Aksharathalukal

കൂട്ട് 22(അവസാന ഭാഗം )




ആ ഞായറാഴ്ച്ച റിച്ചിയുടെ മുറിയിൽ ഇരിക്കുകയായിരുന്നു നാലു പേരും. പെട്ടന്ന് അങ്ങോട്ട് ആദി കയറി വന്നു. 




\'മിക്കു... റിച്ചി... നിങ്ങൾ വേഗം ഇറങ്ങാൻ നോക്ക്. നമ്മൾക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകണം... \'




\'എന്താ ആദിയേട്ടാ കാര്യം? \'സച്ചു ചോദിച്ചു.. 




\'അത്.... കിച്ചുവേട്ടൻ... കിച്ചുവേട്ടൻ വെയ്ൻ കട്ട്‌ ചെയ്തു..കുറച്ച് സീരിയസ് ആണ്. \'അവൻ അവരുടെ മുഖത്ത് നോക്കാതെ പറഞ്ഞു. 





==========================




രണ്ട് ദിവസം കഴിഞ്ഞ് കിച്ചുവിനെ റൂമിലേക്ക് മാറ്റി. അതിനിടയിൽ ബോധം വന്നപ്പോൾ ഒക്കെ വയലന്റ് ആയിരുന്നു. അത് കൊണ്ട് സെഡേറ്റീവ് കൊടുത്തു മയക്കി കിടത്തുകയായിരുന്നു. ഡ്രിപ് തീർന്നപ്പോൾ മാറ്റി ഇടാൻ റൂമിൽ നേഴ്സ് വന്നു. അവരുടെ നിർദേശപ്രകാരം മിക്കുവും റിച്ചിയും മുറിയുടെ പുറത്തേക്ക് ഇറങ്ങി നിന്നു. ദേവനും പ്രീതയും ദേവിയെ കൂട്ടി വീട്ടിൽ പോയിരിക്കുകയായിരുന്നു. ബോധം വന്ന കിച്ചു ഡ്രിപ് ട്യൂബ് വലിച്ചു പറിച്ചെറിഞ്ഞു. അവിടെ ഉണ്ടായിരുന്ന സാധനങ്ങളൊക്കെ വലിച്ചു വാരി എറിഞ്ഞു. നേഴ്സ് ആകെ ഭയന്നു പോയി.




ശബ്ദം കെട്ട് വന്ന മിക്കു മരുന്നിന്റെ എഫക്ട് കൊണ്ട് വേച്ചു വീഴാൻ പോയ കിച്ചുവിനെ താങ്ങി നിർത്തി അവനെ കട്ടിലിൽ ഇരുത്തി. 




\'എനിക്ക് ജീവിക്കണ്ട. എന്തിനാ എന്നെ രക്ഷപ്പെടുത്തിയത്? എനിക്ക് ജീവിക്കാൻ അർഹതയില്ല.മിക്കുവും സനയും എന്നെ വെറുത്തു.  \'കിച്ചു ആരോടെന്നില്ലാതെ പറഞ്ഞു. അവൻ അവന്റെ മുടി പിടിച്ച് വലിച്ചു കരഞ്ഞു. 




\'കിച്ചുവേട്ടാ... \'മിക്കു അവനെ ആർദ്രമായി വിളിച്ചു. അവന്റെ മുഖം കയ്യിലെടുത്തു. 




\'കിച്ചുവേട്ടാ... എന്തിനാ ഇങ്ങനെ ചെയ്തേ... എനിക്ക് ഏട്ടനെ ഒരിക്കലും വെറുക്കാൻ കഴിയില്ല എന്ന് പറഞ്ഞില്ലേ ഞാൻ.. \'അവൾ അവനെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. മുഖം ഉയർത്തി അവൾ അവന്റെ നെറ്റിയിലും രണ്ട് കവിളുകളിലും ചുംബിച്ചു. വീണ്ടും അവനെ കെട്ടിപിടിച്ചു. 




