ഇറച്ചി - 11
അന്ന് വൈകുന്നേരം തന്നെ അവർ ചിറ്റാർ ഗസ്റ്റ് ഹൗസിൽ മടങ്ങിയെത്തി. ശ്രീകുമാറും ബോണിയും അന്നുതന്നെ അടിമാലിക്ക് പുറപ്പെട്ടു. സൈബർ സെല്ലിൽ നിന്നും ലഭിച്ച വിവരമനുസരിച്ച് അന്ന് രാവിലെ വരെ ആ ഫോൺ ഓണായിരുന്നു. ആ സമയത്ത് സീതത്തോട് ടൗണിലാണ് സിഗ്നൽ കാണിച്ചിരുന്നത്. എന്തായാലും അവൻ പത്തനംതിട്ട ജില്ല വിട്ട് പുറത്തു പോകാൻ സാധ്യത ഇല്ല എന്ന് അക്ബറും ഉറപ്പിച്ചിരുന്നു. DIG യുടെ നിർദേശപ്രകാരം പോലീസിന്റെ ഒരു വലിയ ടീം തന്നെ ജില്ലയിൽ ഒട്ടാകെ തിരച്ചിൽ തുടങ്ങി..
കിഷോറും ബോണിയും അടിമാലിയിൽ എത്തി ആ ദിവസങ്ങളിലെ സച്ചിന്റെ കാൾ ലൊക്കേഷൻ വെച്ച് സച്ചിൻ പോയിട്ടുള്ള എല്ലാ സഥലങ്ങളിലെയും CCTV വിഷ്വൽസ് ചെക്ക് ചെയ്തു. അപ്പോഴാണ് ഒരു സ്റ്റാർ ഹോട്ടലിന്റെ മുൻപിൽ പാർക്ക് ചെയ്തിരുന്ന സച്ചിന്റെ ലമ്പോർഗിനി കാറിൽ ചാരി നിൽക്കുന്ന ബാബുവിന്റെ മുഖം അവർ ശ്രദ്ധിച്ചത്.. അവൻ ആ കാറിനു ചുറ്റും അതിനെ തൊട്ടും തലോടിയും നടക്കുന്നുണ്ടായിരുന്നു. ഇത് കണ്ടു പുറത്തേക്കു വന്ന സച്ചിൽ ബാബുവിനെ എന്തോ പറഞ്ഞു കരണത്തു ഒരു അടി കൊടുത്ത ശേഷം കാറും എടുത്ത് അവിടുന്ന് പോകുമ്പോൾ ബാബു ഒരു പ്രത്യേക ഭാവത്തിൽ നോക്കി നിന്ന ശേഷം അവിടുന്ന് നടന്നു നീങ്ങുന്ന വിഷ്വൽസ് കൃത്യമായി അതിൽ പതിഞ്ഞിരുന്നു.. അവർ ആ വീഡിയോ കളക്ട് ചെയ്തു. സച്ചിനെ കൊലപ്പെടുത്തുന്നതിനു 7 ദിവസം മുൻപേ ഉള്ള വിഷ്വൽസ് ആയിരുന്നു അത്.
അടുത്ത ദിവസം രാവിലെ സച്ചിൻ വർക്ക് ഔട്ട് ചെയ്യാൻ പോയ ജിമ്മിലെ വിഷ്വൽസ് അവർ ചെക്ക് ചെയ്തു.. അവർ ഞെട്ടിപ്പോയി. അവിടെയും ബാബു ചുറ്റിത്തിരിയുന്ന വീഡിയോ ഉണ്ടായിരുന്നു. ശേഷം മൂന്ന് നാല് ദിവസങ്ങളിൽ സച്ചിൻ എവിടൊക്കെ പോയിട്ടുണ്ടോ അവിടുത്തെ CCTV വിഷ്വൽസ് എല്ലാം ചെക്കു ചെയ്തപ്പോൾ മിക്കവാറും അവിടെല്ലാം ബാബു സച്ചിനെ പിൻതുടർന്നിരുന്നു. അവർ ആ വിഷ്വൽസുകൾ എല്ലാം ശേഖരിച്ചു..
ജിമ്മിന് പോകുന്ന വഴിക്കു ആൾവാസം കുറഞ്ഞ ഒരിടത്തു ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു സച്ചിന്റെ കാർ കണ്ടെത്തിയത്.. അവിടെയെങ്ങും CCTV ഇല്ലാത്തത് കൊണ്ട് സച്ചിനെ ബാബു എങ്ങനെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നുള്ള വിഷ്വൽസ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല.. എങ്കിലും അവർ ആ കാർ കണ്ടത്തിയതിനു മുന്നിലും പിന്നിലും ഉണ്ടായിരുന്ന രണ്ട് സ്ഥാപനങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന CCTV യിൽ നിന്നും ആ ദിവസങ്ങളിലെ വിഷ്വൽസ് കളക്ട് ചെയ്തു..
സാഹചര്യ തെളിവുകൾ ഒന്നുകൊണ്ടു മാത്രമേ ബാബുവിനെ പൂട്ടാൻ കഴിയു.. കാരണം സച്ചിന്റെ കൊലപാതകം സാക്ഷികൾ ഇല്ലാത്ത കേസാണ്..
