Aksharathalukal

കൂട്ട് 20



സ്റ്റീഫനെ പേടിച്ച് അവൾ  ആകെ ഭയന്നു ഇരുട്ടിനെ വക വെക്കാതെ  ഓടുകയായിരുന്നു. പിറകെ തന്നെ സ്റ്റീഫൻ ഉണ്ട്.അതികം ഒന്നും തനിക്ക് പിടിച്ചു നിൽക്കാൻ കഴിയില്ലെന്ന് മിക്കുവിന് തോന്നി.



നിലാവിന്റെ വെളിച്ചം മാത്രം പരന്നു കിടന്ന കാടിനോട് ആദ്യമായി അവൾക്കു ഭയം തോന്നി. അർജുന്റെ അത്രയും സ്റ്റീഫനെ ഭയക്കുന്നില്ല എന്ന് പറഞ്ഞ നിമിഷത്തെ അവൾ ശപിച്ചു. അവൾ ആരെക്കാളും ഇപ്പോൾ അവനെ ഭയക്കുന്നു. തളർന്നു പോകുമെന്ന് തോന്നിയപ്പോൾ അവൾ ഒരു മരത്തിന്റെ മറവിൽ ഒളിച്ചിരുന്നു. സ്റ്റീഫന്റെ കൂടെ ഉണ്ടായിരുന്ന വ്യക്തി ആ മരം ലക്ഷ്യമാക്കി വരുന്നത് അവൾ ഭയത്തോടെ അറിഞ്ഞു. അയാളുടെ ലക്ഷ്യം തന്റെ ജീവനാണെന്ന് ഇപ്പോൾ അവൾക്കു നന്നായി അറിയാം.



\'ഡാ നീ ഇതെങ്ങോട്ടാ? നമ്മൾക്ക് അങ്ങോട്ടേക്ക് നോക്കാം. \'സ്റ്റീഫന്റെ ശബ്ദം അവൾ കേട്ടു. അവർ അകന്ന് പോകുന്നത് അവൾ അറിഞ്ഞു.



അവർ പോയെന്ന് ഉറപ്പായപ്പോൾ അവൾ ഏറുമാടം ലക്ഷ്യമാക്കി നടന്നു. നിലാവിന്റെ വെളിച്ചവും വർധിച്ച ഭയവും മാത്രമായിരുന്നു അവൾക്കു കൂട്ട്. ഏറുമാടത്തിൽ കയറിയ അവളെ മറിയാമ്മ പിടിച്ചു മുഖം അടച്ചു ഒന്ന് പൊട്ടിച്ചു.




\'എന്തുവാടി?? നീ എന്തിനാ നമ്മൾ കുടിച്ച വെള്ളത്തിൽ പൊടി കലക്കിയത്? ഞാൻ അറിയില്ലെന്ന് വിചാരിച്ചോ? എവിടെയാ നീ ഒറ്റക്ക് പോയെ? നിന്റെ പിറകെ കുറച്ചു വന്നതായിരുന്നു ഞാൻ. പിന്നെ നിന്നെ കണ്ടില്ല. അതാ തിരിച്ചു വന്നേ. എന്തോ ആപത്തിലേക്ക് പോയതാണെന്ന് മനസ്സിലായി. എന്തിനും ഏതിനും ഒന്നിച്ചു എന്ന് പറഞ്ഞിട്ട്.... ചെ... നല്ലതിൽ മാത്രം കൂടെ നിക്കാൻ അല്ല ഞാൻ നിന്റെ കൂടെ കൂടിയത്. എന്നോട് മിണ്ടാൻ വരണ്ട \'മറിയാമ്മ പറഞ്ഞു.അവൾ മുഖം തിരിച്ചു മാറി നിന്നു.



മിക്കു പൊട്ടി കരഞ്ഞു. അത് കണ്ടതും മാറിയമ്മക്ക് സഹിച്ചില്ല.


