Aksharathalukal

കൂട്ട് 19




\'ഡി.. ഇവിടെ നിർത്ത്. \'മിക്കു മറിയാമ്മയെ നോക്കി പറഞ്ഞു. മറിയാമ്മ വണ്ടി ഒതുക്കി.

\'എത്തിയോ? \'


\'ഇല്ല ഇവിടുന്ന് നടക്കാനുണ്ട്. ഇറങ്ങു. \'മിക്കു അത് പറഞ്ഞു ഡോർ തുറന്നിറങ്ങി.

മുണ്ടും ഷിർട്ടുമിട്ട ഒരു ചെറുപ്പക്കാരൻ അവരുടെ അടുത്തേക്ക് വന്നു.

\'ആഹ്. വിനയൻ ചേട്ടാ.. ഈ കാർ എങ്ങോട്ടേക്കെങ്കിലും മാറ്റണം. \'മിക്കു അയാളോട് പറഞ്ഞു.

\'മോളെ. എല്ലാം പറഞ്ഞു ശരിയാക്കിയിട്ടുണ്ട്. നിങ്ങൾ പേടിക്കണ്ട. \'അയാൾ പറഞ്ഞു.

കാറിൽ നിന്ന് ഇറങ്ങിയ ബാക്കി മൂന്ന് പേരും ഇതാരാണുപ്പാ എന്ന മട്ടിൽ നിൽപ്പാണ്.

\'ഇത് വിനയൻ ചേട്ടൻ.. ഇവിടുത്തെ ഓൾ ഇൻ ഓൾ ആണ്. അച്ഛനും അമ്മയും ക്യാമ്പിന് വരുമ്പോൾ ഓക്കെ ചേട്ടനാണ് സഹായിക്കാറ്. \'മിക്കു മൂന്ന് പേരോടുമായി പറഞ്ഞു.


അവർ അയാളെ നോക്കി നല്ലൊരു പുഞ്ചിരി സമ്മാനിച്ചു. മറിയാമ്മ കാറിന്റെ താക്കോൽ അയാളെ ഏൽപ്പിച്ചു.

\'എന്നാൽ ഞങ്ങൾ നടക്കട്ടെ ചേട്ടാ. \'മിക്കു പറഞ്ഞു


\'ശരി മോളെ. \'അതും പറഞ്ഞു അയാൾ കാറിൽ കയറി.

രണ്ടു മൂന്ന് സ്റ്റെപ്  നടന്ന് മിക്കു നിന്നു.തലയിൽ കൈ വെച്ചു.

\'എന്താടി? \'റിച്ചി ചോദിച്ചു

\'ഫോൺ എടുക്കാൻ മറന്നു. നിങ്ങൾ നിൽക്കു.\'അതും പറഞ്ഞു മിക്കു കാറിന്റെ അടുത്തേക്ക് ഓടി.കോ ഡ്രൈവർ സീറ്റിൽ കയറി ഡോർ അടച്ചു.കുറച്ച് കഴിഞ്ഞ് അവൾ ഇറങ്ങി വന്നു.

\'വാ പോകാം. \'അവരുടെ അടുത്തെത്തി അവൾ പറഞ്ഞു.


മിക്കു ആദ്യം നടന്നു. പിറകെ ബാക്കി മൂന്നാളും.

\'ഈ കാടു ഫുൾ ഫോറെസ്റ്റ് ആണല്ലോ ഡി. \'മറിയാമ്മ പറഞ്ഞു.


\'എന്തുവാടി... ഒരു മണിക്കൂർ നടക്കാൻ ഉണ്ട്. എൻജോയ് ചെയ്തു നടന്നാൽ ഒന്നും തോന്നില്ല. അല്ലെങ്കിൽ നല്ല ഷീണം പിടിക്കും. \'മിക്കു പറഞ്ഞു.


സച്ചു :ഒരു മണിക്കൂറോ? എന്റെ ദേവി..

