Aksharathalukal

അവന്റെ മാത്രം ഇമ...!! 💕 - 11

രാവിലത്തെ ഭക്ഷണം കഴിച്ച് കഴിഞ്ഞതും സിദ്ധു ബൈക്കും എടുത്ത് പുറത്തേക്ക് പോയി.. പൂർണി സുഭദ്രയോടൊപ്പം അടുക്കളയിൽ തന്നെ നിന്നു...

\"\"\" ഹാ.. അങ്ങോട്ട് അടങ്ങി നിൽക്ക്, മോളെ.. ഞാൻ പറഞ്ഞതല്ലേ ഒന്നും ചെയ്യണ്ടന്ന്... \"\"\" പാത്രം കഴുകാൻ എടുക്കുന്ന പൂർണിയെ നോക്കി സുഭദ്ര പറഞ്ഞതും അവൾ അവരെയൊന്ന് നോക്കി...

\"\"\" സാരമില്ല, അമ്മേ.. ഞാൻ ഇതൊക്കെ ചെയ്യാറുണ്ട്... \"\"\" അവൾ മെല്ലെ പറഞ്ഞു...

പിന്നെ അവർ ഒന്നും പറയാൻ പോയില്ല.. ഒരുപാട് നേരമായി പറയുന്നു ഒന്നും ചെയ്യണ്ടന്ന്.. ചിലപ്പോ ആ കുട്ടിയ്ക്ക് ചെയ്യുന്നതാകും ഇഷ്ടം.. ഒന്നും ആലോചിച്ച് വിഷമിക്കാതിരിക്കാൻ ഇത് തന്നെയാണ് ഒരു തരത്തിൽ നല്ലതെന്ന് അവർക്കും തോന്നി...

എന്നാൽ പൂർണിയുടെ ചുണ്ടുകളിൽ ഒരു ഇളം ചിരി എന്തിനോ വിരിഞ്ഞ് നിന്നിരുന്നു.. ഓർമ്മയിൽ ആദ്യമായി ഒരാളെ \' അമ്മേ \' എന്ന് വിളിച്ചതിൽ.. അമ്മയുടെ സ്നേഹം അറിയാൻ കഴിഞ്ഞതിൽ.. അവളുടെ കണ്ണുകളിൽ നീർതുള്ളികൾ ഉരുണ്ട് കൂടി നിന്നു.. പുറത്തേക്ക് ഒഴുകാതെ...

\"\"\" സുഭദ്രാമ്മേ...!!! \"\"\" പുറത്ത് നിന്ന് ആ ഉച്ചത്തിലുള്ള വിളി കേട്ട് സുഭദ്രയും പൂർണിയും ഒരുപോലെ സംശയത്തോടെ അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...

പ്രവേശനമുറി കഴിഞ്ഞവർ പുറത്തേക്ക് ഇറങ്ങിയതും സൈക്കിൾ നിർത്തി ഇറങ്ങി പാഞ്ഞ് അകത്തേക്ക് കയറി വരുന്ന കിച്ചനെയാണ് അവർ കാണുന്നത്...

\"\"\" എന്താ?, കിച്ചാ... \"\"\" സുഭദ്ര അവനോട് സംശയത്തോടെ തിരക്കി...

\"\"\" അവിടെ.. അവിടെ.. കവലയിൽ.. സിദ്ധു.. സിദ്ധുവേട്ടനും സച്ചിയേട്ടനും തമ്മിൽ.. അടിയായി... \"\"\" അവൻ കിതപ്പോടെ പറഞ്ഞ് നിർത്തിയതും സിദ്ധുവിന്റെ ബൈക്ക്‌ ഗേറ്റ് കടന്ന് വന്നതും ഒരുമിച്ചായിരുന്നു...

സുഭദ്ര അവനെയൊന്ന് നോക്കിയിട്ട് അകത്തേക്ക് കയറി പോയി.. പൂർണി സിദ്ധുവിനെ തന്നെ നോക്കി.. ഷർട്ടിൽ അങ്ങിങ്ങായി ചുളിവുണ്ട്.. ഒപ്പം ചെറിയ രീതിയിൽ മണ്ണും പറ്റി പിടിച്ചിരിക്കുന്നു.. മുഖമൊക്കെ ദേഷ്യത്താൽ വലിഞ്ഞു മുറുകിയിട്ടുണ്ട്.. അവളൊന്ന് പേടിച്ചു...

