Aksharathalukal

സമാധാനം (peace)

ഭാഗം 3


ബലൂണുകളും തോരാണങ്ങള് കൊണ്ട് അലങ്കരിച്ചിരിക്കുന്ന wood ഹൗസ്. അവിടെ ഇവിടെ ആയി കത്തി നിൽക്കുന്ന ദീപങ്ങൾ. Lane ൽ (വാതിലിനും സ്റ്റെപ്പിനും നടുവിലുള്ള ഒരു ഇരിപ്പിടം ) മരത്തിന്റെ തടി കഷ്ണങ്ങൾ കൊണ്ട് ഉണ്ടാക്കിയ 2 ചെയ്റുകൾ. അതിൽ ബോഹെമിംൻ സ്റ്റൈൽ ൽ 2 ക്യൂഷ്ഷനുകൾ.

Ram -ഇന്നത്ത day യ്ക്ക് ന്തോ പ്രേത്യേകത ഉണ്ട്.എന്തായാലും അവിടെ വരെ ഒന്നു പോയി നോക്കാം. Adithi യോട് സംസാരിക്കാൻ കിട്ടായ best chance ആണ് അത് miss ആക്കണ്ട.

Ram ഒരുപാടു നാളായി adhiti യോട് സംസാരിക്കണമെന്ന് വിചാരിക്കുന്നു. പക്ഷേ അവളെ അങ്ങനെ എപ്പോളും കാണാൻ കിട്ടാറില്ല. ഒരു തവണ എങ്കിലും നേരിൽ കണ്ടു adithi ഭംഗിയായി വരച്ചു തീർത്ത ചിത്രങ്ങളെ പറ്റി ഒരു നല്ല അഭിപ്രായം പറയണമെന്ന് ram ന് ഉണ്ടായിരുന്നു. ram വേഗം വാതിൽ പൂട്ടി. ഇരുട്ടിൽ തെളിഞ്ഞു നിൽക്കുന്ന wood ഹൗസ് മാത്രം ആയിരുന്നു ram ഇന്റെ ലക്ഷ്യം അതുകൊണ്ട് തന്നെ ശരീരം മരവിപ്പിക്കുന്ന തണുപ്പ് ram ഇനെ ഒട്ടും തന്നെ ആസ്വസ്ഥാനക്കിയില്ല.

"പ്രണയം " അതൊരു വല്ലാത്ത വികാരമാണല്ലോ. പ്രേണയിക്കുന്നവൻ ചിറകുകൾ മുളയ്ക്കും, ആകാശത്തിലെ അമ്പിളി മാമനെ തൊടും, നിണ്ട കടലുകൾ നീന്തി കടക്കും, ഇതിനൊക്കെ ഒടുവിൽ പ്രണയത്തിന്റെ അവസാന അറ്റം... ഇതെല്ലാം ഒരു സങ്കല്പം ആണ് എന്ന തിരിച്ചറിയുന്ന നിമിഷം എത്തുമ്പോളേക്കും ഒരുപാട് വൈകി പോയിട്ടുണ്ടാകും"

Ram wood ഹൗസ് ഇന്റെ ഡോർ ൽ പതുക്കെ തട്ടി. പക്ഷേ നിർഭാഗ്യം എന്നു പറയട്ടെ ആ വാതിലുകൾ അവൻ മുന്നിൽ തുറക്കപ്പെട്ടില്ല.ram അവന്റെ സ്മാർട്ട്‌ വാച്ചിൽ സമയം നോക്കി 11.8 pm.

