Aksharathalukal

കനകമയൂരം



ഭാഗം - 20


ഒരു കാലത്ത് എൻ്റെ ജീവനായിരുന്നവളാണ്. ഒരിക്കൽ പോലും ഇഷ്ടമാണെന്ന് പോലും നേരിട്ട് പറയാതെ എൻ്റെ മനസ്സിൽ ഞാൻ കൊണ്ട് നടന്ന എൻ്റെ പ്രണയം.


ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ ആണ് ആദ്യമായി ഞാൻ ആ മുഖം കാണുന്നത്. ആദ്യം കണ്ടപ്പോൾ വെറുതെ ഒന്ന് ചിരിച്ചതെയുള്ളൂ. പക്ഷേ, പിന്നെ എപ്പോളോ ഞാൻ അവളെ ശ്രദ്ധിക്കാൻ തുടങ്ങി. എനിക്ക് അറിയില്ല എപ്പോളാണ് എന്ന്. പിന്നെ ആണ് ഇത്ര കാലം എൻ്റെ അടുത്ത് തന്നെ ഉണ്ടായിരുന്നവളാണ്, ഞാൻ കാണാഞ്ഞിട്ടാണ് എന്നെല്ലാം മനസിലായത്.


കുട്ടനോട് മാത്രേ പറഞ്ഞുള്ളൂ അവളെപറ്റിയും, ഇങ്ങിനെ ഒരു ഇഷ്ടത്തെപറ്റിയും. എന്നും ആ മുഖം കാലത്ത് കണ്ടില്ലെങ്കിൽ അന്നത്തെ ദിവസം പൊക്കാണെന്ന് വരെ തോന്നിയിരുന്നു അന്നൊക്കെ.

അവളുടെ കണ്ണിൽ നോക്കിയാൽ നക്ഷത്രങ്ങൾ ഉദിക്കുന്ന പോലെയാണ് തോന്നിയിരുന്നത്. എന്നെ തിരിച്ച് നോക്കുന്ന ആയ ഒരു നോട്ടത്തിന് എന്ന് മുഴുവനായും കുടുക്കി ഇടാനുള്ള ശക്തി ഉണ്ടായിരുന്നു. അവളോട് ഇഷ്ടം പറയാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും പലപ്പോളും അതിനു കഴിഞ്ഞില്ല.


ഇടക്ക് വെച്ച് അവളെ 2,3 ദിവസങ്ങൾ കാണാതെ ആയപ്പോളാണ് ശെരിക്ക് അവൾ എൻ്റെ ആരായിരുന്നു എന്ന് മനസിലായത്. ലോകം അങ്ങിനെ അങ്ങ് ഇല്ലാതായ പോലെ ആയിരുന്നു. എന്നെ കാണാതെ മുങ്ങി നടക്കുകയാണ് എന്ന് തോന്നിയപ്പോൾ രണ്ടും കല്പിച്ച് പിറ്റേന്ന് ലീവ് എടുത്ത് ആയ സമയത്ത് സ്റ്റോപ്പിൽ വന്നു നിന്നു.

അന്ന് ബസിൽ കയറിയപ്പോൾ അവൾ എന്നെ നോക്കിയ ഒരു നോട്ടം. ആ ഒന്ന് മതിയായിരുന്നു ഈ ജന്മം മുഴുവൻ അവളെ ഓർക്കാൻ. പുരികമുയർത്തി എൻ്റെ നേരെ അവളു തൊടുത്തുവിട്ട ഒരു നോക്ക് മതിയായിരുന്നു എൻ്റെ എല്ലാ പരിഭവങ്ങളും അലിഞ്ഞ് തീരാൻ.

പിന്നെ, കീർത്തുവിൻ്റെ കല്യണനിശ്ചയം ക്ഷണിച്ചപ്പോൾ സന്തോഷത്തോടെയാണ് പോയത്.അവളെ തിരയുകയായിരുന്നു ചെന്നപ്പോൾ മുതൽ. അപ്പോളാണ് അവൾ അകത്തേക്ക് പോകുന്നത് കണ്ടത്. ഒറ്റക്ക് കിട്ടുമല്ലോ എന്നോർത്താണ് പിന്നാലെ ചെന്നത്.

എന്നിട്ട് ഉണ്ടായതോ....

