Aksharathalukal

അവസാന ഭാഗം നഴ്സിംഗ് ഡയറി

                                അങ്ങനെ ആ നാട് കാത്തിരുന്ന വലിയ മാമാങ്കത്തിനു കോടി കയറിയ ദിവസം എത്തി... ആ മാസത്തിലെ ആദ്യ ദിനം... ഗ്രാമവും അവിടുത്തെ പുരുഷരാവും ഒത്തൊരുമിച്ചു ചേരുന്ന വലിയ ഉത്സവമായ നാട്ടു ക്ലബ്ബിലെ വര്ണാഭമായ കലാപരിപാടികളും, കായികമത്സരങ്ങളും...........

                            കൊച്ചു കുട്ടികൾ മുതൽ, വയസായ അമ്മച്ചിമാർ വരെ, പരിപാടികൾ നടക്കുന്ന ആ മൈദാനത്തിൽ ഒരേ വികാരത്തോടെയും, ആവേശത്തോടെയും കൂടുന്ന ആ ഒരു മഹാ ദിനം...രാവിലെ മുതൽ തന്നെ ആഘോഷജ്വലമായ പാട്ടുകളും കോരിതരിപ്പിക്കുന്ന ആരവങ്ങളും....

                        രാവിലെ പാട്ടുകൾ കേട്ടു ആകെ മുഴുവൻ ആവേശത്തിമർപ്പിൽ ആയിരുന്നു അഭി.. വാതോരാതെ സംസാരിക്കുന്നുണ്ടായിരുന്നു അവൻ അതെ പറ്റി... കുറെയൊക്കെ കേട്ട് ഇരുന്നു എങ്കിലും അധികമായപ്പോൾ മിഥുൻ മടുത്തു എണീറ്റു പോയി....

                    നിനക്കിങ്ങനെ ഇരുന്നു പറഞ്ഞാൽ മതിയെന്നും എന്റെ പണിയൊന്നും നടക്കില്ല എന്നും പറഞ്ഞു ചിരിച്ചോണ്ട് അങ്ങ് നടന്നു പോയി...ഓഹോ അങ്ങനെ ആണോ എന്ന് അവനും...

                  \"\"ഇനിയിങ് വാ ഓരോന്ന് പറഞ്ഞുകൊണ്ട്... ഇന്ന് ജോലിക്കും വലിയ സ്പീഡ് ആണല്ലോ \"\"\"

                     ഇതൊന്നും ശ്രദ്ധിക്കാതെ മിഥുൻ അവന്റെ ജോലിയിൽ മുഴുകി ചെയ്തുകൊണ്ടേ നടന്നു... കേട്ടാലും കെട്ടില്ലെങ്കിലും സ്വയം ഓരോന്ന് പറഞ്ഞു അവന്റെ സന്തോഷതിരയിൽ നീന്തി തുടിച്ചു... പെട്ടെന്ന് ആണ് അവൻ ഒരു അനൗൺസ്‌മെന്റ് ശ്രദ്ധിച്ചത്...

                    \"\"\"\" ഹലോ മൈക്ക് ടെസ്റ്റിംഗ്... ഇന്നത്തെ ഏറ്റവും വലിയ നൃത്ത വിരുന്നു വൈകുന്നേരം 4 മണി മുതൽ.... നാടിന്റെ അനുഗ്രഹ കലാകാരൻ ഉൽഘാടനം ചെയ്യുന്നു....പ്രിയ സുഹൃത്തുക്കളും പ്രിയ സഹോദരനും നാടും അവന്റെ വരവിനായി കാത്തിരിക്കുന്നു.... ദി ഡാൻസിങ് സ്റ്റാർ  അഭിഷേക് രാജേന്ദ്രൻ..... നാടും കൂട്ടുകാരും ചേർന്ന് സമർപ്പിക്കുന്നു.......

        !    അഭി ദി ഡാൻസിങ്  മാസ്റ്റർ !

          എല്ലാവർക്കും സ്വാഗതം... ആഘോഷിക്കാം ഓരോ നിമിഷവും \"\"\"\"

                         ഒരു നിമിഷം അവനങ്ങനെ തന്നെ ഇരുന്നു പോയി.... സന്തോഷശ്രുക്കൾ പൊഴിഞ്ഞു  ചുമ്മാ തിരിഞ്ഞ്  വാതിലിലേക്ക് നോക്കിയപ്പോൾ ബക്കറ്റും വെള്ളവും ആയി ഒരാൾ തന്റെ അതെ അവസ്ഥയിൽ നില്കുന്നു.....