\'സാരമില്ല അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞതാ. \'


മിക്കു മറിയാമ്മയുടെ  ചുമലിൽ തല വെച്ച് കരഞ്ഞു.


\'ഇവർക്കു ബോധം വന്നാൽ ആ നിമിഷം ഇവിടുന്ന് പോകണം. നമ്മളുടെ ജീവൻ ആപത്തിലാണ്. \'മിക്കു ഒരു ഏങ്ങലടിയോടെ പറഞ്ഞ് അവളെ വിട്ടു മാറി നിന്നു.


\'എന്താടി... നീ ശരിക്കും എങ്ങോട്ടാ പോയത്? \'


\'നിന്റെ ഫോൺ താ. \'മിക്കു പറഞ്ഞു.


\'അതിലിപ്പോ സിം ഇല്ലാലോ.. പിന്നെന്തിനാ??? \'


മിക്കു പാന്റിന്റെ ബാക്ക് പോക്കറ്റിൽ നിന്നും ഒരു സിം കാർഡും മെമ്മറി കാർഡും എടുത്തു.ഗസ്റ്റ് ഹൌസിൽ നിന്നും പോരും മുൻപേ  അവൾ എടുത്ത വീഡിയോ മെമ്മറി കാർഡിലേക്ക് മാറ്റി മെമ്മറി കാർഡും സിമും  ഊരി എടുത്തിരുന്നു.



---------------------------------------------




പുലർച്ച ആയപ്പോൾ സച്ചുവിനും റിച്ചിക്കും ബോധം വന്നു. അവർ കണ്ടത് കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ഇരിക്കുന്ന മിക്കുവിനെ ആയിരുന്നു.


\'എണീക്ക്.. ഇവിടുന്നു എവിടേക്കെങ്കിലും പോകാം. പെട്ടന്ന് വാ. എനിക്ക് ആകെ പേടിയാകുന്നു. \'മിക്കു കരച്ചിലോടെ പറഞ്ഞു.


\'എന്ത് പറ്റി പെട്ടന്ന്? \'റിച്ചി ചോദിച്ചു.


\'അത് തന്നെ... ഇന്നലെ കിടക്കുന്നവരെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലലോ... \'സച്ചുവും ചോദിച്ചു.


അവൾ തലേ ദിവസം നടന്നത് മുഴുവൻ പറഞ്ഞു.


\'അപ്പോൾ സ്റ്റീഫന് പിന്നിൽ ആളുണ്ടല്ലേ... അയാൾക്ക് നമ്മളെ കൊന്നിട്ട് എന്തിനാ?? \'സച്ചു ചോദിച്ചു.


\'അയാൾക്ക് എന്നെ കൊന്നിട്ട് മാത്രമാണ് ആവശ്യം... പിന്നെ നമ്മളെ അല്ല കൊല്ലേണ്ടത്... എന്നെ മറിയാമ്മയെ സച്ചുവിനെ... റിച്ചിയെ കൊല്ലണ്ട... \'കരഞ്ഞു കൊണ്ട് മിക്കു അത്രയും  പറഞ്ഞു.


മറിയാമ്മ അവളുടെ ഫോൺ സച്ചുവിനും റിച്ചിക്കും നേരെ നീട്ടി തലേന്ന് മിക്കു ഷൂട്ട്‌ ചെയ്ത വീഡിയോ കാണിച്ചു .


\'കിച്ചുവേട്ടൻ.... \'അവർ അറിയാതെ പറഞ്ഞു പോയി.


പോലീസുകാരൻ :സ്റ്റീഫ.. എന്നാലും ഇന്ന് സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഇവൻ അവളുടെ പൊന്നാങ്ങള ആയിട്ട് നടന്നിട്ട് ഇവൻ ആണ് ഈ പരിവാടി മുഴുവൻ ചെയ്തേ എന്ന് ഞാൻ വിചാരിച്ചതേ ഇല്ല.



