Aksharathalukal

തലതെറിച്ചവൻ

അപ്പന്റെ,,, അമ്മയുടെ ഏക മകനായിരുന്നു ഞാൻ....

 ഒരു പ്രാരാബ്ദവും അറിയാതെയാണ് ഞാൻ വളർന്നത്.

അത്യാവശ്യം പണമുള്ള ഒരു കുടുംബത്തിലാണ് അന്ന് ഞാൻ ജനിച്ചത്....

എന്റെ അപ്പന് ഒരാൺകുട്ടി വേണമെന്നായിരുന്നു ആഗ്രഹം.
അപ്പന്റെ ആഗ്രഹം പോലെ 
ഞാൻ ജനിച്ചു.
 
ജനിച്ച അന്നുമുതൽ എന്റെ ആരോഗ്യസ്ഥിതി വളരെയധികം  മോശമായിരുന്നു.....

 എന്നെ എന്റെ അപ്പന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ  'ഒരു പേപ്പർ തുണ്ടിന്റെ അത്രയും കനം മാത്രമേ ' എനിക്ക് ഉണ്ടായിരുന്നുള്ളൂ.
 
എന്റെ അപ്പനും അമ്മയും
 അന്ന് കയറിയിറങ്ങാത്ത ആശുപത്രികളില്ലാ...
എന്നെ കൊണ്ടുപോകാത്ത പള്ളികളില്ലാ...

 എനിക്ക് വേണ്ടി എത്ര രൂപാ,
 മുടക്കുവാനും അവർ തയ്യാറായിരുന്നു.

 എന്റെ മൂന്നാം വയസ്സു മുതൽ..
 എന്റെ അപ്പൂപ്പന്റെ കയ്യിൽ തൂങ്ങി പുറത്തൊക്കെ പോകുമായിരുന്നു....
 
എന്നെ ഒരുക്കുന്നതും,,കുളിപ്പിക്കുന്നതും, എന്റെ അപ്പൂപ്പനും, അമ്മാമയുമായിരുന്നു..
 
എട്ടാം ക്ലാസ് വരെ  നന്നായി പഠിക്കുന്ന  കുട്ടിയായിരുന്നു ഞാൻ. 
        
           എല്ലാവർക്കും.... 
           എന്നെ വളരെ കാര്യമാണ്.  
            കൂട്ടുകാർക്കിടയിലും  ,
             അധ്യാപകർക്കിടയിലും നല്ലൊരു                 
             സ്ഥാനം അന്നെനിക്കുണ്ടായിരുന്നു... 
             
   എനിക്ക് വളരെ ചെറുപ്പം മുതലേ ഇംഗ്ലീഷ് റാപ്പ് ,കേൾക്കാൻ ഇഷ്ടമായിരുന്നു..    
          

 അതുകൊണ്ടുതന്നെ,,
 അന്ന്  ഒക്കെ എനിക്ക് ഇംഗ്ലീഷ് പറയുന്നതും ഇഷ്ടമായിരുന്നു.
 
 
ഞാൻ കൂട്ടുകാർക്കിടയിലായി 
 
പിന്നെ പിന്നെ ഓരോ ദിവസവും..

  വീട്ടിൽ പറയാതെ കൂട്ടുകാരുമായി
     ക്ലാസ് കട്ട് ചെയ്ത്   പുറത്തു പോകുകയും..  
  പുഴയായ പുഴയെല്ലാം,,, 
     കളിച്ച് നടക്കുവാനും തുടങ്ങി...  
 
പിന്നീട് എന്റെ ജീവിതത്തിലോട്ട്..
 ഒരു എട്ടാം ക്ലാസ് കഴിഞ്ഞതോടെ...... ദുശീലങ്ങളും 
                  കടന്നു വന്നു...

  എന്റെ ജീവിതത്തിൽ എനിക്ക് എല്ലാം ഉണ്ടെങ്കിലും. 
  
എന്റെ ബാല്യത്തിൽ ഞാൻ ഒരുപാട് കാഴ്ചകൾ കണ്ടിട്ടുണ്ട്.
 എന്റെ അപ്പൻ മദ്യപിച്ചു വരുന്നതും  അമ്മയുമായി വഴക്കിടുന്നതു.  
അന്ന് എനിക്ക് മദ്യത്തോട് വെറുപ്പായിരുന്നു.

 
 കൂട്ടുകൂടി നടന്നപ്പോൾ എന്റെ ചിന്തകളൊക്കെ മാറി.. മറിഞ്ഞു...
 
ഒരു ദിവസം..... 
ഞാൻ കൂട്ടുകാരുമായി  മദ്യപിക്കുകയുണ്ടായി. 

അന്ന് ആദ്യമായി.., 
            എന്റെ ജീവിതത്തിൽ ഞാൻ മദ്യപിച്ചു.

 ബോധമില്ലാതെ , ഞാൻ വീട്ടിലെത്തിയപ്പോൾ.
          
അപ്പന്റെ കയ്യിന്നു ഒരുപാട് അടി കിട്ടി.  
 
പിറ്റേന്ന് ഞാൻ പനിപിടിച്ചുകിടന്നു. 

ഇനി ചെയ്യില്ലെന്ന് അപ്പനോടും,അമ്മയോടും പറഞ്ഞു..
 
കുറച്ചുനാൾ കഴിഞ്ഞു......

 ഞാൻ....
 കൂട്ടുകാരുമായി പുറത്തുപോകുന്നത് പതിവായി....
 