\"\"\" നീ എപ്പൊ വന്നു? \"\"\" അവൻ ബൈക്കിൽ നിന്ന് ഇറങ്ങി കിച്ചനെ നോക്കി ഗൗരവത്തോടെ ചോദിച്ചു...

\"\"\" ഇപ്പൊ വന്നതേയുള്ളൂ, സിദ്ധുവേട്ടാ.. എന്നാ ഞാൻ പോകുവാ.. അമ്മയ്ക്ക് മീൻ വാങ്ങി കൊടുക്കണം... \"\"\" വിനയത്തോടെ പറഞ്ഞ ശേഷം പൂർണിയെ നോക്കി ചിരിച്ചിട്ട് കിച്ചൻ വേഗം പുറത്തേക്ക് ഇറങ്ങി സൈക്കിളും എടുത്ത് പോയി...

\"\"\" ഇവനിതെന്ത് പറ്റി? \"\"\" അവന്റെ പോക്ക് കണ്ട് സ്വയം ചോദ്യം ഉന്നയിച്ച് കൊണ്ട് സിദ്ധു അകത്തേക്ക് കയറാനായി തിരിഞ്ഞതും പുറത്തേക്ക് ഇറങ്ങി വരുന്ന സുഭദ്രയെയാണ് കണ്ടത്.. അവൻ മുന്നോട്ട് വച്ച കാല് പിന്നോട്ട് തന്നെ വച്ച് കൊണ്ട് ഒന്ന് ഇളിച്ച് കാണിച്ചു...

\"\"\" കള്ള പന്നി.. അപ്പൊ അതുകൊണ്ടാണ് അവൻ ഇത്ര തിരക്കിട്ട് പോയത്.. നീ എനിക്ക് പണി തരും, അല്ലേടാ തെണ്ടീ.. നിനക്ക് ഞാൻ കാണിച്ച് തരാം... \"\"\" മനസ്സിൽ പറഞ്ഞ് കൊണ്ട് സിദ്ധു കിച്ചൻ പോയ വഴിയേ തിരിഞ്ഞ് നോക്കി.. തൊട്ടടുത്ത നിമിഷം അവന്റെ മുതുകിൽ എന്തോ വന്ന് ശക്തിയിൽ പതിഞ്ഞിരുന്നു...

താഴെ വീഴുന്ന സ്റ്റീൽ തവിയുടെ ശബ്ദം കേട്ടപ്പോൾ അവന് മനസ്സിലായി.. മുതുകത്ത് വന്ന് പതിഞ്ഞത് സുഭദ്ര എറിഞ്ഞ തവി ആണെന്ന്.. അവൻ തിരിഞ്ഞ് നോക്കി.. ഇടുപ്പിൽ കൈ കുത്തി തന്നെ കണ്ണുരുട്ടി നോക്കുന്നവരെ കണ്ട് അവൻ നിഷ്കളങ്കനായി ചിരിച്ചു...

\"\"\" എന്താ?, അമ്മേ... \"\"\" അവൻ അതേ ഭാവത്തിൽ ചോദിച്ചതും അവർ താഴെ വീണ് കിടക്കുന്ന തവി എടുത്ത് അവന്റെ കൈയ്യിൽ ഊക്കോടെയൊരു അടി കൊടുത്തു...

\"\"\" നീ എന്തിനാടാ കുരുത്തംകെട്ടവനെ അനന്ദേട്ടന്റെ മോനുമായി തല്ലുണ്ടാക്കിയത്? \"\"\" അവർ ദേഷ്യത്തോടെ ചോദിച്ച് കൊണ്ട് അവന്റെ കൈയ്യിൽ ഒരടി കൂടി വച്ച് കൊടുത്തു...

\"\"\" ഞാൻ പറയുന്നത് ഒന്ന് കേൾക്ക്‌, അമ്മാ... \"\"\" അവൻ അവരുടെ കൈ പിടിച്ച് വച്ചു...

\"\"\" എന്ത് കേൾക്കാൻ? എത്ര പറഞ്ഞാലും കേൾക്കില്ലെന്ന് വച്ചാൽ പിന്നെ എന്താ ചെയ്യേണ്ടത്? \"\"\" അവർക്ക് ശരിക്കും ദേഷ്യം വന്നിരുന്നു.. അത് അവരുടെ ശബ്ദത്തിൽ നിന്ന് അവന് മനസ്സിലാകുകയും ചെയ്തു...

