അവന്റെ മാത്രം ഇമ...!! 💕 - 12
സിദ്ധു ഫോൺ ചെയ്ത് കഴിഞ്ഞ് മുകളിലേക്ക് ചെല്ലുമ്പോൾ ആട്ടുതൊട്ടിലിൽ ഇരുന്ന് എന്തോ ആലോചനയിൽ ആയിരുന്നു പൂർണി.. നേരത്തെ കഴിച്ച് കൊണ്ടിരുന്നപ്പോൾ ഉള്ള സംഭവം ഓർക്കെ അവന്റെ ചുണ്ടിലൊരു കുഞ്ഞി ചിരി വിരിഞ്ഞു...
\"\"\" ഹലോ.. എന്താണ് ഒരു ആലോചന? \"\"\" അവൻ അവളുടെ അടുത്ത് ചെന്നിരുന്ന് കൊണ്ട് അതേ ചിരിയോടെ തിരക്കി...
\"\"\" ഒന്നുമില്ല, സാർ... \"\"\" അവൾ ചുണ്ടിൽ എങ്ങനെ ഒക്കെയോ ഒരു ചിരി വരുത്തി...
\"\"\" മ്മ്മ്.. ശരി.. ആയിക്കോട്ടെ.. ഞാൻ ഒരു കാര്യം പറഞ്ഞാൽ താൻ ഇനിയെങ്കിലും ഒന്ന് അനുസരിക്കുമോ? \"\"\" അവൻ ആട്ടുതൊട്ടിലിലേക്ക് വലത് കാൽ കയറ്റി വച്ച് തിരിഞ്ഞ് അവൾക്ക് നേരെ ഇരുന്ന് ചോദിച്ചു...
\"\"\" എന്താ?, സാർ... \"\"\" അവൾ അവനെ ചോദ്യഭാവത്തിൽ നോക്കി...
\"\"\" ദേ.. ഇത് തന്നെ.. ഈ സാർ വിളി.. കെട്ടാൻ പോകുന്ന ചെറുക്കനെ ആരെങ്കിലും സാറേന്ന് വിളിക്കുമോ? ഏഹ്..? \"\"\"
അവൾ തലതാഴ്ത്തി...
\"\"\" പറയടോ.. വിളിക്കുമോ? \"\"\" അവൻ തന്റെ ചോദ്യം ആവർത്തിച്ചു...
\"\"\" ഞാൻ... \"\"\" അവൾക്ക് എന്ത് മറുപടി പറയണമെന്ന് അറിയുമായിരുന്നില്ല...
\"\"\" ശരി.. തനിക്ക് അറിയില്ലെങ്കിൽ പറയണ്ട.. പക്ഷേ, ഇതിപ്പോ ഞാൻ വീണ്ടും പറയുന്നു.. എന്നെ ഇനി സാറേന്ന് വിളിക്കണ്ട.. പേര് വിളിക്കാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേറെന്തെങ്കിലും വിളിച്ചോളൂ.. ഇനിയിപ്പോ ചീത്ത വിളിച്ചാലും വേണ്ടില്ല.. താൻ ഒന്ന് ഈ സാർ വിളി നിർത്തിയാൽ മതി... \"\"\" അവൻ കുഞ്ഞൊരു കുറുമ്പോടെ പറഞ്ഞ് നിർത്തിയതും അവൾ അവനെ തലയുയർത്തി നോക്കി...
\"\"\" ചീത്ത വിളിച്ചാൽ സാറിന് വിഷമമാകില്ലേ..? \"\"\" അവൾ അമ്പരപ്പോടെ ചോദിക്കുന്നത് കേട്ട് സത്യത്തിൽ അവന് ചിരിയാണ് വന്നത്.. ഇങ്ങനെയൊരു പൊട്ടിപെണ്ണ്.. ചോദിക്കുന്നത് കേട്ടില്ലേ.. അവൻ അവളുടെ തലയിൽ ഒന്ന് കൊട്ടി...