 കൂട്ടുകൂടി മദ്യപിക്കുക, കൂട്ടുകൂടി നടക്കുക
ഇതൊക്കെ  എന്റെ ജീവിതത്തിൽ ഒരു ഭാഗമായിമാറി..

 ഓരോ ദിവസം കഴിയുംതോറും..
  ഞാൻ നശിച്ചുകൊണ്ടിരുന്നു...

പിന്നീട് പത്താം ക്ലാസ് കഴിഞ്ഞതോടെ മൊത്തത്തിൽ എന്റെ ജീവിതം മാറിമറിഞ്ഞു.

ഞാൻ വീണ്ടും വീണ്ടും നശിക്കാൻ തുടങ്ങി..

എന്നെക്കാൾ മുതിർന്നവരുമായി കൂട്ടുകൂടി....

 വീട്ടിലേക്ക് എന്നെ...
  കാണാതെ ആകുമ്പോൾ..
  അമ്മച്ചി  തിരിക്കി വരാൻ തുടങ്ങി. 


അന്നൊക്കെ അമ്മച്ചിയെ ഞാൻ ആട്ടിയോടിക്കു. 
      എന്താണെന്ന്  പോലും ചോദിക്കില്ലായിരുന്നു.
         
അന്ന് ഞാൻ പ്രാധാന്യം നൽകിയിരുന്നത് സുഹൃത്തുക്കൾക്ക് മാത്രമാണ്‌.

         എന്റെ ജീവിതത്തിൽ പിന്നീട് നഷ്ടങ്ങൾ      മാത്രമായി...

ഞാൻ സ്നേഹിച്ചിരുന്ന ഓരോരുത്തരും എന്നെ തനിച്ചാക്കിപ്പോയി... 

ഞാൻ എന്റെ അമ്മയെക്കാൾ ഏറെ സ്നേഹിച്ചിരുന്നത് എന്റെ അമ്മാമയെയാണ്. 

 വയ്യാണ്ടായികിടന്ന അമ്മാമയ്ക്ക്..
ആഹാരം കൊടുത്തതും,, 
            കുളിപ്പിച്ചതും 
                        അമ്മാമയുടെ കാര്യങ്ങളൊക്കെ 
                                  നോക്കിയിരുന്നത് 
                                                ഞാനായിരുന്നു. 
              
 അമ്മാമ എനിക്ക് എന്റെ..
 അമ്മയും പെങ്ങളും എല്ലാമായിരുന്നു...

 എനിക്ക് വേറെ സഹോദരങ്ങളൊന്നും ഇല്ലാത്തതുകൊണ്ട് 
 ഞാൻ ചെലവഴിച്ചിരുന്നതും, 
 കിടക്കുന്നതു അമ്മയ്‌ക്കൊപ്പംമായിരുന്നു..  

 അമ്മാമയില്ലാതെ എനിക്ക് പറ്റില്ലാതായി 

മാനസികമായി ഞാൻ തളർന്നു.
 
അമ്മാമയെ അടക്കിയിരിക്കുന്ന അടുത്തുച്ചെന്നു..
   അമ്മമായ്ക്കരികിലിരിക്കും...

 പൊട്ടി പൊട്ടി കരയും.

  

പിന്നീട്..
                   എന്റെ അങ്കിളിന്റെ മരണവും.. എന്നെ ഒരുപാട് തളർത്തി.



ഓരോ ദിവസവും എനിക്ക് ഭയ തോന്നി...

 
 മരണമെന്നു കേൾക്കുമ്പോൾ തന്നെ ഭയം തോന്നാൻ തുടങ്ങി.
                    
എനിക്കൊരു,,     
  കൂട്ടുകാരൻ ഉണ്ടായി.. എന്തിനും ഏതിനും എന്റെ കൂടെ നിൽക്കുന്ന..
                   
         ഒരു ദിവസം അവനും എന്നെ തനിച്ചാക്കി.

ഞാൻ സ്നേഹിച്ച ഓരോരുത്തരും എന്നെ തനിച്ചാക്കി പോയി.

               വീണ്ടും വീണ്ടും നഷ്ടങ്ങൾ മാത്രമായിരുന്നു,,.
           

 ഒരു സാഹചര്യത്തിൽ  വീട് ഞങ്ങൾക്ക്      നഷ്ടമായി..

പിന്നീട് ഓരോ വാടകവീടുകൾ മാറിമാറി കഴിഞ്ഞു.....

എന്റെ ജീവിതവും അതോടൊപ്പം മാറികൊണ്ടിരുന്നു....

    ഒരു കൗമാരക്കാരൻ ചെയ്തു കൂട്ടുന്നതിൽ    അപ്പുറം. 


എന്റെ വിഷമങ്ങൾക്കും,
   എന്റെ സന്തോഷത്തിനു,
 എല്ലാത്തിനും ആശ്വാസമായി 
   ഞാൻ കണ്ടെത്തിയത് മദ്യവും   ലഹരിയുമായിരുന്നു...
  
 എനിക്ക് എന്റെ ലോകവും, സന്തോഷവും എല്ലാം......
   എന്റെ കൂട്ടുകാരും,,,, 
     മദ്യംവും,,  മാത്രമായിരുന്നു.
         ആ ലോകത്ത് എനിക്ക് ഒരുപാട് സന്തോഷം    ഉണ്ടായി......


ജോലിക്ക് മാറിനിൽക്കുന്ന അപ്പനെയോ എനിക്ക് വേണ്ടി ആഹാരം  ഉണ്ടാക്കി കാത്തിരിക്കുന്ന അമ്മച്ചിനെയോ..
         അന്ന് കാണാനോ,അറിയാനോ ഞാൻ ശ്രമിച്ചില്ല.