Ram- ശേ ഈ സമയത്ത് വന്നത് മോശമായോ? ഏയ്‌ എന്ത് മോശം മനുഷ്യർ മനുഷ്യരോട് സംസാരിക്കാൻ നേരം കാലോം ഒക്കെ നോക്കണോ.? ആവോ

Ram വീണ്ടും 2,3 തവണ വാതിലിൽ മുട്ടി നോക്കി എങ്കിലും മുന്നത്തെ അതേ അവസ്ഥ തന്നെയായിരുന്നു ഫലം. ആദ്യ പരിശ്രമം തന്നെ തോറ്റത്തിൽ ram ന് എന്തെന്നില്ലാത്ത വിഷമം തോന്നി.ഇനിയും ഇവിടെ നിന്നിട്ട് കാര്യമില്ലന് തോന്നി ram തിരിച്ചു പോവാൻ wood ഹൌസ് ഇന്റെ പടികൾ ഇറങ്ങി ram അവന്റെ വാച്ചിലേക്ക് ഒന്നുടെ നോക്കി 11.11pm. പെട്ടന്ന് ram ഇനെ ഞെട്ടിച്ചു കൊണ്ട് adhiti അവന്റെ തൊട്ടു മുന്നിലെ പടിയിൽ നിൽക്കുന്നു. Ram ആദ്യമായി ആണ് adithi യെ ഇത്രയും അടുത്ത് കാണുന്നത്.

കടും ചുവപ്പ് നിറത്തിലുള്ള കാൽ പാദങ്ങളെ മറയ്ക്കുന്ന നീളം കൂടിയ വസ്ത്രം. അതിൽ പീച് നിറങ്ങളിലെ നൂലുകൾ കൊണ്ട് തുന്നി ചേർത്ത മനോഹരമായ കുഞ്ഞു കുഞ്ഞു പൂക്കൾ.അരക്കെട്ട് വരെ അഴിഞ്ഞു കിടക്കുന്ന നീളൻ മുടി.ചൂണ്ടു വിരൽ വളച്ചു വച്ച പോലത്തെ ഇടതൂർണ്ണ പുരികങ്ങൾ.വിടർന്ന താമര ഇതളുകൾ പോലെ കണ്ണുകൾ. കുഞ്ഞു മൂക്ക് അതിൽ സൂര്യനേക്കാൾ പ്രേകാശമുള്ള പോലെ ഒരു മൂക്കുത്തി. തിളക്കമാർണ്ണ ചുണ്ടുകൾ. അതിനെ കൂടുതൽ ഭംഗിയാക്കത്താക്കവണ്ണം കടുക് മണികൾ വാരി എറിഞ്ഞത് പോലെ ചിതറി കിടക്കുന്ന കാക്കപ്പുള്ളികൾ. അവയിൽ ഒരെണ്ണം കിഴ് ചുണ്ടിന്റെ ഇടത് ഭാഗത്തു. മറ്റു ചിലതു ഇടതു താടിയിലും കവിളിന്റെ നുണക്കുഴി ഭാഗത്തും.

Ram ന് ഒരു നിമിഷം തലകറങ്ങുന്നത് പോലെ . ഹൃദയമിടിപ്പ് കൂടി, കൈ കാലുകൾ വിറച്ചു .adithi എന്തേലും ചോദിക്കുന്നത്തിനു മുന്നേ ram നിലം പൊത്തി താഴേക്കു വീണു.അവിടെ നടക്കുന്നത് എന്താണെന്നു മനസിലാകാതെ adithi ram ഇന്റെ വസ്ത്രങ്ങളിൽ പിടിച്ച് അവനെ ഡോറിനോട് ചേർത്ത് ചാരി ഇരുത്തി. വാതിൽ തുറന്നു അകത്തു നിന്നും വെള്ളം എടുത്തികൊണ്ട് വന്നു റാമിന്റെ മുഖത്തേക്ക് തളിച്ചു.പെട്ടന്ന് കണ്ണു തുറന്ന ram കാണുന്നത് മുന്നിൽ നിൽക്കുന്ന adithi യെ ആണ്.

Ram- അയ്യോ.... പ്രേതം.

Adithi - ഉം

Adithi മൂളിക്കൊണ്ട് മരത്തടിയിലെ ചെയർ ൽ നിന്നും ഒരു ചായ കപ്പ്‌ എടുത്ത് ram ന് നേരെ നീട്ടി.

Ram- ഏഹ് അപ്പോ പ്രേതല്ലാരുന്നോ

Adithi - aap kaun hain, app yahaan par kya kar rahe hain ( നിങ്ങൾ ആരാണു?,നിങ്ങൾ ഇവിടെ എന്താണ് ചെയുന്നത്?)

