Aksharathalukal

കൂട്ട് 21





\'നീ ഇങ്ങനെ ഒരു മണ്ടനായി പോയല്ലോ സൂരജ് (കിച്ചുവിന്റെ യഥാർത്ഥ പേര് )...നീ എന്താടാ കരുതിയത്.. നിന്നോടുള്ള ആത്മാർത്ഥ സ്നേഹം കൊണ്ടാണ് നിന്നെ ഞാൻ സഹായിച്ചത് എന്നോ...\' സ്റ്റീഫന്റെ മുഖത്തൊരു പുച്ഛച്ചിരി നിറഞ്ഞു. അവൻ തുടർന്നു. \'മുഴുവൻ പ്ലാൻ തന്നെ എന്റേത് ആയിരുന്നു.... നിന്നെ അതിലേക്ക് ഞാൻ കൊണ്ടുവന്നതാ... ശരിക്ക് പറഞ്ഞാൽ നിന്നെ ഞാൻ ഉപയോഗിച്ചതാണ് ഡാ... \'അവൻ ഒരു ചിരിയോടെ പറഞ്ഞു. 




\'ഡാ നീ എന്തൊക്കെയാ പറയുന്നത്? \'അമ്പരപ്പോടെ കിച്ചു ചോദിച്ചു.സ്റ്റീഫൻ   തിരിച്ചൊരു പുച്ഛച്ചിരി ചിരിച്ചു. 




\'ഡാ.. നീ എന്തിനാ ഞങ്ങൾക്ക് പിന്നാലെ വന്നത്? നിന്റെ ഉദ്ദേശം എന്താണ്,? \'മറിയാമ്മ ചോദിച്ചു. 




മറുപടി എന്നോണം സ്റ്റീഫൻ മിക്കുവിന്റെ കവിളുകളിൽ അവന്റെ കൈ വെച്ചു. അവൾക്കു  വെറുപ്പ് തോന്നി. 




\'ഇവൾ... ഇവളെ ഞാൻ ആദ്യമായി കണ്ടത് ഈ കാട്ടിൽ വെച്ചായിരുന്നു. പുഴയിൽ നീന്തി നനഞ്ഞൊട്ടി വന്നപ്പോൾ... ആ നിമിഷം തന്നെ നിന്നെ എനിക്ക് സ്വന്തമാക്കണമെന്ന് തോന്നി. നിനക്ക് വേണ്ടി എത്ര ട്രാപ് ഞാൻ ഒരുക്കി. നീ എല്ലാത്തിൽ നിന്നും വഴുതി പോയി .പിന്നെയാ ഞാൻ നീ ആരാണെന്ന് അറിഞ്ഞത് . പിന്നെ ഉള്ള കരുക്കൾ വളരെ ശ്രദ്ദയോടെയാണ് ഞാൻ വെച്ചത് .കാരണം എവിടെങ്കിലും പിഴച്ചാൽ ഞാൻ ജയിലിൽ ആകുമെന്ന് നന്നായി അറിയാം.  നിന്നെക്കാൾ നല്ല പെണ്ണിനെ സ്റ്റീഫൻ അനുഭവിച്ചിട്ടുണ്ട് . പക്ഷെ അവരെ ഒക്കെ വിചാരിച്ചപ്പോൾ തന്നെ എനിക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ നീ ആണ് കയ്യെത്തും ദൂരത്തു ഉണ്ടായിട്ടും എന്നെ ഇത്രയും കഷ്ടപ്പെടുത്തിയത്. ഓരോ തവണ പ്ലാൻ ഫ്ലോപ്പ് ആകുംബോളും നിന്നോടുള്ള ആവേശം കൂടിയിട്ടേ ഉള്ളൂ. നിന്നെ ചിലപ്പോൾ കാണുമ്പോൾ എനിക്ക് കണ്ട്രോൾ പോകാറുണ്ട്. അതുകൊണ്ടാണ് അവസരം കിട്ടിയപ്പോൾ നിന്നെ മനഃപൂർവം തട്ടി വീഴാണ്ടിരിക്കാൻ എന്നപോലെ പിടിച്ചത്. അന്ന് ആ കല്യാണ വീട്ടിൽ വെച്ച് നിങ്ങൾ എവിടെ ആണ് ഉള്ളതെന്ന് അറിയാൻ മാത്രമായി വന്നതായിരുന്നു. പക്ഷെ നിന്നെ സാരിയിൽ കണ്ടപ്പോൾ പൊന്നു മോളെ ...അപ്പോൾ നിന്നെ തൊട്ടില്ലെങ്കിൽ സമനില തെറ്റുമെന്ന് തോന്നിപ്പോയി. നിന്റെ കണ്ണിലെ ആ അമ്പരപ്പ് എന്റെ ആവേശം കൂട്ടി.നീ മൂന്നാർ ഉണ്ടെന്ന് അറിഞ്ഞിട്ട് തന്നെയായിരുന്നു അങ്ങോട്ട്‌ വന്നത്. എന്നാൽ നിന്റെ അടുത്തേക്ക് വരാഞ്ഞത് സൂരജിനെ നിന്നെ കൊല്ലാൻ കൺവിൻസ്‌ ചെയ്യിക്കാൻ കുറച്ച് സമയം വേണമായിരുന്നു. അന്ന് ആ പെണ്ണിനെ കാണാൻ പോയപ്പോൾ നിന്നെ അവിടെ തീരെ പ്രതീക്ഷിച്ചില്ല. അന്ന് നീ എന്നെ വെല്ലുവിളിച്ചു മുറിക്കകത്തിട്ട് പൂട്ടിയില്ലേ.. അന്ന് എനിക്ക് വാശിയും കൂടി. സൂരജിനെ എനിക്ക് മുൻപേ പരിചയമുണ്ട്. പക്ഷെ നിന്റെ ആങ്ങളയാണെന്ന് അറിഞ്ഞു തന്നെയാ നല്ലപോലെ കൂട്ട് കൂടിയത്. നിന്നെ ഒത്തിരി ഇഷ്ടമായിരുന്നു അവന്. പക്ഷെ ഞാൻ അവന്റെ ഉള്ളിലേക്ക് വിഷം കുറച്ച് കുറച്ചായി കുത്തി വെച്ച് എന്റെ പ്ലാനിനു വേണ്ടി അവനെ ഉപയോഗിച്ചു. അവന്റെ കാര്യവും നടക്കും എന്റെ കാര്യവും നടക്കും. പിന്നെ നിന്നെ പൊക്കാൻ ഇത്രെയും വല്യ പ്ലാനിങ് നടത്തിയത് എന്തിനാണെന്ന് അറിയോ? നിങ്ങൾ വി ഐ പി അല്ലേ പോരാത്തതിന് വെർജിൻ .... 10 കോടി രൂപയാണ് നിങ്ങൾ നാലുപേർക്കും ചേർത്തുള്ള വില. അന്ന് ശ്രേയയുടെ എൻഗേജ്മെന്റിനു വന്നിട്ടുണ്ടായിരുന്ന രണ്ട് വി ഐ പി ഏല്പിച്ച കോൺട്രാക്ട് ആണ്. അവർക്ക് സ്ഥിരമായി പെണ്ണിനെ എത്തിച്ചു കൊടുക്കുന്നത് ഞാൻ തന്നെയാണ്.ഇവരിലേക്ക് എനിക്ക് എത്തേണ്ടത് കൊണ്ടായിരുന്നു നിന്നെ കയ്യിൽ കിട്ടിയിട്ടും ഇന്നലെ ഞാൻ വെറുതേ വിട്ടത്.  \'മിക്കുവിനെ വല്ലാത്തൊരു ഭാവത്തിൽ നോക്കി അവൻ പറഞ്ഞു നിർത്തി. 




