Aksharathalukal

ഭാമഭദ്രം....🩷

ക്ഷേത്രത്തിൽ നിന്ന് ഇറങ്ങിയിട്ടും അനന്തന്റെ മനസ്സ് നിറയെ ശ്രീയായിരുന്നു.....അവളുടെ വാലിട്ട് എഴുതിയ ആമ്പൽ മിഴികളും.......പാറിപ്പറന്നു കിടന്ന ഇടുപ്പ് വരെയുള്ള മുടിയിഴകളും........മൂക്കിൻ തുമ്പിലെ നീലക്കൽ മൂക്കുത്തിയും....... ആരെയും ആകർഷിക്കുന്ന ചിരിയും.........നെറ്റിയിലെ കുഞ്ഞി പൊട്ടും.....ഒക്കെക്കൂടി ഓർക്കവേ അവൾ ഒരു ദേവിയാണെന്ന് പോലും അവന് തോന്നി.......😍 അവളുടെ രൂപം ഒന്നുകൂടി മനസ്സിലേക്ക് ആവാഹിച്ച് അവനൊരു ഇളം പുഞ്ചിരിയോടെ മറ്റുള്ളവരോടൊപ്പം നടന്നു.....അവൻ്റെ ഭാവമാറ്റങ്ങൾ എല്ലാം തന്നെ ആദിയുടെയും അഖിയുടെയും ക്യാമറ കണ്ണുകൾ നന്നായി
ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.........😁😁

\" എന്താടാ ഒരു ചിരിയൊക്കെ....😳\"(ആദി)

സത്യത്തിൽ ആദിയുടെ പറച്ചിലാണ് അവനെ ബോധത്തിലേക്ക് കൊണ്ടുവന്നത്.......

\"  എന്ത്... ചിരിയോ.....🤨\"(അനന്തൻ)

ഉണ്ടായ ചമ്മലും ഞെട്ടലും ഒക്കെ മാറ്റിവെച്ച് അനന്തൻ അവനോട് ചോദിച്ചു......

\" ആഹ് അതെ.......എന്താ മോനെ പതിവില്ലാത്തതൊക്കെ കാണുന്നേ.......എന്നതാടാ എന്തുപറ്റി😁\"(അഖി)

\" അല്ല അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ എനിക്കെന്താ ചിരിച്ചൂടെ....😏\" (അനന്തൻ)

\" ഓഹ്...ചിരിച്ചോ ചിരിച്ചോ ഇവിടെനിന്ന് നേരം വെളുക്കും വരെ ചിരിച്ചോ ഒരു പ്രശ്നവുമില്ല......😁\"(ആദി)

\" അതെ എന്റെ കുട്ടി ഇവിടെനിന്ന് ചിരിച്ചോട്ടാ...... \"(അഖി)

ആദിയും അഖിയും അവനെ ഒന്ന് ആക്കി പറഞ്ഞിട്ട് രണ്ട് അടി മാറി മുന്നിലോട്ട് നടക്കാൻ തുടങ്ങി ഇല്ലെങ്കിൽ ഈ പറഞ്ഞതിന് അവൻ എന്ത് തരുമെന്ന് പറയാൻ പറ്റില്ല. 😁 എന്നാൽ നന്ദു ഇതിലൊന്നും ശ്രദ്ധിക്കാതെ അവരുടെ പിന്നിൽ നടന്നു വരുകയായിരുന്നു. അവളുടെ മനസ്സ് മുഴുവൻ കലങ്ങി മറിയുകയായിരുന്നു ആ നിമിഷം. എല്ലാവരുടെ മുന്നിലും കളിച്ചു ചിരിച്ചു നടക്കുമ്പോഴും അവൾ വെന്തു നീറുകയായിരുന്നു ബാംഗ്ലൂരിലെ ഒറ്റയ്ക്കുള്ള രണ്ടു വർഷത്തെ നരക ജീവിതം ഓർത്ത്.😔അവൾ ഒന്നും സംസാരിക്കാതെ നടക്കുന്നത് കണ്ടു അവര് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് മറ്റെന്തോ ആലോചിച്ചു നിറകണ്ണുകളോടെ നടന്നുവരുന്ന നന്ദുവിനെയാണ്.അവളുടെ നിറഞ്ഞ കണ്ണുകൾ കാണെ അവർ ഒരു നിമിഷം വിറങ്ങലിച്ചു പോയി എന്തുപറ്റി എന്നറിയാതെ......