പിന്നീട് ഒരു പൂക്കാലം പോലെയായിരുന്നു  നഷ്ടങ്ങൾക്കൊടുവിൽ.....

 കൂട്ടുകാരുടെ പ്രണയത്തിന്,,
 വഴി പറഞ്ഞു കൊടുത്തു..

 കൂട്ടുകാരുടെ നിർബന്ധത്തിന് , അവർക്കൊപ്പം നിൽക്കാൻ..
  വായിനോക്കാൻ തുടങ്ങി...
 
  ഒരുപാട് പെൺകുട്ടികളെ , ' കാണും '

 ' നോക്കും' 
   
  'പിന്നെ മറക്കും'...

 
പക്ഷേ...

 ഒരു ദിവസം.......
 
എന്റെ ജീവിതത്തിലോട്ട് അവൾ വന്നു.. 
ഞാൻ പോലും അറിയാതെ..

വളരെ പെട്ടന്ന്...
എന്റെ എല്ലാമെല്ലാമായി അവള്മാറി.

ഞാൻ അവളെ ആത്മാർത്ഥമായി സ്നേഹിച്ചു... 


     
   എന്റെ ഹൃദയത്തിൽ ആഴത്തിൽ     പതിഞ്ഞു അവൾ.

 എന്നെ മാറ്റിയെടുക്കാൻ അവൾ പരമാവധി ശ്രമിച്ചു....
 
എനിക്ക് വേണ്ടി...

കയറിയിറങ്ങാത്ത പള്ളികളില്ല,. 

നേരത്ത നേർച്ചകളില്ല,,,
  
കത്തിച്ച തിരികൾക്ക് എണ്ണമില്ല...
 
എന്നെ ഒരുപാട് സ്നേഹിച്ചു..
  എനിക്ക് വേണ്ടി ഭൂമിയോളം താഴ്ന്നു...
 
   ഞാൻ എന്റെ അഹങ്കാരവും ദേഷ്യവും പക്ഷേ അവളോട് കാണിച്ചു...

ഞാൻ അവൾക്ക് വേണ്ടി  മാറിയതുമില്ല...

അതിന് ഉള്ള സമയവും.

'എനിക്ക് അവൾ തന്നില്ല' 


അവൾ ആഗ്രഹിച്ച  ..
ഒന്നും.....
 
കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ല. ..

പ്രായത്തിന്റെ തിളപ്പിൽ മദ്യത്തെയും ലഹരിയുമാണ് ഞാൻ സ്നേഹിച്ചത്...

പക്ഷേ അവൾക്കുള്ള സ്ഥാനം മറ്റാർക്കും ഞാൻ കൊടുത്തിട്ടില്ല...

 
അവളെ എനിക്ക് ജീവിതാവസാനം വരെ വേണമായിരുന്നു.

ഞാൻ മാത്രമായിരുന്നു അവൾക്കെല്ലാം....

 ഒരു ദിവസം അവളുടെ അടുത്ത്  ലഹരി വസ്തുക്കൾ ഉപയോഗിച്ച് ഞാൻ ചെന്നു...
 
  
അന്നവൾ ആദ്യമായി എന്റെ  മുഖത്തടിച്ചു...

 എങ്കിലും...

അവൾ എന്നെ വിട്ടു പോകില്ലെന്ന്.. 

എനിക്കറിയാം......

പക്ഷേ....

 വിശ്വാസം മാത്രമായിരുന്നു... 

 ദൈവം...
              അവളെ എന്റെ അടുത്തുനിന്നു  തിരിച്ചു വിളിച്ചു.

 ഇത്രയും തെമ്മാടിയായ എന്നെ സ്നേഹിച്ചതിനുള്ള ശിക്ഷയായിരുന്നു...

 അന്ന് ഞാൻ ഒരുപാട് കരഞ്ഞു...
   
തളർന്നു...

 അവളില്ലാത്താ ജീവിതം എനിക്ക് വേണ്ടെന്നു  വെച്ചു.....

ഓരോ ദിവസവും നീറി നീറി ജീവിച്ചു....


അവളുടെ, എന്റെ അമ്മച്ചിടെ ആഗ്രഹം പോലെ...
        
 എന്റെ പത്തൊമ്പതാം വയസ്സിൽ 
       എനിക്ക് നല്ലൊരു ജോലി കിട്ടി.
         
                അന്ന് എനിക്ക് തോന്നി 'അവൾ എന്റെ  '  കൂടെയുണ്ട്....  
   
എനിക്ക് ഇഷ്ടപ്പെട്ട ജോലി ചെയ്യുമ്പോൾ....  
      അവളും കൂടെയുള്ള പോലെ.....

 അവളില്ലാതെ തള്ളി നീക്കിയാ ഓരോ ദിവസവും..
 
  മദ്യം മാത്രമായിരുന്നു  എനിക്ക് കൂട്ട്...

ജോലിസ്ഥലത്ത് ഒരിക്കലും..
ഞാൻ എന്റെ വിഷമം...
 ആരെയും...,,, 
  കാണിച്ചിട്ടില്ല......,,


ഒരു അഹങ്കാരത്തോടെ നടക്കും.. 


എനിക്കിവിടെ വന്നിട്ട് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായി...

ഒരു പുതിയ ലോകം തന്നെ.

ജോലി കഴിഞ്ഞ് വീട്ടിൽ വന്നാൽ 
ഒരു ശൂന്യതയാണ് പക്ഷേ..... 