\'ഡാ.. കൂടെ നിന്നിട്ട് ചതിക്കുകയായിരുന്നല്ലേ... \'കിച്ചു അലറി. 




\'നീ വെറുതേ അലറണ്ട. നീ അല്ലേ ഇവളുടെ കൂടെ നിന്ന് ചതിച്ചത്....നാലുപേർക്കും ചേർത്ത് വില ഇട്ടെന്ന് മാത്രമേ ഞാൻ പറഞ്ഞുള്ളു. നിന്റെ സനയെ എനിക്ക് വേണ്ടാ. ഞാനാ വാക്ക് പാലിക്കുന്നു. അവളെ ഞാൻ ഒന്നും ചെയ്യില്ല. \'സ്റ്റീഫൻ കിച്ചുവിനെ നോക്കി പറഞ്ഞു. 




\'ഡാ.. നീ ഇവരെ എന്നിട്ട് അവർക്ക് കൊടുക്കാൻ പോകുവാണോ? നോ.. ഞാൻ സമ്മതിക്കില്ല. \'കിച്ചു പറഞ്ഞു. 




\'$%@$$ മോനെ. നീർത്തട നിന്റെ ഡയലോഗ് . ഇവരെ കൊല്ലാൻ ആണ് നമ്മൾ ഇങ്ങോട്ട് വന്നത്. അത് നീ മറക്കണ്ട. ഇവരെ എന്തായാലും ഞാൻ കൊല്ലുന്നില്ലലോ. പിന്നെ നിനക്കെന്താ? അതികം ഇടയാൻ നിന്നാൽ നിന്നെ ഒതുക്കി നിന്റെ സനയെ കൊണ്ടുപോകാൻ എനിക്ക് അറിയാം. അത് വേണ്ടെങ്കിൽ അവിടെ മിണ്ടാതെ നിന്നോ. നീ വെറും മണ്ടൻ തന്നെയാണ്.ഇതു പോലൊരു പെണ്ണ് രാവും പകലും കൂടെ ഉണ്ടായിട്ട് പെങ്ങളെ പോലെ കണ്ടു. ഞാൻ ആയിരുന്നേൽ ഇവളെ മതി വരുവോളം അനുഭവിച്ചേനെ. എത്സയെയും ശ്രെയയെയും അവരെ ഏല്പിക്കും. പക്ഷെ ഇവളെ ഞാൻ എനിക്ക് മതി വരുവോളം എന്റെ ഇഷ്ടത്തിന് ആസ്വദിക്കും. പിന്നെ പ്രണവ്.. ഞങ്ങളുടെ രണ്ടാളുടെയും ആവശ്യം കഴിഞ്ഞ് മാത്രമേ ഇവളെ വേറെ ഒരുത്തനെയും തൊടാൻ അനുവദിക്കുകയുള്ളു. \' മിക്കുവിനെ നോക്കി സ്റ്റീഫൻ പറഞ്ഞു. 




\'മൂന്നെണ്ണവും ഇവിടുത്തെ കൊക്കയിൽ ചാടി ആത്മഹത്യ ചെയ്‌തെന്ന് മാത്രമേ പുറം ലോകം അറിയുക ഉള്ളൂ. അതിനു തടസ്സം നിന്നാൽ നിന്നെയും നിന്റെ സനയെയും ഈ കൈ കൊണ്ട് തന്നെ തീർക്കും ഞാൻ.. \'അവൻ കിച്ചുവിനെ നോക്കി അലറി. 




ഇതൊക്ക കെട്ട് മിക്കുവിന് മരിച്ചാൽ മതിയെന്ന് തോന്നി. കിച്ചുവിന്റെ മൗനാനുവാദം അവളെ കൂടുതൽ വിഷമിപ്പിച്ചു. 




സ്റ്റീഫൻ മിക്കുവിന്റെ അരികിൽ വന്ന് അവളുടെ കവിളിൽ തലോടി. മിക്കുവിന് സ്വയം അറപ്പ് തോന്നി. 



\'നിന്നെ ഈ കാട്ടിൽ വെച്ചായിരുന്നു ആദ്യമായി കണ്ടത്. അതേ കാട്ടിൽ വെച്ച് നിന്നെ അനുഭവിക്കുന്നത് ഓർക്കുന്നതെ ലഹരിയായി തോന്നുന്നു. ഗസ്റ്റ് ഹൗസിലേക്ക് പോകും മുൻപേ എന്നെ നീ ഒന്ന് hug ചെയ്യ്. Common baby.\'മിക്കു അവന്റെ കൈ തട്ടി ചാടി. 




