Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 8

ആദി റെയിൽവേ സ്റ്റേഷന് മുന്നിൽ വണ്ടി നിർത്തിയപ്പോൾ സിദ്ധു കാറിൽ നിന്ന് ഇറങ്ങി പൂർണിയ്ക്ക് ഡോറ് തുറന്ന് കൊടുത്തു...

\"\"\" ഇറങ്ങ്... \"\"\" അവൻ പറഞ്ഞതും അവൾ തലയുയർത്തി അവനെയൊന്ന് നോക്കി.. ആ നിറഞ്ഞ കണ്ണുകൾ കാൺകെ അവനൊന്ന് ശ്വാസം വലിച്ച് വിട്ട ശേഷം അവളെ പിടിച്ച് പുറത്തേക്ക് ഇറക്കി അവളുടെ ബാഗും കവറും, ഒപ്പം അവന്റെ ബാഗും എടുത്തിട്ട് ഡോർ അടച്ചു.. പൂർണി വേഗം അവന്റെ കൈയ്യിൽ നിന്ന് തന്റെ ബാഗ് വാങ്ങിയതും ആദി ഡ്രൈവിംഗ് സീറ്റിൽ നിന്ന് ഇറങ്ങി സിദ്ധുവിനെ നോക്കി...

\"\"\" പോട്ടേ,ടാ.. ഇടക്ക് അങ്ങോട്ട് ഒക്കെ ഇറങ്ങ്... \"\"\" സിദ്ധു ചിരിയോടെ അവനെ നോക്കി പറഞ്ഞു.. ആദി ഒന്നും മിണ്ടാതെ അവനെ കെട്ടിപിടിച്ചു.. അല്പ നേരം അങ്ങനെ നിന്ന ശേഷം അവൻ സിദ്ധുവിനെ വിട്ട് മാറി...

\"\"\" ചെല്ല്.. ട്രെയിൻ മിസ്സ്‌ ആക്കണ്ട... \"\"\"

പുഞ്ചിരിയോടെ അവൻ പറഞ്ഞതിന് മറുപടിയായി ഒന്ന് മൂളിയ ശേഷം സിദ്ധു പൂർണിയുടെ കൈയ്യും പിടിച്ച് ടിക്കറ്റ് കൗണ്ടറിലേക്ക് നടന്നു.. കയറുന്നതിന് മുമ്പായി അവൻ ആദിയെ നോക്കി കൈ വീശി കാണിച്ചിരുന്നു...

ടിക്കറ്റ് എടുത്ത ശേഷം സിദ്ധു പൂർണിയുടെ അടുത്തേക്ക് ചെന്നു...

\"\"\" വാ... \"\"\" പറഞ്ഞ ശേഷം അവൻ മുന്നോട്ട് നടന്നതും അവൾ അവന്റെ കൈയ്യിൽ പിടിച്ചു.. അവൻ തിരിഞ്ഞ് അവളെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" എന്താ? \"\"\" അവൻ സംശയത്തോടെ ചോദിച്ചു...

അവൾ നിറകണ്ണുകളാൽ അവനെ തലയുയർത്തി നോക്കി...

\"\"\" ഞാൻ.. ഞാൻ എങ്ങോട്ടെങ്കിലും പൊയ്ക്കോളാം.. സാറ്.. സാറ് ബുദ്ധിമുട്ടണ്ട.. എവിടെയെങ്കിലും പോയി ജീവിച്ചോളാം ഞാൻ... \"\"\" തലതാഴ്ത്തി ഒരു ഏങ്ങലോടെ അവൾ പറഞ്ഞ് നിർത്തിയതും അവൻ അവൾക്ക് മുന്നിൽ കൈയ്യും കെട്ടി നിന്നു...

\"\"\" ഞാൻ അവിടെ വച്ച് പറഞ്ഞതൊന്നും താൻ കേട്ടിരുന്നില്ലേ? \"\"\" അതാണ്‌ അവൻ ആദ്യം ചോദിച്ചത്.. അവൾ അവനെ മനസ്സിലാകാതെ നോക്കി...