കിച്ചു :ആരിക്കായാലും വട്ട് പിടിക്കില്ലേ.... അവളുടെ അച്ഛന്റെ അടിമയെ പോലെ ആണ് കഴിയുന്നത്. സ്വന്തമായി ഒന്നുമില്ല. അങ്ങേരുടെ ഹോസ്പിറ്റലിൽ അഡ്മിനിസ്ട്രേറ്റർ ജോലി... തൂ... ശരിക്കും എന്റെ ജോലി അവളെ നോക്കൽ മാത്രമാണ്. മടുത്തു. എനിക്കും നല്ല രീതിയിൽ ജീവിക്കണം. അയാൾ തന്ന ഭിക്ഷ പോലെ ഉള്ള ഈ ജീവിതം മടുത്തു.



സ്റ്റീഫൻ :ഇവന് വട്ടാണ്. അവളെ കെട്ടാൻ അവളുടെ തന്തപ്പടി തന്നെ ഇവനോട് പറഞ്ഞതാണ്.അവളെ കെട്ടിയാൽ ആ സ്വത്തുക്കൾ മുഴുവൻ ഇവന് സ്വന്തമാക്കാമായിരുന്നു. അപ്പോൾ അവന് ചീപ്പ്‌ സെന്റിമെന്റ്സ്.


പോലീസ്‌കാരൻ :അതെന്താ. അവളൊരു മുതൽ അല്ലേ.. പിന്നെ എന്തെ കെട്ടിയാൽ.


\'വേണ്ടാ. അവളെപ്പറ്റി അങ്ങനെ ഒന്നും പറയണ്ട. അവളെ ഞാൻ കേട്ടില്ല പറഞ്ഞത് രണ്ടു കാര്യങ്ങൾ കൊണ്ടാണ്. അവളെ ഞാൻ ഇതുവരെ പെങ്ങളെ പോലെ മാത്രമേ കണ്ടിട്ടുള്ളു. പിന്നെ എന്റെ സന... അവൾക്ക് വേണ്ടി ആണ് ഞാൻ ഇതൊക്ക ചെയ്യുന്നത് തന്നെ.  അവളൊരു പണക്കാരി ആണ്. എന്റെ കയ്യിൽ ആണേൽ ഒന്നുമില്ല. അവളുടെ ഉപ്പയുടെ മുന്നിൽ നിവർന്നു നിക്കണമെങ്കിൽ... എനിക്ക് അവളെ നല്ല രീതിയിൽ നോക്കണമെങ്കിൽ എന്റെ കയ്യിൽ സ്വത്ത്‌ വേണം. മിക്കുവിനോട് എനിക്ക് സ്നേഹമുണ്ട് . പക്ഷെ എന്ത് ചെയ്യാം... അവൾ മരിച്ചാൽ മാത്രമേ എനിക്ക് നേട്ടമുള്ളൂ. സ്റ്റീഫൻ ആയിരുന്നു എന്റെ കണ്ണ് തുറപ്പിച്ചത്.ഇവന്റെ ആയിരുന്നു എല്ലാ പ്ലാനും...മൈ ലക്ക് മൈ പാർട്ണർ ഇൻ ക്രൈം മൈ ബെസ്റ്റ് ഫ്രണ്ട്.\' സ്റ്റീഫനെ പിടിച്ചു കൊണ്ട് കിച്ചു പറഞ്ഞു.


പോലീസ്‌കാരൻ :അപ്പോൾ ആ അർജുനെ തട്ടിയതും സ്റ്റീഫൻ ആയിരുന്നോ? അവൻ എനിക്കൊരു പണം കായ്ക്കുന്ന മരമായിരുന്നു. പിന്നെ നിങ്ങൾ അതിലും കൂടുതൽ തന്നത് കൊണ്ടാണ് കൂട്ട് നിന്നത്.



