ഇറച്ചി - 14
അക്ബർ കുറെ നേരം ചിന്തിച്ചിരുന്നു.. ശേഷം..
“ ഫ്രണ്ട്സ് അത്രയ്ക്ക് ഉറപ്പൊന്നുമില്ല… എങ്കിലും ഞാനൊന്ന് ഗസ്സ് ചെയ്യട്ടെ… “ പുരാണ മഹാഭാരത്തിൽ ശിഖണ്ടിയെ മുൻ നിർത്തി അർജുനൻ ഭീഷമരെ അംമ്പെയ്ത്തി വീഴ്ത്തിയ പോലെ, ബാബുവിനെ ശരിക്കും പഠിച്ച് ബാബുവിനൊപ്പം കൂടി അവനെ എല്ലാത്തരത്തിലും നിയന്ത്രിച്ച് കൊണ്ട് ഒരാൾ ഈ കേസിൽ ഉൾപ്പെട്ടിരിക്കണം. അവനായിരിക്കും ഈ കൊലയുടെ ഒക്കെയും മാസ്റ്റർ ബ്രെയിൻ. ചിലപ്പോൾ പേരൂർക്കട മെന്റൽ ഹോസ്പിറ്റൽ മുതൽ ബാബുവിന്റെ കൂടെ കില്ലർ കൂടിയിരിക്കണം.. ഒരുപക്ഷേ അവനായിരിക്കും ബാബുവിനെ മെന്റൽ ഹോസ്പിറ്റലിൽ നിന്നും പുറത്തു ചാടിച്ചത്…”
ശ്രീകുമാർ : “ സാർ അങ്ങനെയെങ്കിൽ ആ കില്ലർ ആ ഹോസ്പിറ്റലിലെ അന്തയവാസിയോ, അല്ലെങ്കിൽ അവിടുത്തെ ഒരു ജോലിക്കാരനോ, അതുമല്ലെങ്കിൽ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഏതെങ്കിലും സ്ഥാപനങ്ങളിലോ സംഘടനകളിലോ ജോലി ചെയ്യുന്ന ഒരാളായി കൂടെ…”
അക്ബർ : “തീർച്ചയായും ആവാം.. ഇത്രയും നാളും ബാബുവിനെ കേന്ദ്രീകരിച്ച് മാത്രമല്ലേ നമ്മൾ അന്വേഷണം നടത്തിയത്.. ബാബുവിനെ കുടുക്കുവാനുള്ള എല്ലാ തെളിവുകളും വളരെ സ്മാർട്ടായി യഥാർത്ഥ കില്ലർ നമുക്ക് മുന്നിൽ ഇട്ട് തന്നിട്ടുമുണ്ട്.. അന്വേഷണം അവന്റെ നേർക്ക് വരാതിരിക്കാൻ ആവാം കൊലക്ക് ശേഷം ബാബുവിനെ നമുക്ക് മുന്നിലേക്ക് അവൻ പലപ്പോഴും ഇട്ടു തന്നത്. ബോണി തുടക്കത്തിൽ ഗസ്സ് ചെയ്ത പോലെ അതുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ.. യു വെരി ബില്ലിയന്റ് ബോണി… CCIA യിലേക്ക് ബോണിയുടെ പേര് ഞാൻ റെക്കമെന്റ് ചെയുന്നുണ്ട്…”
കിഷോർ : കൺഗ്രാറ്റ്സ് ബോണി…
ബോണി : “താങ്ക്സ് സാർ… ഇനിയെന്താണ് സാർ നമ്മുടെ അടുത്ത പ്ലാൻ…”
അക്ബർ : “ സച്ചിൻ, റീന പിന്നെ യഥാർത്ഥ കില്ലർ.. ഇവർ മൂന്നു പേരും തമ്മിൽ പുറം ലോകം അറിയാത്ത എന്തോ ഒരു ബന്ധമുണ്ട്.. അതിൽ നിന്നും ഉണ്ടായ ഒരു കുടിപ്പകയിൽ നിന്നുമാകാം ഈ കൊലപാതകങ്ങൾ… ആദ്യം അറിയേണ്ടത്.. സച്ചിൻ, റീന ഇവർ തമ്മിൽ പ്രത്യക്ഷമായോ പരോക്ഷമാ എന്തെങ്കിലും ബന്ധം ഉണ്ടോ എന്നതാണ്. യെസ്.. അങ്ങനെ ഒരു ബന്ധമുണ്ടെങ്കിൽ നമുക്ക് കില്ലറിലേക്ക് എത്താൻ അധികം പ്രയാസം ഉണ്ടാവില്ല. പക്ഷേ മറിച്ചാണ് കാര്യങ്ങളെങ്കിൽ നമുക്ക് വീണ്ടും പണി കൂടും..”