\"\"\" ഏത് നിമിഷമാണോ ഞാൻ നിന്റെ കൈ പിടിച്ചത്.. ആ നിമിഷം ഞാൻ ഉറപ്പിച്ചതാണ് ഇനിയുള്ള എന്റെ ജീവിതത്തിൽ നീയും എന്റെയൊപ്പം ഉണ്ടാകുമെന്ന്! എന്റെ ഭാര്യയായി നീ എന്റെ വീട്ടിൽ ജീവിക്കുമെന്ന് ഞാൻ വെറുതെ പറഞ്ഞതല്ല!! അതെന്റെ തീരുമാനമാണ്! \"\"\" അവൻ പറഞ്ഞ ആ ഉറച്ച വാക്കുകൾ കേൾക്കെ അവൾ വിലങ്ങനെ തലയാട്ടി...

\"\"\" എന്ത് അറിഞ്ഞിട്ടാണ് സാറ് ഇങ്ങനെയൊക്കെ പറയുന്നത്? നിങ്ങളൊക്കെ വലിയ ആളുകളാണ്.. ഞാൻ.. എന്നെ പോലെ ഒരു പെണ്ണ് സാറിന് ചേരില്ല.. എന്റെ അച്ഛൻ.. എന്റെ അച്ഛൻ ഇവിടെയാ ഉള്ളത്.. ഞാൻ ഇവിടെ നിന്നോളാം.. ആരെന്നെ കൊന്നാലും പ്രശ്നമില്ല.. ആർക്കും ഉപയോഗമില്ലാതെ ജീവിക്കുന്നതിലും നല്ലത് മരണം തന്നെയാണ്.. എന്റെ അച്ഛന് വേണ്ടിയാണ് ഞാൻ ഇത്രയും കാലം ജീവിച്ചത്.. ഇന്ന് ആ മനുഷ്യൻ ഈ ലോകത്ത് നിന്ന് എന്നെന്നേക്കുമായി വിടപറഞ്ഞു.. അവസാനമായി ആ നാവിൽ നിന്ന് മോളെ എന്നൊരു വിളി കേൾക്കാനുള്ള ഭാഗ്യം പോലും എനിക്കുണ്ടായില്ല.. ഇനി ഞാൻ ജീവിച്ചിരിക്കുന്നതിൽ ഒരർത്ഥവുമില്ല, സാർ.. എന്നെ വിട്ടേക്ക്.. ഞാൻ പൊയ്ക്കോളാം... \"\"\" കരയുകയായിരുന്നു അവൾ.. ഓരോ വാക്ക് പറയുമ്പോഴും വിങ്ങി പൊട്ടുകയായിരുന്നു അവളുടെ ഉള്ളം...

അവൻ കുറച്ച് നേരം ഒന്നും മിണ്ടാതെ അവളെ നോക്കി നിന്നു...

\"\"\" ഇനിയുള്ള കാലം എനിക്ക് വേണ്ടി ജീവിക്കാൻ കഴിയില്ലേ? \"\"\" നേർത്ത സ്വരത്തിൽ അവനത് ചോദിച്ച നിമിഷം അവൾ ഒരു തരിപ്പോടെ അവനെ നോക്കി.. അങ്ങനെയൊരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നില്ല...

\"\"\" ഞാൻ നിന്റെ വല്യച്ഛനോട് അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതല്ല അതൊന്നും... \"\"\" അവനൊന്ന് നിർത്തി.. അവൾ അവനെ കണ്ണിമ പോലും ചിമ്മാതെ നോക്കി.. ആ കണ്ണുകളിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ അവൻ വലം കൈയ്യാൽ മെല്ലെ തുടച്ച് നീക്കി...

