Aksharathalukal

കനകമയൂരം


 ഭാഗം - 22


അനന്തു ആയിട്ടുള്ള കല്യാണത്തിന് സമ്മതിച്ചത് ഒരു വാശിപ്പുറത്ത് ആണെങ്കിലും, ഒരിക്കലും എൻ്റെ വാശി എന്നെ സ്നേഹിക്കുന്ന ആരുടെയും ജീവിതത്തെ ബാധിക്കരുത് എന്നെനിക്ക് നിർബന്ധം ഉണ്ടായിരുന്നു. പിന്നെ, എൻ്റെ മണ്ടത്തരം കൊണ്ട് ഞാൻ വേദനിക്കുന്നതിന് വേറെ ആരും കാരണം അല്ല എന്നും ഞാൻ കരുതി. അതിനു ബാക്കി ഉള്ളവരെ ശിക്ഷിച്ചിട്ട് എന്താ കാര്യം..


പക്ഷെ, അനന്തു ഞാൻ വിചാരിച്ച പോലെ ഒരാളെ അല്ലായിരുന്നു. കല്യാണത്തിന് ഞാൻ സമ്മതം പറഞ്ഞപ്പോൾ എത്രയും വേഗം അത് നടത്തണം എന്നായിരുന്നു എല്ലാവർക്കും. അതിനിടയിൽ ഞങ്ങൾക്ക് പരസ്പരം മനസ്സിലാക്കാൻ ഒന്നും ഉള്ള ടൈം കിട്ടിയില്ല.

പക്ഷേ, ഉള്ള സമയം കൊണ്ട്, ഒന്നോ രണ്ടോ കാണലുകൾ കൊണ്ട് അനന്തു എൻ്റെ അടക്കം വീട്ടിലെ എല്ലാവരുടെയും മനസിൽ ഇടം നേടിയിരുന്നു.


പതിഞ്ഞ സംസാരം, നിറഞ്ഞ ചിരി. എല്ലാവരോടും പെട്ടെന്ന് കൂട്ടാകുന്ന പ്രകൃതം അങ്ങിനെ അങ്ങിനെ അനന്തുവിനെക്കുറിച്ച് പറയാൻ എല്ലാവർക്കും നൂറ് നാവായിരുന്നു.


പക്ഷേ, കല്യാണം കഴിഞ്ഞപ്പോൾ ആണ് അത് വരെ കണ്ടതല്ലാത്ത വേറൊരു മുഖം അനന്തുവിന് ഉണ്ടെന്ന് എനിക്ക് മനസിലായത്.പക്ഷേ, എനിക്ക് ആരോടും ഒരു പരാതി കൂടി പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു. വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് അനന്തു ഉണ്ടാക്കിയെടുത്ത സ്ഥാനം, എനിക്ക് പത്ത് ഇരുപത്തിരണ്ട് വർഷങ്ങൾ കൊണ്ട് ഉണ്ടായിരുന്ന എല്ലാ സ്ഥാനത്തെയും തുടച്ച് നീക്കി എന്ന് വേണം പറയാൻ.


അനന്തുവിന് ജീവിതത്തിൽ ഏറ്റവും വലുത് അവൻ്റെ പ്രൊഫഷൻ ആയിരുന്നു.പിന്നെ ഒരു സെക്കൻ്റ് ഓപ്ഷൻ ഉണ്ടെങ്കിൽ അത് അവൻ്റെ അമ്മയും.അതിനുമപ്പുറം അനന്തുവിനു ഒരു ലോകം ഉണ്ടായിരുന്നില്ല. അത്കൊണ്ട് തന്നെ ഇത് രണ്ടിലും പെടാത്ത ഞാൻ എപ്പോഴും ഒറ്റക്കായിരുന്നു.


എല്ലാ കാര്യങ്ങളും ചെയ്യുന്ന ഒരു പി എ.അതിലും അപ്പുറം ഒരിക്കലും ഞാൻ കടക്കാതിരിക്കാൻ അനന്തു എപ്പോളും ശ്രദ്ധിച്ചിരുന്നു. അനന്തു തിരഞ്ഞെടുക്കുന്നത് എന്താണോ അതായിരിക്കണം എൻ്റെ ചോയ്സ് എപ്പോളും.അതിലപ്പുറം നിനക്ക് എന്ത് ചേരാനാണ് എന്നൊരു ഭാവം.


എന്നാലും ഒന്നും ഭാവിക്കാതെ എല്ലാം അനന്തുവിൻെറ ഇഷ്ടം എന്ന മട്ടിൽ ഞാനും നടന്നു.അവൻ്റെ എല്ലാ കാര്യങ്ങളും ഭംഗി ആയി ചെയ്ത് കൊടുത്തു. തെറ്റുകൾ വരുതാതിരിക്കാൻ ശ്രമിക്കാറുണ്ട്.


