്...
\"\"\" എഴുന്നേൽക്ക്...!! \"\"\" അവന്റെ ഉറച്ച വാക്കുകൾ കേൾക്കെ അവളുടെ ചുവന്ന് കലങ്ങിയ കണ്ണുകൾ സംശയത്താൽ ഒന്ന് ചുരുങ്ങി...
ആ ഭാവം കണ്ടില്ലെന്ന് നടിച്ച് കൊണ്ട് അവൻ ഒന്നും മിണ്ടാതെ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.. അതേ സമയമാണ് വാസവദത്തന്റെ കാറ് ഗേറ്റ് കടന്ന് അവരുടെ വീട്ടിലേക്ക് കയറി പോയത്.. സിദ്ധു പൂർണിയുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് അയാളുടെ വീട്ടിലേക്ക് നടന്നു.. ഉറച്ച കാലടികളോടെ അവൻ ആ വീട്ടുമുറ്റത്ത് ചെന്ന് നിന്നതും വാസവദത്തൻ അവനെയും അവൻ പിടിച്ചിരിക്കുന്ന പൂർണിയുടെ കൈയ്യിലേക്കും നോക്കി.. അവൻ അയാളുടെ മുന്നിൽ ചെന്ന് നിന്ന് അവളുടെ തോളിലൂടെ കൈയ്യിട്ട് അവളെ ചേർത്ത് പിടിച്ചു...
\"\"\" പണത്തിന് വേണ്ടി സ്വന്തം അനിയന്റെ മകളെ വിറ്റ തന്നെ പോലെ ഒരുത്തനോട് പറയേണ്ട കാര്യമില്ല.. എന്നാലും പറയാം.. ഇവൾ കണ്ടവന്റെ കൂടെ അഴിഞ്ഞാടിയിട്ട് വന്നതല്ല എന്ന് തനിക്കും എനിക്കും അതുപോലെ ഇവളെ അറിയുന്ന, ഇവളുടെ സ്വഭാവം അറിയുന്ന ഈ നാട്ടുകാർക്കും അറിയാം!! അതിനെ കുറിച്ച് ഞാനൊന്നും പറയുന്നില്ല.. പിന്നെ, ഇനി തന്റെ ഈ വീട്ടിൽ ഇവൾ കാലുകുത്തില്ല!! അങ്ങനെ കുത്തിയാൽ അത് തന്റെ മകൻ കൊന്ന് കളഞ്ഞ ഇവളുടെ അച്ഛൻ പോലും സഹിക്കില്ല..!! \"\"\"
അവനൊന്ന് നിർത്തി സന്ധ്യയെ നോക്കി.. പൂർണി അവന്റെ മുഖത്തേക്ക് ഒരു തരിപ്പോടെ നോക്കി.. അവളുടെ ഉള്ളിൽ കൊന്ന് കളഞ്ഞ എന്ന് അവൻ പറഞ്ഞ വാക്കുകൾ മുഴങ്ങി കേട്ടു.. സിദ്ധു സന്ധ്യയിൽ നിന്ന് നോട്ടം മാറ്റി വീണ്ടും അയാളെ നോക്കി...
\"\"\" കുറച്ച് മുൻപ് വരെ എനിക്ക് ഇവളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല!! എന്നാൽ, ഈ നിമിഷം മുതൽ എനിക്ക് ഈ ഭൂമിയിൽ എന്റെ മാതാപിതാക്കളോളം ബന്ധം ഇവളുമായുമുണ്ട്!! \"\"\" അത്രയും പറഞ്ഞ് അവൻ അവളെ കുറച്ച് കൂടി തന്നിലേക്ക് ചേർത്ത് പിടിച്ചു...
💕✨️\"\"\" ആരില്ലെങ്കിലും ഇന്നുമുതൽ ഇവൾക്ക് ഞാനുണ്ട്!! എന്റെ മരണം വരെ ഞാൻ ഉണ്ടാകുകയും ചെയ്യും..!! സിദ്ധാർത്ഥ് ആര്യവർദ്ധന്റെ ഭാര്യയായി ഇനിയുള്ള കാലം ഇവൾ എന്റെ വീട്ടിൽ ജീവിക്കും..!! എന്റെ പെണ്ണായി!! \"\"\"✨️💕 വല്ലാത്ത മൂർച്ചയുള്ള വാക്കുകൾ ആയിരുന്നു അവന്റേത്.. പൂർണി ഞെട്ടി അവനെ നോക്കി.. കണ്ണുകൾ നിറഞ്ഞ് കാഴ്ചയെ മറയ്ക്കുമ്പോൾ അവൾ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന അവന്റെ കൈയ്യിലേക്കും സന്ധ്യയുടെ മുഖത്തേക്കും നോക്കി.. നിറഞ്ഞ കണ്ണുകൾ തുടയ്ച്ച് കൊണ്ട് പുഞ്ചിരിക്കുന്നവരെ കാൺകെ അവളൊരു തളർച്ചയോടെ വീണ്ടും സിദ്ധുവിനെ നോക്കി...
അവൻ പൂർണിയെ വിട്ട് മാറി തറഞ്ഞു നിൽക്കുന്ന വാസവദത്തന്റെ മുഖത്തിന് അടുത്തേക്ക് തന്റെ മുഖം അടുപ്പിച്ചു...