ഈശ്വരാ.. ഇപ്പോളും ഓർക്കുമ്പോ ശരീരത്തിൽ ഒരു വിറയൽ ആണ്..ആദ്യമായി അവളെ തൊട്ടത് അന്നാണ്. അവളു വീഴാതിരിക്കാൻ പിടിച്ചപ്പോളാണ്, ആ നഗ്നമായ വയറിൽ എൻ്റെ കൈ തൊട്ടത്.നിമിഷങ്ങളോളം ഞങ്ങൾ രണ്ടുപേരും അവിടെ നിന്ന നില്പിൽ നിന്ന് പോയി. അവളു എൻ്റെ കൈക്കുളിൽ നിന്ന് പുറത്ത് പോയപ്പോളാണ് ഞാൻ എന്താണ് ചെയ്തതെന്ന് ഓർത്തത്. 

പിന്നെ, അവളുടെ പിന്നാലെ ഉമ്മറത്തേക്ക് നടന്നതും അവളുടെ പിറകിൽ നിന്നതും സ്വപനത്തിൽ എന്ന പോലെ ആണ്. അവളുടെ ദേഹം അത്ര അടുത്ത്. അവളുടെ മുടിയിൽ നിന്നുയർന്ന നേരിയ ഏതോ ഷംപൂവിൻ്റെ മണം, അവളുടെ ശരീരത്തിൽ നിന്നുയർന്ന ലാവെൻഡറിൻ്റെ മണം. ഒരുപാട് കാലം അതെൻ്റെ ഉള്ളിൽ തന്നെ ഉണ്ടായിരുന്നു. അവളുടെ ദേഹത്തിൻ്റെ തണുപ്പ്, മൃദുലത എല്ലാം എൻ്റെ എവിടെയൊക്കെയോ കേറി കൊളുത്തി.


അങ്ങിനെ ഇരിക്കെ ഒരു ദിവസം അമ്മ കൈയ്യോടെ പൊക്കി. കുട്ടൻ പറഞ്ഞതാവണം.ഒഴിഞ്ഞു മാറാൻ കഴിഞ്ഞില്ല. അമ്മ അവളെ മുമ്പ് കണ്ടിട്ടുണ്ട്.

" ഹരീ, മോനേ..

" എന്താ അമ്മാ ?" 

"നിൻ്റെ ഇഷ്ടം തന്നെ ആണ് എൻ്റെയും ഇഷ്ടം.അതിൽ മാറ്റം ഒന്നും വരില്ല ഒരിക്കലും. പക്ഷേ, എൻ്റെ മോന് വിഷമം ആവില്ലെങ്കിൽ അമ്മ ഒന്ന് ചോദിക്കട്ടെ ?" 

" എന്താ അമ്മാ?"

" നിൻ്റെ പാസ്റ്റ് എല്ലാം ഈ കുട്ടിക്ക് അറിയുവോ?"

ഞാൻ ഒരു നിമിഷം നിശ്ശബ്ദനായി.ഇത് വരെ ഞാൻ അവളോടൊന്ന് മിണ്ടിയിട്ട് കൂടി ഇല്ലെന്ന് അമ്മയോട് എങ്ങിനെ പറയും.

" ഞാൻ നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല ഹരീ. ലാസ്റ്റ്,നീ വേദനിക്കാതിരിക്കാനാണ്."

" അമ്മേ, അതിനു എനിക്ക് ഇപ്പൊ.."

" നിനക്ക് ഒന്നുമില്ല. ശെരിയാണ്. പക്ഷേ, അവരു വലിയ തറവാട്ടുകാരായിരുന്നു ആദ്യകാലം തൊട്ട്.നമ്മളെപറ്റി അവർക്ക് എല്ലാം അറിയാം.പോരാത്തതിന് അവൾ ഒറ്റ മോളാ അവർക്ക്. നിൻ്റെ കാര്യം അറിഞ്ഞാ എല്ലാവരും ഒരു പോലെ അല്ലാലോ മോനേ പ്രതികരിക്കാ.."

അതെനിക്ക് വല്ലാത്ത ഒരു തിരിച്ചറിവ് ആയിരുന്നു.ഞാൻ ഒരിക്കലും ചിന്തിക്കാതിരുന്ന കാര്യം. ഒരുപക്ഷേ, അവൾ പോലും എല്ലാം അറിഞ്ഞാ അവിടെ ഇട്ടിട്ട് പോയെന്ന് വരും..

അവൾ അങ്ങിനെ ചെയ്യോ...?

" നീ അവളോട് തുറന്ന് സംസാരിക്ക് എല്ലാം ആദ്യം തന്നെ"

കഴിഞ്ഞില്ല.