                \"ഇപ്പൊ മനസിലായോടാ എന്താ ഇത്ര വേഗത്തിൽ ഞാൻ ജോലി ചെയ്യുന്നതെന്ന്... ചേട്ടൻ കൊണ്ട് പോകാടാ ഇന്ന്... നിന്റെ ഡോക്ടർ ചേട്ടൻ അടിപൊളി ഡ്രെസ്സെല്ലാം എടുത്തു തന്നിട്ടുണ്ട്.... ആപ്പൊ പൊളിക്കാം \"

                   സന്തോഷത്തിന്റെ ഏറ്റവും ഉയർന്ന ഒരു  ദിനമെന്ന്, ആ നിമിഷം അഭിയ്ക്കു തോന്നിയ നിമിഷം... ആ സമയത്തിലേക്കുള്ള കാത്തിരിപ്പു ആയിരുന്നു പിന്നെ അങ്ങോട്ട്‌....

            3 മണി കഴിഞ്ഞപ്പോ തന്നെ രണ്ടാളും പോകാനുള്ള തത്ര പാടിൽ ആയിരുന്നു... ഡോക്ടർ വാങ്ങി കൊടുത്ത മനോഹര ഡ്രെസ്സും ധരിച്ചു അവനെ ഒരു സുര്യനെ പോലെ മിഥുൻ ഒരുക്കി... അത്ഭുതത്തോടെ എന്നിട്ട് അവൻ തന്നെ നോക്കിയിരുന്നു...

     \"   എങ്ങനെ പോകും ഇനി \"   അഭി മിഥുനോട് ചോദിച്ചു... വളരെ ലാഘവത്തോടെ ഉള്ള മറുപടി     \"\" നമ്മുടെ വണ്ടിയിൽ.. ഞാൻ വണ്ടി ഓടിക്കും \"\"

                    അധികം താമസിക്കാതെ അനിയനെ എടുത്തു വീലചെയറിൽ ഇരുത്തി വീടും അടച്ചു അവർ പരിപാടി സ്ഥലത്തേക്ക് ഇറങ്ങി.... ഓരോ വഴിയിലൂടെയും കടന്നുപോകുമ്പോഴും എണീറ്റു ഓടാനുള്ള വ്യഗ്രതയായിരുന്നു അഭിക്കു.... മൈധാനത്തിലേക്കുള്ള വഴിയിൽ പ്രീയപെട്ടവർ താലപൊലിയും പുഷ്പവൃഷ്ടിയുമായി... അവൻ ഏതോ ഒരു പുതു ലോകത്തു എത്തിയപോലെ ആയിരുന്നു.... 

                എവിടെ നോക്കിയാലും പുഞ്ചിരിയും വാത്സല്യം തുളുമ്പുന്ന മുഖങ്ങൾ മാത്രം ... ശരീരം മുഴുവൻ എന്തോ ഒരു തിരയിളക്കം പോലെ തോന്നി അവന്... മൈദാനത്തിന്റെ കാവടത്തിലേക്കു കേറി അകത്തു കയറിയതുമാത്രം അവന് അറിയാം... ഒരു വലിയ പ്രളയം പോലെ,, ഒരു വലിയ ഇരമ്പൽ... എല്ലാം സ്നേഹത്തിൽ പൊതിഞ്ഞ മധുര ശബ്ദങ്ങൾ....

          \"\"\"\"അഭിയേട്ട...ബ്രോ... ടാ അളിയാ... മോനെ....\"\"\"\"
     
                വീൽ ചെയറിൽ നിന്നു കൂട്ടുകാരെല്ലാം ചേർന്ന് എടുത്തു കൊണ്ട് പോയി.... അത്രയും ആഘോഷശ്ലേഷത്തോടെ... പാവം മിഥുൻ വീൽ ചെയറും കൊണ്ട് പുറകെ പിടിക്കാൻ നന്നേ കഷ്ടപ്പെട്ട് പോയി..... സ്റ്റേജിൽ ഒരേ ഒരു രാജകീയ ഇരിപ്പിടം... അവിടെ ഇരുത്തി അവനെ അവർ...