\'ഇനി ഇങ്ങനെ ഒന്നും ചെയ്യരുത്.ഞാൻ എത്ര വിഷമിച്ചെന്ന് അറിയോ.  എന്റെ പഴയ കിച്ചുവേട്ടനായിട്ട് എനിക്ക് വേണം എന്റെ ഏട്ടനെ. ആരൊക്കെ തള്ളി പറഞ്ഞാലും ഞാൻ ഉണ്ടാകും എന്റെ ഏട്ടന്റെ പെങ്ങളായിട്ട്. \'




ഈ സമയം കൊണ്ട് നേഴ്സ് അവന്റെ കയ്യിൽ വീണ്ടും ഡ്രിപ് ഇട്ട് അവിടെ നിന്നും പോയി. എന്നാൽ അവൻ അതൊന്നും അറിഞ്ഞതേ ഇല്ല. 




കിച്ചു മിക്കുവിന്റെ മുടിയിൽ തലോടി. 



\'സോറി മോളെ... ഈ ഏട്ടനോട് നീ ക്ഷമിക്ക്... സോറി.. പിന്നെ... സ്റ്റീഫനെ കൊന്നത് ഞാൻ ആയിരുന്നു. \'


അവൾ അവനെ വിട്ട് മാറി നിന്നു. 



\'എനിക്ക് അത് അറിയാമായിരുന്നു. അവൻ മരിച്ചെന്നു അറിഞ്ഞപ്പോൾ തന്നെ തോന്നി..ഏട്ടന് അതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല. ഏട്ടൻ കൊന്ന രണ്ട് പേരും ക്രൂരന്മാരായിരുന്നു.  കഴിഞ്ഞതൊക്കെ നമ്മൾക്ക് മറക്കാം. അതാ നല്ലത്. ഇനി ഒന്നും ഓർക്കേണ്ട. \'അവൾ എന്തോ ഓർത്തപോലെ തിരിഞ്ഞ് നോക്കി. വാതിൽക്കൽ തന്നെ റിച്ചി ഉണ്ടായിരുന്നു. മിക്കു അവർക്ക് സംസാരിക്കാൻ അവസരം നൽകി മുറി വിട്ട് പോയി. 



റിച്ചി കിച്ചുവിന്റെ അരികിൽ ചെന്നിരുന്നു. 



\'ഇപ്പോഴും വെറുപ്പാണോ? \'അവൻ വേദനയോടെ ചോദിച്ചു. 




അവൾ അവന്റെ മോന്തക്കിട്ട് ഒന്ന് പൊട്ടിച്ചു. എന്നിട്ട് അവനെ കെട്ടിപിടിച്ചു. അവന്റെ ചുണ്ടോട് ചുണ്ട് ചേർത്ത് കണ്ണീരിൽ കുതിർന്ന ചുംബനം നൽകി. 



\'ഏട്ടൻ എത്ര ഭാഗ്യവാനാണെന്ന് അറിയോ? മിക്കു... അവളെ പോലെ കിച്ചുവേട്ടനെ  ഈ ലോകത്ത് ആരും തന്നെ സ്നേഹിക്കുന്നുണ്ടാകില്ല. നിങ്ങൾ അവളെ കൊല്ലാൻ നോക്കി. എന്നിട്ടും ഏട്ടൻ ഈ അവസ്ഥയിലാണെന്ന് അറിഞ്ഞപ്പോൾ അവൾക്കു സഹിക്കാൻ പോലും പറ്റിയില്ല. അതേപോലെ തന്നെ അമ്മാവൻ. ഇത്ര വലിയ നന്ദികേട് കാണിച്ചിട്ടും ഇപ്പോഴും നിങ്ങളോട് സ്നേഹമാണ്. ഇത്രയൊക്കെ ഭാഗ്യം ഉണ്ടായിട്ടാണോ കിച്ചുവേട്ടൻ ഇങ്ങനെ ചെയ്തത്? എനിക്ക് കിച്ചുവേട്ടൻ അങ്ങനെ ഒക്കെ ചെയ്തു എന്നറിഞ്ഞപ്പോൾ ഒരുപാട് ദേഷ്യം തോന്നിയിരുന്നു. പക്ഷെ എന്റെ ഉള്ളിൽ ഇപ്പോഴും ഏട്ടനോടുള്ള പ്രണയമുണ്ട്. കിച്ചുവേട്ടന് എന്നെ ഒരുപാട് ഇഷ്ടമാണെന്ന് അറിയാം. അതുകൊണ്ട് ആണല്ലോ എല്ലാം ചെയ്തത്. ഇനി എനിക്ക് വേണ്ടി ഇങ്ങനെ ഒന്നും ചെയ്യരുത്. അങ്ങനെ ഒരു ചിന്ത പോലും പാടില്ല.ഞാൻ സ്നേഹിച്ച എന്റെ പഴയ കിച്ചുവേട്ടനാകണം. \'



