Aksharathalukal

ഇറച്ചി - 13

അക്ബറും ടീമും പല തരത്തിൽ ചോദ്യം ചെയ്തിട്ടും അവരെ ബാബുവിന് അറിയില്ല എന്ന് തീർത്തു പറഞ്ഞു…ആ ഉത്തരം ടീമിനെ ഒന്നാകെ ചിന്താ കുഴപ്പത്തിലാക്കി. ബാബുവിന്റെ മാനസിക നില വെച്ച് ബാബു ഒരിക്കലും കള്ളം പറയാൻ ചാൻസ് ഇല്ലെന്ന് സൈക്കാട്രി ഡോക്ടർ കൂടി തറപ്പിച്ചു പറഞ്ഞപ്പോൾ തങ്ങളുടെ അന്വേഷണത്തിൽ എവിടെയോ ഒരു പിഴവ് സംഭവിച്ചിട്ടുണ്ടോ എന്ന് അക്ബറിനും ടീമിനും സംശയമായി. കോടതി നിർദേശ പ്രകാരം ബാബുവിനെ അവർ റിമാൻഡ് ചെയ്തു പ്രത്യേക സെല്ലിലേക്ക് മാറ്റി…

അടുത്ത ദിവസം അക്ബറും ടീമും ഒന്നുകൂടി രണ്ട് കേസും പഠിക്കാൻ തുടങ്ങി. രണ്ട് കേസിലും ബാബുവിന്റെ സാനിധ്യം കൃത്യമായി ഉണ്ട്, അതിന് തെളിവും ഉണ്ട്.. ഒരു മെന്റൽ പേഷ്യന്റിന്റെ മൊഴി കോടതി ഒരിക്കലും കണക്കിൽ എടുക്കില്ല..പക്ഷേ ബാബുവിന്റെ ഈ രണ്ടു കേസുകളിലെയും ഇൻവോൾവ്മെന്റ് എന്താണ് എന്ന് മനസിലാക്കി എടുത്തേ പറ്റു.. അവർ ഉറപ്പിച്ചു.. 

അന്ന് തന്നെ അക്ബറും ടീമും അടിമാലിയിലെ സച്ചിന്റെ വീട്ടിലേക് പുറപ്പെട്ടു.. സച്ചിന്റെ അച്ഛൻ രവീന്ദ്രനാഥിനെ കാണാൻ അവർ ഒരു അപ്പോയ്ന്റ്മെന്റ് എടുത്തിരുന്നു. അവർ ചെല്ലുമ്പോൾ രവീന്ദ്രനാഥും കുടുംബവും അവിടെ അവരെ കാത്തിരിപ്പുണ്ടായിരുന്നു.. ബാബുവിനെ അറസ്റ്റ് ചെയ്ത വിവരം രവീന്ദ്രനാഥ്‌ അറിഞ്ഞിരുന്നു.. 

രവീന്ദ്രനാഥ്‌ : “ Mr. അക്ബർ and ടീം, ഞങ്ങൾക്ക് ഉണ്ടായ നഷ്ട്ടം അത് നികത്താൻ പറ്റാത്ത ഒന്നാണ്. എന്തായാലും ഞങ്ങളുടെ സച്ചിനെ അരിംകൊല ചെയ്തവനെ പിടിക്കാൻ കഴിഞ്ഞല്ലോ… ഞാൻ നേരിട്ട് വന്നു നിങ്ങളെ കാണുവാൻ ഇരിക്കുവായിരുന്നു… ഇവിടേക്ക് വന്നതിനു ഏറെ സന്തോഷം..”

അക്ബർ : “ക്ഷമിക്കണം സാർ… ഒരു പ്രശ്നം ഉണ്ട്.. ഞങ്ങൾ അറെസ്റ്റ്‌ ചെയ്ത ബാബു തന്നെ ആണോ യഥാർത്ഥ കൊലയാളി എന്ന് ഒരു സംശയം.. മുന്നോട്ടുള്ള അന്വേഷണത്തെ ബാധിക്കും എന്നുള്ളത് കൊണ്ട് കൂടുതൽ ഡീറ്റെയിൽസ് പറയാൻ ഞങ്ങൾക്ക് നിർവാഹം ഇല്ല.. സച്ചിനെ പറ്റി ചില ഡീറ്റെയിൽസ് അറിയണം, അതിനാണ് ഞങ്ങൾ വന്നത്..”

രവീന്ദ്രനാഥ്‌ : “What you Mean..?”

