Aksharathalukal

നഴ്സിംഗ് ഡയറി ഭാഗം 6

            ജീവിതത്തിലെ കയ്പ്പ് നീര് കുറച്ചു അധികം കുടിച്ചവർ ഒന്ന് ചേർന്ന് യാത്ര തുടങ്ങുമ്പോൾ അന്വേന്യം, ആ ജീവിതം നിറങ്ങളിൽ ചലിക്കുവാനായിരുന്നു പിന്നീട് അങ്ങോട്ട്‌ ശ്രമിച്ചത് മുഴുവൻ....

            തട്ടിൻ മുകളിലുള്ള ഡയറി കണ്ടെത്തി അഭിയ്ക്കു നൽകുമ്പോൾ മിഥുന്റെ മുഖം ആകെ പ്രസന്നമായിരുന്നു... ഡോക്ടറിനെ മാത്രമല്ല, പരിചയമുള്ള ഒരു വക്കീലിനെ കൂടി അഭി ഫോണിൽ വിളിച്ചിരുന്നു...
    
         ഡോക്ടറിനോട് മിഥുൻ സംസാരിച്ചിരുന്നു... നിലവിലുള്ള അവസ്ഥ കൃത്യമായി തന്നെ അവൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു....

             എല്ലാം കരയ്ക്കെത്തും എന്ന പ്രതീക്ഷ പരസ്പരം പങ്കുവയ്ക്കും എങ്കിലും അഭി ചിലനേരങ്ങളിൽ  ചിന്തിച്ചു കൂട്ടുന്നത് പതിവായി... അത് വീണ്ടും കൂടുതൽ തളർച്ചയിലേക്ക് കൊണ്ട് പോകുമെന്ന് മിഥുന് ഉറപ്പായിരുന്നു... ഒരു ദിവസം കുളി കഴിഞ്ഞു കിടത്തിയിട്ട് മിഥുൻ വീടിന് പുറത്ത് പോയി വന്നു നോക്കിയപ്പോൾ ചിന്ത കൂടി കണ്ണുനീർ വാർത്തു... കയ്യിൽ ഒരു തട്ട് കൊടുത്തു, എന്താ കാര്യം എന്ന് അന്വേഷിച്ചു....

            \"\" അത് ഏട്ടാ ഞാൻ എന്റെ പണ്ടത്തെ കാര്യങ്ങൾ ആലോചിച്ചു കിടക്കുവാർന്നു.. ഒരു സമയം ചുമ്മാ ഇരിക്കില്ല.. എപ്പോഴും കൂട്ടുകാരും കളിയും പിന്നെ.... \"\'\'

                    \"\"\" പിന്നെ, പറ നീ എന്താ പിന്നെ \"\"\"\'

              \"\"\"\"അത്... അത്... ഡാൻസ് ചെയ്യാൻ പറ്റുമോ ഇനി എനിക്ക്... ഞങ്ങളുടെ ക്ലബ്ബിലെ വാർഷികമാണ് അടുത്ത മാസം 1 നു... മുടങ്ങാതെ എന്റെ പ്രോഗ്രാം ഉണ്ടായിരുന്നു... ഇനി...\"\"
   
                 എങ്ങി കരയാൻ തുടങ്ങിയ അവന്റ സങ്കടം കണ്ടിട്ട് മിഥുന് താങ്ങാൻ കഴിഞ്ഞില്ല... കെട്ടിപിടിച്ചു പിടിച്ചു അവനും കരഞ്ഞു...

                  \"\"\"\" ഇല്ലടാ നിന്നെ ഞാൻ നടത്തും... നീ പഴയ പോലെ ഡാൻസ് ചെയ്യും... നീ എന്നെ പഠിപ്പിക്കണം കളിക്കാൻ ഒക്കെ \"\"\"

                ശാന്തി വന്നു നോക്കുമ്പോൾ രണ്ടാളും കട്ടിലിൽ കെട്ടിപിടിച്ചു കിടന്നു കരയുന്നു...
     
              \"\"! നല്ല അണ്ണനും മോനും... എണീറ്റെ ടാ വാ... ഞാൻ നാളെ ജോലിക്ക് പോകുവാ, ഇനി അടുത്ത മാസമേ വരൂ ഇന്ന് നമുക്ക് നല്ല മീൻ കറി ഒക്കെ വച്ചു കഴിക്കണ്ടേ \"\"\"

            അന്ന് ആഹാരമൊക്കെ ഉണ്ടാക്കി സന്തോഷമായിട്ടാണ് ശാന്തി മടങ്ങിയത്... പിറ്റേ ദിവസം രാവിലെ തന്നെ ഡോക്ടർ എത്തി... കയ്യിൽ ഒരു വീൽ ചെയറും ഉണ്ടായിരുന്നു... ഒരു ഗിഫ്റ്റ് ആണെന്ന് പറഞ്ഞു മിഥുനെ ഏല്പിച്ചു... വക്കീൽ വിളിച്ചിരുന്നു എന്നും,  ഉടനെ വരാമെന്നു പറഞ്ഞതായും പറഞ്ഞു... ഇനി മുതൽ അക്കൗണ്ടിൽ നിന്ന് പൈസ അഭി അറിയാതെ പിൻവലിക്കാൻ പറ്റില്ലെന്നും ഡോക്ടർ അറിയിച്ചു...

