Aksharathalukal

കൂട്ട് 18




കോളിംഗ് ബെൽ ശബ്ദം കെട്ട് വാതിൽ തുറന്ന ദേവേട്ടൻ നാലു പര്ദാക്കാരികളെ കണ്ട് ഞെട്ടി. 


\'ആരാ \'


\'ഒന്ന് അങ്ങോട്ട്‌ മാറ് മനുഷ്യ.. \'അതും പറഞ്ഞ് സച്ചു ദേവേട്ടനെ ഉന്തി അകത്തു കയറി. പുറകെ ബാക്കി ഉള്ളവരും കയറി. അവസാനം കയറിയ മിക്കു വാതിൽ ലോക്ക് ചെയ്തു. 



ദേവേട്ടൻ ആകെ അന്തം വിട്ട് നിൽപ്പാണ്. 




\'എന്താ ഇങ്ങനെ കിളി പോയ പോലെ നിക്കുന്നത്. ഇത് ഞാനാ ദേവേട്ടാ. \'സച്ചു തട്ടം പൊക്കി മുഖം കാണിച്ചു. 




ദേവൻ ആകെ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു.അവൻ അവളെ ഇറുക്കെ പുണർന്നു. മുഖം കയ്യിലെടുത്തു നെറ്റിയിലും കവിളുകളിലും ചുംബിച്ചു. വീണ്ടും അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. അവളുടെ തലയിൽ തലോടി. 




\'സച്ചു... ഞാൻ ആകെ ഭയന്നിരിക്കയായിരുന്നു.നിനക്ക് കുഴപ്പം ഒന്നുമില്ലലോ? \' അതും പറഞ്ഞ് അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി. 




ബാക്കി മൂന്ന് പേരും തട്ടം അഴിച്ചു. 



\'ഹലോ.. ഹലോ... സാറെ സ്റുഡന്റ്സിന്റെ മുന്നിൽ നിന്നാണോ സാറിന്റെ റൊമാൻസ്? \'മറിയാമ്മ കളിയാക്കി  ചിരിച്ചോണ്ട് ചോദിച്ചു. 




\'ഡി. ഡി. \'അതും പറഞ്ഞ് അവൻ മറിയാമ്മയുടെ തലയിൽ കൊട്ടി. 




\'സാറൊരു സറാണോ സാറെ...എന്നാലും  കെട്ടാൻ പോകുന്ന പെണ്ണിന്റെ ഒച്ച കേട്ടിട്ട് ആരാണെന്ന് മനസ്സിലായില്ലലോ... എന്നിട്ട് ആണ് അന്ന് നിസ്സാരം ഷോർട് കോളവും ലോങ്ങ്‌ കോളവും തമ്മിൽ ഉള്ള വ്യത്യാസം ഓർമയില്ല എന്ന് പറഞ്ഞ് എന്നെ ക്ലാസിനു പുറത്താക്കിയത്. \'മിക്കു കിട്ടിയ ഗ്യാപ്പിൽ ഗോൾ അടിച്ചു. 





\'അഹ് അതാ ഇപ്പൊ നന്നായെ.. ഒളിവിൽ കഴിയുന്ന നിങ്ങൾ ഇവിടെ പൊങ്ങുമെന്ന് ആരേലും വിചാരിക്കുവോ?  അതും പർദ്ദ ഒക്കെ ഇട്ടിട്ട്. \'ദേവൻ ചിരിയോടെ പറഞ്ഞു. 





\'സാറെ വല്ലതും ഉണ്ടോ കഴിക്കാൻ.. വിശന്നു കുടൽ കരിയുന്നു. \'റിച്ചി പറഞ്ഞു. 





\'എന്തോന്ന് ഇത് പിച്ചക്കാര് തോറ്റു  പോകുവല്ലോ.നിങ്ങൾക്ക് ഒന്നും ഒരു ടെൻഷനും ഇല്ലേ? ഞാൻ മര്യാദക്ക് ഫുഡ്‌ കഴിച്ചിട്ടു തന്നെ കുറച്ചായി. നിങ്ങൾ ഭക്ഷണം കഴിക്കാനായിട്ടാണോ ജീവിക്കുന്നത്?? \'ദേവൻ അത്ഭുദത്തോടെ ചോദിച്ചു. 