Ram - ഹായ് .....ഞാൻ abhiram.... ഫ്രം കേരളാ .am settled in London. And i Came for a long vacation. Thats all.

Ram ന് ഹിന്ദി അധികം അറിയാത്തതിനാൽ ഒറ്റ ശ്വാസത്തിൽ ഇംഗ്ലീഷ് ൽ പറഞ്ഞു നിർത്തി. Adithi അപ്പോൾ ഒന്നും തന്നെ മിണ്ടിയില്ല. പക്ഷെ ram ന് adithi യെ വിടാൻ ഒരു ഉദ്ദേശവും ഉണ്ടായിരുന്നില്ല അതുകൊണ്ടു തന്നെ അവൻ വീണ്ടും ഓരോന്ന് ചോദിച്ചു തുടങ്ങി.

Ram- Do you know English because I don't know Hindi properly.

Adithi ഒന്നും മിണ്ടാതെ തലയാട്ടി. Ram കിട്ടിയ അവസരം നന്നയി ഉപയോഗിച്ചു. കാരണം അവൻ അവളെ പറ്റി അറിയാൻ ഇതു ദൈവം തന്നെ അവൻ കൊടുത്ത ഒരു അവസരമായി അവനത്തിനെ കണക്കാക്കി.ram വീണ്ടും തുടർന്നു.

Ram- then....Oh.....you know English it's fine anyway. I left to ask why this wooden house is decorated like this?(ഓഹ് നിനക്കറിയാമല്ലേ ഇംഗ്ലീഷ് അതു എന്തായാലും നന്നായി. അല്ല ചോദിക്കാൻ വിട്ടു പോയി ഈ വുഡ് ഹൗസ് എന്താ ഇങ്ങനെ അലങ്കരിച്ചു ഇട്ടേക്കുന്നെ?)

Adithi - my birthday.

Ram- ഓഹ് അപ്പോൾ നിനക്ക് സംസാരിക്കാനൊക്കെ പറ്റോ? മൂക്കേം മൂളേം ച്യ്തപ്പോ ഞാൻ വിചാരിച്ചു നീ ഊമ ആഹ്ണെന്ന്.

Adithi- what

Ram- ഒന്നുല്ലേ .... Nothing

Any way.. happy birthday ma dear adithi........

Ram കൈകൾ adithi യ്ക്ക് നേരെ നീട്ടി adithi മടിച്ചാണെങ്കിലും ഒന്നും മിണ്ടാതെ തലകുനിച്ചു ram നീട്ടിയ കൈയിൽ അവളുടെ കൈ സ്പർശിച്ചു. അപ്പോളേക്കും ക്ലോക്ക് ൽ നിന്നു മണികൾ മുഴങ്ങി.സമയം 12.00 am.

Ram കൈ ഒന്നുകൂടി ഇറുക്കി കുലുക്കി നല്ലൊരു ഷേക്ക്‌ ഹാൻഡ് അവൾക്കു കൊടുത്തു അപ്പോളേക്കും adithi യുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

Ram - അയ്യോ... Adithi.... നീ എന്തിനാ കരയുന്നത് ഞാൻ നല്ല രീതിയിൽ തന്നാണ് ഷേക്ക്‌ ഹാൻഡ് തന്നത്. ശെരിക്കും ഇങ്ങനാണ്ഓ ഷേക്ക്‌ ഹാൻഡ്ഹ് കൊടുക്കേണ്ടത് . സോറി ഞാൻ മലയാളത്തിൽ പറഞ്ഞത് മനസിലായില്ല അല്ലെ. so what am trying to say....

Adithi.... No need .... എനിക്ക് പറഞ്ഞത് മനസിലായി .....

Adithi മലയാളം സംസാരിക്കുന്നത് കണ്ടു റാം അതിശയിച്ചു.

Ram- ഏഹ് അപ്പോ മലയാളം നന്നായി അറിയാം അല്ലെ.? എന്നിട്ട് ഇത്രേം നേരം എന്നെ എന്തിനാ പൊട്ടൻ ആക്കിയേ??

