Aksharathalukal

Missing case part3

അരുൺ ചായ വാങ്ങി കുടിച്ചിട്ട് അതിന് പൈസയും കൊടുത്തിട്ട്  അരുൺ ചായക്കടക്കാരനോട്  ചോദിച്ചു  അരുൺ: ചേട്ടാ ഇവിടെനിന്ന്  കട്ടപ്പനയ്ക്ക് എത്ര ദൂരം ഉണ്ടാകും 
 ചായക്കടക്കാരൻ : ഇവിടുന്ന് ഏകദേശം ഒരു കിലോമീറ്റർ  അരുൺ: ശരി ചേട്ടാ

 ചായക്കടക്കാരൻ : മോൻ അവിടെയാണോ താമസം
 അരുൺ : അവിടെ അല്ല താമസം ഇനിയുള്ള ദിവസങ്ങളിൽ ഞാൻ അവിടെ ആയിരിക്കും താമസം ഇത്രയും പറഞ്ഞിട്ട് അവിടെ നിന്ന് യാത്രയായി 
 ന്യൂ ഹോസ്പിറ്റൽ 
 ആന്റണി രാമകൃഷ്ണനെ വിളിച്ചു
 രാമകൃഷ്ണൻ :sir
 ആന്റണി : നമ്മുടെ സ്റ്റേഷനിലെ  വൈകുന്നേരം ഒരാൾ പരാതി തന്നില്ലായിരുന്നോ  അവരുടെ മകളെ കാണാനില്ല എന്ന് പറഞ്ഞുകൊണ്ട്  അവരുടെപേര് ഞാൻ ഓർക്കുന്നു   രമ്യ അവരെ വീട്ടിലേക്ക് ഒന്നു വിളിക്കണം   ഇത് അവരുടെ മകൾ ആണോ എന്ന്  എനിക്കൊരു സംശയം ഞാനിപ്പോൾ സ്റ്റേഷനിലേക്ക് പോവുകയാണ് താൻ ഇവിടെ ഉണ്ടാകണം എന്താവശ്യമുണ്ടെങ്കിലും എന്നെ കോൺടാക്ട് ചെയ്യാം 

 രാമകൃഷ്ണൻ:ശരി സർ 
ആന്റണി : ഇപ്പോൾ തന്നെ  രമ്യ  കോൺടാക്ട് ചെയ്യണം  ഇത്രയും പറഞ്ഞിട്ട്   ആന്റണി സ്റ്റേഷനിലേക്ക് പോയി 

 
 
 രമ്യയുടെ വീട് സമയം 10:30
 മകളെ കാണാൻ ഇല്ലാത്ത വിഷമത്തിൽ  എല്ലാവരും ദുഃഖത്തിൽ ഇരിക്കുകയാണ് അപ്പോഴാണ്  രമ്യയുടെഫോണിലേക്ക് ഒരു കോൾ വരുന്നത്  ഫോൺ കോൾ വന്നു    രമ്യയുടെ ഭർത്താവ്    ജിതിൻ  ഫോൺ എടുക്കുന്നത് 
 ജിതിൻ : ഹലോ ആരാണ്
 രാമകൃഷ്ണൻ: ഹലോ ഇത് കട്ടപ്പന പോലീസ് സ്റ്റേഷനിൽ നിന്നാണ്
 ജിതിൻ: എന്താണ് സാർ  എന്നെ മകളെ കുറിച്ച് വല്ല വിവരവു കിട്ടിയോ 
 രാമകൃഷ്ണൻ: അത്  പറയാനാ ഞാൻ നിങ്ങൾ  വിളിച്ചത്  എത്രയും പെട്ടെന്ന് ന്യൂ ഹോസ്പിറ്റൽ എത്തണം ഇത്രയും പറഞ്ഞിട്ട് ഫോൺ വെച്ചു
 രമ്യ: ആരാണ് ചേട്ടാ വിളിച്ചത്
 ജിതിൻ: കട്ടപ്പന പോലീസ് സ്റ്റേഷനിൽ നിന്നാണ് വിളിച്ചത്  നമ്മൾ എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തണമെന്നാണ് അവർ പറഞ്ഞത് 
 രമ്യ: വിഷമത്തോടെ ഹോസ്പിറ്റലിൽ വരാൻ പറഞ്ഞത്  എന്റെ മകൾക്ക് എന്തെങ്കിലും സംഭവിച്ച  കാണുമോ  ഞാൻ വരുന്നില്ല ഹോസ്പിറ്റലിലേക്ക്  ചേട്ടൻ പോയാൽ മതി   
 ജിതിൻ : നിന്നെപ്പോലെ  പേടി എനിക്കുമുണ്ട് സ്റ്റേഷനിൽ നിന്ന് വിളിച്ചു പറഞ്ഞതല്ലേ നമുക്ക് പോയി നോക്കിയിട്ട് വരാം രമ്യ : ഓ 
 ന്യൂ ഹോസ്പിറ്റൽ  സമയം രാത്രി 11മണി 