\"\"\" അതിന് താൻ വിളിച്ചാൽ അല്ലേ..? \"\"\" അവൻ ചിരിയോടെ മറുചോദ്യം ഉന്നയിച്ചു...
അവളുടെ കണ്ണുകളൊന്ന് വിടർന്നു...
\"\"\" എന്താ ഇത്ര ഉറപ്പ്..? ഞാൻ എങ്ങാനും വിളിച്ചാലോ... \"\"\" അവളൊരുതരം കൗതുകത്തോടെയാണ് അത് ചോദിച്ചത്...
\"\"\" അതൊക്കെ എനിക്ക് ഉറപ്പാണ്... \"\"\" അവൻ പിന്നെയും ചിരിയോടെ പറഞ്ഞതും അവൾ നെറ്റിചുളിച്ചു...
\"\"\" അതെന്താണെന്നാ ഞാൻ ചോദിച്ചത്... \"\"\" ക്ഷമ നശിച്ചത് പോലെ അവൾ അവനെ കൂർപ്പിച്ച് നോക്കി...
\"\"\" അങ്ങനെ ഇപ്പൊ ചോദിച്ചാൽ.. എനിക്ക് ഒരു ഉത്തരമേയുള്ളൂ... \"\"\"
\"\"\" എന്ത് ഉത്തരം? \"\"\"
അവൻ ചിരിയോടെ നേരെ ഇരുന്ന് കൊണ്ട് അവളിൽ നിന്ന് നോട്ടം മാറ്റി...
\"\"\" താൻ പൂർണിമ വാസുദേവൻ ആയത് കൊണ്ട്!! \"\"\" അവൻ പുഞ്ചിരിയോടെ പറഞ്ഞ ശേഷം വീണ്ടും അവളെ നോക്കി...
\"\"\" കഴിഞ്ഞ രണ്ട് മൂന്ന് ദിവസത്തെ പരിചയം വച്ച് ഞാൻ ഒരു കാര്യം പറയാം.. താൻ ഒരു പാവമാണ്.. സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു പാവം പെണ്ണ്... \"\"\"
കുറച്ച് നേരം അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി ഇരുന്നു.. ശേഷം ഒരു നെടുവീർപ്പോടെ വിദൂരതയിലേക്ക് കണ്ണ് പായിച്ചു...
\"\"\" ഞാൻ അത്ര പാവമൊന്നുമല്ല.. എനിക്ക് വഴക്കിടാൻ ഒക്കെ അറിയാം.. അച്ഛൻ എന്നെ ഇടക്ക് വിളിക്കുമായിരുന്നു... \"\"\"
\"\"\" എന്ത്? \"\"\" അവളിൽ നിന്ന് ആദ്യമായി ഇത്തരത്തിൽ ഒരു സംസാരം ഉണ്ടായത് കൊണ്ട് തന്നെ അവൻ ആകാംക്ഷയോടെ ചോദിച്ചു...
\"\"\" വഴക്കാളിയെന്ന്... \"\"\" അവൾ പതിഞ്ഞ ശബ്ദത്തിൽ ഒന്ന് ചിരിച്ചു...
\"\"\" ആഹാ.. അപ്പൊ ആള് വഴക്കാളിയാണോ? \"\"\" അവൻ കളിയോടെ അവളുടെ തോളിൽ ഒന്ന് തട്ടി...
അവൾ അവനെ നോക്കി ചിരിച്ചു...
\"\"\" എടോ, ഞാനൊരു കാര്യം പറഞ്ഞാൽ താൻ സമ്മതിക്കുമോ? \"\"\" അവൻ ആവേശത്തോടെ ചോദിച്ചതും അവൾ അവനെ എന്താ എന്ന അർത്ഥത്തിൽ നോക്കി...
