ഭാഗം 19
ശിവ കൗർട്ടേഴ്‌സിൽ എത്തി.
അവൻ അവന്റെ റൂമിൽ പോയി ബാഗ് വെച്ചു.
\"ഡാ ശിവ... നിന്റെ മുഖത്ത് എന്താ കടന്നൽ കുത്തിയോ \" അരുൺ പറഞ്ഞു. ശിവയുടെ റൂംമെയിറ്റ് ആണ് അരുൺ. അരുൺ മാത്രമല്ല ചാക്കോ, അക്ബർ , ഇവരും.
\"ഏയ്...ഒന്നുമില്ല \"
അവൻ ഷർട്ട് പോലും മാറാതെ ബെഡിൽ കിടന്നു.
\"ഡാ മുത്തേ ...ഒരു ബീയർ എടുക്കട്ടെ \" അക്ബർ പറഞ്ഞു.
\"ഹമ്മ്...... വേണ്ട ഞാൻ ഇതൊക്കെ നിർത്തി\"
\"എന്താടാ പണ്ട് എപ്പോഴും കുടിക്കാൻ വിളിക്കുമ്പോൾ ചാടി കയറി ഒരു കുപ്പി മുഴുവൻ തീർക്കുമല്ലോ നീ \" ചാക്കോ പറഞ്ഞു . ശിവയുടെ നാട്ടുകാരനാണ് ചാക്കോ .
\"ഇനി മുതൽ ഞാൻ നന്നാവാൻ തീരുമാനിച്ചു \"
\"ഓഹ്....അതാണോ ദോണ്ടേ ഇവൻ ഒരിക്കൽ ഒരുത്തിക്ക് വേണ്ടി കുടിയും വലിയും നിർത്തി നല്ലവനായ ഉണ്ണിയാവാൻ നോക്കിയതാ അവസാനം അവൾ തേച്ചിട്ട് പോയപ്പോ കൂട്ടിന് ഈ ബീയർ മാത്രമേ ഉണ്ടായിരുന്നുള്ളൂ \" ചാക്കോ അരുണിനെ നോക്കി പറഞ്ഞു.
\"ഈ ശിവയ്ക്ക് വാക്ക് ഒന്നേ ഉള്ളു ഞാൻ ഇനി കുടിക്കില്ല ഈ ഇരിക്കുന്ന അക്കു ആണേ സത്യം \"
\"അള്ളാ.... അങ്ങനെ ഇപ്പോ ഞമ്മനെ പിടിച്ചു നീ സത്യം ഇടേണ്ട \"
\"ഓഹ് ..എന്നാ ചാക്കോ ആണേ.....\"
\"മതി നീ സത്യം ഒന്നും ഇടേണ്ട ഞങ്ങൾ വിശ്വസിച്ചു ജസ്റ്റ് ഒരു ടൈം പാസ്സ് പ്രണയം ആണോ മോനെ \"
\"അവളുടെ കഴുത്തിൽ മിന്ന് കെട്ടി നിങ്ങടെ മുന്നിൽ കൊണ്ട് നിർത്തും ഞാൻ മതിയോ \"
\"എടാ...നീ ഇത് വീട്ടിൽ പറഞ്ഞോ \"
\"പറഞ്ഞു... അവളുടെ കാര്യം പറഞ്ഞപ്പോൾ അമ്മയ്ക്ക് ഇഷ്ടമായി ഇനി അവളുടെ സമ്മതം കൂടി അറിയണം \"
____________________
അഭിയുടെ വീട്ടിൽ.
അഭി ടെറസ്സിൽ ഒറ്റയ്ക്ക് ഇരിക്കുന്നത് കണ്ട് അനികുട്ടൻ അടുത്തേക്ക് പോയി.
\"ഏട്ടാ എന്ത് ആലോചിച്ചു ഇരിക്കുവാ \"
\"ഞാൻ നിന്റെ കാര്യം ആലോചിച്ചതാ...\"
\"എന്റെ കാര്യം എന്ന് വച്ചാൽ \"
\"നിന്നെ ഗൾഫിൽ അയക്കുന്ന കാര്യം \"
\"ഏട്ടന്റെ കല്യാണം കഴിയാതെ ഞാൻ പോവില്ല \"
\"നീ ഇങ്ങനെ വാശി പിടിക്കല്ലേ \"
\"പിടിക്കും.... പണ്ടത്തെ പോലെ അല്ല ഈ അനികുട്ടന് ഏട്ടന്റെ കാര്യത്തിൽ ഇച്ചിരി വാശിയുണ്ടെന്ന് കൂട്ടിക്കോ \" അനികുട്ടൻ അഭിയേ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു.
________________________
അഭിയും ശിവയും ഓഫീസിലെത്തി.
തിരക്കോക്കെ കുറഞ്ഞപ്പോൾ അവർ വെറുതെ സംസാരിച്ചിരിക്കാൻ തുടങ്ങി.
ശിവ റൊമാന്റിക് മൂഡിൽ മുഴുവൻ സമയവും ചിരിച്ചു കൊണ്ടായിരുന്നു ഇരിപ്പ്. ഇത് കണ്ടിട്ട് അഭി ചോദിച്ചു.
\"ഡാ.... നീ എന്താ ഇങ്ങനെ \"
\"എങ്ങനെ \"
\"എന്താ....ആരോടെങ്കിലും പ്രേമം തുടങ്ങിയോ നിന്റെ നടപ്പ് കണ്ടിട്ട് ചോദിച്ചതാ \"
മീനാക്ഷി ഇതൊക്കെ കേൾക്കുന്നുണ്ടായിരുന്നു.