അതൊക്ക പോട്ടെ adithi നീ മലയാളി അല്ലേ?? സത്യം പറ.

ഒരു നിമിഷം മൗനം പാലിച്ചു നിന്ന് adithi പറഞ്ഞു.

Adithi - ധാ ഇതുകൊണ്ടാണ് ഞാൻ മലയാളം സംസാരിക്കണ്ടു ഇരുന്നത്.

Ram- ഏതു കൊണ്ട്

Adithi - മലയാളി എന്നു പറഞ്ഞപ്പോൾ ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി.

Ram - ok എന്നാ ഞാൻ ഒന്നും ചോദിക്കുന്നില്ല. വേറെ എന്തെകിലും സംസാരിക്കാം.

Adithi- ok

Ram - ഇന്ന് birthday ആയിട്ട് കേക്ക് ഒന്നും ഇല്ലേ

Adithi- ഇല്ല.

Ram -ഇല്ലേ ഈ birthday ആയിട്ട് കേക്കില്ലാഞ്ഞത് മോശമായി പോയി.

Adithi - ഇതു പോലുള്ള ദിവസങ്ങൾ ഞാൻ അഘോഷിക്കാറില്ല. തനിക് വിശക്കുന്നുണ്ടെങ്കിൽ ഞാൻ എന്തെങ്കിലും ഉണ്ടാക്കി തരാം.

Ram ഇന്റെ അടുത്തുനിന്നു മറുപടി കിട്ടും മുന്പേ adithi അകത്തേക്ക് പോയി. Ram ഇന്റെ മനസ്സിൽ അപ്പോൾ ഓടിക്കൊണ്ടിരുന്നത് പല പല ചോദ്യങ്ങൾ ആണ്.

റാം : തോരങ്ങൾ തൂക്കി ബലൂൺ കൊണ്ട് വീടൊക്കെ അലങ്കരിച്ചു വെച്ചേക്കുന്നേ. എന്നിട്ട് birthday യ്ക്ക് കേക്ക് ഇല്ലേ എന്നു ചോദിക്കുമ്പോ ഇങ്ങനുള്ള ദിവസങ്ങൾ അഘോഷിക്കാറില്ല പറയുന്നു. ഒരു അപരിചിതനായ എന്നോട് എന്തായിരിക്കും അവൾ സംസാരിച്ചത്. എന്നെ പറ്റി ഒന്നും അറിയാണ്ട് തന്നെ എനിക്ക് ഭക്ഷണം ഉണ്ടാക്കുന്നു.ശേ.... ഒന്നും മനസിൽ അവനില്ലല്ലോ. ഒന്നും അങ്ങോട്ട്‌ connect ആവണില്ല.

ഇതൊക്ക തിരിച്ചു മറിച്ചു ram ചിന്തിച് ഇരിക്കുമ്പോൾ adithi റൊട്ടിയും മസാല കറിയുമായ ram ഇന്റെ അടുത്തേക്ക് വന്നു.

Adithi - ഇവിടെ ഇതേയുള്ളു...

Ram - അതിന് എന്താ.. വിശന്നാൽ പട്ടി പുല്ലും തിന്നും എന്നു പറയണ കേട്ടിട്ടുണ്ടോ?

Adithi - അതിനു താൻ പട്ടി അഹ്‌ണോ?

Ram - ഒഹ്ഹ്ഹ്ഹ്.... തഗ്. നല്ല ഫ്രഷ് കോമഡി. ഇനിയും ഉണ്ടോ ഇങ്ങനത്തെ..

Adithi- ഇല്ല. എന്താ വേണോ

Ram - അയ്യോ വേണ്ടായേ. ഞാൻ ചുമ്മാ പറഞ്ഞതാ.

