Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 9

സിദ്ധുവിന്റെ കൈ പിടിച്ച് വീടിന് അടുത്തേക്ക് നടക്കുമ്പോൾ പൂർണിയുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു.. അവൾ ചുറ്റും കണ്ണോടിച്ചു.. അത്യാവശ്യം വലിയ മുറ്റമാണ്.. സൈഡിലെ പാർക്കിംഗ് ഏരിയയിൽ ഒരു കാറും ഒരു സ്കൂട്ടിയും ഒരു ബൈക്കും ഉണ്ട്.. വീടിന് പുറകിലേക്ക് പോകുന്ന വശത്തായി കുറച്ച് അപ്പുറത്തായി കിണറ് കാണാം.. സിദ്ധു ഒരു പടി അകത്തേക്ക് കയറി നിന്ന് കോളിംഗ് ബെല്ലിൽ വിരൽ അമർത്തി...

രണ്ട് നിമിഷം കഴിഞ്ഞതും വാതിൽ തുറക്കപ്പെട്ടു.. ഐശ്വര്യം നിറഞ്ഞ ഒരു മദ്യവയസ്ക പുറത്തേക്ക് ഇറങ്ങി വന്നു.. മുണ്ടും നേരിയതുമായിരുന്നു അവരുടെ വേഷം.. കഴുത്തിൽ താലിയും നെറുകയിൽ സിന്ദൂരവും ഇട്ടിട്ടുണ്ട്.. കൈയ്യിൽ രണ്ട് സ്വർണ്ണവള.. വല്ലാത്തൊരു ഭംഗി തോന്നി അവരെ കാൺകെ പൂർണിയ്ക്ക്...

\"\"\" സിദ്ധു... \"\"\" അവർ സന്തോഷത്തോടെ വിളിച്ചു.. എന്നാൽ പെട്ടന്ന് അവരുടെ മുഖഭാവം മാറി.. അവർ അവനെ കണ്ണുരുട്ടി നോക്കി...

\"\"\" സോറി, സുഭദ്രകുട്ടീ.. ട്രാൻസ്ഫറ് ശരിയായില്ല.. അതാ ഞാൻ വിളിച്ചിട്ട് എടുക്കാതിരുന്നത്... \"\"\" അവൻ ഇരുകൈകളും ഉയർത്തി ചെവിയിൽ പിടിച്ച് കൊണ്ട് പറഞ്ഞതും അവരുടെ മുഖമൊന്ന് അയഞ്ഞു.. എങ്കിലും ആ മുഖത്ത് ഒരു ചിരി വിരിഞ്ഞിരുന്നില്ല.. അത് കണ്ടതും സിദ്ധു അവരുടെ അടുത്തേക്ക് ചെന്ന് അവരുടെ കവിളിൽ ഒരുമ്മ കൊടുത്തു...

\"\"\" ഒന്ന് ചിരിക്കെന്റെ, അമ്മേ... \"\"\" അവൻ അവരുടെ താടിയിൽ പിടിച്ച് കൊഞ്ചി പറഞ്ഞു...

\"\"\" പോടാ അവിടുന്ന്... \"\"\" അവർ അവന്റെ കൈ തട്ടി മാറ്റി ചിരിച്ചു.. എന്നാൽ പടിയുടെ അടുത്ത് നിൽക്കുന്ന പൂർണിയെ കണ്ട് അവർ നെറ്റിചുളിച്ചു...

\"\"\" ആരാ സിദ്ധു ഈ കുട്ടി? \"\"\" അവർ ഒരടി മുന്നോട്ട് വച്ച് സംശയത്തോടെ ചോദിച്ചു...

അതേ സമയമാണ് വീടിനുള്ളിൽ നിന്ന് ഒരു മദ്യവയസ്കൻ ഇറങ്ങി വന്നത്...

\"\"\" ഏഹ്.. നീ ഇതെപ്പൊ വന്നു? \"\"\" അയാൾ സിദ്ധുവിനെ നോക്കി ചോദിച്ചതും അവൻ അയാളെ നോക്കി ശ്വാസം ഒന്ന് വലിച്ച് വിട്ട ശേഷം പൂർണിയുടെ അടുത്ത് ചെന്ന് നിന്നു...

\"\"\" ഇവളെ എനിക്ക് വിവാഹം ചെയ്യണം... \"\"\" അവൻ കണ്ണുകൾ മുറുക്കി അടച്ച് കൊണ്ട് പറഞ്ഞു...