\"\"\" നമുക്ക് ഒന്ന് പുറത്തേക്ക് ഒക്കെ ഇറങ്ങിയാലോ..? ഞാൻ നാളെ തിരുവനന്തപുരത്തേക്ക് പോകും.. അതിന് മുൻപ് തനിക്ക് ഇവിടെയുള്ള സ്ഥലങ്ങൾ ഒക്കെ ഒന്ന് കാണിച്ച് തരാം.. എന്ത് പറയുന്നു? \"\"\"
അവൾ ഒന്നും മിണ്ടിയില്ല...
\"\"\" ഇതിന്റെ അകത്ത് തന്നെ ഇരുന്നാൽ താൻ ഇങ്ങനെ എപ്പോഴും ഗ്ലൂമി ആയി ഇരിക്കും.. അതുകൊണ്ട് വാ.. ചെന്ന് ഈ ഡ്രസ്സ് ഒക്കെ മാറി ഒന്ന് ഒരുങ്ങി സുന്ദരിയായിട്ട് വാ... \"\"\" പറയുന്നതിനൊപ്പം അവൻ അവളുടെ മുഖത്തേക്ക് വീണ് കിടക്കുന്ന മുടിയിഴകളെ ചെവിയ്ക്ക് പിന്നിലായി ഒതുക്കി വച്ചു...
അവൾ അവനെ തന്നെ നോക്കി.. വാത്സല്യമാണ് ആ മുഖത്ത്.. എന്തൊരു മനുഷ്യനാണ് ഇത്.. ആരാണെന്ന് പോലും അറിയാത്ത ഒരുവൾക്ക് അഭയം തന്നു.. അവളെ നാട്ടിൽ എത്തിച്ചു.. ഒടുവിൽ അച്ഛൻ മരിച്ച് എല്ലാവരും തള്ളി പറഞ്ഞപ്പോൾ അവളെ ഒപ്പം കൂട്ടി.. അവൾക്ക് അവനോട് വല്ലാത്ത ബഹുമാനം തോന്നി.. അതിലുപരി എന്തിനെന്ന് അറിയാത്തൊരു അഭിമാനവും...
\"\"\" ചെല്ലടോ... \"\"\" അവൻ ചിരിയോടെ വീണ്ടും പറഞ്ഞതും അവൾ മറുത്ത് ഒന്നും പറയാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് മുറിയിലേക്ക് പോയി...
അവൾ പോകുന്നതും നോക്കി ഒരു ചിരിയോടെ ഇരുന്നിട്ട് അവൻ എഴുന്നേറ്റ് തന്റെ മുറിയിലേക്ക് പോയി...
••••••
പൂർണി ഡ്രസ്സ് മാറി വന്നപ്പോഴേക്കും സിദ്ധുവും മുറിയിൽ നിന്ന് ഇറങ്ങി വന്നിരുന്നു.. അവളെ കണ്ട് അവൻ മുണ്ടൊന്ന് മടക്കി കുത്തിയിട്ട് അവളുടെ അടുത്തേക്ക് ചെന്നു.. ഒരു ചുവപ്പ് നിറത്തിലെ ചുരിദാർ ആയിരുന്നു അവളുടെ വേഷം...
\"\"\" തനിക്ക് ഈ പാവാടയും ഉടുപ്പുമൊന്നുമില്ലേ? \"\"\" അവൻ അവളുടെ കൈയ്യും പിടിച്ച് താഴേക്കുള്ള പടികൾ ഇറങ്ങുന്നതിനൊപ്പം ചോദിച്ചു...
\"\"\" എനിക്ക് ഇരുപത്തിമൂന്ന് വയസ്സുണ്ട്... \"\"\" അവൾ പറയുന്നത് കേട്ട് അവൻ അവളെ അതിന് എന്നൊരു ഭാവത്തിൽ തിരിഞ്ഞ് നോക്കി...