ആരോടും മിണ്ടാൻ തോന്നില്ല 
മുറിയിൽ ഒറ്റക്ക്   ഇരിക്കണം..
അവളോട് സംസാരിക്കണം...


അപ്പനോടും അമ്മയോടും...
 ചെറിയ കാര്യത്തിനും  പോലും ദേഷ്യപെടു.....

എന്റെ ദേഷ്യം ഒക്കെ തീർക്കുന്നത്...

വീട്ടിലെ സാധനങ്ങളോടും,, 

എന്റെ   ഫോണും വലിച്ചെറിഞ്ഞിരുന്നു..

 അന്ന് ഒന്നും
  അതിന്റെ വില അറിഞ്ഞില്ല...





          സാലറി കിട്ടിയാൽ കൂട്ടുകാരുമായി മദ്യം വാങ്ങി തീർക്കും... 
പണത്തിന് ഒരു വിലയുമില്ലാതെ... 
നശിപ്പിച്ചു..
 
എന്റെ ജീവിതത്തെക്കുറിച്ച് എനിക്ക് തന്നെ ഒരു ലക്ഷ്യവുംമില്ല..

പിന്നീട് എല്ലാം മറക്കാൻ വേണ്ടി..
ഓരോ പെൺകുട്ടികളുമായി റിലേഷൻഷിപ്പിലായി 

പക്ഷേ അധികം നാൾ നിന്നില്ല...

എന്റെ സ്വഭാവവും, മദ്യപാനവും,

ആരും ഇഷ്ടപ്പെട്ടില്ല. 

എല്ലാരും സ്നേഹിച്ചത്,,,
 പുറമെ ഉള്ള സൗന്ദര്യത്തെ
   എന്റെ പണത്തെയുംമാണ്...

എനിക്ക് നഷ്ടമായാ എന്റെ പെണ്ണിന്റെ പേര് ഞാൻ വിളിക്കും. 

അതും ആർക്കും ഇഷ്ടപ്പെടില്ല.... 

ആരോടും എനിക്ക് ആത്മാർത്ഥത ഇല്ല... 

പണമില്ലാത്തപ്പോൾ മദ്യം വാങ്ങുന്നതിന് വേണ്ടിമാത്രമാണ് 
ഞാനും അവരെ സ്നേഹിച്ചത്...


അവളോട് അല്ലാതെ....
  ആരോടും...എനിക്ക് പ്രണയമില്ല..


 അവളെന്റെ ഹൃദയത്തിലുണ്ട് 
  ഞാൻ എത്ര മറച്ചു വെച്ചാലും. 
   അവളെന്റെ ഉള്ളിൽ ഉണ്ട്.

നശിക്കണമെന്ന് ആഗ്രഹിച്ച എന്റെ ജീവിതത്തിൽ....
എനിക്ക് പുതിയ പുതിയ സുഹൃത്തുക്കളായി...

 
ദൈവത്തിൽ വിശ്വസിക്കാത്ത
   സാത്താനെ ആരാധിക്കുന്നവർ..
   
  ലഹരി ജീവിതമാക്കിയ...
        
നഷ്ടങ്ങൾ കൊണ്ട്  
           ജീവിതം നശിപ്പിച്ച ആളുകൾ.
           
അവർക്കിടയിൽ ഞാനും കൂടി.....

അവരുടെ കഥകൾ കേട്ടും...

അവരോട് സ്നേഹം തോന്നി. 
ഞാനും അവരിൽ ഒരാളാണെന്ന് തോന്നി.... 


ഒരിക്കലും ചെയ്യാൻപാടില്ലാത്ത പല കാര്യങ്ങളും പിന്നീട് ഉണ്ടായി.
 
 
   സാത്താനെ ആരാധിക്കുന്നവർക്കിടയിൽ.. ഒരു ദിവസം...  
   ഒരു സുഹൃത്ത്
    എന്നെയും കൊണ്ടുപോയി...
    
 എനിക്ക് വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി...
 
അപ്പൂപ്പന്റെ കൈയും പിടിച്ചു പള്ളിയിൽ പോയിക്കൊണ്ടിരുന്ന... 
  കുരിശ് വരച്ച് പ്രാർത്ഥിക്കുന്ന  ആ പഴയ എന്നെ......
   
എനിക്ക് ഓർമ്മ വന്നു.....

ഞാൻ തിരിച്ചു വീട്ടിലേക്ക് മടങ്ങി.
 
കൊറോണ വന്നതോടെ ..
 ജോലിക്ക്  പോകണ്ടായിരുന്നു.. 
 
 വീട്ടിലിരുന്നായിരുന്നു ജോലിയൊക്കെ...

ആരെയും കാണാതെ,,, 
ആരോടും മിണ്ടാതെ, 
അകത്തിരുന്നാ കുറച്ചുദിവസങ്ങൾ...

എനിക്ക് എന്നെത്തന്നെ നിലനിർത്താൻ പറ്റാതായി...
  മനസ്സ്  മരവിച്ചുപോയി..

മദ്യം കിട്ടാതെ വിഷമിച്ച കുറച്ച് ദിവസങ്ങൾ...

ഒരു ദിവസം ഒരു കൂട്ടുകാരനെ കണ്ടു.  
അവൻ എനിക്ക് കുറച്ച്  ഡ്രഗ്സ് തന്നു...

ഞാൻ ആദ്യമായി  അത് ഉപയോഗിക്കാൻ തീരുമാനിച്ചു.
   
ഞാൻ ജോലി ചെയ്യുമ്പോൾ,,  ആരും എന്റെ മുറിയിൽ വരാറില്ല. 