\'നല്ല സ്ഥലമല്ലേ. നമ്മൾക്ക് ഇങ്ങനെ കത്തി അടിച്ചു കാടു ചുറ്റി കണ്ടു പോകാമെടി. അല്ല.... ഞാൻ ഒരു കാര്യം ചോദിക്കാൻ വിട്ടു. ഇന്നലെ നിന്റെ ഫസ്റ്റ് നൈറ്റ്‌ കഴിഞ്ഞോടി? ഏഹ് ഏഹ്? \'മറിയാമ്മ ഒരു കള്ള ചിരിയോടെ ചോദിച്ചു.



സച്ചു :ഒഞ്ഞു പോയേടി... നിന്റെ അമ്മായി. ഞങ്ങൾ ഫസ്റ്റ് നൈറ്റ്‌ ഒക്കെ ആഘോഷമാക്കിയിട്ടേ നടത്തു. ഫുൾ ഡെക്കറേഷൻ ആയിട്ട് ഞാൻ സെറ്റ് മുണ്ടൊക്കെ ഉടുത്ത്. അങ്ങനെ കളർ ആയിട്ട്.



മറിയാമ്മ :മം. ഉവ്വ് ഉവ്വേ



സച്ചു :പോടീ പട്ടി.



റിച്ചി  : മിക്കു... നിനക്ക് എങ്ങനെ വഴി ഒക്കെ ഇത്ര കൃത്യമായി അറിയാം?




മിക്കു :ഞാൻ ഏഴിൽ പഠിക്കുമ്പോൾ തൊട്ട് വെക്കേഷന് ഇവിടെ വരാറുണ്ട്. അച്ഛനും അമ്മയും ക്യാമ്പിന് വേണ്ടി അല്ലേ വരുക. അവർക്ക് പകൽ തിരക്കാകും. ഞാൻ ഇവിടുത്തെ കുട്ടികളുടെ കൂടെ അലഞ്ഞു തിരിഞ്ഞു നടക്കും. എവിടെ ഒക്കെയോ പോകും. നല്ല രസാണ്. Exploring is really fun. ഇപ്പോൾ ഒൻപത് വർഷം ആയില്ലേ. അതിനിടയിൽ ഈ കാടിന്റെ മുക്കും മൂലയും പരിചിതമായി. ഏത് പാതിരാത്രിക്കും വഴി തെറ്റില്ല.



മറിയാമ്മ :പൊളി. This place  is really awesome.



\'ഇനി നീ എന്തൊക്കെ കാണാൻ കിടക്കുന്നു മോളെ... \'മിക്കു ഒരു ചിരിയോടെ പറഞ്ഞു.



അവർ നടന്ന് നടന്ന് ഒരു ചെറിയ  വെള്ളച്ചാട്ടത്തിനടുത്ത് എത്തി.



\'എന്റെ മോളെ ഞാൻ ഇവിടുന്ന് കുറച്ച് കഴിഞ്ഞേ വരുക ഉള്ളൂ. എന്താ രസം കാണാൻ. ഞാൻ വെള്ളത്തിൽ ഇറങ്ങട്ടെ? \'റിച്ചി ചോദിച്ചു.



\'എടി .. വേഗം നടന്നാൽ വേഗം അവിടെ എത്താം. ഉച്ചക്ക് ഫുഡ്‌ വേണ്ടേ മോൾക്ക്‌?പിന്നെ വൈകുന്നേരം നമ്മൾക്ക് പുഴയിൽ പോയി നീന്താം. ഞാൻ ഇവിടെ വന്നാൽ വൈകുന്നേരം നീന്താൻ പോക്ക് സ്ഥിരമാണ്. \'


\'ഐവ. പൊളി. നമ്മൾക്ക് ഇന്ന് പൊളിക്കാം. \'മറിയാമ്മ പറഞ്ഞു.



\'ആകെ മൊത്തം പൊളി തന്നെ. \'സച്ചുവും പറഞ്ഞു.




