\'അർജുന് കുറേ ശത്രുക്കൾ ഉണ്ടായിരുന്നു. പക്ഷെ അർജുനോടും മിക്കുവിനോടും ഒരേപോലെ ദേഷ്യവും ശത്രുതയും ഉള്ള ഒരേ ഒരാളെ നമ്മളുടെ അറിവിൽ ഉള്ളൂ. \'മറിയാമ്മ ഒരു ഗൂഢമായ ചിരിയോടെ പറഞ്ഞു.
\'അതാരാ? \'ബാക്കി മൂന്ന് പേരും ഒരേപോലെ ചോദിച്ചു.
\'ഡേവിഡ് \'മറിയാമ്മ പറഞ്ഞു.
ഒന്ന് ചിരിച്ചിട്ട് അവൾ തുടർന്നു. \'ഓർമയില്ലേ അന്ന് ഇവളെ അവൻ അടിച്ചപ്പോൾ പറഞ്ഞ കാര്യങ്ങൾ... അർജുനെ കൊല്ലാൻ ആദ്യമേ അങ്ങേർ പ്ലാൻ ചെയ്തിരുന്നു. അതിഥി പറഞ്ഞത് കൊണ്ട് മാത്രമായിരുന്നു ചെയ്യാഞ്ഞത്. അതേ അതിഥിയെ കൊന്നപ്പോൾ ആ പക കൂടാൻ അല്ലേ വഴി ഉള്ളൂ. പിന്നെ ഇവളെ വെറുതേ വിടില്ല എന്നൊക്കെ പറഞ്ഞിരുന്നു അന്ന്. പിന്നെ ടീന ചേച്ചി പറഞ്ഞത് നിങ്ങളും കേട്ടതല്ലേ... ഡേവിഡിന് സ്റ്റീഫനുമായി ബന്ധമുണ്ട്. \'
മൂന്ന് പേരും ഞെട്ടി നോക്കുകയാണ്.
\'പക്ഷെ എനിക്ക് മനസ്സിലാകാത്ത രണ്ടു കാര്യങ്ങൾ ഉണ്ട്. ഒന്ന് അതിഥിയുടെ കേസ് അന്വേഷിച്ച അതേ ആളല്ലേ ഇപ്പോൾ അർജുൻ കൊലക്കേസ് അന്വേഷിക്കുന്നത്. അയാളെ സ്വാധീനിച്ചു നമ്മൾക്ക് എതിരാക്കാമെങ്കിൽ അന്ന് തന്നെ അർജുനെ അങ്ങേരെ സ്വാധീനിച്ചു അകത്താക്കാമായിരുന്നില്ലേ.... രണ്ടാമത്തെ കാര്യം എന്താണ് എന്ന് വെച്ചാൽ അർജുനോട് ഡേവിഡിന് ദേഷ്യം അതിഥിയെ റേപ്പ് ചെയ്തു കൊന്നത് കൊണ്ടാണ്. സ്റ്റീഫൻ അറിഞ്ഞിടത്തോളം ഒരു ചെറ്റ ആണ്. അപ്പോൾ ഇങ്ങനെ ഒരു കാര്യത്തിന് പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുമ്പോൾ ഇത്രെയും ബൂലോക ഊള ആയ വഷളൻ ആയ ഒരാളെ തന്നെ ഡേവിഡ് കൂട്ട് പിടിക്കുമോ? \'മറിയാമ്മ താടിക്ക് കൈ കൊടുത്തു ആലോചിക്കാൻ തുടങ്ങി .
\'എന്റെ മറിയാമ്മേ നിനക്ക് ഇത്ര ഒക്കെ ചിന്തിക്കേണ്ട ബുദ്ധി ഉണ്ടായിരുന്നോ? അറിഞ്ഞില്ല... ആരും പറഞ്ഞില്ല.. \'റിച്ചി മറിയാമ്മയുടെ അടുത്ത് പോയി ഇരുന്നു പറഞ്ഞു.
\'മം. നാളെ അച്ഛൻ മത്തായി ചേട്ടന്റെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യും. അച്ഛൻ നാട്ടിലെ ആരുമായിട്ടും ഇപ്പൊ വലിയ കോൺടാക്ട് ഇല്ല. ഏത് വഴിയാ ചോരുക എന്നറിയില്ലലോ.അവിടുന്ന് അവർ പറയുന്നത് മാത്രം കേൾക്കും. ഫോൺ കോൾ ഒക്കെ ചെക്ക് ചെയ്താലോ എന്ന് അച്ഛന് പേടി. എന്തായാലും മറ്റന്നാൾ നമ്മൾക്ക് ഇവിടം വിടണം.പണം ട്രാൻസ്ഫർ ചെയ്താൽ എന്തായാലും നമ്മൾ ഇവിടെ ഉണ്ടെന്ന് ശത്രുക്കൾ അറിയും. പോകുന്നതിന് മുൻപേ ആ പന്ന പട്ടിക്ക് ഒരു പണി കൊടുക്കണം. അവന്റെ അമ്മായിയപ്പന്റെ ഒരു കുങ്കുമം തേക്കൽ. പന്ന പട്ടി തെണ്ടി ചെറ്റ... \'മിക്കു പല്ല് ഞെരിച്ചു.