\'You  fu***ng bi**h... നിന്റെ അഹങ്കാരം ഞാൻ തീർത്തു തരാം. പ്രണവേ.. അവളെ തീർത്തേക്ക്. \'സച്ചുവിന്റെ നേരെ തോക്ക് ചൂണ്ടി നിൽക്കുന്ന പ്രണവിനോടായി അവൻ പറഞ്ഞു. 




\'No..please don\'t..ഞാൻ എന്ത് വീണെങ്കിലും ചെയ്യാം. എന്റെ ഫ്രണ്ട്സിനെ ഒന്നും ചെയ്യരുത്. \'മിക്കു കണ്ണീരോടെ പറഞ്ഞു. 




\'hug me tight baby.. \'അവൻ വഷളൻ ചിരിയോടെ പറഞ്ഞു. 




അവൾ അവനെ നിവർത്തി ഇല്ലാതെ കെട്ടിപിടിച്ചു. അവൻ സാഹചര്യം മുതലാക്കി ടോപ് നീക്കി   അവളുടെ ഇടുപ്പിൽ പിടിച്ചു. അവളുടെ ചുമലിൽ താടി വെച്ചു. പിന്നെ അവൻ അവളുടെ കഴുത്തിൽ ചുംബിച്ചു. നിസ്സഹായതയിൽ നിന്ന മിക്കുവിന്റെ മനസ്സിൽ  ആദിയുടെ മുഖം മാത്രമായിരുന്നു. സ്റ്റീഫൻ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു അവളുടെ അധരങ്ങളെ സ്വന്തമാക്കാൻ ശ്രമിച്ചു. എന്നാൽ അവൾ മുഖം തിരിച്ചു. അവന്റെ ചുണ്ട് അവളുടെ കവിളിൽ പതിച്ചു. അവൻ വർധിച്ച ക്രോധത്തോടെ അവളുടെ മുടിക്ക് കുത്തി പിടിച്ച് അവന്റെ ചുണ്ടുകൾ അവളുടെ ചുണ്ടോട് അടുപ്പിച്ചു. 




പ്രണവിന്റെ മുഴവൻ  ശ്രദ്ധയും  സച്ചുവിനെ വിട്ട് മിക്കുവിലായി. സച്ചുവിനെ പിടിച്ച കൈ അയഞ്ഞു. ആ ഒരു നിമിഷം അവന്റെ കയ്യിൽ നിന്നും തോക്ക് പിടിച്ചു വാങ്ങി അവൾ ഓടി. 




സ്റ്റീഫന്റെ ശ്രദ്ധ മിക്കുവിൽ നിന്നു മാറിയ ആ നിമിഷം അവളും അവനെ തള്ളിയിട്ടിട്ട് ഓടി.  പിറകെ തന്നെ മറിയാമ്മയും റിച്ചിയും. 




അവർ ഓടി റോഡ് എത്തി . പിറകെ തന്നെ പ്രണവും സ്റ്റീഫനും കിച്ചുവും ഉണ്ടായിരുന്നു. മുന്നിൽ ഓടിയിരുന്ന മിക്കു ആരുടെയോ നെഞ്ചിൽ തട്ടി നിന്നു. 




\'ആദി... \'തലയുയർത്തി നോക്കിയ അവൾ പ്രതീക്ഷയോടെ വിളിച്ചു. അവന്റെ മുഖം വലിഞ്ഞു മുറുകിയിരുന്നു. പിറകെ തന്നെ ജോ ഉണ്ടായിരുന്നു. കൂടെ രണ്ട് മൂന്ന് ചെറുപ്പക്കാരും. തലേന്ന് എല്ലാം അറിഞ്ഞപ്പോൾ തന്നെ മറിയാമ്മയും മിക്കുവും ചേർന്ന് ജോവിനെയും ആദിയെയും വിവരങ്ങൾ അറിയിച്ചിരുന്നു. 




പിന്നെ അവിടെ ഒന്നൊന്നര അടിയായിരുന്നു. സ്റ്റീഫനിട്ടു മതിയാവോളം ആദി കൊടുത്തു.




\'ഇനി എന്റെ പെണ്ണിന്റെ പിറകെ നീ വന്നാൽ ജയിലിൽ പോകേണ്ടി വന്നാൽ കൂടെ ഞാൻ നിന്നെ കൊല്ലും . \'ആദി സ്റ്റീഫനോട് അലറി. കൂടെ ഉണ്ടായിരുന്നവരോട് അവനെയും പ്രണവിനെയും  ആശുപത്രിയിൽ എത്തിക്കാൻ പറഞ്ഞു. 



കിച്ചുവിനെയും നല്ല പോലെ പെരുമാറിയിട്ടുണ്ടായിരുന്നു . അവൻ ആകെ തളർന്നു പോയി . അത് കണ്ടപ്പോൾ മിക്കുവിന് ആകെ സങ്കടമായി. അവന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടാൻ പോയ ആദിയെ മിക്കു തടഞ്ഞു. 



\'വേണ്ടാ ആദിയേട്ടാ... മതി... \'



\'ഡി... നിനക്ക് ഇങ്ങേരുടെ കയ്യിൽ നിന്നും കിട്ടിയിട്ട് മതി ആയില്ലേ ഇനിയും? \'ആദി അവളോട് ചോദിച്ചു. 



അവൾ അതിനു മറുപടി പറയാതെ കരഞ്ഞു. അവളുടെ മനസ്സ് മനസ്സിലാക്കിയപ്പോലെ ആദി അവളെ ചേർത്ത് പിടിച്ചു. അവൾ ആകെ തകർന്നിരിക്കുകയാണെന്ന് അവന് തോന്നി. കുറച്ച് നേരം കരഞ്ഞ അവൾ അവനെ വിട്ടകന്നു നിന്നു. നേരെ കിച്ചുവിന്റെ അടുത്തേക്ക് പോയി. എഴുന്നേറ്റു നിന്ന അവന്റെ നെഞ്ചിൽ ചേർന്ന് നിന്ന് അവൾ പൊട്ടിക്കരഞ്ഞു. എന്തോ ഓർത്തപോലെ വിട്ടു മാറി നിന്നു. 



