Aksharathalukal

കനകമയൂരം


ഭാഗം -19


ചൈത്രയുടെ കല്യാണത്തിന് പോകണ്ട എന്ന് തീരുമാനിച്ചുവെങ്കിലും ,തലേന്ന് ഒന്ന് പോകണം എന്ന് തോന്നി. ആ തോന്നൽ എൻ്റെ ജീവിതം തന്നെ മാറ്റി മറിക്കാൻ ഉള്ള ഒന്നായിരുന്നു എന്ന് പിന്നീട് മനസ്സിലായി. വൈകിട്ട് അവളുടെ വീട്ടിലേക്ക് ചെന്നു.


അവൾ ഒരുങ്ങി നല്ല സുന്ദരി ആയി നിൽപ്പുണ്ട്. മുമ്പ് ഞങ്ങളുടെ കല്യാണത്തിന് തലേന്ന് അവൾ ഒരുങ്ങിയിരുന്നു. അന്ന് അക്കു ഫോട്ടോസ് എല്ലാം അയച്ച് തന്നിരുന്നു. പക്ഷേ, ഇപ്പൊൾ ആ മുഖത്ത് കാണുന്ന തിളക്കം, ചിരി ഒന്നും അന്ന് ഉണ്ടായിരുന്നില്ല. ഇനി എനിക്ക് തോന്നുന്നതാണോ എന്നറിയില്ല. അവളുടെ അടുത്ത് പോയി കൈ കൊടുത്ത് സംസാരിച്ചു.


ഒരു വിശാലമനസ്കൻ ആണെന്ന് കാണിക്കാൻ ഒന്നും അല്ല. അന്ന് എല്ലാറ്റിനും ഒരു തീരുമാനം ആക്കി അവൾ എൻ്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി പോയപ്പോൾ ഒരു സങ്കടം ഒക്കെ തോന്നി എന്നുള്ളത് നേരാണ്. പക്ഷേ, അവളുടെ കല്യാണം തീരുമാനിച്ചു എന്നറിഞ്ഞപ്പോൾ ഒരു വിഷമവും തോന്നിയില്ല. അത് കൊണ്ടാണ് ഇന്ന് ഇവിടെ വന്നത് തന്നെ. ഒരു കോമാളി ആയേക്കും എന്നറിഞ്ഞ് കൊണ്ട് നിന്ന് കൊടുത്തത് തന്നെ.


അവിടെ വെച്ച് കുട്ടനെ കണ്ടു. അവൻ ഗൾഫിൽ പോയിരുന്നു ഇടക്ക് വെച്ച്.പിന്നെ തിരിച്ച് നാട്ടിൽ വന്നതിനു ശേഷം കാണാൻ കഴിഞ്ഞിരുന്നില്ല. അവൻ ഓരോ വിശേഷങ്ങൾ ഒക്കെ ചോദിച്ച് ഇരുന്നു.


"ആതിരയെപ്പറ്റി അറിയാറുണ്ടോ നീ?"

" ഇല്ലടാ.പിന്നെ, ഒന്നും തിരക്കിയില്ല. കല്യാണം ഒക്കെ കഴിഞ്ഞു സന്തോഷായി ജീവിക്കല്ലേ?"

" മ്മ്..

" എന്താ ഇനി നിൻ്റെ പ്ലാൻ?"

" ഞാൻ തിരിച്ച് ഗൾഫിൽ പോകുന്നില്ലടാ. അമ്മ ഒന്ന് രണ്ട് പെണ്ണൊക്കെ നോക്കി വെച്ചിട്ടുണ്ട്. സെറ്റ് ആവാണെങ്കിൽ ഒരു കല്യാണം ഒക്കെ കഴിക്കണം."

" ആഹാ..അതൊക്കെ ആയോ?"

" നോക്കണം ഡാ. പ്രായം ഒക്കെ കൂടുകല്ലെ."


പിന്നെ, ഭക്ഷണം ഒക്കെ കഴിച്ച് തിരിച്ചിറങ്ങുന്ന വരെ അവൻ എൻ്റെ കൂടെ ഉണ്ടായിരുന്നു.പോകാൻ നേരം അവൻ എന്നെ അടുത്തേക്ക് വിളിച്ചു

" ഹരീ.എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്.ഇവിടന്ന് മാറി നിൽക്കണം"

" പറഞ്ഞോ നീ

" നീ ഓകെ അല്ലെ .കേൾക്കുന്നത് കൂൾ ആയിട്ട് എടുക്കണം."