\'ഈഹ് ഈഹ് \'നാലുപേരും ഒരേപോലെ ഇളിച്ചു കാണിച്ചു. 





\'മം. ആ മുറി യൂസ് ചെയ്തോളു. നിങ്ങൾ ഫ്രഷ് ആകുമ്പോഴേക്കും ഞാൻ ഫുഡ്‌ ഓഡർ ചെയ്യാം. \'ദേവൻ ഒരു റൂം ചൂണ്ടി പറഞ്ഞു. 





==========================





ഫുഡ്‌ കഴിച്ചു കഴിഞ്ഞ് അഞ്ചു പേരും സോഫയിൽ ഇരിക്കുകയായിരുന്നു. 



\'എന്താണ് പെൺപടയുടെ ആഗമനോദ്ദേശം?? ഈ സമയത്ത് വെറുതേ വരില്ലെന്ന് അറിയാം. \'ദേവൻ ചോദിച്ചു. 



മിക്കു ഫോണിൽ സ്റ്റീഫന്റെ ഫോട്ടോ കാണിച്ചു. അവളുടെ ഫോണിൽ നിന്നു ടീനയുടെ ഫേസ്ബുക്കിൽ കയറി സ്റ്റീഫന്റെ അക്കൗണ്ടിൽ നിന്നും സേവ് ചെയ്ത ഫോട്ടോ ആയിരുന്നു അത്. 




\'കളത്തിപ്പറമ്പിൽ സ്റ്റീഫൻ.... മൂന്നാർ ആണ് നാട്. മൂന്നാറിൽ ഇവൻ വല്ലപ്പോഴും മാത്രമേ ഉണ്ടാകാറുള്ളൂ.ഇവൻ ആണ് അർജുന്റെ കൊലയ്ക്ക് പിറകിൽ. ഇവനെ ഞാൻ അതിനു മുൻപേ തന്നെ പല തവണ ഈ നാട്ടിൽ കണ്ടിട്ടുണ്ട്. ഇവന് ഈ നാടുമായി എന്ത് ബന്ധം എന്ന് അന്വേഷിക്കണം. അർജുനുമായി എന്ത് ബന്ധം എന്നറിയണം. നമ്മൾ നാലുപേരുടെയും ഫാമിലിയുമായി വല്ല ബന്ധവും ഉണ്ടോ എന്നറിയണം.  പിന്നെ ഡേവിഡ് മൂന്നാർ ഇല്ല. അവൻ ഈ നാട്ടിൽ ഉണ്ടോ എന്ന് അന്വേഷിക്കണം. പിന്നെ പോലീസ് നമ്മൾക്ക് പിറകെ ഇല്ലെന്ന് ഉറപ്പായി.അത് ഒന്നും കൂടെ ഉറപ്പിക്കണം. \'മിക്കു പറഞ്ഞു. 





\'മം. ഓക്കേ. ഞാൻ നാളെ തന്നെ അന്വേഷിക്കാം. നിങ്ങൾ പേടിക്കണ്ട എല്ലാം ശരിയാകും. \'






🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅🔅






പിറ്റേന്ന് രാത്രി ദേവൻ കയറി വന്നു. 




\'എന്തായി ദേവേട്ടാ? \' സച്ചു ചോദിച്ചു. 




ബാക്കി എല്ലാവരും ആകാംഷയോടെ ദേവനെ നോക്കി. 