                 ശബ്ദ മുഖരതമായ അന്തരീക്ഷത്തിൽ കുറേ കൈകളിൽ കൂടി ഒരു മൈക്ക് അവനരികിലെത്തി.. ആകെ ക്ഷീണം ആയെങ്കിലും അതൊന്നും ബാധിച്ചതേയില്ല... ലോകത്തിലെ ഏറ്റവും സന്തോഷവാൻ ഇപ്പൊ തനായിരിക്കും എന്ന് തുടങ്ങി സംസാരിച്ചതിൽ അമ്മയും അച്ഛനും നാടും വീടും ഒക്കെ വന്നെങ്കിലും അവന്റെ ചേട്ടന്റെ സ്ഥാനം എല്ലാറ്റിലും മേലെ ആയിരുന്നു...

                     \"\"കഴിഞ്ഞു എന്ന് തുടങ്ങി എന്നും, തീർന്നാൽ മതി എന്നും മാത്രം ചിന്തിച്ചു കിടന്ന കറുത്ത രാത്രികളെ വെറുത്തു ജീവിച്ച എന്നെ, പുതു വെളിച്ചം പകർന്നു പുതു വഴിയിലേക്ക് കൈ പിടിച്ച എന്റെ  മിഥുനേട്ടനു എനിക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സന്തോഷം ഞാൻ ഇപ്പൊ കൊടുക്കും \"\"\"

                 എന്താണെന്ന് ചിന്തിച്ചു പരസപരം എല്ലാവരും നോക്കി... എന്താണെന്നു മിഥുനും ചിന്തിച്ചു....മിഥുനെ നോക്കി അവൻ ചോദിച്ചു......

                      \"\"   തരട്ടേ ഏട്ടാ ഞാൻ \"\"\" നിറഞ്ഞ കണ്ണുകളിൽ പോലും മിഥുൻ എന്ന ചേട്ടന്റെ കരുതൽ അറിഞ്ഞ നിമിഷം ആയിരുന്നു അത്...

             നിറഞ്ഞ കണ്ണുകളോടെ അവനും തലയാട്ടി എന്താണെന്നു അറിയാൻ...

          \"\"\" ഞാൻ.... ഞാൻ    നടക്കും....പഴയ പോലെ ആവും.. ഉടനെ തന്നെ... പിന്നെ ഡാൻസ് ചെയ്യും... പിന്നെ...... പിന്നെ   എന്റെ ചേട്ടനെ ഞാൻ പഠിപ്പിക്കും ഡാൻസ്... \"\"\"

           നാടിന്റെ ഖരഘോഷം സന്തോഷത്തിന്റെ കണ്ണീർ ചാലുകളായി മാറിയ നിമിഷം....ഒരു ചടുല താളത്തിൽ ഒരു പാട്ട് ആരോ പ്ലേ ചെയ്തു.. ആ നാടുമുഴുവൻ ആനന്ദ നൃത്തമാടി.. പ്രായം പോലും മറന്നു പോയി പലരും... അവന്റെ ഹൃദയവും ആത്മാവും അവർക്കൊത്തു താളം ചവിട്ടിയിരുന്നു... മിഥുനും അവന്റ കൂട്ടുകാരും അവൻ ഇരിക്കുന്നതിനു ചുറ്റും... എല്ലാറ്റിനുമൊപ്പം ഡോക്ടർ അൻവറിനെയും, കുടുംബത്തെയും അവൻ കണ്ടു...

                അവൻ ഹൃദയം നിലയ്ക്കുമോ എന്ന് കൂടി ഇടയ്ക്കു ചിന്തിച്ചു... അത്രയും സന്തോഷം അലയടിച്ചു അവിടെ... എല്ലാത്തിന്റെയും ഇടയിൽ ഒരു വലിയ കാഴ്ച മിഥുൻ കണ്ടു... വേറെ ആരും അത് കണ്ടു കാണില്ല... അഭി പോലും അറിയാതെ അവന്റെ കാലുകൾ ചെറുങ്ങനെ ചലിക്കുന്നത് മിഥുൻ കണ്ടു.... അവൻ അപ്പോൾ ഉറപ്പിച്ചു അഭിയിൽ ഇനി വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന്....