✨️❣️\"\"\" കൂടെ കൂട്ടുകയാണ് ഞാൻ നിന്നെ.. എന്റെ ജീവിതത്തോട് ചേർത്ത് വെക്കുകയാണ്...!! എന്റേത് മാത്രമായി...!!! \"\"\"❣️✨️ അത്ര മാത്രം പറഞ്ഞ ശേഷം അവൻ അവളുടെ വലം കൈയ്യിൽ തന്റെ ഇടം കൈയ്യാൽ വിരൽ കോർത്ത് പിടിച്ച് മുന്നോട്ട് നടന്നു.. അവൾ ഒന്നും മിണ്ടിയില്ല.. ഒരു ശില പോലെ അവനൊപ്പം നടക്കുമ്പോൾ അവളുടെ കണ്ണുകൾ പെയ്യുന്നു എന്നല്ലാതെ മുഖത്ത് ഒരു ഭാവവും വിരിഞ്ഞില്ല.. സത്യത്തിൽ അവൾക്കൊന്നിനും കഴിഞ്ഞില്ല എന്ന് പറയുന്നതാകും കൂടുതൽ ശരി...

ട്രെയിനിലേക്ക് കയറി അവളെ വിൻഡോ സൈഡിലായി ഇരുത്തിയ ശേഷം അവൻ അവൾക്ക് അടുത്തേക്ക് ഇരുന്നു...

\"\"\" അത് ഞാൻ വച്ചേക്കാം... \"\"\" അവളുടെ കൈയ്യിലെ കവറ് വാങ്ങി അവൻ തന്റെ മടിയിലേക്ക് വച്ചിട്ട് രണ്ട് പേരുടെയും ബാഗ് തറയിൽ ഒതുക്കി വച്ചു.. അവൾ അനങ്ങാതെ സീറ്റിലേക്ക് ചാരി ഇരുന്നു.. അവളെയൊന്ന് നോക്കിയിട്ട് അവനും...

ട്രെയിൻ മുന്നോട്ട് പോയി.. രണ്ട് മണിക്കൂറിൽ കൂടുതൽ യാത്രയ്ക്ക് ശേഷം ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതും സിദ്ധു പൂർണിയെ നോക്കി.. കരഞ്ഞ് ക്ഷീണിച്ച് വിൻഡോ ഷട്ടറിൽ തല ചേർത്ത് വച്ച് ഉറങ്ങി പോയിരുന്നു അവൾ അപ്പോഴേക്കും.. അവൻ മെല്ലെ അവളുടെ തോളിൽ തട്ടി വിളിച്ചു...

\"\"\" അച്ഛാ...!!! \"\"\" ഞെട്ടി ഉണർന്ന് കൊണ്ട് അവൾ നിലവിളിച്ചതും ഓപ്പോസിറ്റ് സീറ്റിൽ ഇരുന്നവരും പിന്നിൽ ഇരുന്നവരും ഒക്കെ അവരെ നോക്കി.. പെട്ടന്ന് ബോധം വന്നത് പോലെ പൂർണി സിദ്ധുവിനെ നോക്കി...

\"\"\" ഒന്നുമില്ല.. കോഴിക്കോട് എത്തി.. ഇനി ഇവിടുന്ന് ബസ്സിൽ പോകണം.. വാ... \"\"\" അവൻ അവളെയും കൂട്ടി ട്രെയിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...

രാവിലെ മുതൽ ഒന്നും കഴിക്കാതിരുന്നത് കൊണ്ട് അവന് നന്നായി വിശക്കുന്നുണ്ടായിരുന്നു.. അവൻ വാച്ചിലേക്ക് ഒന്ന് നോക്കി.. സമയം വൈകുന്നേരം അഞ്ച് മണി കഴിഞ്ഞു...

\"\"\" തനിക്ക് വിശക്കുന്നുണ്ടോ? \"\"\" അവൻ അവളെ നോക്കി വെറുതെ ചോദിച്ചു.. മറുപടി എന്താകുമെന്ന ഏകദേശം ധാരണ അവന് ഉണ്ടായിരുന്നു...

\"\"\" എനിക്കൊന്നും വേണ്ട... \"\"\" പതിയെ അവൾ പറഞ്ഞതും പ്രതീക്ഷിച്ച മറുപടി ആയത് കൊണ്ട് പ്രത്യേകിച്ച് ഭാവവ്യത്യാസം ഒന്നുമില്ലാതെ അവൻ അവളുടെ കൈയ്യും പിടിച്ച് അടുത്ത് കണ്ട ഒരു ഹോട്ടലിലേക്ക് കയറി...