\"\"\" ഒളിച്ചോടിയല്ലടോ!! തന്റെ മുന്നിൽ വച്ച് ദേ ഈ നിമിഷം ഞാൻ കൊണ്ട് പോകുകയാ ഇവളെ..!! ഈ നാട്ടുകാർ മുഴുവൻ നോക്കി നിൽക്കെ..!!! \"\"\" പല്ല് കടിച്ച് ഞെരിച്ച് അയാളെ തുറിച്ച് നോക്കി പറഞ്ഞ ശേഷം അവൻ പൂർണിയുടെ കൈയ്യിൽ മുറുകെ പിടിച്ച് കൊണ്ട് അവിടെ നിന്ന് തിരിഞ്ഞ് മുന്നോട്ട് നടന്നു.. കൃഷ്ണന്റെ വീട്ടിൽ ചെന്ന് അവിടെ തറയിൽ ഇരിക്കുന്ന അവളുടെ ബാഗും കവറും എടുത്ത ശേഷം അവൻ ഗേറ്റിലേക്ക് ഒന്ന് നോക്കി.. പൂട്ടും താക്കോലും അതിൽ തന്നെ ഇരിക്കുന്നത് കണ്ടതും അവൻ ആ ഗേറ്റ് വലിച്ചടച്ച് പൂട്ടിയെടുത്തിട്ട് തിരിഞ്ഞ് വാസവദത്തനെ നോക്കി...
\"\"\" ഇതെന്റെ ഭാര്യയ്ക്ക് അവകാശപെട്ട വീട് ആണെടോ.. ഇവളെ കൊന്ന് ഈ വീട് സ്വന്തമാക്കാൻ ഒരു ആഗ്രഹം നിങ്ങൾക്ക് ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലായി.. പക്ഷേ, അതിനി നടക്കില്ല, വാസവദത്താ..!! \"\"\" അവൻ പരിഹാസത്തോടെ പറഞ്ഞ് നിർത്തുമ്പോൾ അയാളുടെ മുഖം ആകെ വിറളി പോയി.. സത്യത്തിൽ അത് തന്നെയായിരുന്നു കുറച്ച് നിമിഷം മുൻപ് വരെ അയാൾ മനസ്സിൽ കണ്ടത്.. എന്നാൽ സിദ്ധു ഇങ്ങനെ ചെയ്യുമെന്ന് അയാൾ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചിരുന്നില്ല...
\"\"\" പോട്ടെ, വല്യച്ഛാ.. ഇടക്ക് വരാം...! \"\"\" കുറച്ച് ഊന്നി പറഞ്ഞിട്ട് അവൻ പൂർണിയുടെ കൈയ്യും പിടിച്ച് ആദിയെ നോക്കി.. നിറഞ്ഞ ചിരിയോടെ അവൻ ചെന്ന് കാറിൽ കയറിയതിന് പിന്നാലെ സിദ്ധു അവന്റെ കാറിന് അടുത്തേക്ക് ചെന്ന് ബാക്ക് സീറ്റിലെ ഡോറ് തുറന്ന് പൂർണിയെ അകത്തേക്ക് കയറ്റി ഇരുത്തിയ ശേഷം കോ - ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഡോർ അടച്ചു.. കേട്ടതൊന്നും വിശ്വസിക്കാൻ ആകാതെ മരവിച്ച മനസ്സോടെ നിറകണ്ണുകളാൽ പൂർണി സിദ്ധുവിനെ നോക്കി.. എതിർക്കണമെന്നുണ്ടെങ്കിലും ഒരു വാക്ക് പോലും മിണ്ടാൻ അവൾക്ക് കഴിഞ്ഞില്ല...
തുടരും......................................
Tanvi 💕
അവന്റെ മാത്രം ഇമ...!! 💕 - 8
ആദി റെയിൽവേ സ്റ്റേഷന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ സിദ്ധു കാറിൽ നിന്ന് ഇറങ്ങി പൂർണിയ്ക്ക് ഡോറ് തുറന്ന് കൊടുത്തു...\"\"\" ഇറങ്ങ്... \"\"\" അവൻ പറഞ്ഞതും അവൾ തലയുയർത്തി അവനെയൊന്ന് നോക്കി.. ആ നിറഞ്ഞ കണ്ണുകൾ കാൺകെ അവനൊന്ന് ശ്വാസം വലിച്ച് വിട്ട ശേഷം അവളെ പിടിച്ച് പുറത്തേക്ക് ഇറക്കി അവളുടെ ബാഗും കവറും, ഒപ്പം അവന്റെ ബാഗും എടുത്തിട്ട് ഡോർ അടച്ചു.. പൂർണി വേഗം അവന്റെ കൈയ്യിൽ നിന്ന് തന്റെ ബാഗ് വാങ്ങിയതും ആദി ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി സിദ്ധുവിനെ നോക്കി...\"\"\" പോട്ടേ,ടാ.. ഇടക്ക് അങ്ങോട്ട് ഒക്കെ ഇറങ്ങ്... \"\"\" സിദ്ധു ചിരിയോടെ അവനെ നോക്കി പറഞ്ഞു.. ആദി ഒന്നും മിണ്ടാതെ അവനെ കെട്ടിപി