അല്പ നേരം കഴിഞ്ഞ് അനക്കമൊന്നും ഇല്ലെന്ന് മനസ്സിലാക്കി അവൻ ഒരു കണ്ണ് മാത്രം തുറന്ന് നോക്കി.. തന്നെ അന്തം വിട്ട് നോക്കി നിൽക്കുന്നവരെ നോക്കി അവൻ നല്ലൊരു ഇളി പാസാക്കി...

\"\"\" നീ ഇപ്പൊ എന്താ പറഞ്ഞെ? \"\"\" സുഭദ്ര മിഴിഞ്ഞ കണ്ണുകളോടെ ചോദിച്ചു...

\"\"\" വിശദീകരണം പിന്നെ പോരേ?, അമ്മാ.. ഞങ്ങളിപ്പോ വന്ന് കയറിയതല്ലേയുള്ളൂ.. ഒന്ന് കുളിച്ച് ഫ്രഷായിട്ടൊക്കെ പറഞ്ഞാൽ പോരേ? \"\"\" അവൻ നിഷ്കളങ്കത വാരി വിതറി അവരെ നോക്കി ആരാഞ്ഞു...

\"\"\" ദേ സിദ്ധു.. വെറുതെ കളിക്കാൻ നിൽക്കണ്ട.. കാര്യം പറയടാ... \"\"\" അവരുടെ ശബ്ദം ഉയർന്നതും അവൻ അവരുടെ അടുത്ത് നിൽക്കുന്നയാളോട് കണ്ണ് കൊണ്ട് എന്തോ കാണിച്ചു...

\"\"\" ആഹ്.. നീയൊന്ന് അടങ്ങ്, സുഭദ്രേ.. അവൻ പറയും.. ഇപ്പൊ മക്കൾ... \"\"\"

\"\"\" അത് തന്നെയല്ലേ ഞാനും പറഞ്ഞത്.. പറയ്യ്.. എന്താ നീ പറയുന്നത്? ഏതാ ഈ കുട്ടി? നീ പ്രേമിച്ച് വിളിച്ച് കൊണ്ട് വന്നതാ എന്നൊന്നും പറയാൻ നിൽക്കണ്ട.. അത് വിശ്വസിക്കാൻ മാത്രം മണ്ടിയല്ല ഞാൻ... \"\"\"

സിദ്ധു അവരെ കൂർപ്പിച്ച് നോക്കി...

\"\"\" അതെന്താ എനിക്ക് പ്രേമിച്ചൂടെ? \"\"\"

\"\"\" ഓ.. പിന്നേ.. ഞാൻ അറിയാതെ നീ പ്രേമിക്കാൻ പോകുവല്ലേ... \"\"\" ചുണ്ട് കോട്ടി അവർ പറയുന്നത് കേട്ട് പൂർണി സിദ്ധുവിനെയൊന്ന് നോക്കി.. ആ അമ്മയും മകനും തമ്മിലുള്ള അടുപ്പം അവരുടെ ആ വാക്കുകളിൽ നിന്ന് അവൾക്ക് വ്യക്തമായിരുന്നു...

\"\"\" എന്തായാലും നിൽക്ക്.. ഞാൻ ഇപ്പൊ വരാം... \"\"\" അവരെ നോക്കി ഗൗരവത്തോടെ പറഞ്ഞിട്ട് സുഭദ്ര അകത്തേക്ക് കയറി പോയി...

\"\"\" അഹ്.. എടോ.. ഇതാണ് എന്റെ അച്ഛൻ, ആര്യവർദ്ധൻ...!! ആ അകത്തേക്ക് കയറി പോയത് എന്റെ അമ്മ, സുഭദ്ര...!! \"\"\" അവൻ പൂർണിയെ നോക്കി ചെറു ചിരിയോടെ പറഞ്ഞു...

പൂർണി അയാളെ നോക്കി ഹൃദ്യമായി പുഞ്ചിരിച്ചു.. ആ ചിരിയിൽ ഒളിഞ്ഞിരിക്കുന്ന വേദന മനസ്സിലാക്കാൻ അയാൾക്ക് അധികസമയമൊന്നും വേണ്ടി വന്നില്ല.. അയാളുടെ നെറ്റിചുളിഞ്ഞു...

\"\"\" എ... \"\"\" എന്തോ ചോദിക്കാനായി അയാൾ വായ തുറന്നപ്പോഴാണ് സുഭദ്ര ഒരു നിലവിളക്കുമായി ഇറങ്ങി വന്നത്...