\'ഡേവിഡ് കോളേജിൽ വരാറില്ല. ഇൻ ഫാക്ട് അന്ന് അശ്മികയെ അടിച്ചില്ലേ... ആ ദിവസത്തിന് ശേഷം പോയിട്ടില്ല. ഹോസ്റ്റലിൽ അന്വേഷിച്ചു.  ആ ദിവസം തന്നെ നാട്ടിൽ പോയി എന്നാ അറിയാൻ കഴിഞ്ഞത്. \'





\'പക്ഷെ അവന്റെ നാട് മൂന്നാറാണ്. മത്തായി ചേട്ടനെ വിട്ട് അന്വേഷിച്ചപ്പോൾ അവൻ അവന്റെ വീട്ടിൽ പോയിട്ടില്ല എന്നാ അറിയാൻ കഴിഞ്ഞെ.ഡേവിഡിന് എന്തൊക്കെയോ പങ്കുണ്ട് \'മറിയാമ്മ പറഞ്ഞു. 





\'മം. ശരിയാ.... സ്റ്റീഫനെ പറ്റി വല്ലതും അറിയാൻ ആയോ സാറെ? \'റിച്ചി ചോദിച്ചു. 





\'ഞാൻ നിങ്ങളുടെ മൂന്ന് പേരുടെയും പേരന്റ്സിനെ കണ്ടു. അവർ ആരും ഇതുവരെ അവനെ കണ്ടിട്ട് പോലും ഇല്ല. പോലീസ് ഈ കേസിൽ ഇപ്പോൾ വല്യ ഇന്റെരെസ്റ്റ്‌ കാണിക്കാത്ത മട്ടാണ്. \'






\'മം... ഇതാകെ വട്ട് പിടിക്കുന്ന അവസ്ഥ ആയല്ലോ...അച്ഛനും അമ്മയ്ക്കും അവനെ അറിയില്ല. ഡേവിഡ് ചേട്ടന് വേണ്ടി ആണ് ഇവൻ ഇതൊക്കെ ചെയ്തേ എന്ന് തന്നെ വിചാരിക്കാം. അങ്ങേർ ഇപ്പോ തന്നെ  മുങ്ങിയത് കൊണ്ട്. പക്ഷെ എനിക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടാത്തൊരു കാര്യമുണ്ട്. ഈ പ്രശ്നങ്ങളൊക്കെ തുടങ്ങുന്നതിനു മുൻപേ തന്നെ ആ സ്റ്റീഫൻ എന്റെ പുറകെ ഉണ്ടായിരുന്നു.... മം.. അവന് ഈ നാടുമായി എന്താ ബന്ധം എന്ന് അറിയാൻ കഴിഞ്ഞോ സാറെ? \'മിക്കു ചോദിച്ചു 





\'I am sorry അശ്‌മിക. അവന്റെ whereabouts ഒന്നും തന്നെ എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. \'





മിക്കുവിനാകെ നിരാശ തോന്നി. 




\'കോപ്പ്... ഇവിടെ വന്നാൽ എന്തെങ്കിലും ഒക്കെ ആയി അറിയാൻ കഴിയുമെന്ന് തോന്നി. അതാ ഇങ്ങോട്ട് വന്നത്... ഇതിപ്പോൾ ഒരു ഉപകാരവും ഇല്ലാതായി. \'മിക്കു തലയിൽ കൈ വെച്ച് സോഫയിൽ ഇരുന്നു. 





\'പിന്നെ... ഞാൻ ഇന്ന് സ്റ്റീഫനെ കണ്ടിരുന്നു. \'





\'വാട്ട്‌ !!! എവിടെ നിന്ന്?? \'സച്ചു ചോദിച്ചു. 




\'സിഗ്നലിൽ വെച്ച്... പക്ഷെ മിസ്സായി പോയി. \'




\'Damn it. ഇവൻ എങ്ങനെയാ കൃത്യമായി നമ്മൾ എവിടെയാ ഉള്ളതെന്ന് അറിയുന്നത്...\'മറിയാമ്മ ദേഷ്യത്തോടെ പറഞ്ഞു. 




