Aksharathalukal

കൂട്ട് 16



\'അർജുൻ കൊലക്കേസ് പുതിയ വഴിത്തിരിവിലേക്ക്. തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതികളാരെന്ന് പോലീസ് കണ്ടെത്തി കഴിഞ്ഞു. അർജുൻ പഠിച്ചിരുന്ന കോളേജിൽ തന്നെ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിനിയായ അശ്‌മിക ദേവ് ആണ് ഒന്നാം പ്രതി. അതേ ക്ലാസ്സിലെ ഒന്നാം പ്രതിയുടെ ഉറ്റ ചങ്ങാതിമാരായ എൽസ മരിയ ശ്രേയ ശ്രീകുമാർ റിസ്‌വാന റസാഖ് എന്നിവരാണ് കൂട്ട് പ്രതികൾ. പോലീസ് പ്രതികൾക്കായുള്ള തിരച്ചിലിൽ.  ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ്  റിപ്പോർട്ടിങ് ന്യൂസിന് കിട്ടിയ വിവരം. \'




നാലാളും എന്താ ചെയ്യേണ്ടത് എന്ന് പോലും മനസ്സിലാകാത്ത അവസ്ഥയിലായിരുന്നു. അച്ഛന്റെ കോൾ ആയിരുന്നു മിക്കുവിനെ ചിന്തയിൽ നിന്നും ഉണർത്തിയത്.

\'ഹലോ... അച്ഛാ... ഞാൻ... എനിക്ക് ഒന്നും... \'

\'മോളെ ഇതെന്തോ ട്രാപ് ആണ്. ഞാൻ റസാഖിനെയും ശ്രീകുമാറിനെയും തോമസിനെയും വിളിച്ചിരുന്നു. അവിടെ ഒക്കെ പോലീസ് പോയിരുന്നു. എന്ത് തെളിവ് വെച്ചിട്ടാണ് നിങ്ങളെ പ്രതി ആക്കിയതെന്നു ചോദിച്ചു. അന്ന് മോള് അവനെ കൊല്ലുമെന്ന് പറഞ്ഞില്ലേ... അത് കുറേ പേര് കേട്ടതല്ലേ.. പിന്നെ അന്ന് നിങ്ങൾ ആ വീട്ടിൽ പോയില്ലേ.  ആ സമയവും അവൻ മരിച്ച സമയവും ഏതാണ്ട് ഒന്നാണ്... നിങ്ങളെ ആ പരിസരത്ത് കണ്ടവരുണ്ടെന്നൊക്കെയാ പറയുന്നത്. അതിഥിയുടെ കേസ് അന്വേഷിച്ച അതേ ആളല്ലേ... എന്തോ പ്രശ്നമുണ്ട്. അയാൾക്ക് അല്ലെങ്കിലേ നിങ്ങളോട് നല്ല ദേഷ്യമുണ്ട്  . പണത്തിനു വേണ്ടി ഏത് നാറിയ കളിക്കും കൂട്ട് നിൽക്കുന്ന ചെറ്റ ആണ്.  അത് കൊണ്ട് നിങ്ങൾ ഇപ്പോൾ പോലീസിൽ പിടി കൊടുക്കാതിരിക്കുന്നതാ ബുദ്ധി. \'

\'അച്ഛാ.. എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. ഇവളുമാരൊക്കെ കരച്ചിലാ. \'

\'മോളെ നിങ്ങൾ ധൈര്യമായി ഇരിക്ക്.  മുൻ‌കൂർ ജാമ്യത്തിന്റെ കാര്യം ഞാൻ നോക്കാം. പിന്നെ നിങ്ങളുടെ നാലാളുടെയും സിം അവിടെ ഉപേക്ഷിക്കണം. നിങ്ങൾ തല്ക്കാലം റസാഖിന്റെ  മൂന്നാറിലുള്ള വീട്ടിലേക്ക് വിട്ടോ. അവിടെ നിങ്ങൾക്ക് പുതിയ സിം ഏർപ്പാട് ചെയ്യാം . ഞാൻ പുതിയ സിം എടുക്കാം. നിങ്ങൾ അതിലേക്ക് മാത്രം വിളിച്ചാൽ മതി. വേറെ ആരുമായിട്ടും തത്കാലം കോൺടാക്ട് വേണ്ട.അവരുടെ ഒക്കെ മേലെ പോലീസിന്റെ കണ്ണുണ്ടാകും. ഞാനും പ്രീതയും ഇവിടെ ആയത് കൊണ്ട് കുഴപ്പമുണ്ടാകില്ലെന്ന് വിചാരിക്കാം.\'