അക്ബർ : “അതേ സാർ.. ഇപ്പോൾ സച്ചിന്റെ ഉൾപ്പടെ നടന്ന രണ്ടു കൊലപാതകങ്ങളിൽ മറ്റാരുടെയോ കൂടി പങ്ക് ഉണ്ടോ എന്നൊരു സംശയം.. മനോരോഗിയായ ബാബു ഒറ്റക്ക് ഇത്രക്കൊന്നും ചെയ്യാൻ കഴിയില്ല.. ഞങ്ങൾ അതിനുള്ള എക്സ്പ്പേർട്ട് ഒപ്പീനിയൻ എടുത്തു.. അങ്ങനെ ഒരാൾ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ മറഞ്ഞിരുപ്പുണ്ട് എങ്കിൽ….”

രവീന്ദ്രനാഥ്‌ : “എന്തോ നിങ്ങൾ പറയുന്നത് എനിക്ക് മനസിലാവുന്നില്ല.. Any way… അങ്ങനെ ഒരാൾ ഇതിന് പിന്നിൽ ഉണ്ടെങ്കിൽ…” രവീന്ദ്രനാഥിന്റെ ശബ്ദം ഇടറി…

അക്ബർ രവീന്ദ്രനാഥിനെ സമാധാനിപ്പിച്ചു.. ശേഷം രവീന്ദ്രനാഥിന്റെ അനുവാദത്തോടെ സച്ചിന്റെ അമ്മ, മൂത്ത സഹോദരി, വീട്ടിലെ ജോലിക്കാർ, രവീന്ദ്രനാഥിന്റെ ഡ്രൈവർ എന്നിവരോടെല്ലാം ചില വിവരങ്ങൾ അക്ബറും ടീമും അന്വേഷിച്ചു.. ശേഷം, അവർ ആദ്യം താമസിച്ച അടിമാലിയിൽ ഉള്ള പ്രൈവറ്റ് ഗസ്റ്റ് ഹൗസിൽ എത്തി.. കുറച്ചു ദിവസം അവിടെ സ്റ്റേ ചെയ്യാൻ അവർ തീരുമാനിച്ചു.. 

വൈകിട്ട് ചായക്ക് ശേഷം അക്ബറും കിഷോറും ശ്രീകുമാറും ബോണിയും ഒത്തുകൂടി.. അവർ കേസ് ആദ്യം മുതൽ ഒന്നുകൂടി വിശകലനം ചെയ്തു.. 

അക്ബർ : “സച്ചിന്റെ ബോഡി കിട്ടിയ സ്ഥലമില്ലേ…അവിടെ വെച്ച് ആയിരിക്കില്ല കൊല നടന്നത്. മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷം അവിടേക്കു കൊണ്ട് വന്നതാകാം.. കാരണം അതൊരു ജനവാസ പ്രദേശം അല്ലെ.. അന്വേഷണത്തിന്റെ ആദ്യം ബോണി പറഞ്ഞപോലെ അവിടെ മറ്റൊരാളുടെ സഹായം കൂടി ഉണ്ടാവാൻ ചാൻസ് ഇല്ലേ.. ഉണ്ടാവാം.. ബാബു അയാളുടെ ഒരു സഹായി മാത്രം ആണെങ്കിൽ….”

ശ്രീകുമാർ : അതിന് ചാൻസ് ഉണ്ട് സാർ… ബാബു എന്നത് ഒരു പുകമറ ആവാം..!
.
..
.
.
തുടരും…… @സുധീഷ് 


ഇറച്ചി - 14

ഇറച്ചി - 14

4.5
682

അക്ബർ കുറെ നേരം ചിന്തിച്ചിരുന്നു.. ശേഷം.. “ ഫ്രണ്ട്സ് അത്രയ്ക്ക് ഉറപ്പൊന്നുമില്ല… എങ്കിലും ഞാനൊന്ന് ഗസ്സ് ചെയ്യട്ടെ… “ പുരാണ മഹാഭാരത്തിൽ ശിഖണ്ടിയെ മുൻ നിർത്തി അർജുനൻ ഭീഷമരെ അംമ്പെയ്ത്തി വീഴ്ത്തിയ പോലെ, ബാബുവിനെ ശരിക്കും പഠിച്ച് ബാബുവിനൊപ്പം കൂടി അവനെ എല്ലാത്തരത്തിലും നിയന്ത്രിച്ച് കൊണ്ട് ഒരാൾ ഈ കേസിൽ ഉൾപ്പെട്ടിരിക്കണം. അവനായിരിക്കും ഈ കൊലയുടെ ഒക്കെയും മാസ്റ്റർ ബ്രെയിൻ. ചിലപ്പോൾ പേരൂർക്കട മെന്റൽ ഹോസ്പിറ്റൽ മുതൽ ബാബുവിന്റെ കൂടെ കില്ലർ കൂടിയിരിക്കണം.. ഒരുപക്ഷേ അവനായിരിക്കും ബാബുവിനെ മെന്റൽ ഹോസ്പിറ്റലിൽ നിന്നും പുറത്തു ചാടിച്ചത്…”ശ്രീകുമാർ : “