Aksharathalukal

വൈരുദ്ധ്യങ്ങൾ

വാശിയേറിയ ഓട്ടമത്സരം എന്നു വായിക്കുമ്പോൾ, പുരുഷബീജങ്ങളായ സ്പേർമുകളുടെ വാശിയേറിയ പ്രയാണമാണ് ഓർമയിൽ തെളിയുന്നത്. 
ദശലക്ഷക്കണക്കിന് മത്സരാർഥികൾ ഓടി ലക്ഷ്യത്തിലെത്തുമ്പോൾ, ആദ്യമെത്തിയ കരുത്തനുമാത്രമേ അണ്ഡവുമായി കൂടിച്ചേരാൻ കഴിയുന്നുള്ളു.

പുരുഷബീജാണു അണ്ഡത്തിൽ സ്പർശിക്കുന്ന മാത്രയിൽ വിസർജിക്കപ്പെടുന്ന രാസാഗ്നിയിൽ ദശലക്ഷങ്ങൾ എരിഞ്ഞടങ്ങുകയാണ്.
ജീവശാസ്ത്രക്ലാസ്സിൽ ഇത് പഠിച്ചപ്പോൾ മനസ്സിലൊരു വലിയ നീറ്റൽ അനുഭവപ്പെട്ടു. അത് ഇപ്പോഴും ഓർമയിലുണ്ട്. പ്രകൃതി എന്തിനിത്ര ക്രൂരത കാണിക്കുന്നു എന്നായി ചിന്ത. അതിനുത്തരവും കണ്ടെത്തി ശക്തി നിറഞ്ഞ സന്തതിയെ സൃഷ്ടിക്കാൻ.
പ്രകൃതി ഒരിക്കലും രണ്ടാമൻമാരെയും മൂന്നാമൻമാരെയും അതുപോലുള്ള ശക്തീഹീനന്മാരെയും പ്രോത്സാഹിപ്പിക്കുന്നില്ല. പ്രകൃതി നിർദ്ധാരണത്തിന്റെ ലക്ഷ്യം എല്ലാവരെയും നിലനിർത്തുക എന്നതല്ല.
ശക്തിയില്ലാത്തവരെ തുടച്ചുമാറ്റി ഏറ്റവും നല്ലതിനെ തിരഞ്ഞെടുത്ത് ഉത്കൃഷ്ടതയിലേക്ക് നയിക്കുകയാണ് പ്രകൃതി.

ഇത് മനസ്സിലാക്കിക്കഴിഞ്ഞ്, പലപ്രാവശ്യം പഠിപ്പിച്ചു കഴിഞ്ഞാണ് Human Rights (മനുഷ്യാവകാശങ്ങൾ) എന്ന വിഷയത്തിൽ ബിരുദാനന്തരബിരുദത്തിന് പഠിച്ചത്. അവിടെ പഠിച്ച പ്രാഥമിക പാഠം ഈ ഭൂമിയിൽ ജനിച്ചു വീണതിനെയെല്ലാം പരിപൂർണതയിലേക്ക് മുന്നേറാൻ സഹായിക്കുക എന്നതാണ് ധർമം എന്നാണ്. ഇവിടെ ജീവശാസ്ത്രവും മനുഷ്യാവകാശങ്ങളും ഒത്തുപോകുന്നില്ല.
അവസാനം അവ്യക്തമായി മനസ്സിൽ നിറയുന്നത് മനുഷ്യാവകാശ ലക്ഷ്യങ്ങൾ നിറവേറ്റാൻ പ്രയാസമായ ഒരു സ്വപ്നമായി എന്നും അവശേഷിക്കും എന്നതാണ്. കിരണം പ്രകൃതി നിയമങ്ങൾക്ക് അതീതമല്ല മനഷ്യനിർമിത നിയമങ്ങൾ.

ഇതിന്റെ അടിസ്ഥാനത്തിൽ നമ്മുടെ രാഷ്ടീയ ചിന്തകളും സമൂഹമനഃശാസ്ത്രവും സമുദായ ചിന്തകളും വിശകലനം ചെയ്യുമ്പോൾ, ആശയങ്ങൾ സമാന്തരപാതകളിലൂടെ കൂട്ടിമുട്ടാതെ മുന്നേറുകയാണ്. പലതിനും അർഥം നഷ്ടപ്പെടുകയാണ്.



സിഗ്നൽ ട്രാൻസ്മിറ്റർ

സിഗ്നൽ ട്രാൻസ്മിറ്റർ

5
248

സിഗ്നൽ ട്രാൻസ്മിറ്റർ...............................................മനസ്സു മരവിപ്പിച്ച ദുരന്തങ്ങൾ പലതും കണ്ടുകഴിഞ്ഞു. പ്രളയവും മണ്ണിടിച്ചിലും കെട്ടിടങ്ങൾ തകർന്നതും യുദ്ധക്കെടുതികളും വാഹനാപകടങ്ങളും തുടർക്കഥപോലെ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. മണ്ണിലും മാലിന്യത്തിലും വെള്ളത്തിലും മറഞ്ഞുകിടക്കുന്ന ശരീരങ്ങളെ കണ്ടെത്താൻ പല ദിവസങ്ങൾ വേണ്ടിവരുന്നു. പല രക്ഷാപ്രവർത്തനങ്ങളും വെല്ലുവിളികൾ ഉയർത്തി, നമ്മളെ പരാജയപ്പെടുത്തുന്നു, നാണിപ്പിക്കുന്നു! കാണാതായ ഹതഭാഗ്യരെ കണ്ടെത്താൻ കഴിവില്ലാത്തതാണോ നമ്മുടെ ശാസ്ത്ര സാങ്കേതിക നൈപുണ്യം?അവരെ കണ്ടെടുക്കാനും ജീവൻ നഷ്ടപ്പെടാതിരിക്കാനും സാങ