(ദേവനും പ്രീതയും ബാംഗ്ലൂർ ഒരു കോൺഫെറെൻസിനു പോയിരിക്കുകയാണ്. )

\'അച്ഛാ കിച്ചുവേട്ടൻ? \'

\'ദേവി നേരത്തേ വിളിച്ചിരുന്നു. അവൻ ആകെ തകർന്നിരിക്കുകയാണ്. നിന്നെയും റിച്ചിയെയും ഓർത്തിട്ട്. \'

\'മം.. \'

\'മോളെ... മോളിപ്പോൾ ധൈര്യം കാണിക്കേണ്ട സമയമാണ്.  അവർക്കും കൂടെ ധൈര്യം കൊടുക്കണം.  നിങ്ങൾ ഇപ്പോൾ കരഞ്ഞിരുന്നാൽ ഈ കുടുക്കിൽ നിന്നും ഊരാൻ പറ്റാണ്ടാകും. \'

\'മം. ശരി അച്ഛാ. അവിടെ ചെന്നിട്ടു പുതിയ നമ്പറിലേക്ക് വിളിക്കാം. \'അതും പറഞ്ഞ് മിക്കു കോൾ കട്ട്‌ ചെയ്തു.

നാലുപേരുടെയും സിം ഊരി എടുത്ത് പുറത്തേക്ക് എറിഞ്ഞു. സച്ചുവും റിച്ചിയും കരച്ചിലാണ്. മറിയാമ്മ ആണേൽ ആകെ ശോകം. മിക്കു മറിയാമ്മയെ നോക്കി . കാര്യം മനസ്സിലായ അവൾ റിച്ചിയെയും സച്ചുവിനെയും എങ്ങനെ ഒക്കെയോ സമാദാനപ്പെടുത്തി. മിക്കു അവളുടെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ വിശദീകരിച്ചു.


___________________________________

രാത്രിയോടെ അവർ മൂന്നാർ എത്തി. അവരുടെ കാര്യങ്ങൾ നോക്കാൻ അവിടെ മത്തായി ഉണ്ടായിരുന്നു. അയാൾ അവർക്ക് വേണ്ടുന്ന പുതിയ സിമും കുറച്ച് ഡ്രെസ്സുകളും ഒക്കെ റെഡി ആക്കി വെച്ചിരുന്നു.

മിക്കു :ആഹാ ചേട്ടന് പെണ്പിള്ളേരുടെ ഡ്രസ്സ്‌ ഒക്കെ എടുക്കാൻ അറിയോ?

മത്തായി :അത് ടീന എടുത്തതാ.

റിച്ചി :പുള്ളിടെ മോൾ ആണ് ടീന ചേച്ചി. ചേച്ചി ഇപ്പോൾ ഫോർത്ത് ഇയർ അല്ലേ ചേട്ടാ?

മത്തായി :അല്ല മോളെ അവൾ ബിടെക് കഴിഞ്ഞു. ഇപ്പോൾ ജോലി അന്വേഷിക്കുകയാ .മക്കളെ ഫുഡ്‌ അവിടെ എടുത്ത് വച്ചിട്ടുണ്ട്.  എന്തെങ്കിലും ആവശ്യം വന്നാൽ വാച്ച് മാനെ  വിളിച്ചാൽ മതി.  അവൻ ചെയ്തു തരും. ഞാൻ എന്നാൽ ഇറങ്ങട്ടെ. ടീന അവിടെ ഒറ്റക്കാണ്.

റിച്ചി :ശരി ചേട്ടാ. നാളെ ടീന ചേച്ചിനോട് ഇങ്ങോട്ട് വരാൻ പറയണം. കുറേ ആയില്ലേ കണ്ടിട്ട്.

മത്തായി :അഹ്. ശരി മോളെ .