\'എന്റെ സ്വത്ത്‌ വേണായിരുന്നോ നിങ്ങൾക്ക്... ചോദിച്ചൂടായിരുന്നോ... സന്തോഷത്തോടെ തന്നേനെ ഞാൻ... എനിക്ക് എന്റെ ജീവിതം തിരിച്ചു തന്നത്... എന്റെ കുടുംബത്തെ തിരിച്ചു തന്നത്... എല്ലാം നിങ്ങളായിരുന്നില്ലേ.... എന്ത് തന്നാലും അതിനൊന്നും പകരമാകില്ലായിരുന്നു.... ഞാൻ... ഞാൻ ഈ ലോകത്ത് ഏറ്റവും സ്നേഹിക്കുന്നത്... അല്ല .. സ്നേഹിച്ചിരുന്നത്... വിശ്വസിച്ചിരുന്നത് നിങ്ങളെ ആയിരുന്നു.. അച്ഛനും അമ്മയും ആദിയും പോലും അത് കഴിഞ്ഞു മാത്രമേ ഉണ്ടായിരുന്നുള്ളു. എനിക്ക് ലോകത്ത് ആരെക്കാളും വലുത് നിങ്ങളായിരുന്നു. എല്ലാം തകർത്തില്ലേ നിങ്ങൾ.... എല്ലാം.... ഞങ്ങൾ കേസിൽ പെട്ടപ്പോൾ എനിക്ക് ഏറ്റവും സങ്കടം നിങ്ങളുടെ അവസ്ഥ ആലോചിച്ചായിരുന്നു. നിങ്ങൾ എന്നെ അത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് ഞാൻ വിശ്വസിച്ചിരുന്നു. നിങ്ങളുടെ ഫോണിൽ ഞാൻ ഒരിക്കൽ സ്റ്റീഫന്റെ ഫോട്ടോ കണ്ടിരുന്നു. അച്ഛൻ നിങ്ങളോട് മാത്രമായിരുന്നു ഞങ്ങൾ എവിടെ ഉണ്ടെന്ന് പറഞ്ഞത്. അത്രക്ക് വിശ്വാസമായിരുന്നു..... നിങ്ങൾ മാത്രമേ ചതിക്കാൻ വഴി ഉള്ളൂ എന്ന് ഉറപ്പായിട്ടും ഞാൻ ഒരിക്കലും അങ്ങനെ ആകരുതേ എന്ന് എത്ര പ്രാര്ഥിച്ചിരുന്നെന്ന് അറിയാമോ? നിങ്ങൾ ആണെന്ന് ഉറപ്പിക്കാൻ ആയിരുന്നു ഞങ്ങൾ കാട്ടിൽ വന്നതിന്റെ പിറ്റേന്ന് മാത്രം ഞങ്ങൾ കാട്ടിലേക്ക്  പോകുവാണെന്നു നിങ്ങളോട് പറയാൻ അച്ഛനോട് പറഞ്ഞത്. നിങ്ങൾക്കെതിരെ ഇത്രമാത്രം തെളിവ് ഉണ്ടായത് കൊണ്ടായിരിക്കും എനിക്ക് നിങ്ങൾ ആണ് ഇതിനു പിന്നിൽ എന്ന് അറിഞ്ഞിട്ടും ആത്മസംയമനം കുറച്ചെങ്കിലും ഉണ്ടായത്. അല്ലായിരുന്നെങ്കിൽ ആ ഗസ്റ്റ്‌ ഹൗസിൽ വെച്ച് തന്നെ ഞാൻ ചങ്ക് പൊട്ടി മരിച്ചേനെ. നിങ്ങൾ അവന് കൂട്ട് നിക്കുന്നെന്നെ ഞാൻ പ്രതീക്ഷിച്ചിരുന്നുള്ളു. നിങ്ങളുടെ ഉള്ളിൽ എന്നെ കൊല്ലാനും മാത്രമുള്ള ക്രൂരത ഉണ്ടായിരുന്നു എന്ന് ഞാൻ അപ്പോൾ മാത്രമായിരുന്നു മനസ്സിലാക്കിയത്...തകർന്ന് പോയി ഞാൻ ആ നിമിഷം.... എന്റെ ഏട്ടനായി കണ്ടു സ്നേഹിച്ചതല്ലേ ഞാൻ... സ്വത്ത്‌ ചോദിച്ചാൽ പോരായിരുന്നോ.... എന്റെ ഏട്ടനായി കൂടെ നിന്നൂടായിരുന്നോ ....ഏട്ടന്റെ കൂടെ ആണ് ഞാൻ ഏറ്റവും സുരക്ഷിതയെന്നു ഞാൻ വിചാരിച്ചിരുന്നു. പക്ഷെ കുറച്ചു മുൻപ് ഏട്ടന്റെ കണ്മുന്നിൽ നിന്ന് സ്റ്റീഫൻ എന്നെ തൊട്ടപ്പോൾ ഏട്ടൻ ഒരു നോക്കുകുത്തിയായി നിന്നു  ..... ഞാൻ അറിഞ്ഞു കൊണ്ട് എന്ത് തെറ്റ് ചെയ്തു ഏട്ടനോട്?? .... സ്നേഹിച്ചിട്ടല്ലേ ഉള്ളൂ ഞാൻ.... എന്നിട്ടും..... \'അവൾ ഒരു ഭ്രാന്തിയെ പോലെ പുലമ്പി. 



അവൾ അവളുടെ ബാക്ക് പോക്കറ്റിൽ നിന്നും ഒരു മെമ്മറി കാർഡ് എടുത്തു. 



