കൂട്ട് 10
\'ആദി... ഞാൻ.. \'
\'Just shut up.ഇനി ഇതും പറഞ്ഞ് എന്റെ മുന്നിലേക്ക് വരരുത്.. \'അതും പറഞ്ഞ് അവൻ അവിടെ നിന്നും പോയി.
എത്ര പിടിച്ചു വെച്ചിട്ടും അവളുടെ കണ്ണുകൾ അനുവാദമില്ലാതെ നിറഞ്ഞൊഴുകി.
==============================
അടക്കി വച്ചിരുന്ന എല്ലാ സങ്കടങ്ങളും വൈകുന്നേരം മിക്കു കിച്ചുവിന്റെ മുന്നിൽ കെട്ടഴിച്ചു വിട്ടു.
\'എന്നെ അവന് ഇഷ്ടമല്ല ഏട്ടാ... ഞാൻ വെറുമൊരു പൊട്ടി... \'അവൾ ഏങ്ങലടിച്ചു കൊണ്ട് പറഞ്ഞു.
\'എന്റെ മിക്കു... നീ ഒന്ന് സമാദാനപ്പെടൂ.. അവൻ നിന്നോട് ഇഷ്ടമില്ലെന്നു പറഞ്ഞില്ലാലോ... ചൂടായതല്ലേ ഉള്ളൂ... എനിക്ക് തോന്നുന്നത് അവന് നിന്നെ ഇഷ്ടമാണെന്ന് തന്നെയാണ്. അവന്റെ ഉള്ളിൽ അവൻ പാവപ്പെട്ടവൻ ആണെന്നും നീ പണക്കാരി ആണെന്നുമുള്ള ചിന്ത നല്ലപോലെ ഉണ്ട്. അതുകൊണ്ടാകാം അങ്ങനെ പ്രതികരിച്ചത്. \'
കിച്ചു എന്തൊക്കെയോ പറഞ്ഞു മിക്കുവിനെ സമാദാനപ്പെടുത്തി. അല്ലെങ്കിലും അവളുടെ ദേഷ്യവും സങ്കടവും അടക്കാൻ അവന് പ്രത്യേക കഴിവാണല്ലോ..
\'കിച്ചുവേട്ടാ... സത്യം പറ.. ഏട്ടൻ അല്ലേ ഇന്നലെ ആ അർജുന്റെ കൈ ഓടിച്ചത്..? \'മിക്കു ചോദിച്ചു.
\'ഒന്ന് പോയേടി... ഞാൻ ഒന്നും ചെയ്തില്ല. \'
\'കള്ളം പറയണ്ട ഏട്ടാ... \'
\'ഈഹ് ഈഹ് 😁നിനക്ക് മനസ്സിലായി അല്ലേ . \'
\'എന്നാലും ഏട്ടനെങ്ങനെ അവനെ പോലെ ഒരുത്തനെ..... ഇനി ഞാൻ അറിയാതെ വല്ല കരാട്ടെ ക്ലാസ്സിനും പോകുന്നുണ്ടോ? \'മിക്കു സംശയത്തോടെ അവനെ നോക്കി.
\'എടി... ഒരു ആണിനും അവന്റെ അമ്മേനെയോ പെങ്ങളെയോ അവന്റെ പെണ്ണിനെയോ തോട്ടവനിട്ടു രണ്ടെണ്ണം കൊടുക്കാൻ കരാട്ടെയും കളരിയുമൊന്നും അറിയണമെന്നില്ല... പിന്നെ ഞാൻ ഒറ്റക്കുമായിരുന്നില്ല., \'
\'ഏഹ് 🙄🙄🙄പിന്നാരാ കൂടെ ഉണ്ടായിരുന്നേ? \'അവൾ ചോദിച്ചു.
