Aksharathalukal

നഴ്സിംഗ് ഡയറി ഭാഗം 2




        ഉറക്കം ചുറ്റിവരിഞ്ഞ ആ നിമിഷം അവൻ ആ      ക്ലാസ്സ്‌ റൂമിൽ എത്തി, അതേ കരിയർ ക്ലാസ്സിൽ....
              
           " നിങ്ങൾ ഒന്ന് കൊണ്ടും വിഷമിക്കണ്ട, ബാങ്ക് ലോൺ വരെ ഞങ്ങൾ എടുത്തു തരും, പോയി നന്നായി പഠിച്ചു നല്ലൊരു നേഴ്സ് ആയാൽ ലോകം നിങ്ങളുടെ കാൽ ചുവട്ടിൽ, രാജ്യങ്ങൾ നിങ്ങൾക്കു വേണ്ടി നോക്കിയിരിക്കും, ലക്ഷങ്ങൾ സാമ്പാധിക്കാം "
   
             കൂട്ടത്തിലുള്ള ഒരു വിരുദന്റെ സംസാരം അവന്റ മനസ്സിൽ കുറേ പ്രതീക്ഷകൾ നൽകി, അവന്റെയും കുടുംബത്തിന്റെയും ദാരിദ്ര്യം ഒരു നിമിഷം കൊണ്ട് മാറി എന്ന് അവൻ വിശ്വസിച്ചു.
      
         പിന്നെ ഒരു പാച്ചിൽ ആയിരുന്നു. പ്ലസ് ടു പാസ്സായതും, ലോണിന്  ബാങ്കുകളിൽ ഓടി ഒടുവിൽ അനുവദിച്ചതും, പിന്നെ മറുനാട്ടിൽ ഭാഷ പോലും അറിയാതെ പോകാൻ സ്വരുക്കൂട്ടിയ ധൈര്യവും എല്ലാം കഷ്ടപ്പാടിന്റെ തീചൂളയിൽ അല്പം ആശ്വാസം കിട്ടുമല്ലോ എന്ന പ്രതീക്ഷയിൽ ആയിരുന്നു ഒരു കുടുംബം മുഴുവൻ.
            
                  ഇതിനിടയിൽ എന്തെല്ലാം പ്രതിസന്ധികൾ.  അച്ഛനുമായി ആദ്യമായി ഏജൻസിയിൽ പോയപ്പോൾ എസ് എസ് എൽ സി, പ്ലസ് ടു ഒർജിനൽ സർട്ടിഫിക്കറ്റുകൾ അവർ കൈകലക്കി വച്ചു. പിന്നീട് വീട്ടിൽ തിരിച്ചു എത്തിയപ്പോൾ അറിഞ്ഞവരെല്ലാം പറഞ്ഞത് ഒരേ വാക്കായിരുന്നു.
" എന്തിനാ സർട്ടിഫിക്കറ്റ് കൊണ്ട് പോയി കൊടുത്തത്, എന്ത് വിശ്വസിച്ചാണ് കൊടുത്തത് " എന്നൊക്കെ
         
      പിന്നെ വീട്ടിൽ അതിന്റെ പേരിൽ വഴക്കുകൾ, സമാധാനകേടുകൾ.


          ഏജൻസിയിൽ കൊടുത്തതെല്ലാം തിരിച്ചു തരാൻ ആവശ്യപ്പെട്ടപ്പോൾ എല്ലാം കോളേജിൽ അയച്ചു കൊടുത്തു എന്നുള്ള മറുപടി...

                     ആകെ പെട്ടുപോയ അവസ്ഥ.
       കാത്തിരിപ്പിനു ഒടുവിൽ ലോൺ അനുവദിച്ചു,  കിട്ടിയ പൈസ ഏജൻസിക് കൈമാറി, പോകുവാനുള്ള ദിവസവും അറിയിച്ചു. ഒരു വലിയ ഭഗീരത പ്രയത്നം സഫലമായി.
             
