അവന്റെ മാത്രം ഇമ...!! 💕 - 10
സിദ്ധു മുറിയിൽ നിന്ന് ഇറങ്ങി വരുമ്പോൾ നേരത്തെ നിന്നിടത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു പൂർണി.. അവൻ ചെറിയൊരു സംശയത്തോടെ അവളുടെ അടുത്തേക്ക് ചെന്നു...
\"\"\" എന്താടോ? ഞാൻ പറഞ്ഞതല്ലേ താഴേക്ക് പോകാൻ..?! പിന്നെന്താ താൻ ഇവിടെ തന്നെ നിൽക്കുന്നത്? \"\"\"
അവൾ അവനെ ദയനീയമായി നോക്കി...
\"\"\" എനിക്ക്.. അവിടെ.. സാറിന്റെ അമ്മയും.. അച്ഛനും.. എനിക്ക്... \"\"\" അവൾ എന്തൊക്കെയോ പറയാൻ ശ്രമിച്ചു...
\"\"\" അവര് രണ്ടാളും ഒരു പാവമാടോ.. താൻ ഇങ്ങനെ പേടിക്കണ്ട.. കുറച്ച് ദിവസം കഴിയുമ്പോ തനിക്ക് ഈ അപരിചിതത്വം ഒക്കെ മാറിക്കോളും... \"\"\" അവളുടെ ഉള്ള് മനസ്സിലാക്കിയത് പോലെ അവൻ പറഞ്ഞു...
\"\"\" വാ.. താഴേക്ക് പോകാം... \"\"\" അവൾ എന്തെങ്കിലും പറയും മുൻപ് അവൻ അവളുടെ കൈയ്യും പിടിച്ച് താഴേക്ക് നടന്നിരുന്നു...
പടികൾ ഇറങ്ങി അവൻ അവളെയും കൊണ്ട് നേരെ പോയത് ഊണുമേശയുടെ അടുത്തേക്ക് ആയിരുന്നു.. അവിടെ തന്നെ അവരെ കാത്തെന്ന പോലെ സുഭദ്രയും ആര്യവർദ്ധനും ഉണ്ടായിരുന്നു...
\"\"\" ഇരിക്ക്... \"\"\" അവളുടെ കവിളിൽ തഴുകി സുഭദ്ര പറഞ്ഞതും അവൾ ഇരിക്കില്ലെന്ന് അറിയുന്നത് കൊണ്ട് സിദ്ധു തന്നെ അവളെ പിടിച്ച് ഒരു കസേരയിലേക്ക് ഇരുത്തി.. ഒപ്പം അവനും അവൾക്ക് അടുത്തായി ഇരുന്നു...
\"\"\" ദേ.. ഇതങ്ങോട്ട് കഴിച്ചേ.. ആർക്കാനും വേണ്ടി കുറച്ച് ദോശ കഴിച്ചതല്ലാതെ ഇന്നത്തെ ദിവസം പച്ചവെള്ളം കുടിച്ചിട്ടില്ല... \"\"\" പറയുന്നതിനൊപ്പം അവൻ അവളുടെ മുന്നിലേക്ക് ഒരു പ്ലേറ്റ് എടുത്ത് വച്ച് അതിലേക്ക് ചോറ് വിളമ്പി...
സുഭദ്രയും ആര്യവർദ്ധനും ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവരെ നോക്കി...
\"\"\" നല്ല ചേർച്ചയുണ്ട്, അല്ലേ..?! \"\"\" അവർ അയാളുടെ കാതിലായി മെല്ലെ ചോദിച്ചു.. മറുപടിയായി അയാൾ കണ്ണ് ചിമ്മി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.. അതിൽ ഉണ്ടായിരുന്നു അയാളുടെ മനസ്സിലെ ആ ചോദ്യത്തിന്റെ ഉത്തരം...
