Aksharathalukal

നഴ്സിംഗ് ഡയറി ഭാഗം 5

                                 പിന്നെ അവിടെ മുതൽ ഒരു പുതിയ ലോകത്തിലേക്കു മാറുകയായിരുന്നു അഭിഷേക്.. മിഥുനേട്ടനും അഭിയുമായി അവർ മാറി.... ഒരു കുഞ്ഞിനെ എടുക്കുന്ന പോലെ മിഥുൻ അവനെ എടുത്തു... കിണറ്റിനരികിൽ ഒരു ഒരു പായ വിരിച്ചു... ജനിച്ച കുഞ്ഞിനെ അച്ഛനമ്മമാർ കുളിപ്പിക്കും പോലെ അവനെ വൃത്തിയാക്കി... മുറികളെല്ലാം കഴുകി തുടച്ചു... വേണ്ടുന്ന സാധനങ്ങൾ എല്ലാം അശോകനെ കൊണ്ട് വാങ്ങിപ്പിച്ചു....ശരീരത്തു കുറേ മുറിവുകൾ ഉണ്ടായിരുന്നു,,.. ഒരു ഡോക്ടറെ കാണിക്കുന്നതിനു വേണ്ടി അശോകനെ വിളിക്കാനൊരുകിയപ്പോൾ അഭി തടഞ്ഞു.....

                 , \" ഏട്ട, എന്റെ ഒരു ഫാമിലി ഡോക്ടർ ഉണ്ട്, ഡോക്ടർ അൻവർ... പുള്ളിയുടെ നമ്പർ എന്റെ ഡയറിയിൽ ഉണ്ട്.. എനിക്ക് ഫോണൊന്നും ഇല്ലല്ലോ... ആക്സിഡന്റിന് ശേഷം കുറച്ചു മാസങ്ങൾ വന്നിരുന്നു.. പിന്നെ അശോകനുമായി എന്തോ പ്രശ്നങ്ങൾ... വരാതെ ആയി... എനിക്ക് വിളിക്കാനും നിവർത്തി ഇല്ല... 

                        അപ്പുറത്ത് ഒരു ചേച്ചി ഉണ്ട്, ശാന്തി ചേച്ചി...എനിക്ക് ആഹാരം തന്നിരുന്നതും പറ്റും പോലെ നോക്കിയിരുന്നതും ശാന്തി ചേച്ചിയാ... ചേച്ചിക്കും പറയത്തക്കതായി  ആരുമില്ല... ഇടയ്ക്ക് കാണാതെ ആവും.. ആപ്പൊ എന്റെ അധോഗതി.... ഇനി വരും വരെ ഞാൻ ഇങ്ങനെ നരകിക്കണമായിരുന്നു...ഇപ്പൊ ദൈവം തന്നതാ എന്റെ ഈ ചേട്ടനെ.!  ഡയറി തട്ടിന്റെ മുകളിൽ എവിടെയോ ആണ്... ചേച്ചിക്ക് പറ്റില്ലല്ലോ... ഒന്ന് നോക്കി എടുക്കാമോ.... \"

            \"ഉം... ചെയ്യാം da\"

                   മുറിവുകളിൽ കയ്യിൽ ഉള്ള പച്ച വെളിച്ചെണ്ണ പുരട്ടി കൊടുത്തു... കുളിച്ചപ്പോഴേക്കും എന്തോ കൊട്ടാരം കിട്ടിയ സന്തോഷമായിരുന്നു അവന്... മുടിയൊക്കെ വെട്ടിയപ്പോഴേക്കും ആളൊരു സുന്ദരൻ ആയി... വാങ്ങി കൊടുത്ത അരി വച്ചു കഞ്ഞി ഉണ്ടാക്കി... രണ്ടാളും കഴിച്ചു... എല്ലാ മുറിയിലും ബൾബ് വാങ്ങി ഇട്ടു... പുതിയ ഒരു പ്രഭ വന്നു വീടിനും, അഭിയ്ക്കും...


           രണ്ടുപേരും ഉറങ്ങാൻ കിടന്നു... മനസെല്ലാം നിറഞ്ഞു അഭി സന്തോഷത്തോടെ കുറേ സംസാരിച്ചു.... ഇരുട്ടിന്റെ മറവിൽ അപ്പോഴും മിഥുൻ കരയുന്നുണ്ടായിരുന്നു...
     
          
                കുറേ സംസാരിച്ചു രണ്ടാളും അങ്ങുറങ്ങി പോയി.... കതകിൽ ആരോ വലിച്ചു തട്ടുന്ന ശബ്ദം കേട്ട് ആണ് മിഥുൻ കണ്ണു തുറന്നത്... മൊബൈൽ എടുത്തു സമയം നോക്കിയപ്പോൾ രാവിലെ 8 മണിയായി... എണീറ്റ് ലൈറ്റ് ഇട്ടു... അഭി നല്ല ഉറക്കം... സന്തോഷ പുഞ്ചിരി ആ മുഖത്ത് കണ്ടു അവനും പുഞ്ചിരിച്ചു...തട്ടുന്നത് ആരാണെന്നറിയാൻ കതകു തുറന്നു...

            \" ആ നല്ല ഉറക്കമാണല്ലോ... ഞാൻ ഇന്നലെ എത്തി.. കാര്യങ്ങളൊക്കെ മുക്കിലെത്തിയപ്പോഴേ അറിഞ്ഞു... ചെറക്കൻ
 ഒണ്ടോ അതോ നീയൊക്കെ കൂടി കൊന്നോ....

