നഗ്നത ചെറുകഥ: ഹിബോണ്‍ ചാക്കോ ഇഞ്ചിക്കാലയില്‍ ©copyright protected എന്റെ ആത്മാവ് ശരീരത്തെ വേര്‍പിരിഞ്ഞ ശേഷം സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും കവാടത്തിങ്കലെത്തപ്പെട്ടു. അവിടെ എന്നെപ്പോലെതന്നെ എത്തപ്പെട്ട ചില ആളുകള്‍ വിലപിച്ചു നില്‍ക്കുന്നത് ഞാന്‍ കണ്ടു. എന്തുചെയ്യണമെന്നറിയാതെ അല്പസമയം വിഷമിച്ചു നിന്നുപോയ എന്റെ അടുക്കലേക്കു പ്രകാശം പരത്തി ഒരു മാലാഖ പറന്നുവന്നു നിന്നു. "സഹോദരാ, അങ്ങ് വിഷമിച്ചുപോയോ?" ഒരു ചെറുചിരിയുടെ അകമ്പടിയോടെ മാലാഖ എന്നോട് ചോദിച്ചു. മറുപടിയായി, മാലാഖയില്‍ നിന്നും പുറപ്പെടുന്ന പ്രകാശത്തെ ദര്‍ശി