\"ഹമ്മ്....ശെരിയാ ഞാൻ ഒരാളെ സ്നേഹിക്കുന്നു പക്ഷേ അയാൾക്ക് ഇതൊന്നും അറിയില്ല .....അറിയാത്ത ഭാവം ആണ് എന്നും പറയാം \" ശിവ മീനാക്ഷിയെ നോക്കി. അവൾ പെട്ടന്ന് അവന്റെ നോട്ടം മാറ്റി.
\"ആരാടാ അത് \" അഭി ശിവയുടെ ചുമലിൽ കൈയ് വച്ചു കൊണ്ട് ചോദിച്ചു.
\"അയ്യടാ മോനെ അതിപ്പോ നീ അറിയണ്ട ഞാൻ പിന്നെ പറയാം \" ശിവ അവന്റെ ക്യാബിനിലേക്ക് പോവാൻ തുടങ്ങി.
അഭി ഓഫീസിന്റെ അറ്റത്തുള്ള മിനി ക്യാൻറ്റീനിലേക്ക് പോയി.
\"ചേച്ചി ഒരു കോഫി \"
\"കഴിക്കാൻ എന്താ വേണ്ടത് \"
\"ഒന്നും വേണ്ട \"
അപ്പോൾ മീനാക്ഷി ഫയലും നോക്കി കൊണ്ട് എവിടേക്കോ പോവുകയായിരുന്നു.
കോഫിയും കുടിച്ചു കഴിഞ്ഞു തിരികെ നടന്നപ്പോൾ അവർ തമ്മിൽ കണ്ടു.
\"ഒന്ന് നോക്കി നടക്ക് മീനാക്ഷി \"
\"സോറി ഞാൻ കണ്ടില്ല \"
\"അതിന് ഇവിടെ വന്നതിന് ശേഷം എപ്പോഴാ നീ എന്റെ മുഖത്ത് നോക്കിയിട്ടുള്ളത്.... \"
\"അഭി അത്....ഞാൻ കരുതി നിനക്ക് എന്നോട് വെറുപ്പായിരിക്കും എന്ന് \"
\"വെറുപ്പോ ....നിന്നോടൊ ....അന്ന് എനിക്ക് തെറ്റ്പറ്റി പിന്നീട് ആലോചിച്ചപ്പോൾ നിന്നോട് പറഞ്ഞത് അല്പം കൂടി പോയി എന്ന് തോന്നി പക്ഷേ പിന്നെയും നിന്നോട് അതൊക്കെ പറഞ്ഞു വേദനിപ്പിക്കേണ്ടേ എന്ന് കരുതി ഒന്നും മിണ്ടിയില്ല \"
\"അഭി... ഒരു കാര്യം പറഞ്ഞോട്ടേ \"
\"ഹമ്മ്....\"
\"നമ്മൾ നല്ല ഫ്രണ്ട്‌സ് ആയിരുന്നില്ലേ ഇനി അങ്ങോട്ടും അങ്ങനെ തന്നെ ആയിക്കൂടെ \"
അഭി മീനാക്ഷിയുടെ കയ്യിൽ പിടിച്ചു.
അകത്ത് ഓഫീസിൽ ഇരുന്ന ശിവ അഭിയെ നോക്കി പുറത്തേക്കിറങ്ങി.ശിവ അഭിയും മീനാക്ഷിയും സംസാരിച്ചു നിൽക്കുന്നത് കണ്ടു. അഭി മീനാക്ഷിയുടെ കയ്യിൽ പിടിക്കുന്നതും അവൻ കണ്ടു.
\"എന്നിട്ട് അന്ന് സ്നേഹിച്ച പെണ്കുട്ടി ഇപ്പോൾ കൂടെയുണ്ടോ \"
\"അത്....\"
അപ്പോൾ ശിവ അവിടേക്ക് വന്നു. ഇത് കണ്ട് അഭി കയ്യ് വലിച്ചു.
\"ഡാ....നിന്നെ ഞാൻ എവിടെയൊക്കെ നോക്കി നീ എന്റെ ചാർജർ കണ്ടോ ....അല്ല മീനാക്ഷി എന്താ ഇവിടെ നിങ്ങൾ തമ്മിൽ നേരത്തെ പരിചയമുണ്ടോ \"
\"ഞങ്ങൾ കോളേജിൽ ഒന്നിച്ചായിരുന്നു \"
\"എന്നിട്ടാണോ ആലുവ മണപ്പുറത്ത് വച്ചു കണ്ട പരിചയം പോലും കാണിക്കാതെ ഇത്രയും ദിവസം നിന്നത് \"
മീനാക്ഷി അവിടെ നിന്നും പോയി.
\"ഈ പെണ്ണുങ്ങൾ ഒക്കെ ഇങ്ങനെയാ എന്തെങ്കിലും സംസാരിച്ചു ഉത്തരം മുട്ടിയാൽ എല്ലാത്തിനും മ്മ്..മ്മ്...മ്മ് \"
ശിവ അത് ചിരിച്ചു കൊണ്ടാണ് പറഞ്ഞതെങ്കിലും അവന് അഭിയും മീനാക്ഷിയും തമ്മിൽ എന്തോ ഉണ്ടെന്ന് തോന്നി..
(തുടരും.....)