\"\"\" പതിനെട്ട് വയസ്സ് കഴിഞ്ഞ പെൺകുട്ടികളൊന്നും അങ്ങനെയുള്ള വേഷം ഇടാൻ പാടില്ലന്നാ വല്യച്ഛൻ പറഞ്ഞിട്ടുള്ളത്... \"\"\" അവൾ കാര്യമായി പറഞ്ഞ് നിർത്തിയതും അവൻ അവളെ അയ്യേ എന്ന ഭാവത്തിലാണ് നോക്കിയത്...
\"\"\" ആ കിളവന് ഇത് തന്നെയാണോ പണി? \"\"\" അവൻ അവജ്ഞയോടെ ചോദിച്ചതും പൂർണിയ്ക്ക് ചിരി വന്നു...
\"\"\" കിഴങ്ങൻ!! താൻ വാ.. നമുക്ക് കുറച്ച് ഡ്രസ്സ് എടുക്കാം.. എപ്പോഴും ഇങ്ങനെ ചുരിദാറും ഇട്ട് നടന്നാൽ ചൂടെടുക്കും... \"\"\" അവൻ അവളെയും കൂട്ടി വീടിനുള്ളിൽ നിന്ന് പുറത്തേക്ക് ഇറങ്ങി...
\"\"\" എങ്ങോട്ടാടാ? \"\"\" അവനെ കണ്ട് സുഭദ്ര തിരക്കി...
\"\"\" ഞങ്ങളൊന്ന് പുറത്ത് പോകുവാ, അമ്മേ.. ഇവൾക്ക് കുറച്ച് ഡ്രസ്സ് എടുത്ത് കൊടുക്കാം.. ഇരുപത്തിനാല് മണിക്കൂറും ഇതും ഇട്ട് നടക്കുന്നത് എങ്ങനെയാ?! \"\"\"
അവർ അവളെ നോക്കി ചിരിച്ചു...
\"\"\" പോയിട്ട് വാ.. ഇരുട്ടരുത്.. സൂക്ഷിച്ച് പോകണം... \"\"\" അവർ കരുതലോടെ പറഞ്ഞതും പൂർണി അവരെ നോക്കി പുഞ്ചിരിച്ചു...
സിദ്ധു അവളെയും കൂട്ടി ബൈക്കിന് അടുത്തേക്ക് നടന്നു.. അവൻ ബൈക്കിലേക്ക് കയറി വണ്ടി തിരിച്ച് നിർത്തിയിട്ട് അവളെ നോക്കി...
\"\"\" കയറ്... \"\"\" അവൻ ചിരിയോടെ പറഞ്ഞതും അവൾ അവന് പിന്നിലായി ബൈക്കിൽ കയറി ഇരുന്നു...
സുഭദ്രയെ നോക്കി ശരിയെന്ന പോലെ ഒന്ന് തലയാട്ടിയിട്ട് സിദ്ധു ബൈക്ക് മുന്നോട്ട് എടുത്തു...
അവൻ അവളുമായി നേരെ പോയത് ഒരു ടെക്സ്റ്റൈൽസിലേക്ക് ആയിരുന്നു.. അവൻ വണ്ടി നിർത്തിയതും പൂർണി ബൈക്കിൽ നിന്ന് ഇറങ്ങി.. പിന്നാലെ അവനും.. അവൾ ചുറ്റുമൊന്ന് നോക്കി.. ഒരുപാട് കടകളുണ്ട് അവിടെയൊക്കെ.. വീട്ടിൽ നിന്ന് ഒരുപാട് ദൂരമൊന്നും ഉണ്ടായിരുന്നില്ല അവിടേക്ക് എന്ന് അവൾ ഓർത്തു...
\"\"\" വാടോ... \"\"\" അവൻ അവളുടെ കൈയ്യും പിടിച്ച് അകത്തേക്ക് നടന്നു...
\"\"\" സിദ്ധു... \"\"\" അകത്തേക്ക് കയറിയതും ഒരു പെൺകുട്ടി അതും വിളിച്ച് അവന്റെ അടുത്തേക്ക് ചെന്നു...