           പ്രോഗ്രാം കഴിഞ്ഞു രണ്ടാളും ഭക്ഷണം കഴിഞ്ഞു ഇറങ്ങിയപ്പോൾ ഒരാൾ വന്നു പിറകിൽ നിന്ന് കെട്ടി പിടിച്ചു... അത് ശബരി ആയിരുന്നു...

         \"\"\"ശബരി ചേട്ടാ.... എപ്പോഴെങ്കിലും എന്റെ അടുത്ത് വന്നല്ലോ...\"\"\"

           മിഥുൻ ഒന്നും മനസിലാവാത്ത പോലെ നിന്നു....

           \"\"ഏട്ടാ ഇത് ശബരി ചേട്ടൻ... അയാളുടെ മോനാണെങ്കിലും എന്നോട് വലിയ സ്നേഹമാണ്... അയാളെ പേടിച്ചു വരാത്തതാണ്....\"\"\"

                 കെട്ടി പിടിച്ചു ശബരി പറഞ്ഞു \"\"\"പൊളിച്ചു മോനെ നീ ശരിക്കും തകർത്തു ഇവിടെയും പിന്നെ....\"\"    അത് എന്താണെന്ന് അഭിക്കു മനസിലായി...ശരി മോനെ അച്ഛനുണ്ടെന്നു പറഞ്ഞു അവൻ ഓടിപോയി......

                      പോകുന്ന വഴിയിൽ അശോകൻ ഉണ്ടായിരുന്നു...രണ്ടു പേരെയും ദഹിപ്പിക്കാൻ പാകത്തിന് തീ,  അവന്റ കണ്ണിൽ ഉണ്ടായിരുന്നു...

                    ആ സമയം ശാന്തി ചേച്ചി ഉണ്ടായിരുന്നു എങ്കിൽ എന്ന് അഭി പറഞ്ഞപ്പോൾ നാളെ വരും ടാ നമുക്ക് പൊളിക്കാമെന്ന് മിഥുൻ പറഞ്ഞു....

                അതിയായ സന്തോഷത്തിൽ പുതിയ പ്രതീക്ഷകളുമായി അവർ കിടന്നുറങ്ങി.... പിറ്റേ ദിവസം രാവിലെ മൊബൈൽ റിങ് ചെയ്യുന്ന ശബ്ദം കേട്ടാണ് മിഥുൻ ഉണർന്നത്....

                \" ഹലോ മിഥുനല്ലേ \"\"

            \"\" ഹാ മാഡം പറഞ്ഞോളൂ... \"\"

                 \"\"\" ശമ്പളം അക്കൗണ്ടിൽ വന്നിട്ട് ഉണ്ടെങ്കിൽ നോക്കിയിട്ട് പറയണേ \"\"\"

                   വളരെ സന്തോഷത്തോടെ ഒക്കെ മാഡം എന്ന് പറഞ്ഞു അവൻ ഫോൺ കട്ട്‌ ചെയ്തു... ആരാണെന്നു ചോദിച്ചതിന്,,, ഇന്നതാണ് കാര്യമൊന്നും അവൻ പറഞ്ഞു........
     
                  ബാങ്കിൽ പോകണ്ടതിനു വളരെ നേരത്തെ തന്നെ ആഹാരമുണ്ടാക്കി, അഭിയുടെ കാര്യങ്ങൾ എല്ലാം ചെയ്തിട്ട് മുൻ വശത്തുള്ള കട്ടിലിൽ കിടത്തിയിട്ട് മിഥുൻ ബാങ്കിൽ പോകാൻ തയ്യാറായി...

                 രണ്ടാളും ഒരുമിച്ച് ആഹാരവും കഴിച്ചു.... ഇറങ്ങുന്നതിനു മുന്നെ ആയി മിഥുൻ പറഞ്ഞു...\"

           \"\" ഫുൾ സർപ്രൈസ് ആണല്ലോ തനിക്ക്
 ഇപ്പൊ എന്നും... ഇന്നലത്തെ സർപ്രൈസ് കഴിഞ്ഞില്ല ഇന്നും ഉണ്ടല്ലോ... \"\"

           എന്താണെന്നു ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല... ശാന്തി ചേച്ചി എത്താറായെന്നും, വന്നു ഉച്ച ഭക്ഷണം ഉണ്ടാക്കും എന്ന് പറഞ്ഞു... 
   