\"\"\" ഇനി പോകുന്നത് വരെ നീ വീടിന് പുറത്ത് ഇറങ്ങി പോകരുത്.. കയറി പോടാ അകത്ത്...!! \"\"\" അവർ അലർച്ച പോലെ പറഞ്ഞതും അവൻ വീർത്ത മുഖത്തോടെ അവരെയൊന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു...

\"\"\" കൊച്ച് കുഞ്ഞൊന്നും അല്ലല്ലോ ഞാൻ.. പുറത്ത് ഇറങ്ങി പോകരുത് പോലും... \"\"\" പിറുപിറുത്ത് കൊണ്ട് കയറി പോകുന്നവനെ പൂർണി അത്ഭുതത്തോടെയാണ് നോക്കി കണ്ടത്...

ഇന്നലെ തന്നോട് ദേഷ്യപ്പെട്ട ആളല്ലേ ഇപ്പൊ കെറുവിച്ച മുഖത്തോടെ ആ പിറുപിറുത്ത് കൊണ്ട് കയറി പോയത്..? അവളൊരു വേള ചിന്തിച്ച് പോയി...

അപ്പോഴേക്കും സുഭദ്ര കലിതുള്ളി അകത്തേക്ക് കയറി പോയിരുന്നു.. പൂർണി ഒന്ന് സംശയിച്ചു.. മുകളിലേക്ക് പോയി നോക്കിയാലോ? അവൾ മെല്ലെ പടികൾ ഓരോന്നായി കയറി.. സുഭദ്ര ദേഷ്യത്തിൽ ആയത് കൊണ്ട് തന്നെ അവരുടെ അടുത്തേക്ക് പോകാൻ എന്തിനോ അവൾക്കൊരു മടി തോന്നി.. അതുകൊണ്ട് തന്നെയാണ് അവൾ മുകളിലേക്ക് പോകാമെന്ന് തീരുമാനിച്ചത്...

മുകളിൽ എത്തിയപ്പോൾ കണ്ടു ആട്ടുതൊട്ടിലിൽ കലിപ്പിൽ മുഖം വീർപ്പിച്ച് ഇരിക്കുന്ന സിദ്ധുവിനെ.. അവളുടെ ചുണ്ടുകൾ ഒരുപാട് വേദനകൾക്കിടയിലും എന്തിനോ പുഞ്ചിരിച്ചു.. കുഞ്ഞിചെക്കനെ പോലെ.. അവൾ മനസ്സിൽ ഓർത്തു.. പരിഭവമാണ് ആ മുഖത്തെന്ന് തോന്നി അവൾക്ക്.. അവൾ അവന്റെ അടുത്തേക്ക് ചെന്നു...

\"\"\" സാർ... \"\"\" അവൾ ശബ്ദം താഴ്ത്തി വിളിച്ചതും അവൻ അവളെയൊന്ന് നോക്കി.. ശേഷം വീണ്ടും എങ്ങോ നോക്കി അതേ ഇരിപ്പ് ഇരുന്നു...

\"\"\" എന്തിനാ അടി ഉണ്ടാക്കിയത്? \"\"\" അവൾ അവന്റെ മുഖത്തേക്ക് നോക്കി അന്വേഷിച്ചതും അവൻ തല ചരിച്ച് അവളെ അമ്പരപ്പോടെ നോക്കി.. അവളിൽ നിന്ന് അങ്ങനെയൊരു ചോദ്യം അവൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാത്രമല്ല.. അവളെ തിരികെ കൊണ്ട് വിടുന്നതിനെ കുറിച്ചോ മറ്റോ സംസാരിക്കാനാകും അവൾ വന്നതെന്ന് കരുതിയാണ് അവൻ എങ്ങോ നോക്കി ഇരുന്നത്.. കാരണം, ആ ഒരു കാര്യം പറയാൻ വേണ്ടിയല്ലാതെ ഇന്നലെ മുതൽ അവൾ അവനോട് മറ്റൊന്നും സംസാരിച്ചിരുന്നില്ലല്ലോ.. അവന്റെ കാര്യങ്ങളൊന്നും ചോദിക്കുകയും ചെയ്തിരുന്നില്ല...

\"\"\" അല്ല.. അമ്മ.. അമ്മ ദേഷ്യത്തിൽ.. അതാ ഞാൻ... \"\"\" അവൾ തലതാഴ്ത്തി...

അവൻ ചിരിച്ചു...

\"\"\" ഇവിടിരിക്ക്... \"\"\" പറയുന്നതിനൊപ്പം അവൻ തന്റെ അടുത്ത് കൈ കൊണ്ട് തട്ടി...