" നന്ദു....."(അഖി)

അഖിയുടെ വിളി കേട്ടാണ് അവൾ ചിന്തകളിൽ നിന്നും ഉണർന്നു അവരെ നോക്കുന്നത്.....ഉടൻതന്നെ മുഖത്തൊരു കൃത്രിമ പുഞ്ചിരി വരുത്തി അവൾ അവരുടെ അടുത്തേക്ക് ചെന്നു.…....

"എന്താടാ എന്താ കണ്ണൊക്കെ നിറഞ്ഞിരിക്കുന്നെ......🙂"(ആദി)

 "എന്താ നന്ദു പറ്റിയെ വന്ന അന്നുമുതൽ ശ്രദ്ധിക്കുന്നുണ്ട് ഞങ്ങൾ ഇടയ്ക്ക് ഒറ്റയ്ക്കിരുന്ന് കരയുന്നത് എല്ലാം"(അനന്തൻ)

ഒന്നിനുമുകളിൽ ഒന്നായി വേവലാതിയുടെ ചോദ്യങ്ങൾ ചോദിക്കുന്ന തന്റെ ഏട്ടന്മാരെ കാണെ അവൾക്കുള്ളിൽ വല്ലാത്ത സന്തോഷം തോന്നി. അവരോട് പറയണൊ താൻ അനുഭവിച്ചതെല്ലാം തൻ്റെ ബാംഗ്ലൂരിലെ കനൽ ജീവിതം പറയണൊ അവരോട്.... വിശ്വസിച്ചേപ്പിച്ചവരിൽ നിന്ന് തനിക്ക് ഏറ്റ മുറിവുകൾ അവരോട് പറയണൊ എന്നെല്ലാം അവൾ ഒരു നിമിഷം ആലോചിച്ചു പിന്നെ ഒരു തീരുമാനത്തിലെത്തിനിന്നു വേണ്ട...! 
അവരൊന്നും അറിയേണ്ട തൻ്റെ സങ്കടങ്ങൾ എല്ലാം അവർ അറിയുകയാണെങ്കിൽ പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് അവൾക്ക് നന്നായി അറിയാമായിരുന്നു. ജീവനാണ് തന്നെ തന്റെ ഏട്ടന്മാർക്ക് അച്ഛനമ്മമാരെ കാളും ഒക്കെ തന്നെ മനസ്സിലാക്കിയതും അവരാണ്. തൻ്റെ ഓരോ ചലനങ്ങളും അവർക്ക് വ്യക്തമാണ്. ആരുടെ മുന്നിലും ഒന്നിനുവേണ്ടിയും തോറ്റു കൊടുക്കരുത് എന്ന് പറഞ്ഞാണ് അവർ തന്നെ ഇത്രനാളും 
വളർത്തിയത്. സ്നേഹിക്കുന്നവർ ജീവൻ ചോദിച്ചാലും കൊടുക്കും തന്റെ ഏട്ടന്മാർ. എന്നാൽ തങ്ങൾ പ്രാണനുതുല്യം സ്നേഹിക്കുന്ന കുഞ്ഞിപെങ്ങൾക്ക് ഏൽക്കേണ്ടിവന്ന ക്രൂരതകൾ അറിയുകയാണെങ്കിൽ തന്നെ വേദനിപ്പിച്ചവരുടെ ജീവൻ വരെ എടുക്കും കൊന്നുകളയും അവർ..🔥ഇതെല്ലാം മനസ്സിൽ ഓർത്തു അവൾ അവരോട് സംസാരിക്കാൻ തുടങ്ങി......