 അവർ രണ്ടുപേരും കൂടി  ഹോസ്പിറ്റലിലേക്ക് എത്തി     അവർ വന്നിറങ്ങിയത് രാമകൃഷ്ണൻ എന്ന  പോലീസ് കാരന്റെ  മുന്നിലായിരുന്നു
രമ്യ : സാർ  എന്നെ ഇവിടെ നിന്ന്  വിളിച്ചിരുന്നു
 ഓർമ്മയില്ലേ   വൈകുന്നേരം ളെ കാണാൻ ഇല്ലാന്ന്    പറഞ്ഞു പരാതി തരാനായി  സ്റ്റേഷനിലേക്ക് വന്നിരുന്നു
 രാമകൃഷ്ണൻ: ഓർമ്മയുണ്ട് നിങ്ങളെ
 ഞാൻ തന്നെയാണ്
വിളിച്ചത്
രമ്യ : സാർ എന്തിനാ  ഹോസ്പിറ്റലിലേക്ക്  വരാൻ പറഞ്ഞത്  എന്റെ    മോൾക്ക് എന്തെങ്കിലും  സംഭവിച്ചോ  എന്റെ മോൾക്ക് ഒരു 
 കുഴപ്പം കൂടാതെ  കണ്ടു പിടിച്ചു   തരാം എന്നല്ലേ പറഞ്ഞത്!
 രാമകൃഷ്ണൻ :ഇല്ല ഒരു  സംശയം തീർക്കാന്   നിങ്ങളുടെ അടുത്ത്  വരാൻ പറഞ്ഞത് സെൻമേരിസ്  പള്ളിയുടെ സെമിത്തേരിയിൽ  നിന്ന് നമ്മൾക്ക് ഒരു   പെൺ കുട്ടിയുടെ ബോഡി കിട്ടിയിട്ടുണ്ട്  അത്  നിങ്ങളുടെ  മകൾ ആണോ എന്ന്  സംശയം 
ഇത് കേട്ടതും രമ്യ പൊട്ടിക്കരയാനായി തുടങ്ങി
 രമ്യ :" വിഷമത്തോടെ  എന്റെ മോളെ 
 രമ്യ ഭർത്താവും   മോർച്ചറിയിലേക്ക്  പോയി 
  •  മോർച്ചറി 
അവർ മോർച്ചറിയിലേക്ക് എത്തി അറ്റെൻഡർ അനുവാദം ചോദിച്ചിട്ട്   അവർ ഉള്ളിൽ പ്രവേശിച്ചു  അറ്റെൻഡർ ഇപ്പോൾ കൊണ്ട് കിടത്തിയ  പെൺകുട്ടിയുടെ ബോഡി കാണിച്ചുകൊടുത്തു   ബോഡിയുടെ മുഖത്ത് മൂടിയിരുന്ന  തുണി മാറ്റി അവർ നോക്കി 
തന്റെ മകൾ അല്ല എന്ന് മനസ്സിൽ ആകുന്നു!
അവർ അവിടെ നിന്നു രാമകൃഷ്ണൻ എന്ന പോലീസുകാരന്റെ അടുത്തേക്ക് ചെന്നു
രമ്യ : sir