==========================


അവർ ഫുഡ്‌ കഴിച്ച് ഡോർ ഒക്കെ അടച്ച് റൂമിലേക്ക് പോയി. മിക്കു അച്ഛനെ വിളിച്ചു വെച്ചു .

റിച്ചി :എടി... ഈ റൂമിനോരു പ്രത്യേകതയുണ്ട്.

സച്ചു :എന്തോന്ന്? 🤨🤨🤨

\'ഈ വീട്ടിലെ ഏറ്റവും വലിയ മുറിയാണ് ഇത്. അവിടെ കണ്ടോ... ആ ബുക്ക്‌ ഷെൽഫ്.. \'അവൾ അങ്ങോട്ട് ചൂണ്ടി. \'അത് നീക്കിയാൽ ഉള്ളിൽ വേറെ ഒരു മുറിയുണ്ട്.  അവിടുന്ന് താഴത്തേക്ക് ഡയറക്റ്റ് സ്റ്റെയർകേസ്.  അത് ചെന്ന് നിക്കൽ നമ്മളുടെ കാർ പാർക്ക്‌ ചെയ്തില്ലേ... ആ പാർക്കിംഗ് ഏരിയയിലേക്കാണ്.വീടിന്റെ ഫ്രണ്ടിൽ നിന്നും നോക്കിയാൽ ആ സ്ഥലം കാണില്ല. ഇപ്പോൾ ആ റൂം പൂട്ടിയിട്ടാണ് ഉള്ളത്.  നാളെ മത്തായി ചേട്ടന്റെ കയ്യിൽ നിന്ന് താക്കോൽ വാങ്ങിക്കാം. \'റിച്ചി പറഞ്ഞു നിർത്തി.


മിക്കു :കൊള്ളാലോ. ഇതൊക്കെ ആരുടെ തലയിൽ ഉദിച്ച ബുദ്ധി ആണോ എന്തോ. 🤔🤔🤔🤔


റിച്ചി :ഇത് പണ്ട് ഏതോ സായിപ്പിന്റെ ബംഗ്ലാവ് ആയിരുന്നു. അങ്ങേരുടെ ബുദ്ധി ആകും.  ശത്രുക്കൾ പെട്ടന്ന് വന്നാൽ രക്ഷപ്പെടാൻ.

സച്ചു :എന്റെ ദേവി.... വല്ല പ്രേതവും കാണുവോ ഇവിടെ? 🥵🥵🥵

മിക്കു :പ്രേതത്തിലും വലുതാ ഇപ്പോ നമ്മളുടെ പുറകിൽ ഉള്ളത്. അപ്പോഴാ അവളുടെ അമ്മായിന്റെ ഒരു പ്രേതം😡😡😤😤😤. ഒറ്റ ചവിട്ട് വെച്ച് തരണ്ടെങ്കിൽ അവിടെ മിണ്ടാണ്ട് ചുരുണ്ടു കൂടി ഇരുന്നോ ശവമേ. 😤😤😤


മറിയാമ്മ താടിക്ക് കയ്യും കൊടുത്തു റിച്ചിയെ നോക്കി ചിരിച്ചു കൊണ്ട് കാര്യമായ ആലോചനയിലാണ്.

റിച്ചി :എന്തുവാടി പന്നി ഇങ്ങനെ നോക്കുന്നത്? ഞാൻ എന്താ ഇവിടെ ഐറ്റം ഡാൻസ് കളിക്കുന്നുണ്ടോ? 🙄🙄🙄🙄🙄

മറിയാമ്മ :ഞാൻ ചിന്തിക്കുവായിരുന്നു. നിങ്ങൾ ഇവിടെയാ താമസിക്കുന്നതെങ്കിൽ.... നീ ഈ റൂമിലാ കിടക്കുന്നെങ്കിൽ..... 😝😝😝😝😝


റിച്ചി :എങ്കിൽ???? 🙄

മറിയാമ്മ :കിച്ചുവേട്ടന് ഈ സ്റ്റെയർകേസ് വഴി രാത്രി കയറി വരാലോ... പോകാനും വരാനും എളുപ്പമായി. നിങ്ങൾക്ക് ഇഷ്ടം പോലെ റൊമാൻസിക്കായിരുന്നു. 🙈🙈🙈🙈🙈🙈

\'ഡി....😤😤😤 \'റിച്ചി അതും പറഞ്ഞ് മറിയാമ്മയെ തലയിണ എടുത്ത് എറിഞ്ഞു. പിന്നെ അവിടെ കൂട്ടത്തല്ല് തന്നെ ആയിരുന്നു.