കിഷോർ അപ്പോഴേക്കും അവർ നേരത്തെ കളക്ട് ചെയ്തു വെച്ചിരുന്ന സച്ചിന്റെയും റീനയുടെയും കഴിഞ്ഞ 6 മാസം വരെയുള്ള കാൾ ഹിസ്റ്ററികൾ തമ്മിൽ ക്രോസ് ചെക്ക് ചെയ്യാൻ തുടങ്ങി. പക്ഷേ നിരാശയായിരുന്നു ഫലം.
കിഷോർ : “ ഇല്ല സർ അവർ തമ്മിൽ എന്തെങ്കിലും ഒരു ബന്ധം ഉള്ളതായി ഈ കാൾ ഹിസ്റ്ററി കാണിക്കുന്നില്ല.”
അക്ബർ : “അപ്പോൾ കില്ലർക്കാണ് നേരിട്ട് സച്ചിനോടും റീനയോടും ബന്ധം ഉണ്ടായിരുന്നത്. അതാണ് ഈ കൊലപാതകങ്ങളുടെ മോട്ടീവ്…ഇത്രയും ക്രൂരമായി ആ കില്ലർ ഇവരെ കൊല ചെയ്തിട്ടുണ്ട് എങ്കിൽ അതിശക്തമായ ഒരു കാരണം ഇതിന് പിന്നിൽ ഉണ്ട്.. അതിന് നമ്മൾ ചെയ്യേണ്ടത് സച്ചിന്റെയും, റീനയുടെയും ബാക്ക്ഗ്രൗണ്ട് ഹിസ്റ്ററി മനസിലാക്കുക എന്നതാണ്.. അവരുമായി ബന്ധമുള്ള എല്ലാ ആൾക്കാരെയും നമ്മൾ സംശയിച്ചേ മതിയാകു… അതിൽ ഒരാൾക്കെങ്കിലും ഈ കേസിലേക്ക് വിരൽചൂണ്ടുന്ന ഒരു ലീഡ് നൽകാൻ കഴിയും…”
ശ്രീകുമാർ : “ സാർ പിന്നെ… നമ്മുടെ പ്രൊസീജിയർ എല്ലാം കഴിഞ്ഞെങ്കിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന റീനയുടെ ശരീരം ബെറിയൽ ചെയ്യുന്നതിന് വിട്ടു നൽകുമോ എന്ന് റീനയുടെ ബന്ധുക്കൾ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്…”
അക്ബർ : “Yes, Yes… നമ്മുടെ ടീമിന്റെയും പോലീസ് ഫോറൻസിക് ടീമിന്റെയും എക്സാമിൻസ് പൂർത്തിയായി എങ്കിൽ ബോഡി വിട്ടുകൊടുക്കാനുള്ള നടപടി ക്രമങ്ങൾ ചെയ്‌തോളൂ…”
“പാപത്തിന്റെ ശമ്പളമാണ് റീന ഏറ്റുവാങ്ങിയ ഈ വിധി എങ്കിൽ അവൾക്കുള്ള ന്യായ വിധി ദൈവം നടപ്പാക്കട്ടെ…ശരിയല്ലേ ബോണി…”
ബോണി തലയാട്ടി അത് സമ്മതിച്ചു….
.
.
.
.
തുടരും……… @സുധീഷ്
ഇറച്ചി - 15
അടുത്ത ദിവസം ആയിരുന്നു റീനയുടെ ശവ സംസ്ക്കാര ചടങ്ങ്.. ബോണി അവിടെ പോയിരുന്നു.. ബോണി റീനയുടെ ബ്രദറിനെ കണ്ടു, ഉടനെ തന്നെ ചിലരെ ചോദ്യം ചെയ്യാനുള്ള അറേജ്മെന്റ്സ് ഒരുക്കി തരണമെന്ന് പറഞ്ഞു.. ശവ സംസ്ക്കാരം ലൈവ് ചെയ്ത ടീമിനോട് അവിടെ എടുത്ത വിഷ്വൽസിന്റെ പ്രൂഫ് ഉടനെ കോപ്പി ചെയ്തു തരാനും ബോണി ആവിശ്യപ്പെട്ടു.. ആ ദിവസം ശ്രീകുമാറും കിഷോറും കൂടി തോക്കുപാറ പോയി അവിടുത്തെ മർഡർ സ്പോട്ടിന്റെ ഹെലിക്യാം വിഷ്വൽസ് ഷൂട്ട് ചെയ്തു… അവർ പ്രതീഷിച്ച പോലെ കാപ്പി തോട്ടത്തിന് കുറച്ചു ദൂരെ മാറി ഒരു റോഡ് ഉണ്ടായിരുന്നു.. അവർ ആ തോട്ടത്തിലൂടെ റോഡ് ലക്ഷ്യമാക്കി നടന്നു.. കഷ്ട്ടിച്ചു അര ക