കൈ കഴുകി അവൻ ഒഴിഞ്ഞൊരു സീറ്റിൽ ചെന്നിരുന്നു.. അവൾ അവന്റെ അടുത്ത് നിന്ന് ചുറ്റും ഒന്ന് നോക്കി.. ശേഷം തലതാഴ്ത്തി നിന്നു.. അവൻ അവളുടെ കൈയ്യിൽ നിന്ന് ബാഗ് വാങ്ങി അവന്റെ അടുത്തായി വച്ചു...

\"\"\" പോയി മുഖം കഴുകിയിട്ട് വാ... \"\"\" അവൻ ആജ്ഞ പോലെ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ പറഞ്ഞു...

അവളൊന്നും മിണ്ടാതെ കൈ കഴുകുന്ന സ്ഥലത്തേക്ക് പോയി മുഖം കഴുകി.. കഴുകി കഴിഞ്ഞ് ടാപ് അടച്ചിട്ട് മുന്നിൽ കാണുന്ന കണ്ണാടിയിലേക്ക് അവൾ നിർവികാരമായി നോക്കി.. കണ്ണൊക്കെ വീർത്ത് ചുവന്ന തന്റെ മുഖത്തേക്ക് കുറച്ച് നേരം നോക്കി നിന്ന ശേഷം അവൾ അവിടുന്ന് അവന്റെ അടുത്തേക്ക് പോയി.. ഇനിയുള്ള തന്റെ ജീവിതം എങ്ങനെ ആണെന്നോ.. എവിടെ ആണെന്നോ.. ഒന്നും അറിയാതെ.. മനസ്സ് മുഴുവൻ തന്റെ അച്ഛനും ഒത്തുള്ള ഓർമ്മകളുമായി...

                                  ••••••

പൂർണി തിരികെ എത്തിയപ്പോൾ സിദ്ധു കഴിച്ച് തുടങ്ങിയിരുന്നു.. അവളെ കണ്ടതും അവൻ ഓപ്പോസിറ്റുള്ള ചെയറിലേക്ക് ഇരിക്കാൻ കണ്ണ് കാണിച്ചു.. അവൾ അവിടേക്ക് ഇരുന്നു...

\"\"\" അതെടുത്ത് കഴിക്ക്.. ഇനിയുമുണ്ട് രണ്ട് മണിക്കൂറിൽ കൂടുതൽ യാത്ര... \"\"\" അവൻ കഴിക്കുന്നതിനിടയിൽ പറഞ്ഞു...

\"\"\" എ.. എനിക്ക് വേണ്ട... \"\"\" അവൾ തലതാഴ്ത്തി...

\"\"\" മര്യാദക്ക് അതെടുത്ത് കഴിച്ചാൽ ഞാൻ വല്ലപ്പോഴും നിന്നെ നിന്റെ വീട്ടിലേക്ക് കൊണ്ട് പോകാം.. ഇല്ലെന്ന് ആണെങ്കിൽ പിന്നെ ആ താക്കോലും നോക്കി ഇരിക്കേണ്ടി വരും ജീവിതകാലം മുഴുവൻ.. പിന്നെ അച്ഛനെ അടക്കിയ ആ മണ്ണിൽ കാല് കുത്താൻ പോലും നിനക്ക് പറ്റില്ല... \"\"\" അവൻ ഭീഷണി പോലെ പറഞ്ഞതും അവളുടെ കണ്ണ് നിറഞ്ഞു...