\'നിന്റെ ആദിയും ജോയലും. \'
\'അവരോ.. 😳😳😳😳\'മിക്കു ശരിക്കും ഞെട്ടി. അവളത് പ്രതീക്ഷിച്ചിരുന്നില്ല. കാരണം അവർ ഇതുവരെ ഒരു അടിക്കും പോകാത്തവർ ആയിരുന്നു.
\'ആഹ്. അവര് തന്നെ. ഇന്നലെ നീ പോയപ്പോൾ എനിക്കാ അർജുന്റെ കൈ ഓടിക്കണംന്ന് നല്ലോണം ഉണ്ടായിരുന്നു. അപ്പോഴാ ആദി വിളിച്ചത്. നീ ഇന്നലെ ജോബ് ഡീറ്റെയിൽസ് ആദിക്ക് മെസ്സേജ് അയച്ചപ്പോൾ കൂടെ എന്റെ നമ്പർ കൂടെ അയച്ചിരുന്നില്ലേ.... ആദി വിളിച്ചിട്ട് എന്നോട് പറഞ്ഞു എടുത്ത് ചാടി എന്തെങ്കിലും ചെയ്ത് നിനക്ക് പ്രശനം ഉണ്ടാക്കരുതെന്ന്. അവൻ തന്നെയാ അവസാനം പറഞ്ഞേ നമ്മൾ ആരാണെന്ന് അറിയിക്കാതെ അവന് പണി കൊടുക്കാമെന്നു. അങ്ങനെയായിരുന്നു നമ്മൾ മൂന്നും കൂടെ മുഖം മറച്ചുപോയി അവന്റെ കൈ ഓടിച്ചത്. വേറെ എവിടെയൊക്കെയോ അവന് തല്ലും കൊണ്ടിരുന്നു. \'
അത് കേട്ടതും മിക്കുവിന്റെ മുഖം വിടർന്നു.
\'അപ്പോൾ ആദിക്ക് എന്നോട് ഇഷ്ടമുണ്ടല്ലേ... \'
\'ആന്നെ... എനിക്കും അങ്ങനെ തന്നെയാ തോന്നുന്നേ. പ്രശ്നത്തിനൊന്നും അവൻ പോകാറില്ലെന്നല്ലേ നീ പറയാറുള്ളത് . അപ്പോൾ അവനായിട്ട് ആ അർജുനെ തല്ലാൻ ഇറങ്ങി തിരിക്കണമെങ്കിൽ നീ അവന് അത്ര സ്പെഷ്യൽ ആണെന്ന് വേണ്ടേ മനസ്സിലാക്കാൻ . \'
\'ഹോ.. ഇപ്പോഴാ ഒന്ന് സമാദാനമായത്. അവന്റെ കോംപ്ലക്സ് ഒക്കെ ഞാൻ മാറ്റി കൊടുക്കാം. \'
🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆
പിറ്റേന്ന് ഉച്ചക്ക് ശേഷം ലൈബ്രറിയിൽ...
റിച്ചി :\'എടി മിക്കു... നിനക്ക് എന്തെ വിഷമം ഒന്നുല്ലേ 🙄🙄🙄\'
സച്ചു:\'അതാ ഞാനും ചിന്തിക്കുന്നേ... ഇന്നലെ ഒന്നും സംഭവിക്കാത്ത പോലെ.. \'
മറിയാമ്മ :\'സംതിങ് ഫിഷി.. \'
\'ആദിക്ക് എന്നെ ഇഷ്ടമൊക്കെ തന്നെയാണ്. എന്തൊക്കെയോ പ്രശ്നങ്ങൾ കൊണ്ട് അവൻ തുറന്ന് പറയാത്തത് ആണ്. പിന്നെ ഞാൻ എന്തിന് വിഷമിക്കണം. \'മിക്കു എല്ലാവർക്കും മറുപടി കൊടുത്തു.
അവർക്ക് ഒന്നും മനസ്സിലായില്ല. അപ്പോഴേക്കും ജോയും ആദിയും അങ്ങോട്ട് വന്നു.