\'സ്റ്റീഫന്റെ കയ്യിൽ നേരത്തേ കൊടുത്തതിൽ  ഒന്നുമില്ല. ഇതിലാണ് ആ വീഡിയോ ഉള്ളത്. എനിക്ക് നിങ്ങളെ കുടുക്കാൻ താല്പര്യമില്ല. ഒന്നുല്ലെങ്കിലും നിങ്ങൾ കൊന്നത് ഒരു റേപ്പിസ്റ്റിനെ ആണ്. ഒരു സാധു പെൺകുട്ടിയെ കൊന്ന് കെട്ടിത്തൂക്കിയവൻ  . \'അവൾ അതും പറഞ്ഞു അവന്റെ കൈ പിടിച്ച് അതിൽ ആ മെമ്മറി കാർഡ് വെച്ചു കൊടുത്തു. 




കിച്ചു തറഞ്ഞു നിന്നു. അവൾ പറഞ്ഞത് കേട്ടപ്പോൾ എവിടെയൊക്കെയോ അവന് കുറ്റബോധം തോന്നി. ഹൃദയത്തിൽ നോവ് പടർന്നു . 




\'ആദിയേട്ടാ... ഇയാളെ ആശുപത്രിയിൽ എത്തിക്കണം. മുറിവ് ഉണ്ട്. \'അവൾ ആദിയോടായി പറഞ്ഞു. 



\'പിന്നെ ആശുപത്രി വിട്ടാൽ നേരെ വീട്ടിലേക്ക് വരണം. ദേവി ആന്റിയെ ഒന്നും അറിയിച്ചിട്ടില്ല. പാവം കുറേ അനുഭവിച്ചതാണ്. ഇനി മകന്റെ ക്രൂരത കൂടെ അറിയിച്ചു ആന്റിയെ വേദനിപ്പിക്കരുതല്ലോ... എന്റെ അമ്മക്ക് പോലും ഒന്നും അറിയില്ല. അതുകൊണ്ട് നിങ്ങൾക്ക്  ധൈര്യമായി വരാം.നിങ്ങളോട് എനിക്ക് വെറുപ്പ് തോന്നേണ്ടതാണ്. പക്ഷെ വെറുക്കാൻ പറ്റാത്ത വിധം സ്നേഹിച്ചു പോയി. അതിനുള്ളത് എനിക്ക് കിട്ടി. ഇനി എനിക്ക് നിങ്ങളെ ഒരിക്കലും സ്നേഹിക്കാനോ വിശ്വസിക്കാനോ  കഴിയില്ല.  \'കിച്ചുവിനോട് അത്രയും പറഞ്ഞ്   അവൾ  അവിടെ നിന്നും പോയി കാറിൽ കയറി ഇരുന്ന് മുഖം പൊത്തി കരഞ്ഞു. 



റിച്ചി പോയി കിച്ചുവിന്റെ മുഖമടച്ചു ഒന്ന് കൊടുത്തു. 


\'ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ? ഞാൻ പറഞ്ഞോ എനിക്ക് സ്വത്ത്‌ വേണമെന്ന്? ഇപ്പോൾ ഇവിടുന്ന് പോയവളില്ലെ... അവൾ എത്രമാത്രം നിങ്ങളെ സ്നേഹിച്ചിരുന്നെന്ന് ആരെക്കാളും നന്നായി എനിക്കറിയാം. ആ സ്നേഹത്തിനു മുന്നിൽ നമ്മളുടെ പ്രണയം പോലും ഒന്നുമല്ല. പിന്നെ ഞാൻ പ്രണയിച്ചിരുന്ന കിച്ചുവേട്ടന് ഒരിക്കലും ഇങ്ങനെ ഒന്നും ചെയ്യാൻ കഴിയില്ലായിരുന്നു. ഇപ്പോൾ ഞാൻ ഈ ലോകത്ത് ഏറ്റവും വെറുക്കുന്നത് നിങ്ങളെയാണ്.I hate you.\'അതും പറഞ്ഞ് അവൾ മിക്കുവിന്റെ അടുത്ത് ചെന്നിരുന്നു. 




മറിയാമ്മയും സച്ചുവും കൂടെ കാറിൽ ചെന്നിരുന്നു. ജോ ഡ്രൈവറിന്റെ സീറ്റിൽ കയറി ഇരുന്നു. അവൻ കാർ സ്റ്റാർട്ട്‌ ചെയ്തു അവിടെ നിന്നും പോയി. 



ആദി കിച്ചുവിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. 





________________________________



നാൽവർ സംഗം കുറ്റ വിമുക്തരായി. പണം കണ്ടാൽ ഏത് ഭാഗത്തേക്കും ചായുന്ന പോലീസുകാരൻ കൂടുതൽ പണം കിട്ടിയപ്പോൾ അവർക്ക് നേരെയും ചാഞ്ഞു. 


ആശുപത്രി വിട്ടപ്പോൾ കിച്ചു നേരെ വീട്ടിലേക്ക് തന്നെ വന്നു. പിറ്റേന്ന് അവനെ വിളിച്ചു ദേവൻ പുറത്തു പോകാനുണ്ടെന്ന് പറഞ്ഞു. ദേവിയുടെ മുന്നിൽ വെച്ചായത് കൊണ്ട് അവന് കൂടെ ചെല്ലാതെ വേറെ വഴി ഇല്ലായിരുന്നു. 




\'എന്തിനാ ഇപ്പോൾ ഇങ്ങോട്ട് എന്നെ കൂട്ടി വന്നത്? പ്രതികാരം തീർക്കാനോ? കുറ്റപ്പെടുത്താനോ?? എന്തിനാ? \'അവൻ പുച്ഛത്തോടെ ചോദിച്ചു. 



അയാൾ കുറച്ച് ഡോക്യൂമെന്റസ് അവന് നേരെ നീട്ടി. അവനത് വാങ്ങിച്ചു . 



\'ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന വീടൊഴിച്ച് ബാക്കി ഒക്കെ മോന്റെ പേരിലേക്ക് ആക്കിയിട്ടുണ്ട് . വീട് ഞങ്ങളുടെ കാല ശേഷം മോന് കിട്ടും. \'അയാൾ പുഞ്ചിരിയോടെ പറഞ്ഞു. 