\"\"\" എനിക്ക് കഴിക്കാൻ തോന്നാത്തത് കൊണ്ടാ... \"\"\" അവൾ ഏങ്ങി പറയുന്നത് കേട്ടതും അവൻ തലയുയർത്തി നോക്കി.. അവൾ കരയുന്നത് കണ്ടതും അവൻ തന്റെ കണ്ണുകളൊന്ന് മുറുക്കി അടച്ച് തുറന്നു.. എങ്ങനെയെങ്കിലും ഒന്ന് കഴിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്.. അന്ന് ഡൽഹിയിൽ വച്ച് സന്ധ്യ വിളിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ അറിഞ്ഞ ശേഷം അവളുടെ കഴിപ്പൊക്കെ കണക്കായിരുന്നു.. തൃശൂരിലേക്കുള്ള യാത്രയിലും എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എഴുന്നേൽക്കുകയാണ് അവൾ ചെയ്തത്.. സത്യം പറയുകയാണെങ്കിൽ, അന്ന് ആ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി ഓടി എത്തിയ ദിവസം രാവിലെ മാത്രമാണ് അവൾ എന്തെങ്കിലും ഒന്ന് നന്നായി കഴിച്ചത്.. ഇതിപ്പോ...! അവൻ ചുറ്റും നോക്കി.. അവളുടെ കരച്ചിൽ കണ്ട് ഒന്ന് രണ്ട് പേരൊക്കെ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു...

\"\"\" എടോ.. ദേ, ആളുകള് ശ്രദ്ധിക്കുന്നുണ്ട്.. താൻ ഇങ്ങനെ കരയല്ലേ... \"\"\" അവൻ ദയനീയമായി പറഞ്ഞതും അവൾ ചുറ്റും നോക്കി കൊണ്ട് കണ്ണുകൾ തുടച്ചു...

\"\"\" എനിക്ക് വേണ്ടാത്തത് കൊണ്ടാ, സാർ... \"\"\"

അല്പ നേരത്തേക്ക് അവനൊന്നും മിണ്ടിയില്ല...

\"\"\" ഒന്നും കഴിച്ചില്ലെങ്കിൽ താൻ എവിടെയെങ്കിലും വീണ് പോകുമെടോ.. കുറച്ച് കഴിക്ക്.. ഒരു പേരിന് വേണ്ടിയെങ്കിലും... \"\"\" ഇത്തവണ അവൻ അപേക്ഷ പോലെയാണ് പറഞ്ഞത്...

അവൾ കുറച്ച് ദോശ മുറിച്ചെടുത്ത് വായിലേക്ക് വച്ചു.. എന്തിനോ വേണ്ടി കഴിക്കുന്നത് പോലെ തോന്നി അവന് അവൾ കഴിക്കുന്നത് കാൺകെ...

കുറച്ച് കഴിച്ച ശേഷം അവൾ മതിയെന്ന് പറഞ്ഞ് എഴുന്നേറ്റു.. അവൻ പിന്നീട് നിർബന്ധിക്കാൻ പോയില്ല.. അവൾ കൈ കഴുകാൻ പോയതിന് പിന്നാലെ അവനും എഴുന്നേറ്റു.. ബില്ല് പേ ചെയ്ത് അവർ ഹോട്ടലിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഒരു ഓട്ടോയിൽ കയറി.. ട്രാൻസ്‌പോർട്ട് ബസ്സിലാണ് പിന്നീട് അവർ യാത്ര ചെയ്തത്...

നീണ്ട രണ്ട് മണിക്കൂറിൽ കൂടുതൽ യാത്രയ്ക്ക് ശേഷം അവർ വയനാട് എത്തിചേർന്നു.. ബസ്സ് ഇറങ്ങി അവൻ അവളെയും കൂട്ടി മുന്നോട്ട് നടന്നു.. രാത്രി ആയത് കൊണ്ട് തന്നെ അവൾക്ക് വല്ലാത്ത പേടി തോന്നി.. അറിയാതെ തന്നെ ചുറ്റും നോക്കി കൊണ്ട് നടക്കെ അവളുടെ കൈ അവന്റെ കൈയ്യിൽ മുറുകി.. അവൻ അവളെയൊന്ന് നോക്കി...

