Aksharathalukal

പുതുമഴ

 പുതുമഴ
 --------- 
പുതുമഴയുടെ തുടിതാളം,
മൺതരിയുടെ ഉന്മാദം!
പുൽക്കൊടിയിൽ ചെറുതുള്ളികൾ
തിരിനീട്ടിയ പുളകങ്ങൾ;

വെന്തുരുകും സ്വപ്നത്തിനു
കുളിരേകിയ നിമിഷങ്ങൾ!
ചെറുവിത്തിൻ മുളപോലെ
തലനീട്ടാനുണരുമ്പോൾ;

വിള്ളലുകൾ വലകെട്ടിയ
പൊരിമണ്ണിൻ തേങ്ങലുകൾ,
ചീവീടുകൾ ശ്രുതി മീട്ടി
പാട്ടുകളായ്പ്പാടുമ്പോൾ;

മാനത്തെക്കോവിലതിൽ
മഴവില്ലു തിടമ്പേറ്റി,
വെൺമേഘപ്പെൺകൊടികൾ
നിറകാവടിയാടുമ്പോൾ; 

നിറഭേദം മറയാക്കി
പരിഹാസച്ചിരി പൂണ്ടൊരു മലയോന്തുകൾ, പകലിന്റെ
ചിതകണ്ടു രസിക്കുമ്പോൾ;


വെന്തുരുകിത്തളരുന്ന
മണ്ണിത്തിരി നനവിന്റെ,
ദാഹജലക്കുളിർ മോന്തി
ഹർഷാശ്രു പൊഴിക്കുമ്പോൾ;

പുതുമഴയുടെ ഗന്ധത്തിൽ
അനുഭൂതികളുണരുമ്പോൾ,
കുളിർമഴയായ് നീയണയു
കവിതകളേ കുളിരേകാൻ! 

          ________________







വാസുവോ, ഔസേപ്പോ?

വാസുവോ, ഔസേപ്പോ?

0
122

അപരിചിതങ്ങളാം ദേശമല്ല,ഗ്രാമത്തിനക്കരെ കേട്ടതല്ല;ചുറ്റും നിരക്കുന്ന എന്നയൽക്കാരുടെചിന്തയിലേക്കൊന്നു പോയിനോക്കാം!* * * * *ഉച്ചവെയിൽകൊണ്ടു ഞാൻ വഴിയേ നടക്കുമ്പോൾ;അയലത്തെ ഔസേപ്പു  പണിയുന്നു വെയിലത്ത്!അയലത്തെ വാസൂന്റെജാതിക്കു തടമിട്ടുവെയിലത്തു വേവുന്നൊ-രെൺപതിൻ വാർദ്ധക്യം!\"വെയിലിന്റെ ചൂടിന്നുകുറവുണ്ടോ ഔസേപ്പേ?\"കുശലം പറയുന്നപോലെഞാൻ ചോദിച്ചു .മുതലാളി വാസുവോഎന്നോടു ചൊല്ലുന്നു:\"ഔസേപ്പു കാരണംചൂടു കുറഞ്ഞു പോയ്.\" സാറങ്ങറിഞ്ഞില്ലേ,ചൂടു കുറയ്ക്കുവാൻഔസേപ്പു പ്രാർത്ഥിച്ചു പള്ളിയിൽ നേർച്ചയിട്ടു!നേർച്ചയായ