ആദ്യം ഒന്നും അത്ര കാര്യമാക്കിയില്ല. അമ്മമകൻ ആണെന്ന് കല്യാണം കഴിഞ്ഞ ഉടനെ തന്നെ മനസ്സിലായിരുന്നു. അതൊന്നും തന്നെ ബാധിക്കുന്ന വിഷയമല്ല.എന്നെ മനസ് തുറന്ന് സ്നേഹിച്ചാൽ ഞാൻ എല്ലാം മറക്കുമായിരുന്നു. പക്ഷേ, അനന്തു ...


അവനു എന്നോട് സ്നേഹം ഉണ്ടായിരുന്നില്ലെന്ന് മാത്രമല്ല, അവൻ്റെ ജീവിതത്തിൽ എന്നെ കണക്കാക്കിയിട്ട് കൂടി ഇല്ലായിരുന്നു. ഒരു കണക്കിന് പറഞ്ഞ അവനു അമ്മയോട് പോലും ഉള്ളത് കറകളഞ്ഞ സ്നേഹം ആയിരുന്നില്ല.കുറെ കാണിച്ച് കൂട്ടാൻ മാത്രം അറിയാം. അത് കുറച്ച് നാൾക്കുള്ളിൽ മനസ്സിലായിരുന്നു.


ആദ്യം ഒക്കെ ഒന്നും ശ്രദ്ധിക്കാത്ത പോലെ ഞാനും അഭിനയിച്ചു.

എന്നെ സ്നേഹിക്കുന്നില്ലെങ്കിലും എനിക്ക് സ്നേഹിക്കാലോ..എന്നോട് മിണ്ടിയില്ലെങ്കിലും എനിക്ക് മിണ്ടാലോ..എന്നോട് ചോദിചില്ലെങ്കിലും എനിക്ക് ചോദിക്കാലോ.. അങ്ങിനെ എല്ലാം കരുതി പിറകെ നടന്നു,

എത്ര ഒഴിവാക്കി വിട്ടാലും എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല എന്ന് കരുതി.


പക്ഷേ, ഏതൊരു മനുഷ്യനെയും പോലെ എനിക്കും മടുത്തു കുറച്ച് കഴിഞ്ഞപ്പോൾ. പിന്നെ, ഞാനും മടങ്ങി എൻ്റേതായ ഒരു ലോകത്തേക്ക് തന്നെ. വീണ്ടും പുസ്തകവായന തുടങ്ങി. ഡാൻസ് പ്രാക്ടീസ് തുടങ്ങി.പിന്നെ, ഞാൻ ഒരു ലോകത്തും അനന്തു വേറെ ഒരു ലോകത്തുമായി ജീവിതം അങ്ങിനെ നീങ്ങി.ഒരാൾ മറ്റൊരാൾക്ക് തടസ്സം ആയതേ ഇല്ല.

ഞാൻ വീട്ടിലോ മറ്റോ പോയാൽ അനന്തു ഒന്ന് വിളിച്ച് അന്വേഷിക്കുക കൂടി ഇല്ല.ആദ്യമൊക്കെ അത്ഭുതം തോന്നിയിരുന്നു. പിന്നെ പിന്നെ എനിക്ക് അതൊരു ആശ്വാസമായി മാറി.


ഞങ്ങൾ തമ്മിൽ വഴക്കുകൾ ഉണ്ടായിരുന്നില്ല.സ്നേഹവും ഉണ്ടായിരുന്നില്ല.പരാതികൾ ഉണ്ടായിരുന്നില്ല. ആരെയും ഞാൻ ഒന്നും അറിയിച്ചില്ല. ഒരു മരം കണക്കെ ഞാനിങ്ങനെ ജീവിച്ച് പോന്നു. എനിക്ക് എന്താണ് ഇപ്പൊൾ ഇങ്ങിനെ ഒരു മാറ്റം എന്ന് പോലും അനന്തു ചോദിച്ചില്ല. അവൻ ഇതൊന്നും അറിഞ്ഞിട്ടെ  ഇല്ലെന്ന് പോലും തോന്നും ചിലപ്പോൾ.


എല്ലാം ഇട്ടെറിഞ്ഞു എങ്ങോട്ടെങ്കിലും ഓടി പോയാലോ എന്ന് വരെ തോന്നിയിട്ടുണ്ട് ചില സമയത്ത്. ആഗ്രഹിച്ച ജീവിതം അല്ലെങ്കിലും ഒരു തരത്തിലും പൊരുത്തപ്പെടാൻ ആവാത്ത ഒരു ജീവിതം തന്നെ തിരഞ്ഞെടുത്ത് തന്നല്ലൊ. ദൈവത്തോട് വരെ വാശി തോന്നിയ സമയങ്ങൾ ഉണ്ട്.