"എൻ്റെ ഏട്ടന്മാരെ ഞാൻ കരഞ്ഞൊന്നുമില്ലെന്നെ......അതൊക്കെ നിങ്ങൾക്ക് വെറുതെ തോന്നുന്നതാ പെട്ടെന്ന് അവിടുന്ന് ഫ്രണ്ട്സിനെ ഒക്കെ വിട്ട് വന്നതല്ലേ അപ്പോ അതൊക്കെ ഓർത്തു നടന്നതാ... അങ്ങനെ എന്തൊക്കെയോ ഓർത്തിട്ടാ പെട്ടെന്ന് കണ്ണ് നിറഞ്ഞെ അല്ലാതെ വേറൊന്നുമില്ല.....ബാ വേഗം നടക്ക് ഇല്ലെങ്കിൽ പിന്നെ സമയമൊക്കെ തെറ്റും..."(നന്ദു)

അവളുടെ വിക്കി വിക്കി ഉള്ള സംസാരം കേട്ടപ്പോളേ കാര്യമായ എന്തൊക്കെയോ പ്രശ്നങ്ങൾ അവളെ അലട്ടുന്നുണ്ടെന്ന് അവർക്ക് മനസ്സിലായി.അവൾ എന്നെങ്കിലും ഉള്ളുതുറന്ന് സംസാരിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട് അവർ പിന്നീട് ഒന്നും തന്നെ ചോദിക്കാതെ വീട്ടിലേക്ക് നടന്നു.എന്നാൽ നന്ദുവിന്റെ മനസ്സിൽ ആദ്യമായി തന്റെ ഏട്ടന്മാരോട് കള്ളം പറയേണ്ടി വന്ന സങ്കടമായിരുന്നു. താൻ നുണ പറയുകയാണെന്ന് അവർക്കു മനസ്സിലായിട്ടുണ്ടെന്ന് അവൾക്കറിയാമായിരുന്നു. ഇനി എന്തെങ്കിലും ചോദിച്ചാൽ അത് തനിക്ക് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് അറിഞ്ഞു കൊണ്ടാണ് അവർ പിന്നീട്
ഒന്നും ചോദിക്കാതെ നടക്കുന്നതെന്നും അവൾക്കറിയാം. ഭൂതകാലത്തിന്റെ സ്മരണകൾ തൽക്കാലം അവിടെ ഉപേക്ഷിച്ചിട്ട് അവൾ അവരോടൊപ്പം നടന്നു കുറച്ചുനേരത്തിന് ശേഷം അവർ വീട്ടിൽ  തിരിച്ചെത്തി.അപ്പോഴേക്കും അവർക്ക് കഴിക്കാനുള്ളതൊക്കെ എടുത്തുവെക്കുന്ന തിരക്കിലായിരുന്നു അമ്മമാർ.വീട്ടിൽ ചെന്ന് കയറിയ പാടെ അവർ കാണുന്നത് ഡൈനിങ് ടേബിളിൽ ഫുഡ് ഒക്കെ എടുത്തു വെക്കുന്നതാണ്.പിന്നെ ഒന്നും നോക്കിയില്ല ആദ്യം തന്നെ അഖിയും നന്ദുവും ടേബിളിൽ ഹാജരായി അവരുടെ ആക്രാന്തം കണ്ടു ചിരിച്ചുകൊണ്ട് അനന്തനും ആദിയും കൈ കഴുകി ടേബിളിൽ വന്നിരുന്നു......


" എപ്പോ വന്നു നാലും.....എന്താ ഇത്ര വൈകിയെ...."(സുമിത്ര)

" ഞങ്ങളിപ്പോൾ വന്നേയുള്ളൂ വല്യമ്മേ....."(അഖി)

" ഓ ന്റെ അമ്മേ കാര്യങ്ങളൊക്കെ പിന്നെ ചോദിക്കാം ഇപ്പോൾ കഴിക്കാൻ താ....."
(ആദി)

" ആ ഇപ്പോ തരാവേ....."(സുമിത്ര)

ഇപ്പൊ വിളമ്പിത്തരാന്നും പറഞ്ഞു സുമിയമ്മ അനന്തനും ആദിക്കും മാത്രം വിളമ്പിക്കൊടുത്തു......അത് കണ്ട് അകിയും നന്ദുവും വായും പൊളിച്ച് സുമിയമ്മയെ തന്നെ നോക്കിയിരുന്നു......