അവന് അയാളുടെ ആ ചിരി തന്നെ കൊല്ലാതെ കൊല്ലുംപോലെ തോന്നി. 



\'അങ്കിൾ . എന്തായിത്?മിക്കു... \'



\'മിക്കുവും ആദിയും ചേർന്ന് തന്നെയാ ഇത് എന്നോട് പറഞ്ഞത്. കേട്ടപ്പോൾ ഇതാണ് ശരി എന്ന് എനിക്കും തോന്നി . മോനെ .. നീ ആണ് എനിക്കെന്റെ കുടുംബം തിരികെ തന്നത്. എന്ത് തന്നെ തിരിച്ചു തന്നാലും അതിനു പകരമാകില്ല. പക്ഷെ... ഇപ്പോൾ ....മം.... മിക്കുവിന് സ്വത്തിലൊന്നും ഒരു താല്പര്യവുമില്ല. ഞങ്ങൾ ജോലി ചെയ്തു കിട്ടുന്ന ശമ്പളം തന്നെ ഞങ്ങൾ മൂന്ന് പേർക്ക് ജീവിക്കാൻ ദാരാളമാണ്. മോനെ നീ ആണ് എല്ലാത്തിനും പിന്നിൽ ഉണ്ടായിരുന്നത് എന്ന് അറിഞ്ഞതിൽ പിന്നെ മിക്കു ആകെ തകർന്നിട്ടാണ് ഉള്ളത്. മുറിയടച്ചിരിപ്പാണ് സാദാ സമയവും. പണ്ടത്തെ ആ പ്രസരിപ്പൊന്നുമില്ല.ആരോടും പണ്ടത്തെപ്പോലെ മിണ്ടുന്നുമില്ല. ആദി ഉള്ളത് കൊണ്ട് മാത്രമാണ് അവൾ ആത്മഹത്യക്ക് ശ്രമിക്കാത്തത് എന്ന് പോലും എനിക്ക് പലപ്പോഴും തോന്നിപോയിട്ടുണ്ട്. കുറ്റപ്പെടുത്താൻ പറയുന്നതല്ല. പക്ഷെ പണത്തിനെക്കാളും വലുതും പണം കൊണ്ട് വാങ്ങാൻ കഴിയാത്തതുമായ പലതും ഈ ലോകത്തുണ്ട്. മോൻ അത് എപ്പോഴെങ്കിലും തിരിച്ചറിയും . മം... അത് പോട്ടേ.. മോൻ വന്ന് കയറു. നമ്മൾക്ക് തിരിച്ചു പോകാം. \'



കിച്ചുവിന് ആകെക്കൂടെ വല്ലാത്തൊരു അവസ്ഥ ആയിരുന്നു. 




--------------------------------------------------------------



അന്ന് വൈകുന്നേരം കോളേജ് വിട്ട് വന്ന് മിക്കു പണ്ടത്തെ പതിവ് പോലെ കിച്ചുവിന്റെ വീട്ടിൽ പോയി. 



സോഫയിൽ ഇരുന്ന് ടീവി കാണുമ്പോഴും അവളുടെ മനസ്സ് എവിടെയോ ആയിരുന്നു.ദേവി ഇതൊക്കെ ശ്രദിക്കുന്നുണ്ടായിരുന്നു. 



\'കിച്ചു... ഡാ ഇങ് വന്നേ \'ദേവി മുകളിൽ പോയി കിച്ചുവിനെ വിളിച്ചു. 



\'എന്താ അമ്മ \'അവൻ അമ്മയുടെ അടുത്തേക് ചെന്നു. 




\'ഡാ.. നീ ഇവിടെ എന്തെടുക്കുവാ? മിക്കു ആകെ വിഷമിച്ചിരിക്കുകയാണ്. പാവം തോന്നുന്നു മോനെ. ആ കേസിൽ പെട്ട് അവൾ ഒരുപാട് പേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു. അവൾ തിരിച്ചു വന്നപ്പോൾ നീയും ഇല്ലായിരുന്നല്ലോ ആക്‌സിഡന്റ് ആയി കിടന്നില്ലേ. അതായിരിക്കും മോൾക്ക്‌ നല്ലോണം വിഷമായത്. നീ അവളുടെ അടുത്ത് ചെന്നിരിക്ക് അപ്പോൾ തന്നെ അവൾക്കു ആശ്വാസമാകും. പണ്ടേ അങ്ങനെ അല്ലേ.. അവൾക്കു എന്ത് സങ്കടമുണ്ടായാലും ദേഷ്യമുണ്ടായാലും നിന്നെ കണ്ടാൽ എല്ലാം മാറും. \'ദേവി അത് പറഞ്ഞപ്പോൾ കിച്ചുവിന്റെ ഹൃദയം വീണ്ടും വീണ്ടും മുറിയുമ്പോലെ തോന്നി. 




അവൻ ചെന്ന് സോഫയിൽ അവളുടെ അരികിലായി ഇരുന്നു. അവളുടെ മുഖം കാണുമ്പോൾ അവന് ഹൃദത്തിനു വല്ലാത്ത ഭാരം തോന്നി. ഇന്ന് തന്റെ കയ്യിൽ താൻ ആഗ്രഹിച്ച സ്വത്തുണ്ട്. എന്നിട്ടും അവന് സന്തോഷിക്കാൻ കഴിയുന്നില്ല. അവൻ അവളുടെ അടുത്ത് പോയി ഇരുന്നത് പോലും അവൾ അറിഞ്ഞില്ല. അത് മനസ്സിലാക്കിയ അവൻ അവളെ വിളിച്ചു. 




\'മിക്കു ... \'അവന്റെ ശബ്ദത്തിൽ ദയനീയത ഉണ്ടായിരുന്നു. 



അവൾ ഞെട്ടി പിടഞ്ഞു നോക്കി. 