മിക്കു :\'മം. നടക്ക് നടക്ക് \'


കുറച്ചു കഴിഞ്ഞപ്പോൾ അവർ ഒരു ചെറിയ തോടിന്റെ അടുത്തെത്തി.



അവരത് മുറിച്ചു കടന്നു. കുറച്ച് നടന്നപ്പോൾ അവർ ഒരു ചെറിയ വീട്ടിലെത്തി. അവിടുത്തെ എല്ലാവരും ഇവർക്കു വേണ്ടി കാത്തിരിക്കുകയായിരുന്നു.



മിക്കു ചെന്നപ്പോൾ തന്നെ അവിടെ ഉള്ളവരെ ഒക്കെ കെട്ടിപിടിച്ചു. അവരെ തന്റെ കൂട്ടുകാർക്ക് പരിചയപ്പെടുത്തി.


അവർ അവിടെ നിന്നും കപ്പ പുഴുങ്ങിയതും പുഴയിൽ നിന്നും പിടിച്ച മീൻ കൊണ്ട് ഉണ്ടാക്കിയ മീൻ കറിയും കഴിച്ചു.



\'നമ്മൾ താമസിക്കാൻ  പോകുന്ന സ്ഥലം കാണണ്ടേ? \'മിക്കു ചോദിച്ചു.



\'അപ്പോൾ ഇവിടെ അല്ലേ? \'



\'അല്ല. വാ മോളെ. \'മിക്കു പറഞ്ഞു.



കുറച്ച് നടന്നപ്പോൾ അവൾ നിന്നു.  മുകളിലോട്ട് ചൂണ്ടി കാണിച്ചു. നല്ല കിടിലനൊരു ഏറുമാടം. ബാക്കി മൂന്ന് പേരും സന്തോഷം കൊണ്ട് തുള്ളിചാടുമെന്ന അവസ്ഥയിലാണ്.




\'ഇത് നല്ല ഉയരത്തിലാണ്. ഏകദേശം ഈ കാടു മുഴുവൻ ഇവിടുന്ന് കാണാം. ആ രീതിയിൽ കെട്ടിയതാണ് ഇത്. കാട്ടാന എങ്ങാനും വന്നാൽ കാണാലോ. \'മിക്കു പറഞ്ഞു.




നാലു പേരും അവിടെ കയറി സാധനങ്ങൾ ഒക്കെ വെച്ചു.




\'എടി. ഞാൻ ആ തോടിന്റെ അവിടെ പോയി ഒന്ന് അച്ഛനെ കോൾ ചെയ്യട്ടെ. അവിടെ റേഞ്ച് കിട്ടും. \'മിക്കു ഒപ്പിച്ചു പറഞ്ഞു. അവൾ കള്ളം പറയുകയാണെന്ന് മറിയാമ്മക്ക് മാത്രം മനസ്സിലായി.





\'എടി കാട്ടിൽ റേഞ്ച് ഒക്കെ കിട്ടുമോ? എനിക്ക് വീട്ടിൽ തന്നെ നെറ്റ് ഒന്നും  കിട്ടാറില്ല \'റിച്ചി ചോദിച്ചു.



\'മോൾ  എയർടെലിന്റെ പരസ്യത്തിലെ മുടി ഇല്ലാത്ത സേച്ചി പറയണത് കേട്ടിട്ടില്ലേ? കാട്ടിൽ റേഞ്ച് കിട്ടും. പക്ഷെ നാട്ടിൽ കിട്ടില്ല. \'മിക്കു അതും പറഞ്ഞു അവിടെ നിന്നും പോയി.



\'ഉയരം ഉള്ള സ്ഥലത്തു നിന്നല്ലേ പൊതുവേ റേഞ്ച് കിട്ടുക. ഇവൾ എന്തോ കള്ളം പറയുകയാണെന്നു എനിക്ക് എന്തെ തോന്നുന്നത്? എന്തോ ഇവൾ മറച്ചു വെക്കുന്നുണ്ട്. \'മറിയാമ്മ മനസ്സിൽ പറഞ്ഞു.