സച്ചു :പണിയൊക്കെ കൊടുക്കാം പക്ഷെ നമ്മൾ എങ്ങോട്ട് പോകും?
\'നമ്മൾക്ക് തിരിച്ചു നാട്ടിൽ പോകണം അവിടെത്തെ സ്ഥിതി ഒക്കെ നേരിട്ട് അറിയണം. \'മിക്കു എന്തോ തീരുമാനിച്ചത് പോലെ പറഞ്ഞു.
\'നിനക്ക് എന്താ വട്ടാണോ? പോലീസിന് പിടി കൊടുക്കാൻ ആണോ നിന്റെ ഉദ്ദേശം? \'റിച്ചി കലിപ്പായി.
\'നീ ഒരു കാര്യം ശ്രദ്ധിച്ചോ? നമ്മൾ ഇങ്ങോട്ട് വരുന്ന വഴിക്ക് എവിടെയെങ്കിലും നേരെ ചൊവ്വേ ഒരു പോലീസ് ചെക്കിങ് ഉണ്ടായിരുന്നോ? നമ്മൾ കല്യാണത്തിന് പോയിരിക്കുകയാണെന്നു കൃത്യമായി അറിഞ്ഞിട്ടും നമ്മളെ അവർക്ക് പിടിക്കാൻ ആകാഞ്ഞിട്ടല്ലലോ. \'മിക്കു പറഞ്ഞു.
റിച്ചി :അത് ശരിയാണല്ലോ.
മിക്കു :മം. ആദ്യത്തെ പ്രഹസനം ഒഴിച്ച് നിർത്തിയാൽ നിങ്ങളുടെ വീട്ടിലൊന്നും പിന്നെ അവർ പോയിട്ടുമില്ല. ആ അന്വേഷണ ഉദ്യോഗസ്ഥൻ സ്റ്റീഫന്റെ സ്ക്രിപ്റ്റിലെ ഒരു കഥാപാത്രം മാത്രമാണ്. പോലീസിന് നമ്മളെ അറസ്റ്റ് ചെയ്യണമെന്ന് യാതൊരു ഉദ്ദേശവുമില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇത് വേറെ എന്തോ പ്ലാൻ ആണ്. സ്റ്റീഫൻ ആണേൽ ഇവിടെ ഇങ്ങെനെ സമാദാനത്തോടെ ഇരിക്കുന്നു.Something wrong somewhere.അവൻ വേറെ എന്തോ പ്ലാനിങ്ങിലാണ്.
സച്ചു :നീ പറയുന്നതിൽ കാര്യമുണ്ട്.
മിക്കു :മം. ഇവിടെ നമ്മൾ നിന്നിട്ട് വലിയ കാര്യമൊന്നുമില്ല. സ്റ്റീഫൻ അറിഞ്ഞിടത്തോളം ഈ നാട്ടിൽ വല്ലപ്പോഴും മാത്രമേ വരുകയുള്ളു. അത് കൊണ്ട് തന്നെ അവൻ വേഗം വേറെ എങ്ങോട്ടേക്കെങ്കിലും പോകാൻ സാധ്യത ഉണ്ട്. സൊ വലിയ കാര്യമായി അവനെ പറ്റി നമ്മൾക്ക് ക്ലൂ കിട്ടില്ല.നമ്മളുടെ മേലെ അവന്റെ ഒരു കണ്ണ് എന്തായാലും കാണും. നമ്മൾ ഈ നാട്ടിൽ ഉണ്ടെന്ന ഏകദേശ ദാരണ എങ്കിലും അവന് ഇല്ലാണ്ടിരിക്കില്ല. അവൻ അഥവാ പ്ലാനിങ് പൂർത്തി ആക്കി നമ്മൾക്ക് എതിരെ എന്തെങ്കിലും ചെയ്യാൻ തുടങ്ങുകയാണെങ്കിൽ ഇവിടെ തുടർന്നാൽ നമ്മൾ അവന്റെ വായിൽ പെടുകയും ചെയ്യും. ഈ സമയത്ത് നമ്മൾ നാട്ടിൽ പോകുമെന്ന് ഒരിക്കലും അവൻ ചിന്തിക്കില്ല. നാട്ടിൽ പോയാൽ എന്റെ ഈ കണ്ടത്തലുകൾ സത്യമാണോ എന്ന് അറിയുകയും ചെയ്യും.