പുറമെ എത്ര ധൈര്യം കാണിച്ചാലും നാലുപേർക്കും ഉള്ളിൽ നല്ല ടെൻഷൻ ഉണ്ട്.




🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆🔆



പിറ്റേന്ന് ടീന വന്നു.  സച്ചുവും മിക്കുവും മറിയാമ്മയും പെട്ടന്ന് തന്നെ അവളുമായി കൂട്ടായി. നാലു പേരും അവരുടെ പ്രണയത്തെ പറ്റി ഒക്കെ പറഞ്ഞു.

\'ചേച്ചിക്ക് ലവ് ഒന്നുല്ലെ? \'മിക്കു ചോദിച്ചു.

\'അങ്ങനെ ചോദിച്ചാൽ.. എനിക്ക് ഒരാളെ ഏഴു വർഷമായി ഇഷ്ടമാണ്. പക്ഷെ അയാൾക്ക് അറിയില്ല. \'

മറിയാമ്മ :അമ്പടി ജിന്ജിന്നക്കാടി... ലവ് സ്റ്റോറി പോരട്ടെ.

\'എന്റെ സ്കൂളിൽ സീനിയർ ആയിരുന്നു. പിന്നെ പള്ളിയിൽ വെച്ച് കാണാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങേരു സ്ഥലത്തില്ല. നാട്ടിൽ വരുമ്പോൾ പള്ളിയിൽ വരും. കിടിലൻ പാട്ട് ആണ്. \'ടീന നാണത്തോടെ പറഞ്ഞു.

\'എന്നിട്ട് എന്നോട് ഇതുവരെ പറഞ്ഞില്ലാലോ. ഫോട്ടോ ഉണ്ടോ ചേച്ചി? \'റിച്ചി ചോദിച്ചു.

ടീന ഫോൺ എടുത്ത് ഫോട്ടോ കാണിച്ചു കൊടുത്തു.

\'ഡേവിഡ് ചേട്ടൻ..\' മിക്കു അറിയാതെ പറഞ്ഞു പോയി.

\'ഇച്ചായനെ അറിയോ??? \'ടീന അത്ഭുതത്തോടെ ചോദിച്ചു.

മറിയാമ്മ :\'ഇങ്ങേർ നമ്മളുടെ സീനിയർ ആണ്. അല്ല... ചേച്ചിടെ സീനിയർ എന്ന് പറഞ്ഞിട്ട്... അങ്ങേരിപ്പോ ഫോർത്ത് ഇയർ ആണല്ലോ? \'

\'ഇച്ചായൻ ഡിപ്ലോമ കഴിഞ്ഞാ ബിടെക്കിനു പോയത്. \'

\'എന്നാലും അങ്ങേരുടെ നാട് ഇതായിരുന്നോ? \'നാലുപേരുടെയും ആത്മഗതം ഇതായിരുന്നു.

ടീന അങ്ങേരെപ്പറ്റി ചോദിച്ചോണ്ടും പറഞ്ഞോണ്ടും ഇരുന്നു.


============================


ഉച്ചക്ക് ഫുഡും കഴിച്ച് നാലുപേരും വെറുതേ കിടക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ മിക്കു പുറത്തിറങ്ങി ചിന്തയിലാണ്ടു.

ആരോ കാളിങ് ബെൽ അടിച്ചു. മത്തായി ചേട്ടൻ വാതിലും തുറന്നു. മിക്കു താഴേക്ക് ചെല്ലാതെ ജാഗ്രതയോടെ നിന്നു.