                 താൻ ഉദ്ദേശിച്ച ലക്ഷ്യത്തിൽ എത്തിയെങ്കിലും, കുറെയധികം അംഗലാപുകൾ അവന്റെ ഉള്ളിൽ ഉണ്ടായിരുന്നു. മലയാളം അല്ലാതെ വേറെ ഒരു ഭാഷയും അറിയില്ല, പുതിയ ആളുകൾ ചുറ്റുപാടുകൾ...
       
              അച്ഛന്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ., അവന്റെ ആഗ്രഹത്തിന് ഒത്തവണ്ണം കൂടെ നിന്ന ആ മാതാപിതാക്കളെ ഓർത്തപ്പോൾ സഹിച്ചില്ല.. ജയിക്കണം, അച്ഛന്റെയും അമ്മയുടെയും ബുദ്ധിമുട്ടുകൾ മാറ്റി കൊടുക്കണം.. അവരെ നല്ല രീതിയിൽ നോക്കണം എന്നുള്ള നല്ല സ്വപ്‌നങ്ങൾ അവന്റെ പ്രതീക്ഷകൾക്കു പകിട്ടു നിറച്ചു...
              
              ആ ദിനം എത്തി. ലോണിന് പുറമെ എവിടുന്നൊക്കെയോ പലിശയ്ക്കു പണം വാങ്ങി, മകന് വേണ്ടതെല്ലാം ആ മാതാ പിതാക്കൾ ഒരുക്കി കൊടുത്തു....
  
               ഒരു ഉത്സാവാംന്തരീക്ഷം ആയിരുന്നു അന്ന് ആ വീട്ടിൽ, യാത്ര അയക്കാൻ കുറേ ബന്ധുക്കൾ ഉണ്ടായിരുന്നു അവിടെ. അച്ഛനും, അമ്മയും, അവനും ട്രെയിനിൽ കയറും വരെ ആ നാട് മുഴുവൻ പ്രാർത്ഥനയും, അനുഗ്രഹവുമായി, അവരുടെ കൂടെ തന്നെ ഉണ്ടായിരുന്നു...
       
                    അങ്ങനെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ട്രെയിനിലെ ബർത്തിൽ കയറ്റി വച്ചു അവർ യാത്ര തിരിച്ചു ..
രാവിലെ ആയിരുന്നു ട്രെയിൻ സമയം.
അകത്തു കയറി സീറ്റിൽ ഇരുന്നു രാത്രി ആയതു പോലും അവൻ അറിഞ്ഞില്ല..
      
           ആ ഒരിരുപ്പ് പിറ്റേന്ന് രാവിലെ അവിടെ എത്തും വരെ ഇരുന്നു... ചെറിയ ഗ്രാമത്തിൽ നിന്ന് തുടങ്ങി ഒരു വലിയ നഗരത്തിൽ എത്തി നിൽകുമ്പോൾ ആകെ അത്ഭുതം ആയിരുന്നു അവർക്കു...
             
                     ഭാഷ അറിയില്ലെങ്കിലും ചില മലയാളികളുടെ സഹായത്താൽ അവർ, തങ്ങളുടെ ലക്ഷ്യ സ്ഥാനത്തു എത്തി. 

                       പ്രതീക്ഷിച്ച പോലെ ഒരു വലിയ കോളേജ് ക്യാമ്പസ്‌ ഒന്നും അല്ലായിരുന്നു അത്. അന്ന് അവിടെ എത്തിയ വിദ്യാർത്ഥികളും രക്ഷിതാക്കളും എല്ലാം ആകെ മനം മടുത്ത അവസ്ഥയിൽ ആയിരുന്നു...
         
              ബാങ്കിൽ നിന്നും അല്ലാതെയുമൊക്കെ കടം വാങ്ങി കൂട്ടി ഒരുപാട് പ്രതീക്ഷയിൽ വന്നത് ഇങ്ങനെ ഒരിടത്തു ആണോ എന്ന് എല്ലാവരും പരസപരം പഴിച്ചു.
       
               ഇങ്ങനെയുള്ള ഈ മഹാനഗരത്തെ കുറിച്ച് ഒരു അറിവും ഇല്ലാത്ത പാവം കുടുംബങ്ങൾ ആണ് വന്നു അകപ്പെട്ടത് മുഴുവൻ..
             