\"\"\" പേടിക്കണ്ടടോ.. ഞാൻ ഇല്ലേ കൂടെ... \"\"\" അവളുടെ മുഖഭാവം മനസ്സിലാക്കി അവൻ ആ കൈയ്യിൽ ഒന്ന് അമർത്തി വിട്ട് കൊണ്ട് പറഞ്ഞതും അവൾ ചെറുതായൊന്ന് ചിരിക്കാൻ ശ്രമിച്ചു.. അവൻ കണ്ണ് ചിമ്മി കാണിച്ച ശേഷം കുഞ്ഞൊരു ചിരിയോടെ മുന്നോട്ട് നടന്നു.. മെയിൻ റോഡ് കഴിഞ്ഞ് ഒരു ചെറിയ വഴിയിലേക്ക് തിരിഞ്ഞതും ഒരു സൈക്കിൾ അവർക്ക് ഓപ്പോസിറ്റ് ആയി വന്നു.. പൂർണി ഒരു വശത്തേക്ക് ഒതുങ്ങി നിന്നു...

\"\"\" സിദ്ധുവേട്ടാ......!!!! \"\"\" ആഹ്ലാദം നിറഞ്ഞ ഉച്ചത്തിൽ ഉള്ള ആ വിളി രാത്രിയുടെ നിശബ്ദതയിൽ അവിടെ മുഴങ്ങി.. സൈക്കിളിൽ ഇരുന്നവൻ അവർക്ക് മുന്നിൽ എത്തിയപ്പോൾ സൈക്കിൾ ബ്രേക്ക്‌ പിടിച്ച് നിർത്തി...

\"\"\" എന്റെ പൊന്ന് പോലീസേ,,, എത്ര നാളായി കണ്ടിട്ട്...??!! \"\"\" നിറഞ്ഞ ചിരിയോടെ സൈക്കിളിൽ ഇരുന്ന് ചോദിക്കുന്നവനെയും സിദ്ധുവിനെയും പൂർണി മാറി മാറി നോക്കി...

\"\"\" കൃത്യമായി പറഞ്ഞാൽ പതിനൊന്ന് ദിവസം...! \"\"\" ചിരിയോടെ തന്നെ സിദ്ധു അവന് മറുപടി കൊടുത്തു.. അവൻ സിദ്ധുവിനെ കൂർപ്പിച്ച് നോക്കി...

\"\"\" സുഭദ്രാമ്മ ആകെ കലിപ്പിൽ ആണ്.. ഏട്ടൻ എന്താ ഫോൺ വിളിച്ചിട്ട് എടുക്കാതിരുന്നത്? \"\"\" പെട്ടന്ന് ആ പയ്യന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു...

\"\"\" വേറൊന്നും കൊണ്ടല്ലടാ.. അമ്മ വിളിച്ചാൽ ആദ്യം ചോദിക്കുന്നത് ട്രാൻസ്ഫറ് ശരിയായോ എന്നാണ്.. അത് ശരിയായില്ലെന്ന് അറിഞ്ഞാൽ പിന്നെ അപ്പൊ തുടങ്ങും കണ്ണീരൊഴുക്കാൻ... \"\"\"

ആ പയ്യൻ ആലോചനയോടെ ഒന്ന് മൂളി...

\"\"\" ഒരു കണക്കിന് അതിൽ കാര്യമില്ലേ?, ഏട്ടാ.. തിരുവനന്തപുരത്ത് ആണെങ്കിൽ ഏട്ടൻ മാസത്തിൽ ഒരിക്കൽ വന്നാൽ ആയി.. കോഴിക്കോടോ കണ്ണൂരോ മറ്റോ ആണെങ്കിൽ ആഴ്ച തോറും വന്നിട്ട് പോകാമല്ലോ... \"\"\" അവൻ വലിയ കാര്യം പോലെ പറഞ്ഞതും സിദ്ധു അവന്റെ തലക്കിട്ടൊന്ന് കൊട്ടി...

\"\"\" ആഴ്ച തോറും വന്നിട്ട് പോകാൻ ഞാൻ ഹോസ്റ്റലിൽ നിന്ന് പഠിക്കുന്ന വിദ്യാർത്ഥിയൊന്നുമല്ല.. ഒരു ഡി.സി.പിയാണ്... \"\"\"

\"\"\" ഓ.. ഒരു വലിയ ഡി.സി... \"\"\" പറഞ്ഞ് തുടങ്ങിയപ്പോഴാണ് ആ പയ്യൻ പൂർണിയെ ശ്രദ്ധിച്ചത്.. അവന്റെ കണ്ണ് മിഴിഞ്ഞു...