                  \"\" പോയി വേഗം വരാം..    താൻ ഇത്തിരി നേരം ഒന്ന് ഒറ്റയ്ക്കിരിരിക്കുമൊടോ \"\"

                  \"\" ഞാൻ പേടി തൊണ്ടനൊന്നുമല്ല, സർപ്രൈസും കൊണ്ട് വേഗം വാ ഇയാൾ പോയി \"\"\"

              കളിച്ചു ചിരിച്ചു കളിയാക്കിയും അവൻ ഇറങ്ങി.. കുറച്ചു നടന്നിട്ട് വീണ്ടു തിരിച്ചു വന്നു പറഞ്ഞു. \"\"ചേച്ചി ഇപ്പൊ എത്തും.. പേടിക്കണ്ടാ ട്ടോ \"\"

             പോ അങ്ങോട്ട് എന്ന് പറഞ്ഞു കയ്യിൽ ഉള്ള ഇരുമ്പ് കമ്പി പൊക്കി കാണിച്ചു ചിരിച്ചോണ്ട് അവൻ അങ്ങനെ കിടന്നു.. മിഥുൻ ബാങ്കിലേക്ക് പോയി....


                    അങ്ങനെ കിടന്നു അങ്ങ് മയങ്ങിയപ്പോൾ... ഉറക്കത്തിൽ മോനെ.. മോനെ... എന്ന് ഒരു ശബ്ദം... കേട്ട് പരിജയം ഉള്ള ശബ്ദം... പെട്ടന്ന് അവൻ കണ്ണു തുറന്നപ്പോ അശോകൻ കയ്യിൽ ഒരു പത്രവുമായി നില്കുന്നു....

                \"\" മോനെ അശോകൻ മാമനാ... എന്നോട് എന്തിനാ നിനക്ക് ദേഷ്യം.. ഇന്നലെ ബിന്ദു അമ്മയും കണ്ടു മോന്റെ പരുപാടി.. എന്റെ കയ്യിൽ പ്രഥമൻ ഉണ്ടാക്കി മോനു തരാൻ തന്നയച്ചു \"\"\"

                വേണ്ടെന്നു പറഞ്ഞു തല തിരിച്ചിട്ടും അശോകൻ സ്പൂൺ വായിലേക്ക് തിരുകി കയറ്റാൻ ശ്രമിച്ചു... അതെല്ലാം അവൻ തുപ്പി കളഞ്ഞു... പിന്നെയും ചെയ്തപ്പോൾ അവൻ ദേഷ്യപ്പെട്ട് കമ്പി എടുത്തതും ശബരി വന്നു അശോകനെ വഴക്ക് പറഞ്ഞു..

              \"\" അച്ഛനിങ്ങോട്ട് മാറു.. അവനെ ദേഷ്യപ്പെടുത്താതെ \"\"
               
               ശബരി വന്നപ്പോൾ അഭിയുടെ മുഖം തെളിഞ്ഞു... ചിരിച്ചു...\"\"അമ്മ മോനു കൊണ്ടു തരാൻ എന്നോടാണ്.. പറഞ്ഞത് അപ്പോഴേക്കും അച്ഛനിങ്ങു പോണു.. എനിക്ക് പന്തികേട് തോന്നിയത് കൊണ്ടാണ് ഞാൻ കൂടെ വന്നത്... നേഴ്സ് പയ്യൻ എവടെ പോയി മോനെ \"\"\"

      അഭി കാര്യം പറഞ്ഞപ്പോ പായസം സ്പൂണിൽ എടുത്തു നീട്ടി.. ശബരിയെ ഇഷ്ട്ടം ഉള്ളത് കൊണ്ട് അവൻ കുടിച്ചു തുടങ്ങി...