 കൂട്ടുകാർ, വീട്ടുകാർ എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട് നിന്നു മനപൂർവ്വം. എല്ലാവർക്കും എന്നിൽ കുറ്റങ്ങൾ സ്ഥാപിക്കാൻ ആണ് താൽപര്യം.അല്ലാതെ ഒരിടത്ത് നിന്നും ഒരു സപ്പോർട്ടും കിട്ടില്ലെന്ന് ഈ കുറഞ്ഞ സമയം കൊണ്ട് തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു.


കോളേജിൽ ഗെറ്റ് ടുഗദർ വച്ചപ്പോൾ ആ വഴി പോയത് പോലും ഇല്ല..ആരെയും ഓർക്കാതെ, പഴയത് ഒന്നും ഓർക്കാതെ വെറുതെ ഇങ്ങിനെ ജീവിച്ച കുറച്ച് കാലം. അങ്ങിനെ ഒരു ജീവിതം ഉണ്ടാവുമെന്ന് പോലും കരുതിയിരുന്നില്ല.

ഡിവോർസിന് പോയാലോ എന്നൊരിക്കൽ ചിന്തിച്ചു. പക്ഷേ, അനന്തുവിനെതിരെ സ്ഥാപിക്കാൻ എൻ്റെ കൈയ്യിൽ കുറ്റങ്ങൾ ഒന്നും ഇല്ലായിരുന്നു. മറ്റുള്ളവരുടെ മുന്നിൽ അത്രയും പെർഫക്ട് ആയ അനന്തുവിന് എതിരെ ഞാൻ എന്ത് പരാതി ആണ് പറയുക. അവസാനം കൂട്ടിൽ നിർത്തി വിചാരണ ചെയ്യപ്പെടുക ഞാൻ ആയിരിക്കും.

അങ്ങിനെ ഇരിക്കുമ്പോൾ ആണ് ആ ആക്സിഡൻ്റ് ഉണ്ടായത്. രണ്ട് പേർക്കും പരിക്കുകൾ പറ്റിയെങ്കിലും എൻ്റേതായിരുന്നു സീരിയസ് ഇഞ്ചുറി. അനന്തുവിന് തലയിൽ കുറച്ച് കാര്യമായി പറ്റിയിട്ടുണ്ട് എന്നൊഴിച്ചാൽ വലിയ മുറിവുകൾ ഒന്നും ഇല്ല. എൻ്റെ ബോധം മറയും മുമ്പ് വരെ ഞാൻ അനന്തുവിന്റെ മുറിവിനെ പറ്റി ബോധവതി ആയിരുന്നു.


പിന്നെ, ഓർമ്മ പോകുന്നതിനു മുമ്പ് അവസാനമായി മനസിൽ പതിഞ്ഞ സീനിൽ അനന്തുവും അമ്മയും ഉണ്ടായിരുന്നു. തലയിലെ മുറിവ് അവൻ ഒരു അനുഗ്രഹമായി എടുത്തു എന്ന് വേണം പറയാൻ. ഓർമ്മയില്ലായ്മ അഭിനയിച്ച്, തളർന്ന് കിടന്ന എന്നെ ഉപേക്ഷിച്ച് മാന്യനായ അനന്തു കടന്ന് കളഞ്ഞു. ആ ആക്സിഡൻ്റ് കൊണ്ട് ഗുണമുണ്ടായ ഒരേ ഒരാൾ അവൻ്റെ അമ്മയാണ്. കിട്ടിയ തക്കം അവരു നന്നായി ഉപയോഗിച്ചു.


ഓർമ്മ വന്നപ്പോൾ അമ്മ പറഞ്ഞറിഞ്ഞു. അന്ന് ആശുപത്രി വിട്ടതിനു ശേഷം, കുറച്ച് നാൾ കഴിഞ്ഞ് ഒരിക്കൽ, അവൻ്റെ ഓർമ്മയെല്ലാം തിരിച്ച് കിട്ടി ,ഇനി ഒരിക്കലും എഴുന്നേറ്റ് നടക്കാൻ സാധ്യത ഇല്ലാത്ത എന്നെ അവരുടെ മകന് വേണ്ട എന്നും പറഞ്ഞ് കൊണ്ട് അവൻ്റെ അമ്മ എന്നെ കാണാൻ വന്നിരുന്നുവത്രേ.


അമ്മ തിരിച്ച് എൻ്റെ പൂർണ്ണ സമ്മതം അവരെ അറിയിച്ചു. മാന്യനായ മരുമകനെ എൻ്റെ അമ്മക്കും വേണ്ടാ എന്ന് തോന്നിക്കാണും....!