 അതേയ് സമയം....
  
അത് ഉപയോഗിച്ച് നോക്കാൻ..
 
ഞാൻ തീരുമാനിച്ചു.
 

ഞാൻ അത് ഉപയോഗിച്ചു.. 

  അന്ന് അറിയില്ലായിരുന്നു... 
   ഇനി എന്ത് എന്ന്..
   

 പിന്നീട് ,..

ഞാൻ കിടക്കുന്ന മുറിയിലെ ഓരോ വസ്തുക്കളും ചലിക്കുന്നു...

എന്നോട് സംസാരിക്കുന്നു...

 എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല...

ആരൊക്കെയോ ചെവിയിൽ വന്ന് സംസാരിക്കുന്നു....

പാട്ടുപാടുന്നു....

 മരിച്ചു പോയവരെ കാണുന്നു...

എന്റെ സമനില  തെറ്റി....  
 
ദേഷ്യം കയറി 
 
 ദൈവത്തിന്റെ ചിത്രങ്ങൾ നശിപ്പിച്ചു...

അല്പനേരം കഴിഞ്ഞ് വീണ്ടും അലറികരഞ്ഞു 

അമ്മച്ചിയെ വിളിച്ചു....... 

കരഞ്ഞു.....
അമ്മച്ചി ഞാൻ മരിക്കും...
 മരിക്കും...
  മരിക്കാൻ പോകുന്നു...
 

പിന്നെ ഒന്നും ഓർമ്മയില്ല....

കണ്ണുതുറക്കുമ്പോൾ ഞാൻ ഒരു മുറിയിലാണ്..  എന്റെ കാലും കയ്യും ബന്ധനത്തിലാണ്... 

അല്പസമയം  കഴിഞ്ഞ് ഒരു ഡോക്ടറും, നഴ്സും അടുത്ത് വന്നു....
 
മുടിമുതൽ രക്തം വരെ എടുത്തു.. 
പരിശോധിച്ചാശേഷം... 

അപ്പനോടും അമ്മച്ചയോടും പറഞ്ഞു,..

 നിങ്ങളുടെ മകൻ ഒരു ഡ്രഗ് അഡിക്റ്റ് ആണെന്ന്...


 തകർന്നുപോയി..... 
  അന്ന് അവർ 

എനിക്കുവേണ്ടി അവിടെ 
 ഒരുപാട് പണം ചെലവാക്കി... 
 കടങ്ങൾ വാങ്ങി കൂട്ടി...
 
അവിടുത്തെ ദിനങ്ങൾ ഇന്നും ഓർക്കുമ്പോൾ നെഞ്ചിലൊരു വല്ലാത്ത ഭയമാണ്.

ഓരോ ദിവസവും ഓരോ മരുന്നുകൾ കുത്തിയിറക്കി....

 മയക്കുമരുന്നിന്റെ കലർപ്പുള്ള  മരുന്നുകളാണ്....
  അവർ നൽകുന്നത്..
           
                പക്ഷേ അത് ഉപയോഗിച്ചാൽ         ഒരു മന്ദതയിലാകും. 
       
      ശരീരത്തെ നിശ്ചലമാക്കും...
  
         ഒരു ചലിക്കുന്ന പാവയെ പോലെ..,
      
ഇടയ്ക്ക് കണ്ണിൽ നിന്ന് കണ്ണീനീര് വരും..
 
ഓരോ ദിവസവും,, 
  ഓരോ മരുന്നുകൾ കൊണ്ട് 
   ഒരു പരീക്ഷണം....


എന്നെപ്പോലെ തന്നെ ഒരുപാട് പേർ...

 ആരും,,,...കൊണ്ടുപോകാൻപോലും വരാത്തവർ...

ഒരുമാസത്തിനുശേഷം..
 പതുക്കെ അവരുമായി സംസാരിക്കാൻ തുടങ്ങി...
 
പക്ഷേ അതൊന്നും ഓർമ്മയില്ല..

 ആരൊക്കെയാണ് അവർ,,...
  
എന്തൊക്കെയോ  സംസാരിച്ചു..


   എന്തൊക്കെ ഓർക്കുന്നു..... 
  
  ആരുടെയൊക്കെയോ മുഖങ്ങൾ ഓർക്കുന്നു....
 
 
  എന്റെ വർക്ക്‌ പെൻഡിങ്ങയതിനാൽ..
 
  ഓഫീസിൽ നിന്ന് വിളിച്ചു....
   
  അവൻ 'ഹോസ്പിറ്റലിലാണെന്ന് അമ്മച്ചി പറഞ്ഞു.'

ലീവിന് അപ്ലൈ ചെയ്യാൻ ഓഫീസിൽനിന്ന് പറഞ്ഞു...

ഹോസ്പിറ്റലിൽ നിന്ന് സർട്ടിഫിക്കറ്റ് ആവശ്യമാണ്.
 
അമ്മച്ചിഅതിന് സർട്ടിഫിക്കറ്റ് അയച്ചു കൊടുത്തു...

എനിക്കറിയില്ലായിരുന്നു എന്റെ ജോലി എനിക്ക് നഷ്ടമായെന്ന്.  

എനിക്ക് ആദ്യമായി കിട്ടിയ എന്റെ ജോലി
ഒരുപാട് സന്തോഷത്തോടെയും സമാധാനത്തോടെ 
ഞാൻ ചെയ്തിരുന്നാ എന്റെ ജോലി.
 