\'ഡോ.. തന്റെ വീട്ടിൽ ചെന്നിരുന്നു. താനും തന്റെ മോളും ഇവിടെ ഉണ്ടാകുമെന്ന് അറിയാം. അതാ ഇങ്ങോട്ട് വന്നത്. ഞാൻ നാട്ടിൽ അതികം ഇല്ലെന്ന് കരുതി എന്നെ ഉണ്ണാക്കൻ ആക്കാമെന്നു കരുതിയോ? എന്റെ കയ്യിൽ നിന്ന് കാശ് വാങ്ങിച്ചിട്ട് എത്ര ആയെടോ കിളവ.. മുതലും പലിശയും ചേർത്ത് കുന്ന് കൂടി. ഇവളോട് ഉള്ള സ്നേഹം മൂത്ത് നിങ്ങൾക്ക് അവധി കൂട്ടി തരാൻ എന്റെ കൂടെ ഉള്ള ഒരുത്തനും... കോപ്പ്. \'

മിക്കു നൈസ് ആയിട്ട് ആളാരാണെന്നു നോക്കി.

\'കുങ്കുമം.... \'(മിക്കുവിന്റെ ആത്മ )

ശബ്ദം കേട്ടിട്ട് ബാക്കി മൂന്നും പുറത്തേക്ക് വന്നു. അവരോട് മിണ്ടരുതെന്ന് മിക്കു ചുണ്ടിൽ വിരൽ വെച്ച് ആക്ഷൻ കാണിച്ചു. ഓരോരുത്തരായി വന്ന ആളെ എത്തി നോക്കി. മറിയാമ്മ എന്തോ പറയാൻ തുടങ്ങിയതും മിക്കു അവളുടെ വായ പൊത്തി. അവർ അവരുടെ സംസാരം ശ്രദ്ധിക്കാൻ തുടങ്ങി.



\'സാറേ ഒരവധി കൂടെ തരണം. എങ്ങനെയെങ്കിലും തന്നു തീർക്കാം. \'


\'എത്രയായെടോ കള്ള കിളവ. $%#$@\'

\'എനിക്കൊരു ജോലി കിട്ടിയിട്ട് എന്തായാലും തിരിച്ചു തരും. അച്ഛനെ വിട്. \'


\'ഡി... നിനക്ക് ജോലി കിട്ടിയിട്ട് എപ്പോൾ തരാനാണ്? നിന്നോടുള്ള സ്നേഹം മൂത്തിട്ട് അവൻ അവതി കൂട്ടി തരാൻ മാത്രം നീ അത്ര നല്ല ചരക്കാണോ എന്ന്  അറിയാൻ  തന്നെയാ  ഞാൻ നേരിട്ട് വന്നത്. നീ ആള് കൊള്ളാലോ... നീ രണ്ടു ദിവസം വന്നു എന്റെ കൂടെ നിക്ക്... പണം ഞാൻ അങ്ങോട്ട് തരാം. \'


\'ഈ തെണ്ടി  വൻ ക്ലിഷേ ആക്കുവാണല്ലോ .\'(മിക്കുവിന്റെ ആത്മ )


\'കയ്യിൽ നിന്നു വിടെടാ .. ചത്താലും ഞാൻ അതിനു നിക്കില്ല. \'ടീന പറഞ്ഞു.

അവിടെ എന്താ നടക്കുന്നതെന്ന് കാണാതെ തന്നെ  അവരുടെ സംസാരത്തിൽ നിന്നും നാലുപേർക്കും ഊഹിക്കാൻ പറ്റി.

\'ഡി... അതികം കളിക്കല്ലേ....ഇപ്പൊ ഞാൻ പോകുവാണ്.  ഒരു ദിവസം ഒരേ ഒരു ദിവസം സമയം തരും.  അത് കഴിഞ്ഞാൽ നിന്നെ പൊക്കാൻ ഞാൻ വരും. നമ്മൾക്ക് അങ്ങ് ആഘോഷിക്കാമെടി... അപ്പോ ഇച്ചായൻ പോയി മറ്റന്നാൾ വരാം മോളെ..നിന്നെ അങ്ങ്  കൊണ്ട് പോകാൻ. \'




അവൻ പോയെന്ന് ഉറപ്പായപ്പോൾ മിക്കു മറിയാമ്മയുടെ വായ പൊത്തിയ കൈ എടുത്തു.