-------------------------------------------------------




വൈകുന്നേരം അവർ പുഴയിൽ പോയി കുറേ നേരം നീന്തി.




മൂന്ന് പേരും അവിടെ നല്ല പോലെ ആസ്വദിച്ചു. പക്ഷെ മിക്കുവിന്റെ മുഖത്തു മാത്രം എന്തോ ഒരു ടെൻഷൻ ഉണ്ടായിരുന്നു. അത് മറിയാമ്മ കൃത്യമായി മനസ്സിലാക്കുകയും ചെയ്തു.



____________________________________



ഒരു ദിവസം കഴിഞ്ഞ്  ഉച്ചക്ക് ദേവൻ സാറിന്റെ വീട്ടിൽ നിന്നും എടുത്ത ബൈനോക്കുലറിൽകൂടെ നോക്കി ഏറുമാടത്തിൽ  നിൽക്കുകയായിരുന്നു മിക്കു.




\'എന്തുവാടി നോക്കുന്നത്? മറിയാമ്മ ചോദിച്ചു.




\'ഏയ്‌. ഒന്നുല്ല. ഇത് വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് നോക്കിയതാ. \'അവൾ പറഞ്ഞു.



മറിയാമ്മ ഒന്ന് അമർത്തി മൂളി.



\'വീണ്ടും വീണ്ടും കള്ളത്തരം ആണല്ലോ. ഇപ്പോൾ ചോദിച്ചാൽ എന്തായാലും ഒന്നും പറയാൻ പോകുന്നില്ല. എന്തായാലും കണ്ടു പിടിക്കണം. \'മറിയാമ്മ മനസ്സിൽ ഉറപ്പിച്ചു.




ബൈനോക്കുലറിലൂടെ നോക്കിയ മിക്കു ഗസ്റ്റ് ഹൗസിന്റെ റോഡിലേക്ക് ഒരു വെള്ള കാർ പോകുന്നത് കണ്ടു. അവൾ ആകെ അസ്വസ്ഥയായി.




=======================


രാത്രിയിൽ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ട് അവർ ഏറുമാടത്തിൽ കയറി കിടന്നു. എല്ലാവരും ഉറങ്ങി എന്ന് ഉറപ്പായപ്പോൾ അവൾ മെല്ലെ അവിടുന്നു ഇറങ്ങി. ഫോണിന്റെ ഫ്ലാഷ് ഓൺ ചെയ്തു ഗസ്റ്റ് ഹൗസ് ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.




\'ഞാൻ ഇതിന് മുൻപേ സ്റ്റീഫനെ കണ്ടത് ഈ കാട്ടിൽ വെച്ചായിരുന്നു. മാളിൽ വെച്ച് ഒക്കെ കാണുന്നതിന് വളരെ മുൻപേ തന്നെ. നമ്മളെ തിരക്കി അവൻ ഇവിടെയും വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്ത് തന്നെ വന്നാലും ഒറ്റക്ക് ചെല്ലണമെന്ന് ഉറപ്പിച്ചതാണ്. ഇതിന്റെ സത്യാവസ്ഥ അറിയണം. പക്ഷെ അതിന്റെ പേരിൽ എന്റെ കൂട്ടുകാരുടെ ജീവൻ അപകടത്തിലാക്കാൻ എനിക്ക് കഴിയില്ല. അതാണ് അവരോട് ഒന്നും പറയാഞ്ഞത്.അവർ ഉണരാതിരിക്കാൻ അവരുടെ വെള്ളത്തിൽ സീതമ്മയോട് പറഞ്ഞ്  ഉറങ്ങാനുള്ള പൊടി ചേർത്തത്. ഇവിടെ അടുത്തുള്ള ഗസ്റ്റ് ഹൗസ് അവന്റെ ആണെന്ന് വിനയൻ ചേട്ടനായിരുന്നു പറഞ്ഞത്.  \'മിക്കു മനസ്സിൽ ഓർത്തു.