ഒരിക്കൽപോലും ഞാൻ എന്റെ ജോലിയെ വെറുത്തിട്ടില്ല....
 ചെയ്യാതിരുന്നിട്ടുമില്ല..
 ഞാനൊരു മദ്യപാനി ആണെങ്കിലും.. ഞാനെന്റെ ജോലിയെ മാനിച്ചിരുന്നു.

മൂന്നു മാസങ്ങൾക്ക് ശേഷം ഞാൻ ഇവിടെ നിന്ന് ഇറങ്ങുമ്പോൾ.

 
ഒരു മണ്ടനെപ്പോലെ ലോകം  എന്നെ കണ്ടു.
 
മുമ്പൊക്കെ ഒരുപാട് അഹങ്കരിച്ചിരുന്ന ഞാൻ തലകുനിച്ചാണ് വീട്ടിലോട്ട് വന്നത്.

ഞാനെന്റെ ജോലി സ്ഥലത്ത് ചെന്നു..

 എന്റെ അസുഖങ്ങളൊക്കെ എന്നോട് അവര് തന്നെ പറഞ്ഞു. 
            
     .......ഒരു പ്രാന്തൻ എന്ന സർട്ടിഫിക്കറ്റ് എനിക്ക് കിട്ടി. 

അവര്  എന്നെക്കൊണ്ട് എന്റെ റിസൈൽ ലെറ്റർ എഴുതിച്ചു. 

കണ്ണ് നിറഞ്ഞുകൊണ്ട് ഞാനാ പടിയിറങ്ങുമ്പോൾ.  
        എന്റെ  ക്യാബിനിലോട്ട് നോക്കി. 

ആരെയും ഫേസ് ചെയ്യാൻ അന്നെനിക്കായില്ല. 

എല്ലാം നഷ്ടപ്പെട്ട് വീട്ടിലോട്ടു വരുമ്പോൾ. ഞാൻ ഒരുപാട് സ്നേഹിച്ചിരുന്ന എന്റെ സുഹൃത്തുക്കൾ എന്റെ അടുത്ത് വരുമെന്ന് വിചാരിച്ചു.

 പക്ഷേ എനിക്ക് തെറ്റി.
ആരും...,,,

ഒരാളും പോലും,,
 അന്വേഷിച്ചില്ല...

ആരും എന്റെടുത്ത് വന്നില്ല.

 പണ്ടൊക്കെ എല്ലാക്കാര്യത്തിനും   കൂടപ്പിറപ്പിനെ പോലെ കൂടെയുണ്ടായിരുന്ന ആരും തിരക്കിയില്ല.

എന്റെ ചങ്ക് തകർന്ന വേദന അന്ന് എനിക്ക് ഉണ്ടായിരുന്നു.. 

അന്നൊക്കെ എന്റെ അപ്പനും അമ്മയും അല്ലാതെ , ആരും...എനിക്ക് ഉണ്ടായില്ല.

 ആരോടും  പിന്നീട് എനിക്ക് മിണ്ടാനും  തോന്നിയില്ല,  ഒരു മൂലയിൽ മാറി ഇരിക്കുന്ന ഒരു പൊട്ടനായിമാറി ഞാൻ.
          .....      
          എന്റെ അപ്പനും അമ്മയും എന്നോട് സംസാരിച്ചു. 

എന്നെ മാറ്റിയെടുക്കാൻ ഒരുപാട് ശ്രമിച്ചു.
 
 മദ്യം വരെ അവർ എനിക്ക് നേരെ വച്ചു നീട്ടി.
         
      അവർക്ക് നഷ്ടമായ എന്നെ തിരിച്ചു കൊണ്ടുവരാൻ വേണ്ടി.

കുറച്ചുനാൾ ഞാൻ , എന്റെ അമ്മ വീട്ടിലോട്ട്  താമസംമാറി . 
           
           അവിടെ എന്റെ അനിയൻ എന്നെ, എല്ലായിടത്തും ഒരു കുഞ്ഞിനെപോലെ കൊണ്ട് നടന്നു. അവൻ എന്നെ ഒറ്റയ്ക്ക് ആക്കിയതേയില്ലാ...
  
                പിന്നീട് ഒരു മാസത്തിനുശേഷമാണ് ഞാൻ എന്റെ ഫോൺ എടുക്കുന്നത്. 
                
             കുറച്ചുനേരം ഗെയിം കളിചിരിക്കും. 
പിന്നെ ഒന്നും ചെയ്യാൻ തോന്നില്ല. 

കിടക്കും.... 
ഉറങ്ങും ...
ഓരോ ദിവസവും  അങ്ങനെ കടന്നു പോയി.

   ഒരുപാട് നാളുകൾക്ക് ശേഷം,,
                      ഞാനെന്റെ ഇൻസ്റ്റാ അക്കൗണ്ട്          
                                            എടുത്തുനോക്കി.

 കുറച്ചുനേരം അതിലിട്ട് പരതി. 
  അതിൽ ഓരോരുത്തരുമായി സംസാരിച്ചു തുടങ്ങി...


കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അപ്രതീക്ഷിതമായി ഒരു പെൺകുട്ടിയുടെ പ്രൊഫൈൽ കണ്ടു.

 
എന്തോ എനിക്ക് അവളെ  കണ്ടപ്പോഴെ ഒരിഷ്ട്ടംതോന്നി..

എനിക്ക് അവളോട് സംസാരിക്കണം..

എനിക്ക് നഷ്ടമായ എന്തോ ഒന്ന്....
 
അവളിൽ ഉണ്ടെന്നു തോന്നി.

ഞാൻ അവളുടെ അക്കൗണ്ടിലേക്ക്  അപ്പോൾ തന്നെ മെസ്സേജ് അയച്ചു.
 