\'സോറി... സോറി സന.. \'



\'അതിനു എന്നോട് തെറ്റൊന്നും ചെയ്തില്ലലോ... മിക്കുവിനോടല്ലേ ചെയ്തത്. അവൾ ഏട്ടന്റെ ഭാഗത്ത്‌ നിന്നു ക്ഷമാപണം പോലുമില്ലാതെ തന്നെ നിങ്ങളോട് ക്ഷമിച്ചതാണ് . അതു കൊണ്ടല്ലേ അന്ന് നിങ്ങൾക്ക് ആ മെമ്മറി കാർഡ് തന്നത്... She loves you  unconditionally. \'





_________________________________




വർഷങ്ങൾക്ക് ശേഷം 




ജോലി കിട്ടിയിട്ട് മാത്രമേ കല്യാണം കഴിക്കു എന്ന് പണ്ടേ നാൽവർ സംഗം തീരുമാനിച്ചിരുന്നു. 




സച്ചു ബിടെക് കഴിഞ്ഞ് അവളുടെ അച്ഛന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ ജോയിൻ ചെയ്തു. അത് കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോൾ ദേവേട്ടനുമായി ഉള്ള കല്യാണം കഴിഞ്ഞു. ദേവൻ അതിനിടയിൽ  പി എച് ഡി കഴിഞ്ഞു. ഇപ്പോഴും അവന്റെ ഇഷ്ട ജോലിയായ ടീച്ചിങ് തന്നെ ചെയ്യുന്നു.ഇപ്പോൾ സച്ചു നാലു മാസം ഗർഭിണി ആണ്. 




ആദിക്കും ജോവിനും ബാംഗ്ലൂറിലെ പ്രമുഖ ഐ ടി കമ്പനിയിൽ  ബിടെക് കഴിഞ്ഞപ്പോൾ ക്യാമ്പസ്‌ പ്ലേസ്മെന്റ് വഴി  ജോലി കിട്ടി.  ആദിയും ജോവും ആദിയുടെ അമ്മയും കൂടെ അവിടെ ഫ്ലാറ്റ് എടുത്തായിരുന്നു താമസം. അതിനിടയിൽ ആദിയുടെ അമ്മ ഹാർട്ട്‌ അറ്റാക്ക് കാരണം മരിച്ചു. ബിടെക് കഴിഞ്ഞ് മിക്കുവും മറിയാമ്മയും ബാംഗ്ലൂരിൽ MBA ചെയ്യാൻ പോയി.ആദിയുടെയും ജോവിന്റെയും ഫ്ലാറ്റിന്റെ ഓപ്പോസിറ്റ് ഫ്ലാറ്റിലായിരുന്നു അവരുടെ താമസം.മിക്കുവിനെ കാണാഞ്ഞിട്ട് കിച്ചുവിനും കിച്ചുവിനെ കാണാഞ്ഞിട്ട് മിക്കുവിനും നിക്കപ്പൊറുതി ഇല്ലാഞ്ഞപ്പോൾ കിച്ചു ബാംഗ്ലൂരിൽ ജോലി ചെയ്യാൻ ആരംഭിച്ചു. ആദിയുടെ ഫ്ലാറ്റിലേക്ക് താമസവും മാറി. റിച്ചി കോയമ്പത്തൂർ  എംടെക് ചെയ്തു.ആ ഇടയ്ക്ക് വീട്ടിൽ കിച്ചുവിന്റെ കാര്യം അറിഞ്ഞു. ആദ്യം കുറേ പൊട്ടിത്തെറി ഉണ്ടായിരുന്നു എങ്കിലും മിക്കുവും റിച്ചിയുടെ ഇക്കാക്കയും ചേർന്ന് അവളുടെ ഉമ്മാനേയും ഉപ്പാനെയും സമ്മതിപ്പിച്ചു. (റിച്ചിയുടെ ഇക്കാക്കയും കിച്ചുവും ഒരുമിച്ച് MBA ചെയ്തതായിരുന്നു. ഭാവി അളിയനെ അന്നേരം തന്നെ കിച്ചു കുപ്പിയിലാക്കിയിരുന്നു. )





എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞപ്പോൾ റിച്ചി ബാംഗ്ലൂർ തന്നെ structural എഞ്ചിനീയർ ആയി ജോലി കണ്ടത്തി. എന്നാൽ അവളെ മിക്കുവിന്റെയും മറിയാമ്മയുടേയും ഫ്ലാറ്റിൽ നിൽക്കാൻ അനുവദിച്ചില്ല. അവൾ അവളുടെ ഒരു കസിന്റെ കൂടെ ആയിരുന്നു. മിക്കുവിനും മറിയാമ്മക്കും ഒരേ കമ്പനിയിൽ തന്നെ ജോലി കിട്ടി. പിന്നെ ഒരു വർഷം മറിയാമ്മയും ജോവും ലീവ് ഇൻ റിലേഷനിൽ ആയിരുന്നു. ഓപ്പോസിറ്റ് ഫ്ലാറ്റിൽ മിക്കുവും കിച്ചുവും ആദിയും. ഒരേ ഫ്ലാറ്റിൽ ഒരു വർഷം താമസിച്ചിട്ടും പ്രണയാർദമായ ഒരു സ്പർശം പോലും ആദിയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായില്ല. പരസ്പരം മനസ്സ് കൊണ്ട് അവർ ഒരുപാട് സ്നേഹിച്ചു. 




രണ്ട് ആഴ്ച മുൻപേ കിച്ചുവിന്റെയും റിച്ചിയുടെയും കല്യാണം കഴിഞ്ഞു. ഒരാഴ്ച്ച മുൻപേ മറിയാമ്മയുടേയും ജോവിന്റെയും കല്യാണം കഴിഞ്ഞു. മറിയാമ്മയുടെ അപ്പനും അമ്മയും ജോവിന് കൂടെ അപ്പനും അമ്മയുമായി മാറി. 




ഇന്നാണ് മിക്കുവിന്റെയും ആദിയുടെയും വിവാഹം. മിക്കു പണ്ട് പറഞ്ഞ വാക്ക് പാലിച്ചു. സ്വന്തം കല്യാണത്തിന് സാരി ഉടുത്തില്ല. നോർത്ത് ഇന്ത്യൻ സ്റ്റൈൽ വേഷമായിരുന്നു രണ്ട് പേർക്കും. ലെഹങ്ക മിക്കുവിനെ സാരിയിൽ നിന്നും രക്ഷിച്ചു . ആദി മിക്കുവിന്റെ കഴുത്തിൽ താലി ചാർത്തി നെറുകിൽ കുംകുമം കൊണ്ട് ചുമപ്പിച്ചു. മിക്കുവിന്റെ കണ്ണുകൾ ആനന്ദത്താൽ നിറഞ്ഞു. മിക്കുവിനെ കൈ പിടിച്ച് അവളുടെ അച്ഛൻ ആദിയുടെ കയ്യിലേൽപ്പിച്ചു. 




മൂന്ന് കല്യാണവും കഴിഞ്ഞ് തിരിച്ചു ചെന്നാൽ  മൂന്ന് ജോഡികൾക്കും ഒരുമിച്ച് ബാംഗ്ലൂരിൽ ഒരേ വീട്ടിൽ നിൽക്കാമെന്ന് അവർ പണ്ടേ പ്ലാൻ ചെയ്തിരുന്നു. 




__________________________



ആദിയുടെ വീട്ടിൽ ആരുമില്ലാത്തതിനാൽ ആദിരാത്രി മിക്കുവിന്റെ വീട്ടിൽ തന്നെ ആകാമെന്ന് തീരുമാനമായി. പ്രീത മിക്കുവിനെ നിർബന്ധിച്ചു സെറ്റ് മുണ്ട് ഉടുപ്പിക്കുകയാണ്. 