 രാമകൃഷ്ണൻ:അത് നിങ്ങളുടെ മകൾ ആണോ 
രമ്യ : അല്ല സാറേ  അത് എന്റെ മകളെ അല്ല 
 മോളെ കണ്ടുപിടിക്കുമോ സാറേ   വിഷമത്തോടെ  അതോ അവളെ നമുക്ക് ഇതുപോലെ കാണേണ്ടി വരുമോ
 രാമകൃഷ്ണൻ : നിങ്ങളുടെ മകൾക്ക്  ഇതേ അവസ്ഥ എന്തായാലും ഉണ്ടാവത്തില്ല   നാളെ നേരം വെളുക്കുമുമ്പ്  അവളെ നമ്മൾ കണ്ടുപിടിച്ചിരിക്കും!
 രാമകൃഷ്ണന്റെ  വാക്കുകൾ വിശ്വസിച്ച്  അവർ അവിടെ നിന്നും  വീട്ടിലേക്ക് പോയി
അവർ  പോയി 10 മിനിറ്റ് ശേഷം sI ആന്റണിയും പോലീസുകാരും  വന്നു 
ആന്റണി : എന്ത് ആയെടോ കാര്യങ്ങൾ   രമ്യ വന്നിരുന്നു 
 രാമകൃഷ്ണൻ : സർ അവർ വന്നിരുന്നു നമ്മൾ സംശയിച്ചത് പോലെ  അത് രമ്യയുടെ  മകളല്ല 
ആന്റണി : ഇത് രമ്യയുടെ മകൾ അല്ലെങ്കിൽ  ഇത്  ആരെടോ    എങ്കിൽ   രമ്യയുടെ മകൾ എവിടെ?
 സമയം രാത്രി12 മണി  കട്ടപ്പനയിൽ നിന്നും ഒരു കിലോമീറ്റർ മാറി ഒരാൾ താമസമില്ലാത്ത വീട്
ആ  വീട്ടിൽ നിന്നും  ഒരു ഇംഗ്ലീഷ്  സോങ് കേൾക്കുന്നു  അവിടെ ആതിര എന്ന്പെ ൺകുട്ടിയെ കെട്ടി ഇട്ടിരിക്കുന്നു  അവളുടെ അടുത്തേക്ക്  ഒരു ബിയർ കുപ്പി പൊട്ടിച്ചുഅത്  കുടിച്ചു കൊണ്ട്  ഒരു പയ്യൻ വരുന്നു അവന്റെ  പേര് അരുൺ ! അരുൺ  അടുത്തേക്ക്  വന്ന്അപ്പോൾ ആതിര 
ആതിര :അരുൺ എന്നെ കൊല്ലരുത് 
അരുൺ :നിന്നെ ഞാൻ  കൊല്ലുമോ ഞാൻ  സ്നേഹിക്കുന്ന പെണ്ണ് അല്ല നീ  നീ എന്നെ കല്യാണം കഴിച്ചാൽ മാത്രം മതി 
ആതിര : എനിക്ക്  എന്റെ   അച്ഛനും അമ്മയും  ചതിക്കാൻ  പറ്റില്ല
അരുൺ : നീ എന്നെ സ്നേഹിക്കുമ്പോൾ അച്ഛനും അമ്മയെ പറ്റി ഓർത്തില്ല   നീ നന്നായി അഭിനയിക്കുന്നു
 ആതിര : ഞാൻ എന്ത് അഭിനയിക്കാൻ  എന്റെ തീരുമാനമാണ് ഞാൻ പറഞ്ഞത്
അരുൺ : ഇത് നിന്റെ തീരുമാനം അല്ല  നിന്റെ   കൂട്ടുകാരിയായ ആൻസിയുടെ തീരുമാനമാണ് എങ്കിൽ ഒരു കാര്യം നീ അറിഞ്ഞോ   നിന്റെ ആൻസിയെ   ദൈവത്തിന്റെ  അടുത്തേക്ക് ഞാൻ പറഞ്ഞു വിട്ടു  അടുത്ത നീ റെഡിയാക്കി ദൈവത്തിന്റെ അടുത്തേക്ക് പോകാൻ 
 ആതിര :നീ  അവളെ  കൊന്നുവല്ലേ അവൾ നിന്നോട്  എന്ത് തെറ്റാണ്  ചെയ്തത്