ആ പെൺകുട്ടി  എനിക്ക് തിരിച്ചു  റിപ്ലൈ തന്നു.

ആദ്യം തന്നെ  ഒരു വഴക്കിൽ സ്റ്റാർട്ട് ചെയ്തു.

അവളെന്തോ വിഷമത്തിലായിരുന്നു. 
പിന്നെ പിന്നെ അവളുമായി നന്നായി സംസാരിക്കാൻ തുടങ്ങി. 



എന്നെപ്പറ്റി അറിയുന്നതിന് മുമ്പ്  തന്നെ. അവൾ എന്നോട്, അവളെപ്പറ്റി വാതോരാതെ സംസാരിച്ചു.
എന്റെ ഇൻസ്റ്റാ അക്കൗണ്ടിൽ ഞാൻ വളരെ മോശമായ പിക്ചേഴ്സ് ആണ് ഇട്ടിരിക്കുന്നത്. 

അത് കണ്ട്......
ഒന്നും അവൾക്ക് തോന്നിയില്ലേ ?

എന്ന് ഞാൻ ഓർത്തു.

 കുറച്ചു ദിവസങ്ങൾ കഴിഞ്ഞു  ഞാൻ അവളുമായി നല്ല സംസാരത്തിലായി.
ഞാൻ എന്റെ ജീവിതം , ഓരോ പാർട്ട് പാർട്ടായിട്ട്  അവളോട് പറഞ്ഞു.

 അവൾ ഒരിക്കലും , ഒരു മോശപ്പെട്ടവൻ എന്ന നിലയിൽ എന്നെ കണ്ടില്ല. 
 എന്നിട്ടും 

എന്നോട് നന്നായി സംസാരിച്ചു. 
 ഓരോ ദിവസവും ഓരോ ഉപദേശങ്ങൾ തന്നു. 
ദിവസങ്ങൾ പിന്നീട്ടു..

ഞങ്ങളുടെ സൗഹൃദം കൂടി കൂടി വന്നു.
 
ഞാൻ ഒരു ദിവസം അവളോടുള്ള എന്റെ ഇഷ്ടം തുറന്നു പറഞ്ഞു.
 
പക്ഷേ അവൾ , അത് റിജക്ട് ചെയ്തു.
അങ്ങനെ പതുക്കെ പതുക്കെ അവളുടെ ക്യാരക്ടർ മനസ്സിലായി.

 ഒരു പാവം പിടിച്ച പെണ്ണ്. 

രണ്ടുമാസം കഴിഞ്ഞ് ഞാൻ അവളോട് പറഞ്ഞു.  സുഹൃത്തെ നമുക്കൊന്ന് നേരിൽ കണ്ടാലോ.

അത്രത്തോളം ഞങ്ങളുടെ സൗഹൃദം അടുത്തിരുന്നു.

ഒരു ദിവസം ഞങ്ങൾ കാണുവാൻ തീരുമാനിച്ചു.

ഞാൻ അവൾക്കായി ബസ്റ്റോപ്പിൽ കാത്തിരുന്നു.


നീ എവിടെയായി..
ഞാൻ ഫോൺ വിളിച്ചു ചോദിച്ചു.

 ബസ്റ്റോപിലോട്ട് നടന്നുവന്നു അവൾ 

ദെയ്‌,,,,,, 
ഞാൻ എന്ന് പറഞ്ഞു.
 
ഞാൻ നോക്കിയപ്പോൾ,,, 
                   ഒരു കുഞ്ഞി കൊച്ച് 
                    പ്രായം ,23,ആണെങ്കിലും കണ്ടാൽ പറയില്ല.
 

അവളെ കണ്ടതു, എനിക്ക് അവളോട് ഇഷ്ടം തോന്നി.

നിഷ്കളങ്കമായ ഒരു പെണ്ണ് കുട്ടി. 
എന്തൊക്കെയോ..,

വിഷമങ്ങളൊക്കെ ഒളിപ്പിച്ച ഒരു മുഖം. 

ഞങ്ങൾ കുറച്ചുനേരം സംസാരിച്ചിരിക്കുന്നതിന്,
പാർക്കിലോട്ട് പോയി.


 ഒരു ബെഞ്ചിന്റെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു.
 
ഫോണിൽ കാണുന്നതുപോലെയല്ല,,,, അവൾ.. ഒന്നും സംസാരിക്കുന്നില്ല.
പിന്നെ ഞാൻ അങ്ങ് സംസാരിച്ചു.

 പതുക്കെ പതുക്കെ അവളും സംസാരിച്ചു.  

ഞങ്ങൾ ആദ്യമായി കണ്ടതെന്ന് തോന്നുകയില്ല.  
അത്രത്തോളം നല്ല സംസാരം.

 
അവളുടെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ എനിക്ക് അവളോട് ഒരുപാട് സ്നേഹം തോന്നി.
 
ഞാൻ അവളുടെ കവിളിൽ സ്നേഹത്താൽ ചുംബിച്ചു.
 അവളുടെ കണ്ണുകൾ നിറഞ്ഞു.

 അവളെനിക്ക് ഇഷ്ടമാണെന്ന് ഞാൻ തുറന്നു പറഞ്ഞു. 

അവൾ മൗനമായി  കേട്ടു.
 
അവളെ പിരിയാൻ നേരം എനിക്ക് നല്ല വിഷമം തോന്നി.

പിന്നീട് ഞങ്ങൾ കണ്ടത് അടുത്ത മാസമാണ്.
 