\"\"\" അഹ്.. നീ ഇവിടെ ഉണ്ടായിരുന്നോ?! \"\"\" അവൻ ചിരിയോടെ തിരക്കിയതും ആ പെൺകുട്ടിയും തിരികെ അവനൊരു ചിരി സമ്മാനിച്ചു...
\"\"\" നീ എന്ന് വന്നു? അല്ല, ഇത്...? \"\"\" അവൾ പൂർണിയെ മനസ്സിലാകാതെ നോക്കി...
\"\"\" ഇത് പൂർണിമ.. ആരാണെന്ന് ചോദിച്ചാൽ എന്റെ പെണ്ണാണ്... \"\"\" അവനൊരു കള്ളചിരിയോടെ പറഞ്ഞിട്ട് പൂർണിയെ നോക്കി...
\"\"\" എടോ, ഇതെന്റെ ഫ്രണ്ടാണ്.. ലക്ഷ്യ... \"\"\" അവൻ പൂർണിയ്ക്ക് അവളെ പരിചയപ്പെടുത്തി കൊടുത്തു...
പൂർണി അവളെ നോക്കി ഒന്ന് ചിരിച്ചു.. ലക്ഷ്യ അമ്പരപ്പോടെ പൂർണിയേയും സിദ്ധുവിനെയും മാറി മാറി നോക്കി...
\"\"\" നീ..? എനിക്ക് അങ്ങോട്ട് മനസ്സിലായില്ല...? നിന്റെ കല്യാണമായോ? എന്നിട്ട് ഞങ്ങളൊന്നും അറിഞ്ഞില്ലല്ലോ..? \"\"\" അവൾ അന്തം വിട്ടാണ് അത്രയും ചോദിച്ചത്...
\"\"\" അതേ, എന്റെ കല്യാണമായി.. പക്ഷേ, ഇപ്പോഴല്ല.. ഒരു മൂന്ന് മാസം കഴിഞ്ഞേ ഉണ്ടാകു... \"\"\" അവൻ പൂർണിയെ ചേർത്ത് പിടിച്ച് കൊണ്ട് പറഞ്ഞു.. പൂർണി തല ചരിച്ച് അവന്റെ മുഖത്തേക്ക് നോക്കി...
\"\"\" ശെടാ.. ഇതൊക്കെ എപ്പൊ? \"\"\" ലക്ഷ്യ താടിയ്ക്ക് കൈ കൊടുത്ത് അവനെ നോക്കി ആരാഞ്ഞു...
\"\"\" അതൊക്കെ പിന്നെ പറയാം.. നീ ഇപ്പൊ ഇവൾക്ക് വീട്ടിൽ ഇടാൻ പറ്റിയ കുറച്ച് ഡ്രസ്സ് എടുക്ക്.. അത് കഴിഞ്ഞ് പുറത്ത് ഇടാൻ പറ്റിയതും... \"\"\"
\"\"\" ശരി.. ശരി.. വാ, പൂർണിമാ... \"\"\" ലക്ഷ്യ അവളെയും കൂട്ടി മുന്നോട്ട് നടന്നതും പൂർണി സിദ്ധുവിനെ തിരിഞ്ഞ് നോക്കി.. ആ കണ്ണുകളിലെ പ്രതീക്ഷ അവന് മനസ്സിലായി.. അവനൊരു ചിരിയോടെ അവർക്ക് പിന്നാലെ നടന്നതും അവളുടെ ചുണ്ടിലൊരു കുഞ്ഞിചിരി വിരിഞ്ഞു...