അങ്ങനെ അവർ കളക്ട് ചെയ്ത തെളിവുകളുമായി ചിറ്റാർ ഗസ്റ്റ് ഹൗസിൽ എത്തി. ചെന്നപാടെ കിഷോർ ആ വിഷ്വൽസ് ഓരോന്നും അതി സൂഷ്മമായി നിരീക്ഷിക്കാൻ തുടങ്ങി. അക്ബറും ശ്രീകുമാറും സെർച്ചിങ് ടീമിന് ഒപ്പം ജോയിൻ ചെയ്തിരുന്നു. പക്ഷേ ബാബു അവരുടെ കൈയിൽ അകപ്പെടാതെ എവിടെയോ മറഞ്ഞിരുന്നു…
അക്ബറും ടീമും സേർച്ച് മതിയാക്കി ഗസ്റ്റ് ഹൗസിൽ തിരികെ എത്തുമ്പോൾ കിഷോർ ആ വിഷ്വൽസ് ചെക്ക് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. കുറെ അധികം വിഷ്വൽസിൽ ബാബുവിനെ സ്പോട്ട് ചെയ്യാൻ പറ്റി എന്ന് കിഷോർ പറഞ്ഞു. അക്ബർ കിഷോറിനെ അഭിനന്ദിച്ചു…
അപ്പോഴാണ് അക്ബറിന് ഒരു ഡൌട്ട് തോന്നിച്ചത്. അക്ബർ - “ഫ്രണ്ട്‌സ് അവൻ സച്ചിന്റെ മർഡറിനു മുൻപും, ഇവിടെ നടന്ന മർഡറിനു മുൻപും ഇത്രയും CCTV വിഷ്വൽസിൽ പെട്ടിട്ടുണ്ട് എങ്കിൽ അവൻ അതിനെ പറ്റി ബോദേടല്ല എന്ന് തന്നെ വേണം ഉറപ്പിക്കാൻ.. so.. ട്രാഫിക് കണ്ട്രോൾ ക്യാമറ മുഖേന ഒന്നു ശ്രമിച്ചാൽ ഒരു പക്ഷേ അവന്റെ റൂട്ട് മാപ് മനസിലാക്കാൻ കഴിയും.. ശ്രീകുമാർ അതിനുള്ള അറേജ്മെന്റസ് ചെയ്യണം.. ഉടനെ തന്നെ.. കൂടാതെ ഇപ്പോഴുള്ള നൈറ്റ് പെട്രോളിംഗ് ഒന്നുകൂടെ ശക്തമാക്കണം. സംശയകരമായി എന്ത് കണ്ടാലും നമ്മളെ റിപ്പോർട്ട് ചെയ്യാൻ പറയണം.. സൈബർ സെൽ അവന്റെ ഫോൺ ട്രാക്ക് ചെയ്യുന്നുണ്ടല്ലോ അല്ലെ…?”
ശ്രീകുമാർ - “അതെസാർ”
അപ്പോൾ ബോണിയുടെ ഫോൺ റിങ് ചെയ്തു.. സംസാരിച്ച ശേഷം ബോണി “സാർ സീതത്തോട് സംശയകരമായി കണ്ട ആ സിഫിറ്റ് കാറിന്റെ വിവരം കിട്ടി.. അത് കോന്നിയിൽ ഉള്ള റീന എന്ന ഒരാളുടെ പേരിൽ ഉള്ളതാണ്.. ഒരു പക്ഷെ ആ റീന ആയിരിക്കുമോ ഇവിടെ കൊല ചെയ്യപ്പെട്ട ആ സ്ത്രീ….!”
അക്ബർ : “നാളെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് കിട്ടുമെന്നല്ലേ പറഞ്ഞത്… നമുക്ക് നോക്കാം..!”
.
.
.
തുടരും…….. @സുധീഷ്
ഇറച്ചി - 12
അടുത്ത ദിവസം രാവിലെ തന്നെ ബോണി പത്തനംതിട്ടക്ക് തിരിച്ചിരുന്നു.. അന്നായിരുന്നു സീതത്തോട് മരിച്ച സ്ത്രീയുടെ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് കിട്ടുന്നത്.. ബോണി അത് കളക്ട് ചെയ്തു അക്ബറിന്റെ കൈയ്യിൽ ഏല്പിച്ചു. അക്ബർ പോസ്റ്റ്‌മാർട്ടം റിപ്പോർട്ട് പരിശോദിച്ചു.. മരിച്ചത് ഒരു സ്ത്രീ തന്നെ.. സ്കിൻ സെൽസിന്റെ ഘടനയും മറ്റും വെച്ച് നോക്കുമ്പോൾ 30 വയസിനു താഴെ പ്രായം.. പല്ലുകൾ പരിശോധന നടത്തിയപ്പോൾ രണ്ടോളം പല്ലുകൾ റൂട്ട് കനാൽ ചെയ്തതാണ്. ശ്രീകുമാർ സിഫ്റ്റ് കാർ ഓണറിന്റെ ഡീറ്റെയിൽസ് അന്വേഷിച്ചു പോയിരുന്നു.. ആ ഡീറ്റെയിൽസുമായി കൃത്യ സമയത്തു തന്നെ ശ്രീകുമാറും എത്തി… റ