ഒരു വർഷത്തിൽത്തന്നെ,,,
   6 തവണ മാത്രമേ ഞങ്ങൾ കണ്ടിട്ടുള്ളൂ..



 ഒരു സമയത്ത് അവൾക്ക് ഫോൺ     
                    നഷ്ടമായപ്പോൾ.
                      അവളുടെ മുത്തശ്ശിയുടെ ഫോണിൽ നിന്ന്,,
                       സമയം കിട്ടുമ്പോളൊക്കെ  വിളിക്കും. 


ഒരുപാട് ദൂരെ നിന്ന് ഒരു വിളിക്കായി ഞാൻ കാത്തിരുന്നു..
അവളും...


    ഏതെങ്കിലും,,,,, ഒരു  വണ്ടിക്കടിയിൽ തീരാവുന്ന ജീവിതമാണ് എന്റേതെന്ന് കരുതിയാ  ജീവിതത്തിൽ....
        
           എനിക്ക് ഒരു തിരിച്ചുപോക്കില്ലെന്ന് ഞാൻ   വിശ്വസിച്ച സമയം.

പക്ഷേ എനിക്ക് എന്തൊക്കെയോ പ്രതീക്ഷകളുമായി അവൾ വന്നു.
അവൾ വന്നതിൽ പിന്നെ ഞാൻ കുടിക്കുന്നത് കുറച്ചു. 

ഓരോ കാര്യങ്ങളും മനസിലാക്കാൻ തുടങ്ങി.
മദ്യമോ , പണമോ അല്ല  ജീവിതമെന്ന്.

പക്ഷേ ഇടയ്ക്കൊക്കെ കുടിച്ചാൽ ഞാൻ എന്റെ വൃത്തികെട്ട സ്വഭാവം കാണിക്കു. ചിത്തവാക്കുകൾ പറയുകയും ചെയ്യും.
പക്ഷേ അവൾ അതൊക്കെ കേട്ടിരിക്കുകയായിരുന്നു.

 പിറ്റേ  ദിവസം അവൾ അതൊന്നും എന്റെ അടുത്ത് ദേഷ്യമായി കാട്ടിട്ടില്ല.....
 ഒരുപാട് പിണക്കങ്ങളും , വാശികളും ഞങ്ങൾക്കിടയിൽ ഉണ്ടാകാറുണ്ടായിരുന്നു.

  പക്ഷേ അതെല്ലാം,,,,....
     ' അവൾ മറന്നു മിണ്ടാറുണ്ട്. '
 
ഞാനൊരു ജോലിക്ക് പോകണമെന്നും.
 
മദ്യം എന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കണമെന്നു.

എന്റെ മാതാപിതാക്കളെ ഞാൻ സ്നേഹിക്കണം എന്നും മാത്രമേ 
അവൾക്കുള്ളൂ...

ഇത്രയൊക്കെ സ്നേഹിക്കുന്ന അവളുടെ മനസ്സ് കാണുവാൻ ഇന്നും എനിക്ക് സാധിച്ചിട്ടില്ല....

   ജീവിതം നശിച്ചോടത്തുനിന്ന്
       ഒരു തിരിച്ചുപോക്ക് ആയിരുന്നു  'എനിക്ക് അവൾ.


  പക്ഷേ ഇപ്പോഴും എന്റെ ഉള്ളിൽ  
        'മദ്യത്തിന്റെയും ലഹരിയുടെയും   പ്രവർത്തികൾ മൂലം ബോധപൂർവ്വം ഒന്നും ചിന്തിക്കാൻ ആകുന്നില്ല. '
 

എനിക്ക് എല്ലാം നഷ്ടപ്പെട്ട സമയത്ത് മരിക്കണം എന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. 
സ്വന്തം എന്ന് പറയാൻ ഒരു വീട് പോലും ഇന്ന് എനിക്കില്ല.   

ദൈവം ഒരുപക്ഷേ എനിക്കായി കരുതിയ ജീവിതം അത് അവൾ ആയിരിക്കും.








 ഒരു   ജീവിതാനുഭവം പോലെ  ഞാനിത് പറയുന്നത്.  ലഹരിയിൽ മുങ്ങിപ്പോയ  പലരുടെ ജീവിതത്തെ ഓർത്താണ്. 
  നമുക്ക് ചുറ്റും ഇന്ന് ലഹരി ഉപയോഗിക്കുന്നവർ മാത്രമാണുള്ളത്. ബാല്യകാലത്തിലെ ആരംഭിക്കുന്ന ഓരോ ദുശീലവും. 
ജീവിതത്തെ വേട്ടയാടുമെന്ന് ആരും തിരിച്ചറിയുന്നില്ല. 

ഓരോ വ്യക്തികളും  ലഹരി വസ്തുക്കൾ ഉപയോഗിക്കുമ്പോഴും. അഹങ്കാരത്തോടെയും പ്രൗഢിയോടുകൂടിയും.  

  പറയും എനിക്കൊന്നും പറ്റില്ല.
  ഇതൊക്കെ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം. 
ആരും തിരിച്ചറിയാതെ പോകുന്ന ഒരു കാര്യമുണ്ട് നമുക്ക് നമ്മളെ വേണ്ടെങ്കിലും. നമ്മളെ സ്നേഹിക്കുന്നവർക്ക് നമ്മളെ വേണം.  നഷ്ടമായതൊന്നും പിന്നീട് കിട്ടണമെന്നില്ല. ജീവിതത്തിൽ ഒരു തിരിച്ചുപോക്ക് ഉണ്ടായെന്നു വരില്ല.