അവനെ ആദ്യമായി കണ്ടത് അവളുടെ മനസ്സിലേക്ക് വന്നു.


\'താൻ ഇവിടുത്തുകാരി അല്ലാലെ? \' സ്റ്റീഫൻ ചോദിച്ചു


\'അല്ല അത് ചേട്ടന് എങ്ങനെ മനസ്സിലായി? \'


\'തന്റെ ഡ്രസ്സ്‌ കണ്ടപ്പോൾ തോന്നി. \'


\'അത് കൊള്ളാമല്ലോ...ഞാൻ അച്ഛന്റെയും അമ്മേന്റെയും കൂടെ വന്നതാ. അവർ ഡോക്ടർസ് ആണ്. ഇവിടെ ക്യാമ്പുണ്ട്.  അശ്‌മിക... അശ്‌മിക ദേവ് \'അവൾ കൈ നീട്ടി പറഞ്ഞു.




\'ഞാൻ വെറുതേ ഫ്രണ്ട്സിന്റെ കൂടെ വന്നതാ. നല്ല പീസ്ഫുൾ പ്ലേസ് അല്ലേ... സ്റ്റീഫൻ... കളത്തിപ്പറമ്പിൽ സ്റ്റീഫൻ.... \'അവൻ ഷേക്ക്‌ ഹാൻഡ് ചെയ്തു.




അവൾ ആ സംഭവം അതികം കാര്യമാക്കിയില്ല. പിന്നെ അവിടുന്ന് അവനെ കണ്ടതുമില്ല. അതാണ് അവൾക്കു ആ സംഭവം പെട്ടന്ന് ഓർമയില്ലാതിരുന്നത്. അല്ലെങ്കിലും ഒരിക്കൽ കണ്ട ആൾക്കാരെ എന്തെങ്കിലും അസ്വാഭാവികത തോന്നാതെ  അവൾ ഓർത്തു വെക്കാറില്ല . അതേപോലെ തന്നെ പേരും. പെട്ടന്ന് അവളുടെ ഓർമയിൽ നിൽക്കില്ല. അവനെ കുറിച്ച് തന്നെ ചിന്തിച്ചു ചിന്തിച്ചു വട്ടായപ്പോൾ ആയിരുന്നു ആ സംഭവം ഓർമ വന്നത് തന്നെ.




അവൾ നടന്ന് നടന്ന് ഗസ്റ്റ് ഹൗസ് എത്തി.ഫ്ലാഷ് ഓഫാക്കി  ഫോൺ ജീൻസിന്റെ പോക്കറ്റിൽ വെച്ച് അവൾ ശബ്ദമുണ്ടാക്കാതെ മതിലു ചാടി. കുറച്ച് നടന്ന് നിർത്തി ഇട്ട കാറിന്റെ മറവിൽ നിന്നും അവൾ ഒളിഞ്ഞു നോക്കി.




പുറത്തു ഒരു മേശക്ക് ചുറ്റും  ഇരുന്നു മൂന്ന് പേര് വെള്ളമടിക്കുന്നു. സ്റ്റീഫൻ.... അവന്റെ അടുത്തുള്ള രണ്ടു പേരുടെ മുഖം കാണുന്നില്ല. കാരണം ഒരാൾ തിരിഞ്ഞിരിക്കുകയാണ്‌. അയാളുടെ ഓപ്പോസിറ് ഇരിക്കുന്ന ആളെ തിരിഞ്ഞിരിക്കുന്നു ആളെ മറഞ്ഞു കാണാൻ സാധിക്കുന്നില്ല. പെട്ടന്ന് അങ്ങോട്ട് ഒരാൾ വന്നു. അയാളെ മിക്കുവിന് ശരിക്കും മനസ്സിലായി. കേസ് അന്വേഷിക്കുന്ന പോലീസുകാരൻ. അയാൾ ഒഴിഞ്ഞു കിടന്ന കസേരയിൽ കയറി ഇരുന്നു.