ചോറില്ലേക്കും അവൻ വിളമ്പുന്ന കറിയിലേക്കും അവൾ ദയനീയമായി നോക്കി.. വിശപ്പുണ്ടോ തനിക്ക്..? അവൾ സ്വയം ചോദിച്ചു.. അറിയില്ല.. എന്നും രാത്രി അച്ഛന്റെ അടുത്തിരുന്ന് അച്ഛനൊപ്പമാണ് ഭക്ഷണം കഴിച്ചിരുന്നത്.. ഓരോ വിശേഷങ്ങളൊക്കെ പറഞ്ഞ്.. കളിച്ചും ചിരിച്ചും.. പണ്ട് അമ്മാച്ഛന്റെ (കൃഷ്ണൻ) വീട്ടിൽ ആയിരുന്നപ്പോഴും അങ്ങനെ തന്നെയായിരുന്നു.. അവൾ വേദനയോടെ ഓരോന്ന് ചിന്തിച്ചു.. കൃഷ്‌ണന്റെ വീട്ടിൽ ആയിരുന്ന കാലം മുതൽ വാസുദേവന്റെ ഒപ്പം ആയിരുന്നു അവൾ രാത്രി ഭക്ഷണം കഴിച്ചിരുന്നത്.. അയാളുടെ നെഞ്ചിൽ കിടന്നാണ് ഉറങ്ങിയിരുന്നതും.. അയാൾക്ക് വയ്യാതെ ആയപ്പോൾ ഒറ്റക്ക് നോക്കാൻ കഴിയില്ല എന്ന ഒറ്റ കാരണം കൊണ്ടാണ് വാസവദത്തൻ അവിടേക്ക് കൊണ്ട് പോകാമെന്ന് പറഞ്ഞപ്പോൾ സമ്മതിച്ചത്.. ആലോചനയോടെ ഇരിക്കുന്ന അവളെ കണ്ട് അവൻ അവളുടെ തോളിൽ ഒന്ന് തട്ടി...
\"\"\" ആലോചിച്ച് ഇരിക്കാതെ കഴിക്ക്... \"\"\" അവൻ ഗൗരവത്തോടെ പറഞ്ഞതും അവൾ അവനെയും ഭക്ഷണത്തിലേക്കും നിസ്സഹായതയോടെ നോക്കി...
\"\"\" എടുത്ത് കഴിക്ക്... \"\"\" അവൻ ശബ്ദത്തിൽ കുറച്ച് ദേഷ്യം കലർത്തി പറഞ്ഞു...
\"\"\" എനി... \"\"\"
\"\"\" എടുത്ത് കഴിക്കാനാണ് പറഞ്ഞത്!! \"\"\" അവളെ മുഴുവനാക്കാൻ അനുവദിക്കാതെ അവൻ ദേഷ്യത്തോടെ പറഞ്ഞു.. അവൾ തലതാഴ്ത്തി ഇരുന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയതും അവൻ ചിരിച്ചു...
കഴിക്കുന്നതിനിടക്ക് കണ്ണ് നിറയുമ്പോ അവൾ ഇടത് കൈയ്യാൽ കണ്ണുനീർ തുടച്ച് കൊണ്ട് അവനെ ദയനീയമായി മതിയെന്ന പോലെ നോക്കും.. എന്നാൽ അവന്റെ തുറിച്ചുള്ള നോട്ടം കാണുമ്പോൾ ഒന്നും മിണ്ടാതെ കഴിക്കുന്നത് തുടരും.. അങ്ങനെ ഒരു അഞ്ചാറ് തവണ ചെയ്താണ് ഒടുവിൽ അവളത് മുഴുവൻ കഴിച്ചത്...
അവൻ അവളെയൊന്ന് നോക്കിയിട്ട് എഴുന്നേറ്റ് പോയി കൈ കഴുകി.. പിന്നാലെ തലതാഴ്ത്തി അവളും...
സിദ്ധു കൈ കഴുകി വന്നതും സുഭദ്ര അവന്റെ കൈയ്യിൽ പിടിച്ച് വലിച്ച് അടുക്കളയിലേക്ക് കൊണ്ട് പോയി...