          മരുന്നുകൾ നൽകി , വേണ്ട നിർദ്ദേശങ്ങളും മിഥുനോട്  ഡോക്ടർ പറഞ്ഞു... കൃത്യമായ ട്രീറ്റ്മെന്റ് ഉണ്ടെങ്കിൽ മാറ്റമുണ്ടാകുമെന്നു അറിയിച്ചു... ഒരു മാസത്തിനു ശേഷം ഒരു പിസിയോ തെറാപ്പിസ്റ് വരുമെന്നും എല്ലാം ശരിയാവുമെന്നും ഡോക്ടർ രണ്ടുപേരെയും ധരിപ്പിച്ചു.....

                  ഇരുട്ട് മൂടിയ ജീവിതങ്ങളുടെ മേൽ സൂര്യ വെളിച്ചം പകർന്നു തുടങ്ങി... വീട്ടിൽ നിന്ന് അമ്മ വിളിച്ചപ്പോൾ അച്ഛന്റെ ആരോഗ്യ നിലയിൽ നല്ല മാറ്റമുണ്ടെന്നു മിഥുനോട് പറഞ്ഞു.. അമ്മയുമായി വിളിച്ചു സംസാരിക്കാൻ അഭിയും തുടങ്ങിയിരുന്നു...

              വീൽ ചെയറിൽ വീടിനു ചുറ്റും ഒരു കറക്കം പതിവായിരുന്നു... കുറേ സംസാരിക്കുന്നതിനിടയിൽ മിഥുൻ ചുമ്മാ ചോദിച്ചു... നാളെ എന്ത് വേണം കഴിക്കാൻ രാവിലെ...

               \"\"\"    അത് ഏതായാലും കുഴപ്പമില്ല ചേട്ടാ...പക്ഷെ ഒരു സാധനം തിന്നാൻ വലിയ കൊതിയാ....ആഗ്രഹം ഉണ്ട്... വാങ്ങി തരാമോ... \"\"\"
    
                   എന്താണെന്നു ചോദിച്ചപ്പോൾ ഹൽവയ് എന്ന് പറഞ്ഞു... മിഥുൻ കുറേ ചിരിച്ചിട്ട് പറഞ്ഞു അടുത്ത ആഴ്ച ശമ്പളം വരട്ടെ എന്ന് പറഞ്ഞു....

               ഈ ദിവസങ്ങളുടെ ഇടയിൽ കുറേ മാറ്റങ്ങൾ സംഭവിച്ചിരുന്നു... വക്കീൽ ഇടപെട്ട് പണമിടപാടുകളൊക്കെ അഭി അറിഞ്ഞു മാത്രവും,വക്കീൽ മുഖാന്തിരവും, ഡോക്ടർ വഴിയും ആയി...അശോകനോടും കുടുംബത്തോടും 2 മാസത്തിനുള്ളിൽ അഭിയുടെ വീട് ഒഴിയണമെന്നും, അഭിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും വസ്തു വകകളിൽ ഒന്നും തന്നെ അവകാശങ്ങൾ ഇനി മുതൽ ഇല്ല എന്നും നിയമപരമായി ബോധിപ്പിച്ചു... അത് ശാന്തി വരുന്നത് നോക്കിയാണ് അങ്ങനെ ഒരു തീരുമാനം...

...                 പിന്നെ ഒരു കാര്യത്തിനും മിഥുൻ അയാളെ വിളിക്കേണ്ടി വന്നിരുന്നില്ല... അങ്ങനെ നല്ല കുറെ മാറ്റങ്ങളിലൂടെ അവർ കടന്നു പോയി.........



        

അവസാന ഭാഗം നഴ്സിംഗ് ഡയറി

അവസാന ഭാഗം നഴ്സിംഗ് ഡയറി

3
579

                                അങ്ങനെ ആ നാട് കാത്തിരുന്ന വലിയ മാമാങ്കത്തിനു കോടി കയറിയ ദിവസം എത്തി... ആ മാസത്തിലെ ആദ്യ ദിനം... ഗ്രാമവും അവിടുത്തെ പുരുഷരാവും ഒത്തൊരുമിച്ചു ചേരുന്ന വലിയ ഉത്സവമായ നാട്ടു ക്ലബ്ബിലെ വര്ണാഭമായ കലാപരിപാടികളും, കായികമത്സരങ്ങളും...........                            കൊച്ചു കുട്ടികൾ മുതൽ, വയസായ അമ്മച്ചിമാർ വരെ, പരിപാടികൾ നടക്കുന്ന ആ മൈദാനത്തിൽ ഒരേ വികാരത്തോടെയും, ആവേശത്തോടെയും കൂടുന്ന ആ ഒരു മഹാ ദിനം...രാവിലെ മുതൽ തന്നെ ആഘോഷജ്വലമായ പാട്ടുകളും കോരിതരിപ്പിക്കുന്ന ആരവങ്ങളും....                        രാവിലെ പാട്