ആദി ഏതോ പുസ്തകം എടുക്കാൻ പോയി. മിക്കു പുറകെ തന്നെ വെച്ചു പിടിച്ചു.
\'ആദി.. \'
അവൻ തിരിഞ്ഞു നോക്കി.
\'എന്താ?? \'
\'അത് പിന്നെ... നീ ഇന്നലെ എന്നോട് ദേഷ്യപ്പെട്ടെങ്കിലും ഇഷ്ടമല്ലെന്നു പറഞ്ഞില്ലാലോ.. എനിക്ക് അറിയാം ആദി നിനക്ക് എന്നെ ഇഷ്ടമാണെന്ന്. നിന്റെ പ്രശ്നവും അറിയാം. ഇങ്ങനെ എന്നോട് ഉള്ളിൽ സ്നേഹവും വെച്ച് പുറമെ ദേഷ്യപ്പെടേണ്ട വല്ല കാര്യവും ഉണ്ടോ? \'അതും പറഞ്ഞ് മിക്കു അവനെ ഇറുക്കെ പുണർന്നു.
ആദി അവളെ പിടിച്ചു മാറ്റി. ദേഷ്യം കൊണ്ട് വിറച്ച അവൻ അവളുടെ കവിളിൽ നോക്കി ഒന്ന് പൊട്ടിച്ചു. അവൾ ആകെ തകർന്നു പോയി.
\'ബീഹെവ് യുവർസെൽഫ് . ഇഷ്ടമല്ലെന്ന് പറയാത്തതല്ലേ നിന്റെ പ്രശ്നം... എനിക്ക് നിന്നെ ഇഷ്ടമല്ല. ഇനി എന്റെ കണ്മുന്നിൽ കണ്ടുപോകരുത്. ഗെറ്റ് ലോസ്റ്റ്. \'അതും പറഞ്ഞ് അവൻ തിരിച്ചു നടന്നു.
മിക്കു കണ്ണീർ അമർത്തി തുടച്ചു.
\'ഒന്ന് നിന്നെ .. \'
ആദി തിരിഞ്ഞു എന്താ എന്നുള്ള ഭാവത്തിൽ നോക്കി.
\'നിങ്ങളെപ്പറ്റി എല്ലാം അറിഞ്ഞു കൊണ്ടാണ് ഞാൻ സ്നേഹിച്ചത്. ഇന്ന് നിങ്ങളുടെ പിറകെ വന്നത് നിങ്ങൾക്കും എന്നോട് തിരിച്ചു ഇഷ്ടമുണ്ടെന്നു കരുതിയായിരുന്നു. ഇപ്പോൾ മനസ്സിലായി നിങ്ങൾക്ക് അങ്ങനെ ഇല്ലെന്ന്. സെൽഫ് റെസ്‌പെക്ട് മറന്ന് കൊണ്ട് നിങ്ങളുടെ പിറകെ നടക്കാൻ എനിക്ക് താല്പര്യം ഇല്ല. അതുകൊണ്ട് തന്നെ നിങ്ങളെ ശല്യം ചെയ്യാൻ ഇനി ഞാൻ വരില്ല. \'അവളുടെ വാക്കുകൾ ദൃഢമായിരുന്നു. അവൾ അതും പറഞ്ഞ് അവിടെ നിന്നും പോയി.
അവന്റെ മുന്നിൽ നിന്ന് കരയാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു . ആദിക്ക് അവളെ തല്ലിയതിൽ നല്ല കുറ്റബോധം തോന്നി. എന്തൊക്കെ പറഞ്ഞാലും തല്ലരുതായിരുന്നു. അവന് നല്ല കുറ്റബോധം ഉണ്ടെന്ന് എല്ലാവർക്കും മനസ്സിലായിരുന്നു. അതുകൊണ്ട് തന്നെ അവനെ കുറ്റപ്പെടുത്തി വേദനിപ്പിക്കാൻ ആർക്കും തോന്നിയില്ല. അവൻ കുറേ തവണ അവളോട് മാപ്പ് പറയാൻ ശ്രമിച്ചു. അങ്ങനെ ഒരാളെ അവിടെ ഇല്ലെന്ന മട്ടിലായിരുന്നു മിക്കു. അടിച്ചതിന്റെ കുറ്റബോധം മാത്രമേ ആദിക്കുള്ളു എന്ന് മിക്കുവിനും മറ്റുള്ളവർക്കും ഒരേപോലെ ഉറപ്പായിരുന്നു.
💞💞💞💞💞💞💞💞💞💞💞💞
ദിവസങ്ങൾക്കു ശേഷം. ഉച്ചക്ക് ശേഷം ലൈബ്രറിയിലേക്ക് പോകുകയായിരുന്നു മിക്കുവും സച്ചുവും മറിയാമ്മയും റിച്ചിയും. അപ്പോൾ ഡേവിഡ് അതുവഴി വന്നു. അവനെ കാണാത്തപോലെ അവർ നടന്നു.
\'അശ്‌മിക \'അവൻ വിളിച്ചു.
\'എന്താ \'
\'നീ എന്നെ അന്ന് റിജെക്ട് ചെയ്തപ്പോൾ ഈ കോളേജിൽ എനിക്ക് ഉണ്ടായിരുന്ന വില കുറേ ഇടിഞ്ഞു. അതെങ്ങനെയാ എല്ലാവരും ആഘോഷമാക്കീലെ കുറേ. ഇപ്പോൾ എനിക്ക് നല്ല സമാദാനമുണ്ടെടി... ഇപ്പോൾ ഈ ക്യാമ്പസ്സിന്റെ ചർച്ചാവിഷയം നീ അല്ലേ... ആ ആദിത്ത് നിന്നെ തല്ലിയെന്നു കേട്ടല്ലോ... \'അവൻ പരിഹാസത്തോടെ ചോദിച്ചു.
മിക്കുവിന് ദേഷ്യം ഇരച്ചു കയറി. ബാക്കി ഉള്ളവർ അവളെ പിടിച്ചു വലിച്ചു ലൈബ്രറിയിലേക്ക് പോയി. അവളോട് ആരും ഒന്നും മിണ്ടാൻ പോയില്ല. അവൾക്ക് ദേഷ്യവും സങ്കടവും നല്ലോണം ഉണ്ടെന്നു അവർക്ക് മനസ്സിലായി.
കുറച്ചു കഴിഞ്ഞപ്പോൾ ആദിയും ജോയും വന്നു. മിക്കുവിനോട് സംസാരിക്കാൻ ആദി അടുത്ത് പോയി ഇരുന്നു. അവൾ ഫോണും എടുത്ത് എണീറ്റു പുറത്തേക്ക് പോകാൻ ഒരുങ്ങി. നടന്നു തുടങ്ങിയ അവളെ ആദി കയ്യിൽ പിടിച്ചു നിർത്തി.
\'മിക്കു... നിന്നോട് എത്രയായി ഞാൻ മിണ്ടാൻ ശ്രമിക്കുന്നു.. ഞാൻ അന്ന് ചെയ്തത് തെറ്റാണ്. സോറി. നിന്നെ എന്തിന്റെ പേരിലായാലും ഞാൻ തല്ലരുതായിരുന്നു. \'
\'ആദിത്ത്... എന്റെ കയ്യിൽ നിന്ന് വിട്.. \'മിക്കു ജ്വലിക്കുന്ന കണ്ണുകളോടെ അവനെ നോക്കി പറഞ്ഞു. ആദി പെട്ടന്ന് അവളുടെ കൈ വിട്ടു.
\'എന്നെ കുറച്ചു നേരത്തേക്ക് ഒറ്റക്ക് വിട്ടേക്ക്. \'ബാക്കി ഉള്ളവരോടായി പറഞ്ഞ് അവൾ പുറത്തേക്ക് പോയി. ദേഷ്യം വന്നാൽ അവളെ ഒറ്റക്ക് വിടുന്നതാ നല്ലത് എന്ന് അറിയുന്ന അവർ ആരും മിക്കുവിന്റെ പിറകെ പോയില്ല. അവിടുന്ന് ഇറങ്ങിയതും അടക്കിവെച്ചിരുന്ന സങ്കടമെല്ലാം കണ്ണീരായി കുത്തി ഒഴുകി. അവൾ ലക്ഷ്യമില്ലാതെ എങ്ങോട്ടൊക്കെയോ നടന്നു.
അവൾ ബോധമില്ലാതെ നടന്നെത്തിയത് ഓഫീസ് ബിൽഡിങ്ങിലുള്ള കുറേ ഉപയോഗിക്കാത്ത മുറികളുള്ള ഒരു ഭാഗത്തേക്ക് ആയിരുന്നു. പഴയ ബെഞ്ചും ഡെസ്കുമൊക്കെ സൂക്ഷിക്കൽ അവിടെ ആയിരുന്നു. അതിന്റെ അറ്റത്തു എത്തിയപ്പോൾ മിക്കു കുറേ നേരം അവിടെ നിന്ന് കരഞ്ഞു. കുറച്ചു കഴിഞ്ഞ് അവൾ കണ്ണീർ തുടച്ചു കൊണ്ട് തിരിച്ചു നടക്കാൻ തുടങ്ങി.
മൂന്ന് മുറി മുന്നിലെ വാതിൽ തുറക്കപ്പെട്ടു. അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ട് മിക്കു തറഞ്ഞു നിന്നു. ആദ്യം ഒരു വഷളൻ ചിരിയോടെ ഷർട്ടിന്റെ മുകളിലെ കുടുക്കും ഇട്ടു കൊണ്ട് അർജുൻ ഇറങ്ങി. പിറകിൽ അവന്റെ ഗാങ്ങും. പുറകിലായിരുന്നതു കൊണ്ട് മിക്കുവിനെ അവർ ശ്രദിച്ചില്ല. അവർ അവിടുന്ന് പോയതിനു ശേഷം അവൾ ആ മുറിയുടെ മുന്നിലെത്തി. ആരുടെയോ ഞരക്കം കേട്ട് അവൾ രണ്ടും കല്പിച്ചു ഉള്ളിലേക്ക് കയറി നോക്കി. അവൾ ആകെ വല്ലാതായി.
\'അതിഥി... \'അവൾ അറിയാതെ പറഞ്ഞ് പോയി.
അവിടെ എന്താ നടന്നിട്ടുണ്ടാവുക എന്ന് മനസ്സിലാക്കാൻ അവൾക്ക് അതികം സമയം വേണ്ടി വന്നില്ല.അവൾ ഫോൺ എടുത്ത് പെട്ടന്ന് തന്നെ റിച്ചിയെ വിളിച്ചു. അവർ ആറുപേരും ചേർന്ന് അതിഥിയെ മിക്കുവിന്റെ അച്ഛന്റെ ആശുപത്രിയിൽ എത്തിച്ചു.
മിക്കു പോലീസിനോട് അർജുനും ഗാങിനും എതിരെ മൊഴി കൊടുത്തു. അതിഥിയുടെ അച്ഛനും അമ്മയും നാട്ടിൽ നിന്നും എത്തും വരെ അവളെ ഒരു ചേച്ചിയുടെ സ്ഥാനത്തു നിന്നും നോക്കി. അവർ വന്നു കഴിഞ്ഞും മിക്കു ഇടക്ക് ഇടക്ക് അതിഥിയെ കാണാൻ പോകുകയും അവൾക്കും മാതാപിതാക്കൾക്കും ധൈര്യം നൽകുകയും ചെയ്തു. അതിഥിയെ പഴയ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഒരു സൈക്കോളജിസ്റിനെ മിക്കു തന്നെ ഏർപ്പാട് ആക്കിയിരുന്നു.