        \" നേഴ്സ് പയ്യനെ ഇനി വേണോ മോനെ.. ഞാൻ നിന്റെ കൂടെ നിൽകാം.. എനിക്ക് ഒരു പേടി ആരും ഇല്ലന്ന് കാണുമ്പോൾ ഇവന്റെയൊക്കെ സ്വഭാവം മാറിയാല്ലോ \"\"\"

                 \"\"\"ഇല്ല ശബരിയേട്ടാ ആള് വെറും പാവമാ... എന്നെ നന്നായിട്ടു നോക്കുനുണ്ട്.. ഇപ്പൊ തന്നെ കണ്ടില്ലേ എന്തെല്ലാം കാര്യങ്ങളാണ് എനിക്ക് വേണ്ടി ചെയ്തത്....\"\"\"


         \"\"അതൊക്കെ ശരിയാണ് മോനെ.. എങ്കിലും ഞങ്ങൾ ഉള്ളപ്പോൾ വേറെ ആളെന്തിനാ.. നമുക്ക് ഒരുമിച്ചു മോന്റെ വീട്ടിൽ കഴിയാം.. അച്ഛനെ ഇനി ഒരു കാര്യത്തിലും ഇടപെടുത്തില്ല ഞാൻ \"\"

             പലതും പറഞ്ഞെങ്കിലും അഭി ഒന്നിനും വഴങ്ങിയില്ല.. ആപ്പൊ പിന്നെ മിഥുന്റെ ഓഫിസിൽ വിളിച്ചു ഇനി ആവശ്യം ഇല്ലെന്നു പറഞ്ഞു എന്ന് കൂടി പറഞ്ഞപ്പോൾ അഭിക്കു ദേഷ്യം വന്നു... എന്റെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്നും ആരും ഇടപെടേണ്ട എന്നും അവൻ പറഞ്ഞു... ഓഫീസ് നിർത്തിയില്ലെങ്കിലും മിഥുൻ ചേട്ടനെയും കുടുംബത്തെയും ഞാൻ ഇങ്ങോട്ടു കൊണ്ട് വരാൻ പോകുവാണെന്നു കൂടി പറഞ്ഞപ്പോൾ ശബരിയുടെ മുഖം ദേഷ്യത്തിൽ മുങ്ങി.. എന്നിട്ട് പറഞ്ഞു...

          \"\"അത് നടക്കില്ല മോനെ \"\"

                    കേൾക്കേണ്ട താമസം വായിലിരുന്ന പായസം തുപ്പി ശബരിയുടെ മുഖത്തേക്ക് തെറുപിച്ചു കയ്യിൽ ഉള്ള ഇരുമ്പ് വടി വീശി അവന്റ തലയിൽ അടിച്ചു... അവനാകെ ഒച്ചവച്ചു അഭിയുടെ കയ്യിൽ ഉള്ള കമ്പി വടി വാങ്ങി എടുത്തു...


               നീ എന്നെ അടിക്കുമോടാ എന്ന് ചോദിച്ചു.. അവനെതിരെ ഉയർത്തിയ അഭിയുടെ കൈ പിരിച്ചു ഓടിച്ചു... അഭി ഉറക്കെ കരയാൻ തുടങ്ങിയപ്പോൾ.. അശോകൻ വന്നു ശബരിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു എങ്കിലും കയ്യിലുള്ള ഇരുമ്പ് വടി വീശി അവനെ ഭയപ്പെടുത്തി... എന്നിട്ട് വടി ഉപയോഗിച്ച രക്തം ചീന്തും വരെ അഭിയുടെ തലയിൽ അടിച്ചു...

           അടി പേടിച് മറിഞ്ഞു വീണ അശോകനാവട്ടെ മകന്റെ ഈ ഭയാനകമായ പ്രവർത്തി കണ്ടു അന്ദം വിട്ടു പേടിച്ചു മാറി ഇരുന്നു... അവന്റെ ഭ്രാന്തു തീരും വരെ അടിച്ചു... ഇപ്പൊ അഭിയുടെ കരച്ചിൽ നിന്നു എന്ന് അവന്റെ ബോധത്തിൽ വന്നു.. കണ്ണു തുറന്നപ്പോൾ രക്ത കടൽ... മുഖത്തും ശരീരത്തും പടർന്ന ശബരിയുടെ ചുവന്ന രൂപം കണ്ടു അശോകൻ പരിഭ്രാന്തിയോടെ ചോദിച്ചു....

                 \"\"\"എന്തുവാടാ നീ ഈ കാണിച്ചേ... ചെക്കനെ കൊന്നല്ലോ \"\"\'\"

        \"\"    ഹാ കൊന്നു നിങ്ങളാ കാരണം... എനിക്ക് ഇനി നഷ്ടപ്പെടുത്താൻ വയ്യ... എനിക്ക്... വയ്യാ..... \"\"\'\'

                മുഖത്തെ രക്തം തുടച്ചു കമ്പി വടി താഴെയിട്ട് തിരിഞ്ഞു നോക്കിയപ്പോ അവൻ മറ്റൊരാളെ അവിടെ കണ്ടു....