\'നിങ്ങൾ ഇവിടെ നിന്നും മാറുന്നത് ആയിരിക്കും നല്ലത്. നിങ്ങൾ പറഞ്ഞത് വെച്ച് നോക്കുകയാണെങ്കിൽ ഇവിടെ ആണ് നിങ്ങളുള്ളതെന്ന് കണ്ടെത്താൻ അതികം താമസം കാണില്ല. അവൻ നേരിട്ട് വന്നാൽ പ്രശനമില്ല. പക്ഷെ പോലീസിനെ കൂട്ട് പിടിച്ചു വല്ലതും ചെയ്താൽ എനിക്ക് പോലും നോക്കി നിൽക്കാനേ ചിലപ്പോൾ പറ്റുകയുള്ളു. റിസ്ക് വേണ്ടാ. നാളെ തന്നെ സേഫ് ആയ എങ്ങോട്ടേക്കെങ്കിലും പോകണം. \'ദേവൻ വിഷമത്തോടെ പറഞ്ഞു. 




\'മം. സാർ പറഞ്ഞത് ശരിയാണ്. ഇവിടെ ഇനി റിസ്ക് ആണ്. നാളെ തന്നെ പോകാം. എല്ലാരും റെഡി ആയി നിന്നോ. \'അതും പറഞ്ഞ് മിക്കു റൂമിലേക്ക് പോയി. 





------------------------------------------------





ഭക്ഷണം കഴിച്ചു കഴിഞ്ഞ് ബാല്കണിയിൽ നിൽക്കുകയായിരുന്നു ദേവൻ. അവൻ ആകെ ശോകം ആണ്. നല്ല ടെന്ഷനിലും. സച്ചു അവന്റെ അരികിൽ പോയി നിന്നു. റൈലിൽ വെച്ച അവന്റെ കൈയുടെ മുകളിൽ അവൾ കൈ വെച്ചു. 




\'ദേവേട്ടാ... \'




അവൻ അവളെ നോക്കി. അവന്റെ കവിളിൽ അവൾ കൈ വെച്ചു.അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു. 





\'സച്ചു... എനിക്ക് ഒന്നും ചെയ്യാൻ പോലും പറ്റുന്നില്ലാലോ... എനിക്ക് എന്തോ പേടി നിന്നെ ഓർത്തിട്ട്... ഇത്രെയും ദിവസം ഉറങ്ങാൻ പോലും ആയില്ല. നീ എങ്ങനെ എവിടെ ഒന്നും അറിയാതെ... നാളെ നീ പോകും... പിന്നെയും അതേ അവസ്ഥ. പക്ഷെ നിന്നെ എനിക്ക് ഇവിടെ നിർത്താനും പറ്റില്ല. നിന്റെ സേഫ്റ്റി നോക്കണം. \'





അവൾ അടർന്നു മാറി. അവന്റെ രണ്ടു കവിളിലും ചുംബിച്ചു. 





\'നോക്ക് ദേവേട്ടാ... എല്ലാം ശരിയാകും. ഞാൻ ഒറ്റക്കല്ലലോ... എന്തിലും ഏതിലും കൂടെ നിൽക്കുന്ന മൂന്ന് കൂടെ പിറക്കാത്ത കൂടപ്പിറപ്പുകൾ എന്റെ കൂടെ ഉണ്ട്. എല്ലാം കലങ്ങി തെളിയും. ഞാൻ മടങ്ങി വരും. ദേവേട്ടനെ വായിനോക്കി ക്ലാസ്സിൽ ഇരിക്കാൻ....ഇനി ചിരിക്ക്... ആ ചിരി ദേവേട്ടന്റെ മുഖത്ത് എപ്പോഴും വേണം. ആ ചിരി ആണ് എനിക്ക് ശക്തി തരുന്നത്... ഞാൻ പോയാൽ മര്യാദക്ക് ഭക്ഷണം കഴിക്കണം. മര്യാദക്ക് ഉറങ്ങണം. \'അവൾ അവന്റെ കണ്ണിലേക്കു നോക്കി പറഞ്ഞു. 