പിന്നെ , എല്ലാം നിയമത്തിൻ്റെ വഴിക്ക് നടന്നു. ഒരു കാര്യത്തിന് പോലും അവരു എന്നെയോ അമ്മയെയോ ബുദ്ധിമുട്ടിച്ചില്ല.ഒന്നും അറിയിച്ചില്ല. എല്ലാത്തിനും ഒടുവിൽ വൃത്തിയായി മടക്കിയ ഒരു പേപ്പറിൻ്റെ രൂപത്തിൽ അനന്തു എൻ്റെ മേശയിൽ മടങ്ങി ഇരുന്നു.

ഇപ്പൊൾ അതവിടെ ഇരുന്ന് പൊടി പിടിച്ച് കാണും.


ഒരിക്കൽ, ഒരുപാട് കൊതിച്ച ഒരാളാണ് ഇന്ന് എൻ്റെ കൂടെ നിൽക്കുന്നത്. തളർന്ന് ശവം പോലെ കിടക്കുന്ന സമയത്തും എന്നെ മുടങ്ങാതെ കാണാൻ വരികയും , ഞങ്ങൾക്ക് എല്ലാ സഹായവും ചെയ്യുകയും ചെയ്തത് ഹരിയേട്ടൻ ആണെന്ന് അമ്മ പറഞ്ഞപ്പോൾ തകർന്നുപോയ പോലെ ആണ് തോന്നിയത്. ഇപ്പൊ ഒരിത്തിരി വാശിയും. എഴുന്നേറ്റ് നിൽക്കാൻ ആയപ്പോൾ അഹങ്കാരം വന്നതല്ല. 

ഒരിക്കൽ ഒരുപാട് വേദനിച്ചതല്ലേ ഞാൻ.

ഒന്നുഷാറായപ്പോൾ, ആദ്യം അമ്മയോട് പറഞ്ഞത് ഈ വീട്ടിൽ നിന്നും പോകാം എന്ന് തന്നെ ആണ്. അച്ഛൻ്റെ മരണശേഷം ഒറ്റക്കായി പോയ അമ്മ എൻ്റെ ചികിത്സക്ക് വേണ്ടി മിനക്കെട്ട് ഇറങ്ങിയപ്പോൾ വീട് എല്ലാം വാടകക്ക് കൊടുത്തിരുന്നു. അവിടെ ഇപ്പൊൾ ആൾക്കാർ ഉണ്ട്.

പിന്നെ, ഇതിലും ഒക്കെ അപ്പുറം തളർച്ചയിൽ താങ്ങായി നിന്ന സുഭാഷിണിയമ്മയെയും ഹരിയേട്ടനെയും വിട്ട് പോകാൻ അമ്മക്ക് മനസില്ല.അതാണ് വാസ്തവം.

ഇടക്കൊക്കെ തോറ്റു കൊടുത്താലോ എന്ന് തോന്നും. പിന്നെ, ആ മുഖം കാണുമ്പോ പിന്നെയും വാശി തോന്നും. എന്നാലും ഒരു വാക്ക് പോലും എന്നോട് പറയാതെ , മിണ്ടാതെ എന്നെ പറ്റിച്ചുകളഞ്ഞില്ലേ..!

അതങ്ങിനെ അങ്ങ് മറക്കാൻ പറ്റുമോ...!





തുടരും.............









കനകമയൂരം

കനകമയൂരം

5
616

ഭാഗം - 23അമ്മുവിനെ രണ്ട് ദിവസമായി കാണാൻ കിട്ടാറില്ല. ഞാൻ വരുമ്പോളേക്ക് ആളു മുങ്ങുന്നതാണ്. ഇപ്പൊൾ സദാ സമയം അമ്മമാരുടെ കൂടെ പറമ്പിലും പാടത്തും കറങ്ങലാണ് പണി. ഞാൻ വീട്ടിൽ ഉള്ള ദിവസങ്ങളിൽ ഏത് സമയവും അവിടെ നിന്ന് ഒച്ച കേൾക്കാം. അമ്മക്ക് ഇപ്പൊൾ സദാ സമയവും അവളു കൂടെ വേണം. ഇന്ന് തിരുവനന്തപുരത്തേക്ക് പോവേണ്ടതാണ്. ഇനി 3 ദിവസം കഴിഞ്ഞേ വരൂ.അതിനു മുന്നേ പെണ്ണിനെ ഒന്ന് കിട്ടണമല്ലോ അടുത്ത്.എന്താ ചെയ്യാ..നോക്കുമ്പോൾ അമ്മ കയ്യിൽ തെങ്ങിനിടാനുള്ള വളം പിടിച്ചിരിക്കുന്നു. രവിയേട്ടൻ ഏതോ പുതിയ മരത്തൈകളും കയ്യിൽ പിടിച്ചിട്ടുണ്ട്. ഓമനേച്ചി ഇന്ന് ലീവ് ആണ്.പറ്റിയ സമയം.ജനലിലൂടെ