\"\"\" നീ എന്തിനാടാ ആ കൊച്ചിനോട് ദേഷ്യപ്പെട്ടത്? കണ്ടാൽ തന്നെ അറിയാം അതൊരു പാവമാണെന്ന്.. അതിന് വിഷമമായി കാണും.. ഒന്നാതെ അതിന്റെ അച്ഛൻ മരിച്ചിട്ട് ഒരു ദിവസം തികഞ്ഞിട്ടില്ല.. അപ്പോഴാ അവന്റെ... \"\"\" അവർ അവന്റെ കൈയ്യിൽ അടിച്ച് കൊണ്ട് ശാസനയോടെ പറഞ്ഞതും അവൻ അവരുടെ കൈ പിടിച്ച് വച്ചു...
\"\"\" എന്റെ പൊന്ന് അമ്മേ.. ഞാൻ പറയുന്നത് കേൾക്ക്... \"\"\"
അവർ അവനെ എന്താ എന്ന അർത്ഥത്തിൽ നോക്കി...
\"\"\" നമ്മളിങ്ങനെ അവളുടെ അച്ഛൻ മരിച്ചതാണ് എന്ന് പറഞ്ഞ് അവളോട് അധികം മിണ്ടാതെയും സാധാരണ രീതിയിൽ സംസാരിക്കാതെയും ഒക്കെ ഇരുന്നാൽ അവൾ ഇങ്ങനെ ഇരിക്കുകയേയുള്ളൂ.. അതാണോ വേണ്ടത്? \"\"\" അവൻ ഗൗരവത്തോടെ ചോദിച്ചു...
അവരൊന്ന് ആലോചിച്ചു.. ശരിയാണ്.. അങ്ങനെ വിചാരിച്ചിരുന്നാൽ അവൾക്ക് ഈ അടുത്തൊന്നും ആ വേദനയിൽ നിന്ന് മുക്തി നേടാൻ കഴിയില്ല...
\"\"\" എന്നാലും ദേഷ്യപ്പെടണ്ടായിരുന്നു... \"\"\" അവർ വിഷമത്തോടെ പറയുന്നത് കേട്ട് അവൻ തലയ്ക്ക് കൈ കൊടുത്തു...
\"\"\" ഞാൻ ഒന്ന് ദേഷ്യപ്പെട്ടത് കൊണ്ടാണ് ആ ഭക്ഷണം അവളുടെ വയറ്റിൽ എത്തിയത്.. ഇല്ലെങ്കിൽ കാണാമായിരുന്നു... \"\"\" പിറുപിറുത്ത് കൊണ്ട് അവൻ അടുക്കളയിൽ നിന്ന് പുറത്തേക്ക് നടന്നു.. പിന്നാലെ ഒരു ചിരിയോടെ സുഭദ്രയും...
\"\"\" അച്ഛൻ കിടക്കുന്നില്ലേ? \"\"\" താടിക്ക് കൈയ്യും കൊടുത്ത് ഇരിക്കുന്ന ആര്യവർദ്ധനെ കണ്ട് അവൻ അയാളുടെ അടുത്തേക്ക് ചെന്ന് ചോദിച്ചു...
\"\"\" നീ കിടക്കുന്നില്ലേ? ദേ.. ആ കൊച്ച് തലതാഴ്ത്തി മുറിയിലേക്ക് പോയിട്ടുണ്ട്... \"\"\"
അവനൊന്ന് മൂളിയിട്ട് മുകളിലേക്ക് പോകാനായി പടികൾ കയറി.. പെട്ടന്ന് അവൻ എന്തോ ഓർത്തത് പോലെ ഒന്ന് നിന്നിട്ട് അവരെ ഇരുവരെയും തിരിഞ്ഞ് നോക്കി...