\'അമ്മ.. എന്തിനാ ഇതൊക്കെ... എനിക്ക് ഇഷ്ടമല്ലെന്ന് അറിയില്ലേ... \'



\'ദേ പെണ്ണെ.. ഇതൊക്കെ ഒരു ചടങ്ങാണ്. മിണ്ടാണ്ട് അടങ്ങി നിക്ക്. \'




റിച്ചി അവളെ നോക്കി ചിരിപ്പാണ്. മിക്കു അവളെ നോക്കി കൊഞ്ഞനം കുത്തി . റൂമിനു വെളിയിൽ ഇറങ്ങിയ അവളുടെ കയ്യിൽ കിച്ചു ഒരു ഗ്ലാസ്‌ പാല് കൊടുത്തു. പ്രീത അവിടെ നിന്നും പോയി. 




\'എന്റെ പൊന്നെ ഇതെന്താ കത്തി വേഷമോ? \'കിച്ചു മിക്കുവിനെ കളിയാക്കി. 




\'നീ പോടാ പട്ടി \'മിക്കു പറഞ്ഞു തീരും മുന്നേ കിച്ചു ചെവിക്ക് പിടിച്ചു. 



\'വിട് വിട് ഇനി ഞാൻ  അങ്ങനെ  വിളിക്കില്ല...  നോക്ക് പാലിപ്പോൾ മറിയും.\'അവൻ കയ്യെടുത്തു. 




\'കെട്ടിന് ഇവൾ സാരിയിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഫസ്റ്റ് നൈറ്റ്‌ സെറ്റ് മുണ്ടിൽ കുടുങ്ങി. \'റിച്ചി അവളെ കളിയാക്കി . മിക്കു ആണേൽ അവളെ നോക്കി പേടിപ്പിക്കാൻ തുടങ്ങി. 




റിച്ചി :\'നോക്കി പേടിപ്പിക്കാതെ ചെന്ന് ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കെടി മാക്രി . \'




സ്റ്റെപ്പിന്റെ അടുത്ത് എത്തിയപ്പോഴാ അബദ്ധം പറ്റിയത് മനസ്സിലായത്. ഉടുപ്പിക്കുമ്പോൾ നേരെ ചൊവ്വേ നിൽക്കാഞ്ഞത് കൊണ്ട് അതുടുത്തിട്ട് സ്റ്റെപ് കേറാൻ ആകാത്ത അവസ്ഥയാണ്. റിച്ചിയെ അവൾ ദയനീയമായി നോക്കി. അവൾ അവളുടെ കയ്യിലിരുന്ന പാൽ ഗ്ലാസ്‌ വാങ്ങിച്ചു. പിന്നെ മിക്കു സ്റ്റെപ് കയറിയത് മൈ ബോസിൽ സാരി ഉടുത്ത് മംമ്ത വേലി കടക്കുംപോലെ ആയിരുന്നു. അത് കണ്ട് കിച്ചു കുറേ ചിരിച്ചു. മുറിയുടെ മുന്നിൽ എത്തിയപ്പോൾ മിക്കു മുണ്ട് താഴ്ത്തി ഡീസന്റ് ആയി. റിച്ചി അവളുടെ കയ്യിൽ ഗ്ലാസ് കൊടുത്ത് താഴേക്ക് പോയി. 




മിക്കുവിന് വല്ലാത്ത ജാള്യത തോന്നി. ചമ്മലോടെ മിക്കു വാതിൽ തുറന്നു. ആദി  ഒരു സ്ലീവ്‌ലെസ് ടി ഷർട്ടും മുക്കാൽ പാന്റും  ഇട്ട് ബെഡിലിരുന്ന് ഫോൺ നോക്കുന്നു. മിക്കു പാൽ ഗ്ലാസ്‌ ടേബിളിൽ വെച്ചു. ആദി ഫോൺ അവിടെ വെച്ച് മിക്കുവിന്റെ അടുത്തേക്ക് നടന്നു. 