             എല്ലാവരുടെയും കയ്യിൽ നിന്ന് നേരത്തെ തന്നെ ഏജൻസി വലിയ ഒരു തുക കൈപ്പറ്റിയിരുന്നു.. ഏജൻസിയുടെ ഒരു പ്രധിനിധി അവിടെ വന്നിരുന്നു. മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും രോക്ഷം കണ്ടിട്ടാവണം അയാൾ ഒരു മീറ്റിംഗ് വിളിച്ചു..
        
                 കോളേജ് മാനേജർ, പ്രിൻസിപ്പൽ, അധ്യാപകർ എന്നിവർ ഉണ്ടായിരുന്നു.. ഏജൻസി പ്രതിനിധിയാണ് എല്ലാവരോടും സംസാരിച്ചത്.
     
                " നിങ്ങൾ കാണുന്നത് പോലെ ഒന്നുമല്ല സത്യം.വളരെ ചെറിയ കോളേജ് തന്നെയാണ് നമ്മുടെ മക്കൾക്കു നല്ലത്.
    പഠിക്കാൻ അതാണ് സൗകര്യം, വലിയ കോളേജ്കളിൽ പോയി പഠിച്ചാൽ ചിലപ്പോൾ നിങ്ങളുടെ മക്കൾ തന്നെ നശിക്കാൻ ഇടയുണ്ട്.
       
               ഇതൊരു പുതിയ കോളേജ് ആണ്, അത്യാവശ്യം സൗകര്യങ്ങൾ ഉണ്ട്, നന്നായി രക്ഷപെടും ഈ ബാച്ച് "
        
                എല്ലാവരെയും നന്നായി അയാൾ കയ്യിലെടുത്തു. പൈസയുടെ മറ്റു ബുദ്ധിമുട്ടുകളും ഓർത്തപ്പോൾ മാതാപിതാക്കളും പിന്നെ കൂടുതൽ ഒന്നും ചിന്തിച്ചിരുന്നില്ല.
       
              മിഥുന്റെ കൂടെ ആ ബാച്ചിൽ ഒരു ആൺകുട്ടി കൂടെ ഉണ്ടായിരുന്നു. ബാക്കിയെല്ലാം പെൺകുട്ടികൾ ആയിരുന്നു. ആദ്യം പറഞ്ഞത് പോലെ ഒന്നുമല്ലായിരുന്നു,.. പിന്നീടുള്ള അവസ്ഥ.
         
                ശരിയായ ആഹാരം, ക്ലാസ്സ്‌, പഠനത്തിന് ആവശ്യമുള്ള പലതും ഇല്ലന്ന് മാത്രമല്ല, വലിയ പല ബുദ്ധിമുട്ടുകളും നേരിടാൻ തുടങ്ങിയപ്പോൾ കൂടെ ഉണ്ടായിരുന്ന പയ്യൻ എല്ലാം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങി.
       
             പിന്നെ കുറേ പെൺ കുട്ടികളും അവനും മാത്രമായി ആ ബാച്ചിൽ.. മൂന്നാം വർഷ വിദ്യാർത്ഥികൾക്ക് റാഗ് ചെയ്യാൻ ഒരേ ഒരു ഇര..
       
                വീട്ടിലെ ബുദ്ധിമുട്ടുകൾ ഓർത്തപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അവൻ അവിടെ പറ്റി നിന്നു. ഒരു വർഷം കടന്നുപോയി, രണ്ടാം വർഷം ആയപ്പോഴേക്കും എന്തൊക്കെയോ ചില കാരണങ്ങളുടെ പേരിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെട്ടു.
      
              വിദ്യാർത്ഥികളുടെ കണ്ണുനീരിനുo നഷ്ടങ്ങൾക്കും യാതൊരു വിലയും നൽകാതെ കോളേജ് അടച്ചു പൂട്ടി.
അധികൃതർ കൈമാലർത്തി. വേറെ നിവർത്തിയില്ലാതെ എല്ലാവരും മടങ്ങി പോയി...
           