\"\"\" മറ്റന്നാൾ ഞാൻ പോകും.. അവിടെ എത്തി പിറ്റേന്ന് തന്നെ ജോയിൻ ചെയ്യണം... \"\"\" അവൻ സുഭദ്രയുടെ മുഖത്തേക്ക് നോക്കിയാണ് അത് പറഞ്ഞത്...
അവരുടെ മുഖം വാടി.. അവൻ അവരുടെ അടുത്തേക്ക് തന്നെ തിരികെ ചെന്നു...
\"\"\" ഞാൻ നോക്കാം, അമ്മാ.. ട്രാൻസ്ഫറ് ശരിയായാൽ ആഴ്ചയിൽ ഒരിക്കൽ എങ്ങനെയെങ്കിലും വരാം... \"\"\"
അവർ പരിഭവത്തോടെ അവനെ നോക്കി...
\"\"\" ഹാ.. ഒന്ന് ചിരിക്കെന്റെ, സുഭദ്ര കൊച്ചേ... \"\"\"
അവർ ചെറുതായൊന്ന് ചിരിച്ചു...
\"\"\" പോയി കിടന്ന് ഉറങ്ങ്.. ചെല്ല്... \"\"\" അവർ അവന്റെ കവിളിൽ തഴുകി പറഞ്ഞതും അവൻ അവരെ രണ്ട് പേരെയും ഒന്ന് നോക്കിയിട്ട് മുകളിലേക്ക് കയറി പോയി...
മുകളിൽ എത്തിയപ്പോൾ അവൻ പൂർണിയ്ക്ക് കൊടുത്ത മുറിയിലേക്ക് പാളി നോക്കി.. അവൾ കിടന്നു എന്ന് മനസ്സിലായതും അവൻ അവന്റെ മുറിയിലേക്ക് പോയി...
കട്ടിലിൽ കണ്ണുകൾ തുറന്ന് കിടക്കുമ്പോൾ അവളുടെ മനസ്സിൽ നിറയെ അവളുടെ അച്ഛന്റെ മുഖം തന്നെയായിരുന്നു.. ഏറെ നേരം അങ്ങനെ കിടന്ന ശേഷം ക്ഷീണം കൊണ്ടോ.. ഒരുപാട് കരഞ്ഞത് കൊണ്ടോ.. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു...
🔹🔹🔹🔹
രാവിലെ എന്തോ ശബ്ദം കേട്ടുകൊണ്ടാണ് പൂർണി ഉണർന്നത്.. അവൾ കണ്ണ് തുറന്ന് ചുറ്റും നോക്കി.. ഒരു നിമിഷം വേണ്ടി വന്നു അവൾക്ക് താൻ എവിടെയാണെന്ന് മനസ്സിലാക്കാൻ.. ഓരോന്ന് ആലോചിച്ച് കുറച്ച് നേരം അങ്ങനെ കിടന്ന ശേഷം അവൾ എഴുന്നേറ്റ് ഫ്രഷായി മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ സിദ്ധുവിന്റെ മുറിയിലെ ഡോറ് മലർക്കെ തുറന്ന് കിടക്കുന്നുണ്ടായിരുന്നു.. അവൾ വെറുതെയൊന്ന് അവിടേക്ക് ചെന്ന് നോക്കി.. മുറിയിലൊന്നും ആരുമില്ലെന്ന് കണ്ടതും അവൾ താഴേക്കുള്ള പടികൾ ഇറങ്ങി.. ഊണുമേശയുടെ അടുത്ത് എത്തിയപ്പോൾ അടുക്കളയിൽ നിന്ന് സുഭദ്രയുടെ സംസാരം കേട്ട് അവൾ അവിടേക്ക് ചെന്നു...
\"\"\" ദേ.. രണ്ടും എന്റെ വായിൽ ഇരിക്കുന്നത് ഒന്നും കേൾക്കണ്ടെങ്കിൽ മിണ്ടാതെ ഇരുന്നോ.. ആഹ്... \"\"\" അവർ കപട ദേഷ്യത്തിൽ പറഞ്ഞ് നിർത്തിയതും പൂർണി സംശയത്തോടെ അവരുടെ അടുത്തേക്ക് നടന്നു...