സ്റ്റീഫൻ :അയ്യോ പ്ലാൻ മാത്രമേ എന്റേത് ഉള്ളൂ. കൊന്നത് ഇവൻ ആണ്.പ്രണവിന്റെ സഹായത്തോടെ ആ അർജുനെ പൊക്കി. പിന്നെ കുത്തി കൊന്നു. തലേന്നത്തെ അവളുടെ കൊല്ലുമെന്ന ഭീഷണിയും അവിടെ അവളെ വിളിച്ചു വരുത്തിയതും ആകുമ്പോഴേക്കും തെളിവിനു പഞ്ഞം കാണില്ലെന്ന് അറിയാം.  ആദ്യം കരുതിയത് അവൾ ജയിലിൽ ആയാൽ ഇവന് സ്വത്ത്‌ അനുഭവിക്കാമല്ലോ എന്ന്. കുറച്ചു ദിവസം സുഖം പിടിച്ചപ്പോൾ ആ പ്ലാൻ അങ്ങ് മാറ്റി. അവളെ അങ്ങ് കൊന്നാൽ ജീവിതകാലം മുഴുവൻ ആസ്വദിക്കാലോ.


പോലീസ്‌കാരൻ :അതൊക്ക ഓക്കേ. പക്ഷെ നിങ്ങൾ എന്തിനാ ബാക്കി മൂന്ന് പേരെയും പെടുത്തിയത്?


കിച്ചു :അത് ഇവൻ പറഞ്ഞിട്ടാണ്. ഞാൻ പറഞ്ഞതാണ് എന്റെ സനയെ ഇതിലേക്കൊന്നും വലിച്ചിഴക്കണ്ടെന്നു.



സ്റ്റീഫൻ :അവർ എപ്പോഴും ഒരുമിച്ച് ആണ്.  അപ്പോൾ ഇക്കാര്യത്തിൽ അവളെ മാത്രമായി കുടുക്കിയാൽ ഇവനിലേക്ക് ആരുടെയെങ്കിലും സംശയം എത്താൻ പണി കാണില്ല. പിന്നെ പോലീസ് തിരയുന്ന പ്രതികൾ അപമാനഭാരം താങ്ങാതെ ആത്മഹത്യ ചെയ്‌തെന്ന ന്യൂസിൽ ഒതുക്കാമല്ലോ എല്ലാം. ഇവന്റെ സനയെ ഇവൻ രക്ഷിക്കും അവിടെ നിന്നും. അതോടെ അവളുടെ മനസ്സിലുള്ള സ്നേഹവും ഇരട്ടിക്കും. അപ്പോഴേക്കും സനയുടെ തലയിൽ നിന്നും കേസ് ഒഴിവാക്കുകയും ചെയ്യാമല്ലോ. എന്നാലും ഇവന്റെ അമ്മാവൻ ഒരു പൊട്ടൻ തന്നെ. ബാക്കി ആരോടും കോൺടാക്ട് വെക്കാതെ കറക്റ്റ് ഇവനോട് തന്നെ പറയും അവൾ എവിടെ ആണെന്ന്. ആ പെണ്ണിന്റ ഒരു ദുർവിധി. അവളുടെ പണം ഇറക്കി കളിച്ചിട്ട് തന്നെയായിരുന്നു അവളെ പെടുത്തിയത്.



മൂന്ന് പേരും പൊട്ടി ചിരിച്ചു.


വീഡിയോ കഴിഞ്ഞതും റിച്ചിക്ക് തല കറങ്ങി. വീഴാൻ പോയ അവളെ സച്ചു താങ്ങി പിടിച്ചു അവിടെ കിടത്തി. വാട്ടർ ബോട്ടിലിൽ നിന്നും വെള്ളം എടുത്ത് അവളുടെ മുഖത്തേക്ക് തളിച്ചു. ബോധം വന്ന അവളെ വെള്ളം കുടിപ്പിച്ചു.



റിച്ചി മിക്കുവിനെ കെട്ടിപിടിച്ചു കുറേ നേരം കരഞ്ഞു. മിക്കുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.