അവൻ ഒന്ന് പുഞ്ചിരിച്ചു. \'സച്ചു... ഇന്ന് നീ എന്റെ കൂടെ കിടക്കുമോ? വേറെ ഒന്നിനുമല്ല.. നിന്നെ ഇന്ന് എന്റെ നെഞ്ചിൽ ചേർത്ത് പിടിച്ചു ഉറങ്ങണം. നാളെ നീ പോകുകയായില്ലേ... \'





അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. 






============================





മുറിയിൽ കിടക്കുകയായിരുന്നു മിക്കുവും മറിയാമ്മയും റിച്ചിയും. 




\'നാളെ എങ്ങോട്ടേക്കാ പോകുന്നത്? \'മറിയാമ്മ ചോദിച്ചു. 




\'ഞാൻ പറയാറില്ലേ കൊല്ലത്തിൽ ഒരിക്കൽ ഒരു കാട്ടിൽ അച്ചനും അമ്മയും ക്യാമ്പിന് പോകാറുണ്ട്. കൂടെ ഞാനും പോകാറില്ലേ... ആ കാട്ടിലേക്ക്... \'മിക്കു പറഞ്ഞു. 





\'അവിടെ നമ്മളുടെ സ്റ്റേ ഒക്കെ? \'റിച്ചി ചോദിച്ചു. 





\'സൗകര്യം കുറവായിരിക്കും. പക്ഷെ അച്ഛൻ അവിടെ ഉള്ള ഒരു ആളെ വിളിച്ചു.അയാൾ  അവിടുത്തെ ആൾക്കാരോട് ഒക്കെ ഏർപ്പാട് ആകുമെന്ന് പറഞ്ഞിട്ടുണ്ട്. \'






\'മം. \'





\'എടി... ഞാൻ ആ സ്റ്റീഫനെ എവിടെയോ വെച്ച് കണ്ടിട്ടുണ്ട്. \'മിക്കു പറഞ്ഞു. 





\'അത് നീ പറഞ്ഞതല്ലേ.. മാളിൽ നിന്ന് തീയേറ്ററിൽ നിന്ന്... അതൊക്കെ അല്ലേ? \'റിച്ചി ചോദിച്ചു. 





\'അതൊന്നും അല്ല .. അതിനും മുൻപേ... ഇനി ഫുൾ ടൈം അവനെ പറ്റി തന്നെ ആലോചിക്കുന്നത് കൊണ്ടാണോ അറിയില്ല... എവിടെയോ വെച്ച് കണ്ടിട്ടുണ്ടെന്ന് ഒരു തോന്നൽ... \'





\'മം. കണ്ടിട്ടുണ്ടാകും... നിനക്ക് പിന്നെ ആൾക്കാരെ ഓർമിച്ചു വെക്കാൻ പണ്ടേ ആകില്ലലോ.. അതായിരിക്കും \'മറിയാമ്മ അഭിപ്രായപ്പെട്ടു. 





വാതിൽ തുറന്നു സച്ചു വന്നു. മൂന്ന് പേരും എണീറ്റിരുന്നു. 




\'എടി.... ഇന്ന് ഞാൻ ദേവേട്ടന്റെ കൂടെയാണ്  കിടക്കുന്നത്. \'സച്ചു മടിച്ചു മടിച്ചു പറഞ്ഞു. 




\'എന്താ മോളുസേ നാണമാണോ.. എന്താണ് കെട്ടിന് മുന്നേ ഫസ്റ്റ് നൈറ്റോ?? \'മറിയാമ്മ ചോദിച്ചു. 




\'ഒന്ന് പോടീ... അതൊന്നുമല്ല. കുറച്ചായില്ലേ കണ്ടിട്ട്.. പിന്നെ നാളെ പോക്കായില്ല. \'




\'മം മം.. നടക്കട്ടെ.. \'മിക്കു പറഞ്ഞു. 




\'അപ്പൊ ഗുഡ് നൈറ്റ്‌. \'അതും പറഞ്ഞ് വാതിൽ അടച്ച് സച്ചു പോയി. 