സവാള അരിയുന്നതിനിടക്ക് അടുക്കള വാതിൽക്കലേക്ക് നോക്കിയാണ് അവരത് പറഞ്ഞതെന്ന് കണ്ടതും അവൾ അവിടേക്കൊന്ന് നോക്കി.. വാതിലിന് നേരെ ഒരു ചെറിയ ഗേറ്റുണ്ട്.. അതിനപ്പുറത്ത് ഒരു പുരയിടമാണ്.. അവിടെ മൺവെട്ടി കൊണ്ട് കുഴി എടുക്കുകയാണ് സിദ്ധുവും വർദ്ധനും...
\"\"\" ആഹ്.. മോള് ഉണർന്നോ..?! \"\"\" അവരുടെ ആ ചോദ്യം കേട്ട് പൂർണി തല ചരിച്ച് സുഭദ്രയുടെ മുഖത്തേക്ക് നോക്കി...
\"\"\" ഞാൻ... \"\"\"
\"\"\" ചായ എടുക്കട്ടെ മോൾക്ക്? \"\"\" അവളെന്തോ പറയാനായി വായ തുറന്നതും അവർ കൈ കഴുകി കൊണ്ട് അത് ശ്രദ്ധിക്കാതെ ചോദിച്ചു...
അത് കേട്ട നിമിഷം അവൾക്ക് സന്ധ്യയെ ഓർമ്മ വന്നു.. വല്യമ്മയും ഇങ്ങനെ ആയിരുന്നു.. അവൾ വേദനയാർന്നൊരു ചിരിയോടെ ഓർത്തു...
\"\"\" ഇവിടെ സിദ്ധുവിന് കട്ടൻകാപ്പിയാ ഇഷ്ടം.. ചായ ഒക്കെ വല്ലപ്പോഴുമേ കുടിക്കൂ.. അല്ല, മോൾക്ക് എന്താ ഇഷ്ടം? \"\"\"
\"\"\" ചായ കുടിക്കും... \"\"\" അതായിരുന്നു അവരുടെ മറുപടി.. അതും പതിഞ്ഞ ശബ്ദത്തിൽ...
അവരൊന്ന് തിരിഞ്ഞ് നോക്കി.. ശേഷം കുഞ്ഞൊരു ചിരിയോടെ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ കവിളിൽ തഴുകി...
\"\"\" മോൾക്ക് എന്താ ഇഷ്ടമെന്നാ അമ്മ ചോദിച്ചത്.. അല്ലാതെ ചായ കുടിക്കുമോ എന്നല്ല... \"\"\" വാത്സല്യത്തോടെ അവർ അത് പറഞ്ഞ നിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു.. ഉള്ളിൽ എന്തോ ഒന്ന് ആഴത്തിൽ പതിച്ചത് പോലെ.. അമ്മ!!!! കുഞ്ഞുനാളിൽ വിളിച്ച് മറന്ന വാക്ക്.. കണ്ട ഓർമ്മ പോലും അവ്യക്തമാണ്.. ഇന്ന് അങ്ങനെ വിളിക്കാൻ ആദ്യമായി ഒരാൾ തനിക്ക് ആ ഭാഗ്യം വച്ച് നീട്ടിയത് പോലെ തോന്നി അവൾക്ക്...
\"\"\" അ.. അമ്മ... \"\"\" അവൾ സ്വയം അറിയാതെ ആദ്യമായി ഒരു കുഞ്ഞ് തന്റെ അമ്മയെ നോക്കി വിളിച്ച് പഠിക്കും പോലെ പറഞ്ഞു...
\"\"\" അതേ.. അമ്മ തന്നെ.. എന്താ?, മോളെ.. പറയ്യ്.. ഏതാ അമ്മേടെ കുട്ടിയ്ക്ക് ഇഷ്ടം? \"\"\" അവർ ചിരിയോടെ തിരക്കിയ വേളയിൽ അവളുടെ ചുണ്ടുകൾ വിതുമ്പി പോയി...