Adithi - ഉം

പിന്നെ അവിടെ റാമിന്റെ തമാശകളുടെ ഒരു ഹോഷ യാത്ര ആയിരുന്നു. അവൻ ഒരുപാട് തമാശകൾ adithi യോട് പറഞ്ഞു സ്വയം ചിരിച്ചു. ചിരിക്കാൻ മറന്നു പോയ adithi യ്ക്ക് ram ഒരു വ്യത്യസ്തന് ആയി തോന്നി.ഒപ്പം ഒരുപാട് നാൾക്ക് ശേഷം ഒരു മനുഷ്യനോട്‌ സംസാരിച്ചതിൽ അതിശയവും.അന്ന് മുഴുവൻ മണിക്കൂറുകളോളം Ram അവന്റെ ലണ്ടനിൽ ഉള്ള ഒരുപാട് വിശേഷങ്ങളും അവന്റെ കൂട്ടുകാരെ പറ്റിയും വീട്ടുകാരെ പറ്റിയും നാട്ടിലെ ഓരോ കാര്യങ്ങളും adithi യോട് പറഞ്ഞു കൊണ്ടിരുന്നു. പക്ഷെ adithi അതൊക്ക കേട്ടു മൂളി അതല്ലതെ അവളെ പറ്റി ഒന്നും തന്നെ സംസാരിച്ചില്ല. Ram അതു ചോദിച്ചതുമില്ല. എന്തുകൊണ്ടെന്നാൽ ram ന് അപ്പോളേക്കും മനസിലായിട്ടുണ്ടായിരുന്നു adithi ക്കു അവളെ പറ്റിയുള്ള കാര്യങ്ങൾ ചോദിക്കുന്നത് ഇഷ്ടമല്ല എന്നു.അതു മാത്രമല്ല അവളെ നിർബന്ധിച്ചു പറയിപ്പിക്കാൻ ram ന് ഒട്ടും തന്നെ താല്പര്യവും ഉണ്ടായിരുന്നില്ല.അതുകൊണ്ട് adithi ക്കും ram അവിടെ സമയം ചിലവഴിക്കുന്നതിൽ എതിർപ്പ് ഉണ്ടായില്ല.

കുറച്ചു ദിവസങ്ങൾക്കു ശേഷം..ഇതിനിടയിൽ gokkar ഇന്റെ അമ്മയ്ക്ക് തീരെ സുഖമില്ലാത്തതിനാൽ kotagla കഫയിലേക്ക് ഗോകർ വരുന്നത് വളരെ ചുരുക്കം ആയിരുന്നു. അത് ശരിക്കും റാം ന് ഒരു അനുഗ്രഹമായിരുന്നു. പകൽ സമയങ്ങൾ മുഴുവൻ റാം വുഡ് ഹൗസിൽ സമയം ചിലവഴിച്ചു അതിഥി യോടൊപ്പം.പിന്നീട് അങ്ങോട്ട് ram adithi യുടെ ഒപ്പം തന്നെ ആയിരുന്നു.adithi യോടൊപ്പം സമയം ചിലവഴിക്കുന്നതിൽ ram ന് വളരെ സന്തോഷം ആയിരുന്നു. പകൽ സമയങ്ങളിൽ adithi ചിത്രങ്ങൾ വരയ്ക്കാൻ പോകുന്നിടത്തെല്ലാം ram ഉം ഒപ്പം പോകുന്നത് പതിവായി.ഓരോ ദിവസം കഴിയും തോറും ram കൂടുതൽ കൂടുതൽ adithi യിലേക്ക് അടുത്ത് കൊണ്ടിരുന്നു.ദിവസങ്ങൾ കടന്നു പോയത് പോലും ram അറിഞ്ഞിരുന്നില്ല.

അങ്ങനെ ഒരു ദിവസം ഓഗസ്റ്റ് 15 രാവിലെ

പതിവിന് വിപരീതമായി Ram.... Ram...... വാതിൽ തുറക്ക്. എന്ന adithi യുടെ ശബ്ദം കേട്ടാണ് റാം കണ്ണ് തുറക്കുന്നത്. അതിഥിയുടെ ശബ്ദം കേട്ട ഉടനെ റാം ബെഡിൽ നിന്ന് ചാടി എഴുന്നേറ്റ് വാതിൽ തുറന്നു.