അവൾ അവന്റെ അടുത്തായി ഇരുന്ന് അവനെ ചോദ്യഭാവത്തിൽ നോക്കി...

\"\"\" അമ്മ പറഞ്ഞ അനന്തേട്ടൻ അച്ഛന്റെ സുഹൃത്താണ്.. ദേവാനന്ദൻ.. ചെറുപ്പം മുതൽ ഒരുമിച്ചായിരുന്നു അവർ.. ഇവിടെ അടുത്ത് തന്നെയാണ് വീട്.. പുള്ളിക്കാരന്റെ മൂത്തമകനാണ് സച്ചിൻ.. ആളൊരു ഡോക്ടറാണ്.. ഞാനും അവനും ഒരിക്കലും ഒത്ത് പോകില്ല.. ഇന്ന് കവലയിൽ ചെന്നപ്പോ അവനെന്നെ ഒന്ന് ചൊറിഞ്ഞു... \"\"\" അവനൊന്ന് നിർത്തി.. അവൾ അവനെ തന്നെ നോക്കിയിരുന്നു.. ബാക്കി അറിയാനുള്ള ആകാംക്ഷ.. അത് മനസ്സിലായത് പോലെ അവൻ ചിരിച്ചു...

\"\"\" ആദ്യമൊന്നും ശ്രദ്ധിക്കാൻ പോയില്ല.. പക്ഷേ, പരിധി വിട്ടപ്പോ ഞാൻ കയറി അങ്ങ് മാന്തി.. പിന്നെ എപ്പോഴത്തെയും പോലെ അടിയിൽ തീർന്നു... \"\"\" അവനൊരു നെടുവീർപ്പോടെ പറഞ്ഞ് നിർത്തിയതും അവൾ നെറ്റിചുളിച്ചു...

\"\"\" എന്താ ഒത്ത് പോകാത്തെ? എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് തീർത്തുകൂടെ? \"\"\" അവൾ തന്റെ സംശയം ചോദിച്ചു...

\"\"\" അങ്ങനെയൊന്നും ആ പ്രശ്നം തീരില്ലടോ... \"\"\" കണ്ണ് ചിമ്മി പറഞ്ഞ ശേഷം അവൻ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു.. പെട്ടന്ന് അവനൊന്ന് നിന്നിട്ട് അവളെ തിരിഞ്ഞ് നോക്കി...

\"\"\" തനിക്ക് ഇവിടെയൊക്കെ ഇഷ്ടമായോ? \"\"\" അവൻ ചെറുചിരിയോടെ ചോദിച്ചതിന് മറുപടിയായി അവൾ വെറുതെയൊന്ന് ചിരിച്ചു...

അവൻ മുറിയിലേക്ക് കയറി പോയതും പൂർണി താഴേക്ക് പോയി...

                                ❀❀❀❀

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോൾ സിദ്ധു സുഭദ്രയെ നോക്കിയില്ല.. അവർ അവനെ ഇടക്ക് ഒളികണ്ണിട്ട് നോക്കിയെങ്കിലും അവന്റെ മുഖം വീർത്ത് തന്നെയിരുന്നു.. അവരെ രണ്ട് പേരെയും നോക്കെ വർദ്ധന് ചിരി വരുന്നുണ്ടായിരുന്നു.. പതിവുള്ളത് ആയത് കൊണ്ട് അയാൾ അങ്ങനെ ഇരുന്നെങ്കിലും പൂർണി അവരെ രണ്ട് പേരെയും സങ്കടത്തോടെയാണ് നോക്കി ഇരുന്നത്.. അവൾ അടുത്ത് ഇരിക്കുന്ന സിദ്ധുവിന്റെ കൈയ്യിൽ ഒന്ന് തട്ടി.. അവൻ ചുളിഞ്ഞ നെറ്റിയോടെ അവളെ നോക്കി പുരികം ഉയർത്തി...

\"\"\" എന്താ അമ്മയോട് മിണ്ടാത്തെ? \"\"\" വിഷമത്തോടെ അവൾ ശബ്ദം താഴ്ത്തി ചോദിക്കുന്നത് കേട്ട് അവൻ അവളെ ചിരിയോടെ നോക്കി...

\"\"\" ഞാൻ പിണക്കമാ അമ്മയോട്... \"\"\"

അവളുടെ കണ്ണുകളിൽ പോലും സങ്കടം നിറയുന്നത് അവൻ കണ്ടു...