\'ഇങ്ങേർക്ക് മുണ്ടൊന്നും ബാധകമല്ലേ.... ഇതെന്തോന്നിത് \'അതും ഓർത്തു നടന്ന മിക്കു ഇട്ടിരുന്ന മുണ്ട് തടഞ്ഞു വീഴാൻ പോയി. ആദി അവളെ പിടിച്ചു നേരെ നിർത്തി. മിക്കു നാണിച്ചു തല താഴ്ത്തി നിന്നു. 




\'എന്തുവാടി.. എവിടെയാ നോക്കി നടക്കുന്നത്? ഇതെന്താ നീ സെറ്റ് മുണ്ടിൽ.... ഇതൊന്നും നിനക്ക് ഇഷ്ടമല്ലലോ... ഇട്ടിട്ട് നടക്കാൻ തന്നെ ആകുന്നില്ല. അപ്പോഴാണോ ഇത്തിട്ടിട്ട് കിടന്നുറങ്ങുന്നത്? പോയി മാറ്റി വാ.. \'





\'കോപ്പ്... ഉടച്ചില്ലേ കഞ്ഞി കലം.... റൊമാന്റിക് ആയിട്ട് വല്ലതും പറയും വിചാരിച്ചപ്പോൾ... കോപ്പ്...അൺറോമാന്റിക് മൂരാച്ചി ആണെന്ന കാര്യം ഞാൻ ഓർക്കണമായിരുന്നു... \'മിക്കു മനസ്സിൽ പറഞ്ഞു. അവനോട് തലയാട്ടി അവൾ ഷെൽഫിൽ നിന്നും നൈറ്റ്‌ ഡ്രസ്സ്‌ എടുത്തു. 




ഡ്രസ്സിങ് റൂമിൽ ചെന്ന് അവൾ ഒരു സ്ലീവെലെസ് ക്രോപ് ടോപ്പും ഷോർട്സും ഇട്ടു. 





\'ഒരു കിസ്സ് പോലും കിട്ടാതെ ചാകാൻ ആയിരിക്കും എന്റെ വിധി...കിടന്നുറങ്ങാൻ എന്തിനാ മുടി ഇങ്ങനെ കെട്ടുന്നത്... മേക്കപ്പ് എന്തിനാ... \'അവൾ മുടി കേട്ടിട്ടിരുന്നത് അഴിച്ച് വെറുതേ ചുറ്റി കെട്ടി വെച്ചു.




ബാത്‌റൂമിൽ പോയി മുഖം കഴുകി മേക്കപ്പ് കളഞ്ഞു. കണ്ണാടിയിൽ നോക്കിയ അവൾ നെറുകയിലെ സിന്ദൂരം കണ്ട് പുഞ്ചിരിച്ചു. തന്റെ താലി പിടിച്ച് നോക്കി. അവരുടെ പ്രണയകാലം അവളുടെ മനസ്സിലേക്ക് ഓടി എത്തി.താനിന്ന് ആദിയുടെ ഭാര്യയാണെന്ന ചിന്തയിൽ അവൾക്കു ഒരുപാട് സന്തോഷം തോന്നി. 




തിരികെ മുറിയിൽ വന്നപ്പോൾ ആദി ബെഡിൽ കിടക്കുകയായിരുന്നു. അവളെ നോക്കിയ ആദിക്ക് അവൾ നല്ലൊരു പുഞ്ചിരി സമ്മാനിച്ചു. 




അവൾ സെറ്റ് മുണ്ട് ഭംഗിയായി മടക്കി ഷെൽഫിൽ വെച്ചു. തിരിഞ്ഞ് നിന്ന അവളുടെ പിൻകഴുത്തിൽ ആദിയുടെ നിശ്വാസം തട്ടി.ആദിയുടെ കൈകൾ തന്റെ നഗ്നമായ  ഇടുപ്പിലൂടെ അവളെ ചുറ്റി പിടിക്കുന്നത് അവൾ അറിഞ്ഞു . അവൻ അവളുടെ കഴുത്തിൽ ചുംബിച്ചു. അത് പ്രതീക്ഷിക്കാതിരുന്ന മിക്കു ഒന്ന് പിടഞ്ഞു. അവൻ അവളുടെ ഷോൾഡറിൽ നിന്ന് ടോപ് നീക്കി അവളുടെ ഷോൾഡറിലുള്ള മറുകിൽ ചുംബിച്ചു. 