                 അവന് മാത്രം മടങ്ങി പോകാൻ തോന്നിയില്ല. വീട്ടിൽ അറിയിച്ചാൽ എല്ലാവരും തകർന്നു പോകുമെന്ന് അവന് ഉറപ്പായിരുന്നു.
        
               അച്ഛൻ അയക്കുന്ന പൈസയ്ക്കു കഷ്ടിച്ച് ജീവിതം തള്ളി നീക്കി ആ നഗരത്തിൽ മറ്റു വഴികൾ തേടി അലഞ്ഞു..
         
             ഹോട്ടലുകളിൽ, വസ്ത്രശാലകളിൽ, പല ചെറുകിട സ്ഥാപനങ്ങളിൽ ജോലി ചെയ്തു... ദിവസവും, മാസങ്ങളും, വർഷവും കടന്നു പോയി..
       
              "നാടൊക്കെ എത്രയോ സുഖം, എത്ര നല്ല ആളുകൾ ആണ് നാട്ടിൽ ഉള്ളത്. ആരെയും മനഃപൂർവം ദ്രോഹിക്കാത്ത നിഷ്കളങ്കർ ആണ് എന്റെ നാട്ടുകാർ എന്ന് ഓരോ രാത്രികളിലും കണ്ണുനീരോടെ അവൻ പറയുമായിരുന്നു..."
    
                    ഒരു നല്ല കൂട്ടുകാരനോ, കുടുംബമോ ഇല്ലാത്തതു കൊണ്ട്, അവന്റെ പരാതികൾ പറയാൻ, വഴിയമ്പലങ്ങളെ അവൻ തെരഞ്ഞെടുത്തു. കിട്ടുന്ന സമയങ്ങൾ അവിടെ അവൻ ചിലവഴിച്ചു.
           
                   അമ്പലങ്ങൾ അടയ്ക്കരുത് എന്ന് പോലും ആഗ്രഹിച്ചു പോകുന്ന ദിനങ്ങൾ..നേരത്തെ പണിയൊതുക്കി അമ്പലത്തിൽ പോയിരിക്കും എന്നും.അമ്പലവും അടച്ചു, ഉറങ്ങാൻ തന്നെ ഒരു സമയം ആകും.
          
              അന്ന് ആ രാത്രിയിൽ കിടന്നതേയുള്ളു.. അത്
 മാത്രമേ ഓര്മയുള്ളു. പിറകിൽ നിന്ന് ആരോ ശക്തിയായി നട്ടെല്ലിന് ചവിട്ടി... "അമ്മേ!"
               .......

നഴ്സിംഗ് ഡയറി ഭാഗം 3

നഴ്സിംഗ് ഡയറി ഭാഗം 3

3.8
685

             ട്രെയിൻ പെട്ടെന്ന് നിന്നു.... ആ ഉലച്ചിലിൽ അവൻ പെട്ടെന്ന് ഉണർന്നു... കുറച്ചു പേർ കൂടി ട്രെയിനിൽ കയറിയിട്ടുണ്ട്.... ഒന്ന് എണീറ്റ് ഒരു റൗണ്ട് നടന്നു, ബാത്‌റൂമിൽ പോയി മുഖമൊക്കെ ഒന്ന് കഴുകി.....        സമയം നോക്കി, വെളുപ്പിന് 2.30 ആയി... ഇനി അധികം സമയം ഇല്ലാത്തതു കൊണ്ടായിരിക്കാം, ബാഗ് നെഞ്ചോടു ചേർത്ത് അവൻ ജനാലയിലൂടെ പുറത്തേക്കു നോക്കി അങ്ങനെ ഇരുന്നു... ട്രെയിൻ പതിയെ നീങ്ങാനും തുടങ്ങി....         പുലർച്ചയുടെ പുതു വെളിച്ചത്തെ സ്വീകരിച്ചു രാത്രിയെ യാത്ര അയക്കും പോലെ ട്രെയിൻ താളത്തിൽ അങ്ങ് പോയി... പതിയെ തുടങ്ങി വേഗത്തിൽ ആയി....             ഏകദേശം