\"\"\" അമ്മ പാവമല്ലേ... \"\"\" പതിഞ്ഞ ശബ്ദം.. പരാതി പറയുകയാണോ ഇവൾ..? അവൻ ഒരുവേള ആലോചിച്ചു.. കണ്ണുകളിൽ ഇപ്പോഴും കരഞ്ഞതിന്റെ വീർപ്പ് മാറിയിട്ടില്ല.. എങ്കിലും ആ കണ്ണുകളിൽ അവൻ ഒരു നിമിഷം കുടുങ്ങി പോയി.. നോട്ടം പിൻവലിക്കാൻ ആകാത്തത് പോലെ...

\"\"\" കണ്ണും കണ്ണും നോക്കി ഇരിക്കാതെ ഇരുന്ന് കഴിക്കടാ... \"\"\" വർദ്ധന്റെ വാക്കുകൾ കേട്ടതും അവനൊരു ചമ്മലോടെ അവളിൽ നിന്ന് നോട്ടം മാറ്റി കഴിക്കുന്നത് തുടർന്നു.. എന്നാൽ പൂർണിയുടെ ചുണ്ട് കൂർത്തു...

\"\"\" അമ്മയോട് മിണ്ടാത്തതെന്താ? അമ്മയ്ക്ക് സങ്കടമാകും... \"\"\" അവൾ അവന്റെ അടുത്തേക്ക് മുഖം അടുപ്പിച്ച് പറഞ്ഞതും അവൻ അവളെ ആണോ എന്ന പോലെ നോക്കി...

അവളൊന്നും മിണ്ടാതെ അവനിൽ നിന്ന് നോട്ടം മാറ്റി കഴിച്ച് എഴുന്നേറ്റ് പോയി.. അവന്റെ നെറ്റിചുളിഞ്ഞു.. ഇനി താൻ അമ്മയോട് മിണ്ടാത്തത് കൊണ്ടാണോ? വിഷമമായോ അവൾക്ക്? അവൻ ആലോചനയോടെ നോക്കിയത് സുഭദ്രയുടെ മുഖത്തേക്കാണ്...

\"\"\" മരുമകൾക്ക് അമ്മായിയമ്മയെ അങ്ങ് നന്നായി ബോധിച്ചെന്ന് തോന്നുന്നല്ലോ... \"\"\" പറഞ്ഞ് കൊണ്ട് അവൻ ചുണ്ട് കോട്ടി കാണിച്ചു...

\"\"\" ആഹ്.. ഞങ്ങള് ഇപ്പൊ വലിയ കൂട്ടാ.. തല്ലുകൊള്ളികളോട് ഒന്നും ഞാൻ കൂട്ടില്ല... \"\"\" അവരും പുച്ഛത്തോടെ പറഞ്ഞതും അവൻ അവരെയൊന്ന് കൂർപ്പിച്ച് നോക്കി...

\"\"\" തല്ലുകൊള്ളി അമ്മയുടെ സച്ചിമോനാണ്.. ഞാനല്ല... \"\"\"

അവർ തലയുയർത്തി അവനെ നോക്കി.. അടുത്ത നിമിഷം അവരുടെ ചുണ്ടിലൊരു കുഞ്ഞിചിരി വിരിഞ്ഞു...

\"\"\" വിഷമമായോ അമ്മേടെ സിദ്ധൂട്ടന്..? \"\"\" വാത്സല്യത്തോടെ അവർ ആരാഞ്ഞു.. അവനൊന്നും മിണ്ടിയില്ല...

അവർ അതേ ചിരിയോടെ കഴിച്ച് കൊണ്ടിരുന്ന പാത്രത്തിൽ നിന്ന് ഒരു ഉരുള ചോറ് എടുത്ത് അവന് നേർക്ക് നീട്ടി.. അവൻ വേഗം അത് വാങ്ങി കഴിച്ചു.. ശേഷം ചിരിയോടെ അവരുടെ കവിളിൽ പിടിച്ച് വലിച്ച് ചിരിച്ചു.. അത്രയേ ഉണ്ടായിരുന്നുള്ളൂ ആ അമ്മയും മകനും തമ്മിലുള്ള പരിഭവം.. അവരുടെ മുന്നിൽ അവൻ എപ്പോഴും കുഞ്ഞാണ്.. അത് വർദ്ധനും അറിയാം...