\'സോറി... ദേവി ആന്റിക്ക് എന്തെങ്കിലും ഡൌട്ട് തോന്നും വിചാരിച്ചാണ് പണ്ടത്തെ പോലെ ഇവിടേക്ക് തന്നെ കോളേജ് വിട്ടിട്ട് വന്നത് . ഞാൻ സൂരജേട്ടന് ഒരു ബുദ്ധിമുട്ടും ആകാതെ നോക്കിക്കോളാം. \'മിക്കു അവനെ നോക്കി പറഞ്ഞു. 



അവളുടെ സൂരജേട്ടൻ എന്ന വിളി അവന്റെ മനസ്സിൽ തങ്ങി നിന്നു. അവൾ അവനെ ഇതുവരെ അങ്ങനെ വിളിച്ചിട്ടില്ല. അവളുടെ മനസ്സിൽ തന്നോട് അത്രമാത്രം അകൽച്ച ഉണ്ടെന്ന് അവൻ വേദനയോടെ മനസ്സിലാക്കി. എന്തോ പറയാൻ പോയ അവൻ ദേവി അങ്ങോട്ട് വരുന്നത് കണ്ട് അത് വേണ്ടായെന്ന് വെച്ചു. 




________________________________




പിറ്റേന്ന് വൈകുന്നേരം അവൻ കോളേജിൽ റിച്ചിയെ കാണാൻ പോയി. പാർക്കിങ്ങിൽ നിന്നിരുന്ന അവനെ കണ്ടില്ലെന്ന് നടിച്ചു  നാലു പേരും  കാറിന്റെ അടുത്തേക്ക് പോയി. റിച്ചിയെ അവൻ പിടിച്ചു നിർത്തി. ഒന്നും കാണേണ്ടെന്ന് പറയാതെ പറയും പോലെ മിക്കു കാറിൽ കയറി ഇരുന്നു. 



\'സന... എനിക്ക് നിന്നോട് സംസാരിക്കണം... \'


\'എനിക്ക് നിങ്ങളോട് ഒന്നും തന്നെ സംസാരിക്കാനില്ല . \'അവൾ അവന്റെ കൈ തട്ടി മാറ്റി . \'പിന്നെ call me Riswana.. റിച്ചി എന്ന് പോലും വിളിച്ചു പോകരുത്  . എനിക്ക് നിങ്ങളോട് വെറുപ്പ് മാത്രമാണ് . എനിക്ക് നിങ്ങളെ കാണാൻ താല്പര്യമില്ല. Just get lost  from my life. \'അതും പറഞ്ഞ് അവൾ അവിടെ നിന്നും പോയി . 



കിച്ചുവിന് ആകെ വട്ടു പിടിക്കുംപോലെ തോന്നി. എന്തിന് വേണ്ടി ആയിരുന്നു എല്ലാം ചെയ്തത്. ആർക്ക് വേണ്ടി ആയിരുന്നു.എല്ലാം സ്വയം നശിപ്പിച്ചു. സ്വത്ത്‌ ഉണ്ടായിട്ട് എന്ത് കാര്യം. ഇന്ന് തന്റെ കൂടെ ആരും തന്നെയില്ല. അവന് അവനോട് തന്നെ പുച്ഛം തോന്നി. ഇത്രയേറെ സ്നേഹിച്ച അവരുടെ സ്നേഹം തുലച്ചതിനു. മിക്കുവിനോട് താൻ ഇത്രയൊക്കെ ചെയ്തിട്ടും അവൾക്ക് തന്നെ  വെറുക്കാൻ പോലും കഴിഞ്ഞില്ല. അവൾക്ക് വേണെങ്കിൽ എന്നെ കേസിൽ കുടുക്കാമായിരുന്നു. എന്നിട്ടും അവളത് ചെയ്തില്ല. തന്റെ  സന്തോഷത്തിനു വേണ്ടി സ്വന്തം സ്വത്തും തനിക്ക് തന്നു. അത്രയേറെ തന്നെ സ്നേഹിച്ച അവളോട് ക്രൂരത ചെയ്തതിൽ അവന് വല്ലാത്ത കുറ്റബോധം തോന്നി. 






_____________________________




പിറ്റേന്ന് ശനിയാഴ്ച പതിവ് പോലെ രാവിലെ മുതലേ മിക്കു കിച്ചുവിന്റെ വീട്ടിലായിരുന്നു. മിക്കുവിനോട് സംസാരിക്കാൻ അവൻ വെമ്പുകയായിരുന്നു. അവളുടെ നിശബ്ദദ അവനെ ചുട്ടു പൊള്ളിക്കുംപോലെ തോന്നി. അവൾ മാനസികമായി ആകെ തകർന്നിരിക്കുകയാണെന്നു അവന് മനസ്സിലായി. 




ദേവി എന്തോ ആവശ്യത്തിനായി പുറത്തു പോയി. മിക്കു ആകെ വല്ലാത്തൊരു മനസികാവസ്ഥയിലായിരുന്നു. 




\'മിക്കു... \'അവൻ അവളെ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചെന്നു. 




അവിടെ ദേവി ഇല്ലെന്ന ചിന്തയിൽ മിക്കു ആകെ ഭയന്നു വിറക്കാൻ തുടങ്ങി. അവൻ അടുത്തേക്ക് വരുന്തോറും അവൾ പിന്നിലോട്ട് പോയി. ചുമരിൽ തട്ടി നിന്നു. 



അവളുടെ അടുത്തേക്ക് പോയ അവന്റെ നേരെ അവൾ കൈ കൂപ്പി. 



\'എന്നെ ഒന്നും ചെയ്യരുത്.... എന്നെ കൊല്ലരുത്... പ്ലീസ് .... ഞാൻ കാലുപിടിക്കാം... \'



\'മിക്കു.. ഞാൻ \'



\'എനിക്ക് പേടിയാ... എനിക്ക് പേടിയാ.... \'ഭ്രാന്തിയെ പോലെ അവൾ അലറി. 