മറിയാമ്മ :എവിടേക്ക് പോകും?
മിക്കു :ഈ സമയത്ത് സേഫ് ദേവൻ സാറിന്റെ വീട്ടിലാണ്. പുള്ളി ഒറ്റക്ക് നിക്കുന്നത് അല്ലേ.
റിച്ചി :പക്ഷെ പോകുമ്പോൾ അവൻ പിറകെ ഉണ്ടെങ്കിലോ?
മിക്കു :അതിനു മുൻകരുതലുകൾ എടുക്കണം. നമ്മളുടെ പിറകെ പോലീസ് കാണില്ല എന്ന് എനിക്ക് 100 % ഉറപ്പുണ്ട്.
എല്ലാവരും മിക്കുവിന്റെ പ്ലാൻ ശരിവച്ചു.
________________________________________
ഒരു ദിവസം കഴിഞ്ഞ് നാലുപേരും സ്റ്റീഫന്റെ വരവിനായി കാത്തിരിക്കുകയായിരുന്നു.
\'അവൻ ഇനി വരാതിരിക്കുമോ? \'സച്ചു അവളുടെ സംശയം പറഞ്ഞു.
\'അവൻ നമ്പർ വൺ വഷളൻ ആണ്. ചത്തില്ലേൽ അവൻ വരും അക്കാര്യത്തിൽ എനിക്ക് ഉറപ്പാണ്. \'മിക്കു പറഞ്ഞു.
മറിയാമ്മ :അല്ലേടി അഥവാ അവൻ ആളെക്കൂട്ടി ആണ് വരുന്നതെങ്കിൽ പ്ലാൻ ഫ്ലോപ്പ് ആകില്ലേ?
\'അവൻ ഒറ്റക്കെ വരൂ. അതെനിക്ക് ഉറപ്പാണ്. അവനെ ഞാൻ എന്നൊക്കെ കണ്ടിരുന്നോ അന്നൊക്കെ ഒറ്റയ്ക്കാ ഉണ്ടായേ. മിനിയാന്ന് ഇവിടെ വന്നപ്പോഴും ഒറ്റക്കായിരുന്നു. അങ്ങനെ ഉള്ള അവൻ ഇങ്ങനെ ഒരു കാര്യത്തിന് വരുമ്പോൾ ഒറ്റക്കല്ലേ വരുക ഉള്ളൂ. \'
മിക്കു അത് പറഞ്ഞു കഴിഞ്ഞതും താഴെ നിന്ന് കോളിംഗ് ബെൽ ശബ്ദം കേട്ടു.
\'ഗെറ്റ് റെഡി ഫോർ മിഷൻ കുങ്കുമം. നിങ്ങൾ വിട്ടോ. ഞാൻ അങ്ങോട്ട് ചെല്ലട്ടെ. \'
മിക്കു അതും പറഞ്ഞ് മുറിയിൽ നിന്നും പുറത്തിറങ്ങി. താഴെ നിന്നും സ്റ്റീഫന്റെ ശബ്ദം കേൾക്കാം. അവൾ അവനെ കാണാൻ പറ്റുന്നിടത്തേക്ക് നീങ്ങി നിന്നു.
\'ഡി... നിനക്ക് തന്ന സമയം കഴിഞ്ഞു.ഞാൻ നിന്നെ മുതലാക്കിക്കോളാമെടി $@###@\' അവൻ വഷളൻ ചിരിയോടെ ടീനയോട് പറഞ്ഞു.
മിക്കു നീട്ടി ഒരു വിസിൽ അടിച്ചു. സ്റ്റീഫൻ ഞെട്ടി ശബ്ദം കെട്ടിടത്തേക്ക് നോക്കി. അവിടെ അവളെ കണ്ട് അവൻ ഒന്ന് ഞെട്ടി.
\'ആണാണെങ്കിൽ ഇപ്പൊ വന്നു പിടിക്കെടാ നാറി. \'ഒരു ചിരിയോടെ അതും പറഞ്ഞ് അവൾ ഓടി.
അവൻ അവളുടെ ആ പ്ലാനിൽ മൂക്കും കുത്തി വീണു. അവൻ അവൾക്ക് പിറകെ ഓടി. അവൾ റൂമിൽ കയറി വാതിൽ അടച്ചു. പക്ഷെ ലോക്ക് ചെയ്തില്ല. അവൻ ആ മുറിയിൽ കയറും മുന്നേ തന്നെ അവൾ രഹസ്യ അറയിൽ കടന്ന് ബുക്ക് ഷെൽഫ് പണ്ടത്തെ പോലെ തന്നെ ആക്കി അത് ലോക്ക് ചെയ്തു. സ്റ്റീഫൻ മുറിയിൽ കയറിയതും മത്തായി പുറത്തു നിന്നും വാതിൽ ലോക്ക് ചെയ്തു.