\'എടി... ഇയാളെ തന്നെ ആയിരുന്നു അന്ന് ആ കല്യാണവീട്ടിൽ വച്ചു കണ്ടത്.. അന്ന് അർജുന്റെ ബോഡി കിട്ടിയ വീടിന്റെ പരിസരത്ത് നിന്നും  കാറിൽ കയറുന്നത് കണ്ടില്ലേ... അതേ ആൾ.. ഇവൻ തന്നെ ആയിരുന്നു അന്ന് എന്നെ വിളിച്ചത്... ഇന്ന് ശബ്ദം കേട്ടപ്പോൾ ഉറപ്പായി.\'മിക്കു മൂന്ന് പേരോടുമായ് പറഞ്ഞു.


\'എന്തൊരു ഗ്ലാമർ ആണ്....എന്റെ പൊന്നോ... കണ്ടാൽ പറയുമോ കയ്യിലിരിപ്പ് ഇതാണെന്നു... സ്വഭാവം കൂടെ നല്ലതായിരുന്നെങ്കിൽ ജോ ഇച്ചായനെ തേച്ചിട്ട് ഇങ്ങേരെ കെട്ടാമായിരുന്നു. \'മറിയാമ്മയിലെ കോഴി അവസരം പോലും നോക്കാതെ ഉണർന്നു.


\'ജോ ചേട്ടൻ അറിയണ്ട. നിന്നെ ചുമരിൽ നിന്നു വടിച്ചു എടുക്കേണ്ടി വരും. \'സച്ചു പറഞ്ഞു.


റിച്ചി :\'മം.. വാ നമ്മൾക്ക് ടീന ചേച്ചിയെ നോക്കാം. \'



അവർ താഴേക്ക് ചെന്നപ്പോൾ ടീന കരയുകയായിരുന്നു. അവർ നാലു പേരും അവളുടെ കൂടെ ചെന്നിരുന്ന് ആശ്വസിപ്പിച്ചു.


\'ചേട്ടൻ എന്തിനാ അവന്റെ അടുത്ത് നിന്നൊക്കെ കടം വാങ്ങിയത്? \'റിച്ചി മത്തായിയോട് ചോദിച്ചു.


\'ഇവളുടെ പഠിത്തത്തിനു വേണ്ടി വാങ്ങിച്ചതാണ്. ലോണിന് അപേക്ഷിച്ചിരുന്നു. പക്ഷെ കിട്ടിയില്ല. ഒരു കണക്കിന് പറഞ്ഞാൽ മാനേജറിന്റെയും ഇവന്റെയും ഒത്തു കളിയാണ്. ഇവിടുത്തെ എല്ലാവരും അവന്റെ കയ്യിൽ നിന്നും തന്നെ കടം വാങ്ങാൻ... \'അയാൾ പറഞ്ഞു.


\'ചേട്ടന് ഉപ്പാനോട് പറഞ്ഞൂടായിരുന്നോ? \'


\'അത് പിന്നെ മോളെ.... \'


\'മം.. ചേട്ടൻ പേടിക്കണ്ട. നാളെ തന്നെ ചേട്ടന്റെ അക്കൗണ്ടിലേക്ക് ആവശ്യമുള്ള പണം എത്തും. ടീന ചേച്ചി എനിക്ക് അക്കൗണ്ട് ഡീറ്റെയിൽസ് വാട്സ്ആപ്പ് ചെയ്യ്. \'മിക്കു  പറഞ്ഞു.

\'അതൊന്നും വേണ്ടാ മിക്കു. \'ടീന പറഞ്ഞു.


\'ഒന്നും പറയണ്ട. അവന്റെ ശല്യം എത്രയും പെട്ടന്ന് അവസാനിപ്പിക്കണം. \'റിച്ചി പറഞ്ഞു.


\'വളരെ നന്ദി ഉണ്ട് മക്കളെ . \'അയാൾ കൈ കൂപ്പി പറഞ്ഞു.


\'അതൊന്നും വേണ്ടാ. രാത്രി കിടിലൻ ഫുഡ്‌ ആക്കി തന്നാൽ മതി. \'മിക്കു പറഞ്ഞു.


ചിരിച്ചു കൊണ്ട് മത്തായി അവിടെ നിന്നും പോയി.


മിക്കു റിച്ചിയെ നോക്കി ചോദിക്ക് എന്ന് കണ്ണുകൊണ്ടും പുരികം കൊണ്ടും പറഞ്ഞു.