" അല്ല അമ്മേ ഞങ്ങൾക്ക് ഇല്ലേ....."
(അഖി&നന്ദു)

" ആദ്യം പോയി കൈ കഴുകിയിട്ട് വാ എന്നിട്ട് വിളമ്പി തരാം......"(സുമിയമ്മ)

" അത് കഴിച്ചിട്ട് കഴുകിയാ പോരെ.......😁"(നന്ദു)

" മര്യാദക്ക് പോയി കൈ കഴുകിയിട്ട് വന്ന ഫുഡ് തരും ഇല്ലെങ്കിൽ വൈകുന്നേരം വരെ ഇവിടെ ഇരുന്നാലും ഒന്നും നടക്കില്ല അതുകൊണ്ട് മക്കൾ ചെല്ല്.... സിംഗിന്റെ അവിടെ വരെ പോയി കഴുകിയിട്ട് വന്നാൽ പോരേ ......."(സുമിയമ്മ)

" ഹോ എന്തായാലും കൈ കഴുകണം അപ്പൊ കഴിച്ചിട്ട് കഴികിയാ പോരെ..." 


എന്നൊക്കെ സ്വയം പിറുപ്പിറുത്തുകൊണ്ട് നന്ദു കൈ കഴുകാൻ പോയി അവൾക്ക് പിന്നാലെ ചിരിച്ചുകൊണ്ട് അഖിലും.....പിന്നെ സമാധാനത്തോടെ ആഹാരം കഴിച്ചു അവർ അവരവരുടെ റൂമിലേക്ക് റെഡിയാകാനായി പോയി......അഖിലിന് ഇന്ന് ഹോസ്പിറ്റലിൽ ഒരു എമർജൻസി കേസ് ഉള്ളതുകൊണ്ട് അവൻ വേഗം തന്നെ റെഡിയായി അവന്റെ ബുള്ളറ്റും എടുത്ത് എല്ലാവരോടും യാത്ര പറഞ്ഞു ഹോസ്പിറ്റലിലേക്ക് പോയി.....


ഇനി നായികമാരേ ഒന്ന് നോക്കിയേച്ചും വരാം ബാ......😁😁


അവളുമാരിവിടെ വലിയ ഒരുക്കങ്ങൾ ഒന്നും നടത്തിയിട്ടില്ല അമ്പലത്തിൽ പോയ വേഷത്തിൽ തന്നെ പോകാം എന്ന് പറഞ്ഞു നിക്കുവാണ്........എല്ലാം സെറ്റ് ആക്കിയിട്ട് താഴെ ചെന്ന് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങാൻ നിൽക്കുമ്പോൾ ആണ് നന്ദുവിന്റെ കാര്യം ഓർമ്മ വന്നത് അവൾ എങ്ങനെ ആണ് വരുന്നത് എന്നൊന്നും അറിയത്തില്ലല്ലോ അതുകൊണ്ട് ഒന്ന് വിളിച്ചു നോക്കാം എന്നും പറഞ്ഞു ഫോണും പിടിച്ച് നിൽക്കുവാണ് ശ്രീ.......

" എടി നീയൊന്ന് വിളിച്ചു നോക്ക് അവളെ......"(ശിവ)

" വിളിക്കാം...."(ശ്രീ)

എന്നും പറഞ്ഞു വലിയ കാര്യത്തിൽ ഫോൺ ചെയ്യാൻ തുടങ്ങുമ്പോഴാണ് ആ നഗ്നസത്യം മനസ്സിലാക്കിയത് അവളുടെ നമ്പർ കയ്യിലില്ല....😁😁

" എടി നമ്പറില്ല....😔" (ശ്രീ)

" നീ വാങ്ങിയില്ലേ...."(പ്രിയ)

" ഇല്ല...."(ശ്രീ)

" ശ്ശോ ഇനി എന്ത് ചെയ്യും....."(ശിവ)

" എടി നിൻ്റെ ഫോണിൽ അവൾ അനന്തേട്ടനെ വിളിച്ച് നമ്പറില്ലേ അതിലൊന്ന് വിളിച്ചു നോക്ക്....."(ശിവ)

" അത് വേണോ...."(ശ്രീ)