\'നിങ്ങൾ ഇങ്ങനെ കരഞ്ഞോണ്ട് ഇരുന്നാൽ ശരിയാകില്ല. We are in danger. വൈകുന്ന ഓരോ നിമിഷവും നമ്മളുടെ ജീവൻ അപകടത്തിൽ ആയികൊണ്ടിരിക്കുകയാണ്. \'മറിയാമ്മ അവരെ ഓർമിപ്പിച്ചു .


അവർ സാധനങ്ങൾ ഒക്കെ എടുത്ത് ഇറങ്ങി. അവർ വന്നപ്പോൾ കാർ നിർത്തിയ റോഡിലേക്ക്  കാറുമായി വരാൻ വിനയൻചേട്ടനെ വിളിച്ചു പറഞ്ഞു.


ആ റോഡിൽ എത്തിയപ്പോൾ കണ്ടത് ഒരു ജീപ്പിന്റെ ബോണറ്റിൽ കയറി ഇരിക്കുന്ന സ്റ്റീഫനെ ആയിരുന്നു. തൊട്ടടുത്ത ഓടി കാറിൽ ചാരി കിച്ചു നില്പുണ്ട്.അതിനടുത്തായി പ്രണവ്.  മിക്കുവിന്റെ കാർ അതിനടുത്തു തന്നെ ഉണ്ട്. വിനയൻ ചേട്ടൻ നിസ്സഹായമായി നിൽക്കുന്നുണ്ട്.


\'നീ എല്ലാവരെയും എല്ലാം അറിയിച്ചു അല്ലെ... നിന്റെ ഫോണിൽ വീഡിയോ ഇല്ലെന്ന് കണ്ട് ഞാൻ സമദാനിച്ചു. പക്ഷെ മെമ്മറി കാർഡും സിമും ഇല്ലെന്ന് കണ്ടപ്പോൾ മനസ്സിലായി... ഇന്നലെ എന്റെ കയ്യിൽ നിന്ന് നീ രക്ഷപെട്ടു. അല്ലെങ്കിൽ അവിടെ വെച്ച് തന്നെ തീർത്തേനെ... \'കിച്ചു വർധിച്ച കോപത്തോടെ പറഞ്ഞു.


അവന്റെ ഈ ഭാവം മിക്കുവിന് അന്യമായിരുന്നു. അവളുടെ കണ്ണിൽ നിന്നും കണ്ണീർ ഒഴുകി.


\'ആ മെമ്മറി കാർഡ് ഇങ്ങു തന്നേക്ക്. \'അതും പറഞ്ഞു അവൻ അവരുടെ അടുത്തേക്ക് നടന്നു.


\'റൺ \'സംയമനം വീണ്ടെടുത്ത മിക്കു മൂന്ന് പേരോടുമായി  പറഞ്ഞു.

അവർ ഓടി. പിന്നാലെ തന്നെ കിച്ചുവും പ്രണവും സ്റ്റീഫനും. വെള്ളച്ചാട്ടത്തിനടുത്ത് എത്തിയപ്പോൾ അവർ നാലു ഭാഗത്തേക്ക് ചിതറി ഓടി. ഒളിച്ചു നിന്നു.   ഏത് ഭാഗത്തേക്ക് ഓടണമെന്നു പിറകെ വന്നവർ ഒരു നിമിഷം പതറി നിന്നു. പ്രണവ് സച്ചു പോയ വഴിയേ ഓടി. ഒരു മരത്തിന്റെ മറവിൽ നിന്ന അവളെ മുടിക്ക് കുത്തി പിടിച്ചു വലിച്ചു വെള്ളച്ചാട്ടത്തിനടുത്തേക്കു നടന്നു.


\'സ്റ്റീഫ .. ഒരുത്തിയെ കിട്ടി. \'ക്രൂരമായ ചിരിയോടെ പ്രണവ് പറഞ്ഞു. സച്ചു പേടിച്ചു കരയുകയാണ്.