\'എടി... നിങ്ങൾ ആദിചേട്ടനേയും ജോ ചേട്ടനെയും മിസ്സ്‌ ചെയ്യുന്നുണ്ടോ? ഞാൻ കിച്ചുവേട്ടനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്.. \'റിച്ചി പറഞ്ഞു. 





മിക്കു :പാവം കിച്ചുവേട്ടൻ.. അന്ന് അച്ഛൻ പറഞ്ഞത് ആകെ തകർന്നിരിക്കുകയാണെന്നാണ്... നമ്മൾ രണ്ടു പേരും ഒരുമിച്ച് അല്ലേ പെട്ടത്... ആദിയേട്ടനെ ഞാൻ ഒരുപാട് മിസ്സ്‌ ചെയ്യുന്നുണ്ട്. കൂടെ ഇല്ലാത്തപ്പോഴാ ശരിക്കും ഇവരുടെ ഒക്കെ വില മനസ്സിലാകുന്നത് അല്ലേ.. 





മറിയാമ്മ :ശരിയാണ്... നമ്മളെ പറ്റി ഓർത്തു അവരും കുറേ വിഷമിക്കുന്നുണ്ടാകും... പാവം ഇച്ചായൻ ... അവന് നമ്മൾ ഫാമിലി പോലെയാണ്.. അവൻ ശരിക്കും വിഷമിക്കുന്നുണ്ടാകും... പണ്ടത്തെ പോലെ ഒന്നും ആകാതിരുന്നാൽ മതിയായിരുന്നു.. 





\'പണ്ടത്തെ പോലെയോ?? \'റിച്ചിയും മിക്കുവും ഒരേപോലെ ചോദിച്ചു. 





\'മം... ജോ ഇച്ചായൻ നിങ്ങൾ കരുതും പോലെ ഒന്നുമല്ല. ഇച്ചായന്റെ അപ്പച്ചനും  അമ്മച്ചിയും  ചെറുപ്പത്തിൽ തന്നെ ഡിവോഴ്സ് ആയതാണ്. അമ്മച്ചി വേറെ കെട്ടി. അവരുടെ കൂടെ ആണ് ഇച്ചായൻ. ഉപദ്രവം ഒന്നുമില്ല. ഇഷ്ടമ്പോലെ കാശും കൊടുക്കും. പക്ഷെ അവരുടെ രണ്ടാം കെട്ടിലുള്ള മകനോട് മാത്രമേ അവർക്ക് ആത്മാർത്ഥതയും സ്നേഹവുമൊക്കെ ഉള്ളൂ. ഇച്ചായന്‌ ആകെ അവഗണന മാത്രം.+2ആയപ്പോഴേക്കും ആള് കള്ളും കഞ്ചാവിനുമൊക്കെ അഡിക്റ്റായി. നിയന്ത്രിക്കാനും സ്നേഹിക്കാനും ആരുമില്ലാലോ... കോളേജിൽ  കാശു കൊടുത്താണ്  NRI സീറ്റ്‌ ഒപ്പിച്ചത് . ആദിചേട്ടൻ സപ്‌ളിമെന്ററി അല്ലോട്മെന്റിൽ ആയിരുന്നു വന്നത്.ഇച്ചായന്റെ സ്വഭാവം അറിഞ്ഞും കൂടെ കൂടിയതായിരുന്നു. ചേട്ടൻ പറഞ്ഞു പറഞ്ഞു ഇച്ചായനെ ഡീഅഡിക്ഷൻ സെന്ററിലാക്കി. അങ്ങനെ കഞ്ചാവ് വിട്ടു. പക്ഷെ പണ്ടത്തെ സാഹചര്യത്തിലേക്ക് തിരിച്ചു ചെന്നപ്പോൾ പിന്നെയും മദ്യം കുടിക്കാൻ തുടങ്ങി. എന്നെ കണ്ടതിനു ശേഷം ആണത്രെ അത് പാടെ ഉപേക്ഷിക്കാൻ കഴിഞ്ഞത്.... ഇപ്പോഴും ഇടക്കൊക്കെ വീട്ടിലെ കാര്യമോർത്ത് ഇച്ചായൻ വിഷമിക്കാറുണ്ട്. നമ്മൾ ആണ് അവന് ഫാമിലി എന്ന് പറയും. വീട്ടിലെ കാര്യങ്ങൾ ഓർത്തു പല തവണ അവൻ എന്റെ മടിയിൽ തല വെച്ച് കരഞ്ഞിട്ടുണ്ട്.. ഞാൻ അവന് കാമുകി മാത്രമല്ല... അമ്മ കൂടിയാണ്. \'മറിയാമ്മ നിറ കണ്ണുകളോടെ പറഞ്ഞു നിർത്തി. അവൾ കട്ടിലിൽ കയറി കിടന്നു. 