\"\"\" ഏതാ ഈ ചേച്ചി...? \"\"\" അവൻ അതേ ഭാവത്തിൽ ചോദ്യം ഉന്നയിച്ചതും സിദ്ധു അവളുടെ തോളിൽ കൈയ്യിട്ട് അവളെ ചേർത്ത് പിടിച്ചു...

\"\"\" ഞാനേ ചെറുതായിട്ടൊന്ന് പൊക്കി കൊണ്ട് വന്നതാ... \"\"\" കളിയോടെ അവൻ പറയുന്നത് കേട്ട് ആ പയ്യൻ അവനെ അന്തിച്ച് നോക്കി...

\"\"\" എന്തിന്...?! \"\"\" അന്തം വിട്ട് കൊണ്ട് അവൻ ചോദിച്ചതും സിദ്ധു ഒരു കള്ളചിരി ചിരിച്ചു...

\"\"\" കല്യാണം കഴിക്കാൻ...!! \"\"\" അവൻ അല്പം നാണത്തോടെ പറഞ്ഞതും ആ പയ്യൻ പകച്ച് കൊണ്ട് അവരെ രണ്ട് പേരെയും മാറി മാറി നോക്കി...

\"\"\" എ.. എനിക്ക് അങ്ങോട്ട്.. മനസ്സിലായില്ല..? \"\"\"

\"\"\" കെട്ടി ഇവളെ എന്റെ ഭാര്യയാക്കാൻ എന്ന്...!! \"\"\" അവനെ നോക്കി പറഞ്ഞ ശേഷം സിദ്ധു പൂർണിയെ നോക്കി.. പ്രത്യേകിച്ച് വികാരമൊന്നും ഇല്ലാത്തത് പോലെ അവന്റെ കൈക്കുള്ളിൽ നിൽക്കുകയായിരുന്നു അവൾ.. ആദ്യമായി അവളെ കണ്ട ദിവസം അവനൊന്ന് ഓർത്തു.. ഒരുപാട് മാറി പോയി അവൾ ഈ കഴിഞ്ഞ കുറച്ച് മണിക്കൂറുകൾ കൊണ്ട്..! വേദനയോടെ ആലോചിച്ച് കൊണ്ട് അവൻ അവളെ കുറച്ച് കൂടി ചേർത്ത് പിടിച്ചു...

\"\"\" എടോ, ഇത് കിച്ചൻ.. ക... \"\"\"

\"\"\" കിച്ചൻ.. അത് മതി.. എനിക്ക് ആ പേരെയുള്ളൂ... \"\"\" സിദ്ധുവിനെ പറഞ്ഞ് പൂർത്തിയാക്കാൻ അനുവദിക്കാതെ കെറുവോടെ അവൻ ഇടയിൽ കയറി പറഞ്ഞു...

\"\"\" ഓ.. ആയിക്കോട്ടെ, തമ്പ്രാ.. എന്നാ നീ വിട്ടോ.. വേഗം വീട്ടിൽ പോകാൻ നോക്ക്... \"\"\" ഗൗരവത്തോടെ പറഞ്ഞ ശേഷം സിദ്ധു പൂർണിയെയും കൂട്ടി മുന്നോട്ട് നടന്നു...

\"\"\" All the best, DCP Sir.. അടിയായാലും ചെവിയ്ക്കിട്ട് കിഴുക്കായാലും നന്നായി ഏറ്റു വാങ്ങാൻ സാധിക്കട്ടെട്ടോ... \"\"\"

പിന്നിൽ നിന്ന് കിച്ചൻ വിളിച്ച് പറയുന്നത് കേട്ട് സിദ്ധു പൂർണിയുടെ കൈ വിട്ട് താഴെ കിടന്ന ഒരു കല്ലെടുത്ത് അവന്റെ മുതുക് നോക്കി എറിഞ്ഞു...