\"\"\" എന്താ?, മോളെ.. എന്തിനാ കരയുന്നെ? ഏഹ്..? \"\"\" അവളുടെ കണ്ണുകളിൽ നിന്ന് ഒഴുകി ഇറങ്ങുന്ന കണ്ണുനീർ തുടച്ച് കൊടുക്കുന്നതിനൊപ്പം അവർ അവളെ തന്റെ മാറിലേക്ക് ചേർത്ത് പിടിച്ചു.. അവൾ ഏങ്ങി കരഞ്ഞു...
\"\"\" എന്താടാ? അമ്മയോട് പറ? അച്ഛനെ ഓർത്തിട്ടാണോ? എന്തിനാ കരയുന്നെ? \"\"\" അവളുടെ പുറത്ത് മെല്ലെ തട്ടി കൊടുത്ത് കൊണ്ട് അവർ ചോദിക്കുമ്പോൾ അവളുടെ കൈകൾ അവരെ ചുറ്റി പിടിച്ചു...
അവരുടെ മാറോട് ചേർന്ന് നിന്ന് കരയുമ്പോൾ അവൾക്ക് ഉള്ളിൽ എവിടെയോ സിദ്ധുവിനോട് നന്ദി പറയാൻ തോന്നി.. ജീവിതത്തിൽ എന്നോ നഷ്ടപെട്ട അമ്മ എന്ന സ്നേഹം വീണ്ടും അറിയാൻ കാരണമായതിന്.. തന്റെ സങ്കടങ്ങൾ ഒക്കെയും ആ നെഞ്ചിൽ കരഞ്ഞ് തീർക്കാൻ തോന്നി അവൾക്ക്.. അവളെ ചേർത്ത് പിടിച്ച് നെറുകയിൽ തലോടി നിൽക്കെ അവരുടെ ഉള്ളിലും അത് തന്നെയായിരുന്നു...
ഇതെല്ലാം കണ്ട് കൊണ്ട് ചെറു ചിരിയോടെ അവരെ നോക്കി സിദ്ധു വാതിൽക്കൽ നിന്നു.. അവന്റെ കണ്ണുകൾ എന്തിനോ ഒന്ന് തിളങ്ങി.. അവൾക്കായി... ✨️
തുടരും.....................................
Tanvi 💕
അവന്റെ മാത്രം ഇമ...!! 💕 - 11
രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞതും സിദ്ധു ബൈക്കും എടുത്ത് പുറത്തേക്ക് പോയി.. പൂർണി സുഭദ്രയോടൊപ്പം അടുക്കളയിൽ തന്നെ നിന്നു...\"\"\" ഹാ.. അങ്ങോട്ട് അടങ്ങി നിൽക്ക്, മോളെ.. ഞാൻ പറഞ്ഞതല്ലേ ഒന്നും ചെയ്യണ്ടന്ന്... \"\"\" പാത്രം കഴുകാൻ എടുക്കുന്ന പൂർണിയെ നോക്കി സുഭദ്ര പറഞ്ഞതും അവൾ അവരെയൊന്ന് നോക്കി...\"\"\" സാരമില്ല, അമ്മേ.. ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്... \"\"\" അവൾ മെല്ലെ പറഞ്ഞു...പിന്നെ അവർ ഒന്നും പറയാൻ പോയില്ല.. ഒരുപാട് നേരമായി പറയുന്നു ഒന്നും ചെയ്യണ്ടന്ന്.. ചിലപ്പോ ആ കുട്ടിയ്ക്ക് ചെയ്യുന്നതാകും ഇഷ്ടം.. ഒന്നും ആലോചിച്ച് വിഷമിക്കാതിരിക്കാൻ ഇത് തന്നെയാണ് ഒരു തരത്തിൽ നല്ലതെന്ന് അവർക്ക