പരസ്പരം എന്തൊക്കെയോ പറഞ്ഞ് ചിരിച്ച് സംസാരിക്കുന്ന സുഭദ്രയെയും സിദ്ധുവിനെയും കണ്ട് കൊണ്ടാണ് പൂർണി അടുക്കളയിൽ നിന്ന് ഇറങ്ങി വന്നത്.. തങ്ങളെ കാൺകെ അവളുടെ മുഖത്ത് സന്തോഷം നിറയുന്നത് അവൻ കണ്ടു...

\"\"\" അഹ്.. വാ, മോളെ.. ഇവിടെ വന്നിരിക്ക്... \"\"\"

സുഭദ്ര വിളിച്ചെങ്കിലും അവൾ ഇപ്പൊ വരാമെന്ന് പറഞ്ഞ് മുകളിലേക്ക് പോയി...

സിദ്ധു കഴിച്ച് എഴുന്നേറ്റയുടൻ ഫോൺ എടുത്ത് എസ്ഐ സതീഷിനെ വിളിച്ചു...

\"\"\" ഹലോ, സാർ... \"\"\" കോൾ എടുത്തപ്പോൾ തന്നെ അയാൾ പറഞ്ഞു...

\"\"\" എന്തായി?, സതീഷേ... \"\"\" അവൻ ഗൗരവത്തോടെ ചോദിച്ചു...

\"\"\" സാർ, ഈ പ്രണവ് എന്ന് പറയുന്നവന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കഴിഞ്ഞ വർഷം മാർച്ച്‌ ഇരുപത്തിമൂന്നാം തീയതി അൻപത് ലക്ഷം രൂപ ട്രാൻസ്ഫർ ആയിട്ടുണ്ട്.. നടന്നിട്ടുള്ള ട്രാൻസാക്ഷൻസിൽ എല്ലാം അത് മാത്രമാണ് വലിയ തുക.. എനിക്ക് തോന്നുന്നു ഒരു വർഷത്തോളമായി ഇവർ ആ കൊച്ചിനെ... \"\"\" ബാക്കി പറയാതെ അയാൾ നിർത്തി...

സിദ്ധു ഒന്ന് ആലോചിച്ചു.. ഒന്നിനും ഒരു വ്യക്തത കിട്ടാത്തത് പോലെ.. ഒരു വർഷമായി ആ തുക അവർക്ക് കിട്ടിയിട്ടെങ്കിൽ ഹാർട്ട്‌ ട്രാൻസ്‌പ്ലാന്റേഷനായി അവളെ ഡൽഹിയിൽ എത്തിക്കാൻ എന്തുകൊണ്ട് ഇത്രയും വൈകി..? അവന് ഒന്നും മനസ്സിലായില്ല...








തുടരും...................................








Tanvi 💕



അവന്റെ മാത്രം ഇമ...!! 💕 - 12

അവന്റെ മാത്രം ഇമ...!! 💕 - 12

5
954

സിദ്ധു ഫോൺ ചെയ്ത് കഴിഞ്ഞ് മുകളിലേക്ക് ചെല്ലുമ്പോൾ ആട്ടുതൊട്ടിലിൽ ഇരുന്ന് എന്തോ ആലോചനയിൽ ആയിരുന്നു പൂർണി.. നേരത്തെ കഴിച്ച് കൊണ്ടിരുന്നപ്പോൾ ഉള്ള സംഭവം ഓർക്കെ അവന്റെ ചുണ്ടിലൊരു കുഞ്ഞി ചിരി വിരിഞ്ഞു...\"\"\" ഹലോ.. എന്താണ് ഒരു ആലോചന? \"\"\" അവൻ അവളുടെ അടുത്ത് ചെന്നിരുന്ന് കൊണ്ട് അതേ ചിരിയോടെ തിരക്കി...\"\"\" ഒന്നുമില്ല, സാർ... \"\"\" അവൾ ചുണ്ടിൽ എങ്ങനെ ഒക്കെയോ ഒരു ചിരി വരുത്തി...\"\"\" മ്മ്മ്.. ശരി.. ആയിക്കോട്ടെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ ഇനിയെങ്കിലും ഒന്ന് അനുസരിക്കുമോ? \"\"\" അവൻ ആട്ടുതൊട്ടിലിലേക്ക് വലത് കാൽ കയറ്റി വച്ച് തിരിഞ്ഞ് അവൾക്ക് നേരെ ഇരുന്ന് ചോദിച്ചു...\"\"\" എന്താ?, സാർ... \"\"\" അവൾ അ