\'എനിക്ക് നിന്റെ ഈ മറുകിൽ ഉമ്മ വെക്കണമെന്ന് എത്ര തവണ തോന്നിയിട്ടുണ്ടെന്നറിയോ? \'അവൻ അവളുടെ കാതോരം പറഞ്ഞു. 



അത് കേട്ട് ഞെട്ടിയ മിക്കു തിരിഞ്ഞു നിന്ന് അവനെ അത്ഭുദത്തോടെ നോക്കി. 




\'എന്താ ഇങ്ങനെ നോക്കുന്നെ? \'



\'നീ ഇതൊക്കെ എപ്പോൾ കണ്ടു? \'



\'അതൊക്കെ ഞാൻ കണ്ടു... \'അവൻ ഒരു കുസൃതി ചിരിയോടെ പറഞ്ഞ് അവളുടെ അധരങ്ങൾ സ്വന്തമാക്കി . ആദ്യമൊന്ന് പകച്ചെങ്കിലും മിക്കു പതിയെ ആ ചുംബനത്തിൽ ലയിച്ചു. ശ്വാസം കിട്ടാതായപ്പോൾ മിക്കു ആദിയെ പിടിച്ച് ഉന്തി. 




\'സോറി... നിന്റെ സമ്മതം ചോദിക്കണ്ട സാവകാശം കിട്ടിയില്ല... \'അവൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു. 




\'അതു കൊണ്ടല്ല ഉന്തിയെ... എനിക്ക് ശ്വാസം കിട്ടണ്ടേ... \'മിക്കു നാണത്തോടെ പറഞ്ഞു. 




\'നിനക്ക് തീരെ ബ്രെത്ത് കണ്ട്രോൾ ഇല്ലെല്ലോ... \'അവൻ കുസൃതിയോടെ പറഞ്ഞു. 




\'എന്റെ ആദിയേട്ടാ... നീ ഇത്രക്ക് റൊമാന്റിക് ആയിരുന്നോ???? \'




\'ചേട്ടന്റെ റൊമാൻസ് മോള് കാണാൻ കിടക്കുന്നല്ലേ ഉള്ളൂ... \'അതും പറഞ്ഞ് ആദി മിക്കുവിനെ എടുത്ത് ബെഡിലേക്ക് കിടത്തി. 




അവൻ അവളുടെ മുഖം ചുംബനങ്ങൾ കൊണ്ട് മൂടി. നഗ്നമായ അവളുടെ വയറിൽ അവൻ അമർത്തി ചുംബിച്ചു. അത്രയും നാൾ പ്രകടിപ്പിക്കാതെ ചേർത്ത് വെച്ച പ്രണയം അവൻ അവളിലേക്ക് അതിരുകളില്ലാതെ ഒഴുക്കി വിട്ടു. രാത്രിയിലെ ഏതോ യാമത്തിൽ മിക്കു എല്ലാ അർത്ഥത്തിലും ആദിക്ക് സ്വന്തമായി. 






(അവസാനിച്ചു )



💞💞💞💞💞💞💞💞💞💞💞💞💞💞


ഈ പാർട്ടിലെ റൊമാൻസ് ഞാൻ വായിച്ച കുറേ കഥകളിലെ റൊമാൻസ് കൂട്ടി കുഴച്ചു അവിയൽ പരുവം ആക്കിയതാണ്. ബോർ ആയെങ്കിൽ ക്ഷമിക്കുക. 



\'കൂട്ട് \'കഴിഞ്ഞു. ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. 



എനിക്ക് ഈ കഥയിൽ ബോയ്സിൽ ഇഷ്ടം കിച്ചുവിനെയും ഗേൾസിൽ മറിയാമ്മയെയുമാണ്. ഇഷ്ട ജോഡി ജോ മറിയാമ്മ. നിങ്ങൾക്ക് ഏറ്റവും ഇഷ്ടം ആരെയാണ്?? 



കഥ കഴിഞ്ഞില്ലേ... അഭിപ്രായം പറയണം.... 😜😜😜😜