അവർ നേരെ പൂർണിയുടെ അടുത്തേക്ക് ചെന്നു...

\"\"\" ഇതാ, മോളെ.. വലത് കാല് വച്ച് കയറ്... \"\"\" അവർ നിറഞ്ഞ ചിരിയോടെ പറഞ്ഞതും അവൾ സിദ്ധുവിനെ നോക്കി.. അവന് മനസ്സിലാകുന്നുണ്ടായിരുന്നു അവളുടെ അവസ്ഥ...

\"\"\" ഇതൊന്നും ഇപ്പൊ വേണ്ടായിരുന്നു, അമ്മാ.. വിവാഹം കഴിഞ്ഞിട്ടൊന്നുമില്ലല്ലോ... \"\"\" അവൻ പറഞ്ഞതും സുഭദ്ര അവനെ ഒന്ന് ഇരുത്തി നോക്കി...

\"\"\" മോള് കയറ്.. ഇതൊക്കെ ഒരു വിശ്വാസമാണ്... \"\"\" അവർ പൂർണിയെ നോക്കി പറഞ്ഞു.. എന്തുകൊണ്ടോ അവൾക്ക് എതിർക്കാൻ തോന്നിയില്ല...

അവൾ കൈയ്യിലെ ബാഗ് നിലത്ത് വച്ച ശേഷം ആ വിളക്ക് വാങ്ങി വലത് കാൽ ഉയർത്തി പടിയിലേക്ക് വച്ചു...

\"\"\" നേരെ പോയി ഇടത് വശത്താ പൂജാമുറി.. അവിടെ കൊണ്ട് വക്ക്, മോളെ... \"\"\" സുഭദ്ര പറഞ്ഞതിന് മറുപടിയായി ശരിയെന്ന പോലെ തലയാട്ടിയിട്ട് അവൾ അകത്തേക്ക് കയറി...

കൃഷ്ണന്റെ വിഗ്രഹത്തിന് മുന്നിൽ വിളക്ക് കൊണ്ട് വച്ച ശേഷം അവൾ കൈകൾ കൂപ്പി ആ വിഗ്രഹത്തിലെ കൃഷ്ണന്റെ രൂപത്തിലേക്ക് വെറുതെ നോക്കി...

\"\"\" എന്തിനാ?, കൃഷ്ണാ.. എന്റെ അച്ഛനെ... \"\"\" മനസ്സിൽ ഓർത്ത് കൊണ്ട് അവൾ തന്റെ നിറഞ്ഞ് വരുന്ന കണ്ണുകൾ തുടച്ചു...

തിരിഞ്ഞ് പൂജാമുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങവെ അവളെ തന്നെ നോക്കി നിൽക്കുന്ന സിദ്ധുവിനെ കണ്ട് അവൾ തലത്താഴ്ത്തി.. അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ ഇരുതോളിലും കൈ വച്ചു...

\"\"\" തന്റെ അച്ഛനെ കൊന്നവർക്ക്‌ അവർ അർഹിക്കുന്ന ശിക്ഷ തീർച്ചയായും ലഭിക്കും... \"\"\" അവൻ വാഗ്ദാനം പോലെ പറഞ്ഞതും അവൾ അവനെയൊന്ന് നോക്കി...

\"\"\" എന്തൊക്കെ ചെയ്താലും എന്റെ അച്ഛനെ എനിക്ക് തിരിച്ച് കിട്ടില്ലല്ലോ, സാർ... \"\"\" വേദനയാർന്നൊരു ചിരിയോടെ അവൾ ചോദിച്ചതിന് മറുപടി പറയാതെ അവൻ അവളുമായി വീട്ടിലെ പ്രധാന പ്രവേശനമുറിയിലേക്ക് നടന്നു.. അവരെ കാത്തെന്ന പോലെ സുഭദ്രയും ആര്യവർദ്ധനും അവിടെ തന്നെയുണ്ടായിരുന്നു...

\"\"\" മോള് വാ.. അമ്മ മുറി കാണിച്ച് തരാം... \"\"\" അവർ അവളുടെ കൈയ്യും പിടിച്ച് മുകളിലേക്കുള്ള പടികൾ കയറി...