ഒരുപാട് ഡ്രസ്സുകൾ ലക്ഷ്യ അവൾക്ക് കാണിച്ച് കൊടുത്തെങ്കിലും ഇതുവരെ അതൊന്നും ഇട്ട് ശീലമില്ലാത്തത് കൊണ്ട് അവൾക്ക് എന്ത് ചെയ്യണമെന്ന് അറിയുമായിരുന്നില്ല.. പതിനെട്ടു വയസ്സിലോ മറ്റോ ആണ് സത്യത്തിൽ അവസാനമായി ഇതൊക്കെ ഉപയോഗിക്കുന്നത്.. അതിന് ശേഷം ആകെ ചുരിദാർ മാത്രമാണ് ഇടുമായിരുന്നത്.. അവൾ ദയനീയമായി സിദ്ധുവിനെ നോക്കി...
\"\"\" നീ ഒരു കാര്യം ചെയ്യ്, ലക്ഷ്യാ.. ആ മൂന്നും എടുക്ക്.. പിന്നെ, ദേ.. അതിൽ നിന്നും മൂന്നെണ്ണം എടുത്തോ... \"\"\" അവൻ തന്നെ സെലക്ട് ചെയ്ത് പറഞ്ഞതും അവൾ അവനെ വെറുതെയൊന്ന് നോക്കി...
അവൾക്ക് അച്ഛനെ ഓർമ്മ വന്നു.. ഇതുപോലെ തനിക്ക് ഡ്രസ്സ് സെലക്ട് ചെയ്ത് തരുമായിരുന്നത്.. ദേഹത്ത് വച്ച് നോക്കി \' ആഹാ.. അച്ഛന്റെ പൊന്നിന് ഇത് നന്നായി ചേരുന്നുണ്ടല്ലോ.. \' എന്ന് പറയുന്നത്.. വീട്ടിൽ പോയി കഴിഞ്ഞ് വാങ്ങിയ ഡ്രസ്സ് ഇട്ട് അച്ഛനെ കാണിക്കുമ്പോൾ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിക്കുന്നത്.. അവളുടെ കണ്ണ് നിറഞ്ഞു...
\"\"\" ഇനി പുറത്ത് ഇടുന്നത് കൂടി... \"\"\" ലക്ഷ്യയെ നോക്കി പറഞ്ഞിട്ട് തിരിഞ്ഞപ്പോഴാണ് സിദ്ധു അവളെ ശ്രദ്ധിച്ചത്.. വിങ്ങി കരയുന്ന അവളുടെ മുഖം കണ്ട് അവൻ ചുറ്റും ഒന്ന് നോക്കി.. ശേഷം അലിവോടെ അവളെ ചേർത്ത് പിടിച്ചു...
\"\"\" എന്താടോ? \"\"\" അവൻ അരുമയായി ചോദിച്ചതും അവൾ ഏങ്ങി കൊണ്ട് അവനെ നോക്കി...
\"\"\" അച്ഛൻ.. അച്ഛനെ ഓർത്തതാ... \"\"\" അവൻ അവളുടെ കവിളിൽ ഒന്ന് തട്ടി...
\"\"\" വിഷമിക്കല്ലേ.. താൻ വിഷമിച്ചാൽ അച്ഛനും വിഷമം ആകില്ലേ..? മ്മ്..? \"\"\" അവൻ അവളുടെ കണ്ണ് തുടച്ചു കൊടുത്തു...
\"\"\" വാ.. നമുക്ക് പുറത്ത് ഇടാൻ എന്തെങ്കിലും വാങ്ങാം... \"\"\" അവൻ അവളെ ചേർത്ത് പിടിച്ച് കൊണ്ട് തന്നെ മുന്നോട്ട് നടന്നു...
ലക്ഷ്യയുടെ അടുത്തേക്ക് തന്നെയാണ് അവൻ അവളുമായി നടന്നത്...
\"\"\" ചുരിദാറ് വേണോ അതോ..? \"\"\" അവൾ പൂർണിയെ നോക്കി ചോദിച്ചു...
\"\"\" പറയ്യ്.. എന്ത് വേണം? \"\"\" അവൻ ചിരിയോടെ അവളെ നോക്കി അന്വേഷിച്ചു...