റിച്ചിക്കും മിക്കുവിനും അതിശയമായിരുന്നു. എപ്പോഴും അടി കൂടുന്ന അവരുടെ പ്രണയത്തിനു ഇങ്ങനെ ഒരു വശം ഉണ്ടെന്ന് അവർക്ക് അത്ഭുദമായി തോന്നി. 





_____________________________






പിറ്റേന്ന് അവർ പുറപ്പെടാൻ ഒരുങ്ങി. 




ദേവൻ സച്ചുവിനെ പുണർന്നു. നെറ്റിയിൽ ചുംബിച്ചു. 



\'സൂക്ഷിക്കണം... നിങ്ങളോടും... ടേക്ക് കെയർ. \'




\'ഓക്കെ സാർ \'മൂന്ന് പേരും ക്ലാസ്സിൽ പറയുമ്പോലെ ഒരുമിച്ച് പറഞ്ഞു. 




\'ഡി.. ഡി... \'ദേവൻ കൃത്രിമ ദേഷ്യത്തോടെ പറഞ്ഞു. 




\'ദേവേട്ടൻ പേടിക്കണ്ട... ഞങ്ങൾ പോട്ടേ... വേഗം തന്നെ എല്ലാം ശരിയായി തിരിച്ചു വരാം... \'സച്ചു പറഞ്ഞു 




\'ബൈ.. \'




അവർ കാറിൽ കയറി.. മൂന്ന് പേരോടും പറയാത്ത പല  തീരുമാനങ്ങളോടെ മിക്കു സീറ്റിൽ ചാരി കിടന്നു. 






(തുടരും )




💞💞💞💞💞💞💞💞💞💞💞💞💞

  






വായിച്ചു നോക്കിയിട്ടില്ല. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. 🙏🙏🙏🙏🙏🙏



കൂട്ട് 19

കൂട്ട് 19

4.7
736

\'ഡി.. ഇവിടെ നിർത്ത്. \'മിക്കു മറിയാമ്മയെ നോക്കി പറഞ്ഞു. മറിയാമ്മ വണ്ടി ഒതുക്കി. \'എത്തിയോ? \' \'ഇല്ല ഇവിടുന്ന് നടക്കാനുണ്ട്. ഇറങ്ങു. \'മിക്കു അത് പറഞ്ഞു ഡോർ തുറന്നിറങ്ങി. മുണ്ടും ഷിർട്ടുമിട്ട ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് വന്നു. \'ആഹ്. വിനയൻ ചേട്ടാ.. ഈ കാർ എങ്ങോട്ടേക്കെങ്കിലും മാറ്റണം. \'മിക്കു അയാളോട് പറഞ്ഞു. \'മോളെ. എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്. നിങ്ങൾ പേടിക്കണ്ട. \'അയാൾ പറഞ്ഞു. കാറിൽ നിന്ന് ഇറങ്ങിയ ബാക്കി മൂന്ന് പേരും ഇതാരാണുപ്പാ എന്ന മട്ടിൽ നിൽപ്പാണ്. \'ഇത് വിനയൻ ചേട്ടൻ.. ഇവിടുത്തെ ഓൾ ഇൻ ഓൾ ആണ്. അച്ഛനും അമ്മയും ക്യാമ്പിന് വരുമ്പോൾ ഓക്കെ ചേട്ടനാണ് സഹായ