💞💞💞💞💞💞💞💞💞💞💞💞💞💞
ആദിയുടെ വീട്ടിൽ പോയതായിരുന്നു ജോ.
\'ഡാ.. നീ എന്തെ മിക്കുവിന്റെ കാര്യത്തിൽ ഒന്നും എന്നോട് ചോദിക്കുവോ പറയുകയോ ചെയ്യാതിരുന്നേ? \' ആദി ചോദിച്ചു.
\'നിന്റെ ഉള്ളിലെ കാര്യങ്ങൾ നീ ആയിത്തന്നെ പറയും എന്ന് തോന്നി. അതാ ചോദിക്കാഞ്ഞെ....ഇതുവരെ അങ്ങനെ ആയിരുന്നല്ലോ.. ആദി... മിക്കു ശരിക്കും നല്ല പെണ്ണല്ലേ.... അവളുടെ സ്നേഹം എനിക്കെന്തോ നീ കരുതും പോലെ പണക്കാരി പെണ്ണിന്റെ എടുത്ത് ചാട്ടമായ് തോന്നുന്നില്ല.നീ എന്തിനാ അവളോട് ഇത്ര വെറുപ്പ് കാണിക്കുന്നത്. അന്ന് ലൈബ്രറിയിൽ നിന്ന് സോറി പറഞ്ഞതിൽ പിന്നെ നീ അവളോട് ഒന്ന് മിണ്ടാൻ പോലും ശ്രമിച്ചില്ലലോ .... നിനക്ക് അത്രക്ക് വെറുപ്പാണോ അവളോട്... അവൾ നിന്നോട് എന്ത് ചെയ്തിട്ടാണ് നീ ഇത്ര ഇഷ്ടക്കേട് കാണിക്കുന്നത്? \'
(തുടരും )
💞💞💞💞💞💞💞💞💞💞
ബാക്കി പിന്നെ ... തെറ്റുകൾ ഉണ്ടങ്കിൽ ക്ഷമിക്കുക.
കൂട്ട് 11
\'നിന്റെ ഉള്ളിലെ കാര്യങ്ങൾ നീ ആയിത്തന്നെ പറയും എന്ന് തോന്നി. അതാ ചോദിക്കാഞ്ഞെ....ഇതുവരെ അങ്ങനെ ആയിരുന്നല്ലോ.ആദി... മിക്കു ശരിക്കും നല്ല പെണ്ണല്ലേ.... അവളുടെ സ്നേഹം എനിക്കെന്തോ നീ കരുതും പോലെ പണക്കാരി പെണ്ണിന്റെ എടുത്ത് ചാട്ടമായ് തോന്നുന്നില്ല.നീ എന്തിനാ അവളോട് ഇത്ര വെറുപ്പ് കാണിക്കുന്നത്. അന്ന് ലൈബ്രറിയിൽ നിന്ന് സോറി പറഞ്ഞതിൽ പിന്നെ നീ അവളോട് ഒന്ന് മിണ്ടാൻ പോലും ശ്രമിച്ചില്ലലോ .... നിനക്ക് അത്രക്ക് വെറുപ്പാണോ അവളോട്... അവൾ നിന്നോട് എന്ത് ചെയ്തിട്ടാണ് നീ ഇത്ര ഇഷ്ടക്കേട് കാണിക്കുന്നത്? \'\'അവളോടുള്ള ഇഷ്ടക്കേട് കൊണ്ടല്ല. ഇഷ്ടക്കൂടുതൽ കൊണ്ടാണ് ഞാൻ അവളോട് അങ്