\"\"\" എനിക്ക്.. എനിക്ക് സാരി വാങ്ങി തരുമോ? \"\"\" അവൾ അവനെ പ്രതീക്ഷയോടെ നോക്കി.. അവൻ ചിരിച്ചു...
\"\"\" എന്റെ ഭാഗത്തും തെറ്റുണ്ട്.. താൻ പറഞ്ഞ് തുടങ്ങിയപ്പോ ഞാൻ കരുതി വല്ല ജീൻസും ടോപ്പും ഒക്കെ പറയുമെന്ന്... \"\"\"
ലക്ഷ്യ അവരെ ചിരിയോടെ നോക്കി.. പൂർണി അവനെ നോക്കി കണ്ണ് കൂർപ്പിച്ചു...
\"\"\" ഇങ്ങനെ കൂർപ്പിക്കണ്ട, എന്റെ വഴക്കാളീ.. വാങ്ങി തരാം.. പോയി സാരി താടി... \"\"\" പൂർണിയുടെ മൂക്കിൽ പിടിച്ച് വലിച്ച് കൊണ്ട് പറഞ്ഞിട്ട് അവൻ ലക്ഷ്യയെ നോക്കി പറഞ്ഞു...
\"\"\" ഉവ്വേ... വായോ.... \"\"\" ലക്ഷ്യ മുന്നോട്ട് നടന്നു.. പിന്നാലെ അവരും...
മൂന്ന് സാരിയും രണ്ട് ചുരിദാറും അവൻ അവൾക്ക് സെലക്ട് ചെയ്ത് കൊടുത്തു.. ചില നേരം അവൾ അവനെ കൗതുകത്തോടെ നോക്കും.. ഒരച്ഛനെ പോലെ തോന്നി അവൾക്ക് അവന്റെ ഓരോ പ്രവൃത്തിയും കാണെ.. എന്നാൽ ചില നേരമുള്ള ചേർത്ത് പിടിക്കലിൽ മറ്റെന്തോ.. എന്റേത്.. എന്നൊരു ഭാവം.. അവളുടെ ചുണ്ടുകളിൽ സ്വയം അറിയാതെ തന്നെ ചെറുചിരി വിരിഞ്ഞു...
തുടരും..................................
Tanvi 💕
അവന്റെ മാത്രം ഇമ...!! 💕 - 13
പിറ്റേ ദിവസം ഉച്ചയോടെ സിദ്ധു തിരുവനന്തപുരത്തേക്ക് പോയി.. സുഭദ്രയോട് നന്നായി അടുത്തത് കൊണ്ട് പൂർണിയ്ക്ക് അവൻ പോകുന്നതിൽ വലിയ പ്രശ്നമൊന്നും തോന്നിയില്ല.. സത്യത്തിൽ ഓർമ്മ വച്ച കാലത്തിന് ശേഷം ആദ്യമായി ഒരാളെ അമ്മ എന്ന് വിളിക്കാൻ കിട്ടിയ സന്തോഷം അവളുടെ ഉള്ളിൽ അത്രയും വേദനകൾക്കിടയിലും ഉണ്ടായിരുന്നു...എന്നാൽ അങ്ങ് തിരുവനന്തപുരത്ത് നിൽക്കുമ്പോഴും പ്രണവിനെ ജയിലിൽ അടക്കാനുള്ള ഓരോ കാര്യങ്ങൾ ചെയ്ത് തീർക്കുന്ന തിരക്കിൽ ആയിരുന്നു സിദ്ധു.. ഇടക്ക് ഒരു ദിവസം അവൻ തൃശൂർക്ക് പോയിരുന്നു.. അത് കഴിഞ്ഞ് രണ്ട് ദിവസത്തിനുള്ളിൽ തന്നെ പ്രണവിനെ റിമാൻഡ് ചെയ്തു...ഇന്ന് രണ്ടാ