റാം : അതിഥി നീയെന്താ ഇവിടെ

അതിഥി : അതെന്താ വരാൻ പറ്റില്ല ഇവിടെ

റാം: വരാൻ ഒക്കെ പറ്റും. പക്ഷേ ഇങ്ങനെയല്ലല്ലോ പതിവ്. ഞാനങ്ങോട്ടാണല്ലോ എപ്പോഴും വരാറ് അതോണ്ട് ചോദിച്ചതാണ് അടിയനോട് ക്ഷമിക്കൂ അങ്ങുന്നെ.

അതിഥി :ഓക്കേ ക്ഷമിച്ചിരിക്കുന്നു,

റാം : അകത്തേക്ക് കയറി വരു അങ്ങുന്നെ....

അതിഥി : ഓ ആയിക്കോട്ടെ

റാം : കഴിക്കാൻ എന്താണ് വേണ്ടത്

അതിഥി : ഒന്നും വേണ്ട റാം. ഞാൻ ഫുഡ് കഴിച്ചിട്ടാണ് വന്നത്

റാം : ഇന്ന വർക്ക് ഒന്നും ഇല്ലേ

അതിഥി : ഇല്ല

റാം :അപ്പോ താൻ ഫ്രീയല്ലേ എന്നാ നമുക്ക് ഒരുമിച്ച് വെളിയിലേക്ക് എവിടെയെങ്കിലും പോയാലോ

അതിഥി :ഓക്കേ പോകാം

റാം :എന്ന ഞാൻ പോയിട്ട് ഫ്രഷായി റെഡിയായി വരാം

അതിഥി :ഓക്കേ പോയിട്ട് വാ

റാമിന് ആ സമയം പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രയും സന്തോഷമുണ്ടായി. ആദ്യമായിട്ടാണ് ഇങ്ങനെ. എന്നാൽ മുൻപൊക്കെ അതിഥിയുടെ കൂടെ റാം പോയിട്ടുള്ളത് അതിഥി ചിത്രങ്ങൾ വരക്കുന്ന കഫേകളിൽ മാത്രം ആണ്. അന്നത്തെ ദിവസം വളരെ നല്ലതാണെന്ന് റാം ന് തോന്നി . അതുകൊണ്ടുതന്നെ തന്റെ ഇഷ്ടം അതിഥിയോട് തുറന്നു പറയാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല എന്നു അവൻ മനസ്സിൽ ഉറപ്പിച്ചു. കുളിക്കുന്നതിന് ഇതിനിടയിൽ റിഹേഴ്സൽ എടുത്തുകൊണ്ടു ഇരിക്കുമ്പോൾ

റാം: അതിഥി എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് നമ്മൾ സംസാരിക്കുന്നതിനു മുന്നേ തൊട്ട്... ശേ, ഇതു വേണ്ട

അതിഥി ഐ ലവ് യു സോ മച്ച് വിൽ യു മാരി മി ശേ.... ഇതും വേണ്ട.... ഇതൊരു നടക്ക് ശരിയാകും എന്ന് തോന്നുന്നില്ല. ആകെമൊത്തം ഒരു ക്ലീഷേ ആണല്ലോ.

പെട്ടന്ന് അഥിതി പുറത്തു നിന്നു

അതിഥി : റാം ഒന്നു വേഗം വരു സമയം ഒരുപാട് ആയി.

റാം :ആണോ ഞാൻ കുളിച്ചു കഴിയാറായിട്ടുണ്ട്

അതിഥി :ഓക്കേ

ഇനിയും ഇവിടെ പ്രാക്ടീസ് ചെയ്തു നിന്നാൽ ശരിയാവൂല. അതുകൊണ്ട് അതിഥിയുടെ മുന്നിൽ നിൽക്കുമ്പോൾ കണ്ണിൽ നോക്കി പറയാൻ എന്താണോ തോന്നുന്നത് അതങ്ങ് പറയാ എന്ന് റാം മനസ്സിൽ ചിന്തിച്ചു.




(തുടരും )