മിക്കു സ്റ്റെയർ വഴി താഴെ പാർക്കിംഗ് ഏരിയയിൽ എത്തി. കാറിൽ റെഡി ആയിരുന്ന മറ്റുള്ളവർക്കൊപ്പം അവൾ കയറി. കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റിയിരുന്നു. മൂന്ന് പേരും പർദ്ദ ആയിരുന്നു ധരിച്ചിരുന്നത്. മറിയാമ്മ കാർ സ്റ്റാർട്ട് ചെയ്തു അവിടെ നിന്നും ഓടിച്ചു പോയി. മിക്കു അവളുടെ പർദ്ദ എടുത്ത് ധരിച്ചു.
റിച്ചി :അവൻ മത്തായി ചേട്ടനെ ഉപദ്രവിക്കുമോ?
മിക്കു :അവനെ അര മണിക്കൂർ കഴിഞ്ഞ് തുറന്നു വിടാൻ ആണ് പറഞ്ഞത്. അതിനു മുൻപേ ചിലപ്പോൾ അവന്റെ ആൾക്കാരെ ആരെയെങ്കിലും അവൻ വിളിച്ചു വരുത്തും. എന്തായാലും അവിടുന്ന് ഇറങ്ങിയാൽ എന്റെ ഡയലോഗ് ഓർത്തു നമ്മളെ കണ്ട് പിടിക്കാനെ അവൻ നോക്കു. ഹോ... എനിക്ക് സമാദാനമായി. അന്ന് തീയേറ്ററിൽ നിന്ന് കണ്ടപ്പോൾ തൊട്ട് വിചാരിക്കുന്നതാ കാണുമ്പോ കാണുമ്പോ എന്നെ കയറി പിടിക്കുന്ന ആ ജന്തുവിനു ഒരു പണി കൊടുക്കണമെന്ന്. പിന്നെ അന്ന് അവൻ കുങ്കുമം തേച്ചപ്പോൾ ആ വാശി കൂടി. ഇപ്പൊ ആശ്വാസമായി. ചെറുതെങ്കിൽ ചെറുത് ഒരു പണി കൊടുത്തല്ലോ.
സച്ചു :ഈ ധൈര്യം എന്തെ അർജുന്റെ കാര്യത്തിൽ ഇല്ലാതിരുന്നത്?
മിക്കു :അർജുനെ അവന്റെ കഥകൾ കെട്ട് ആദ്യമേ എനിക്ക് പേടി ആയിരുന്നു. പിന്നെ അവൻ എന്നെ അറ്റാക്ക് ചെയ്തപ്പോൾ ഒക്കെ ഞാൻ ഒറ്റക്കായിരുന്നു. സ്റ്റീഫന്റെ അറ്റാക്ക് ഡയറക്റ്റ് അല്ല. പിന്നെ അവന്റെ കഥകൾ അറിയാത്തത് കൊണ്ടാണോ അറിയില്ല. എനിക്ക് അവനോട് എന്തോ അർജുനോട് ഉണ്ടായ അത്രയും പേടി തോന്നുന്നില്ല. അവന്റെ ഉദ്ദേശം അറിയാൻ ആകാംഷ മാത്രമാണ്. പിന്നെ ഇപ്പോൾ ഇത് ചെയ്തത് നിങ്ങൾ കൂടെ ഉള്ള ധൈര്യത്തിലാണ്. പിന്നെ ഇപ്പോൾ എന്തോ സ്ട്രോങ്ങ് ആയപോലെ തോന്നുന്നു. നമ്മളെ രക്ഷിക്കാൻ നമ്മൾ മാത്രമേ ഉള്ളൂ എന്ന തോന്നൽ കൊണ്ടാണോ അറിയില്ല. ഞാൻ അന്നൊക്കെ വല്ലാതെ ഡിപെൻഡന്റ് ആയിരുന്നു. കിച്ചുവേട്ടനോ ആദിയോ കൂടെ ഇല്ലാതെ ഒന്നും പറ്റാത്ത ഒരവസ്ഥ ഒരു തീരുമാനവും സ്വന്തമായി എടുക്കാൻ ആകാത്ത അവസ്ഥ. ഇപ്പോൾ സപ്പോർട്ട് ചെയ്യാൻ ആരും ഇല്ലാഞ്ഞപ്പോൾ സ്വന്തം ശക്തി തിരിച്ചറിഞ്ഞോരു ഫീൽ.
മറിയാമ്മ പാട്ട് പ്ലേ ചെയ്തു.
(തുടരും )
💞💞💞💞💞💞💞💞💞💞💞💞
ഇന്ന് കുറച്ചേ ഉള്ളൂ.
തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക.