Aksharathalukal

പാർട്ട്‌ 😡 1😡




😡😈ANGRY BIRDS 😈😡  പാർട്ട്‌ -1-😡




\"\"സതി...എഴുന്നേൽക്കടി... ഇന്ന് ആ കൊച്ചിന്റെ കല്യാണം ആയിട്ട് നീ ഇങ്ങനെ കിടന്നു  ഉറങ്ങാതെ...\"\"\"



അമ്മ വന്നു മൂടിന്നിട്ട് തട്ടുന്നുണ്ട്... ഇടക്ക് എപ്പോഴോ കനം കൂടിയപ്പോൾ സതി ഞെട്ടി ഉണർന്ന് നോക്കിയാൽ... മതശ്രീ വിത്ത്‌ ചൂല്... കലിപ്പ് കട്ട കലിപ്പ്...അവൾ വെളുക്കെ ചിരിച്ചു കാണിച്ചു...



\"\"\"അമ്മ അവന്റെ കല്യാണത്തിന് ഞാൻ എന്തിനാ നേരത്തെ പോണേ??പെണ്ണ് ഞാൻ അല്ലാലോ 😁\"\"


അവൾ ജയൻ സാറിന്റെ സൗണ്ടിൽ മസിലു ഉരുട്ടി പറഞ്ഞു....


\"\"\"എന്തു വാർത്തമാനമാടി... ഈ വീട്ടിൽ നിന്ന് ഒരു കാല് എടുത്തു വച്ചാൽ ആ കുഞ്ഞിന്റെ വീടാ... എന്നിട് പോലും നീ ഒന്ന് കയറി ചെല്ലാതെ ഇരുന്നാൽ അവർ എന്തു കരുതും... നിങ്ങൾ തമ്മിൽ അല്ലേ വഴക്ക് ഒള്ളു... സരസമ്മയോ ശരതാപ്പായോ ആയിട്ട് വഴക്ക് ഒന്നും ഇല്ലാലോ... അവർ രാവിലെ ഇത്ര തിരക്കിനടിയിലും വന്നു അനേഷിച്ചേ ഒള്ളു... സതി മോൾ എന്തേന്ന്...??\"\"



അതു കേട്ടപ്പോൾ അവൾക് വിഷമം ആയി...



\"\"\"അമ്മ താഴേക്ക് പൊക്കോ ഞാൻ വന്നോളാം ഒന്ന് കുളിച്ചു കുറച്ചു പുട്ടി ഇടട്ടെ.. ഒരു കല്യാണത്തിന് മറ്റൊരു കല്യാണം ഉറപ്പിക്കുന്ന 😁 \"\"\"



\"\"\"ഹ്മ്മ്മ്... ഇത്രയും ഗതികേട്ട  കാക്ക ഒക്കെ ഉണ്ടാകുവോ എന്തോ 😏\"\"\"



\'\"\"അമ്മേ 😤\"\"\"


അമ്മ അതിനു പുച്ഛിച്ചു തള്ളി പുറത്തേക്ക് പോയി...


\"\"കുളിച്ചാലോ?? അല്ലേലും ആ അലവലാതിടെ കല്യാണത്തിന് ഞാൻ എന്തിനാ കുളിക്കുന്നത്?? അല്ലേൽ കുളിച്ചേക്കാം ചിലപ്പോ എന്റെ മാവും ഇന്ന് പൂത്താലോ 😁?\"\"



അവൾ കുളിച്ചു വന്നു... അവൾക് അവളുടെ സരസമ്മ മേടിച്ചു കൊടുത്ത ദാവണി എടുത്തു ഉടുത്തു...പേരിനു കണ്ണ് ഒന്നു എഴുതി അത്രമാത്രം...നേരെ കല്യാണ വീട്ടിലേക്ക് തിരിച്ചു...



\"അധീദ്രനാഥ്‌  💞വെഡ്സ് 💞ലക്ഷ്മി \"


മുന്പിലെ മണ്ഡപത്തിൽ തന്നെ എല്ലാം എഴുതി വച്ചിട്ടുണ്ട്...


\"\" ഹോ... പാവം പെൺകുട്ടി... നിന്റെ ജീവിതം നായ നക്കി കുഞ്ഞേ \"\"


അവൾ മനസ്സിൽ ചിന്തിച്ചു കൊണ്ട്... അടുക്കള ഭാഗത്തേക്ക്‌ പോയി... നമ്മൾക്കു വേണ്ടതെല്ലാം അവിടെ ഇണ്ടാകും... അവിടത്തെ കാറ്റാണ് കാറ്റ്... ഹോ...


\"\"\" എന്താ രാമൻകുട്ടി സാമ്പാറിൽ കായം പോരാ കേട്ടോ ഒപ്പം ഈ ഇളക്കൽ അങ്ങട്ട് സെരിയാകുന്നില്ല..\"\"


അവൾ സാമ്പാർ ഇളക്കി കൊണ്ടിരുന്ന രാമൻ ചേട്ടന്റെ അടുത്ത് വന്നു നിന്ന് പറഞ്ഞു...


\"\" എന്നാ കുറച്ചു നേരം അങ്ങ് ഇളക്കുക.. \"\"


രാമൻ ചേട്ടൻ അവളുടെ കൈലേക്ക് ചട്ടുകം നൽകി...


\"\"\" ശേ... പൊ അവിടെന്ന് ഒരു  തമാശ പറഞ്ഞെന്ന് കരുതി... ഗൊച്ചു ഗള്ളൻ അപ്പോഴേക്കും അങ്ങ് തരുവാ... ഇന്നാ പിടിച്ചോ.. \"\"


അവൾകിട്ടിയ പോലെ തന്നെ ചട്ടുകം തിരിച്ചു നൽകി... നമുക്കെന്തിനാ വല്ലവന്റേം സാധനം ഒക്കെ... 😒



\"\" സതി മോളെ...അകത്തേക്ക് വാ..\"\"\"


സരസമ്മയുടെ വിളി കേട്ടതും അവൾ ഓടി അകത്തേക്ക് പോയി...


(തുടരും )


അഭിപ്രായം പറയാണുട്ടോ


❣️നന്ദ ❣️