            ഒരു സ്ത്രീ ആയിരുന്നു അത്... അഭി പറഞ്ഞ പ്രകാരം അത് ശാന്തി ചേച്ചി ആണെന്ന് അവന് തോന്നി... \" ശാന്തി ചേച്ചി ആണോ.. അവൻ പറഞ്ഞാരുന്നു \"

       വീടും പരിസരവും വീടിനു ആകാവുമൊക്കെ നോക്കി അവർക്ക് ഒരു അത്ഭുതം ആയിരുന്നു...അവർ വേഗം അകത്തേക്ക് ഇടിച്ചു കയറി അഭിയുടെ മുറിയുടെ വാതിൽക്കൽ എത്തി... അവൻ കിടക്കുന്നതു കണ്ടു ആ സ്ത്രീയുടെ കണ്ണു നിറയുന്നുണ്ടാരുന്നു... മിഥുനും അവരുടെ കൂടെ വന്നു... മിഥുന്റെ കയ്യിൽ പിടിച്ചു അവർ വെളിയിലേക്ക് വന്നു.. ചേർത്ത് പിടിച്ചു അവർ കരയാൻ തുടങ്ങി...

        \" മോനെ..... ഞാൻ തന്നെയാ ശാന്തി ചേച്ചി.... നിന്നെ ദൈവം കാക്കും.... ചേച്ചിക്ക് ഈ ലോകത്തു ആരുമില്ല.. അഭിമോനെ ഞാൻ എന്റെ മോനെ പോലെയാ നോക്കുന്നെ.. പക്ഷെ ജോലിക്ക് എനിക്കും പോണ്ടേ... ഈ വീടും അവനെയും കണ്ടിട്ട് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല... അഭിമോൻ ചിരിച്ചു കിടന്നു കുറച്ചു കൂടെ ഉറങ്ങിക്കോട്ടെ... നീ ആണ് ഈ കാഴ്ച്ച ഒരുക്കിയത്.... \"


         അപ്പോഴേക്കും അഭി വിളിക്കുന്നത്‌ കേട്ട് അവർ രണ്ടുപേരും അകത്തേക്ക് പോയി.. അവൻ രണ്ടുപേരെയും കണ്ടു ചിരിച്ചു.. കുറേ നേരം ശാന്തി അവിടെ ഉണ്ടായിരുന്നു... അവൾ ആഹാരം ഉണ്ടാക്കി... ഉച്ചയ്ക്ക് ഒരുമിച്ചിരുന്നു കഴിച്ചു.. ഇറങ്ങും മുൻപ് അഭിയോട് യാത്ര പറഞ്ഞു... മിഥുന്റെ കയ്യിൽ പിടിച്ചു നാളെ വരാമെന്നു പറഞ്ഞു... പോകാനായി പുറത്തേക്കു ഇറങ്ങിയപ്പോൾ മിഥുൻ കൂടി ഇറങ്ങി വന്നു... \"ചേച്ചി എവിടെയാ ജോലി ചെയ്യുന്നേ.. എന്ത് ജോലിയാ \".

            അവൾ അവനെ കുറച്ചു നേരം നോക്കി നിന്നിട്ട് പറഞ്ഞു... \"ഇവിടെയുള്ള വലിയ പട്ടണങ്ങൾ ഉറങ്ങുമ്പോൾ ഞാൻ ഉറങ്ങാതെ ജോലി ചെയ്യും മോനെ... പ്രത്യേക ഇടമൊന്നും ഇല്ല.. നാടോടി ഇങ്ങനെ ജോലി ചെയ്യുന്നു... ചേച്ചി അങ്ങനെ ആയി പോയി... മോൻ അറിയണ്ട ഇനി കൂടുതലായി ഒന്നും.\" ചെറിയ പുഞ്ചിരിയും തോളിൽ ഒരു തട്ടും... അവൻ ആകെ മരവിപ്പ് പോലെ തോന്നി.. ദൂരേക്ക് ശാന്തി നടന്നു പോയി.....

നഴ്സിംഗ് ഡയറി ഭാഗം 6

നഴ്സിംഗ് ഡയറി ഭാഗം 6

3.6
708

            ജീവിതത്തിലെ കയ്പ്പ് നീര് കുറച്ചു അധികം കുടിച്ചവർ ഒന്ന് ചേർന്ന് യാത്ര തുടങ്ങുമ്പോൾ അന്വേന്യം, ആ ജീവിതം നിറങ്ങളിൽ ചലിക്കുവാനായിരുന്നു പിന്നീട് അങ്ങോട്ട്‌ ശ്രമിച്ചത് മുഴുവൻ....            തട്ടിൻ മുകളിലുള്ള ഡയറി കണ്ടെത്തി അഭിയ്ക്കു നൽകുമ്പോൾ മിഥുന്റെ മുഖം ആകെ പ്രസന്നമായിരുന്നു... ഡോക്ടറിനെ മാത്രമല്ല, പരിചയമുള്ള ഒരു വക്കീലിനെ കൂടി അഭി ഫോണിൽ വിളിച്ചിരുന്നു...             ഡോക്ടറിനോട് മിഥുൻ സംസാരിച്ചിരുന്നു... നിലവിലുള്ള അവസ്ഥ കൃത്യമായി തന്നെ അവൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു....             എല്ലാം കരയ്ക്കെത്തും എന്ന പ്രതീക്ഷ പ