\'എങ്ങനെ ഉണ്ട് സാറെ? കൊള്ളാമോ? \'സ്റ്റീഫൻ ഒരു വൃത്തികെട്ട ചിരിയോടെ ചോദിച്ചു.




\'ഓ. സൂപ്പർ. അവൾ ആള് കൊള്ളാം. \'അയാൾ മറുപടി പറഞ്ഞു. ഗ്ലാസിൽ പകർന്ന മദ്യം എടുത്ത് വായിലേക്ക് ഒഴിച്ചു.




\'അല്ലേലും ഈ സ്റ്റീഫന്റെ കസ്റ്റഡിയിൽ ഉള്ള പെൺകുട്ടികൾ ഒക്കെ  സൂപ്പർ തന്നെയാ. \'സ്റ്റീഫൻ അവരെ നോക്കി പറഞ്ഞു.




തിരിഞ്ഞിരുന്ന ആൾ സ്റ്റീഫനെ നോക്കി. അയാളുടെ മുഖം മിക്കു സൈഡിൽ നിന്നും കണ്ടു.



\'പ്രണവ്... \'അവൾ മനസ്സിൽ പറഞ്ഞു. (പ്രണവ് അർജുന്റെ ഫ്രണ്ട് ആണ്. ഒരു പാർട്ടിൽ അവൻ അതിഥിയെ ഉപദ്രവിക്കാൻ നോക്കിയത് ഉണ്ടായിരുന്നു. )




\'എന്നാൽ ഞാനും കൂടെ അവളെ അറിയട്ടെ.  \'ഒരു കണ്ണിറുക്കി അതും പറഞ്ഞ് പ്രണവ് എണീറ്റു.




അവൻ എണീറ്റപ്പോൾ അവന്റെ ഓപ്പോസിറ്റ് ഇരുന്നിരുന്ന ആളെ കണ്ട് മിക്കു ഞെട്ടി. സംയമനം വീണ്ടെടുത്ത അവൾ അവർ പറഞ്ഞത് അവർ അറിയാതെ ഫോണിൽ പകർത്തി. കുറച്ച് കഴിഞ്ഞപ്പോൾ അവൾ ഫോൺ പോക്കറ്റിൽ വെച്ച് തിരിച്ചു നടന്നു.





അവൾ തിരിച്ചു മതിലിന്റെ അടുത്ത് എത്തിയതും കയ്യിൽ പിടി വീണു. അവളെ വലിച്ച് തിരിച്ചു നിർത്തി സ്റ്റീഫൻ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു. മദ്യത്തിന്റെ അസഹ്യമായ മണം അവളുടെ മൂക്കിൽ തുളച്ചു കയറി. അവൾ കുതറി മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവന്റെ ശക്തിക്കു മുൻപിൽ തോറ്റു പോകുന്നത് പോലെ തോന്നി.




\'അങ്ങനെ അങ്ങ് പോയാലോ മോളെ .. ഈ സ്റ്റീഫന്റെ അടുത്തേക്ക് വരാൻ നിനക്ക് ഇത്രക്ക് ധൈര്യമോ?ഞാൻ നിന്റെ ഈ നീക്കം ഒട്ടും പ്രതീക്ഷിച്ചില്ല.  \'അവൻ അവളുടെ കാതോരം പറഞ്ഞ് അവളുടെ ചുണ്ടോട് ചുണ്ടടുപ്പിച്ചു. മുഖം തിരിച്ചതിനാൽ അവന്റെ ചുണ്ട് പതിച്ചത് അവളുടെ കവിളിലായിരുന്നു.