അരുൺ : നമ്മൾ തമ്മിൽ  ഉള്ള  പ്രണയം  വേർപിരിയാനുള്ള കാരണമേ  അവളാണ്
  തന്നെയും  കൊല്ലുമെന്ന് മനസ്സിലാക്കുന്ന  ആതിര  അരുണിനോട് അപേക്ഷിക്കുന്നു
 ആതിര : അരുൺ നിന്നോട് അപേക്ഷിക്കുകയാണ്   എന്നെ വെറുതെ വിടണം  ഒരുകാലത്ത്  നീ സ്നേഹിച്ച പെണ്ണല്ലേ ഞാൻ 
 അത് കേട്ടതും അരുൺ : ശരി നിന്നെ ഞാൻ കൊല്ലുന്നില്ല  നിന്നെ വെറുതെ വിട്ടിരിക്കുന്നു 
 അരുൺ    ആതിര   കെട്ടിയിരിക്കുന്ന  കയർ അഴിച്ചു  കൊടുക്കുന്നു  എന്നിട്ട്
അരുൺ :  ഇനി ഇവിടെ നിൽക്കണ്ട പൊയ്ക്കോളൂ 
 ആതിര ജീവൻ തിരിച്ച് കിട്ടിയെന്നുള്ള സന്തോഷത്തിൽ  അവിടെ നിന്ന്  പോകാനായി ഇറങ്ങുന്നു   വാതിലിന്റെ അടുത്തേക്കായി   എത്തി   ആതിര  വാതിൽ  തുറന്നു പുറത്തിറങ്ങാൻ ഇറങ്ങാറാവുമ്പോൾ  ബാക്കിൽ നിന്ന്  അരുൺ  കഴുത്തിൽ കയറിട്ടു  മുറുക്കി ആതിരേ   കൊല്ലുന്നു!   എന്നിട്ട് അരുൺ  അവളുടെ മുഖത്ത് നോക്കി ഇങ്ങനെ പറയുന്നു
അരുൺ : നീ എന്താ എന്നോട് പറഞ്ഞത്   നിന്നെ വെറുതെ വിടണം   എന്റെ ജീവിതം ഇല്ലാതാക്കിയിട്ട്  നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കണം അല്ലേ 
 ഇത്രയും പറഞ്ഞത് ശേഷം അരുൺ ആതിരയെ   ആ വീടിന്റെ ഉത്തരത്തിൽ  കെട്ടി തൂക്കുന്നു    അരുൺ അതിനു ശേഷം  വീടുപൂട്ടി
 ഇറങ്ങുന്നു അപ്പോഴാണ് വീടിന്റെ  മുന്നിലായിട്ട്  കുറെ പോലീസുകാർ   പോലീസുകാരെ കണ്ട  അരുൺ   പേടിക്കുന്നു അരുണിനെ  കണ്ട ഒരു പോലീസുകാരൻ  അരുണിന്റെ അടുത്തേക്ക് വരുന്നു
P: ഈ പാതിരാത്രി താൻ എവിടെ പോകുന്നു
അരുൺ : എന്റെ നാട്ടിൽ സാറേ 

P: ഈ പാതിരാത്രി വരെ കാത്തിരുന്നു നാട്ടിൽ പോകാൻ ആയിട്ട് 
അരുൺ : ജോലിത്തിരക്കായിരുന്നു സാറേ  ഞാനെന്റെ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നു എന്റെ ജോലി എപ്പോൾ തീരും  അപ്പോൾ ഞാൻ വരും  ഇപ്പോൾ ഞാൻ ചെയ്ത ജോലി പൂർത്തിയായി  സന്തോഷമായിട്ട് എനിക്ക് നാട്ടിലേക്ക് പോകാം 
P: ശരി ശരി പൊയ്ക്കോളും 
 അരുൺ ബൈക്ക് സ്റ്റാർട്ട് ചെയ്തു  മുന്നോട്ടുപോയി  To Be continued