പ്രവേശനമുറിയുടെ വലത് വശത്തായാണ് ഗോവണിപടി.. ഓരോ പടിയും കയറുമ്പോൾ അവൾ തിരിഞ്ഞ് സിദ്ധുവിനെ നോക്കി.. അവൻ കണ്ണ് ചിമ്മി കാണിച്ചതും അവൾ തലതാഴ്ത്തി സുഭദ്രയ്ക്കൊപ്പം പോയി...

\"\"\" എന്തെങ്കിലും പ്രശ്നമുണ്ടോ?, സിദ്ധു.. ഏതാ ആ കുട്ടി? നിങ്ങൾ എങ്ങനെയാ പരിചയം? എന്താ ഇതൊക്കെ? നിന്റെ അമ്മ പറഞ്ഞത് പോലെ പ്രേമം ഒന്നുമല്ലെന്ന് ഞങ്ങൾക്ക് അറിയാം.. പിന്നെന്താ? \"\"\" അയാൾ ചോദിച്ച് പൂർത്തിയാക്കിയതും അവൻ അയാളെ പിടിച്ച് അവിടെയുള്ള സോഫയിലേക്ക് ഇരുത്തി...

\"\"\" കാര്യം പറയടാ... \"\"\" അയാൾ അക്ഷമയോടെ അവനെ നോക്കി...

അവൻ പറഞ്ഞ് തുടങ്ങി.. ആദ്യമായി അവളെ കണ്ടതും.. പിന്നീട് ഉണ്ടായതും.. നാട്ടിലേക്ക് തിരിച്ചതും.. അവളുടെ അച്ഛൻ മരിച്ചതും.. അവളുടെ വല്യച്ഛൻ ചെയ്തതും.. അങ്ങനെ അങ്ങനെ അവളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അവൻ അയാളോട് പറഞ്ഞു...

\"\"\" ഈശ്വരാ!!, എന്തൊക്കെയാ ഈ കേൾക്കുന്നെ?! പണത്തിന് വേണ്ടി ഇത്രയും ക്രൂരത കാണിക്കാൻ കഴിയുമോ? അതും സ്വന്തം കൂടപ്പിറപ്പിന്റെ മകളോട്... \"\"\" അയാൾ സോഫയിലേക്ക് ചാരി ഇരുന്ന് കൊണ്ട് സ്വയം ചോദിച്ചു...

\"\"\" ഇങ്ങനെ ഒരുപാട് കേസുകൾ ഞാൻ കണ്ടിട്ടുണ്ട്.. വാർത്തയിൽ അച്ഛനും കണ്ടിട്ടില്ലേ.. ഇങ്ങനെ ഓരോന്നൊക്കെ.. പറഞ്ഞിട്ട് കാര്യമില്ല.. അങ്ങനെയും കുറേ ജന്മങ്ങൾ!! \"\"\" അവൻ പറഞ്ഞ് നിർത്തിയപ്പോഴാണ് സുഭദ്ര മുകളിൽ നിന്ന് ഇറങ്ങി വന്നത്...

\"\"\" ആ കുട്ടി ഒന്നും മിണ്ടുന്നില്ലല്ലോടാ.. ഞാൻ എന്തൊക്കെ ചോദിച്ചെന്നോ.. അതിന്റെ കണ്ണൊക്കെ എന്താ അങ്ങനിരിക്കുന്നെ? കരഞ്ഞോ ആ കുട്ടി? \"\"\" അവർ വിഷമത്തോടെ പറഞ്ഞ് കൊണ്ട് അവന്റെ അടുത്ത് ചെന്നിരുന്നു...

\"\"\" അവളുടെ അച്ഛൻ ഇന്ന് രാവിലെയാ അമ്മേ മരിച്ചത്... \"\"\"

അവർ ഞെട്ടി അവനെ നോക്കി...

\"\"\" എന്താ മോനെ ഈ പറയുന്നെ? \"\"\"

അവനൊന്നും മിണ്ടാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു...

\"\"\" അതൊക്കെ അച്ഛൻ വിശദമായിട്ട് പറഞ്ഞ് തരും.. ഞാനൊന്ന് കുളിക്കട്ടെ.. ആകെ മുഷിഞ്ഞു... \"\"\" അവൻ ഇട്ടിരിക്കുന്ന ഷർട്ടിലേക്ക് നോക്കി കൊണ്ട് പറഞ്ഞു...