അവൻ ഒരു കൈ കൊണ്ട് അവളുടെ പാന്റിന്റെ ഫ്രണ്ട് പോക്കറ്റിൽ നിന്നും ഫോൺ എടുത്തു. അവന്റെ കൈ പതിഞ്ഞ ഇടമെല്ലാം പൊള്ളുമ്പോലെ മിക്കുവിന് തോന്നി. സ്വയം അറപ്പ് തോന്നി.




\'ഇതെന്റെ കയ്യിലിരിക്കട്ടെ. നമ്മൾ പറഞ്ഞതൊക്കെ നീ കേട്ടെന്നു മനസ്സിലായി. നീ അത് ഷൂട്ട്‌ ചെയ്യാൻ ചാൻസ് അധികമാണ്. \'അവന്റെ ശ്രദ്ധ ഫോണിൽ ആയപ്പോൾ അവൾ അവനെ പിടിച്ചുന്തി.




ദൂരെ നിന്നും ആളുകൾ വരുന്നത് കണ്ട് മിക്കു വേഗം മതിൽ ചാടി കടന്ന് ഓടി.  സ്റ്റീഫൻ ഒരു ചിരിയോടെ എഴുന്നേറ്റു വേഗം അവൾക്ക് പിറകെ വെച്ച് പിടിച്ചു.


സ്റ്റീഫനെ പേടിച്ച് അവൾ  ആകെ ഭയന്നു ഇരുട്ടിനെ വക വെക്കാതെ  ഓടുകയായിരുന്നു. പിറകെ തന്നെ സ്റ്റീഫൻ ഉണ്ട്.അതികം ഒന്നും തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മിക്കുവിന് തോന്നി.



(തുടരും)





💞💞💞💞💞💞💞💞💞💞💞💞💞




ഇനി  പാർട്ട്‌ കൂടെയേ ഉണ്ടാകുകയുള്ളൂ. അതോടെ ഈ കഥ തീർക്കും. റിവ്യൂസ് തന്നിരുന്നേൽ കുറച്ചൂടെ ഉത്സാഹിച്ചു എഴുതാമായിരുന്നു. എനിക്ക് ഏറുമാടത്തിൽ ഒരു ദിവസമെങ്കിലും നിൽക്കണമെന്ന് നല്ല ആഗ്രഹമാണ്. ഇതുവരെ സാധിച്ചിട്ടില്ല. 😝😝😝😝.ഈ പാർട്ടിൽ ലോജിക് കുറവുണ്ടെങ്കിൽ ക്ഷമിക്കണം. തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കണം. 


കൂട്ട് 20

കൂട്ട് 20

4.6
922

സ്റ്റീഫനെ പേടിച്ച് അവൾ  ആകെ ഭയന്നു ഇരുട്ടിനെ വക വെക്കാതെ  ഓടുകയായിരുന്നു. പിറകെ തന്നെ സ്റ്റീഫൻ ഉണ്ട്.അതികം ഒന്നും തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മിക്കുവിന് തോന്നി. നിലാവിന്റെ വെളിച്ചം മാത്രം പരന്നു കിടന്ന കാടിനോട് ആദ്യമായി അവൾക്കു ഭയം തോന്നി. അർജുന്റെ അത്രയും സ്റ്റീഫനെ ഭയക്കുന്നില്ല എന്ന് പറഞ്ഞ നിമിഷത്തെ അവൾ ശപിച്ചു. അവൾ ആരെക്കാളും ഇപ്പോൾ അവനെ ഭയക്കുന്നു. തളർന്നു പോകുമെന്ന് തോന്നിയപ്പോൾ അവൾ ഒരു മരത്തിന്റെ മറവിൽ ഒളിച്ചിരുന്നു. സ്റ്റീഫന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി ആ മരം ലക്ഷ്യമാക്കി വരുന്നത് അവൾ ഭയത്തോടെ അറിഞ്ഞു. അയാളുടെ ലക്ഷ്യം തന