\'ടീന ചേച്ചി... ആ വന്ന ആൾ ശരിക്കും ആരാണ്? \'റിച്ചി ചോദിച്ചു.


\'അവൻ കളത്തിപ്പറമ്പിൽ സ്റ്റീഫൻ.. തനി ചെകുത്താൻ. എല്ലാ തെമ്മാടിത്തരവും കയ്യിലുണ്ട്.  ചെറുപ്പത്തിലേ അവന്റെ അമ്മച്ചി മരിച്ചു. അപ്പച്ചൻ വേറെ കെട്ടി.  അയാളോട് ഇവന് വാശി ആണ്. ആ വാശി പുറത്തു  സമ്പാദിച്ചു പണക്കാരൻ ആയി. ഒന്നും നേരെ ചൊവ്വേ നേടിയ പണം അല്ല. ഡേവിഡ് ഇച്ചായന്റെ ഒരു അകന്ന ബന്ധത്തിൽ ഉള്ളതാണ്. \'



കളത്തിപ്പറമ്പിൽ സ്റ്റീഫൻ... ആ പേര് നാലുപേരുടെയും മനസ്സിൽ പതിഞ്ഞു.




===============================


മിക്കു :കളത്തിപ്പറമ്പിൽ സ്റ്റീഫൻ... അങ്ങനെ ഒരു പേര് പോലും ഇതുവരെ ഞാൻ കേട്ടിട്ടില്ല. ഇവൻ എന്തിനാ നമ്മളുടെ പിറകെ?

റിച്ചി :അതാ എനിക്കും മനസ്സിലാകാത്തത്.

സച്ചു :അവൻ തന്നെ ആകുമോ അർജുനെ കൊന്നത്?

\'അർജുനോടും നമ്മളോടും ഒരേപോലെ ദേഷ്യം ഉണ്ടാകാനും മാത്രം അവന് എന്ത് ബന്ധമാണ് ഉള്ളത്? \'മിക്കു സംശയത്തോടെ ചോദിച്ചു.

\'അർജുന് കുറേ ശത്രുക്കൾ ഉണ്ടായിരുന്നു. പക്ഷെ അർജുനോടും മിക്കുവിനോടും ഒരേപോലെ ദേഷ്യവും ശത്രുതയും ഉള്ള ഒരേ ഒരാളെ നമ്മളുടെ അറിവിൽ ഉള്ളൂ. \'മറിയാമ്മ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു.

\'അതാരാ? \'ബാക്കി മൂന്ന് പേരും ഒരേപോലെ ചോദിച്ചു.


(തുടരും )




💞💞💞💞💞💞💞💞💞💞💞💞




വില്ലന്റെ പേര് എന്തായാലും അറിഞ്ഞല്ലോ.. 


തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. 


കൂട്ട് 17

കൂട്ട് 17

4.7
881

\'അർജുന് കുറേ ശത്രുക്കൾ ഉണ്ടായിരുന്നു. പക്ഷെ അർജുനോടും മിക്കുവിനോടും ഒരേപോലെ ദേഷ്യവും ശത്രുതയും ഉള്ള ഒരേ ഒരാളെ നമ്മളുടെ അറിവിൽ ഉള്ളൂ. \'മറിയാമ്മ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു. \'അതാരാ? \'ബാക്കി മൂന്ന് പേരും ഒരേപോലെ ചോദിച്ചു. \'ഡേവിഡ് \'മറിയാമ്മ പറഞ്ഞു. ഒന്ന് ചിരിച്ചിട്ട് അവൾ തുടർന്നു. \'ഓർമയില്ലേ അന്ന് ഇവളെ അവൻ അടിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ... അർജുനെ കൊല്ലാൻ ആദ്യമേ അങ്ങേർ പ്ലാൻ ചെയ്തിരുന്നു. അതിഥി പറഞ്ഞത് കൊണ്ട് മാത്രമായിരുന്നു ചെയ്യാഞ്ഞത്. അതേ അതിഥിയെ കൊന്നപ്പോൾ ആ പക കൂടാൻ അല്ലേ വഴി ഉള്ളൂ. പിന്നെ ഇവളെ വെറുതേ വിടില്ല എന്നൊക്കെ പറഞ്ഞിരുന്നു അന്ന്. പിന്നെ ടീന ചേച്ച