" എന്താടാ?"

" ആതിരയുടെ കല്യാണം കഴിഞ്ഞു എന്നുള്ളത് നേരാണ്. പക്ഷേ, അവൾ സന്തോഷായിട്ട് ജീവിക്കല്ല ഡാ "

"പിന്നെ? "

" അവൾക്കും ഭർത്താവിനും ഒരു ആക്സിഡൻ്റ് പറ്റി.കല്യാണം കഴിഞ്ഞ് 1 മാസം കഴിഞ്ഞപ്പോൾ ഗൾഫിൽ പോയതാണ് അവൻ.പിന്നെ ലീവിന് വന്ന സമയത്താണ് അപകടം.. കല്യാണം കഴിഞ്ഞ് മാസങ്ങൾ ആയിട്ടെ ഉണ്ടായിരുന്നുള്ളൂ. "

" എന്നിട്ട് അവൾക്ക് എന്താ പറ്റിയെ?"

എൻ്റെ നെഞ്ച് നീറുന്ന പോലെ തോന്നുന്നുണ്ടായിരുന്നു. ഉള്ളിൽ പേടി തോന്നിയിരുന്നു വല്ലാതെ.

" അവൻ അവിടെ വെച്ച് തന്നെ മരിച്ചു. അവൾ പാരലൈസ്ഡ് ആണ്. ഫുൾ ബോഡി തളർന്ന് കിടക്കാണ്."

" കുട്ടാ..നീ എന്തൊക്കെയാ പറയണേ ?"

" എടാ..നീ പാനിക് ആവല്ലേ..ഞാൻ ആദ്യം നിന്നോട് പറയണ്ട എന്ന് വെച്ചതാണ്. പക്ഷേ, ഇപ്പൊ നീ അറിയണം എന്ന് തോന്നി"


സ്റ്റേജിൽ നിൽക്കുന്ന ചൈത്രയുടെ നേരെ നോക്കിക്കൊണ്ടാണ് അവനത് പറഞ്ഞത്. എൻ്റെ ബോഡി മൊത്തം ബാലൻസ് പോയ പോലെ ആയിരുന്നു.അത്രക്ക് ഷോക്ക് ആയി പോയി ആ വാർത്ത കേട്ടപ്പോ. അവൻ കുറെ നേരം കൂടി എൻ്റെ കൂടെ ഇരുന്നിട്ടാണ് തിരിച്ച് പോയത്.

എൻ്റെ മനസിൻ്റെ താളം തെറ്റുന്ന പോലെ എനിക്ക് തോന്നി.തല പേരുക്കുന്ന പോലെ.പേടി തോന്നി.

ഞാൻ വീണ്ടും പഴയ......


 
എത്രയോ വർഷങ്ങൾക്കു ശേഷം ഞാൻ വീണ്ടും എൻ്റെ പഴയ ഡോക്ടറെ ചെന്ന് കണ്ടു. എല്ലാ വിവരവും വള്ളി പുള്ളി തെറ്റാതെ അവിടെ പറഞ്ഞു. ചിരിയോടെ ഡോക്ടർ പറഞ്ഞു, എനിക്ക് ഒന്നും ഇല്ലാന്ന്. ഒരു മരുന്നും കഴിക്കണ്ട. ഏത് സാഹചര്യവും നേരിടാൻ ഉള്ള ഉറപ്പ് ഇപ്പൊ എൻ്റെ മനസ്സിന് ഉണ്ടെന്ന്.
പേടി കൊണ്ടാണ് ഞാൻ ഓടി അവിടെ ചെന്നത്. ഈ പേടി മാറിയതോടെ എനിക്ക് പുതിയ ഒരു എനർജി വന്ന പോലെ ആയിരുന്നു.