\'മിക്കു... ഞാൻ ഒന്നും ചെയ്യില്ല.. പേടിക്കാതെ... \'



അതൊന്നും മിക്കു കേൾക്കുന്നുണ്ടായിരുന്നില്ല.അവളുടെ കണ്ണിൽ ഇരുട്ട് കയറി. കിച്ചുവിനു പിടിക്കാൻ പറ്റുന്നതിനു മുന്നേ അവൾ തലയടിച്ചു നിലത്തേക്ക് വീണു. തന്റെ ഹൃദയത്തിൽ ആയിരം കടാര ഒരുമിച്ചു കുത്തി ഇറക്കുമ്പോലെ കിച്ചുവിന് തോന്നി. 




______________________________




ഏതോ കൂട്ടുകാരന്റെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് ഒരാഴ്ചത്തേക്ക് കിച്ചു അവിടെ നിന്നും മാറി നിന്നു. 



സ്റ്റീഫനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്തിയെന്ന് പത്രത്തിൽ ന്യൂസ്‌ കണ്ട് എല്ലാവരും അറിഞ്ഞു. അതൊരു വലിയ ആശ്വാസമായി എല്ലാവർക്കും തോന്നി. അവരുടെ പിന്നാലെ അവൻ ഇപ്പോഴും ഉണ്ടോ എന്ന് അവർ അത്ര മാത്രം ഭയന്നിരുന്നു. 



അത് കഴിഞ്ഞ് രണ്ട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കിച്ചു മടങ്ങി വന്നു.  റിച്ചിയോട് സംസാരിക്കാൻ നോക്കിയെങ്കിലും അവൾ അവനെ കാണാൻ പോലും കൂട്ടാക്കിയില്ല. മിക്കുവിനോട് ശനിയാഴ്ച്ച വീട്ടിൽ ഉണ്ടായിരുന്നപ്പോൾ സംസാരിക്കണമെന്ന് ഉണ്ടായിരുന്നെങ്കിലും അന്നത്തെ സംഭവം ഓർത്തപ്പോൾ അവന് ധൈര്യം വന്നില്ല. 





____________________________________





ആ ഞായറാഴ്ച്ച റിച്ചിയുടെ മുറിയിൽ ഇരിക്കുകയായിരുന്നു നാലു പേരും. പെട്ടന്ന് അങ്ങോട്ട് ആദി കയറി വന്നു. 




\'മിക്കു... റിച്ചി... നിങ്ങൾ വേഗം ഇറങ്ങാൻ നോക്ക്. നമ്മൾക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം... \'



\'എന്താ ആദിയേട്ടാ കാര്യം? \'സച്ചു ചോദിച്ചു.. 




\'അത്.... കിച്ചുവേട്ടൻ... കിച്ചുവേട്ടൻ വെയ്ൻ കട്ട്‌ ചെയ്തു..കുറച്ച് സീരിയസ് ആണ്. \'അവൻ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു. 




(തുടരും )





😍😍😍😍😍😍😍😍😍😍😍



എനിക്ക് അടിപിടി സീൻസ് എഴുതാൻ അറിയില്ല. അതാണ് അത് അങ്ങ് മുക്കിയത്. പിന്നെ ഇനി ഒരു പാർട്ട്‌ കൂടെയേ ഉള്ളൂ . അതോടെ കൂട്ട് അവസാനിക്കും. 



കിച്ചുവിനോട് മിക്കുവിന് എന്തെ വെറുപ്പ് വരാത്തത് എന്ന് ചിന്തിക്കുന്നവരോട്...അവൾക്കു അവനോട് എത്ര സ്നേഹമുണ്ടെന്ന് കുറേ പാർട്ടിലായി പറഞ്ഞിട്ടുണ്ടായിരുന്നു. പിന്നെ കിച്ചുവിന് മിക്കുവിനോട് എന്നും ഉള്ളിൽ സ്നേഹമുണ്ടായിരുന്നു. അത് അഭിനയമായിരുന്നെന്നു അവൻ പറയുന്നില്ല. സ്നേഹമുണ്ടെന്ന് തന്നെയായിരുന്നു പറഞ്ഞത്. സ്റ്റീഫൻ പറഞ്ഞു പറഞ്ഞു അവനെ മാറ്റി എടുത്തതായിരുന്നു. മനുഷ്യൻ അല്ലേ... തെറ്റ് പറ്റുമല്ലോ. 



ലോജിക് ഇല്ലായിമ ഉണ്ടെങ്കിൽ ക്ഷമിക്കണം. തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. 🙏🙏ലെങ്ങ്തിൽ തന്നെ എഴുതിയതല്ലേ... അതുകൊണ്ട് റിവ്യൂ തരണേ.. 😜😜😜ഇനി ഒരു പാർട്ട്‌ കൂടെ അല്ലേ ഉള്ളൂ. 



കൂട്ട് 22(അവസാന ഭാഗം )

കൂട്ട് 22(അവസാന ഭാഗം )

4.3
639

ആ ഞായറാഴ്ച്ച റിച്ചിയുടെ മുറിയിൽ ഇരിക്കുകയായിരുന്നു നാലു പേരും. പെട്ടന്ന് അങ്ങോട്ട് ആദി കയറി വന്നു. \'മിക്കു... റിച്ചി... നിങ്ങൾ വേഗം ഇറങ്ങാൻ നോക്ക്. നമ്മൾക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം... \'\'എന്താ ആദിയേട്ടാ കാര്യം? \'സച്ചു ചോദിച്ചു.. \'അത്.... കിച്ചുവേട്ടൻ... കിച്ചുവേട്ടൻ വെയ്ൻ കട്ട്‌ ചെയ്തു..കുറച്ച് സീരിയസ് ആണ്. \'അവൻ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു. ==========================രണ്ട് ദിവസം കഴിഞ്ഞ് കിച്ചുവിനെ റൂമിലേക്ക് മാറ്റി. അതിനിടയിൽ ബോധം വന്നപ്പോൾ ഒക്കെ വയലന്റ് ആയിരുന്നു. അത് കൊണ്ട് സെഡേറ്റീവ് കൊടുത്തു മയക്കി കിടത്തുകയായിരുന്നു. ഡ്രിപ് തീർന്നപ്പോൾ മാറ്റി ഇടാൻ റൂമിൽ നേഴ്സ് വ