\"\"\" മുകളിലെ ആട്ടുതോട്ടിലിന് അടുത്തുള്ള മുറിയാ ഞാൻ ആ കുട്ടിയ്ക്ക് കൊടുത്തത്... \"\"\"

അവർ പറഞ്ഞതിന് മറുപടിയായി ഒന്ന് മൂളിയിട്ട് അവൻ മുകളിലേക്ക് കയറി പോയി...

                               ᯽᯽᯽᯽        

സിദ്ധു കുളി കഴിഞ്ഞ് ഇറങ്ങി അലമാരയിൽ നിന്ന് ഒരു ടീഷർട്ട് എടുത്ത് ഇട്ടു.. മുടി തുവർത്തിയ ശേഷം കുടഞ്ഞ് വെള്ളം കളഞ്ഞിട്ട് അവൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി.. അപ്പോഴാണ് ഓപ്പോസിറ്റായുള്ള മുറിയുടെ മുന്നിൽ എന്തോ ആലോചിച്ച് നിൽക്കുന്ന പൂർണിയെ അവൻ കണ്ടത്.. അവൻ അവൾക്ക് അടുത്തേക്ക് ചെന്നു...

\"\"\" താൻ ഇതെന്ത് ആലോചിച്ച് നിൽക്കുവാ? \"\"\" അവന്റെ ചോദ്യം കേട്ട് അവൾ തലയുയർത്തി നോക്കി...

\"\"\" സാർ, ഞാൻ.. എന്റെ... \"\"\" അവൾ പറയാൻ ബുദ്ധിമുട്ടുന്നത് കണ്ട് അവൻ നെറ്റിചുളിച്ചു...

\"\"\" എന്താടോ? കാര്യം പറയ്യ്... \"\"\"

\"\"\" എനിക്ക്.. എന്റെ കവറ്... \"\"\" അവൾ അത് പറഞ്ഞപ്പോഴാണ് അവൻ തന്റെ ബാഗിനൊപ്പം ഇരുന്ന അവളുടെ കവറിനെ പറ്റി ഓർത്തത്...

\"\"\" എന്റെ കൈയ്യിലുണ്ട്.. ഇപ്പൊ വേണ്ടല്ലോ.. താൻ താഴേക്ക് ചെല്ല്.. ഞാനിപ്പോ വരാം.. ഒരു കോള് ചെയ്യാനുണ്ട്... \"\"\" അവൻ ഗൗരവത്തോടെ പറഞ്ഞ ശേഷം തിരിഞ്ഞ് മുറിയിലേക്ക് തന്നെ കയറി പോയി...

മുറിയിൽ കയറിയ സിദ്ധു നേരെ ഫോൺ എടുത്ത് എസ്ഐ സതീഷിനെ വിളിച്ചു.. രണ്ട് മൂന്ന് റിംഗിൽ കോൾ അറ്റൻഡ് ആയി...

\"\"\" എന്തായടോ അവിടെ? \"\"\"

\"\"\" ആ വാസവദത്തൻ ഇടക്ക് വന്നിരുന്നു അവനെ കാണാൻ.. പക്ഷേ, ഞാൻ കാണാൻ സമ്മതിച്ചില്ല, സാർ... \"\"\" അയാൾ അവന്റെ ചോദ്യത്തിന് മറുപടിയെന്ന പോൽ പറഞ്ഞു...

\"\"\" മ്മ്മ്.. അത് നന്നായി.. നാളെ കോടതിയിൽ ഹാജരാക്കുന്നത് വരെ അയാൾ അവനെ കാണണ്ട! \"\"\" അവൻ ദേഷ്യം നിറഞ്ഞ സ്വരത്തിൽ പറഞ്ഞത് സമ്മതിക്കും പോലെ അയാളൊന്ന് മൂളി...

\"\"\" എന്തുണ്ടെങ്കിലും വിളിച്ച് അറിയിക്കണം.. അവനൊരു കാരണവശാലും രക്ഷപ്പെടരുത്! \"\"\"

\"\"\" ശരി, സാർ... \"\"\" അയാൾ വിനയത്തോടെ പറഞ്ഞതും സിദ്ധു ഒന്ന് മൂളിയിട്ട് കോള് കട്ട്‌ ചെയ്തു...

ഫോൺ ചാർജിന്‌ വച്ച ശേഷം താഴേക്ക് പോകാൻ തിരിഞ്ഞപ്പോഴാണ് അവൻ അവളുടെ കവറിന്റെ കാര്യം ഓർത്തത്.. അവൻ താൻ കുറച്ച് മുൻപ് കൊണ്ട് വച്ച തന്റെ ബാഗിന് മുകളിൽ ഇരിക്കുന്ന കവറിൽ നിന്ന് അതിൽ ഇരിക്കുന്ന ഫയൽ പുറത്ത് എടുത്ത് തുറന്നു...

അവളുടെ സർട്ടിഫിക്കറ്റ്സ് ആയിരുന്നു അതിൽ നിറയെ.. ആദ്യം തന്നെ പത്തിലെ സർട്ടിഫിക്കറ്റ് ആയിരുന്നു.. Wow! അവൻ അറിയാതെ പറഞ്ഞ് പോയി.. എല്ലാത്തിനും ഫുൾ A+ എന്ന് കണ്ട് അവനൊരു ചിരിയോടെ അടുത്തത് നോക്കി.. അതിലുമുണ്ട് ഫുൾ A+.. എന്നാൽ അടുത്തത് എടുത്ത് നോക്കെ അവന്റെ കണ്ണുകൾ മിഴിഞ്ഞു.. ഒരു നോട്ടീസ് വാർത്തയായിരുന്നു അത്.. കീറി എടുത്ത് വച്ചിരിക്കുന്ന ആ പേപ്പർ അവൻ കൈയ്യിലേക്ക് എടുത്തു...

                   POORNIMA VASUDEVAN
        FIRST RANK IN KERALA UNIVERSITY 
                        BSC CHEMISTRY
GOVT ARTS AND SCIENCE COLLEGE, THRISSUR

ഒപ്പം അവളുടെ ഒരു വലിയ ഫോട്ടോയും.. അവൻ ഒരു നിമിഷം ആ ഫോട്ടോയിലേക്ക് തന്നെ നോക്കി നിന്നു.. പെട്ടന്ന് അവന്റെ നെറ്റിചുളിഞ്ഞു...

\"\"\" ഇത്രയും നന്നായി.. അതും യൂണിവേഴ്സിറ്റി ടോപ്പർ ആയൊരു കുട്ടിയ്ക്ക് എന്തുകൊണ്ട് സ്കൂളിൽ ജോലി കിട്ടിയില്ല...??!! \"\"\"

അവൻ ആലോചനയോടെ അടുത്തത് നോക്കി.. B.Ed ഇന്റെ സർട്ടിഫിക്കറ്റ് ആയിരുന്നു അത്.. അവൻ അതിലെ മാർക്കിന്റെ ശതമാനം നോക്കി.. 94.8% എന്ന് കണ്ടതും അവനൊന്ന് ആലോചിച്ചു.. ഇത്രയും നല്ല മാർക്ക് വാങ്ങിയിട്ട് എന്തുകൊണ്ട് അവൾക്ക് സ്കൂളിൽ പഠിപ്പിക്കാൻ അവസരം കിട്ടിയില്ല?! അവൻ ആലോചനയോടെ ഫയൽ അടച്ച് കവറിലേക്ക് തിരികെ വച്ചിട്ട് മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...








തുടരും....................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 10

അവന്റെ മാത്രം ഇമ...!! 💕 - 10

4.9
1595

സിദ്ധു മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ നേരത്തെ നിന്നിടത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു പൂർണി.. അവൻ ചെറിയൊരു സംശയത്തോടെ അവളുടെ അടുത്തേക്ക് ചെന്നു...\"\"\" എന്താടോ? ഞാൻ പറഞ്ഞതല്ലേ താഴേക്ക് പോകാൻ..?! പിന്നെന്താ താൻ ഇവിടെ തന്നെ നിൽക്കുന്നത്? \"\"\"അവൾ അവനെ ദയനീയമായി നോക്കി...\"\"\" എനിക്ക്.. അവിടെ.. സാറിന്റെ അമ്മയും.. അച്ഛനും.. എനിക്ക്... \"\"\" അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു...\"\"\" അവര് രണ്ടാളും ഒരു പാവമാടോ.. താൻ ഇങ്ങനെ പേടിക്കണ്ട.. കുറച്ച് ദിവസം കഴിയുമ്പോ തനിക്ക് ഈ അപരിചിതത്വം ഒക്കെ മാറിക്കോളും... \"\"\" അവളുടെ ഉള്ള് മനസ്സിലാക്കിയത് പോലെ അവൻ പറഞ്ഞു...\"\"\" വാ.. താഴേക്ക് പോകാം... \"\"\" അവൾ എന്തെങ