പിറ്റേന്ന് തന്നെ ,ചെന്ന് കുട്ടനെ കൂടെ വിളിച്ച് അമ്മു ഏത് ആശുപത്രിയിൽ ആണെന്ന് അന്വേഷിച്ചു. ചെന്ന് കാണാൻ ഉള്ള ശക്തി ഇല്ലായിരുന്നു എൻ്റെ മനസ്സിന്. മറഞ്ഞു നിന്ന് കൊണ്ട് തന്നെ സഹായങ്ങൾ ചെയ്തു കുറച്ച് നാൾ. പിന്നെ, കാണാതെ പറ്റില്ല എന്ന് തോന്നിയ ഒരു സമയത്ത്, ഞാൻ അവളെ. ആദ്യമായി ചെന്ന് കണ്ടു 


കിടക്കയിൽ തളർന്ന് കിടക്കുന്ന ആ രൂപം എൻ്റെ അമ്മു ആണെന്ന് എനിക്ക് വിശ്വസിക്കാൻ പ്രയാസം തോന്നി.കണ്ണുകൾ നിറഞ്ഞത് ആരെയും കാണിച്ചില്ല. ഒരുപാട് മാറിയിരുന്നെങ്കിലും, ഒന്ന് മിണ്ടാൻ കൂടി കഴിയില്ലെങ്കിലും, അവൾ എനിക്ക് എൻ്റെ പഴയ അമ്മു തന്നെ ആയിരുന്നു.


 രാധമ്മക്ക് എന്നെ മുൻപേ അറിയാമായിരുന്നു. എങ്കിലും ഞാൻ അവിടത്തെ സ്ഥിരം സന്ദർശകൻ ആയപ്പോൾ അമ്മ തൻ്റെ അനിഷ്ടം എന്നോട് പ്രകടിപ്പിച്ചു 

അവരോട് പറയാൻ എനിക്ക് വ്യക്തമായ ഉത്തരം ഉണ്ടായിരുന്നു. ഇനിയങ്ങോട്ട് എൻ്റെ ജീവിതം ആതിരക്കുള്ളതാണ്. ഒരിക്കൽ പറ്റിയ തെറ്റ് എനിക്ക് തിരുത്തണം. ഇനി എന്ത് വന്നാലും ഞാൻ ഉണ്ടാവും കൂടെ എന്നൊരു വാക്ക് ഞാൻ അന്ന് ആ അമ്മക്ക് കൊടുത്തു.

അങ്ങിനെ, പല വിധ ചികിത്സകൾക്ക് ഒടുവിൽ, അവളെ എൻ്റെ വീട്ടിലേക്ക് കൂട്ടാം എന്ന് തീരുമാനിച്ചു. അമ്മയോട് ഒരു വാക്കേ പറയേണ്ടി വന്നുള്ളൂ. എല്ലാം അറിഞ്ഞ പോലെ അമ്മ സന്തോഷത്തോടെ എൻ്റെ കൈകൾ കൂട്ടി പിടിച്ചു.
പിന്നെ എല്ലാ ഒരുക്കങ്ങളും അമ്മയുടെ വക ആയിരുന്നു , അവളെ വരവേൽക്കാൻ.





തുടരും.............





കനകമയൂരം

കനകമയൂരം

5
537

ഭാഗം - 20ഒരു കാലത്ത് എൻ്റെ ജീവനായിരുന്നവളാണ്. ഒരിക്കൽ പോലും ഇഷ്ടമാണെന്ന് പോലും നേരിട്ട് പറയാതെ എൻ്റെ മനസ്സിൽ ഞാൻ കൊണ്ട് നടന്ന എൻ്റെ പ്രണയം.ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് ആദ്യമായി ഞാൻ ആ മുഖം കാണുന്നത്. ആദ്യം കണ്ടപ്പോൾ വെറുതെ ഒന്ന് ചിരിച്ചതെയുള്ളൂ. പക്ഷേ, പിന്നെ എപ്പോളോ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. എനിക്ക് അറിയില്ല എപ്പോളാണ് എന്ന്. പിന്നെ ആണ് ഇത്ര കാലം എൻ്റെ അടുത്ത് തന്നെ ഉണ്ടായിരുന്നവളാണ്, ഞാൻ കാണാഞ്ഞിട്ടാണ് എന്നെല്ലാം മനസിലായത്.കുട്ടനോട് മാത്രേ പറഞ്ഞുള്ളൂ അവളെപറ്റിയും, ഇങ്ങിനെ ഒരു ഇഷ്ടത്തെപറ്റിയും. എന്നും ആ മുഖം കാലത്ത് കണ്ടില്ലെങ്കിൽ അന്നത്തെ