" അതിനെന്താ വേറെ ഒന്നിനും അല്ലല്ലോ അവളുടെ കാര്യം അറിയാനല്ലേ വിളിക്കെടീ....."(ശിവ)

അവൾ വളരെ ലാഘവത്തോടെ പറഞ്ഞെങ്കിലും ശ്രീക്ക് അത് വേണോ വേണ്ടയോ എന്ന ചിന്തയായിരുന്നു.....അല്പം ഭയമോടെ ആണെങ്കിലും അവൾ വിളിക്കാമെന്ന് ഉറച്ചു.....കോൾ ചെയ്തു രണ്ടു റിങ്ങിൽ തന്നെ ഫോൺ അവിടെ അറ്റൻഡ് ചെയ്തു....😌😌

📞....ഹലോ (ശ്രീ)

📞........ഹലോ ആരാ (അനന്തൻ)

സംഭവം ആളെയൊക്കെ മനസ്സിലായെങ്കിലും അവൻ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ആരാണെന്ന് ചോദിച്ചു ......😁

📞.... ഭദ്രേട്ടാ ഇത് ഞാനാ നന്ദു ഇന്ന് പരിചയപ്പെടുത്തിയില്ലേ ശ്രീ... ശ്രീഭാമ
ഞാൻ വിളിച്ചത് നന്ദു അവളെ എങ്ങനെ വരുന്നത് എന്നറിയാനായിരുന്നു ഒറ്റയ്ക്കാണെങ്കിൽ ഞങ്ങൾ ആരെങ്കിലും കൂട്ടാൻ വരാം എന്നോർത്ത് വിളിച്ചതാ.....(ശ്രീ)

എന്നാൽ മറുപുറം അവൾ പറഞ്ഞതൊന്നും അവൻ കേട്ടിരുന്നില്ല അവൻ്റെ ഉള്ളനിറയെ ഭദ്രേട്ട എന്ന വിളിയായിരുന്നു......തന്നെ ആദ്യമായാണ് ഒരാൾ അങ്ങനെ വിളിക്കുന്നത്......അവൻ അങ്ങനെയൊക്കെ ചിന്തിച്ച് ഒന്നും സംസാരിക്കാതെ നിന്നു.....


📞.....ഹലോ ഏട്ടാ കേൾക്കുന്നുണ്ടോ...(ശ്രീ)

അവൾ അപ്പുറം നിന്ന് കാറി സംസാരിക്കുന്നത് കേട്ടോണ്ടാണ് അവൻ തിരിച്ച് ബോധത്തിലേക്ക് വന്നത്......

📞......ഹാ എന്താടോ താൻ എന്താ പറഞ്ഞേ....(അനന്തൻ)

📞.....ഏട്ടാ നന്ദു അവൾ എങ്ങനെയാ വരുന്നേ......(ശ്രീ)

ഇപ്രാവശ്യം ശബ്ദം ഇത്തിരി കടുപ്പിച്ചാണ് അവൾ സംസാരിച്ചത്.…....

📞......ഭാമ അവളെ ഞങ്ങൾ ആക്കിക്കോളാം.....(അനന്തൻ)

ഇത്തവണ അനന്തൻ പറഞ്ഞതൊന്നും ശ്രീയും കേട്ടിരുന്നില്ല അവിടെയും ആ വിളിയായിരുന്നു നിറഞ്ഞുനിന്നത് ഭാമ......
തന്നെ അബദ്ധത്തിൽ പോലും ആരും ഭാമ എന്ന് വിളിച്ചിട്ടില്ലെന്ന് ഓർത്ത് കൊണ്ട് അവൾ ചിന്തയിലാണ്ടു നിന്നു.അപ്പുറം കാൾ കട്ട് ആയതൊന്നും കുട്ടി അറിഞ്ഞിരുന്നില്ല.😌
ആ സമയം അവിടുത്തെ ഭഗവതിയുടെ ചൊടികളിൽ ഒരു പേര് മൊഴിഞ്ഞിരുന്നു
ഭദ്രൻ്റെ ഭാമ.....❤️


Ee part ithiri bore anenn ariyaa sry.... Nxt part set akkave.....

((തുടരും))


Written by
      Vaiga Baiju 🌼