എന്നെ വേണ്ടെന്ന് പറയുമോ എന്ന പേടി ആയിരുന്നു ആദ്യം.പിന്നെ എപ്പോളോ ഒന്നും അവളോട് പറയണ്ടാന്നും അവളൊന്നും അറിയണ്ടാന്നും തോന്നി. പിന്നെയും കുറച്ച് കാലം മനസിൽ ഇട്ട് കൊണ്ട് നടന്നു. പെട്ടെന്നങ്ങിനെ കളയാൻ കഴിയില്ലല്ലോ.

അന്നൊക്കെ കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു. അക്കു വന്ന് അവളുടെ വിശേഷങ്ങൾ പറയുമായിരുന്നു ആദ്യം. അവളുടെ ഒരു ചേച്ചി എന്ന നിലക്കായിരുന്നു ആദ്യം.ഞാനും കൊതിയോടെ കേട്ടിരുന്നു എല്ലാം. പിന്നെ എപ്പോളൊക്കെയോ അവൾക്ക് എന്തൊക്കെയൊ സംശയങ്ങൾ തോന്നി. ചോദിച്ചപ്പോൾ ഞാൻ ഒഴിഞ്ഞു മാറി.

പിന്നെ, എല്ലാം അറിഞ്ഞുകൊണ്ടെന്ന പോലെ അവളും ഒന്നും പറയാതെ ആയി. കേൾക്കാതെ, അറിയാതെ ഇരുന്നാൽ പതുക്കെ മറക്കട്ടെ എന്ന് ഞാനും കരുതി.

പിന്നെ അമ്മ ചൈത്രയുടെ ആലോചന കൊണ്ട് വന്നപ്പോൾ ,അതാവും നല്ലത് എന്ന് തോന്നി. എന്നെപ്പറ്റി എല്ലാം അറിയുന്ന ഒരാൾ ആണല്ലോ എന്നതായിരുന്നു അമ്മയുടെ ഏറ്റവും വലിയ സമാധാനം.

എൻ്റെ കല്യാണം കഴിഞ്ഞാണ് അവളുടെ കഴിഞ്ഞത്. എല്ലാം അറിയുന്നുണ്ടായിരുന്നെങ്കിലും ,ഒന്നും അറിയാത്ത പോലെ ഇരുന്നു.

പിന്നെ,കുട്ടനിൽ നിന്ന് അവളുടെ അവസ്ഥ അറിഞ്ഞപ്പോൾ സഹിക്കാനായില്ല. അവിടന്നങ്ങോട്ട് എൻ്റെ കൂടെ കൂട്ടി ഞാൻ. ഇപ്പൊൾ എൻ്റെ കൂടെ എൻ്റെ വീട്ടിൽ..ഉള്ളിൽ സന്തോഷം തോന്നി. 

എൻ്റെ മണ്ടത്തരം കൊണ്ട് ഞാൻ ഒരിക്കൽ നഷ്ടപ്പെടുത്തിയത് എനിക്ക് തന്നെ തിരിച്ച് കിട്ടിയല്ലോ എന്നോർത്തപ്പോൾ ചിരി വന്നു. അവൾ എൻ്റെയാണ്.




തുടരും.........






കനകമയൂരം

കനകമയൂരം

5
542

ഭാഗം - 21ഈശ്വരാ....ഈ ഹരിയേട്ടൻ എന്താ ഇങ്ങിനെ..!ഒരു ലക്കും ലഗാനും ഇല്ലാത്ത പെരുമാറ്റം. ഇനി ശെരിക്കും ആളു ഇങ്ങിനെ തന്നെ ആണോ.അറിയില്ല.ഇത്രയും അടുത്ത് കാണുന്നത് ,പെരുമാറുന്നത്, മിണ്ടുന്നത്, തൊടുന്നത്, അറിയുന്നത് എല്ലാം ആദ്യമാണ്. ആ മണം വരെ ഇപ്പൊൾ സദാസമയം എൻ്റെ മൂക്കിൽ ഉണ്ട്. എപ്പൊ വേണമെങ്കിലും ആ സാമിപ്യം തൊട്ടടുത്ത് പ്രതീക്ഷിക്കാം. ഒരിക്കൽ, ഒരു ജീവിതം മുഴുവൻ സ്വപ്നം കണ്ടത് ആളുടെ കൂടെയാണ്. അന്ന്, ഒരു വാക്ക് പോലും പറയാതെ എൻ്റെ ഇഷ്ടത്തെ കുഴിച്ചു മൂടിക്കളഞ്ഞു.ഇപ്പോളും ആ വേദന നെഞ്ചിനുള്ളിൽ കിടന്ന് നീറുന്നുണ്ട്. ഇപ്പൊ എനിക്ക് ഈ രണ്ടാം ജന്മം കിട്ടിയത് ഹരിയേട്ടൻ കാര