സ്റ്റീഫൻ അവനെ നോക്കി എന്തോ ആക്ഷൻ കാണിച്ചതും അവൻ തോക്ക് എടുത്ത് അവളുടെ തലയ്ക്കു നേരെ ചൂണ്ടി.മറ്റേ കൈ കൊണ്ട് അവൾ ഓടാതിരിക്കാൻ കയ്യിൽ ബലമായി പിടിച്ചു .  അത് കണ്ട് സ്റ്റീഫൻ ക്രൂരതയോടെ ചിരിച്ചു. ആ ചിരി കിച്ചുവിലേക്കും പകർന്നു.


\' 10വരെ ഞാൻ എണ്ണും അതിനുള്ളിൽ നിങ്ങളായി വന്നില്ലെങ്കിൽ സച്ചുവിന്റെ ശവം ആകും നിങ്ങൾ കാണുക. \'കിച്ചു അലറി.


\'വേണ്ടാ ... വരണ്ട ഇവർ  നിങ്ങളെ കൊല്ലും. \'സച്ചു ദയനീയമായി പറഞ്ഞു.

പ്രണവ് അവളുടെ കഴുത്ത് പിടിച്ചു ഞെക്കി. \'ചൂലേ... മിണ്ടാതിരിയെടി %&$##@ മോളെ. \'അത് പറഞ്ഞു കഴുത്തിൽ നിന്നും അവൻ കയ്യെടുത്തു. അവൾ ശ്വാസം കിട്ടാതെ കുറച്ചു നേരം കിതച്ചു.


\'10 9 8...\' കിച്ചു എണ്ണി തുടങ്ങി. മെല്ലെ ഓരോരുത്തരുമായി വന്നു.


കിച്ചു സനയുടെ അരികിൽ പോയി നിന്നു. അവളുടെ ചുമലിൽ കൈ വെച്ചു. അവളത് കോപത്തോടെ തട്ടി ചാടി. അപ്പോഴേക്കും മിക്കു വന്നു.


\'സ്റ്റീഫ അവളുടെ കയ്യിൽ നിന്നു മെമ്മറി കാർഡ് വാങ്ങിക്ക്.. മിക്കു മര്യാദക്ക് അവനത് കൊടുത്തേക്ക്. അല്ലെങ്കിൽ ഇവൾ ഇപ്പോൾ തീരും. \'കിച്ചു പറഞ്ഞു.


സ്റ്റീഫൻ മിക്കുവിന്റെ അടുത്തേക്ക് പോയി. അവൾക്കു അവനെ നോക്കാൻ പോലും തോന്നിയില്ല. അവളുടെ മനസ്സിൽ തലേന്ന് അവൻ അവളെ പിടിച്ചതും ചുംബിച്ചതുമായിരുന്നു. അവൾ മെമ്മറി കാർഡ് എടുത്ത് അവന് നേരെ നീട്ടി. അവനത് വാങ്ങിച്ചു വെച്ചു.


\'ഡാ.. തീർത്തേക്ക് അവളെ... സ്നേഹിച്ചു പോയില്ലേ അവളെ.. അതുകൊണ്ട് എന്റെ കൈ കൊണ്ട് വേണ്ടാ . നീ തന്നെ കൊന്നോ.  \'കിച്ചു സ്റ്റീഫനോട് പറഞ്ഞു.

അതിന്റെ മറുപടിയായി സ്റ്റീഫൻ കിച്ചുവിനെ നോക്കി പൊട്ടി ചിരിച്ചു. കിച്ചു ആകെ പകച്ചു നിന്നു.