                    ഞെട്ടൽ മാറാതെ നിൽക്കുന്ന ശാന്തിയെ......


       ഈ സമയം ബാങ്കിൽ നിന്നു ഇറങ്ങി... ഒരു ബേക്കറിയിൽ കയറി ഹൽവ വാങ്ങി പൊതിഞ്ഞു അഭിക്കു കൊടുക്കാൻ തിടുക്കം കാട്ടുകയായിരുന്നു മിഥുൻ...

               വഴിയിൽ കണ്ട ഓട്ടോ പിടിച്ചു ഇടവഴിയിൽ ഇറങ്ങി.. പൈസ കൊടുത്തു വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിരിഞ്ഞപ്പോഴാണ് പതിവില്ലാതെ വഴി നിറയെ ആളുകൾ... എന്താണെന്നു ചോദിച്ചിട്ട് ആർക്കും ഒരു മറുപടിയും ഇല്ല....

       നടന്നു മുന്നോട്ട് നീങ്ങുമ്പോൾ അലമുറയിട്ട് കരയുന്ന ഒരുപാടു ശബ്ദങ്ങൾ... \"\"ശാന്തി ചേച്ചി വന്നോ... ചേച്ചിയുടെ ശബ്ദവും ഉണ്ടല്ലോ...\"\"\" അവൻ ഓടി... \"\"വീടിനു മുന്നിൽ എത്തി... ഒരു നാടു മുഴുവൻ ഉണ്ട്... ശാന്തി ചേച്ചി വന്ന വേഷത്തിൽ മണ്ണിൽ ഇരുന്നു കരയുന്നുണ്ടല്ലോ.... ഡോക്ടർ.. വക്കീൽ.... അഭിമോൻ എവിടെ...അവൻ എന്താ ഒന്നും പറയാത്തത്....\"\"\' അവന്റെ മനസ്സിൽ എന്തൊക്കെയോ മന്ദ്രിക്കുന്നുണ്ട്.....

                    അകത്തു കേറി അശോകനും, ശബരിയും... തറയിൽ കുനിഞ്ഞു ഇരിക്കുന്നു... കാട്ടിലിലേക്ക് ഒരു നോട്ടം.... \"\"ചോരയിൽ കുളിച്ചു ആരാ ഈ കിടക്കുന്നെ \"\"\"

                     അവൻ കൈ നീട്ടി... തലയിൽ തലോടുവാൻ ചെന്നു... പെട്ടന്ന് ഒരു ഫോൺ കാൾ.....
               \"\"ഹലോ മിഥുൻ.. കേൾക്കുന്നുണ്ടോ... ഞാനാ മാഡം \"\"\"

              അവൻ ഒന്ന് മൂളി....

           \"\" അവിടെ കേസ് കഴിഞ്ഞു.. അടുത്ത കേസ് റെഡി ആയിട്ടുണ്ട്.. നാളെ ജോയിൻ ചെയ്യണം... ഇപ്പൊ തന്നെ ഇറങ്ങിക്കോ \"\"\"


             കയ്യിലെ ഹൽവ കയ്യിൽ നിന്നു താഴെ വീണു... കണ്ണിൽ നിന്നു വന്ന കണ്ണുനീർ തുടച്ചു.. അവന്റെ അനിയനെ ഒരു നോക്കു പോലും നോക്കാതെ അകത്തേക്ക് പോയി... അവന്റെ ചെറിയ ബാഗിൽ സാധനങ്ങളും എടുത്തു... ആരോടും യാത്ര പറയാതെ അവൻ മുന്നിലേക്ക് നടന്നു... സർപ്രൈസ് പോലും കാണാൻ നില്കാതെ അവൻ പോയി... മിഥുനേട്ടാ എന്ന് വിളിക്കും എന്ന് വെറുതെ അവൻ ആശിച്ചു... വിളിക്കാതെ എന്തിനാ ഞാൻ ഇവിടെ... അവൻ ഇല്ലാതെ എനിക്ക് എന്താ ഇവിടെ അവകാശം....