\"\"\" അമ്മച്ചിയേ...!! \"\"\" നിലവിളിച്ച് കൊണ്ട് അവൻ സൈക്കിൾ വേഗത്തിൽ ഓടിച്ച് പോയതും ദീർഘമായൊരു നിശ്വാസത്തോടെ അവൻ പൂർണിയെ നോക്കി...

\"\"\" വാ... \"\"\" അവൻ മുന്നോട്ട് നടന്നു...

അല്പ നേരം നടന്ന് കഴിഞ്ഞതും അവർ വലിയൊരു റോഡിൽ എത്തി...

\"\"\" ഇനി കുറച്ച് ദൂരം കൂടിയേയുള്ളൂ.. വേഗം നടക്ക്... \"\"\"

അവൾ ശരിയെന്ന പോലെ തലയാട്ടി അവനൊപ്പം നടന്നു...

അല്പ സമയം കഴിഞ്ഞതും അവൻ നിന്നു.. അവൻ നിന്നത് അറിഞ്ഞ് അവൾ തലയുയർത്തി നോക്കി...

      \"\"\" 💙💫 !!!... വൈകുണ്ഠം ...!!! 💫💙 \"\"\"

എന്ന് എഴുതിയ മതിലിലെ ആ വലിയ ബോർഡ് കണ്ട് അവൾ തല ചരിച്ച് നോക്കി.. ഒരു വലിയ കറുത്ത ഗേറ്റ് കണ്ട് അവൾ അവനെ നോക്കി.. അവൻ ചിരിയോടെ അവളുടെ കൈ കോർത്ത് പിടിച്ച് ഗേറ്റ് തുറന്നു...

ഓടിട്ട ആ വലിയ രണ്ട് നില വീടിലേക്ക് അവൾ നോക്കി നിന്നു.. ഇരു വശത്തും നല്ല ഭംഗിയുള്ള പൂക്കൾ നട്ട് പിടിപ്പിച്ചിട്ടുണ്ട്.. അവിടെയാകെ നിലം പുൽത്തകിടികളാണ്.. ബാക്കിയെല്ലാം മണ്ണ് തന്നെയാണ്.. വീടിന് നടുക്കായൊരു തുളസിതറ.. ചുറ്റും വെളിച്ചം ഉണ്ട്.. ഒരു വശത്ത് വലുപ്പത്തിലെ സ്വർണ നിറമുള്ള ഉരുളിയിൽ നിറയെ ആമ്പൽ പൂക്കൾ വിരിഞ്ഞ് നിൽക്കുന്നത് അവൾ കൗതുകത്തോടെ നോക്കി.. അവൻ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചു.. പിന്നാലെ അറിയാതെയെങ്കിൽ കൂടി വലത് കാൽ വച്ച് അവളും...








തുടരും....................................








Tanvi 💕 



അവന്റെ മാത്രം ഇമ...!! 💕 - 9

അവന്റെ മാത്രം ഇമ...!! 💕 - 9

4.9
1295

സിദ്ധുവിന്റെ കൈ പിടിച്ച് വീടിന് അടുത്തേക്ക് നടക്കുമ്പോൾ പൂർണിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.. അവൾ ചുറ്റും കണ്ണോടിച്ചു.. അത്യാവശ്യം വലിയ മുറ്റമാണ്.. സൈഡിലെ പാർക്കിംഗ് ഏരിയയിൽ ഒരു കാറും ഒരു സ്കൂട്ടിയും ഒരു ബൈക്കും ഉണ്ട്.. വീടിന് പുറകിലേക്ക് പോകുന്ന വശത്തായി കുറച്ച് അപ്പുറത്തായി കിണറ് കാണാം.. സിദ്ധു ഒരു പടി അകത്തേക്ക് കയറി നിന്ന് കോളിംഗ് ബെല്ലിൽ വിരൽ അമർത്തി...രണ്ട് നിമിഷം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.. ഐശ്വര്യം നിറഞ്ഞ ഒരു മദ്യവയസ്ക പുറത്തേക്ക് ഇറങ്ങി വന്നു.. മുണ്ടും നേരിയതുമായിരുന്നു അവരുടെ വേഷം.. കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവും ഇട്ടിട്ടുണ്ട്.. കൈ