ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പഴാണ് അവനെ ആദ്യമായി കാണുന്നത്. അവൻ എന്നെ കണ്ടപ്പോൾതന്നെ കൈകൊണ്ട് ഹായ് തന്നു. എനിക്ക് അവനെ അറിയില്ല. അവൻ എൻറെ ക്ലാസ്സിൽ അല്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ അവനെ ശ്രദ്ധിക്കാതെ നടന്നു.
പിറ്റെ ദിവസം,
ഞാൻ വീണ്ടും അവനെ കണ്ടു അവൻ അപ്പോഴും കൈകൊണ്ട് ഹായ് തന്നു. ഞാൻ അവന് ഒരു ഹായ് കാണിച്ചു. പിന്നെ കാണുമ്പോഴൊക്കെ തമ്മിൽ തമ്മിൽ ഹായ് കാണിക്കാൻ തുടങ്ങി.
കുറെ മാസങ്ങൾ കടന്നു പോയി,
ഞങ്ങളുടെ സൗഹൃദം വലുതായി. അവനോടു എനിക്ക് സൗഹൃദം മാത്രം ആയിരുന്നു. എന്നാൽ അവന് സൗഹൃദത്തേക്കാൾ മുകളിലേക്ക് കയറി ഇരുന്നു. അവന് എന്നോട് പ്രണയം ആയി. ആ പ്രണയം അവൻ എല്ലാം പറയുന്ന അവൻ്റെ കൂട്ടുകാരനോട് പറഞ്ഞു.
അവൻ അത് എല്ലാവരോടും പറഞ്ഞു. എന്നാൽ ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. എല്ലാവരും നിനക്ക് അവനെ ഇഷ്ടമാണോ എന്ന ചോദ്യവുമായി വരാൻ തുടങ്ങി. അവനോടു സൗഹൃദം ആയതിനാൽ തന്നെ എനിക്ക് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. കുറെ നാള് ഞാൻ അവനുമായി ഒരു ബന്ധവും ഇല്ലാരുന്നു.
രണ്ടു മാസങ്ങൾക്ക് ശേഷം,
അവൻ എൻ്റെ ക്ലാസിന്റെ വാതയ്ക്കൽ കൂടി അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. അതുകൊണ്ട് എൻ്റെ കൂട്ടുകാരി അവനോട് ചോദിച്ചു, \"നീ എന്തിനാണ് ഇവിടെ കുറെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നത്?\"അവൻ
ഒന്നുമില്ല എന്ന് പറഞ്ഞു. അപ്പോൾ അവൾ പറഞ്ഞു, നിനക്ക് എന്തെങ്കിലും അവളോട് പറയാൻ ഉണ്ടെങ്കിൽ പറയുക. അവൻ എന്നോട് \"എനിക്ക് നിന്നെ ഇഷ്ടമാണ്\" എന്ന് പറഞ്ഞു. അവൻ പറഞ്ഞത് എനിക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല. ഒന്നും മിണ്ടാതെ ഞാൻ പോയി. എൻറെ കൂട്ടുകാരി അവനുമായി സംസാരിച്ചു, എന്നാണ് സംസാരിച്ചത് എന്ന് എനിക്കറിയില്ല. പക്ഷേ, അവനത് വിഷമമായി. പിന്നെ ഞാൻ അറിയുന്നത് അവൻ \"കരയുന്ന\" എന്നാണ്. എനിക്ക് അവൻ കരയുന്നു എന്ന് പറഞ്ഞത് വിഷമമായി. എല്ലാവരും നിർബന്ധിച്ചപ്പോൾ അവനോടു മനസില്ല മനസ്സോടെ എനിക്ക് നിന്നെ ഇഷ്ടമാണ് എന്ന് പറഞ്ഞു .പിന്നെ പിന്നെ ഞങ്ങൾ അടുക്കാൻ തുടങ്ങി.
ഏകദേശം ഒന്നരമസങ്ങൾക്ക് ശേഷം,
ഞാനും അവനും കൂട്ടായി പോയ സമയം, എൻ്റെ കൂട്ടുകാരീ അവനെ കുറിച്ച് അനാവശ്യം പറഞ്ഞു എന്നോട്,എനിക്ക് അറിയാം അവൻ നല്ല പയ്യനാണെന്ന്. എന്നാൽ അവൾ എന്നെ ഭീഷണിപ്പെടുത്തി.\"നിനക്ക് എന്നെ വേണോ അതോ അവനെ വേണോ\" എന്ന്. എനിക്ക് രണ്ടുപേരെയും വേണം എന്നു പറഞ്ഞു.അങ്ങനെ അല്ല നിനക്ക് ഒന്നു മുതൽ എട്ടു വരെ പഠിച്ച എന്നെ വേണോ അതോ ഇപ്പൊ കണ്ട അവനെ വേണോ , നി അവനെ പറഞ്ഞാൽ ഞാനുമായി ഒരു ബന്ധവും ഇനി ഇല്ല\" എന്ന് പറഞ്ഞു.
അവൾ എൻ്റെ അടുത്ത കൂട്ടുകാരി ആയതുകൊണ്ട് എനിക്ക് അവനോടു ഇഷ്ടമല്ല എന്ന് പറയേണ്ടി വന്നു. സത്യാവസ്ഥ പറയാൻ പോലും പിന്നെ എനിക്ക് സാധിച്ചില്ല.അവൻ്റെ മുഖത്ത് നോക്കാൻ പോലും ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല.
പുറത്ത് കളിച്ച് ചിരിച്ചും ഉള്ളിൽ അവനോട് ഇഷ്ടമല്ല എന്നു പറയേണ്ടി വന്നു കുറ്റബോധവും ആണ്. എന്നും എനിക്ക് അവനോടു ഇഷ്ടം തന്നെ ആണ്.