\'നീ ഇങ്ങനെ ഒരു മണ്ടനായി പോയല്ലോ സൂരജ് (കിച്ചുവിന്റെ യഥാർത്ഥ പേര് )...നീ എന്താടാ കരുതിയത്.. നിന്നോടുള്ള ആത്മാർത്ഥ സ്നേഹം കൊണ്ടാണ് നിന്നെ ഞാൻ സഹായിച്ചത് എന്നോ...\' സ്റ്റീഫന്റെ മുഖത്തൊരു പുച്ഛച്ചിരി നിറഞ്ഞു. അവൻ തുടർന്നു. \'മുഴുവൻ പ്ലാൻ തന്നെ എന്റേത് ആയിരുന്നു.... നിന്നെ അതിലേക്ക് ഞാൻ കൊണ്ടുവന്നതാ... ശരിക്ക് പറഞ്ഞാൽ നിന്നെ ഞാൻ ഉപയോഗിച്ചതാണ് ഡാ... \'അവൻ ഒരു ചിരിയോടെ പറഞ്ഞു.




(തുടരും )



💞💞💞💞💞💞💞💞💞💞💞💞💞


എന്റെ മനസ്സിൽ ആദ്യം ഉണ്ടായിരുന്നത് ഇങ്ങനെ ഒരു കഥ ആയിരുന്നു.നാലു കൂട്ടുകാരും പിന്നെ സ്റ്റീഫനും കിച്ചുവും മാത്രമുള്ള കഥ. അതിലേക്ക് മിക്കുവിന്റെയും സച്ചുവിന്റെയും മറിയാമ്മയുടേയും പ്രണയം കൂട്ടിച്ചേർക്കുകയായിരുന്നു.


നിങ്ങൾ ഈ വില്ലനെ പ്രതീക്ഷിച്ചു കാണില്ലെന്നാണ് എന്റെ വിശ്വാസം. ഇനി രണ്ടു  പാർട്ട്‌ കൂടെയേ ഉണ്ടാകുക ഉള്ളൂ. അത് കഴിഞ്ഞാൽ കഥ തീർക്കും.



ലോജിക് ഇല്ലായിമ ഉണ്ടെങ്കിൽ ക്ഷമിക്കണം. ഞാൻ ജീവിതത്തിൽ എഴുതിയതിൽ ആദ്യത്തെ കഥ ഇതായിരുന്നു. അതിന്റെ പ്രശ്നങ്ങൾ കാണും . പിന്നെ തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക. 🙏🙏🙏


കൂട്ട് 21

കൂട്ട് 21

4.3
904

\'നീ ഇങ്ങനെ ഒരു മണ്ടനായി പോയല്ലോ സൂരജ് (കിച്ചുവിന്റെ യഥാർത്ഥ പേര് )...നീ എന്താടാ കരുതിയത്.. നിന്നോടുള്ള ആത്മാർത്ഥ സ്നേഹം കൊണ്ടാണ് നിന്നെ ഞാൻ സഹായിച്ചത് എന്നോ...\' സ്റ്റീഫന്റെ മുഖത്തൊരു പുച്ഛച്ചിരി നിറഞ്ഞു. അവൻ തുടർന്നു. \'മുഴുവൻ പ്ലാൻ തന്നെ എന്റേത് ആയിരുന്നു.... നിന്നെ അതിലേക്ക് ഞാൻ കൊണ്ടുവന്നതാ... ശരിക്ക് പറഞ്ഞാൽ നിന്നെ ഞാൻ ഉപയോഗിച്ചതാണ് ഡാ... \'അവൻ ഒരു ചിരിയോടെ പറഞ്ഞു. \'ഡാ നീ എന്തൊക്കെയാ പറയുന്നത്? \'അമ്പരപ്പോടെ കിച്ചു ചോദിച്ചു.സ്റ്റീഫൻ   തിരിച്ചൊരു പുച്ഛച്ചിരി ചിരിച്ചു. \'ഡാ.. നീ എന്തിനാ ഞങ്ങൾക്ക് പിന്നാലെ വന്നത്? നിന്റെ ഉദ്ദേശം എന്താണ്,? \'മറിയാമ്മ ചോദിച്ചു.&nb